പക്ഷേ, ശാരീരികമായി തൃപ്തിപ്പെടുത്താൻ അവൾക്ക് പറ്റാറില്ല. എന്റെ കുലുക്കത്തിലും, കിതപ്പിലും വെറുതേ അങ്ങനെ…

(രചന: ശ്രീജിത്ത് ഇരവിൽ)

കഴിഞ്ഞു. പരസ്പരം അടർന്ന് മാറിയപ്പോൾ മുഖത്തോട്ട് മുഖം നോക്കി ഞങ്ങൾ ചിരിച്ചിരുന്നു. അഴിച്ചിട്ട തുണികളുമായി സ്വപ്ന ബാത്ത്റൂമിലേക്ക് പോയി. ഒരു സ്വപ്നം പോലെയാണ് കൂടെ ഉണ്ടായിരുന്ന ഓരോ നിമിഷവും ആസ്വദിച്ചത്. അതിന്റെ കുളിർമയിൽ ഞാൻ അങ്ങനെ ആ തണുപ്പൻ മുറിയിൽ നഗ്നനായി കിടക്കുകയാണ്. മറ്റൊന്നും ചിന്തയിൽ ഇല്ല. സ്വപ്ന മാത്രം. ആഗ്രഹം പോലെയെല്ലാം എനിക്ക് വഴങ്ങിയ അവളുടെ ശരീരം മാത്രം.

‘എന്നെ കൊണ്ട് വിടില്ലേ…?’

എന്നും ചോദിച്ചാണ് ബാത്ത്റൂമിൽ നിന്ന് അവൾ പുറത്തേക്ക് വന്നത്. നാളെ പോയാൽ പോരേയെന്ന് ആരാഞ്ഞ് ഞാനും എഴുന്നേറ്റു. പറ്റില്ല പോലും. നേരത്തേ ഉറപ്പിച്ച എവിടെയോ പോകാനുണ്ട് പോലും.

‘കാശ് കിട്ടിയാൽ ആരുടെ കൂടെ വേണേലും പോകുമല്ലേ…?’

ഞാൻ ചോദിച്ചു. ശേഷം, ബാത്ത്റൂമിൽ കയറി കതകടച്ചു. സ്വപ്നയുടെ മറുപടി എന്തായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ത്രീഫോർത്തും ഇട്ട് പുറത്തേക്ക് വന്നപ്പോൾ അവൾ അത് തന്നെ പറയുകയും ചെയ്തു.

‘എന്താ സംശയം… കൊള്ളാമെന്ന് തോന്നിയാൽ പോകും. കാശ് കിട്ടുന്നത് കൊണ്ടല്ലേ നിന്റെ അടുത്തും വരുന്നത്…’

ഞാൻ ചിരിച്ചു. എല്ലാവരെയും പോലെയല്ല ഞാനെന്ന് പറയാനായിരുന്നു ആ നേരം തോന്നിയത്. വേണ്ട. പറഞ്ഞാൽ, താൻ കാണുന്ന എല്ലാവരും ഇത് തന്നെയാണ് പറയുന്നതെന്നേ മറുപടി ഉണ്ടാകൂ… സ്വപ്ന അങ്ങനെയാണ്. പോൺ സൈറ്റുകളിൽ നിറഞ്ഞ് നിൽക്കുന്ന അവളുടെ വീഡിയോകളിൽ ഇതിലും വലിയ വാചകങ്ങൾ ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. അത്രയ്ക്കും ആരാധകരാണ് അവൾക്ക്. അതിൽ ഒന്നെന്ന വിധമേ എന്നോടും ഉണ്ടാകൂ…

‘നമ്മളിത് ഏഴാം തവണയാണ് കാണുന്നത്… എനിക്ക് നിന്നോട് വല്ലാത്തയൊരു ഇഷ്ടമുണ്ട്. കഴിഞ്ഞത് കഴിഞ്ഞു. ഇനിയെങ്കിലും എന്റേത് മാത്രമായി…’

സ്വപ്ന ചിരിച്ചു. ചിരിച്ചതല്ല. കളിയാക്കിയതാണ്. സകല പുരുഷന്മാരുടെയും ഉള്ളിലിരിപ്പ് ഇത് തന്നെയാണ് പോലും. പെണ്ണെന്ന് വന്നാൽ തന്റേത് മാത്രമാകണം. തനിക്ക് മാത്രം അവളെ ഉപയോഗിക്കണമെന്ന ചിന്താഗതിക്കാരാണ് പോലും സകല പുരുഷന്മാരും. ഞാൻ എതിർത്തു.

‘സ്ത്രീകളും അങ്ങനെ തന്നെയല്ലേ…? തനിക്ക് മാത്രമെന്ന ചിന്ത സകല മനുഷ്യരിലുമുണ്ട്. സർവ്വ ചരാചരങ്ങളിലുമുണ്ട്..’

സ്വപ്നയ്ക്ക് മറുപടി ഉണ്ടായിരുന്നു. പണ ഇടപാടുകൾക്കപ്പുറം രാജ്യത്ത് ഏറ്റവും കൂടുതൽ ക്രൈം നടക്കുന്നത് ഈ പേരിലാണ് പോലും. തന്നെ വിട്ട് പോയതിന്റെ പക. താൻ ഉള്ളപ്പോൾ മറ്റൊരാളുമായി അടുപ്പത്തിലായ ഇണയോടുള്ള വൈരാഗ്യം. തന്റെ പ്രിയപ്പെട്ടവർ തന്നേക്കാളും കൂടുതൽ മറ്റ് ആരെയോ സ്നേഹിക്കുന്നുവെന്ന സംശയം. എല്ലാ ബന്ധങ്ങളിലും ഈ സ്വാർത്ഥതയുണ്ടെന്നും അവൾ ചേർത്തു. അത് അറിയുന്നത് കൊണ്ടാണ് പോലും തന്റെ ജീവിതം ഇങ്ങനെ മതിയെന്ന് അവൾ തീരുമാനിച്ചത്.

‘എന്നാലും, ഒരിക്കൽ പോലും കുറ്റബോധം തോന്നിയില്ലേ?’

എന്തിനെന്ന് ചോദിച്ച് സ്വപ്ന തന്റെ ഹാന്റ്ബാഗിൽ കൈയിട്ടു. അതിൽ നിന്നൊരു ലിപ്സ്റ്റിക്ക് എടുത്ത് ചുണ്ടിൽ വരയുമ്പോൾ നിനക്ക് കുറ്റബോധം തോന്നാറില്ലേയെന്നും അവൾ ചേർത്തു. അതിന്റെ പൊരുൾ എനിക്ക് പിടുത്തം കിട്ടിയില്ല. അവൾ വ്യക്തമാക്കി.

‘ഭാര്യയുള്ളപ്പോൾ എന്റെ അടുത്ത് വരുന്നതിന് നിനക്കിത് വരെ കുറ്റബോധം തോന്നിയിട്ടില്ലേ…? ഞാൻ ഇങ്ങനെയാണ്. ഇങ്ങനെ ജീവിക്കാനാണ് എനിക്ക് ഇഷ്ടം. ആരെയും ഉദ്രവിക്കുന്നുമില്ല. പറ്റിക്കുന്നുമില്ല. അതുകൊണ്ട് തന്നെ കുറ്റബോധം വരേണ്ടത് നിന്നെ പോലെയുള്ളവർക്കാണ്…’

കുറച്ച് പരുക്കൻ ശബ്ദത്തിലാണ് സ്വപ്നയത് പറഞ്ഞത്. കുറ്റബോധം തോന്നുന്നില്ലേയെന്ന ചോദ്യം അവൾക്ക് ഇഷ്ടപ്പെട്ട് കാണില്ല. കാണില്ലെന്ന് മാത്രമല്ല. അതിന്റെ ഭാരം എന്റെ തലയിലേക്ക് തന്നെ വെച്ചിരിക്കുന്നു. ശരിയാണ്. പക്ഷേ, എന്ത് ചെയ്യാൻ സാധിക്കും! തൃപ്തികരമായ ലൈംഗീതയില്ലാതെ എന്തുണ്ടെന്ന് പറഞ്ഞിട്ട് എന്തിനാണ്…

എന്ന് വെച്ച് ഭാര്യയോട് എനിക്ക് സ്നേഹം ഇല്ലാതെയില്ല. ആള് പാവമാണ്. ഈയുള്ളവനെ വലിയ വിശ്വാസവുമാണ്. പക്ഷേ, ശാരീരികമായി തൃപ്തിപ്പെടുത്താൻ അവൾക്ക് പറ്റാറില്ല. എന്റെ കുലുക്കത്തിലും, കിതപ്പിലും വെറുതേ അങ്ങനെ കിടന്ന് തരും. ലൈംഗീകതയുടെ ഒരു ആസ്വാദനവും അവളുടെ തലയിൽ ഇല്ല. ആവേശത്തോടെ പറ്റിച്ചേർന്നാൽ പോലും പൊതിഞ്ഞ് പിടിക്കാത്ത ഭാര്യയുടെ ദേഹത്ത് നിന്ന് എത്രയോ തവണകളിൽ ഞാൻ എഴുന്നേറ്റ് പോയിട്ടുണ്ട്.

തുറന്ന് സംസാരിക്കാമെന്ന് വെച്ചാൽ രതി വിഷയത്തിൽ അവൾക്ക് യാതൊരു താൽപര്യവും ഇല്ല. രണ്ടാമത്തെ പ്രസവത്തിന് ശേഷം തീരേ ഇല്ലായെന്ന് തന്നെ പറയാം. ഈ അടുത്തായി ഇഷ്ടത്തോടെ ചെയ്യുന്ന ഒരേയൊരു കാര്യം കിളികളോടുള്ള അടുപ്പമാണ്. രണ്ട് ലവ് ബേർഡ്സുണ്ട് വീട്ടിൽ. അതിൽ ഒന്ന് താനും, മറ്റേത് നിങ്ങളുമെന്നാണ് അവൾ പറയുക. സ്നേഹമെന്ന് വന്നാൽ അങ്ങനെ അല്ലായെന്ന് പറയാനും പറ്റില്ല. പക്ഷേ, ലൈംഗീകമായി തൃപ്തിപ്പെടാത്ത എന്റെ ഉള്ള് എനിക്കല്ലേ അറിയൂ…

‘ആ കാര്യത്തിൽ നിന്നോട് ബഹുമാനമുണ്ട്. സഹകരിക്കുന്നില്ലായെന്ന് പറഞ്ഞ് ബലപ്പെടുത്തുന്നില്ലല്ലോ… ചില പുരുഷന്മാരും ഇങ്ങനെ തന്നെയാണ്. കട്ടിലിൽ മല മറിക്കുമെന്നാണ് വീരവാദം. കാര്യത്തോട് അടുക്കുമ്പോഴേക്കും മറിഞ്ഞ് വീഴും. കാറ്റ് പോയ ബലൂണുകളെക്കാളും മോശം…’

“ഞാനോ…?”

സ്വപ്ന ചിരിച്ചു. അവൾ പോകാൻ തയ്യാറായി നിൽക്കുകയാണ്. ഇനിയെന്നാണ് കാണുകയെന്ന് ചോദിക്കാൻ തോന്നിയില്ല. ചോദിച്ചാലും, കാശ് ഉണ്ടാകുമ്പോൾ വിളിക്കെന്നായിരിക്കും അവളുടെ മറുപടി.

ഞാനും റെഡിയായി. ലോഡ്ജ് മുറി വെക്കേറ്റ് ചെയ്ത് പറഞ്ഞ സ്ഥലത്ത് അവളെ കൊണ്ട് വിടുകയും ചെയ്തു. ശേഷം പോയത് വീട്ടിലേക്കായിരുന്നു. അടുക്കുന്തോറും, സ്വപ്ന ഉണർത്തിയ കുറ്റബോധം പതിയേ തല പൊക്കുന്നുണ്ടായിരുന്നു.

‘ആഹാ.. രണ്ട് നാൾ കഴിഞ്ഞിട്ടേ വരൂന്ന് പറഞ്ഞിട്ട്… പോയ കാര്യമെല്ലാം ശരിയായോ…?’

നിഷ്കളങ്കമായ ചോദ്യം. ആയെന്ന് പറഞ്ഞ് ഞാൻ മുറിയിലേക്ക് പ്രവേശിച്ചു. പിള്ളേര് സ്കൂളിൽ നിന്ന് വന്നിട്ടില്ല. ഒന്നുകൂടി ഫ്രഷ് ആകണമെന്ന് തോന്നിയപ്പോൾ അവളാണ് എണ്ണ തേച്ച് തന്നത്. ചെറുതല്ലാത്ത എന്തോയൊരു വിഷമം അവളുടെ ഭാവത്തിൽ ഉള്ളത് പോലെ. പിടിക്കപ്പെട്ടുവോയെന്ന സംശയം ആ നേരങ്ങളിൽ തോന്നിയിരുന്നു. കുളി കഴിഞ്ഞ് വന്നപ്പോഴേക്കും ഭക്ഷണവും തയ്യാറായി. വിളമ്പി തരുമ്പോൾ ഉള്ളിൽ ഉള്ളതെല്ലാം അവൾ തുറന്ന് പറഞ്ഞിരുന്നു. അതിൽ, പെണ്ണിന്റെ ഭാവ വ്യത്യാസത്തിന്റെ കാരണം മാത്രം തലയിൽ മുഴച്ച് നിന്നു.

‘പെട്ടെന്ന് ഉണ്ടാക്കിയത് കൊണ്ട് ഒന്നും ശരിയായിട്ടുണ്ടാകില്ല. ചെമ്മീനുണ്ട് ഫ്രിഡ്ജിൽ. രാത്രി റോസ്റ്റാക്കാം.. പിന്നെയുണ്ടല്ലോ… നമ്മുടെ ലവ് ബേർഡ്സിൽ ഒന്ന് പറന്ന് പോയി… മറ്റേത് കരച്ചിലോട് കരച്ചിൽ തന്നെ… സഹിക്കാൻ പറ്റാതെ വന്നപ്പോൾ ഞാൻ അതിനെ തുറന്ന് വിട്ടു….!!!’

ശ്രീജിത്ത് ഇരവിൽ