അവൾക്ക് എല്ലാത്തിനും അച്ഛൻ മതി, രാജീവേട്ടൻ തന്നെയാണ് അവളെ ഊട്ടുന്നതും ഉറക്കുന്നതും കുളിപ്പിക്കുന്നതും എല്ലാം, ഞാനെങ്ങാനും..

(രചന: J. K)

“”മൈ ഫാദർ “”

ഇന്ന് ഇതിനെ പറ്റിയാണ് ലേഖനം എഴുതേണ്ടത്.. ലേഖ ടീച്ചർ എല്ലാവരോടും കൂടി പറഞ്ഞു… നിങ്ങൾക്ക് ഞാൻ പതിനഞ്ചു മിനിറ്റ് തരും അതിനുള്ളിൽ എഴുതി എന്റെ കയ്യിൽ തരണം..

ആ സ്കൂളിൽ പുതുതായി എഴുതിയതായിരുന്നു ലേഖ ടീച്ചർ വന്നപ്പോൾ തന്നെ മാഷ് പറഞ്ഞിരുന്നു എട്ടാം ക്ലാസാണ് ടീച്ചറുടെ ക്ലാസ്സ്‌ എന്ന്..

കേട്ടറിഞ്ഞത് പ്രകാരം ആ സ്കൂളിലെ കുട്ടികളെല്ലാം ഇംഗ്ലീഷിന് വളരെയിരുന്നു അതിന്റെ കാരണം അവിടെ മുൻപ് ഉണ്ടായിരുന്ന ഒരു സാറ് തന്നെയായിരുന്നു.

ഒട്ടും ആത്മാർത്ഥതയില്ലാത്ത സാറ കുട്ടികൾ വേണമെങ്കിൽ പഠിച്ചോട്ടെ എന്ന രീതിയിലായിരുന്നു ക്ലാസ് എടുത്തിരുന്നത് പൈസയുള്ളവർ അവരുടെ മക്കളെ ട്യൂഷനും മറ്റും പറഞ്ഞയച്ചു പഠിപ്പിക്കും

ബാക്കിയുള്ളവർ വേണമെങ്കിൽ പഠിച്ചോട്ടെ എന്ന രീതിയിൽ ഇങ്ങനെ പോകും..

ഒരുപാട് തവണ ആ മാഷിന് ഹെഡ് ടീച്ചർ തന്നെ വാണിംഗ് കൊടുത്തതാണ് പക്ഷേ നായയുടെ വാല് വളഞ്ഞ് ഇരിക്കുന്നതുപോലെ അയാളെ തിരുത്താൻ അവർക്കും കഴിഞ്ഞില്ല…

എങ്ങനെയെങ്കിലും ആ മാഷ് അവിടെ നിന്നും പോയാ മതി എന്നൊരു വിചാരത്തിൽ ഇരിക്കുകയായിരുന്നു ആ സ്കൂളിലെ എല്ലാവരും..

അങ്ങനെയാണ് അവരുടെയെല്ലാം പ്രാർത്ഥന ദൈവം കേട്ടതുപോലെ മാഷ് സ്വന്തം നാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങി പോയത്…

അതിനുപകരമായി ലേഖ ടീച്ചർ അവിടെ എത്തിയത് ശരിക്കും ഓപ്പോസിറ്റ് സ്വഭാവമായിരുന്നു ടീച്ചർക്ക് പഠിപ്പിക്കുന്ന വിഷയം കുട്ടികൾ എല്ലാവരും ഒരുപോലെ പഠിക്കണം പഠിച്ചിരിക്കണം എന്ന് നിർബന്ധ ബുദ്ധി ഉള്ള ആളായിരുന്നു ടീച്ചർ…

കുട്ടികളുടെ നിലവാരം മനസ്സിലാക്കാനാണ് ഒരു വിഷയം കൊടുത്ത് അതിനെപ്പറ്റി എഴുതാൻ പറഞ്ഞത് എല്ലാവരും പത്ത് മിനിറ്റ് പതിനഞ്ചു മിനിറ്റിനുള്ളിൽ എഴുതി തീർത്തു തന്നു..

എല്ലാവരോടും അവരവരുടെ പേര് അതിൽ എഴുതാനും പറഞ്ഞിരുന്നു..

ആ പേപ്പർ എല്ലാവരുടെ കയ്യിൽ നിന്ന് വാങ്ങിവച്ച് ടീച്ചർ സ്വയം പരിചയപ്പെടുത്തി ടീച്ചറുടെ പേര് വീട് എല്ലാം…

കുട്ടികളുടെ എല്ലാം പേര് ചോദിച്ചു പകുതി എത്തിയപ്പോഴേക്ക് ബെല്ലടിച്ചിരുന്നു ആ പീരിയഡ് ക്ലാസ്സ് കഴിഞ്ഞു. ഇനി നാളെ കാണാം എന്ന് പറഞ്ഞ് ടീച്ചർ കടലാസ് കേട്ട് എടുത്ത് സ്റ്റാഫ് റൂമിലേക്ക് പോയി…

ചിലർ നന്നായി തന്നെ എഴുതിയിട്ടുണ്ട് തെറ്റുകൾ വരുത്തിയിട്ടുണ്ടെങ്കിലും ഏകദേശം ഉദ്ദേശിച്ചത് ടീച്ചർക്ക് മനസ്സിലായി അതിനിടയിൽ നിന്നാണ്, ആദിത്യൻ എന്ന് പറഞ്ഞ ഒരു കുട്ടിയുടെ പേപ്പർ കിട്ടിയത്..

ഐ ഹേറ്റ് മൈ ഫാദർ, എന്നല്ലാതെ അതിൽ ഒരു അക്ഷരം പോലും എഴുതിയിട്ടില്ല ആയിരുന്നു…

അത് വായിച്ചതും അവർക്ക് കൗതുകമായി എന്തുകൊണ്ടാണ് ആ കുട്ടി ഇങ്ങനെ എഴുതാൻ കാരണം എന്ന്..

അവിടെ പുതിയത് ആയതുകൊണ്ട് മറ്റു ടീച്ചഴ്‌സും ആയി അത്ര പരിചയവും ആയിട്ടില്ല…

അതുകൊണ്ടുതന്നെ ഇതാരോടും ചോദിക്കാനും വയ്യ എങ്കിലും അവർക്ക് അതെന്തോ മനസ്സിൽ കൊണ്ടിരുന്നു പിറ്റേദിവസം ക്ലാസ്സിലേക്ക് കയറിയപ്പോൾ തന്നെ ചോദിച്ചു ആരാണ് ആദിത്യൻ എന്ന്..

കൊലുന്നിനെ ഉള്ള ഒരു കുട്ടി എണീറ്റുനിന്നു അവനെ കണ്ടപ്പോൾ പാവം തോന്നി ആ മുഖത്ത് എന്തോ ദയനീയ ഭാവം..

“”” മോൻ ഈ ക്ലാസ് കഴിഞ്ഞാൽ ഒന്ന് സ്റ്റാഫ് റൂമിലേക്ക് വരൂ എന്ന് പറഞ്ഞ് ക്ലാസ് തുടങ്ങി..

ക്ലാസ് തീർന്നതും അതിനെ പുറകെ വരുന്നുണ്ടായിരുന്നു അവനെ സ്റ്റാഫ് റൂമിലേക്ക് വിളിച്ച് ഒരു മൂലയിൽ ഞാൻ ചെന്നിരുന്നു അവനെ മുന്നിലെ ബെഞ്ചിൽ ഇരുത്തി അവൻ എഴുതിയ ആ കടലാസ് അവന്റെ കയ്യിൽ വച്ചു കൊടുത്തു എന്താണ് ഇങ്ങനെ എഴുതിയത് എന്ന് ചോദിച്ചു…

അച്ഛനെപ്പറ്റി ഇങ്ങനെയാണോ എഴുതുക അച്ഛനെ എല്ലാവർക്കും ഇഷ്ടമല്ലേ ഉണ്ടാവുക??
എന്നുകൂടി ചോദിച്ചപ്പോൾ ആ മുഖം വലിഞ്ഞുമുറുകി പെട്ടെന്ന്..

ഒട്ടും വൈകിക്കാതെ അവൻ മറുപടി പറഞ്ഞു,

“” എന്റെ അമ്മയെ കൊന്നത് ഇയാളാണ് പിന്നെ എങ്ങനെ ഞാൻ ഇയാളെ സ്നേഹിക്കും എന്ന്…

അവൻ പറഞ്ഞത് കേട്ട് ഞാനാകെ അന്താളിച്ചു അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…

“” എന്നും കള്ളുകുടിച്ചു വരും. എന്നിട്ട് എന്റെ അമ്മയെ അടിക്കും അമ്മയെ അടിക്കേണ്ട എന്ന് പറഞ്ഞാൽ എന്നെയും അടിക്കും അനിയനെയും അടിക്കും ഒരു ദിവസം അമ്മ അച്ഛനെ പേടിപ്പിക്കാൻ വേണ്ടിയാ ദേഹത്തുകൂടി മണ്ണെണ്ണ ഒഴിച്ചത്..

അതിനുമുമ്പ് ഞങ്ങളുടെ അമ്മ പറഞ്ഞിരുന്നു അമ്മ മരിക്കും എന്നു പറഞ്ഞാൽ ചിലപ്പോൾ അച്ഛനിനി കുടിക്കില്ല എന്ന്…

പക്ഷേ അച്ഛൻ കുടിച്ചു വന്ന അമ്മയെ അങ്ങനെ കണ്ടപ്പോൾ അച്ഛൻ തന്നെയാണ് ഒരു തീപ്പെട്ടി കൊളുത്തി അങ്ങോട്ട് ഇട്ട് കൊടുത്തത്…

ആകെ തീ ഗോളമായി അമ്മ ഞങ്ങളുടെ മുന്നിൽ കിടന്ന്…

അവൻ കിതച്ചു അവന്റെ മിഴികളിൽ നിന്ന് കണ്ണുനീർ പുറത്തേക്ക് വന്നു അവനാകെ വിയർത്തു എത്രത്തോളം ആ സംഭവത്തിന്റെ ഭീകരത ആ മനസ്സിൽ കിടക്കുന്നുണ്ടെന്ന് നോക്കി കണ്ടു ഞാൻ..

ഒരു നിമിഷം ഞാൻ അവനെ ചേർത്തുപിടിച്ച് എന്റെ ബാഗിൽ നിന്ന് അല്പം വെള്ളം എടുത്ത് അവനെ കുടിക്കാൻ കൊടുത്തു വാങ്ങി ആർത്തിയോടെ കുടിച്ചു എന്നോട് പോട്ടെ എന്ന് ചോദിച്ച് ക്ലാസിലേക്ക് പോയി…

അന്നു മുഴുവൻ അവൻ പറഞ്ഞ കഥ എന്നെ വേട്ടയാടി കൊണ്ടിരുന്നു ഞാൻ വീട്ടിലേക്ക് ചെന്നിട്ടും എന്റെ മനസ്സ് ശരിയായിരുന്നില്ല..

അവിടെ വീട്ടിൽ അമ്മുവിനെ കൊഞ്ചിക്കുന്ന രാജീവേട്ടനെ നോക്കി..

അവൾക്ക് എല്ലാത്തിനും അച്ഛൻ മതി..
രാജീവേട്ടൻ തന്നെയാണ് അവളെ ഊട്ടുന്നതും ഉറക്കുന്നതും കുളിപ്പിക്കുന്നതും എല്ലാം..
ഞാനെങ്ങാനും അവളോട് ദേഷ്യപ്പെട്ടാൽ രാജീവേട്ടൻ ഉടനെയെത്തും അവളുടെ രക്ഷയ്ക്ക്..

ഇങ്ങനെ ഒരിടത്ത് നിന്നും വെറുതെ ആ കുട്ടിയുടെ അച്ഛനെ ഒന്ന് ഓർത്ത് നോക്കി ഞാൻ…

ഓരോ നിമിഷവും ഭയപ്പെട്ട്.. നീറി നീറി ജീവിക്കുന്ന ഒരു അമ്മയും മകനും എന്റെ കൺമുന്നിൽ അപ്പോൾ തെളിഞ്ഞു എന്റെ മിഴികൾ നിറഞ്ഞു..

“” ഇന്നെന്താ നിന്റെ പ്രശ്നം എന്ന് ചോദിച്ച് അപ്പോഴേക്കും രാജീവേട്ടനും അരികിൽ വന്നിരുന്നു അവിടെ ഉണ്ടായതൊക്കെ ഞാൻ രാജീവേട്ടനോട് പറഞ്ഞു…

“”” നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് മറ്റുള്ളവരുടെ പേഴ്സണൽ ലൈഫിൽ അനാവശ്യമായി പോയി തലയിടരുത് എന്ന് പലരും നമുക്ക് ഇതുപോലെ നോവുകൾ സമ്മാനിക്കും..

അല്ലെങ്കിൽ പിന്നെ ചോദിച്ചറിയുന്നവർക്ക് അത് ഉൾക്കൊള്ളാൻ മാത്രം ഗഡ്സ് ഉണ്ടാവണം ഇത് രണ്ടും ഇല്ലാത്തവർ അതിനു നിൽക്കരുത്..””

അത്രയും പറഞ്ഞപ്പോൾ ഞാൻ മുഖം വീർപ്പിച്ച് ഹാളിൽ പോയിരുന്നു എന്റെ പുറകെ വന്നിരുന്നു ആള്..

“” ഡോ തന്നെ ഞാൻ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ഇതിൽ നമുക്ക് ഒന്നും ചെയ്യാനില്ല..

ആകെക്കൂടെ ചെയ്യാനുള്ളത് ആ കുട്ടിയെ നിനക്ക് കഴിയുന്നതിലും പരമാവധി പഠിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് അങ്ങനെ ഒരു നല്ല വഴികാട്ടിയായ ടീച്ചറായി മാറുക എന്നതാണ്…

രാജീവേട്ടൻ പറഞ്ഞപ്പോൾ എനിക്കും ബോധ്യമുണ്ടായിരുന്നു അതല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാനില്ല എന്ന്..

അതാണ് ശരി.. ഒരു ടീച്ചർ എന്ന നിലയിൽ അവനെ സഹായിക്കുക അവന്റെ ഭാവിയെങ്കിലും സുരക്ഷിതമാക്കാൻ ശ്രമിക്കുക…

അതെല്ലാം മുന്നിൽ കണ്ടുകൊണ്ടായിരുന്നു അടുത്തദിവസം ഞാനും സ്കൂളിലേക്ക് പോയത്…