പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു, വേദയുടെ വിവാഹം സത്യജിത്ത് മായി..

ദൂരെ ദൂരെ
(രചന: മഴമുകിൽ)

സാർ ബാർ ക്ലോസ് ചെയ്യാൻ സമയമായി ഇനി സാർ ഒന്നു നിർത്തി പോകാൻ നോക്ക് വെയിറ്റർ സദാനന്ദൻ ടേബിളിൽ തലകുനിച്ചു കിടക്കുന്ന ദേവാംഗനേ തട്ടി വിളിച്ചു പറഞ്ഞു…

ഞാൻ ഫിറ്റ് അല്ലല്ലോ എനിക്ക് ഇനിയും കുടിക്കണം ബോധം മറയും വരെ എന്റെ ഉള്ളിലെ തീ അണയുന്നില്ല സദാനന്ദ

സാറിങ്ങനെ കുടിച്ചു നശിച്ചാൽ പോയവർ തിരിച്ചു വരുമോ..ഇതൊക്കെ വിധിയാണെന്ന് സമാധാനിച്ച് സാർ അതുമായി പൊരുത്തപ്പെടാൻ നോക്കൂ..

വിധിയാണോ എന്റെ മനസ്സിൽ കൊണ്ടുനടന്ന പെണ്ണിനെ ജാതകദോഷത്തിന്റെ പേരും പറഞ്ഞ് എല്ലാവരും കൂടി ചേർന്ന് എന്നിൽനിന്നും വലിച്ചെറിഞ്ഞപ്പോൾ.

ബന്ധങ്ങളുടെ കെട്ടുപാടുകളിൽ അച്ഛന്റെ ആ ത്മഹത്യ ഭീഷണിക്കുമുന്നിൽ എനിക്ക് നിശബ്ദൻ ആകേണ്ടി വന്നപ്പോൾ ഒരു വാക്ക് പോലും മിണ്ടാതെ അവൾ പിന്തിരിഞ്ഞു. എന്നിട്ട് എന്താ ഉണ്ടായത്…..

ദേവാംഗൻ ആടിയാടി ബാറിൽ നിന്നിറങ്ങി. നേരെ കാറിന് അടുത്തെത്തി ഡോർ തുറന്നു കയറി ഡ്രൈവിംഗ് സീറ്റിലേക്ക മറന്നു…..

കുറച്ചുനേരം അങ്ങനെ തന്നെ ഇരുന്നു.. അതിനുശേഷം വണ്ടിയും ഓടിച്ചുപോയി ഓർമ്മകൾ തിരമാലകൾ പോലെ ആർത്തിരമ്പി കൊണ്ടിരുന്നു….

മാണിക്യ മംഗലം തറവാട്ടിലെ പ്രതാപ് മേനോനെയും പാർവ്വതിയുടെയും ഒരേ ഒരു മകനാണ് ദേവാoഗൻ സോഫ്റ്റ്‌വെയർ എൻജിനീയറാണ്.

ദേവാങ്കൻ ന്റെ അമ്മായിയുടെ മകൾ ആണ് വേദ ലക്ഷ്മി എന്ന വേദ. ഇരുവരും തമ്മിലുള്ള വിവാഹം കുഞ്ഞുനാളിലെ പറഞ്ഞു ഉറപ്പിച്ചതാണ്..

പ്രതാപൻ രാവിലെതന്നെ സഹോദരി പ്രഭാവതിയെയും ഭർത്താവ് ദിവാകരനെയും വീട്ടിലേക്ക് വിളിപ്പിച്ചു..

എന്താ ഏട്ടാ രാവിലെതന്നെ ഈ നേരത്ത് ഒരു വിളി പതിവില്ലാത്തതാണ് ല്ലോ…..

ഇന്ന് ആ പണിക്കരെ വരാൻ പറഞ്ഞിട്ടുണ്ട് നമുക്ക് ദേവന്റെയും വേദയുടേയും ജാതകം നോക്കി നിശ്ചയത്തിന് ഉള്ള ഒരു ഡേറ്റ് നോക്കാം… ഇനി ഒരുപാട് വൈകിക്കേണ്ട എന്നാണ് എന്റെ അഭിപ്രായം

അതിനെന്താ ഏട്ടാ ഞാൻ ദിവാകരേട്ടൻ നെയും കൂട്ടിയ രാവിലെ തന്നെ നേരത്തെ അങ്ങ് എത്താം.

ദേവൻ ഒപ്പം പിന്നാമ്പുറത്തെ ചാവടിയിൽ അവന്റെ നെഞ്ചോട് ചേർന്നിരിക്കുകയാണ് വേദ…

ഞാൻ അച്ഛനോട് പറഞ്ഞു വേദയുമായി നിശ്ചയം നടത്തുകയോ ഉടനെ കല്യാണം നടത്തിയാലും കുഴപ്പമില്ല എന്ന്..എനിക്ക് സ്റ്റേറ്റ്സിൽ പോയി ഹയർ സ്റ്റഡീസ് ചെയ്യണം അപ്പോൾ പിന്നെ നിശ്ചയം നടത്തിയിട്ട് പോകാം എന്നു തോന്നി…

ദേവേട്ടൻ പോയാൽ ഞാൻ എങ്ങനെ കാണാതെ ഇരിക്കും…

ഹയർ സ്റ്റഡീസ്പുറത്തുപോയി ചെയ്യണം എന്നത് എന്റെ സ്വപ്നം ആണ് പെണ്ണെ.

ദേവേട്ടന്റെ ഇഷ്ടം നടക്കട്ടെ ഞാൻ അതിനൊന്നും എതിര് നിൽക്കില്ല. എനിക്ക് കാണാതിരിക്കാൻ കഴിയില്ല ആ സങ്കടതിൽ പറഞ്ഞു പോയതാ..

എനിക്കറിയാം പെണ്ണെ നിനക്ക് എന്നോടുള്ള സ്നേഹം… എനിക്കും കാണാതിരിക്കാൻ കഴിയില്ല..

വേദ ദേവന്റെ നെഞ്ചിൽ ചേർന്ന് വിങ്ങി കരഞ്ഞു…..

രണ്ടുപേരുടെയും ജാതകങ്ങൾ തമ്മിൽ ഒത്തുനോക്കി കാര്യങ്ങൾ കീഴുമെൽ മാറുന്നത് വളരെ പെട്ടെന്ന് ആയിരുന്നു…..

ഈ ജാതകങ്ങൾ തമ്മിൽ ഒരിക്കലും ചേർക്കാൻ പാടില്ല ഇതിൽ പെൺകുട്ടിയുടെ ജാതകത്തിൽ വൈധവ്യ ദോഷം ഉണ്ട് അത് ഈ ജാതകനുമായി ഒരിക്കലും ചേർക്കാൻ പാടില്ല…ബാക്കി എല്ലാം നിങ്ങളുടെ ഇഷ്ടം.. ഞാൻ പറയാനുള്ളത് പറഞ്ഞു…

ഇടിത്തീ പോലെയാണ് ആ വാർത്ത ദേവനും വേദയും കേട്ടത്. തലക്കുള്ളിൽ ഒരായിരം തേനീച്ചകൾ വട്ടമിട്ടു പറക്കുന്നതു പോലെ തോന്നി ദേവയ്ക്ക്.

ജീവിതം കീഴ്മേൽ മറിയുന്നു. നെഞ്ചിനുള്ളിൽ സ്ഫോടനം നടക്കുന്നു. ദേവന്റെ അവസ്ഥയും മറിച്ചല്ലയിരുന്നു..

ഇരു വീടുകളും മരണവീട്ടിനു തുല്യമായി ആർക്കും ആരോടും ഒന്നും പറയാൻ കഴിയാത്ത അവസ്ഥ..

ഒടുവിൽ ആ നിശബ്ദതയെ കീറിമുറിച്ച് അത് പ്രതാപ് മേനോൻ തന്നെയായിരുന്നു. ദേവ എനിക്ക് എല്ലാവരോടുമായി ഒരു കാര്യം പറയുവാനുണ്ട്.

ഇനിയിപ്പോൾ വേദയുടെ ആലോചനയുമായി മുന്നോട്ടു പോകാൻ കഴിയില്ല അത് ഒരു അടഞ്ഞ അധ്യായമാണ്. അതുകൊണ്ട് നമുക്ക് ദേവനു വേണ്ടി മറ്റൊരു ആലോചന നോക്കാം…

എന്നിട്ട് നിശ്ചയമോ വിവാഹമോ രണ്ടിൽ ഏതെങ്കിലും ഒന്നു നടത്തി ദേവൻ സ്റ്റേറ്റ്സിലെക്ക് പോകട്ടെ.

അച്ഛൻ എന്തൊക്കെയാണ് ഈ പറയുന്നത് ഏതോ ജ്യോത്സ്യൻ എന്തെങ്കിലും പറഞ്ഞെന്നു വച്ച്.. നിങ്ങളൊക്കെ ഇത് ഏതു യുഗത്തിലാണ് ജീവിക്കുന്നത്…

ഓരോരോ അന്ധവിശ്വാസങ്ങൾ. അതു മുറുകെ പിടിച്ചു കൊണ്ടിരുന്നു. എനിക്ക് എന്റെ വേദയെ ഒരിക്കലും ഉപേക്ഷിക്കാൻ കഴിയില്ല….

ഇത് നിന്റെ ഉറച്ച തീരുമാനം ആണോ ദേവ

അതേ അച്ഛാ ഈ കാര്യത്തിൽ എനിക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ട ആവശ്യമില്ല

എങ്കിൽ എന്റെ തീരുമാനം ഞാനും പറയാം. ദേവാംഗൻ എന്റെ വാക്ക് ധികരിക്കാനാണ് ഭാവമെങ്കിൽ നിന്റെ ജീവിതത്തിൽ പിന്നെ ഈ അച്ഛന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കും….

ഞാൻ എന്ന അധ്യായം ഇവിടെ അവസാനിക്കുകയും ചെയ്യും…. മറ്റെന്തിനെക്കാളും എനിക്കു വലുത് നിന്റെ ജീവിതമാണ്…

അച്ഛാ ഞാൻ ദേവൻ വേപദുവോടെ വിളിച്ചുപോയി……

ഒന്നുകിൽ വേദ ലക്ഷ്മി അല്ലെങ്കിൽ ഞാൻ രണ്ടുപേരിൽ ഒരാൾ മാത്രമേ ദേവാങ്കന്റെ ജീവിതത്തിൽ ഇനി ഉണ്ടാവുകയുള്ളൂ……

വേദയുടെ അവസ്ഥയും മറിച്ചായിരുന്നില്ല ഞാൻ കാരണം എന്റെ ദേവേട്ടന് ഒരു ദോഷവും ഉണ്ടാകാൻ പാടില്ല.

അതിനു വേണ്ടി ആ ജീവിതത്തിൽ നിന്നും ഞാൻ ഒഴിഞ്ഞു മാറണം എങ്കിൽ അതിനുo ഈ വേദ തയ്യാറാണ്…

പ്രാണൻ പറിഞ്ഞുപോകുന്ന വേദനയിലും അവൾ ഉറച്ചതീരുമാനമെടുത്തു….. വേദലക്ഷ്മിയുടെ ജീവിതത്തിൽ ഇനി ദേവാംഗൻ ഉണ്ടായിരിക്കുകയില്ല…

ദിവസങ്ങൾ അതിവേഗം കടന്നു പോയി.

എന്റെ വിവാഹം ഉടനെ തന്നെ നടത്തണം അച്ഛാ….എനിക്ക് ദേവേട്ടനെ മറന്ന് മറ്റൊരാളുടെ ആവണം എങ്കിലേ ദേവേട്ടൻ വേറൊരു വിവാഹത്തിന് ഒരുങ്ങുകയുള്ളൂ.. വേദ ആരുടെ ജീവിതത്തിലും ഒരു തടസ്സമാകില്ല…

മോളെ നീ ആലോചിച്ചിട്ട് തന്നെയാണോ ഈ തീരുമാനമെടുത്തത്

അതെ അച്ഛാ ഞാൻ നന്നായി ആലോചിച്ചു ഇതിന്റെ എല്ലാ വശങ്ങളെയും കുറിച്ച് ഇനി ചിന്തിക്കാൻഒന്നും ഇല്ല….

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. വേദയുടെ വിവാഹം സത്യജിത്ത് മായി നടത്തി. സത്യജിത്ത് റെയിൽവേയിലെ ഉയർന്ന ഉദ്യോഗസ്ഥനാണ്. വിവാഹം കഴിഞ്ഞ് അയാൾ വേദയുമായി ചെന്നൈയിലേക്ക് പോയി….

കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്ന വാചകത്തെ സത്യമാക്കി കൊണ്ട് വേദ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടു തുടങ്ങി….

എന്നാൽ പലപ്പോഴും വേദയെ മറക്കാൻ കഴിയാതെ ദേവനും ഉമീതീയിൽ ഉരുക്കുക യായിരുന്നു…. അച്ഛന്റെ നിരന്തരമായ ആത്മഹത്യ ഭീഷണിക്കുമുന്നിൽ ഒടുവിൽ ദേവനും അനുസരിക്കേണ്ട വന്നു….

ദേവന്റെ ജീവിതത്തിലേക്ക് ഭാമ വലതുകാൽ വച്ച് കയറി….

രണ്ട് വർഷത്തെ ദാമ്പത്യത്തിന് ഒടുവിൽ വിധി ആക്സിഡന്റ് രൂപത്തിൽ ഭാര്യയെയും കുഞ്ഞിനെയും കവരുമ്പോൾ ദേവൻ മാത്രം ഓർമ്മകളുടെ ബാക്കിപത്രമായി മാറി…..

സത്യജിത്തിന്റെ പീഡനം നാൾക്കുനാൾ കൂടി കൂടി വന്നു…ഒരു കുഞ്ഞു ഇല്ലാത്തത് അയാളെ അത്ര മാത്രം അലട്ടിയിരുന്നു..

ഒടുവിൽ അമിതമായി മ ദ്യ പിച്ചെത്തിയ ഒരു രാത്രിയിൽ സജിത്തിന്റെ മർദ്ദനമേറ്റ് ഭാമയ്ക്ക് മാരകമായി പരിക്കേറ്റു…

രണ്ടാഴ്ചക്കാലം അവളുടെ നില ഗുരുതരമായി തുടരുകയാണ് പിന്നീട് വെന്റിലേറ്ററ്ററിലേക്ക് മാറ്റുകയും ചെയ്തു.

വേദയുടെ വിവരങ്ങളറിഞ്ഞ ദേവൻ അവളെ കാണുവാനായി ഓടിയെത്തി.. പക്ഷേ പുറത്തു നിന്നും ഒരു നോക്ക് കാണാൻ മാത്രമേ കഴിഞ്ഞുള്ളൂ.

വിധി തങ്ങളുടെ ജീവിതത്തിൽ കെട്ടിയാടിയ വേഷത്തിൽ തങ്ങൾ രണ്ടും കോമാളികൾ മാത്രമായിരുന്നു എന്ന ദേവനു തോന്നിപ്പോയി..

വേദയുടെ ജീവിതത്തിലെ അവസാന മിടിപ്പും നിലച്ചു വേദനകൾ നിറഞ്ഞ ലോകത്തുനിന്നും അവൾ എന്നന്നേക്കുമായി യാത്രയായി..

ആ ഷോക്ക് ദേവനെ മുഴുക്കുടിയൻ ആക്കി മാറ്റി…ഭാര്യയും കുഞ്ഞും ഇപ്പോൾ വേദയും……തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് ദേവന്റെ ജീവിതം കൂപ്പുകുത്തി……

കൺമുന്നിൽ മകന്റെ ജീവിതം നശിക്കുന്നത് കണ്ട് പ്രതാപ് മേനോൻ കരയാൻ മാത്രമേ കഴിഞ്ഞുള്ളൂ..

ഓർമ്മകളിൽ നിന്നും പെട്ടെന്ന് ദേവൻ വഴുതി മാറി.. മുന്നിൽ കണ്ണു തുളക്കുന്ന പ്രകാശം……

ദേവൻ കാർ സ്റ്റീയറിങ് വെട്ടിച്ചു…മുന്നിൽ വരുന്ന വണ്ടിയിൽ നിന്നുള്ള പ്രകാശം കണ്ണുകളെ ഇരുട്ടാക്കി നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു…..

കാറിനുള്ളിൽ നിന്നും ദേവൻ തെറിച്ച് റോഡിലേക്കു വീണു….തനിക്കു ചുറ്റും പരന്നൊഴുകുന്ന ര ക്തത്തെ അടയുന്ന കണ്ണുകൾ ഒരു മാത്ര കണ്ടു…..

തന്റെ ജീവിതവും ഈ വഴിയോരത്തു അവസാനിക്കാൻ പോകുന്നു… ദേവാങ്കൻ എന്നാ അധ്യായം ഇവിടെ അവസാനിക്കുന്നു എന്നെന്നേക്കുമായി.

കൊതിച്ചതിനെ വിധി തട്ടിമാറ്റി….. വിധിച്ചതിനെയും വിധി തിരിച്ചെടുത്തു… ഒടുവിൽ ഞാൻ മാത്രം… എന്റെ വിധിയും…..

ചുണ്ടിൽ ചെറു പുഞ്ചിരി…. ദേവന്റെ പ്രാണൻ ദേഹം വിട്ടകന്നു….. അന്ധവിശ്വാസങ്ങളും അതിന്റെ ബാക്കി പത്രവും……

വിധിയുടെ ക്രൂരമായ ഇടപെടൽ….. ആകാശത്തിലെ മൂന്ന് നക്ഷത്രങ്ങൾ മിന്നി മാറി….. ഇനി അതിൽ ഒരു നക്ഷത്രം കൂടി….. ദേവാങ്കൻ…….

Leave a Reply

Your email address will not be published. Required fields are marked *