ആകെ ഉള്ളത് ഇച്ചിരി മനസമാധാനം ആണ് അത് നീ ആയിട്ട് കളയരുത്..

(രചന: Vidhun Chowalloor)

മോളെ ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് അവനും ഒരുപാട് ആഗ്രഹിച്ചതാണ് പക്ഷേ..

അവളുടെ കവിളിനെ തലോടികൊണ്ട് അമ്മ പറഞ്ഞു അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

ഡോക്ടർ…… രവി സർ icu വിലേക്ക് ചെല്ലാൻ പറഞ്ഞു നേഴ്സ് വന്നു പറഞ്ഞു ഡോറിൽ നിന്ന് അവൾ ഇറങ്ങി പോവുമ്പോൾ ആണ് ഞാൻ അത് വഴി കയറി വന്നത്

പ്രിയ ഇടക്കിടക്ക് തിരിഞ്ഞു നോക്കി കൊണ്ട് അവൾ നടന്നകന്നു……

അമ്മയുടെ ലാബ് ടെസ്റ്റ്‌ റിപ്പോർട്ട് എല്ലാം അവിടെ ഇരിക്കുന്നുണ്ട് ഞാൻ അതെല്ലാം എടുത്തു മറിച്ചു നോക്കി കുഴപ്പമൊന്നുമില്ല അല്ലേ അമ്മ……

ചെറിയ ഒരു തല കറക്കം ആ ബസ്സുകാർ എല്ലാവരുംകൂടി ഇവിടെ കൊണ്ടാക്കി ഒരു അഞ്ചു മിനിറ്റ് ഇരുന്നാൽ തീരാവുന്നതേ ഉണ്ടായിരുന്നുള്ളൂ……

എടാ ഞാൻ പ്രിയ മോളെ കണ്ടു വലിയ കുട്ടി ആയി ഇപ്പോൾ അവൾ പക്ഷേ ആ സ്നേഹത്തിന് ഇപ്പോളും ഒരു മാറ്റവും വന്നിട്ടില്ല

അത് പറയുമ്പോൾ തന്നെ അമ്മയുടെ വാക്കുകളിൽ വല്ലാത്ത വിഷമം ഞാൻ കണ്ടു

ഡോക്ടറെ കണ്ടിട്ട് വരാം
മേശപ്പുറത്തിരുന്ന ബിൽ എടുത്ത് കീശയിൽ വച്ചു കൗണ്ടറിൽ പോയി ക്യൂ നിന്നു ക്യാഷിൽ എത്തിയപ്പോൾ ഈ ബില്ല് അടച്ചത് ആണെന്ന് മറുപടി കിട്ടി……

പ്രിയയെ കാണാൻ റൂമിൽ പോയപ്പോൾ റൗണ്ട്സിനു പോയിരിക്കുന്നു എന്നാണ് അവിടെ ഉള്ളവർ പറഞ്ഞത്

എനിക്ക് ഉറപ്പാണ് പ്രിയ തന്നെയാവും ബില്ല് അടച്ചത് ഞാൻ ആ കാശ് അവളുടെ നെയിം ബോർഡിന് താഴെയായി വെച്ചു അത് ഒന്നുകൂടി എടുത്തു വായിച്ചു…

മനസ്സ് ഇരുത്തി വായിച്ചത് കൊണ്ടാവാം ചുണ്ടിലൊരുപുഞ്ചിരി വിടർന്നു

DR….. Priya.. MBBS . MS ( General surgery)
Consultant – Neurosurgery

ഞാനത് കസേരയ്ക്ക് നേരെ തന്നെ വെച്ചു തിരിഞ്ഞതും എന്നെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്ന പ്രിയ ആണ് കണ്ടത്

ഞാൻ…..അമ്മയുടെ….കാശ്….. ഇവിടെ… അല്ല തരാൻ……

ഞെട്ടുമ്പോൾ ഇപ്പോളും ഉണ്ട് അല്ലെ ഈ വിക്കൽ. ഞാൻ ഒരു ചായ പറയട്ടെ ഞാൻ അല്ലെങ്കിൽ വേണ്ട ഇവിടെ കോഫി മേക്കർ ഉണ്ട് ഞാൻ ഒരു കാപ്പി ഇടാം കടുപ്പം കൂട്ടിയിട്ട് ഒരെണ്ണം……

ഏയ്‌ വേണ്ട….

ഞാൻ അമ്മയുടെ കാര്യം അറിയാൻ വന്നതാണ് കുഴപ്പമൊന്നുമില്ലെങ്കിൽ ഞാൻ കൊണ്ടു പൊയ്ക്കോട്ടെ ഇപ്പൊ……

ഏയ് പേടിക്കാനൊന്നുമില്ല ബിപി ഒന്നുകൂടി അതിന്റ ഒരു തലകറക്കം ഇപ്പോൾ നോർമൽ ആണ് കൊണ്ട് പോവാം……

പിന്നെ എന്തായാലും എന്റെ കയ്യിൽ കിട്ടിയത് അല്ലേ ന്ന പിന്നെ നിന്റെ കുറച്ചു കാശ് പൊട്ടിചിട്ട് തന്നെ കാര്യം എന്ന് ഞാനും കരുതി ഒരു ചെക്കപ്പിന് വീട്ടിരിക്കുകയാണ് ഇപ്പൊ വരും…..

തമാശ വിട് നീ ……

ഇയാൾ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ മാഷേ.. ഇത് തന്നെ ആണ് അമ്മയുടെയും പ്രശ്നം ടെൻഷൻ എന്തെങ്കിലും എല്ലാം ഓർത്ത് മനസ്സ് വിഷമിപ്പിച്ചാൽ പിന്നെ എങ്ങനെ സന്തോഷം ആയി ഇരിക്കും

അത് ശരീരത്തിനെ ബാധിക്കും
അത്ര ഉള്ളു ശരിക്കും ഉള്ള മരുന്ന് നമ്മുടെ ഉള്ളിൽ തന്നെ ആണ്……ഹാപ്പി ആയി ഇരിക്ക് ഒന്ന് ചിരിക്ക് മാഷേ…..

അമ്മക്ക് എന്തോ ചില വിഷമങ്ങൾ ഉണ്ട് അത് ഒന്ന് മാറ്റി എടുത്താൽ മതി അതാണ് അതിന്റ ചികിത്സ വേറെ ഒന്നും തല്ക്കാലം വേണ്ട പിന്നെ അമ്മേനെ ഞാൻ വീട്ടിൽ കൊണ്ട് വിടാം

വേണ്ട പ്രിയ …….

അവൾ ഒന്ന് ചിരിച്ചു……..

ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും നീ എന്റെ പേര് വിളിച്ചു പെട്ടന്ന് ഭാവം മാറ്റി…..

അത് എന്താ എന്റെയും അമ്മ അല്ലെ
നീ എന്റെ ആരും അല്ല എന്ന് കാണിക്കാൻ അല്ലെ വീണ്ടും വീണ്ടും നീ ഇങ്ങനെ ചെയുന്നത് ആ കാശ് അവൾ എന്റെ നേർക്ക് നീട്ടി കൊണ്ട് പറഞ്ഞു…….

പണത്തിന് എല്ലാം ഒരുപാട് വില ഉണ്ട്
അത് മനസ്സിലാവാൻ കൈയിൽ ഇല്ലാത്ത സാഹചര്യം വരണം അപ്പോഴേ അറിയൂ അതിന്റ വില എന്താണെന്ന്

പിന്നെ നമ്മൾ തമ്മിൽ പഴയ പോലെ ഒന്നും അല്ല വലിയ വ്യത്യാസം വന്നിരിക്കുന്നു……

ഞാൻ അവിടെന്നിന്ന് ഇറങ്ങി…. അവളിൽ നിന്ന് ഒളിച്ചോടി എന്ന് തന്നെ പറയാം

പിറ്റേന്ന് വീടിന്റ അടുക്കളവശത് അവൾ ഇരുന്ന് ചായ കുടിക്കുന്നു……
ഇവൾക്ക് ജോലി ഒന്നും ഇല്ലെ ഇന്ന്

തന്റെ അച്ഛൻ അറിഞ്ഞാൽ പ്രശ്നം ആവും പഴയ പോലെ ഒന്നും അല്ല പണക്കാരോട് മുട്ടി നിൽക്കാൻ ഉള്ള സാഹചര്യം ഒന്നു ഇപ്പോൾ ഇവിടെ ഇല്ല ആകെ ഉള്ളത് ഇച്ചിരി മനസമാധാനം ആണ് അത് നീ ആയിട്ട് കളയരുത്…..

അച്ഛൻ പറയുന്നത് എല്ലാം കേട്ടാൽ
അപ്പൊ എന്റെ ഇഷ്ടത്തിന് ഒന്നും ഒരു വിലയും ഇല്ല ഞാൻ അച്ഛന് വേണ്ടിയാണോ ജീവിക്കേണ്ടത്……

അതെ നിന്നെ ഇത്രയും എല്ലാം ആക്കിയിട്ടുണ്ടെങ്കിൽ നീ നിന്റെ അച്ഛന് വേണ്ടി തന്നെ ജീവിക്കണം…….

എനിക്ക് അതൊന്നും പറ്റില്ല ഞാൻ എന്റെ അമ്മേനെ കാണാൻ ആണ് വന്നത് കണ്ടിട്ട് ഞാൻ പോയ്കൊള്ളാം…..

അമ്മ പറ അമ്മക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ അമ്മ ഒരുപാട് ടെൻഷൻ അടിക്കുന്നുണ്ട് അതാണ് ഈ തലകറക്കം എല്ലാം……

എന്നോട് പറഞ്ഞു അതൊക്കെ മനസ്സിൽ ഇന്ന് കള എന്നെ കൊണ്ട് പറ്റുന്ന സഹായം ഞാനും ചെയാം….

രേണു അവളുടെ മനസ്സിൽ എന്താണെന്ന് അറിയില്ല രണ്ടു പേരും നല്ല സ്നേഹത്തിൽ ആയിരുന്നു പക്ഷേ പിന്നീട് എപ്പോഴോ അവളുടെ സൗഭാഗ്യങ്ങളെല്ലാം തട്ടിക്കളഞ്ഞ ഒരു ഏട്ടനായി അവൻ മാറി

അവൻ പറയുന്നതിന്റെ വിപരീതമായി അവളുടെ പ്രവർത്തികൾ മാറിയപ്പോൾ പഠിപ്പിലും അവൾ ഉഴപ്പാൻ തുടങ്ങി

നന്നായി പഠിച്ചു ഒരു കരപറ്റാൻ നോക്കുന്നതിന് പകരം അവള് ഇങ്ങനെ തുടങ്ങിയാൽ അവൻ കഷ്ട്ടപെടുന്നത് എല്ലാം വെറുതെ ആവുമോ എന്ന ആദി ആണ് എനിക്ക് ഇപ്പൊ

ഇത്ര ഉള്ളു…. ഇതൊക്കെ നിസാരം ഇപ്പോൾ റെഡി ആക്കി തരാം അവളുണ്ടോ ഇവിടെ ചെറിയ ഒരു ട്യൂഷൻ കൊടുത്താൽ മതി അവൾ ഉഷാർ ആവും

രേണുവിനെയും കൂട്ടി അവൾ അവന്റ മുറിയിലേക്ക് നടന്നു ഇവിടെ ഒരു പെട്ടി ഉണ്ടാവണമല്ലോ ഇവിടെ പോയി…..
ചുറ്റും പരതി നോക്കി ആ കിട്ടി

അവൻ അവനെ തന്നെ സ്വയം കുഴിച്ചിട്ട ഒരു ശവപ്പെട്ടി ഞാൻ ഇനി പറയുന്നത് രേണു മനസ് കൊണ്ട് വേണം കേൾക്കാൻ എന്നാലേ നീ അവനെ അറിയൂ……

ഞങ്ങൾ പഠിപ്പി എന്ന് വിളിച്ചിരുന്ന ഇന്ന് എല്ലാവരെ ക്കാളും മുന്നിൽ നിൽക്കണ്ട ഒരാൾ ആണ് നിന്റെ ഏട്ടൻ അതിലിരുന്ന സർട്ടിഫിക്കറ്റ് എല്ലാം അവളുടെ മുന്നിലേക്ക് വാരി ഇട്ടു

ഇതെല്ലാം അവന്റ ആണ് നിങ്ങളുടെ അച്ഛൻ മരിച്ചപ്പോൾ സ്വയം പ്രാരാബ്ദം ഏറ്റെടുത്ത ആ 17 വയസുക്കാരൻ…

ഞാൻ ഒരുപാട് നിർബന്ധിച്ചാണ് എന്റെ അച്ഛനെ കൊണ്ട് അവനെ പഠിപ്പിക്കാം എന്ന് പറയിപ്പിച്ചത് നിങ്ങളെ എല്ലാം വിട്ട് പോവാൻ അന്ന് അവൻ മനസ്സ് കാണിച്ചിരുന്നു എങ്കിൽ ഇന്ന് അവൻ എത്തുമായിരുന്നു ഉയരങ്ങളിൽ.

പക്ഷേ അവൻ പറഞ്ഞത് എനിക്ക് ഒരു കുടുംബം ഉണ്ടെന്നായിരുന്നു അനുജത്തി അമ്മ ഇവരെക്കാൾ വലുതല്ല ഒന്നും അന്ന് മുതൽ അവൻ എന്റെ അച്ഛന്റെ ശത്രുവായി

പക്ഷേ ഞാനിന്നും സ്നേഹിച്ചിട്ട് ഉള്ളൂ നല്ലൊരു ജീവിതം ഉണ്ടാക്കാൻ ഞാൻ ഇന്നും പ്രാർത്ഥിക്കാറുണ്ട് അത് എന്റെ കൂടെ അല്ലെങ്കിൽ പോലും നിന്റെ എല്ലാം ഭാഗ്യം ആണ് അവൻ……

പിന്നെ കാശിനു വേണ്ടി പലരും അവനെ ചതിച്ചു പലതും നഷ്ട്ടപെട്ടു എന്നിട്ടും നിങ്ങളെ ഒന്നും കൈ വിട്ടിട്ടില്ല അവൻ എന്നും ചേർത്ത് പിടിച്ചിട്ടേ ഉള്ളു ഈ നിമിഷം വരെ അവനെ ആണ് നീ തോല്പിക്കാൻ ശ്രമിക്കുന്നത്.

പക്ഷേ നീ വിചാരിച്ചാൽ ഒന്നും അവൻ തോൽക്കില്ല ദൈവം അവന്റ കൂടെ ഉണ്ടാവും…

അതും പറഞ്ഞു കണ്ണും തുടച്ചുകൊണ്ട് ഇറങ്ങി പോവുന്ന പ്രിയയെ ഉമ്മറ പടിയിൽ ഇരുന്ന് ഞാൻ കണ്ടു ഈ പ്രണയത്തിന്റെ ശക്തി അത് നമ്മളെ അറിയുന്ന ഒരുവൾ എന്നാണ് അതാണ് എനിക്ക് എന്റെ പ്രിയ…

കുറച്ചു മാസങ്ങൾക്ക് ശേഷം…..

ഡോക്ടറെ…….കയറി വരവോ…..

രേണു……കയറി വാ എൻട്രൻസ് എഴുതി എന്നൊക്കെ കേട്ടു നമ്മളെ എല്ലാം കടത്തി വെട്ടോ…..

വെട്ടണം എന്നുണ്ട് അവൾ ചിരിച്ചു……

ഞാൻ ഒരു ബുദ്ധിയും ആയിട്ടാണ് വന്നത്
ഏട്ടന് MBBS എടുത്താൽ കൊള്ളാമെന്നുണ്ട്

Aha…. എടുത്തോട്ടെ എന്റെ വല്ല സഹായവും

ചേച്ചി അനങ്ങാതെ ചുമ്മാ നിന്ന് കൊടുത്താൽ മതി ഏട്ടൻ ഈ MBBS എടുത്തോളും….

പ്രിയ ചേച്ചിയുടെ പേരിന്റെ പിന്നിൽ ഏട്ടന്റെ പേര് വരും പിന്നെ MBBS സും……
ഇതിലും എളുപ്പത്തിൽ കിട്ടാൻ ഞാൻ നോക്കിയിട്ട് വേറെ യാതൊരു വഴിയും കാണുന്നില്ല……..

ഈ കുരിപ്പിന്റെ ഓരോ കുരുട്ട് ബുദ്ധി….
അവളെ തല്ലാൻ ഓടിക്കുമ്പോളും പ്രിയ എന്നെ നോക്കുന്നുണ്ടായിരുന്നു ഒരു ചിരിയോടെ…

പല പ്രതിബന്ധങ്ങളിൽ തട്ടി വീണവർ ഒരുപാട് ഉണ്ട് തടസങ്ങളെ തട്ടി മാറ്റി വിജയിച്ചവരെ നമുക്കറിയാം എന്ന് കരുതി വീണവർ തോറ്റു പോയിട്ടും ഇല്ല ജയിച്ചിട്ടുണ്ടാവും എവിടെയെങ്കിലും ഒക്കെ അവരെ അറിയുന്നവർക്ക് വേണ്ടി…

Leave a Reply

Your email address will not be published. Required fields are marked *