Story by J. K
തന്റെ മുന്നിലിരിക്കുന്നവളെ ദയനീയമായി ഒന്ന് നോക്കി ഡോക്ടർ ശ്രീദേവി…
അവരുടെ കണ്ണുകൾ അവളുടെ മാറിടത്തിൽ എത്തി നിന്നു… തന്നെ കാണിക്കാൻ വേണ്ടി സാരി മാറ്റി പിടിച്ചിരിക്കുകയാണ്..
ബ്ലൗസിന് ഇടയിലൂടെ അനാവൃതമാകുന്ന മാറിടത്തിൽ നിറയെ വട്ടത്തിലുള്ള പൊള്ളിയ പാടുകളാണ്..
അതിലൂടെ തന്നെ ഈ കൊച്ചു പെണ്ണ് എത്രത്തോളം യാതന അനുഭവിച്ചു കാണും എന്ന് ഡോക്ടർക്ക് മനസ്സിലായി..
” ഇനിയും ഉണ്ട് ഡോക്ടർ!! അത്രയ്ക്ക് പറ്റാതെ ആയിട്ട ഞാൻ അവിടെ നിന്ന്
ഇറങ്ങി ഓടിയത്!””
അവളുടെ ശബ്ദത്തിൽ യാതൊരു വികാരവും ഉണ്ടായിരുന്നില്ല ഇപ്പോൾ അവൾക്ക് കരയാൻ പോലും അറിയില്ല എന്ന് ശ്രീദേവിക്ക് തോന്നിപ്പോയി..
“” കുട്ടി അവിടെ ഒന്ന് കിടക്കൂ!!”
ശ്രീദേവി പറഞ്ഞതനുസരിച്ച് അവൾ അവിടെയുള്ള കട്ടിലിലേക്ക് കിടന്നു.. അവളുടെ ശരീരം മുഴുവൻ ഡോക്ടർ പരിശോധിച്ചു..
പലയിടത്തും മുറിവിന്റെ പാടുകൾ…
സ്വകാര്യ ഇടങ്ങളിൽ പലതരത്തിൽ അവളെ ദ്രോഹിച്ചതിന്റെ ബാക്കി പത്രങ്ങൾ..
ശ്രീദേവിയുടെ കണ്ണുകൾ നിറഞ്ഞു..
“” എന്തിനാ കുട്ടി ഇത്രയും നാളെ ക്ഷമിച്ചത് ഇതിനു മുൻപ് തന്നെ ഇതുപോലെ ഇറങ്ങിപ്പോരാമായിരുന്നില്ലേ?? “”
ശ്രീദേവി അത് ചോദിക്കുമ്പോൾ അവരുടെ ശബ്ദം ഇടറിയിരുന്നു..
“” എന്നെ പൂട്ടിയിട്ടിരിക്കുകയായിരുന്നു!! ഒരു ദിവസം എന്റെ റൂമിന്റെ വാതിൽ അയാൾ പൂട്ടിയിരുന്നില്ല!! പുറത്തേക്ക് ഇറങ്ങി, അവിടെ, അയാളും അയാളുടെ കൂട്ടുകാരും കുടിച്ച് ബോധമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ, രക്ഷപ്പെടാൻ കഴിയും എന്നൊന്നും കരുതിയില്ല ഇറങ്ങി ഓടിയത്..!! “”
വാക്കുകൾ പെറുക്കി പറയുന്നവളെ സങ്കടത്തോടെ നോക്കി ശ്രീദേവി.. മാളുവിന്റെ അതേ പ്രായമാണ്.. മാളു ഇപ്പോഴും അവളുടെ കോളേജ് ലൈഫ് എൻജോയ് ചെയ്തു നടക്കുന്നു..
പാവം ഈ കുട്ടി ഇതിനകം തന്നെ ഒരുപാട് അനുഭവിച്ചിരിക്കുന്നു.
“” കുട്ടിയുടേത് പ്രണയവിവാഹമായിരുന്നോ? ”
ഡോക്ടർ വീണ്ടും ചോദിച്ചു.
“” അല്ല ഞാൻ ഒരാളെ പ്രണയിച്ചിരുന്നു!! കോളേജിൽ എന്റെ സീനിയർ ആയിരുന്ന ഒരു ഏട്ടനെ.. എന്നാൽ ഞങ്ങളെക്കാൾ ജാതിയിൽ താഴെ ആയിരുന്നു. പോരാത്തതിന് പണവും ഉണ്ടായിരുന്നില്ല.. എങ്ങനെയോ അച്ഛൻ അത് അറിഞ്ഞു ഉടനെ തന്നെ എനിക്ക് വിവാഹാലോചനകൾ നോക്കാൻ തുടങ്ങി…
ഫസ്റ്റ് ഇയർ പോലും കമ്പ്ലീറ്റ് ചെയ്യുന്നതിനു മുമ്പ്
അവരെന്റെ പഠിപ്പ് നിർത്തി.. എന്റെ അവസ്ഥ അറിഞ്ഞ്
ആ ഏട്ടൻ വന്ന് വീട്ടിൽ വിവാഹം അന്വേഷിച്ചു..
അച്ഛനും ഏട്ടന്മാരും അയാളെ ആട്ടി ഇറക്കിയാണ് വിട്ടത്.. അങ്ങനെയാണ് ഏട്ടൻ വർക്ക് ചെയ്യുന്ന ഓഫീസിലെ മാനേജരുടെ ഒരു കൂട്ടുകാരൻ പെണ്ണ് അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞത്..
കാണാൻ സുന്ദരൻ വലിയ പൈസക്കാരൻ ഞങ്ങളെപ്പോലെ സാധാരണക്കാർക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത ഒരാൾ.. അയാൾക്കൊന്നും ഞങ്ങളെപ്പോലെ ഉള്ള ഒരു വീട്ടിൽ നിന്ന് കല്യാണം കഴിക്കുന്നത് ആലോചിക്കാൻ പോലും കഴിയില്ല എന്നായിരുന്നു ഏട്ടൻ കരുതിയത്..
പക്ഷേ എന്റെ ഏട്ടന്റെ ഊഹങ്ങൾ എല്ലാം തെറ്റിച്ചു കൊണ്ട് ഒരു ദിവസം അവർ പെണ്ണ് കാണാൻ വന്നു എന്നെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു.
കൂടുതൽ അന്വേഷിക്കുക പോലും ചെയ്യാതെ, എന്റെ ഭാഗ്യം ആണെന്ന് പറഞ്ഞ് എല്ലാവരും ചേർന്ന് അയാൾക്ക് എന്നെ കൈപിടിച്ചു കൊടുത്തു..
അയാളുടെ നല്ല പാതിയാവണം എന്ന് മാത്രമേ എനിക്ക് ആഗ്രഹമുണ്ടായിരുന്നുള്ളൂ..
ഒരുപാട് സങ്കടത്തോടെ എന്റെ പ്രണയം ഞാൻ മറന്നു… അയാളെ സ്വീകരിക്കാൻ മനസ്സുകൊണ്ട് തയ്യാറെടുത്തു പക്ഷേ
അത് മനുഷ്യനല്ല ഒരു മൃഗമാണ് ആദ്യരാത്രിയിൽ തന്നെ ഞാൻ മനസ്സിലാക്കി..
വിവാഹം കഴിഞ്ഞ് അന്ന് തന്നെ എന്നെയും കൂട്ടി അയാൾ ഈ മഹാ നഗരത്തിലേക്ക് പോന്നിരുന്നു…
ഇവിടെവച്ച് ഞങ്ങളുടെ ജീവിതം തുടങ്ങാം എന്നായിരുന്നു അയാൾ പറഞ്ഞത്…
ആദ്യരാത്രിയിൽ മുറിയിൽ സ്വന്തം ഭർത്താവിനെ പ്രതീക്ഷിച്ചിരുന്ന എന്റെ അടുത്തേക്ക് വന്നത് അയാളുടെ കൂട്ടുകാരൻ എന്ന് പരിചയപ്പെടുത്തിയ ആൾ ആയിരുന്നു..
ഞാനാകെ ഭയന്നു എതിർത്തു.. പക്ഷേ ഫലം പ്രയോഗിച്ച് അയാൾ എന്റെ ശരീരം സ്വന്തമാക്കി..
അതൊരു തുടക്കം മാത്രമായിരുന്നു.. ബിസിനസിൽ അയാളുടെ വളർച്ചയ്ക്ക് വേണ്ടി പലർക്കും അയാൾ എന്റെ ശരീരം കാഴ്ചവെച്ചു..
പലരും എന്നെ നോവിച്ചു.. കൂടെ അയാളും.. എന്റെ കരച്ചിൽ അവർക്ക് ലഹരിയായിരുന്നു…
ഒന്ന് മരിച്ചുകിട്ടിയിരുന്നെങ്കിൽ എന്നുപോലും ചിന്തിക്കാൻ ഞാൻ തുടങ്ങി… പക്ഷേ അതിനുപോലും അവസരം തരാതെ അയാൾ എന്നെ അവിടെ കുടുക്കിയിട്ടു..
വീട്ടിലേക്ക് ഫോൺ ചെയ്യാൻ അയാൾ സമ്മതിക്കില്ലായിരുന്നു.. വലിയ പത്രാസ് എല്ലാം വന്നപ്പോൾ സ്വന്തം വീട്ടുകാരെ മറന്ന നന്ദിയില്ലാത്തവളായി ഞാൻ..
അവരെ വേണ്ടാത്ത എന്നെ അവർക്കും വേണ്ട എന്ന് പറഞ്ഞു..
എന്നാൽ എനിക്ക് അവിടെ സുഖമാണോ ഞാൻ എങ്ങനെയാണ് ജീവിക്കുന്നത് എന്നുപോലും അറിയാൻ അവർ ശ്രമിച്ചില്ല..
എല്ലാം രണ്ടും കേട്ട് അത്ഭുതമാണ് തോന്നിയത് ഇങ്ങനെയൊക്കെ ആളുകൾക്ക് പെരുമാറാൻ കഴിയുമോ??
എനിക്കെന്റെ ആരോഗ്യം വീണ്ടെടുക്കണം ഡോക്ടർ.. ഇനി ജീവിക്കാൻ ഒന്നും എനിക്ക് ആഗ്രഹമില്ല എന്നെ ഈ രീതിയിൽ ആക്കിയവനെ അതിനുശേഷം എനിക്കൊന്നു പോയി കാണണം..
ഇനി അവൻ ഈ ലോകത്ത് ജീവിച്ചിരിക്കാൻ പാടില്ല..
അവൾ അത് പറയുമ്പോൾ ആ കണ്ണുകൾ തീ ആളുന്നുണ്ട് എന്ന് ശ്രീദേവിക്ക് തോന്നി.
“” നമുക്ക് എന്താണെന്ന് വെച്ചാൽ തീരുമാനിക്കാം ആദ്യം, തന്നെ ഇവിടെ കൊണ്ടുവന്ന ഒരാളുണ്ട്!! അയാളോട് നമുക്ക് ഈ കാര്യങ്ങൾ എല്ലാം പറയാം!!”
ശ്രീദേവി പറഞ്ഞപ്പോൾ അവളുടെ മിഴികൾ അത്ഭുതം കൊണ്ട് വിടർന്നു അവിടെ നിന്ന് ഇറങ്ങി മുന്നോട്ട് ഓടുകയായിരുന്നു..
കേരളത്തിലേക്ക് പോകുന്ന ബസ് കണ്ടപ്പോൾ അതിൽ കയറി.. ടിക്കറ്റ് ചോദിച്ചപ്പോൾ ഇല്ല എന്ന് പറഞ്ഞു.. കണ്ടക്ടർക്ക് ദയവു തോന്നി സ്വന്തം പോക്കറ്റിൽ നിന്ന് പണം എടുത്ത് അയാൾ ടിക്കറ്റ് എടുത്തു തന്നു..
എറണാകുളത്തേക്കായിരുന്നു ബസ്.. കേറി ഇരുന്നപ്പോൾ ക്ഷീണം കൊണ്ട് കണ്ണുകൾ അടഞ്ഞു വന്നു.. ഇടയ്ക്ക് എപ്പോഴോ കണ്ടക്ടർ ഫുഡ് വാങ്ങി തന്നിരുന്നു..
പുലർച്ചെ എറണാകുളം എത്തിയപ്പോൾ കണ്ടക്ടറോട് നന്ദി പറഞ്ഞ് ഇറങ്ങി നടന്നു… ഒരു ലക്ഷ്യവും ഇല്ലാത്ത യാത്ര.. വിശപ്പും ദാഹവും ഒന്നും അറിഞ്ഞില്ല.. ഒടുവിൽ എവിടെയോ തളർന്നുവീണു… പിന്നെ കണ്ണ് തുറന്നു നോക്കുമ്പോൾ ഇവിടെയാണ്..
ആരാണ് തന്നെ ഇവിടേക്ക് കൊണ്ടുവന്നത് എന്ന് പോലും അറിയില്ല ഡോക്ടർ പറഞ്ഞപ്പോഴാണ് അങ്ങനെ ഒരാളെ കുറിച്ച് ചിന്തിച്ചത് അധിക വൈകാതെ തന്നെ പോലീസ് യൂണിഫോമിൽ ഒരാൾ അങ്ങോട്ട് വന്നിരുന്നു ആ മുഖം കണ്ടപ്പോൾ ഞെട്ടി..
പണ്ട് തന്റെ പ്രണയമായിരുന്നവൻ..
ജീവൻ!!
ശ്വാസം പോലും എടുക്കാൻ വയ്യാതെ അവൾ ഇരുന്നു..
അപ്പോഴാണ് അറിഞ്ഞത് ഇപ്പോഴും തന്നെ ഓർത്ത് വിവാഹം പോലും കഴിക്കാതെ ജീവിക്കുന്ന അയാളെക്കുറിച്ച്… ആള് ഇപ്പോൾ സബ് ഇൻസ്പെക്ടർ ആണ്..
കുറച്ചു ദിവസത്തെ ട്രീറ്റ്മെന്റിന് ശേഷം ആരോഗ്യം ഞാൻ വീണ്ടെടുത്തിരുന്നു..
അന്നേരം ജീവേട്ടൻ വന്നിരുന്നു..
കൂടെ ചെല്ലാൻ ഇപ്പോഴും ആ പഴയ പ്രണയം ആളുടെ ഉള്ളിൽ ഉണ്ട് എന്ന് പറയാൻ..
വേണ്ട ഇനി അയാൾക്ക് ഞാൻ ചേരില്ല!!
മനപ്പൂർവ്വം തന്നെ ആണ് കൂടെ വരുന്നില്ല എന്ന് പറഞ്ഞത്..
മനസ്സിലും ശരീരത്തും ഒരുപാട് മുറികളുണ്ട് അവ ഒരിക്കലും മാറില്ല എന്നറിയാം… അതുമല്ല ആരൊക്കെയോ കടിച്ചു തുപ്പിയ വെറും ചാണ്ടി മാത്രമാണ് ഞാനിപ്പോൾ..
ജീവേട്ടൻ നല്ലത് അർഹിക്കുന്നു!!
ഇതിനിടയിൽ എന്റെ ജീവിതം തകർത്തവനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന് കേട്ടു.. അധികം വൈകാതെ ഒരു ലോക്കപ്പ് മരണത്തെക്കുറിച്ച് അറിഞ്ഞു…
എനിക്കറിയാം അതിനെല്ലാം പിന്നിൽ ജീവൻ ആണെന്ന്..
കാത്തിരിക്കരുത് എന്ന് പറഞ്ഞിട്ടും കാത്തിരിക്കുന്നു.. ഒരിക്കലും ആളിന്റെ ജീവിതത്തിലേക്ക് പോകരുത് എന്ന് മനസ്സിൽ ഉറപ്പിച്ചു..
എന്നാൽ എന്നെ തോൽപ്പിച്ച് കളഞ്ഞിരുന്നു അയാളുടെ ഉള്ളിലെ പ്രണയം… എനിക്കായി ഒരു വാടക വീട് എടുത്തു തന്നു.. ജോലി കണ്ടുപിടിച്ചു തന്നു…
എന്നേങ്കിലും എന്റെ മനസ്സ് മാറുമ്പോൾ
അന്ന് ഞാൻ നിന്നെ കല്യാണം കഴിച്ചു കൂടെ കൂട്ടിക്കോളാം എന്ന് പറഞ്ഞു.. ഇയാൾക്ക് മുന്നിൽ ഒരു ദിവസം തോറ്റു കൊടുക്കേണ്ടി വരും എന്ന് എനിക്കറിയാം..
കാരണം എന്റെ മനസ്സും ഇപ്പോൾ അങ്ങോട്ട് ചായാൻ തുടങ്ങിയിരുന്നു.