ഉയരെ
(രചന: Sharath Sambhavi)
ക്ലബ് ഓഫീസിൽ പൊരിഞ്ഞ മത്സരം നടക്കുവാ…. പോരാത്തതിന് ഇന്ന് അർജന്റീനയും ബ്രസീലും.. പോരെ പൂരം..അതും വേൾഡ്കപ്പ് ന്റെ സെമിഫൈനൽ
കളി നടക്കുന്നത് വേറെ രാജ്യത്ത് ആണെങ്കിലും അതിന്റെ ആവേശത്തിന് ഒട്ടും കുറവില്ല……
പെട്ടന്ന് ആണ് ഫോൺ റിങ് ചെയ്യുന്നത് നോക്കിയപ്പോൾ പരിചയം ഇല്ലാത്ത നമ്പർ.. കട്ട് ചയ്തു
കുറച്ചു കഴിഞ്ഞു വീണ്ടും ഫോൺ വന്നു..
ശ്ശെടാ സമ്മതിക്കില്ല… ഞാൻ ഫോൺ എടുത്തു പുറത്തേക്ക് നടന്നു..
ഹലോ.. ആരാണ്….
അരെ വിവേക് ഭായ് . ഇത് ഞാനാണ്.. നിത്യ . ഡൽഹിയിൽ ഉള്ളത്.. മനസ്സിലായില്ലേ…
ആ.. പറയടി നീ ഇത് എവിടാ ഇപ്പൊ .
ഞാൻ ഇവിടെ ടൗണിൽ എത്തി .. അങ്ങോട്ട് വരാൻ ആണ്… സ്ഥലം ഒന്നും പരിചയം ഇല്ലാ എന്താ ചെയ്യേണ്ടത് ..
നീ ഒന്ന് വെയിറ്റ്ചെയ്. 15 mint ഞാൻ ദാ എത്തി..
ഇതും പറഞ്ഞു ഫോൺ കട്ട് ചയ്തു….
ഇനി എന്നെ കുറിച്ച് പറയാം അല്ലേ… ഞാൻ വിവേക് … അത്യാവശ്യം പഠിപ്പ് ഒക്കെ കഴിഞ്ഞു ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു..
കുറച്ചു മുന്നേ വിളിച്ച കക്ഷി ആണ് നിത്യ.. ഡൽഹിയിൽ ഉള്ള മാധവൻ അങ്കിളിന്റെ ഇളയ പുത്രി..
പണ്ട് വെക്കേഷൻ ഒക്കെ വരാറുണ്ട്… ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഇപ്പൊ ഇങ്ങോട്ട്.. അതും തനിച്ചു…
അതികം താമസിയാതെ ടൗണിൽ എത്തി.. ചെറുതായി ഞാൻ ഒന്ന് അമ്പരന്നു.. ഒരു ബുള്ളറ്റിൽ ദാ ഗ്ലാസും ജീൻസും കോട്ടും ഒക്കെ ഇട്ട് നിൽക്കുന്നു സാക്ഷാൽ നിത്യ മാധവ്..
നിനക്ക് എന്റെ ഫോൺ നമ്പർ എവിടുന്ന് കിട്ടി..
അതൊക്കെ കിട്ടി വഴിയേ പറയാം.. എനിക്കു നല്ല വിശപ്പ് ഉണ്ട് മാഷ് വേഗം വണ്ടി തിരിക്ക്
പിന്നെ അതികം സംസാരിക്കാൻ നില്കാതെ അവളെയും കൂട്ടി വീട്ടിലേക്ക് പൊന്നു… വീട്ടിൽ വന്നു കയറിയപ്പോൾ അമ്മയുടെ മുഖം ഇണ്ട് കടന്നൽ കുത്തിയ പോലെ..
എന്താ ആന്റി ഇങ്ങനെ.. ഞാൻ വന്നത് ഇഷ്ടം ആയില്ലേ ആന്റിക്ക്…
അതല്ല മോളേ നീ ഇത് തനിച് ബൈക്കിൽ അതും ഇത്രയും ദൂരം…. പോരാത്തതിന് രാത്രിയും.. നീയൊരു പെണ്ണല്ലേ
അതിനിപ്പോ എന്താ… ഏത് നിയമപുസ്തകത്തിൽ ആണ് എഴുതി വെച്ചിരിക്കുന്നത് സ്ത്രീകൾ രാത്രി പുറത്ത് ഇറങ്ങരുത് എന്ന്..
നീ അത് കാര്യം ആക്കണ്ട നിത്യ… ഡെയിലി ന്യൂസ് പേപ്പറിൽ നടക്കുന്ന സംഭവങ്ങളെ കുറിച്ചുള്ള ആദിയാണ് അമ്മയ്ക്ക്..
എന്റെ ആന്റി… ആന്റിയ്ക്കും പണ്ട് ഇത് പോലെയൊക്കെ ആഗ്രഹം ഇണ്ടായിരുന്നത് അല്ലേ…
അന്നും ഇത് പോലെ എതിർക്കാനും ആളുകൾ ഇണ്ടായിരുന്നു.. അപ്പോൾ ആന്റി എന്താ ചയ്തെ ആഗ്രഹങ്ങൾ അങ്ങോട്ട് മണ്ണിട്ട് മൂടി..
അത് ശരിയാണ് എന്നാലും കാലം അതല്ലേ മോളേ..
കാലം മാറ്റേണ്ടത് നമ്മൾ തന്നെയല്ലേ.. ഒരു പേടിയും ഇല്ലാതെ നമ്മുടെ വിക്രം ലാൻഡർ അങ്ങ് ചന്ദ്രൻ ന്റെ അടുത്ത് വരെ ചെന്നില്ലേ പിന്നാ ..
എന്റെ ആന്റി നിങ്ങൾ പറയുന്ന ഈ ചാ മി മാരെ സൃഷ്ടിച്ചത് നമ്മൾ തന്നെയാണ് അപ്പോൾ അവരെ ഇല്ലയ്മ ചെയ്യാനും നമ്മൾ മതി..
പെൺകുട്ടികളും പറക്കട്ടെ … അവരും എത്തട്ടെ ഉയരങ്ങളിൽ…
അല്ലേ ഭയ്യാ…. ഇതും പറഞ്ഞു എന്നെ നോക്കി ചെറുതായി നിത്യ ഒരു കണ്ണ് അടച്ചു…
പിന്നല്ല…. ഞങ്ങളെ പോലെ തന്നെ അവകാശവും സ്വാതന്ത്ര്യംവും നിങ്ങൾക്കും ഇണ്ട്.. നീ വാ റൂം ഞാൻ കാണിച്ചു തരാം….
ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് ആവണം അച്ഛൻ പുറത്തേക്ക് വന്നു…. എന്താണ്.. ഇവിടെ ഒരു തർക്കം…
ഇത് നോക്ക് കൃഷ്ണേട്ടാ… ഇവള് ഇത്രയും ദൂരം ഒറ്റയ്ക്ക് വരേണ്ട കാര്യം ഇണ്ടോ.. അതും ബൈക്കിൽ..
അമ്മ അച്ഛൻ വന്നപ്പോ തന്നെ എടുത്തു ഇട്ടു..
എന്റെ ഭാര്യയെ.. ഇതിപ്പോ ട്രെയിനിൽ ആണേലും മുകളിൽ കൂടി പോവുന്ന വിമാനത്തിൽ ആണെങ്കിലും സംഭവിക്കാനുള്ളതു സംഭവിക്കും….
മാറേണ്ടതും മാറ്റേണ്ടതും നമ്മൾ മാത്രം അല്ല നമ്മുടെ മനോഭാവം കൂടിയാണ്….
അതാണ്. അങ്കിൾ മാസ്സ് ആണ് കേട്ടോ..
അകത്തേക്കു ചെല്ല് മോളേ ഒന്ന് ഫ്രഷ് ആയിട്ട് ഫുഡ് ഒക്കെ കഴിഞ്ഞു ബാക്കി വിശേഷം ഒക്കെ പറയാം.
ശരിയങ്കിൾ…
അവളെയും കൂട്ടി വീടിന്റെ അകത്തേക്ക് ഞാൻ കയറി..തിരിഞ്ഞു നോക്കുമ്പോൾ ചെറിയ ചമ്മൽകലർന്ന ചിരിയോടെ അമ്മ ഞങ്ങളെ നോക്കി നിൽക്കുന്നു…