എന്നാൽ വിവാഹം എന്ന സമ്പ്രദായത്തിന് പേരിൽ ചൂഷണം ചെയ്യപ്പെടുന്ന അനേകം പെൺകുട്ടികളെപ്പോലെ അവളും..

അറിയാതെ പറയുന്ന പരിഭവങ്ങൾ
(രചന: Meera Sagish)

ആനന്ദ്,തന്റെ ടുവീലർ വീടിന്റെ, തെക്കേഭാഗത്തെ, അസ്‌ബെട്ടോസ് ഷീറ്റിന്റെ മേൽക്കൂരയുള്ള ഷെഡ്‌ഡിലേയ്ക്ക് ഓടിച്ചു കയറ്റി, വണ്ടി off ചെയ്തു സ്റ്റാൻഡിൽ ഇട്ടു..

ചാവി ഊരിയെടുത് നടന്നു.. സമയം രാത്രി പ്പതിനൊന്നര ആവറായിരിക്കുന്നു..

അങ്ങിങ് ചീവിടുകൾ കരയുന്ന ശബ്ദം കേൾക്കുന്നുണ്ട്.. പരിസര പ്രദേശത്തുള്ള ചില വീടുകളിൽ, വെളിച്ചം കാണാനുണ്ട്.മഴ പെയ്തു തോർന്നതിനാൽ ഭൂമി തണുത്തുറഞ്ഞു തന്നെ കിടന്നു,

അന്തരീക്ഷത്തിൽ നേരിയ ഈർപ്പം ഉണ്ട്..
പൊതുവെ, covid കാലമായതിനാൽ
പകൽ സമയത്ത് പോലും, വീഥികൾ വിജനമായി കിടന്നു..

തീവ്ര ബാധിത പ്രദേശമായ ഇരിട്ടി ഭാഗത്തു ഭക്ഷ്യ കിറ്റ് വിതരണവും, കോവിഡ് രോഗികളെ ആസ്പത്രിയിൽ എത്തിക്കുക, തുടങ്ങിയ സന്നദ്ധ പ്രവർത്തനങ്ങളും മീറ്റിംഗുകളും മറ്റും കഴിഞ്ഞു ആനന്ദ് ഇപ്പോഴാണ് വീട്ടിലെത്തുന്നത്..

മുത്തശ്ശി ഗ്രിൽസിട്ട ഉമ്മറത്തു തന്നെ ഇരിപ്പുണ്ട്.. അവനെ നോക്കി ഒന്ന് ചിരിച്ചു..’ഇങ്ങക്ക് ഉറങ്ങി കൂടെനോ അച്ഛമ്മേ “..ഞ്ഞീ വരാണ്ട് കെടക്കോ ഞാൻ ”

മുത്തശ്ശി യുടെ മുഖത്തെ ചുളിവുകൾ സി ഫ്‌ ൽ ന്റെ നേരിയ വെട്ടതും തെളിഞ്ഞു കണ്ടു..

ആനന്ദ്, നേരെ വടക്ക് ഭാഗത്തുള്ള വർക്ക്‌ ഏരിയ യിലെ ബാത്റൂം ലക്ഷ്യമാക്കി നടന്നു.. കോവിഡ് ജാഗ്രത യുടെ ഭാഗമായി പുറത്തു നിന്ന് വന്നാൽ ഉമ്മറത്തൂടെ കേറാറില്ല,

ആദ്യം ടോയ്‌ലെറ്റിൽ പോയി, പിന്നെ കുളിയൊക്കെ കഴിഞ്ഞ് തുണികളും, മറ്റും സോപ്പുപൊടി യിൽ കുതിർത്ത് കഴുകി മാസ്കും കഴുകി അയയിൽ വിരിച്ചിട്ടു..

ചെറുപ്പത്തിലേ അച്ഛനമ്മമാരെ നഷ്ടപ്പെട്ട, അനന്ദും, അവന്റ ചേച്ചിയും റിട്ടയേർഡ് അധ്യാപിക യായ മുത്തശ്ശിയുടെ തണലിൽ ആയിരുന്നു വളർന്നത്, കഴിയുന്നത്ര മുത്തശ്ശിയെ ബുദ്ധിമുട്ടിക്കാറില്ല,

അവനവന്റെ കാര്യങ്ങളൊക്കെ സ്വയം ചെയ്യും,
ചേച്ചി മുത്തശ്ശി യുടെ പാത പിന്തുടർന്ന്, സ്കൂൾ ടീച്ചർ ആയി , സഹ അധ്യാപകനെ കല്യാണം കഴിച്ചു മക്കളൊക്കെ ആയി അകലെ താമസിക്കുന്നു.

അനന്ദും ൽഡിസി യായി ഗവണ്മെന്റ് സെർവിസിൽ ജോലി നോക്കുന്നു…
കോവിഡ് കാലമായതിനാൽ ഓഫീസിൽ പോകണ്ടെങ്കിലും സന്നദ്ധ പ്രവർത്തങ്ങളിൽ സജീവമാണ്..

കുളിയൊക്കെ കഴിഞ്ഞു കൈലി യുടുത്ത്,അടുക്കള വാതിലിലൂടെ അകത്തേയ്ക്ക് കയറുമ്പോൾ, “തല നല്ലോണം തോർത്ത്‌ മോനെ” എന്ന് മുത്തശ്ശി ഓർമിപ്പിച്ചു.

താൻ കാരണം മുത്തശ്ശി യ്ക്ക് അസുഖംമൊന്നും വരരുതെന്ന് കരുതി, അവരുമായും സാമൂഹ്യ അകലം പാലിക്കാൻ ആനന്ദ് ശ്രദ്ധിച്ചു..

തീൻ മേശയിൽ ചോറും കറികളും ഉണ്ടായിരുന്നു.. അയാൾ തന്നെ സ്വയം വിളമ്പി ക്കഴിക്കുന്നതിനിടയിൽ മുത്തശ്ശി യോട് കഴിച്ചോ എന്ന് അന്വേഷിച്ചു..

“ഗുളികയും മരുന്നൊക്കെ കുടിക്കാനുള്ളത് കൊണ്ട് ഞാൻ നേരത്തെ കഴിച്ചു, ഞാൻ ഇതൊക്കെ കൃത്യമായി പാലിക്കുന്നത് നിന്നെ ഒറ്റയ്ക്ക് ഇട്ടേച്ചു പോകാനുള്ള മടി കൊണ്ടാ “. ചിലമ്പിച്ചശബ്ദത്തിൽ മുത്തശ്ശി പറഞ്ഞു.

അടുക്കളയുടെ മുറി വാതിലിൽ ചാരി നിന്ന്, അവർ പരിഭവങ്ങളുടെ കെട്ടാഴിക്കാൻ പോവുകയാണെന്ന് അയാൾക്ക് മനസ്സിലായി.. കൃത്യം അവസാന ഉരുള എടുത്തു വായിൽ വെച്ചതും..

“മോനെ ഞ്ഞീ എത്ര കാല ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്വാ? ഇന്റെ കൂട്ടുകാർക്കെല്ലാം കുടുമ്പോ, കുട്ട്യോളൊക്കെ ആയില്ലേ, ഇനിക്കും വേണ്ടേ ഒരു ജീവിതം, അല്ലെങ്കി ഇനിക്ക് എന്തിന്റെ കുറവാ,ഗവണ്മെന്റ് ഉദ്യോഗ ഇല്ലേ,”

ആനന്ദ് തിരിഞ്ഞ് നോക്കിയതും, ആ നോട്ടത്തിലെ രൂക്ഷത കണ്ടു, മുത്തശ്ശി താടിയിൽ കൊടുത്ത കൈ വിരലുകൾ കൊണ്ട് ചുണ്ടമർത്തി…

അയാൾ കൈ കുടഞ്ഞെഴുന്നേറ്റു, വാഷ് ബേസിനിൽ കൈ കഴുകി കഴിച്ച പ്ലേറ്റും, മറ്റും കഴുകി കമഴ്ത്തി വെച്ചു.. കുളിക്കുന്നതിനു മുമ്പ് വർക് ഏരിയ യിൽ അഴിച്ചു വെച്ച വാച്ചും, പേഴ്സും, വണ്ടിയുടെ താക്കോലും

സെൽ ഫോണും sanitise ചെയ്തെടുത്തു.

ഒന്നും മിണ്ടാതെ, മുറിയിൽ പോയി,. ലൈറ്റ് ഇട്ടു, ഷെൽഫിലെ പുസ്തകങ്ങൾ പൊടി പിടിച്ചിരിക്കുന്നു. ഒരു ഡസ്റ്റർ എടുത്തു പൊടി എല്ലാം തട്ടി കളഞ്ഞു.

അലമാര യിൽ സൂക്ഷിച്ചിരുന്ന പ്രിയപ്പെട്ടവളുടെ ഫോട്ടോഫ്രെയിം എടുത്തു ചുംബിച്ചു.. അവളുമൊത്തു ചെലവാഴിച്ചിരുന്ന നിമിഷങ്ങളെ ഓർത്തെടുക്കാൻ ശ്രമിച്ചു.

കൂട്ടുകാരിയായിരുന്നപ്പോഴേ മനസ്സിൽ ഭാര്യയായി കുടിയിരുത്തിയവൾ, ആവോളം പ്രണയം പകർന്നു കൊടുക്കാൻ തുനിഞ്ഞപ്പോഴേക്കും മരണം തട്ടിയെടുത്തവൾ .. ആ നോവ് ഈ ജന്മം മാറില്ല.. ആനന്ദ് കൈലി തുമ്പ് കൊണ്ട് കണ്ണ് തുടച്ചു….

എപ്പോഴോ അങ്ങനെ കിടക്കയിൽ മലർന്ന് കിടന്നു റങ്ങിപ്പോയി…മൊബൈലിന്റെ ബീപ് ശബ്ദം കേട്ടുണർന്ന അയാൾക്ക് സ്ഥലകാല ബോധം വന്നു..

വീണുകിടന്ന പ്രിയപ്പെട്ടവളുടെ ഫോട്ടോ എടുത്ത് അലമാരയിൽ ഭദ്രമായി വച്ചു. ഫോണെടുത്ത് വാട്സാപ്പ് ലെ കൊറോണ ഗ്രൂപ്പിലെടുയും, ഫേസ്ബുക് ലൂടെയും ഒന്നോടിച്ചു നോക്കി..

ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നിട്ടുണ്ട്.. ഒരു പഴയ കൂട്ടുകാരിയാണ്.. പ്ലസ്ടുവിന് കൂടെ പഠിച്ചവൾ, ” people you may know “‘ൽ
ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട് എങ്കിലും വലിയ അടുപ്പമൊന്നും ഇല്ലാത്തതിനാൽ അവഗണിക്കുകയായിരുന്നു പതിവ്..

ഇന്ന് അവളാണ് തനിക്ക് റിക്വസ്റ്റ് ഇട്ടിരിക്കുന്നത്.. ഏതായാലും പഴയ ക്ലാസ്സ്മേറ്റ് അല്ലെ accept ചെയ്തു.

അവളുടെ തന്നെ ഒരു മെസ്സഞ്ചർ വൃത്തവും വന്നിട്ടുണ്ട് ഏതായാലും, ഈ അസമയത്ത് മറുപടി അയക്കുന്നത് ശരിയല്ല..

ഒന്ന് രണ്ട് ദിവസത്തേക്ക് ആനന്ദിന് പോകേണ്ടിയിരുന്നില്ല.. സന്നദ്ധപ്രവർത്തകർ ഓരോ സംഘം ആയിട്ടാണ്, containment മേഖലകളിലെ പ്രവർത്തനങ്ങൾക്ക് വേണ്ടി നിയോഗിക്കപ്പെട്ടിരുന്നത്…

‘ ഹായ് റീനാ ‘ അവൾക്കു റിപ്ലൈ അയച്ചു.. കുറെ സമയത്തിന് ശേഷം മറുപടി വന്നു, രണ്ടു കൂട്ടുകാർ ഒരുപാട് വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ, സ്വാഭാവികമായും ചോദിക്കുന്ന ചോദ്യാവലി കൾക്ക് ശേഷം അവർക്കിടയിൽ നല്ലൊരു അടുപ്പം വന്നത് പോലെയായി…

ഒരുമിച്ച് പഠിച്ചിരുന്ന കാലത്തെ ഓരോ വിശേഷങ്ങളും സ്കൂളിൽ നടന്ന സംഭവങ്ങളെ കുറിച്ചും ഓർത്തെടുത്ത് കൂട്ടുകാരി പറഞ്ഞപ്പോൾ ,” ഇവൾ ഇപ്പോഴും ഇതൊക്കെ ഓർത്തിരിക്കുന്നുവോ “എന്ന് ആലോചിച്ചു, അത്ഭുതവും സന്തോഷവും തോന്നി…

നിന്റെ ജീവിതം ഒക്കെ എങ്ങനെ എന്ന് വെറുതെ ചോദിച്ചപ്പോൾ,” സുഖം തന്നെ “.. എന്ന് പറഞ്ഞുവെങ്കിലും അത്ര സുഖകരമായ ഒന്നല്ല എന്ന് പിന്നീടുള്ള സംഭാഷണങ്ങളിൽ വ്യക്തമായിരുന്നു…

അവളറിയാതെ ഓരോന്ന് പറഞ്ഞു പോകുന്നതാണ്, അതൊക്കെ കൂരമ്പുകൾ പോലെ മനസ്സിൽ തറച്ചു..

നല്ലൊരു സമ്പന്ന കുടുംബത്തിൽ ജനിച്ച അവൾ എവിടെയെങ്കിലും ഒരു രാജകുമാരിയെപ്പോലെ ജീവിക്കുന്നു ഉണ്ടാവും എന്നാണ് താൻ കരുതിയിരുന്നത്, എന്നാൽ വിവാഹം എന്ന സമ്പ്രദായത്തിന് പേരിൽ ചൂഷണം ചെയ്യപ്പെടുന്ന അനേകം പെൺകുട്ടികളെപ്പോലെ അവളും…

പെട്ടെന്ന് ഒരു കോൾ വന്നു, ഒരു സഹ സന്നദ്ധപ്രവർത്തകന്റെതായിരുന്നു അത്.. അപ്രതീക്ഷിതമായി അന്നുംvolunteer വർക്ക്ന് പോകേണ്ടിവന്നു. എന്നത്തെയും പോലെ രാത്രി ഏറെ വൈകി വീട്ടിലെത്തി.. മുത്തശ്ശിയുടെ പരിഭവം പറച്ചിൽ അന്നും കേട്ടു..

കിട ക്കാൻ നേരം ഫോണിലേക്ക് ഒന്ന് കണ്ണോടിച്ചു, കൂട്ടുകാരിയുടെ ഒന്ന് രണ്ട് മെസ്സേജുകൾ വന്നിട്ടുണ്ടായിരുന്നു.. അവളുടെ ആ നിഷ്കളങ്കമായ മുഖമായിരുന്നു മനസ്സിൽ..

എന്തോ ഒരു ഭാരം കയറ്റിവച്ചതുപോലെ, കടുത്ത ക്ഷീണം ഉണ്ടായിരുന്നെങ്കിലും, ഉറങ്ങണമെന്ന് ആഗ്രഹിച്ചിട്ടും, ഉറങ്ങാൻ കഴിയുന്നില്ല..
അഞ്ചാറു മാസങ്ങൾക്കുമുമ്പ് മുത്തശ്ശി ഗുരുവായൂരിൽ പോയിരുന്നു അപ്പോൾ, കുറച്ചു കൂട്ടുകാർ വീട്ടിൽ വന്നിരുന്നു, ഒരു ഹോട്ട് ഡ്രിങ്കിന്റെ കുപ്പി അവർ കൊണ്ട് വന്നിരുന്നു..

ഇഷ്ടം ഇല്ലാതിരുന്നിട്ടും, കമ്പനി യ്ക്ക് വേണ്ടി ഒരു പെഗ്ഗ് അടിച്ചിരുന്നു..അവർ പോയതിന് പിറ്റേന്ന്, അത് എടുത്തു മച്ചിൻ പുറത്തേക്ക് ഇട്ടു..

പൊതുവേ ലഹരി പദാർത്ഥങ്ങളോട് തനിക്ക് തീരെ താല്പര്യമില്ല..

യൗവനം നിറഞ്ഞുതുളുമ്പിയിട്ടും പൗരുഷത്തിന്റെ കാമനകൾ മനസ്സിനെ ഞെരിച്ചിട്ടും, ആഗ്രഹ പൂർത്തീകരണത്തിനു വേണ്ടി എവിടെയും പോയിട്ടില്ല, എന്നും പ്രിയപ്പെട്ടവളോട് നീതിപുലർത്താൻ കഴിഞ്ഞു..

ചെറുപ്പം മുതലേ വായനയിൽ അധിഷ്ഠിതമായ മൂല്യബോധമുള്ള മനസ്സ്, തെറ്റിലേക്കൊന്നും വീണുപോകാൻ അനുവദിച്ചില്ല , എന്നതാണ് സത്യം..

പക്ഷേ, ഇന്ന് തനിക്ക് ഉറങ്ങണമെങ്കിൽ മച്ചിൻ പുറത്ത് കിടക്കുന്ന ആ സാധനത്തിന്റെ ലേശം സഹായം വേണ്ടിവരും എന്ന് തോന്നി.

വേഗം, മുത്തശ്ശി കാണാതെ ശബ്ദമുണ്ടാക്കാതെ കോണി കയറി, അതെടുത്തോണ്ട് വന്നു
പകുതി ഉണ്ട്., രണ്ടു പെഗ് വെള്ളംതൊടാതെ അങ്ങ് വിഴുങ്ങി, ശീലമില്ലാത്തതായത് കൊണ്ട് പെട്ടെന്ന് തലയ്ക്കു പിടിച്ചു..

ഒരു നേർത്ത തൂമഞ്ഞ് ആവരണം കണ്ണുകളെ മൂടി, മനസ്സിൽ വല്ലാത്തൊരു അനുഭൂതി അലയടിച്ചു,

ദിവസവും കാണുന്ന നൂറുകണക്കിന് രോഗികളുടെയും ബന്ധുക്കളുടെയും വേദനകളും പരിഭവങ്ങളും , മുത്തശ്ശിയുടെ പരിഭവങ്ങളും,

പ്രിയപ്പെട്ട അവളുടെ മുഖവും പുതുതായി വന്ന കൂട്ടുകാരിയുടെ പരിഭവങ്ങളും എല്ലാം ആ സുഖകരമായ അനുഭൂതിയിൽ ലയിച്ചുചേർന്നു. ഗാഢനിദ്ര കണ്ണുകളെ തഴുകി….

പിറ്റേദിവസം മുത്തശ്ശികതകിൻ തട്ടുന്ന ശബ്ദം കേട്ടാണ് ആനന്ദ് ഉണർന്നത്, അയാൾ കണ്ണുകൾ വലിച്ചു തുറന്നു ആലസ്യം വിട്ടുമാറിയിരുന്നില്ല നേരം 10 മണി ആയിരിക്കുന്നു..

എണീറ്റു കുപ്പിയെടുത്ത് കാട്ടിലിനടി യിലേയ്ക് നീക്കി വെച്ചു.ഒരുവിധം കൈലി ശരിക്ക് ഉടുത്തുകതക് തുറന്നു .

‘ എന്തൊരു ഉറക്കമാണ് മോനെ ഇത് ”? നീ ഇത്രനേരം ഒന്നും കിടന്നുറങ്ങാറില്ലല്ലോ എന്തുപറ്റി?

” ഒന്നുമില്ല മുത്തശ്ശി “അയാൾ കോട്ടുവായിട്ടുകൊണ്ട് കണ്ണുതിരുമ്മി..
ഇന്ന് തനിക്ക് എവിടെയും പോകണ്ടല്ലോ എന്നോർത്തപ്പോൾ നേരിയ ആശ്വാസം തോന്നി. പ്രഭാതകർമ്മങ്ങൾ എല്ലാം കഴിഞ്ഞു, പ്രാതലും കഴിച്ച്, മുറിയിലേക്ക് നടന്നു..

ഒരു പുസ്തകം വായിച്ച് കളയാം എന്ന് കരുതി ഷെൽഫിൽ വിരലോടിച്ചു, പുനത്തിൽ കുഞ്ഞബ്ദുള്ള എഴുതിയ “സ്മാരകശിലകൾ “കയ്യിലെടുത്തു.

ഒരു വശം നല്ലവനും മറുവശം ആ ഭാസനും ആയ ന്ദ്വന്ത വ്യക്തിത്വമുള്ള വലിയ പൂക്കോയ തങ്ങളും, ഏന്തിവലിഞ്ഞ് എത്തം വലിക്കുന്ന മരമുള്ളൻ മുക്രിയും,

കുഞ്ഞീബിയും ,അനാഥനായ കുഞ്ഞാലി യിലൂടെയും കഥ പുരോഗമിക്കുമ്പോൾ, ചാർജ്ജ്, ആവാൻ വേണ്ടി കുത്താൻ ഇട്ട ഫോൺ, ബഹളം വെച്ച് തുടങ്ങിയിരുന്നു..

ഒന്ന് രണ്ടു കോളുകൾ അറ്റൻഡ് ചെയ്തതിനുശേഷം,, വാട്സാപ്പിലൂടെ കണ്ണോടിച്ചു..

റീനയുടെ മെസ്സേജുകൾ വന്നിട്ടുണ്ട്, താൻ വിവാഹിതനായി, കുടുംബം ഒക്കെ ആയി ജീവിക്കണം എന്നുള്ള ഉപദേശങ്ങൾ ആയിരുന്നു മിക്കതും..

തനിക്ക് ഇങ്ങനെ ഉപദേശങ്ങൾ ഒന്നും അത്ര പിടിക്കില്ല എന്ന് അറിഞ്ഞിട്ടും വൃഥാ ശ്രമം നടത്തുകയാണ്…

അവൾ ഇപ്പോൾ ഓൺലൈനിൽ വന്നിട്ടുണ്ട്. ടൈപ്പിംഗ് എന്ന് കാണുന്നുണ്ട്. അവളറിയാതെ “വല്ലതും” പറയുന്നതിന് മുമ്പ്, ഹ്രസ്വമായ ഒരു മറുപടി ടൈപ്പ് ചെയ്തു അയച്ചു…

” എനിക്ക് സുഖം തന്നെ””