ഇനി എനിക്ക് ഒരിക്കലും ആ പഴയ താര ആവാൻ കഴിയില്ല, ഞാൻ ഇന്ന് എന്റെ..

മാലാഖമാർ
(രചന: സൂര്യ ഗായത്രി)

കയ്യിലിരുന്ന ഗ്ലാസ്സിലെ അവസാന തുള്ളി മദ്യവും വലിച്ചു കുടിച്ചു അലോഷി ഗ്ലാസ് ദൂരേക്ക് വലിച്ചെറിഞ്ഞു… ജീപ്പിന്റെ ബോണറ്റ്റിൽ നിന്നും ചാടി ഇറങ്ങി….

എനിക്ക് സഹിക്കാൻ കഴിയുന്നില്ലെടാ…. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ….. അവൾക്കു എന്നെ ഇഷ്ടമായിരുന്നെന്നു… എന്നിട്ട് അത് ഉള്ളിൽ വച്ചു ആണ് അവൾ….. എന്റെ നല്ലതിന് വേണ്ടി…….

എനിക്കിപ്പോൾ അവളെ കാണണം…. കാണാതെ പറ്റില്ല… നീ എന്നെ ഒന്ന് അതുവരെ കൊണ്ടുപോകുന്ന അതോ ഞാൻ തന്നെ പോകണമോ…..

എന്റെ അലോഷി ഇനിയിപ്പോൾ ഈ അവസ്ഥയിൽ നീ അവളെ കാണണോ.. അത് അവൾക്കു സഹിക്കാൻ പറ്റുമോ..

പ്രാണനെ പോലെ എന്നെ സ്നേഹിച്ചിട്ടു എന്റെ പെണ്ണ്. എന്നിട്ട് ഞാൻ മാത്രം അറിഞ്ഞില്ലല്ലോ…..അലോഷിയുടെ മനസാക്ഷി സൂക്ഷിപ്പുകാരി എന്നിട്ട് അവളുടെ മനസിൽ ഞാൻ ആണെന്ന് തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ല…

പാടവരമ്പും ചെമ്മൻ പാതകളും പിന്നിട്ടു ആ ജീപ്പ് ഒരു സിംഹമുദ്ര പതിച്ച ഗേറ്റിനു വെളിയിൽ ചെന്ന് നിന്നു….

തുടരേയുള്ള ഹോൺ അടി കേട്ടു സെക്യൂരിറ്റി വന്നു ഗേറ്റ് തുറന്നു… പിന്നെയും കുറച്ചു ദൂരം ഓടിയിട്ടാണ് ജീപ്പ് ചെന്ന് നിന്നത്…..

കുന്നേൽ ഔതകുട്ടിയുടെയും മേരികൊച്ചിന്റെയും ഒരേ ഒരു മകനാണ് നിയമ പഠനം കഴിഞ്ഞു സ്വന്തമായി പ്രാക്ടീസ് ചെയ്യുന്ന അലോഷി….. മേരികൊച്ചു ബൈപസ് സർജറി കഴിഞ്ഞു അതിന്റെ അവശതകളും ആയി മുന്നോട്ടു പോകുവാണ്….

ഔതകുട്ടിയും ആന്റണിയും കുഞ്ഞു നാളിലെ ഒന്നിച്ചാണ്…. ഇരുവരും ആത്മ മിത്രങ്ങളും ബിസിനസിലും ഒന്നിച്ചു… ആന്റണിയുടെ ഭാര്യ തെരേസ മരിച്ചിട്ടു അഞ്ച് വർഷമായി……

താരാ ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥി ആണ്… അലോഷിയും താരയും കുഞ്ഞുനാളിലെ കാളികൂട്ടുകാർ ആണ്…… എന്തും തുറന്നു പറയുന്ന ഉറ്റ സുഹൃത്തുക്കൾ..

ഔതച്ചായാ എനിക്ക് വല്ലാത്ത ഉൾ ഭയം എന്റെ കൊച്ചന്റെ കെട്ടുകല്യാണം കാണാൻ കഴിയാതെ എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന്….

നീ എന്നതിനാ മേരി കൊച്ചേ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ…

എന്നതാ അപ്പച്ചാ അമ്മച്ചി ക്കു.. നിന്റെ കെട്ട് കല്യാണം കാണാൻ നിന്റെ അമ്മച്ചിക്ക് ആഗ്രഹം… അത് നടത്തുന്നതിന് ഉള്ള തിടുക്കം ആണ്… നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ ഡാ മോനെ…

എന്റെ അപ്പച്ചാ എന്നാ വർത്തമാന ഈ പറയുന്ന എനിക്ക് ഇതുവരെ ആരോടും അങ്ങനെ ഒന്നും ഒന്നും തോന്നിയിട്ടില്ല…
അമ്മച്ചിക്ക് എത്രയും നിർബന്ധമാണെങ്കിൽ എന്നാന്നുവച്ചാൽ കാണിക്കൂ….

പിന്നീട് വളരെ വേഗത്തിലാണ് കാര്യങ്ങളെല്ലാം നടന്നത്… തേവാ പറമ്പിലെ ഉമ്മച്ചന്റെയും ട്രീസ്സയുടെ യും മകൾ അലീന യുമായി അലോഷി യുടെ വിവാഹം നടത്തുന്നതിന് വേണ്ടിയിട്ടുള്ള ആലോചനകൾ തകൃതിയായി നടന്നു….

താര മോളെ നീ ഈ ഫോട്ടോ ഒന്ന് നോക്കിക്കേ നമ്മുടെ അലോഷിക്കു വേണ്ടി ആലോചിച്ച് പെണ്ണ് എങ്ങനെയുണ്ട് കാണാൻ ഭംഗിയുണ്ടോ….

താരാ ഫോട്ടോ കൈകളിലേക്ക് വാങ്ങി എന്തുകൊണ്ടോ അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു…….

ആഹാ നീ എപ്പോഴാണ് വന്നത് ഇത് ആരുടെ ഫോട്ടോയാ നോക്കിക്കൊണ്ടിരിക്കുന്നു…..

ഇത് ഇച്ചായൻ കെട്ടാൻ പോകുന്ന പെണ്ണിനെ ഫോട്ടോയാ അമ്മച്ചി എനിക്ക് കാണാൻ തന്നത് എങ്ങനെയുണ്ട് ഇച്ചായനു പെൺകൊച്ചിനെ ഇഷ്ടപ്പെട്ടോ..

ഞാൻ അങ്ങനെ കെട്ടാൻ മുട്ടി ഒന്നും നിൽക്കുന്നത് അല്ലല്ലോ ഇത് പിന്നെ അമ്മച്ചിക്ക് നിർബന്ധം അതുകൊണ്ട് എല്ലാത്തിനും നിന്ന് കൊടുക്കാം എന്ന് വിചാരിച്ചു…….

എന്താടി നിന്റെ മുഖം വല്ലാതെ ഇരിക്കുന്നെ നിനക്കെന്താ സുഖമില്ലേ…..

എനിക്ക് ഒരു കുഴപ്പവും ഇല്ല…ഇച്ചായനു വെറുതെ തോന്നുന്നതാ…

ആണോ അമ്മച്ചി എനിക്ക് വെറുതെ തോന്നുന്നതാണോ….

താര വേഗം അവിടെനിന്നിറങ്ങി അവളുടെ കണ്ണുകൾ നിറഞ്ഞു കണ്ണുനീർ കവിളിനെ ചുംബിച്ചു താഴെ വീണു……

കിടക്കയിലേക്ക് വീഴുമ്പോൾ അവൾക്കു സ്വയം നിയന്ത്രിക്കാൻ ആയില്ല….

എന്നാണെന്നോ എപ്പോൾ ആണെന്നോ അറിയില്ല ഇച്ചായൻ മനസിലേക്ക് കയറിയത്.. ഒരു സൗഹൃദത്തിനും അപ്പുറം ആ മനുഷ്യനെ പ്രണയിക്കാൻ തുടങ്ങിയത്……… പലപ്പോഴും ബുദ്ധി വില ക്കിയെങ്കിലും മനസ് സമ്മതിച്ചില്ല…

മനസ് മുഴുവൻ ഇച്ചായനും ചുറ്റും കേട്ട് പൊട്ടിയ പട്ടം പോലെ ചുറ്റി തിരിഞ്ഞു…….. ഇന്നിപ്പോൾ മറ്റൊരുവൾക്ക് സ്വന്തം ആകാൻ പോകുന്നു എന്നറിയുമ്പോൾ ഹൃദയം നുറുങ്ങുന്നു…..

കഴിയുന്നില്ല ആർക്കും വിട്ടുകൊടുക്കാൻ നെഞ്ചോട്‌ ചേർത്ത് എന്റേതാണ് എന്ന് ഉറക്കെ വിളിച്ചു പറയാൻ തോന്നുന്നു….. കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങി പോയി……….

ദിവസങ്ങൾ ഓടിമറഞ്ഞു… അലോഷി യുടെയും അലീന യുടെയും മനസമ്മതത്തിന് ഡേറ്റ് വരെ നിശ്ചയിച്ചു കഴിഞ്ഞു…….

താര ഇപ്പോൾ കഴിയുന്നതും വീട്ടിൽ തന്നെയാണ് സമയം ചെലവഴിക്കുന്നത് മേരി അമ്മയെ കാണാനുള്ള പോക്ക് പോലും കുറച്ചിട്ടുണ്ട്..

ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് ആന്റണി പുറത്തേക്ക് വന്നത്. അലസമായി ഇരിക്കുന്ന താരെ നോക്കി ആന്റണി ഫോണെടുത്തു…..

ഹലോ…

ഹലോ അച്ചായൻ ആണോ താര എന്തിയേ….. കുറച്ചു ദിവസമായി കൊച്ചു ഇങ്ങോട്ടേക്ക് വന്നിട്ട്……

അച്ചായൻ ഫോൺ അവളുടെ കയ്യിൽ ഒന്ന് കൊടുക്കാമോ…..

മോളെ മേരി പെങ്ങളാണ് നിനക്കാണ് ഫോൺ…. ആന്റണി ഫോൺ താരയെ ഏൽപ്പിച്ച അകത്തേക്ക് പോയി….

എന്നാ മോളെ നിന്നെ ഇങ്ങോട്ടൊന്നും കാണാനില്ലല്ലോ…. ഇവിടെ കല്യാണത്തിന് ഒരുക്കം ഒക്കെ ആയില്ലേ…. മനസമ്മതത്തിന് ഡ്രസ്സ് എടുക്കാൻ പോകണ്ടേ….നീ അല്ലെ അവന്റെ കൂടെ എല്ലാത്തിനും ഓടി നടക്കാനുള്ളത്….

രണ്ടുമൂന്നു ദിവസമായി സുഖമില്ലായിരുന്നു അമ്മച്ചി ഞാൻ നാളെ തന്നെ അങ്ങോട്ട് വരാം….

എന്നാ ശരി മോളേ കുരിശു വരച്ചു പ്രാർത്ഥിച്ചു കിടന്നുറങ്ങിക്കോ…..

പിറ്റേന്ന് രാവിലെ തന്നെ താര ബംഗ്ലാവിൽ എത്തി അലോഷി യുമായി ചേർന്ന് മനസമ്മതത്തിനുള്ള ഡ്രസ്സ് എല്ലാം എടുക്കാൻ ആയി പോയി…….

എന്താടി നിനക്ക് ആകെപ്പാടെ ഒരു വല്ലായ്മ നിന്റെ ആ പഴയ ചുറുചുറുക്ക് ഒക്കെ എവിടെ പോയി… എന്താ മോളെ നിനക്ക് എന്തെങ്കിലും വിഷമം ഉണ്ടോ നീ എന്നോട് പറ…..

എന്റെ പൊന്നു ഇചായ എനിക്ക് ഒരു കുഴപ്പവുമില്ല…. ഇച്ചായനു വെറുതെ തോന്നുന്നതാ……

അതുപോട്ടെ ഇച്ചായന്റെ അലീന കൊച്ചു വിളിക്കാറുണ്ടോ…..

ഇല്ല പെണ്ണേ അവളെന്നെ വിളിക്കാറും സംസാരിക്കാറും ഒന്നുമില്ല….. അവൾക്കിനി വിവാഹത്തിന് താൽപര്യമില്ലേ എന്തോ..

ഓ പിന്നെ മനസമ്മതത്തിന്റെ തലേന്നാൾ അല്ലേ വിവാഹത്തിന് താൽപര്യമില്ല എന്ന ചിന്ത… ഇച്ചായൻ ഒന്ന് പോയെ….

എന്റെ മോളെ നീ ഇങ്ങനെ ഇരിക്കാതെ സന്തോഷം ആയിട്ട് ഇരിക്ക്.. അപ്പച്ചനെ സ്വഭാവം നിനക്കറിയാമല്ലോ അങ്ങേരുടെ ഒരു കാരണവശാലും ഈ ബന്ധത്തെ അംഗീകരിക്കില്ല….

ആ പയ്യൻ നമ്മുടെ ജാതിയിൽ പെട്ടതാണെങ്കിലും കുടുംബപരമായി വളരെ പിന്നോട്ട് നിൽക്കുന്നതാണ്…

അപ്പൻ അങ്ങനെയുള്ള ഒരു പയ്യനെ ഒരിക്കലും നിന്നെ ഭർത്താവായി അംഗീകരിച്ചു തരില്ല.. വെറുതെ ഈ വാശിയും ദേഷ്യവും ഒക്കെ കളഞ്ഞു നീ സന്തോഷമായിരിക്കാൻ നോക്കൂ….

നാളെ മനസമ്മതം ആയിട്ട് എന്താടീ നിന്റെ മുഖം ഇങ്ങനെ ഇരിക്കുന്നത്… അവസാന നിമിഷത്തിൽ എന്നെ തോൽപ്പിക്കാം എന്നുള്ള ചിന്ത എങ്ങാനും ഉണ്ടെങ്കിൽ അതെല്ലാം മാറ്റി വച്ചേക്കു…..

അങ്ങനെ നാണംകെട്ട ഈ ഉമ്മച്ചൻ ഒരിക്കലും ജീവിച്ചിരിക്കില്ല…….. അപമാനിച്ചിട്ടു അവന്റെ കൂടെ സന്തോഷത്തോടെ ജീവിക്കാം എന്ന് നീ വിചാരിക്കേണ്ട….

നിങ്ങൾ ഒന്ന് അങ്ങോട്ട് പോയെ മനുഷ്യ ഞാനവളോട് കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്……

മനസമ്മതം വളരെ ഭംഗിയായി തന്നെ നടന്നു…ഇതിനിടയ്ക്ക് പലതവണ അലോഷി അലീനയോട് ഒന്ന് സംസാരിക്കാൻ ശ്രമിച്ചെങ്കിലും… ഉമ്മച്ചൻ ഓരോരോ കാരണങ്ങൾ ഉണ്ടാക്കി തന്ത്രപൂർവ്വംഅവനെ അവിടെ നിന്നും മാറ്റി കൊണ്ടിരുന്നു…..

അലീനയ്ക്ക് അലോഷിയോട് എന്തൊക്കെയോ സംസാരിക്കണം എന്നുണ്ടായിരുന്നു…. പക്ഷേ എങ്കിലും അപ്പച്ചൻ നിരന്തരമായി അവരുടെ കാര്യങ്ങളിൽ ഇടപെട്ടിരുന്നത് കാരണം ഒന്നും തന്നെ പറയാൻ കഴിഞ്ഞില്ല…

മനസമ്മതം കഴിഞ്ഞു ഏകദേശം അടുത്ത് ഡേറ്റിൽ തന്നെയാണ് വിവാഹത്തിന്റെ ഡേറ്റ് തീരുമാനിച്ചിരുന്നത്…. ഇരു വീടുകളിലും ഒരുക്കങ്ങൾ വളരെ തകൃതിയായി നടന്നു കൊണ്ടിരുന്നു…..

എന്റെ ജോണിക്കുട്ടി നീ എന്തെങ്കിലും ഒന്ന് പറയ് ഇവിടെ വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും നടന്നുകഴിഞ്ഞു..

മനസമ്മതത്തിനു ഒന്നും തന്നെ പറയാൻ കഴിഞ്ഞില്ല ഇനി നാളെ വിവാഹത്തിന് ഞാനെന്താണ് അയാളുടെ മുന്നിൽ ചെന്ന് നിന്ന് പറയാനുള്ളത്….. ഒരു പാവപ്പെട്ട മനുഷ്യനെ ഇങ്ങനെ ചതിക്കാൻ എനിക്ക് കഴിയില്ല ജോണി കുട്ടിക്ക് എന്നോട് ഇഷ്ടമുണ്ടെങ്കിൽ…..

ഞാൻ ഇന്ന് രാത്രി കൂടി കാത്തിരിക്കും. ഇത്രയും പറഞ്ഞുകൊണ്ട് അലീന ഫോൺ ഓഫ് ചെയ്ത് ബാഗിൽ ഉള്ളിലേക്ക് വെച്ചു

ഔതക്കുട്ടി പാലക്കുന്നേൽ ഉള്ള കുര്യാക്കോസിനെ മകൻ വിക്ടർ താര മോളെ ഒന്ന് ആലോചിച്ചു… അലോഷിയുടെ മനസമ്മതത്തിനു പള്ളിയിൽ വച്ച് മോളെ കണ്ടിട്ടുണ്ട് അങ്ങനെ ആ പയ്യനു മോളെ ഭയങ്കരമായി ഇഷ്ടമായി….

ഇന്ന് കുര്യാക്കോസ് എന്നെ കാണാനായി വന്നിരുന്നു മോളെ അവർ വന്ന് ഒന്ന് കണ്ടോട്ടെ എന്ന് ചോദിച്ചു നമുക്ക് താൽപര്യം ആണ് എങ്കിൽ വിവാഹം ഉടനെ നടത്താം എന്നാണ് അവർ പറയുന്നത്…

കുന്നേൽ കുര്യാക്കോസ് എന്ന് പറയുമ്പോൾ മൂന്നു തലമുറക്ക് കഴിയാനുള്ള അത്രയും വക അവർ ഉണ്ടാക്കിയിട്ടുണ്ട് വിക്ടരെ പോലെയുള്ള ഒരു പയ്യനു താര മോളെ ഇഷ്ടമായി എന്ന് വെച്ചാൽ തന്നെ അത് അവളുടെ ഭാഗ്യമാണ് അവൾ എന്തു പറയുന്നു

ഞാന് അവളോട് ഇതുവരെയും ഒന്നും സംസാരിച്ചിട്ടില്ല ഔതക്കുട്ടി ഞാൻ ആദ്യം നിന്നോട് പറയുന്നത് ഇനിവേണം മോളോട് ചോദിക്കാൻ അവൾ അഭിപ്രായം കേട്ടതിനു ശേഷം

ആ ശരിയാണ് നീ മോളോട് ആദ്യം അഭിപ്രായം എന്താണെന്ന് ചോദിക്കുക… സമ്മതമാണ് എന്നുണ്ടെങ്കിൽ നമുക്ക് രണ്ടു കല്യാണവും ഒരേ ദിവസം തന്നെ നടത്തം..

വളരെ സന്തോഷത്തോടു കൂടിയാണ് ആന്റണി വീട്ടിലേക്ക് ചെന്നത്…

എന്താ അപ്പച്ച ഇന്ന് ആകെ സന്തോഷത്തിലാണല്ലോ..

ആണ് മോളെ അപ്പച്ചനെ സന്തോഷം നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല കുര്യാക്കോസിനെ മോൻ വിക്ടർ നിന്നെ ഇഷ്ടമായി എന്ന്… നിനക്ക് സമ്മതമാണെങ്കിൽ ഉടനെതന്നെ അവിടുന്ന് മൂന്നാല് പേർ നിന്നെ കാണാൻ ആയി വരും

അപ്പച്ചനോട് ഞാൻ ഒരു കാര്യം പറയുവാൻ ആയി ഇരിക്കുകയായിരുന്നു എന്റെ മനസ്സിൽ ഞാൻ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന ഒരു പുരുഷൻ ഉണ്ടായിരുന്നു….

ഞാൻ സ്നേഹിക്കുന്നതുപോലെ അല്ല അപ്പ അയാൾ എന്നെ സ്നേഹിച്ചത് എന്റെ സ്നേഹം ഞാൻ അയാളോട് പറഞ്ഞിരുന്നില്ല………..

എന്റെ മോളെ എന്തൊക്കെയാണ് ഈ പറയുന്നത്.. അപ്പനു ഒന്നുംതന്നെ മനസ്സിലാവുന്നില്ല……

സാരമില്ല അപ്പച്ചൻ സമ്മതം പറഞ്ഞോളൂ എനിക്ക് ആളെ കാണുക പോലും വേണ്ട എനിക്ക് ഈ വിവാഹത്തിന് സമ്മതമാണ്….
മനസ്സിൽ മറ്റൊരാളോട് ഇഷ്ടം വെച്ചിട്ട് നിനക്ക് എങ്ങനെ കഴിയും മോളെ ഇതിന്…

അതൊക്കെ കഴിയും. അപ്പച്ചൻ എന്തായാലും അവരോട് വന്നുകാണാൻ പറയു….

ആന്റണി ചെറുക്കനും പെണ്ണിനും ഇഷ്ടമായ സ്ഥിതിക്ക് നമുക്ക് ഒരു മനസ്സ് ചോദ്യത്തിന് ആവശ്യം ഇല്ല…നമുക്ക് നേരിട്ട് കല്യാണം തന്നെ നടത്തിയേക്കാം…

എന്നാ പിന്നെ അലോഷി യുടെ കല്യാണത്തിന് അന്ന് തന്നെ ആയിക്കോട്ടെ താരയുടെയും വിവാഹം. 2 കല്യാണവും നമുക്ക് ഒന്നിച്ചു നടത്താം… ഔതക്കുട്ടി പറഞ്ഞ് അഭിപ്രായത്തിനോട് എല്ലാവരും യോജിച്ചു..

ദിവസങ്ങൾ ഓടിമറഞ്ഞു ഇന്നാണ് അലോഷി യുടെയും താര യുടെയും വിവാഹം…. രാവിലെ തന്നെ എല്ലാവരും പള്ളിയിലേക്ക് എത്തി..

അലോഷിക്കും വിക്ടറിനും ഒരേ നിറത്തിലുള്ള ഡ്രെസ് ആണ് എടുത്തിരുന്നത്….. തൂവെള്ള ഗൗണിൽ താരയും സുന്ദരിയായിരുന്നു..

ആദ്യം താരയുടെ യും വിക്ടരിന്റെയും മിന്നുകെട്ട് ആണ് തീരുമാനിച്ചിരുന്നത്…

നേരം കടന്നു പോകുന്നതിനനുസരിച്ച് ഔതക്കുട്ടി യുടെയും അലോഷി യുടെയും നെഞ്ചിടിപ്പ് ഏറെ കൊണ്ടിരിക്കുന്നു… മിന്നുകെട്ടിന് സമയമായിട്ടും അലീനയും ബന്ധുക്കളെയും പള്ളിമുറ്റത്തേക്ക് കാണാനില്ല……..

ഒടുവിൽ പള്ളിമുറ്റത്തേക്ക് ഒരു കാർ ഇരച്ചു പാഞ്ഞു വന്നു… അതിൽനിന്നും തകർന്ന മനസ്സുമായി ഉമ്മച്ചൻ ഇറങ്ങിവന്നു…

നിങ്ങൾ എല്ലാവരും എന്നോട് ക്ഷമിക്കണം എന്റെ മോൾ എന്നോട് ചതി ചെയ്തു രാവിലെ ഒരുങ്ങാൻ എന്ന് പറഞ്ഞ് ബ്യൂട്ടീഷന്റെ ഒപ്പം പോയ എന്റെ മോൾ അവളെ ഇഷ്ടപ്പെടുന്ന പുരുഷനുമായി രജിസ്റ്റർ മാരേജ് കഴിഞ്ഞു എന്ന വിവരമാണ് എന്ന ഇപ്പോൾ വിളിച്ചുപറഞ്ഞത്……..

ഈ വിവരം ഞാൻ എങ്ങനെയാണ് നിങ്ങളോട് വന്ന് പറയുന്നത് എന്ന് വിചാരിച്ചിരിക്കുകയായിരുന്നു… എല്ലാവരും എന്നോട് ക്ഷമിക്കണം…

കേട്ട വാർത്ത വിശ്വസിക്കാനാവാതെ അലോഷിയും ഔതകുട്ടിയും മേരിയമ്മയും തറഞ്ഞു നിന്നു….

എന്തു വർത്തമാനമാണ് പറയുന്നത്…. മറ്റൊരു പയ്യനുമായി അടുപ്പമുണ്ടായിരുന്ന വിവരം നിങ്ങൾ അറിഞ്ഞില്ലേ…. ഇതൊക്കെ വന്നു പറയാനുള്ള സമയം ഇതായിരുന്നോ നേരത്തെ ഇതൊക്കെ അന്വേഷിക്കേണ്ടതല്ലേ…

എന്നാലും എന്റെ കുഞ്ഞിനു ഇത് വന്നല്ലോ കർത്താവേ ഒരു നിലവിളിയോടെ കൂടി മേരിയമ്മ താഴേക്ക് വീണ്….

ഔതക്കുട്ടി യും അലോഷി യും അടുത്തേക്ക് ചെല്ലുന്നതിനു മുൻപേ തന്നെ മേരിയമ്മ നിലത്തേക്ക് വീണ്…… അലോഷി തന്റെ കൈകളിൽ അമ്മച്ചിയെ കോരിയെടുത്ത്….. അപ്പോഴേക്കും ആ ശരീരത്തിൽ നിന്നും ജീവൻ നഷ്ടമായിരുന്നു…………….

മകന്റെ കല്യാണത്തിനായി അലങ്കരിച പന്തലിലേക്ക് മേരി അമ്മയുടെ വെള്ള പുതച്ച ശരീരം എടുത്തു കിടത്തി…..

അമ്മയെ ഒരു നോക്ക് കാണുന്നതിനുവേണ്ടി താര അലമുറയിട്ട് കരഞ്ഞു എങ്കിൽ പോലും ആരും തന്നെ അവളെ അവിടെക്കു കൊണ്ടുവന്നില്ല…. ഒടുവിൽ വിക്റ്ററി നോടൊപ്പം നിർബന്ധിച്ചാണ് താരയെ പറഞ്ഞയച്ചത്…..

വീട്ടിലെ ചടങ്ങ് കഴിഞ്ഞ് താരയും വിക്ടരും നേരെ പള്ളിയിലേക്ക് തിരിച്ചു…..

മേരി അമ്മയ്ക്ക് അന്ത്യ ശുശ്രൂഷ എല്ലാം ചെയ്തു കഴിഞ്ഞ് പള്ളിവക കുടുംബ സെമിത്തേരിയിൽ അടക്കം ചെയ്തു..താരയും വിക്ടരും എല്ലാ ചടങ്ങുകൾക്കും കൂടെയുണ്ടായിരുന്നു…

മേരിയുടെ മരണത്തോടുകൂടി ഔതക്കുട്ടി ആകെ തളർന്നുപോയി… ആരോടും സംസാരിക്കാതെ യും ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും അയാൾ ഒരു മാനസികരോഗിയുടെ നിലയിലേക്ക് എത്തി…..

അച്ഛനെയും മകനെയും ആ വലിയ വീട്ടിൽ ഒറ്റയ്ക്ക് ആക്കാൻ ആന്റണിക്കു കഴിഞ്ഞില്ല… ആന്റണി യും അവർക്കൊപ്പം തന്നെ കൂടി….

കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കിക്കൊണ്ട് താര അവളുടെ ജീവിതവുമായി മുന്നോട്ടു പോകാൻ തുടങ്ങി…..വിക്ടർ വളരെ നല്ല സ്വഭാവം ഉള്ള ഒരാൾ ആയിരുന്നു…….

താരയുടെ മനസ്സിൽ എന്നും അലോഷി ഒരു നോവായി തന്നെ തുടർന്നു……..

ഇന്നാണ് താരയുടെ മക്കളുടെ ഒന്നാം പിറന്നാൾ.. താരയ്ക്ക് ആദ്യത്തെ പ്രസവത്തിൽ തന്നെ രണ്ടും ഇരട്ടക്കുട്ടികൾ ആയിരുന്നു…. ചന്തമുള്ള രണ്ടു പെൺകുഞ്ഞുങ്ങൾ…..

മക്കളെ വിക്ടറിന്റെ ബന്ധുക്കളുടെ അടുത്ത് ആക്കി താരയും വിക്ടരും മക്കൾക്കുള്ള ഡ്രസ്സ് എടുക്കാൻ പോയി…..

ഡ്രെസ്സ് എടുത്ത് മടങ്ങി വരുമ്പോഴാണ് നിയന്ത്രണം വിട്ടു വന്ന ഒരു ചരക്ക് വണ്ടിയുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത് വിക്ടർ സംഭവസ്ഥലത്തുതന്നെ മരിച്ചു……. കഴുത്തിനു താഴെ ചലനശേഷി നഷ്ടപ്പെട്ട് താര കിടപ്പിലായി……..

മകൻ നഷ്ടപ്പെട്ട വേദനയിൽ വിക്റ്ററിന്റെ അപ്പൻ എവിടേക്കോ ഇറങ്ങി പോയി…..

കുഞ്ഞുങ്ങളെ നോക്കുന്നതിനു വേണ്ടി ആന്റണി മുൻകൈയെടുത്ത് ഒരു ജോലിക്കാരിയെ ഏർപ്പാടാക്കി വെച്ചു…….താരയെ നോക്കാൻ ഒരു ഹോം നഴ്സും… മക്കളുടെ വിധിയിൽ ഔതകുട്ടിയും ആന്റണിയും ഒരുപോലെ വിഷമിച്ചു……

താരയുടെ വിവരങ്ങൾ തിരക്കാൻ അലോഷി പറ്റുമ്പോലെ ഒക്കെ എത്തുമായിരുന്നു…. അപ്പോഴെല്ലാം കുഞ്ഞുങ്ങളെ അവൻ കൊഞ്ചിക്കാൻ സമയo കണ്ടെത്തി……. താരയെ പറിച്ചു വച്ചേക്കുന്നപോലെ ആണ് കുഞ്ഞുങ്ങൾ…

അലോഷിയെ കാണുമ്പോൾ താരയുടെ കണ്ണുകൾ നിറഞ്ഞു തൂവും അപ്പോഴെല്ലാം അവൻ അവളുടെ മിഴികൾ തുടയ്ക്കും ഞങ്ങൾ എല്ലാം ഇല്ലേ മോളെ പിന്നെ എന്തിനാ ഈ കണ്ണുനീർ…..

ഇച്ചായൻ എന്തിനാ ഇങ്ങനെ ഒറ്റത്തടിയായി ജീവിക്കുന്നെ.. ഇച്ചായനും ഒരു ജീവിതം വേണ്ടേ…..

ഞാൻ ഇറങ്ങുന്നു.. ഇനി ഇരുന്നാൽ ശെരിയാവില്ല അതും പറഞ്ഞു അലോഷി അവിടെ നിന്നിറങ്ങി….

എന്തിനാ മോളെ അവനു താല്പര്യം ഇല്ലെങ്കിൽ അതിനെ കുറിച്ചു സംസാരിക്കുന്നതു….

ഒരിക്കൽ ഞാൻ എന്റെ പ്രാണൻ പറിച്ചു സ്നേഹിച്ചത് എന്റെ ഇച്ഛനെ ആയിരുന്നു… പക്ഷേ ഇച്ചായൻ ഒരിക്കൽ പോലും എന്നെ മറ്റൊരു തരത്തിൽ കണ്ടിരുന്നില്ല.. ഇന്നിപ്പോൾ ഇച്ചായന്റെ ജീവിതം നശിക്കുന്നത് കാണുമ്പോൾ….

മോളെ നീ അലോഷിയെ ആയിരുന്നോ

പിന്നെ കുറെ നാളേക്ക് അലോഷി അവിടേക്കു വന്നില്ല…….

അല്ല ഇതാരാ എന്താ അലോഷി. നിന്നെ കുറച്ചു നാളായി ഇങ്ങോട്ട് കാണാനേ ഇല്ലായിരുന്നു…

കുറച്ചു തിരക്കിൽ ആയിരുന്നു അന്റോചായ…….

ഇവിടെ താര….

അവളെ ഹോം നേഴ്സ് ഒന്ന് മേൽ തുടക്കുവാ….. മകൾ നല്ല ഉറക്കം ആണ് എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്…….

ഇങ്ങനെ നീ നിന്റെ ജീവിതം നശിപ്പിക്കാൻ തുടങ്ങിയാൽ എന്ത് ചെയ്യും അലോഷി..

ഞാൻ എങ്ങനെ ജീവിതം നശിപ്പിച്ചൂന…..

ഈ കുടിയും…….. കോടതിയിൽ പോകാതെയും……

അന്റോചായനു എല്ലാം അറിയുന്നതല്ലേ…

അതൊക്കയാണ് ജീവിതം.. കണ്ടില്ലേ എന്റെ പോന്നു മോളുടെ കിടപ്പു.. ചിലപ്പോൾ സഹിക്കില്ല ആ കുഞ്ഞുങ്ങളെ കാണുമ്പോൾ അവളുടെ സങ്കടം…

എന്നോട് പറയും ഒന്ന് എടുത്തുമാറോട് ചേർത്ത് കൊടുക്കാൻ……

അവൾ ജീവൻ പറിച്ചു സ്നേഹിച്ചത് നിന്നെയാണ് അലോഷി… എന്റെ മോൾ ഒരുപാട് കരഞ്ഞു… എന്നിട്ടും നിന്നോടുള്ള ഇഷ്ടം അവൾ പറഞ്ഞില്ല കാരണം നീ അവളെ അങ്ങനെ കണ്ടിട്ടില്ല……….

എന്താ പറഞ്ഞെ… താര അവൾ എന്നെ സ്നേഹിച്ചിരുന്നെന്നോ… എന്നിട്ട് എനിക്ക് ഒരു സൂചന പോലും തന്നില്ലല്ലോ…… ഒരു വാക് എന്നോട് പറയാമായിരുന്നില്ലേ…..

ഒരിക്കൽ പോലും ഞാൻ അവളുടെ കണ്ണുകളിൽ എന്നോടുള്ള ഇഷ്ടം കാണാൻ ശ്രമിച്ചില്ല…… എന്തുമാത്രം വേദന കടിച്ചമർത്തി ആണ് അവളെന്റെ മുന്നിൽ സന്തോഷം അഭിനയിച്ചത്………

ഒരു വാക് പറഞ്ഞിരുന്നെങ്കിൽ എനിക്ക് എന്റെ അമ്മച്ചിയെ നഷ്ടമാകുമായിരുന്നോ….. ഇച്ചായനു നല്ലതുണ്ടാവാൻ ആഗ്രഹിച്ചവൾ എന്നിട്ടിപ്പോൾ എന്തായി….. അലോഷി വേഗത്തിൽ പുറത്തേക്കു പോയി….

അലോഷിയെയും കൊണ്ട് ജീപ്പ് മുറ്റത്തു വന്നു നിന്നു……

ആന്റണി കതകു തുറന്നു പുറത്തേക്കു ഇറങ്ങി…..

എവിടെ താര എനിക്ക് അവളെ കാണണം അവളെ കണ്ട നാലു വർത്തമാനം പറയണം അതിനുശേഷമേ ഞാൻ ഇന്ന് പോകത്തുള്ളൂ…..

ആന്റണി ഈ പരുവത്തിൽ നിനക്ക് അവളെ കാണണമോ

കാണണം എനിക്ക് അവളെ ഇന്ന് കണ്ടേ മതിയാവൂ…. അലോഷി വേച്ചു വേച്ചു താരയുടെ മുറിയിലെത്തി…..

കണ്ണുകൾ രണ്ടും അടച്ച് കിടക്കുന്ന അവളെ സ്നേഹത്തോടുകൂടി നോക്കി നിന്നു…….. അലോഷി പതിയെ കൈകളുയർത്തി താരയുടെ നെറ്റിയിൽ തലോടി. താരാ പതിയെ കണ്ണുകൾ തുറന്നു ഇച്ചായൻ എന്താ ഈ നേരത്ത്…

എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട് അത് പറഞ്ഞിട്ട് ഞാൻ ഉടനെ തന്നെ പൊയ്ക്കോളാം

ഇച്ചായൻ കുടിച്ചിട്ടുണ്ടോ ഇതെന്തൊരു കോലമാണ്….

കുടിച്ചിട്ടുണ്ട് ഇന്ന് ഇച്ചായൻ ഒരുപാട് കുടിച്ചു ഇത്രയും കുടിച്ചാൽ മാത്രമേ എനിക്ക് നിന്നോട് സംസാരിക്കാൻ പറ്റൂ…..

എന്തിനാടി നീ എന്നെ ഇങ്ങനെ തോൽപ്പിച്ചു കളഞ്ഞത് എന്നെ ഒന്നിനും കൊള്ളാത്തവൻ ആക്കി മാറ്റിയത്…..

ഇച്ചായൻ എന്തൊക്കെയാണ് ഈ പറയുന്നത്…… ഞാൻ അച്ചായനോട് എന്നാ ചെയ്തെന്നാ…

നീ എന്നോട് ഒന്നും ചെയ്തില്ലേ നിനക്ക് എന്റെ മുഖത്തുനോക്കി ധൈര്യത്തിൽ പറയാൻ പറ്റുമോ നീ എന്നോട് ഒന്നും ചെയ്തില്ല എന്ന്……..

എന്നെ ചങ്ക് പറിച്ച് സ്നേഹിച്ചിട്ട് എന്തിനാ ഇനി എന്നെ കളഞ്ഞുപോയത്…….. നിനക്ക് ഒരിക്കലെങ്കിലും ഒരു വാക്ക് എങ്കിലും എന്നോട് പറഞ്ഞു കൂടായിരുന്നോ…

ഇച്ചായൻ എന്റെ പ്രാണൻ ആണെന്ന് നിനക്ക് ഒരിക്കലെങ്കിലും എന്റെ മുഖത്തുനോക്കി പറഞ്ഞു കൂടായിരുന്നോ… എങ്കിൽ എനിക്ക് ഇന്ന് ഈ നഷ്ടങ്ങൾ ഒക്കെ സംഭവിക്കും ആയിരുന്നോ….

അച്ചായൻ എന്നോട് എല്ലാം പറഞ്ഞു നിനക്ക് ഒരു വാക്ക് എന്നോട് പറയാൻ പാടില്ലായിരുന്നോ മോളെ……..

ഞാൻ സന്തോഷത്തോടെ കൊണ്ടുപോയില്ല ആയിരുന്നു എന്റെ പെണ്ണായി…………..

അച്ചായൻ പോയി നേരം ഒരുപാടായി….

താരാഅലോഷിയുടെ മുഖത്തുനിന്നും നോട്ടം മാറ്റി….

എന്റെ മുഖം എത്ര കാണേണ്ട എന്ന് വിചാരിച്ചാലും അത് നിന്റെ മനസ്സിൽ. ഇല്ലേ താരാ….. എത്രയൊക്കെ നീ എന്നിൽ നിന്നും ഓടിയൊളിക്കാൻ ശ്രമിച്ചാലും…നിനക്ക് അതിന് കഴിയും എന്നു തോന്നുന്നുണ്ടോ……

നിനക്ക് ഇപ്പോഴും എന്നെ ഇഷ്ടമാണോ….. ഇപ്പോൾ എനിക്ക് കാണാൻ കഴിയും താര നിന്റെ കണ്ണുകളിൽ എന്നോടുള്ള പ്രണയം……

ഇച്ചായൻ ഒരുപാട് വൈകിപ്പോയി…. ഇനി എനിക്ക് ഒരിക്കലും ആ പഴയ താര ആവാൻ കഴിയില്ല……. ഞാൻ ഇന്ന് എന്റെ വിക്ടറിനെ ഓർമ്മകളിലാണ് ജീവിക്കുന്നത്.. പിന്നെ എന്റെ രണ്ടു പൊന്നു മക്കളും………

ഒരിക്കലും വിക്ടറിനെ സ്ഥാനം ഞാൻ അപഹരിക്കില്ല മോളെ….നിന്നെയും നിന്റെ മക്കളെയും സ്നേഹിക്കാനുള്ള അവകാശം മാത്രം എനിക്ക് തന്നാൽ മതി…

എന്നെ തിരിച്ച് സ്നേഹിക്കണം എന്ന് പോലും ഞാൻ പറയില്ല… ഈ ജന്മം കൊണ്ട് അങ്ങനെയെങ്കിലും ഒരു ഉപകാരം ഉണ്ടായി കൊള്ളട്ടെ……

വേണ്ട ഇച്ചായ വേണ്ട ഞാൻ ഒരിക്കലും ഒരു ഇച്ചായനു ഒരു ബാധ്യതയായി മാറില്ല… ഈ കിടന്നകിടപ്പിൽ നിന്നെ ഞാൻ ഇനി ഒരിക്കലും എഴുന്നേൽക്കില്ല….

ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ ഞാൻ നിനക്കായി തരും…… നിന്റെ ശരീരത്തെ അല്ല ഞാൻ ആഗ്രഹിക്കുന്നത് നിന്റെ ആ മനസ്സിനെയാണ്… തളർന്നുപോയ ശരീരത്തിലെ ആ മനസ്സ് മാത്രം മതി എനിക്ക്…….അലോഷി അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി….

ഞാൻ കൊണ്ടു പോവുകയാണ് എന്റെ ആക്കാൻ….. പറഞ്ഞു തീരും മുമ്പേ തന്നെ അലോഷി തന്റെ കൈകൾകൊണ്ട് താരയെ കോരിയെടുത്തു…

ഇരുകൈകളിലും ആയി താരയെ കോരിയെടുത്ത് പുറത്തേക്കുവരുന്ന അലോഷി യെ ആന്റണി അമ്പരപ്പോടെ കൂടി നോക്കി…..

ഞാൻ കൊണ്ടുപോവുക ആന്റണിചായ എന്റെ താകാൻ…… എന്റെ കുഞ്ഞു മക്കളെയും കൊണ്ട് അച്ചായനും ഇപ്പോൾ എന്റെ കൂടെ വരണം……

രണ്ടു വർഷങ്ങൾക്കിപ്പുറം……….

തുമ്പേ നിന്നോട് അവിടെ നിൽക്കാൻ ആണ് പറഞ്ഞത് എനിക്ക് വയ്യ ഈ കുഞ്ഞിന്റെ പുറകെ എങ്ങനെ ഉന്തുവണ്ടിയിൽ ഓടാൻ…. വീൽചെയറും ഉരുട്ടി താര ഹോളിലേക്ക് വന്നു

തുമ്പ മോളെ നിന്നോടാ പറഞ്ഞത് അവിടെ നിൽക്കാൻ………

ഇല്ല എന്നെ പപ്പായി കുളിപ്പിച്ചാൽ മതി
മമ്മികുളിപ്പിക്കേണ്ട…

ഡി നീ ആദ്യം അവിടെ ഒന്നു നിൽക്ക് പിന്നെയല്ലേ കുളിക്കുന്നത്……

ഇല്ല ഞാൻ നിൽക്കില്ല….

തുമ്പ മോള് ഓടി പുറത്ത് നിന്നു കാർ കഴുകുന്ന അലോഷിയുടെ അടുത്തേക്ക് ഓടി…..

പപ്പായി…. വേം വാ നമുക്ക് കുളിച്ചം….

പപ്പയീടെ മോൾ കുളിക്കാൻ പോകുവാണോ…..

കൊള്ളാം നല്ല അപ്പനും മോളും…

പിന്നെ എവിടെ തുമ്പി മോൾ..

തുമ്പിയെ ആന്റി കുളിപ്പിക്കുവാ….. എന്നെ പപ്പായി കുളിപ്പിച്ച മതി…

പിന്നെ എന്റെ പൊന്നിനെ പപ്പാ കുളിപ്പിക്കാo.. കുഞ്ഞിപ്പെണ്ണിന്റെ വയറു കുലുക്കി യുള്ള ചിരി കണ്ടു താരയുടെ മുഖത്തും ചിരി വിരിഞ്ഞു…

എന്താടി കുശുമ്പി….

കു ശുമ്പ് തോന്നുന്നോ….. വേണേൽ നിന്നെയും ഞാൻ കുളിപ്പിച്ച് തരാമെഡി…..

പോയെ ഇച്ചായ… നിങ്ങള്ക്ക് ഒരു നാണവും ഇല്ല……….

എനിക്ക് എന്നതിനാ നാണം……….നീ ഒരു അൻ റൊമാന്റിക് മൂരാച്ചി ആണ്…….

പിന്നെ…… താര അലോഷിയെ കെട്ടിപിടിച്ചു ആ കവിളിൽ മുത്തി…….

അയ്യേ തുംഭേ…. പപ്പായി മമ്മിയെ ഉമ്മ വച്ചുന്നു…. തുമ്പി കുണുങ്ങി കുണുങ്ങി അകത്തേക്ക് കയറി…… അലോഷി താരയെ ഇരു കയ്യിലും കോരി എടുത്തു അകത്തേക്ക് കയറി…. അവരുടെ സന്തോഷങ്ങളിലേക്ക്……

Leave a Reply

Your email address will not be published. Required fields are marked *