(രചന : ഫനു)
ഡീ അസത്തേ നിന്നോട് അല്ലടി ഞാൻ പറഞ്ഞത്….. ഇവിടത്തെ ജോലിയെല്ലാം തീർത്തിട്ട്…. ഭക്ഷണം കഴിച്ചാൽ മതിയെന്ന്……
അവള് അവരെ…… നിറകണ്ണുകളോടെ നോക്കി….
എന്തെങ്കിലും പറയുമ്പോൾ നിന്റെ… പൂ കണ്ണീര് എന്തിനാ എന്നെ കാണിക്കുന്നത്…… നിന്റെ കണ്ണീർ ഒന്നും എന്റെ അടുത്ത് ചെലവാകില്ല…. എന്നും പറഞ്ഞ് അവളെ കയ്യിലുള്ള ചോറ്റുപാത്രം തട്ടിത്തെറിപ്പിച്ചു…. അതിലുണ്ടായ ചോറ് അവിടെയെല്ലാം… വീണു….
എന്റെ റബ്ബേ അന്നമാണ് ഇവർ തട്ടി തെറിപ്പിച്ചത്…. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി എത്ര ആളുകൾ തെണ്ടുന്നു ഉണ്ടാവും…….
എന്താ ആലോചിച്ചു നിൽക്കുക ആടി……… വേഗം പണിയെടുക്കാൻ നോക്ക്… എന്നും പറഞ്ഞ്…. അവർ പോയതും…. അവൾ അവിടെ……ചിന്ന ചിതറി കിടക്കുന്ന വറ്റുകൾ…… പൊറുക്കി പ്ലേറ്റിൽ ഇട്ടു…..
അവളത് ഒരു ഭാഗത്തേക്ക് വെച്ചു…
അവിടെയുള്ള പണികളെല്ലാം എടുക്കാൻ തുടങ്ങി… എല്ലാ പണികളും കഴിഞ്ഞതും ഒരുപാട് നേരം ആയിരുന്നു…. അവർ തട്ടി തെറിപ്പിച്ച… ആ ചോറ് അവൾ…. എടുത്തു തിന്നാൻ തുടങ്ങി… തനിക്ക് അത് കിട്ടിയതിന് അവൾ അല്ലാഹുവിനെ സ്തുതിച്ചു….
രാവിലെ എല്ലാ പണികൾ തീർത്ത് അവൾ സ്കൂളിലേക്ക് പോകാൻ ഒരുങ്ങി…. സ്കൂളിലെ ഗേറ്റിങ് മുൻപിലെ എത്തിയതും അവളുടെ 2 ഫ്രണ്ട്സ് അവളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു….
എന്താണ് ഫെബി ഇന്ന് വൈകിയത്…
എന്താണ് നീ നിഷു ഇങ്ങനെ ചോദിക്കുന്നത്….. അവൾക്ക് ആ വീട്ടിലെ പണി കഴിയാതെ വരാൻ പറ്റുമോ…. അതിന് അവൾ ഒന്ന് പുഞ്ചിരിച്ചു….
നിനക്ക് വീട്ടിൽ ഇനിയെങ്കിലും രക്ഷപ്പെട്ടു കൂടെ…
അവിടെ നിന്ന് രക്ഷപ്പെട്ടാൽ ആരാ പഠിക്കാൻ വിട… അവരാകെ ചെയ്യുന്ന ഉപകാരമാണ് എന്നെ ഇവിടേക്ക് പഠിക്കാൻ വിടുന്നത്…. ഇതെങ്കിലും അവർ ചെയ്യുന്നുണ്ടല്ലോ… അതുമതി എനിക്ക് നിങ്ങൾ വാ നമ്മുക്ക് ക്ലാസിൽ കയറാം…..
പിന്നെ അവർ ഒന്നും മിണ്ടിയില്ല അവൾ ക്ലാസ്സിലേക്ക് നടന്നു….
ഇത് ഫെബിന… ഒരു പാവം കുട്ടി… അവളുടെ കൂടെ ഉള്ളതാണ് അവളുടെ ചങ്കുകൾ നിഷ്ല…. ഹന്ന…. ഫെബിക്ക് ആരും ഇല്ല ട്ടോ…. ചെറുപ്പത്തിൽ ഒരു ആക്സിഡന്റ് ഉമ്മയും ഉപ്പയും മരിച്ചു….
പിന്നെ അവളെ നോക്കിയത്…. അമ്മയുടെ സഹോദരനും ഭാര്യയും ആയിരുന്നു… ആദ്യം എല്ലാം ഭയങ്കര സ്നേഹമായിരുന്നു…. പിന്നീട് അതു കുറഞ്ഞു വന്നു…. അവളുടെ വീട്ടിൽ അവൾ വേലക്കാരിയായി മാറി…. പക്ഷേ ഇതൊന്നും ആരോടും അവൾ പറയാറില്ല….
വൈകുന്നേരം സ്കൂൾ വിട്ടു പോവുമ്പോൾ ആണ്
എടൊ ഒന്ന് അവിടെ നിൽക്കു… എന്നും പറഞ്ഞു പിന്നിൽ…..നിന്ന് ഒരു വിളി….
ആളെ കണ്ടതും അവൾ…. വേഗം നടക്കാൻ തുടങ്ങി…. അവളുടെ ഫ്രണ്ട്‌സ് രണ്ടും അത് കണ്ട് ചിരിക്കാൻ തുടങ്ങി… അവൾ അവരെ കൂർപ്പിച്ചു നോക്കി…. അവനും അവന്റെ ഫ്രണ്ടും വേഗമൊന്ന് അവളുടെ മുൻപിൽ നിന്നു….
ഷാഹിദ്… ഇതാണ്….അവന്റെ പേര്…. ഒരു വലിയ വീട്ടിലെ പയ്യൻ…. വീട്ടിൽ ഉമ്മയും അനുജത്തിയും ആണ് ഉള്ളത് …. അവൻ പ്ലസ്ടുവിൽ പഠിക്കുമ്പോൾ ആയിരുന്നു അവന്റെ ഉപ്പ മരിച്ചത്….
പിന്നെ അവനവന്റെ കുടുംബം നോക്കി…. ഇപ്പോൾ അവൻ ഒരു വലിയ ബിസിനസ് മാൻ ആണ്…. എന്നാൽ അതിന്റെ ഒന്നും അഹങ്കാരമില്ല ട്ടോ
എത്ര നാളായി തന്റെ…..പിറകെ നടക്കാൻ തുടങ്ങിയിട്ട്…. ഇതുവരെയായിട്ടും താനെന്താടോ ഒന്നും മൈൻഡ് പോലും ചെയ്യാത്തത്…..
എന്നാൽ അവൾ ഒന്നും മിണ്ടിയില്ല…. അവൾ കണ്ണിനുചുറ്റും ബാഗും നോക്കുകയായിരുന്നു….
നീ എന്തിനാ ഇങ്ങനെ നോക്കുന്നത് ആരെങ്കിലും കണ്ടാൽ ഞാൻ പറയും ഇത് എന്റെ പെണ്ണാണെന്ന്….
അത് കേട്ടതും…. അവൾ ഒന്ന് ഞെട്ടി….
അതേ കാക്കു… ആദ്യമായിട്ടാണ് അവൾ അവനോട് സംസാരിക്കുന്നത്…
എന്തോ അവൻ ആ വിളി ഒരുപാട് ഇഷ്ടമായിരുന്നു…. നീ എന്താ ഇപ്പോൾ വിളിച്ചത് … അവൻ ആശ്ചര്യത്തോടെ ചോദിച്ചു
അത്… നിങ്ങളുടെ ഉദ്ദേശം ഒന്നും ശരിയല്ല….. നിങ്ങൾക്ക് വേറെ കണ്ണ് കൊണ്ടാണ് നിങ്ങൾ കാണുന്നത്… അതുകൊണ്ട് എന്നെ വെറുതെ വിട്ടേക്ക് …. പിന്നെ നിങ്ങൾ അറിയപ്പെടുന്ന ഒരാളാണ്….. ഞാൻ ഒരിക്കലും നിങ്ങൾക്ക് ചേരില്ല…. നിങ്ങൾക്ക് നിങ്ങളുടെ ഉമ്മ ഒരാളെ കാണിച്ചു തരും….
അത് അവളിൽ നിന്ന് കേട്ടതും അവൻ ആകെ വല്ലാതെയായി…. അവൻ ഒന്നും പറയാൻ കഴിഞ്ഞില്ല….
വാടാ പോവാം…
അവൻ പോകുന്നത് അവൾ നോക്കി നിന്നു….
എന്തിനാണ് ആ പാവത്തിനെ…അങ്ങനെ പറഞ്ഞത്…
എനിക്കറിയാം ആ കാക്ക പാവമാണെന്ന്…
പിന്നെ എന്തിനാ നീ അത് പറഞ്ഞത്
ഞാൻ പോവുകയാണ് വൈകിയാൽ നീ അതിനാവും കിട്ടുന്നത്…. എന്നും പറഞ്ഞ് അവൾ വേഗം പോയി…. വീട്ടിലെത്തിയതും ഒരു തുള്ളി വെള്ളം കുടിക്കാതെ എല്ലാ പണിയും വേഗം കഴിച്ചു….. നിസ്കരിക്കുമ്പോൾ അവൾ അവനോട് പറഞ്ഞതിന് അവർക്ക് കുറ്റബോധം തോന്നി…
ഞാൻ ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് ആ പാവം മനുഷ്യനോട് പറഞ്ഞത്…. എല്ലാത്തിനും മാപ്പ് തരണം… അവൾ നിസ്കാരപ്പായയിൽ ഇതിനു പ്രാർത്ഥിച്ചു…
ഇനി ഇന്ന് നീ സ്കൂളിലേക്ക് പോണ്ട .. സ്കൂളിലേക്ക് പോകാനൊരുങ്ങുമ്പോൾ ആണ് … അവളുടെ അമ്മായി ഇങ്ങനെ പറഞ്ഞത്… അവൾ ദയനീയമായി നോക്കി…
നിനക്ക് ഒരു കല്യാണ ആലോചന വന്നിട്ടുണ്ട് മര്യാദയ്ക്ക് ഇതിനു സമ്മതിച്ചോ…… അല്ലെങ്കിൽ…. അറിയാലോ നിനക്കെന്നെ.. കുറച്ചു കഴിഞ്ഞാൽ അവർ എത്തും…. വേഗം പോയി ഒരുങ്ങ്….
അവൾ ഒന്നും മിണ്ടാത്തതെ റൂമിലേക്ക് പോയി… അവൾ അടുത്തുള്ള ആകെയുള്ള ഒരു പുതിയ വസ്ത്രം അവൾ എടുത്തിട്ടു…. കുറച്ചു കഴിഞ്ഞിതും….മുറ്റത്ത് ഒരു കാർ വന്നു…. അതിൽനിന്ന് 45 വയസ്സ് തോന്നുന്ന ഒരു സ്ത്രീയും…. ഫെബിയുടെ പ്രായം തോന്നുന്ന ഒരു പെൺ കൊച്ചും ഇറങ്ങി….
വരൂ വരൂ ഉള്ളിലേക്ക് കയറി ഇരിക്കൂ….. അമ്മായി പറഞ്ഞു, അവർ പുഞ്ചിരിച്ചു കയറി ഇരുന്നു….
അല്ല മോൻ…. വന്നിട്ടില്ല…..
ഇല്ല അവൻ ഒരു ബിസിനസ് ആവശ്യത്തിനുമായി പുറത്തേക്ക് പോയതാ… വന്ന ഉമ്മ പറഞ്ഞു…
അമ്മായിയുടെ സന്തോഷം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി… അവർ വലിയ കൂട്ടരെ തന്നെയാണ് തനിക്ക് കണ്ടെത്തിയതെന്ന്…… അവരുടെ ഉദ്ദേശം വേറെയാണ് എന്ന് അവൾക്ക് മനസ്സിലായി….
എന്നാൽ ഞാൻ മോളെ വിളിക്കാം…. മോളെ ഫെബി വാ…. ഇതുവരെ ആയിട്ടും അവർ അങ്ങനെ പോലും വിളിച്ചിട്ടില്ല ആയിരുന്നു അവർ… അവൾ പേടിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് പോയി….
ഇതാണോ മോൾ……
അതെ ഞങ്ങൾ മോളെ അങ്കിലും ഇതുവരെയായിട്ടും ഒരു ഒരു കുറവ് പോലും വരുത്താതെ……നോക്കിയതാ ഞങ്ങൾ ഇവളെ… അത് കേട്ടതും അവൾക്ക് അവരോട് പുച്ഛം ആയിരുന്നു തോന്നിയത്….
എന്തായാലും മോളെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു…. എന്നും പറഞ്ഞ് അവളുടെ കയ്യിൽ ഒരു സ്വർണ്ണവള അണിയിച്ചു…. മോനെ മോളെ… ഇഷ്ടപ്പെട്ടിട്ടുണ്ട് അവൻ തന്നെയാ മോളെ കാര്യം പറഞ്ഞത്…. ഇനി കല്യാണം പെട്ടെന്ന് നടത്താം…. അതും പറഞ്ഞ് അവർ ഇറങ്ങി…. പിന്നെ എല്ലാം പെട്ടെന്നായിരുന്നു
റെഡ് ലഹങ്ക യിൽ ഫെബി….. അധികം ചമയങ്ങളും ഇല്ലാതെ ഒരുങ്ങി……
ആഹാ മോള് ഒരുങ്ങിയോ സുന്ദരി ആയിട്ടുണ്ട് കാണാം…. അമ്മായി വന്നു പറഞ്ഞു
ഈയിടെ അമ്മായിക്ക്… അവളോട് ഭയങ്കര സ്നേഹമാണ്… എന്താണെന്ന് ഫെബി ക്ക് ഇതുവരെയായിട്ടും ആലോചിച്ചിട്ട് പിടുത്തം കിട്ടുന്നില്ല…. കുറച്ചു കഴിഞ്ഞതും ആരോ എന്നുപറഞ്ഞാൽ നിക്കാഹ് കഴിഞ്ഞു എന്ന്….. അത് കേട്ടതും അവൾ ഇരുന്നു വിറക്കാൻ…..തുടങ്ങി
അവളെ സ്റ്റേജിലേക്ക്…. കൊണ്ടുപോയി…
തലകുനിച്ച് ആയിരുന്നു അവൾ നിന്നിരുന്നത്…. കഴുത്തിൽ…തണുപ്പനുഭവപ്പെട്ടു അതും അവൾ തല ഉയർത്തി നോക്കി…. ഇവിടെ നിൽക്കുന്ന ആളെ കണ്ടു അവൾ ഒന്ന് ഞെട്ടി….
ഷാഹിദ് അവൻ അവളെ പുഞ്ചിരിച്ചു നോക്കിനിന്നു….. അവർ ഇറങ്ങാൻ ആയതും അമ്മായിക്ക് ഭയങ്കര സ്നേഹപ്രകടനം ആയിരുന്നു…
പിന്നെ അവർ അവിടെ നിന്നു തിരിച്ചു…. കുറച്ചു കഴിഞ്ഞതും അവർ വീട്ടിലെത്തി… അവൾ വലതുകാൽ വച്ച്… ബിസ്മി ചൊല്ലി വീട്ടിലേക്ക് കയറി
ഇന്ന മോളെ പാൽ… അവൾ അത് പുഞ്ചിരിച്ചുകൊണ്ട് വാങ്ങി…. ഉമ്മയും… ഷാഹി യുടെ അനുജത്തിയും അവളെ റൂമിലേക്ക്… കൊണ്ടാക്കി….
റൂമിലേക്ക് കയറിയതും അവിടെ ഷാഹി ഇല്ലായിരുന്നു….. അവൾ റൂം ഒന്നാകെ നോക്കി…. അപ്പോൾ ഉണ്ടാവാൻ ബാൽക്കണിയിൽ നിന്നു വരുന്നു….
ഓ…. താൻ എത്തിയോ….
അവൾ അവനെ കണ്ടതും ഉമിനീരിറക്കി
നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത് ഞാൻ നിന്നെ ഒന്നും ചെയ്യില്ല….
അത് sorry…
എന്തിന് അവൻ സംശയിച്ചു കൊണ്ട് ചോദിച്ചു
അന്ന് ഞാൻ അങ്ങനെ പറഞ്ഞത്ൻ….
അന്ന് നീ അങ്ങനെ പറഞ്ഞതുകൊണ്ട്…. അല്ലേ ഞാൻ നിന്നെ കെട്ടിയത്….
അവൾ അവനെ സംശയിച്ച് ഒന്ന് നോക്കി….
നീ എന്നെ അങ്ങനെ പറഞ്ഞതും എനിക്ക് വാശി ആയിരുന്നു…..നിന്നെ കെട്ടണം എന്ന്…. ഉമ്മാനോട് ഞാൻ കാര്യം…. പറഞ്ഞു ഉമ്മക്കും സമ്മതം… പിന്നെ എല്ലാം… പെട്ടെന്നായിരുന്നു…
ഞാൻ നിന്റെ സൗന്ദര്യം….. കണ്ടോ ശരീരം കണ്ടിട്ടോ അല്ല ഞാൻ നിന്നെ സ്നേഹിച്ചത്….. ആരെയും സ്നേഹിക്കാൻ കഴിയുന്ന ഈ മനസ്സു കണ്ടിട്ടാണ്…
അവൾ അതിനു…..പുഞ്ചിരിച്ചു കൊടുത്തു…
ഇപ്പോൾ നിന്റെ അമ്മായിക്ക് നിന്നോട് പെരുത്ത് സ്നേഹം അല്ലേ…
അവൾ ആഎന്നാ രീതിയിൽ തലയാട്ടി….
അത് ഞാൻ ഒരു ചെറിയ ഡോസ് കൊടുത്തു… അത് കേട്ടതും അവളുടെ ചിരിയാണ് വന്നത്…
നീയെന്നെ ഇവിടെ വന്നേ എന്നും പറഞ്ഞു അവളുടെ കൈ വലിച്ചു അവൻ അവന്റെ നെഞ്ചിലേക്ക് കിട്ടും….
നിനക്ക് ശരിക്കും എന്നെ ഇഷ്ടം അല്ലായിരുന്നോ…
മ്മ്മ്
പിന്നെ എന്തുകൊണ്ട് നീ അങ്ങനെ അങ്ങനെ പറഞ്ഞു…
ഇത് ഞാൻ സ്നേഹിക്കുന്നവരെല്ലാം… എന്നെ വിട്ടു പോവുകയാണ് പതിവ് …. ഇനി നിങ്ങൾക്ക് ഒരു നല്ല പെൺകുട്ടിയെ കിട്ടുമെന്ന പ്രതീക്ഷയിൽ… അങ്ങനെയൊക്കെ പറഞ്ഞത്……
എന്നിട്ട് എനിക്ക് നല്ല പെൺകുട്ടിയെ കിട്ടിയോ…
അതിന് അവൾ ഒന്നു കൂർപ്പിച്ചു നോക്കി
അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് അവളെ ഇക്കിളിയിടാൻ തുടങ്ങി….. ഇനി നിന്നെ ഞാൻ ഒരിക്കലും വിട്ടു പോകില്ല
ഇക്കാ വിട് ഇക്കാ എനിക്ക് ഇക്കിളി ആകുന്നു… അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു…. ശബ്ദം ആ റൂം ആകെ പ്രതിഷേധിച്ചു… ഇനി അവർ ജീവിക്കട്ടെ ഇണക്കവും പിണക്കവും കളിയും ചിരി ആയിട്ട്….