എന്റെ മുഴുപ്പ് കണ്ട് ആരും വരില്ല തംബ്രാനെ, ഒണങ്ങി മെലിഞ്ഞ കോലമല്ലേ ഞ വയ്യാതെ കിടന്നതാ..

കടത്ത് തോണി
(രചന: ANNA MARIYA)

ആള് നിറഞ്ഞ ആദ്യ വഞ്ചിയില്‍ അവന്‍ വന്നില്ല. വിളക്കിലെ തിരി കത്തുന്നുണ്ട്. വെളിച്ചം ഒരനക്കം താഴ്ന്നു. മഴക്കോളുണ്ട്‌. ചിലപ്പോള്‍ കാറ്റുണ്ടാകും. ഇനി കടത്തുണ്ടാകുമോ. ഇല്ലെങ്കില്‍ അവന്‍ എങ്ങനെ വരും.

ദൈവേ,, നെഞ്ചു നീറ്റല്ലേ. അവനെ കൊണ്ടെത്തിക്കണെ. അവള്‍ ഉരുകി പ്രാര്‍ഥിക്കാന്‍ കാര്യമുണ്ട്.

അവന്‍ അവള്‍ക്ക് പ്രാണനാണ്‌. അവന്റെ ചൂട് കിട്ടാന്‍ കൊതിച്ച രാത്രിയുണ്ട്. അവന്‍ ഗന്ധര്‍വന്‍ ആണ്. അത് അവള്‍ക്ക് മനസ്സിലായിട്ടുണ്ട്.

കടത്ത് തോണി തിരികെ പോയി. വിളക്കിന്റെ വെളിച്ചം വീണ്ടും താഴ്ന്നു. അന്നത്തെ വിയര്‍പ്പിന്റെ അധ്വാനത്തില്‍ അവളുടെ കണ്ണ് അടഞ്ഞു തുടങ്ങി.

കടത്ത് വീണ്ടും വന്നത് അവളറിഞ്ഞില്ല. ആ കടത്ത് തോണി അവള്‍ക്ക് വേണ്ടി മാത്രം വന്നതാണ്‌. അവനെ കൊണ്ട് വന്നതാണ്. പാതി മയങ്ങിയ പെണ്ണിന്റെ കണ്ണ് കൂമ്പി അടഞ്ഞു.

അവള്‍ കാലു നീറ്റി കിടന്നു. ഓരോ ശ്വാസത്തിലും മാറിടം ഉയര്‍ന്നു പൊങ്ങി. ചാറ്റല്‍ മഴയുടെ ശബ്ദം കേട്ട് തുടങ്ങിയപ്പോള്‍ പെണ്ണ് ഞെട്ടി.

അവള്‍ കണ്ണ് തുറന്നു നോക്കിയപ്പോള്‍ ചേമ്പില തണ്ട് തലയില്‍ ചൂടി അവന്‍ ഓടി വരുന്നുണ്ട്. അവളിഉടെ ശ്വാസത്തിന്റെ ഗതി കൂടി. വിളക്കില്‍ തീയുണ്ട്‌. അവനെ വരവേല്‍ക്കാന്‍ വേണ്ടി മാത്രം.

ചേമ്പില കളഞ്ഞ് ചാറ്റല്‍ കൊണ്ട് അവന്‍ കയറി വന്നു. അവളുടെ മുമ്പില്‍. അവളുടെ കണ്ണ് ചുവന്നിരുന്നു. അവള്‍ ഉറക്കം മറന്നു. അവന്‍ അകത്ത് കയറി. അവള്‍ വിളക്കണച്ചു.

കുളിച്ച ശേഷം അവളുണ്ടാക്കിയ ചേമ്പും കാന്താരിയും കഴിച്ച് അവന്റെ നാക്ക് നീറി. അവന്‍ വാ തോരാതെ വെള്ളം കുടിച്ചു.

അവള്‍ അവന്റെ നാവില്‍ തേന്‍ പുരട്ടി കൊടുത്തു. അവന് എരിവു ശമിച്ചു. ചാറ്റല്‍ മഴ കൂടി. അതൊരു പെയ്ത്തായി മാറുമെന്ന് കാറ് കണ്ടപ്പോഴേ തോന്നിയിരുന്നു.

മഴ അലച്ചു പെയ്തു. ആ ഇരുട്ടില്‍ അവര്‍ ഗാഠം പുണര്‍ന്നു. അവള്‍ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍ അവന് ചെറിയ വൈഷമ്യം ഉണ്ട്. അവന്‍ നാട് വിട്ടു പോന്നതാണ്.

ഈ കുടിയില്‍ കയറിയ കഥ വലുതാണ്‌. വലുതെന്നു പറഞ്ഞാല്‍ തംബ്രാനെ പേടിപ്പിച്ച വെള്ളാട്ട പോക്കരുടെ കഥപോലെ. ആ കഥ ജനിക്കുന്നത് അവന്റെ കൈപ്പിടിയില്‍ ആണ്. അത് തുടങ്ങിയത് അവനാണ്.

തമ്പ്രാന്റെ പാടത്ത് കന്നുപൂട്ടുന്ന നാള്‍,, നെല്ല് പാകി വന്നപ്പോള്‍ തലചുറ്റി വീണ പെണ്ണിനെ അവന്‍ കോരി എടുത്തു. വീണ വീഴ്ചയില്‍ ഉടുത്ത മുണ്ട് അഴിഞ്ഞിരുന്നു.

മാനം പോകാതെ കാത്തത് അവനാണ്. മുണ്ട് പറിഞ്ഞു പൊക്കാതെ കടിച്ചു പിടിച്ചത് അവനാണ്. ഉപ്പിട്ട കഞ്ഞി വെള്ളം കുടിച്ച് ഉച്ച സൂര്യനെ നോക്കിയപ്പോള്‍ അവന്‍ കത്തി നിക്കുന്നു.

എനിക്ക് പാടില്ല എന്നുന്‍ അവനോട് പറഞ്ഞാല്‍ കേള്‍ക്കുമോ. അന്തിയാവണം,, അവന്‍ ചൂട് കുറയ്ക്കാന്‍. അന്ന് പനിന്‍ കേറിയപ്പോള്‍ മടുത്തു. കൂലി വാങ്ങിം മടിക്കുത്തില്‍ വച്ചപ്പോള്‍ വീണ്ടും തല കറങ്ങി. ഞാന്‍ വീണു.

കുടിയില്‍ എത്തിയപ്പോള്‍ ആണ് ബോധം വീണത്. വഴിയില്‍ രണ്ടു വട്ടം ശര്‍ദ്ദിച്ചു എന്ന് നാരാണി ഏടത്തി പറഞ്ഞ്. അതും അവന്റെ കൈയ്യില്‍ ആണ്. വീണപ്പോള്‍ വാരി എടുത്തത് അവനാണ്.

അവന്‍ മോഹിച്ചിട്ടല്ല. ആര് വീണാലും അവന്റെ കൈ നീളും. അവന്റെ അമ്മ വീണു പോയതാണ് പോലും. വീണപ്പോള്‍ ആരും കണ്ടില്ല. വെള്ളം കിട്ടാതെ പോയി.

ഇടയ്ക്ക് അവന്‍ പറയും,, അമ്മയെ കുറിച്ച് പറയും. പറഞ്ഞ് പറഞ്ഞ് അമ്മ വീണ കാര്യം പറയുമ്പോള്‍ അവന്‍ അലറി കരയും.

മനുഷ്യന്‍ കരയണം,, കരഞ്ഞാല്‍ ഉള്ളൂ നോവുന്ന വേദന മാറും. അത് കണ്ണീരില്‍ പോകും. അങ്ങനെ പോകട്ടെ. അതല്ലേ നല്ലത്.

തമ്പ്രാന്‍ മാറില്ല,, അടിയാന്റെ അടി വയറ്റില്‍ ചവിട്ടാന്‍ മാത്രം പാടത്തിറങ്ങുന്ന തമ്പ്രാന്‍. തളരാത്ത കതിരിലും പതിരിലും തമ്പ്രാന്റെ കണ്ണ് വീഴും. മാറിലെ മുഴുപ്പ് നോക്കി വയ്ക്കും. അവളെ തമ്പ്രാന്‍ കുടിയില്‍ വന്നു കൊണ്ടോകും.

എനെ തമ്ബ്രാന് വേണ്ട. കാണാന്‍ കൊള്ളൂല പോലും. നന്നായി,, വെയില് പറ്റുന്നില്ല. പിന്നല്ലേ മൂന്നു നേരം ഉണ്ണുന്ന തമ്പ്രാന്റെ പാട്. പറ്റൂല. ജീവനുണ്ടേല്‍ പറ്റൂല. ഏന് പാടത്ത് വിത്തെരിഞ്ഞാ മതി.

കിട്ടുന്ന കൂലി മതി. കുടിയില്‍ അമ്മയില്ല,, അച്ഛനും ഇല്ല. ഏട്ടന്‍ നാട് വിട്ടു. പിന്നെ വിവരമില്ല. അതോണ്ട് ഒറ്റയ്ക്കാണ്. അവന്‍ വരുമ്പോള്‍ കുടി ഉണരും. ഞാനും.

രാത്രി വെളുത്തപ്പോള്‍ പാടത്ത് പോയില്ല. അവന്‍ കൊണ്ടുവന്ന കാച്ചില്‍ ഉണ്ട്. ഏന് രണ്ടു നേരം തികയും. അത് മതി. ഇന്ന് വെയിലത്ത് വാടാന്‍ വയ്യ. ഏനും പ്രായം കൂടി. കഴിഞ്ഞ വേനാക്ക് പത്തൊന്‍പത് കഴിഞ്ഞു ന്ന് വയറ്റാട്ടി തള്ള പറഞ്ഞു.

പത്തോന്പത്തില്‍ വിളഞ്ഞ കതിര് പോലെ നില്‍ക്കുന്ന വേറൊരെണ്ണം ഈ നാട്ടില്‍ ഇല്ല. നിറം പോരാഞ്ഞിട്ടാകും തമ്പ്രാന്റെ കണ്ണ് കൊള്ളാതെ. നന്നായി,, എന്റെ മനസ്സില്‍ കുടുങ്ങിയത് ഇവനാ.

ഇവനല്ല,, എങ്ങനെ വിളിക്കുമെന്ന് അറിയില്ല,, അവന്‍ മൂത്തയാണ്. അപ്പൊ ഏട്ടന്‍ ആണ്. പേര് പറഞ്ഞൂട. അല്ല,, ഞാന്‍ പേര് പറഞ്ഞില്ല. പേര് പറയില്ല,, പേര് നിങ്ങള്‍ അറിയണ്ട.

പാടത്ത് വരാഞ്ഞത് തമ്പ്രാന്‍ അറിഞ്ഞു. തമ്പ്രാന്‍ കുടിയില്‍ ആളെ വിട്ടു. അവന്‍ പറമ്പ് കേറി ഓടി. വന്നവരോട് ഞാന്‍ പറഞ്ഞു. എന്റെ മുഴുപ്പ് കണ്ട് ആരും വരില്ല തംബ്രാനെ. ഒണങ്ങി മെലിഞ്ഞ കോലമല്ലേ. ഞ വയ്യാതെ കിടന്നതാ.

പറഞ്ഞത് അപ്പാടെ വിഴുങ്ങിയില്ലേലും അവര് പോയി. അവര് പോയ തക്കം നോക്കി അവന്‍ താഴെ വന്നു. എന്റെ ദൈവേ,, അവര് കണ്ടാരുന്നേല്‍ എന്തായേനെ.

ഇന്നോടെ തീര്‍ന്നേനെ. ഇന്നത്തെ കടത്തു വഞ്ചിയില്‍ അവന്‍ പോകും. വയറ്റില്‍ കുരുക്കില്ല. മാസക്കുളി കൂടി. ദൈവം കാത്തു. ദൈവം എല്ലാവരെയും ഇക്കാര്യത്തില്‍ കാക്കാറില്ല.

അങ്ങനെ കാത്തു എങ്കില്‍ അത് ദൈവത്തിനു പ്രിയപ്പെട്ട മക്കള്‍ ആയത് കൊണ്ടാണ്. ഒറ്റ വാക്കേ ഞാന്‍ പറഞ്ഞുള്ളൂ. ആരും കാണാതെ കാട്ടു മുത്തിയെ കാണാന്‍ പോണം. കാട്ടു മുത്തിയുടെ മുന്നില്‍ കൈ കൂപ്പി പ്രാര്‍ഥിക്കണം.

അങ്ങനെ പ്രാര്തിക്കുമ്പോള്‍ മുത്തി കണ്ണ് തുറക്കും. മുന്നില്‍ കൈ കൂപ്പി നിക്കുന്നോരെ കനിഞ്ഞരുളും. പിന്നെ തമ്പ്രാനും കിങ്കരനും നോക്കിയാലും ഞങ്ങള്‍ കണ്ണില്‍ പെടില്ല.

നാല് നാള്‍ കഴിഞ്ഞു. കടത്തു വഞ്ചി അന്നും അവസാനം അവനെ കൊണ്ട് വന്നു. പൊലച്ചയ്ക്ക് പോണം. ഉള്‍ക്കാട്ടില്‍ കേറണം. തുളസി മാല രാത്രി ഉണ്ടാക്കി.

സമയം കളയാനില്ല. ഉറക്കം വന്നില്ല,, ഉറങ്ങണ്ടാണ് കരുതി. വെളുക്കാന്‍ നേരമുണ്ട്. ചാറ്റല്‍ മഴയില്‍ കുടി തണുത്തു. അന്നും കണ്ണും കണ്ണും കോര്‍ത്തു. കാട്ടു മുത്തീ,, കാത്തോളണെ…..