ഞാൻ വെറും ഒരു ഭർത്താവ് ഉദ്യോഗസ്ഥൻ മാത്രം അവളുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് അവൾ എങ്ങോട്ട് പോണം എന്നും..

(രചന: J. K)

“””മിനി… ഇത്തവണ വെക്കേഷന് നമുക്ക് ഷീല അപ്പച്ചിയുടെ അവിടെ പോണം.. മക്കളെയും കൂട്ടി.. ആൾക്ക് തീരെ വയ്യാത്രെ.. സുമി ചേച്ചി വിളിച്ചപ്പോൾ പിന്നേം പറഞ്ഞു നമ്മളെ അന്വേഷിച്ചു എന്ന് “””

അജിത് അത് പറയുമ്പോൾ മിനി തടഞ്ഞു….
അജിത്തേട്ടൻ എന്താണ് പറയുന്നത്?

ആദ്യമേ ഞാൻ പറഞ്ഞതല്ലേ ആ സമയം മഹേഷേട്ടന്റെ വീട് കുടിയിരിപ്പാണ് എന്ന് അതിനു പോകാതിരിക്കാൻ കഴിയുമോ? പിന്നെ എങ്ങനെ പോകാനാണ് അങ്ങോട്ട്????'””‘

അത് കേൾക്കെ, സ്വയം നഷ്ടപ്പെടുന്നുണ്ടായിരുന്നു അജിത്തിന് എന്ത് പറഞ്ഞാലും ഏത് സമയത്തും അവൾക്കുള്ളതാണ് മഹേഷേട്ടൻ….

വേറെ ഒന്നും… ആരും.. അവൾക്ക് പ്രാധാനമല്ല മഹേഷ് ഏട്ടന്റെ കാര്യങ്ങൾ മാത്രമേ അവൾ ഒന്നാമതായി കരുതുന്നുള്ളൂ.. വിവാഹം കഴിഞ്ഞത് മുതൽ തുടങ്ങിയതാണ് ഇത്….

എല്ലാവർക്കും ഉണ്ട് സഹോദരന്മാർ പക്ഷേ സ്വന്തം ജീവിതം കഴിഞ്ഞ് മാത്രമേ മറ്റുള്ളവർക്ക് പ്രാധാന്യം കൊടുക്കാവൂ…

ഇത് അങ്ങനെയല്ല എന്തുപറഞ്ഞാലും മനസ്സിലാവുകയുമില്ല അവൾക്കെല്ലാം അവളുടെ ചേട്ടനാണ്..

അജിത്തിന്റെ ഓർമ്മകൾ മുന്നിലേക്ക് പോയി.. അന്ന് അമ്മ നഷ്ടപ്പെട്ടതിനു ശേഷം തന്നെ വളർത്തിയതും വലുതാക്കിയതും എല്ലാം ഷീല അപ്പച്ചിയാണ് അവരുടെ മകളും താനുമായി അവർക്ക് യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല

അവരുടെ മകളെ നോക്കുന്നത് പോലെ തന്നെ അവർ തന്നെ നോക്കി അതുകൊണ്ടുതന്നെ അമ്മയില്ലാത്തതിന്റെ വിഷമം ഒരിക്കലും താൻ ചെറുപ്പത്തിൽ അറിഞ്ഞിട്ടില്ല…

മിലിട്ടറിയിൽ ആയിരുന്നു അച്ഛൻ അതുകൊണ്ട് തന്നെ എപ്പോഴെങ്കിലും മാത്രേ അവധിക്ക് നാട്ടിൽ വരുള്ളൂ…

മാസാമാസം തന്റെ ആവശ്യങ്ങൾക്കാവശ്യമുള്ള പണം അയച്ചു തരും എന്നല്ലാതെ അച്ഛനുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു വല്ലപ്പോഴും കാണുന്ന ഒരു അതിഥി മാത്രമായിരുന്നു അച്ഛൻ…

തനിക്ക് എല്ലാമെല്ലാം തന്റെ അമ്മയായിരുന്നു അമ്മ പോയപ്പോൾ തളർന്ന തന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ചത് അപ്പച്ചിയും സുമി ചേച്ചിയും ആണ് അപ്പച്ചിയുടെ മകൾ സുമി ചേച്ചിക്ക് തന്നെ ഒരു അനിയനെ പോലെ ഇഷ്ടമായിരുന്നു

അതുകൊണ്ടുതന്നെ ആരുമില്ലാത്തതിന്റെ വിഷമം ഒരിക്കൽ പോലും അറിഞ്ഞിട്ടില്ല….

ഷീല അപ്പച്ചയുടെ കൂടെ നിന്നാണ് പഠിച്ചത്.. ബാംഗ്ലൂരിൽ ഈ നല്ല ജോലി നേടിയതും എല്ലാം… ജോലി നേടിക്കഴിഞ്ഞപ്പോൾ, ആണ് വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്….

മിനിയുടെ ആലോചന വന്നത് അങ്ങനെയായിരുന്നു മിനിക്ക് അമ്മയും അച്ഛനുമില്ലായിരുന്നു…. മിനിയുടെ വളരെ ചെറുപ്പത്തിലെ അച്ഛൻ മരിച്ചിരുന്നു… അമ്മ കുറച്ചു കഴിഞ്ഞും…

അതുകൊണ്ടുതന്നെയാണ് ഈ വിവാഹം തന്നെ മതി എന്ന് ഞാൻ പറഞ്ഞത് കാരണം അച്ഛനോ അമ്മയോ തന്നിൽ നിന്ന് അകന്നു പോകുമ്പോഴേ അവരുടെ വിലയറിയൂ എന്ന സത്യം എന്നോളം മനസ്സിലാക്കിയ മറ്റാരും ഈ ലോകത്ത് കാണില്ല…

അവൾക്ക് ആകെ ഉണ്ടായിരുന്നത് അവളുടെ ചേട്ടൻ മാത്രമാണ്…

അച്ഛനും അമ്മയും ഇല്ലാത്തവളെ സ്നേഹംകൊണ്ട് മൂടണം അവൾക്ക് മറ്റാരും ഇല്ലാത്തതിന്റെ കുറവുകൾ അറിയിക്കരുത് എന്നെല്ലാം അവളുടെ കഴുത്തിൽ താലി കിട്ടുന്നതിന് മുമ്പ് ഞാൻ തീരുമാനിച്ചിരുന്നു….

അവളുടെ ചേട്ടൻ അവളോട് കൂടുതൽ അറ്റാച്ചഡ് ആണ് എന്ന് എനിക്ക് തോന്നിയിരുന്നു പക്ഷേ അതൊരു അളവിലും കൂടുതലാണ് എന്ന്….

ഇതുപോലെ ഭ്രാന്തമാണ് എന്നും എനിക്കറിയില്ലായിരുന്നു… അവൾക്ക് എല്ലാത്തിനും അവസാനവാക്ക് അവളുടെ ചേട്ടനായിരുന്നു…

താൻ എന്തുപറഞ്ഞാലും അതുപോലും അവളുടെ ചേട്ടനോട് ചോദിച്ചിട്ട് അവൾ തീരുമാനിക്കാറുണ്ടായിരുന്നുള്ളൂ. ഇതെല്ലാം എന്നെ പലപ്പോഴും അലോസരപ്പെടുത്തി…

ആദ്യം ഒന്നും ഞാൻ ഒന്നും പറഞ്ഞില്ല കാരണം അച്ഛനും അമ്മയും ഇല്ലാത്ത ഒരു കുട്ടി തന്റെ പിതൃ സ്ഥാനത്തും മാതൃസ്ഥാനത്തും എല്ലാമായി കണ്ട ചേട്ടനെ അത്ര പെട്ടെന്ന് ഒന്നും മറക്കാൻ കഴിയില്ല എന്നുള്ള സാമാന്യബോധം എനിക്കും ഉണ്ടായിരുന്നു..

പക്ഷേ എത്ര കാലം കഴിഞ്ഞും ഒരു മോൾ ആയിട്ടും ഇതിന് യാതൊരു മാറ്റവും വന്നില്ല..

കുറെയൊക്കെ കണ്ടില്ല എന്ന് നടിച്ചു ഒരു വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന സ്ത്രീയും പുരുഷനും പരസ്പരം അറിഞ്ഞ് പരസ്പരം ബഹുമാനം നൽകി ജീവിക്കണം എന്നാണ് കേട്ടിട്ടുള്ളത്

പക്ഷേ ഇവിടെ നേരെ തിരിച്ചാണ് അവൾക്ക് അവളുടെ ചേട്ടനാണ് ഇപ്പോഴും എല്ലാം ഞാൻ വെറും ഒരു ഭർത്താവ് ഉദ്യോഗസ്ഥൻ മാത്രം അവളുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് അവൾ എങ്ങോട്ട് പോണം എന്നും എന്ത് ചെയ്യണം എന്നും എല്ലാം തീരുമാനിക്കുന്നത് ഇപ്പോഴും അവളുടെ ഏട്ടനാണ്

അവളിൽ എനിക്ക് യാതൊരു നിയന്ത്രണവും ഇല്ല…..

പല സന്ദർഭങ്ങളിലും ഇത് എന്നെ ചൊടിപ്പിച്ചിരുന്നു പക്ഷേ അവളുടെ മനസ്സ് വേദനിപ്പിക്കേണ്ട എന്ന് കരുതി ഞാൻ തന്നെ സ്വയം നിയന്ത്രിച്ചു.

ഇത് പക്ഷേ കുറച്ച് കടുത്തുപോയി. അവളുടെ ചേട്ടന്റെ വീട് കുടിഇരിപ്പിന് പോകണമെന്ന് അതിലും വലുതല്ലേ എന്റെ അപ്പച്ചിയെ ഒരു കാണുന്നത് അതും എന്നെ ഇത്രത്തോളം വളർത്തി വലുതാക്കിയ ഒരാളെ…

പിന്നെയും ഞാൻ കോംപ്രമൈസിന് തയ്യാറായി അവളുടെ ചേട്ടന്റെ കുടിയിരിപ്പിന് പോകാം പക്ഷേ അതിനുമുമ്പ് ഷീല അപ്പച്യെ ഒന്ന് കണ്ടിട്ട് ഒരു ദിവസം അവരുടെ കൂടെ നിന്നിട്ട് വരാമെന്ന്…

അവൾ അമ്പിനും വില്ലിനും അടുത്തില്ല എനിക്ക് എന്നെ സ്വയം നഷ്ടപ്പെട്ടു ഞാൻ അവളുടെ മുന്നിൽ പൊട്ടിത്തെറിച്ചു അവളോട് ഇറങ്ങി പൊയ്ക്കോളാൻ വരെ പറഞ്ഞു…

കാരണം അവളുടെ ചേട്ടനു നൽകുന്ന പകുതി പരിഗണന പോലും എനിക്ക് നൽകുന്നില്ല എന്ന എന്റെ ഒരുതരം നിരാശയായിരുന്നു എല്ലാത്തിനും പുറകിൽ…

സ്വതവേ ശാന്തനായിരുന്ന ഒരാൾ പൊട്ടിത്തെറിച്ചത് അവളിലും വല്ലാത്ത ഷോക്ക് ഉണ്ടാക്കി അവൾ എല്ലാം അവളുടെ ചേട്ടനെ വിളിച്ചു പറഞ്ഞെന്ന് തോന്നുന്നു. അയാൾ ഞങ്ങളെ കാണാൻ എത്തി..

എല്ലാം എന്റെ തെറ്റ് എന്ന രീതിയിൽ ആയിരുന്നു അയാളുടെ സംസാരം…

അതുകൂടിയായപ്പോൾ എന്റെ സമനില തെറ്റിപ്പോയി ഓരോന്നും എണ്ണിയെണ്ണി അയാളോട് ഞാൻ വിളിച്ചു പറഞ്ഞു

ഒരു വിവാഹം കഴിഞ്ഞാൽ ഭർത്താവിനും ഭാര്യക്കും പരസ്പരം വേണ്ടത് അല്പം ബഹുമാനമാണ് എന്നും നിങ്ങളുടെ അനിയത്തിക്ക് അത് ഒട്ടും ഇല്ല എന്നും ഞാൻ അയാളോട് പറഞ്ഞു…

ഇനി എന്റെ കൂടെ നിൽക്കണമെങ്കിൽ അവൾ ഒരു കൗൺസിലിങ്ങിന് തയ്യാറാവണം എന്നുകൂടി ഞാൻ ആവശ്യപ്പെട്ടു.

അവർക്ക് അതൊന്നും സമ്മതമല്ലായിരുന്നു അതുകൊണ്ടുതന്നെ അവളെയും വിളിച്ച് മഹേഷ് അവിടെ നിന്നും പോയി ഞാൻ പുറകെ പോകാനോ അവളെ തിരിച്ചു വിളിക്കാനോ ചെന്നില്ല അവളുടെ തീരുമാനമല്ലേ എന്തുവേണമെങ്കിലും ആവട്ടെ എന്ന് കരുതി…

പക്ഷേ ഞങ്ങളുടെ എല്ലാകാര്യത്തിലും അവളുടെ ചേട്ടൻ ഇടപെടുന്നത് പോലെ ആയിരുന്നില്ല അവളുടെ ചേട്ടന്റെ കുടുംബത്തിൽ അവൾ ചെന്ന് ഇട പെട്ടപ്പോൾ….അവളുടെ ഏട്ടന്റെ ഭാര്യ അവരുടെ കാര്യത്തിൽ കൂടുതൽ അവളെ ഒന്നിലേക്കും അടുപ്പിച്ചില്ല അത് അവൾക്ക് കടുത്ത നിരാശ നൽകി ….

ഒരു വിവാഹ ജീവിതം എങ്ങനെയാണെന്നും ഭർത്താവിനും ഭാര്യക്കും അവരുടെ പ്രൈവസി എത്രത്തോളം ഉണ്ടെന്നും അവൾ അവിടെനിന്നും പഠിച്ചു….

അവൾക്ക് പറ്റിയ തെറ്റ് അവിടെ നിന്നും അവൾക്ക് മനസ്സിലായി ഒരിക്കൽ എന്തോ പ്രശ്നം ഉണ്ടായപ്പോൾ അവൾ എന്നെ വിളിച്ചിരുന്നു അവളെ വന്ന് തിരിച്ചുകൊണ്ടു പോകണം എന്ന് പറയാൻ..

കൂടുതൽ മത്സരിക്കാൻ നിൽക്കാതെ ഞാൻ അവളെ ചെന്ന് ഇങ്ങോട്ട് കൊണ്ടുപോന്നു…..

അവൾ ആകെ തകർന്നിരുന്നു… ഏട്ടന്റെ പനി പഴയ അനിയത്തി കുട്ടി ആവാൻ ശ്രമിച്ചതാണ് പക്ഷേ ഏട്ടന്റെ ഭാര്യ അതിനു അനുവദിച്ചില്ല ഏട്ടനും അവിടെ നിസ്സഹായനായി…

ഇവിടെ എല്ലാ കാര്യത്തിലും വെറുതെ ഇൻസ്ട്രക്ഷൻസ് അവളുടെ ഏട്ടൻ കൊടുക്കുന്നതുപോലെ ലളിതമല്ല എല്ലാം എന്ന് അവൾക്ക് മനസ്സിലായി…

അവളെന്റെ നല്ല ഭാര്യയായി..

അവളെ ഈ കൈക്കുള്ളിൽ ചേർത്ത് കിടക്കുമ്പോൾ ഞാൻ അവളുടെ ചെവിയിൽ പതുക്കെ പറഞ്ഞിരുന്നു,

എല്ലാം വേണം… എല്ലാരും വേണം..പക്ഷേ . ഒരു അളവിൽ കൂടുതൽ നമ്മുടെ കാര്യങ്ങളിൽ ഇടപെടുത്തരുത് എന്ന്…. അത് കേൾക്കെ മിഴി നിറച്ച പെണ്ണിനേ ഒന്നൂടെ ചേർത്തു പിടിച്ചു….