നിങ്ങൾക്കും ആ കുട്ടിക്കും സമ്മതം ആണേൽ ഞാൻ വിവാഹം കഴിച്ചോട്ടെ..

ലാസ്യം
(രചന: Sharath Sambhavi)

പ്രണയമായിരുന്നു അവനെന്നും ചിലങ്കയുടെ നാദങ്ങളോട്… ആ പ്രണയം തന്നെയാണ് ഇന്ന് ഒരു അഷ്ടമിനാളിൽ വൈക്കത്തപ്പന്റെ തിരുനടയിൽ എത്തിച്ചതും..

പഠിച്ചിരുന്ന സമയത്ത് ഫ്രഡ്സ്നൊപ്പം വന്നിട്ടുണ്ടെങ്കിലും അന്നൊക്കെ ആനയെയും പെൺകുട്ടികളെ നോക്കാനും മാത്രം ആയിരുന്നു…

ഇതിപ്പോ വർഷങ്ങൾ ഒരുപാട് കഴിഞ്ഞിരിക്കുന്നു.. അന്നത്തെ സച്ചിനിൽ നിന്ന് ഒരുപാട് മാറിയിരിക്കുന്നു…

ഒരു വലിയ ബിസ്നെസ്സ് സാമ്രാജ്യത്തിന്റെ അമരത്ത് ഇരിക്കുമ്പോൾ ഇഷ്ടങ്ങളും മാറി… അവന്റെ ല ഹരി നൃ ത്തം മാത്രം ആയിരുന്നു..

അതിന്റെ പിന്നാലെ അലയാത്ത സ്ഥലങ്ങൾ നന്നേ കുറവ്..

ഇങ് തമിഴ്നാട്ടിലെ ഭരതനാട്യം മുതൽ അങ്ങ് കാശ്മീർ താഴ്‌വരയിലെ ബാംഗ്ര നൃത്തം വരെ… മനസ്സിൽ കയറ്റി നടന്നു…

ഇന്നലെ രാവിലെയാണ് വൈക്കത്തുള്ള പഴയൊരു കൂട്ടുകാരൻ വൈശാഖ് അഷ്ടമിയുടെ പ്രോഗ്രാം നോട്ടീസ് വൈട്സാപ്പില് അയച്ചു തരുന്നത്.. കുറെ ആയില്ലേ സച്ചി ഒന്ന് കൂടിയിട്ട്..

പറ്റുമെങ്കിൽ വരണം എന്നും പറഞ്ഞു…

ഓഫീസിലെ തിരക്കുകൾ കുറഞ്ഞപ്പോൾ ആ നോട്ടീസ് നോക്കി… എല്ലാം ഗംഭീര പരിപാടികൾ തന്നെ..

വലിയ താരനിരതന്നെയുണ്ട് അതിൽ ഒരു നൃത്തംസംഘത്തിന്റെ ചിത്രം കണ്ടു കണ്ണ് അതിൽ ഉടക്കി.

അവസാന ദിവസത്തെ ഒരു ചെറിയ പ്രോഗ്രാം അതിൽ നടുവിൽ ലാസ്യമുദ്രയുമായി നിൽക്കുന്ന പെൺകുട്ടിയെ കണ്ടത് കൊണ്ട് ആവണം അത് ശ്രദ്ധിച്ചത്..

ആ ഭാഗം ഒന്നുടെ സൂo ചയ്തു നോക്കി…. അതേ.. ഇത് തന്നെയാണ് താൻ തിരിഞ്ഞു നടന്ന നൃത്തകി.. ഇതാവണം ലാസ്യം…

പിന്നെ താമസിച്ചില്ല പറഞ്ഞിരുന്ന മീറ്റിംഗ് ഓക്കേ മാറ്റിവെച്ചു അഷ്ടമിയുടെ അവസാന ദിവസം അമ്പലത്തിൽ എത്തി…

ആദ്യം വൈക്കത്തപ്പനെ കൺകുളിർക്കെ തൊഴുതു ഇറങ്ങി കൊടിമരച്ചുവട്ടിൽ വന്ന് വീണ്ടും തൊഴുതു തിരിഞ്ഞപ്പോൾ ആണ് ആ കണ്ണുകൾ തമ്മിൽ ഉടക്കിയത്…

അതേ ആ കുട്ടി തന്നെ… സച്ചിൻ മാധവൻ എന്ന സച്ചിയേ ഒരിക്കൽ കൂടി ആ ഉത്സവമുറ്റത്തെത്തിച്ച അതേ നൃത്തകി..

നൃത്തം തുടങ്ങുംമുൻപേ പ്രാർത്ഥിക്കാൻ വന്നത് ആവും.. അത് ചുറ്റമ്പലത്തിനു അകത്തേക്ക് കയറിയപ്പോളും പിന്തിരിഞ്ഞു സച്ചിനെ ഒരിക്കൽ കൂടി നോക്കി….

ആ കണ്ണുകളിൽ എന്തെന്നില്ലാത്ത ഒരു തിളക്കം ഭക്തിയാണോ പ്രണയമാണോ അതോ അമ്പരപ്പ് മാത്രമോ ഒന്നും നിച്ഛയമില്ല..

ശീവേലി എഴുന്നളിപ്പിന് ശേഷം സ്റ്റേജിലെ ബോക്സ്‌ ശബ്‌ദിച്ചു…

അത് ഇങ്ങനെയായിരുന്നു

ഏതാനും നിമിഷങ്ങൾക്കകം കുമാരി ഗോപികയും സംഘവും അവതരിപ്പിക്കുന്ന നൃത്തം ഇവിടെ അരങ്ങേറുന്നു…

സച്ചിൻ സ്റ്റേജിന്റെ തൊട്ട് മുന്നിൽ തന്നെ സ്ഥാനം ഉറപ്പിച്ചു.. കൂടെ ഫ്രഡ്‌സും ഉണ്ടായിരുന്നു.. അങ്ങനെ തിരശീലയുർന്നു…

ഏതോ മായികലോകത്ത് അകപ്പെട്ട ബാലനെ പോലെയായിരുന്നു സച്ചിന്റെ മനസ്സ്…

ഗോപികയുടെ നൃത്തം അല്ലാതെ മറ്റൊന്നും സച്ചിയുടെ കണ്ണുകളിൽ എത്തിയില്ല.. ആ അംഗലാവണ്യം,, ആ കൈമുദ്രകൾ, കാൽചുവടുകൾ……

നൃത്തം കഴിഞ്ഞത് പോലും കൂട്ടുകാർ തോളിൽ തട്ടിയപ്പോൾ ആണ്…. അറിഞ്ഞത്

ഡാ.. സച്ചി പോവണ്ടേ… വാ..

ആ വൈശാഖ്.. എനിക്കൊരു ഹൽപ് ചെയ്യോ നീ…

എന്താടാ പറയ്..

നീ ആ ഡാൻസ് ച്യ്ത കുട്ടി ഇല്ലേ ഗോപിക അതിന്റെ ഡീറ്റൽസ് ഒന്ന് വേണം..

എന്താണ് മോനേ മനസ്സിൽ വല്ല ലഡ്ഡുവും പൊട്ടിയോ… കൂടെയുണ്ടായിരുന്ന അമൽ കളിയാക്കികൊണ്ട് ചോദിച്ചു..

ഏയ്‌.. പോടാ അവിടെന്നു.. അതല്ല.. നല്ല ഗ്രേസ് ഉണ്ട് അതിന്റെ നൃത്തം.. നിനക്ക് അറിയാവുന്നത് അല്ലേ എന്റെ ക്രേസ്… സച് എ യങ് ആൻഡ് ബ്യൂട്ടി… അത് മാത്രം അല്ല ഷി ഈസ്‌ വെരി ടാലന്റഡ്.

ഞാൻ നോക്കാം സച്ചി…

അങ്ങനെ ആ അന്നോഷണം ചെന്ന് നിന്നത് കോട്ടയത്തു തന്നെയുള്ള ഒരു ബാലിക സദനത്തിൽ ആയിരുന്നു…

അച്ഛനും അമ്മയും മരണപെട്ടതിനുശേഷം ബാലിക സദനത്തിലെ അമ്മമാർ ആണ് വളർത്തുന്നതും പഠിപ്പിക്കുന്നതും… ഇപ്പൊ MA ഭരതനാട്യം ചെയ്യുന്നു…

സച്ചി ഗോപികയുടെ വിവരങ്ങൾ ഒക്കെ അന്യോഷിച്ചറഞ്ഞു.. നൃത്തം ഇനിയും പഠിക്കണം എന്ന് തന്നെയാണ് ആഗ്രഹം എന്നും

പക്ഷെ അതിനുള്ള സാമ്പത്തികo കണ്ടെത്തുക പ്രയാസം ആയതിനാൽ വിവാഹം ചെയ്യിപ്പിക്കാനുള്ള ഒരുക്കത്തിൽ ആണെന്ന് അവുടെതെ ചെയർമാൻ നന്ദേട്ടൻ പറഞ്ഞു….

സച്ചി കൂടുതൽ ഒന്നും ആലോചിച്ചില്ല… ഒന്നേ പറഞ്ഞുള്ളു..

നിങ്ങൾക്കും ആ കുട്ടിക്കും സമ്മതം ആണേൽ ഞാൻ വിവാഹം കഴിച്ചോട്ടെ ഗോപികയെ.. പഠനത്തിൽ ഒരു തടസ്സവും വരില്ല…

മിസ്റ്റർ സച്ചിൻ.. ഞങ്ങൾക്ക് വിരോധം ഒന്നും ഇല്ലാ സന്തോഷം മാത്രമേയുള്ളു… ഞങ്ങളുടെ മോള് രക്ഷപെടുമല്ലോ..

പക്ഷെ സച്ചിന്റെ അച്ഛനും അമ്മയും ആയിട്ട് ഒരു ദിവസം വരൂ നമുക്ക് ആലോചിക്കാം…

പിന്നെ ചില ഫോര്മാലിറ്റിസ് കൂടിയുണ്ട് അത് അപ്പോൾ സംസാരിക്കാം..

ശരി സർ എന്നാൽ…..

സച്ചിന്റെ ഇഷ്ട്ടം പൂർണ്ണമനസ്സോടെ അച്ഛനും അമ്മയും സ്വീകരിച്ചു…

ഗോപികയോട് സച്ചിന്റെ ഇഷ്ടത്തെകുറിച്ച് നന്ദേട്ടൻ സംസാരിച്ചു.. ആൾക്ക് ഇഷ്ടക്കുറവ് ഒന്നുല്ല…

താമസിയാതെ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ ചിലങ്കയെ സ്നേഹിച്ച സച്ചിനും അത് അണിഞ്ഞ ഗോപികയും ഒന്നായി…..

ലാസ്യഭംഗി ഒട്ടും ചോർന്നുപോവാതെ ഗോപിക നൃത്തത്തിന്റെ ലോകത്ത് വീണ്ടും അലിഞ്ഞു ചേർന്നു നൃത്തത്തേ ജീവനേക്കാൾ ഏറെ സ്നേഹിച്ച അവളുടെ സച്ചിനൊപ്പം…

Leave a Reply

Your email address will not be published. Required fields are marked *