(രചന: Noor Nas)
നീ പെണ്ണല്ലേ മോളെ അതോണ്ട് ആ വറുത്ത മിനിന്റെ നടു കഷ്ണം അവന് കൊടുത്ത് മോൾ ആ തലയങ്ങ് എടുത്തോ..
ചോറ് പാത്രത്തിൽ ഇട്ട അവളുടെ കയ്യിൽ വീണ അവളുടെ ചൂട് കണ്ണിനീർ ആരും കണ്ടില്ല. അനിയൻ തിന്നുന്നതും നോക്കി ആസ്വദിച്ചു ഇരിക്കുന്ന അച്ഛനും അമ്മയും…
അനിയൻ.. അച്ഛാ എന്നിക്ക് ഒരു പുതിയ മൊബൈൽ ഫോൺ വേണം…
അച്ഛൻ.. അപ്പോ ഇപ്പോൾ നിന്റെ കൈയിൽ ഉള്ളതോ.?
അനിയൻ.. അത് ഇടയ്ക്ക് ഇടയ്ക്ക് ഓഫ് ആകുന്നു..
അവൾ.. എന്നിക്കും വേണം അച്ഛാ…
അച്ഛൻ.. ഹാ നിന്നക്ക് എന്തിന്നാ ഇപ്പോ ഫോൺ നീ പെണ്ണല്ലേ..?
ഇന്നി അഥവാ നിന്നക്ക് നിർബന്ധം എന്ന് വെച്ചാ ഓന്റെ കയ്യിൽ ഉള്ള ആ പഴയ ഫോൺ പോരെ.? ഇപ്പോ രണ്ട് ഫോണൊക്കെ ഒന്നിച്ചു വാങ്ങാം എന്ന് വെച്ച നടക്കുന്ന കാര്യമാണോ.?
അമ്മ…. അതെ അതെ അച്ഛൻ പറയുന്നത് മോൾ അങ്ങ് കേട്ടാൽ മതി..
പെണ്ണായാ നിന്നക്ക് എന്തിനാ പുത്തൻ ഫോണൊക്കെ?? അവൻ ആൺ കുട്ടിയല്ലേ..? നിന്നക്ക് തൽക്കാലം അവന്റെ കൈയിൽ ഉള്ള ആ പഴയ ഫോൺ പോരെ?
അവൾ ഒന്നും മിണ്ടിയില്ല ചോറ് പാത്രത്തിൽ കയ്യിട്ട് ച്ചുമ്മ ഉരുട്ടി കൊണ്ടേ ഇരുന്നു….
തിന്നു കഴിഞ്ഞ ശേഷം എഴുനേറ്റു പോകുന്ന അനിയനെ നോക്കി അച്ഛനും അമ്മയും.
അമ്മ…ഹാ എന്റെ കൂട്ടി ഒന്നും കഴിച്ചില്ലല്ലോ..
അച്ഛൻ.. ഡാ ഇത്തിരിയുടെ ചോർ തിന്നേച്ചു പോടാ..
അനിയൻ.. എന്നിക്ക് മതി..
ശേഷം കൈ കഴുകാൻ പോകാൻ നേരം അവൻ വിളിച്ചു പറഞ്ഞു അച്ഛാ ഫോൺ മറക്കരുത്..
അച്ഛൻ.. ഇല്ലാടാ കുട്ടാ ഞാൻ മറക്കോ.?
അവളും പതുക്കെ എഴുനേറ്റു പോകാൻ നേരം അമ്മ..
നീ ഒന്നും കഴിച്ചില്ലല്ലോ എന്ന് ചോദിക്കേണ്ടതിന് പകരം..
ടി ഈ പാത്രം എടുത്തോണ്ട് പൊടി അവരവർ കഴിച്ച പാത്രം അവരവർ തന്നേ കഴുകണം. നിന്നയൊക്കെ വലേടത്തും കെട്ടിച്ചു വിട്ടാൽ എന്താ അവസ്ഥ.??
അതും പറഞ്ഞു അച്ഛനെ നോക്കുന്ന അമ്മ. അത് ശെരിയാണ് എന്നാ ഭാവത്തിൽ അവളെ നോക്കി അച്ഛനും
അവൾ ഓർത്തു..
എന്തെങ്കിലും മിണ്ടാൻ പറ്റോ.?
മിണ്ടിയാൽ തന്നേ… അനിയനോട് അച്ഛനും അമ്മയും കാണിക്കുന്ന സ്നേഹത്തിത്തിന് തന്നിക്ക് അസൂയ .
അങ്ങനെയേ അവർ അത് നോക്കി കാണും… അത് തന്നെയാണല്ലോ നാട്ട് നടപ്പും . സത്യം പറഞ്ഞാൽ അവളുടെ തലയ്ക്കു മീതെ തുങ്ങി കിടക്കുന്ന രണ്ട് തുക്കുകയർ പോലെയാണ്.
അവൾ അച്ഛനെയും അമ്മയെയും കണ്ടത്.
രണ്ടിലും അവൾ കണ്ടു.
തന്നെ മരണത്തിലേക്ക് തള്ളി വിടുന്ന അവരുടെ ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും …
അനിയന് പുതിയ ഫോൺ വാങ്ങിച്ചു കൊടുത്തപ്പോൾ അതിൽ ഒന്ന് തൊടാൻ പോലും. അവർ അവളെ അനുവദിച്ചില്ല…
ചിഞ്ഞു വീർത്തിരിക്കുന്ന ബാറ്ററിയും ഉള്ളിൽ പേറി നടക്കുന്ന അനിയന്റെ പഴയ മൊബൈൽ ഫോൺ അവളുടെ കയ്യിൽ വെച്ച് കൊടുക്കുബോൾ അമ്മ അവളോട് പറഞ്ഞു..
ഇതുപോലുള്ള അനിയനെ നിന്നക്ക് എവിടുന്ന് കിട്ടും.. കണ്ടില്ലേ അവന്റെ പഴയ ഫോൺ അവൻ നിന്നക്ക് തന്നത്..
അല്ലെങ്കിലും ഉപയോഗിച്ച് കഴിഞ്ഞ പാഴ് വസ്തുക്കൾ ആണല്ലോ എന്നും അവർ അവളുടെ തലയിൽ കെട്ടി വെക്കാറുള്ളത്..
ഇവിടെ ഒരു മൊബൈൽ ഫോൺ അല്ല പ്രശ്‌നം… സ്നേഹം അത് ഒരിക്കലും അളന്നു കൊടുക്കരുത്..
കൊടുത്താൽ അത് അവളുടെ തലയ്ക്ക് മുകളിൽ കിടന്നു തുങ്ങുന്ന വെറും രണ്ട് മരണ കയറുകൾ ആകും.
ആ മരണ കയറുകൾ നിങ്ങൾ എന്ന അച്ഛനും അമ്മയും.. എന്ന് മാത്രം അതിൽ ഏത് തെരഞ്ഞെടുക്കണം .
എന്ന് എപ്പോൾ വേണമെങ്കിലും അവൾക്ക് തീരുമാനിക്കാ….
അതൊരു പക്ഷെ നിങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചു പോലും കാണാത്ത. അവളുടെ അവസാന തീരുമാനം ആയിരിക്കും…..
നീ പെൺകുട്ടിയല്ലേ നിന്നക്ക് എന്തിനാ.. എന്ന് ചോദിക്കേണ്ടതിനു പകരം.
നീ ഞങ്ങളുടെ മോൾ അല്ലെ. അതിന്
പ്രത്യേകം ചോദിക്കാൻ എന്തിരിക്കുന്നു..
എന്ന് ചോദിച്ചാൽ അവൾ ഉണ്ടോണ്ട് ഇരിക്കുന്ന ചോറ് പാത്രത്തിൽ ഒരിക്കലും അവളുടെ കണ്ണിനിരുകൾ വീഴില്ല….