അതൊന്നും അല്ല, ഒരു പെണ്ണ്കാണൽ ആണ് ബ്രോക്കർ രാധേച്ചി കഴിഞ്ഞ ദിവസം..

കോഴികൾ ഓൺ ദി വേ
(രചന: Sharath Sambhavi)

അതേ ഇന്നൊരു ഞായറാഴ്ച ആയിരുന്നു.. കോഴിത്തരം കാണിക്കാൻ ഇറങ്ങുന്ന ദിവസം…

പതിവ്പോലെ തന്നെ ചങ്ക് തെ ണ്ടി അതിരാവിലെ തന്നെ കുത്തിപ്പൊക്കാൻ വീട്ടിലോട്ടു കയറി വന്നു…..

ഡാ… സഞ്ജു… എഴുന്നേൽക്കട…. ഡാ… എന്റെ ബെഡ്റൂമിന്റെ വാതിലിൽ അവൻ ചെണ്ടകൊട്ടാൻ തുടങ്ങി… ശബ്ദം കേട്ട് അടുക്കളയിൽ നിന്ന് അമ്മ ഇറങ്ങിവന്ന്..

ആ… രാഹുലോ… എന്താ മോനേ രാവിലെ… ഞായറാഴ്ച അല്ലേ അവൻ ഇപ്പോളൊന്നും എഴുന്നേൽക്കില്ല…

അതല്ലമ്മേ.. അവനോട് ഞാൻ ഇന്നലെ പറഞ്ഞത് ആണ്… ഇന്ന് അമ്പലത്തിൽ പോവുന്ന കാര്യം.. ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല…

ആഹാ.. എന്നിട്ടാണോ… ഡാ സഞ്ജു.. എഴുന്നേറ്റെ. ദേ രാഹുൽ എത്രനേരായി വിളിക്കുന്നു…

എന്താ അമ്മേ.. ഒഴിവു ദിവസം ആയാലും കിടക്കാൻ സമ്മതിക്കില്ലേ…
കണ്ണും തിരുമ്മി വാതിൽ തുറന്ന ഞാൻ കണ്ടത് ഇളിച്ചോണ്ട് നിൽക്കുന്ന എന്റെ ചങ്ക് തെ ണ്ടി യെ…

ഈശ്വരാ നീയാണോ എന്റെ കണി… അപ്പോൾ ധനനഷ്ടം, മാനഹാനി,, ദ്രെഹോപദ്രവം ഇതൊക്കെ ഉറപ്പ്…

ഉവ്വ. അതൊക്കെ നിന്റെ ഇടപെടൽ പോലിരിക്കും… നീ വേഗം കുളിച്ചേച്ചും വന്നേ.. നമുക്ക് ഒത്തിരി സ്ഥലം പോവേണ്ടത് അല്ലേ…

എങ്ങോട്ട്.. ഞാൻ എങ്ങും ഇല്ലാ.. സത്യം പറ എന്താടാ നിന്റെ പ്ലാൻ…

എല്ലാം ഭ ക്തി മയം… ആദ്യം നമ്മുടെ കാരനാഥനായ തൃ ച്ചാറ്റുകുളത്തപ്പനെ ഒന്ന് പോയ്‌ തൊഴണം.. പിന്നെ ഇടപ്പങ്ങഴി ഉ ണ്ണിക്കണ്ണന് ഒരു തൃ കൈവെണ്ണ…

ആ… നിക്ക് നിക്ക്.. ആദ്യത്തെ ഞാൻ സമ്മതിച്ചു ഞാനും വരാം പക്ഷെ ഈ പതിവില്ലത്ത വെ ണ്ണനിവേദ്യം… എന്താടാ ഉദ്ദേശം…? ആരാടാ അവിടെ….?

എന്ത് ഉദ്ദേശം… നീ പോയ്‌ വേഗം കുളിച്ചേ…

അങ്ങനെ ഒട്ടുമിക്ക ഞായറാഴ്ചകളിൽ ചെയ്യാറുള്ള ക്ഷേ ത്രദർശനം ആരംഭിച്ചു…

അത് കഴിഞ്ഞു നേരെ അവൻ പറഞ്ഞ പോ ലീസ്സ്റ്റേഷന് അടുത്ത് തന്നെയുള്ള ഇടപ്പങ്ങഴി ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ… വെണ്ണനിവേദ്യവും വാങ്ങി പുറത്ത് ഇറങ്ങി..

ഡാ… പോവാം. അടുത്തയാഴ്ച അമ്മയുടെയും അച്ഛന്റെയും വെഡിങ് ആനിവേഴ്സറി ആണ്. എന്തങ്കിലും പ്ലാൻ ചെയ്യണം..

സഞ്ജു.. നിൽക്കട ഒരു 5 മിനിറ്റ്… ഇപ്പൊ പോവാം…

എന്താ മോനേ രാഹുലെ.. ഒരു ചുറ്റിക്കളി…വല്ല കിളികളും ആണേൽ ഞാൻ ഓടും പറഞ്ഞേക്കാം. തൊട്ട് അടുത്താ പോ ലീസ്സ്റ്റേഷൻ..

ഒരു ആണും പെണ്ണും കൂടി സംസാരിക്കുന്നത് കണ്ടാൽ മതി പിന്നെ ചോദ്യം ആയി പറച്ചിലായി വീഡിയോ ആയി വൈറൽ ആയി…. എനിക്ക് വയ്യാ സദാചാര കാരുടെ ഇടി കൊള്ളാൻ…

ഡാ പുല്ലേ ഇത് അതൊന്നും അല്ല.. ഒരു പെണ്ണ്കാണൽ ആണ്.. ബ്രോക്കർ രാധേച്ചി കഴിഞ്ഞ ദിവസം ഒരു കല്യാണ ആലോചന കൊണ്ട് വന്നു…

അപ്പോൾ ആ പെൺകുട്ടി ഇന്ന് ഇവിടെ വരുന്നുണ്ട് എന്ന് പറഞ്ഞു… കണ്ട് ഇഷ്ട്ടമായെങ്കിൽ പോയ്‌ കണ്ടാൽ മതീല്ലോ..

ഓ. ഓ… ന്യൂ ജനറേഷൻ പെണ്ണുകാണൽ… നടക്കട്ടെ… പിന്നെ വളിപ്പ് അടിച്ച് ഉള്ള വില കളയരുത്… വേണേൽ രണ്ട് സിനിമ ഡയലോഗ് കാച്ചിക്കോ..

ഏത്.. നീ പണ്ട് ആ ആതിരയുടെ അടുത്ത് കാച്ചിയത് അല്ലേ… ന്റെ പൊന്നോ വേണ്ട..

അളിയൻ ഒരു കാര്യം ചെയ്യ്.. ദാ അവിടെ നല്ല ഫ്രഷ് പാലുംവെള്ളവും ചൂട് ഉള്ളിവടയും കിട്ടും.. അത് കഴിച്ചോണ്ടിരിക്ക് ഞാൻ വരാം…

ഓക്കേ.. മാൻ നിന്റെ ഇഷ്ട്ടം…
അങ്ങനെ അവൻ നൈസ് ആയിട്ട് എന്നെ ഒഴിവാക്കി.. അവൻ കാണിച്ചു തന്ന ചായക്കടയിൽ കയറി പാലുവെള്ളം ഓർഡർ ച്യ്തു..

അടുത്ത് ബഞ്ചിൽ കിടന്നിരുന്ന ചരമകോളം എടുത്ത് നോക്കി ടോപ് സ്കോർ ഇന്ന് ആരാണാവോ.?

ആഹാ.. ദാണ്ടേ കിടക്കുന്നു… കു ന്നേൽ ഔ ധകുട്ടി വയസ്സ് നൂറ്റിരണ്ട്‍… പൊളി…

അപ്പോളേക്കും ചങ്ക് കടയിലോട്ട് കയറിവന്നു…

എന്താടാ. കണ്ടോ… എന്ത് പറഞ്ഞു…??

ഇല്ലടാ…. ബ്രോക്കർ ചേച്ചി വിളിച്ചു… ആ പെൺകുട്ടി ഇന്നലെ രാത്രി ആരുടെയോ കൂടെ ഒളിച്ചോടി പോയെന്ന്…

അടിപൊളി… എന്തൊക്കെ ആയിരുന്നു… അമ്പലത്തിൽ വെച്ച് കാണുന്നു…

ഇഷ്ട്ടപെട്ടാൽ മാത്രം പെണ്ണ്കാണൽ പിന്നെ കല്യാണം.. എനിക്ക് അപ്പോള് തോന്നി… ഒരു കാര്യം ചെയ്യ് നീ ഈ പാലും വെള്ളം കുടിക്ക്.. അതെങ്കിലും നടക്കട്ടെ

ടേസ്റ്റ് ഇണ്ടോ..അളിയാ..?

പിന്നെ നല്ല കിടു ടേസ്റ്റ് ആണ്…

അങ്ങനെ പാലും വെള്ളവും കുടിച്ചേച്ചും അവിടെ നിന്ന് നേരെ വേറൊരു ചങ്കിന്റെ മൊബൈൽ ഷോപ്പിലേക്ക്…

മക്കളെ.. വാ വാ… ഇന്ന് സൺ‌ഡേ എന്താ പരിപാടീസ്…

പതിവുപോലെ തന്നെ… നീ ഷട്ടർ ഇടുന്നു നമ്മൾ പോവുന്നു… പിന്നെ അ ടിയോടടി..

ആഹാ.. പൊളി… ഇവനെന്താടാ സഞ്ജു എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുന്നേ… രാഹുലിനെ ചൂണ്ടിക്കൊണ്ട് അഭിഷേക് ചോദിച്ചു…

അതൊക്കെ പറയാം നീ ഞാൻ പറഞ്ഞ കാര്യം ആലോചിച്ചോ… അടുത്തയാഴ്ച്ചയാ..

മ്മ്.. ഓർമയുണ്ട്… നമുക്ക് വേറെയൊന്നും ചെയ്യണ്ടടാ.. എന്റെ ഒരു ഫ്രണ്ട് ജോലി ചെയ്യുന്ന ഒരു സ്ഥാപനം ഇണ്ട് ഒരു ബാ ലികസദനം….

ഒത്തിരി അനിയത്തികുട്ടികൾ അവിടുണ്ട്.. അവരുടെയൊപ്പം ആയാലോ ആഘോഷം..

അത് കൊള്ളാല്ലോ അഭി… അച്ഛനും അമ്മയ്ക്കും സന്തോഷം ആവും… അപ്പോൾ എങ്ങനെയാ അവിടെത്തെ ചെലവ് ഒക്കെ…

നമുക്ക് പോയ്‌ തിരക്കാം… ഒരു കസ്റ്റമർ വരാനുണ്ടടാ… അത് കഴിഞ്ഞു പോവാം…

ഓഹ്… മതി മതി നിന്റെ കച്ചോടം മുടക്കേണ്ട…

അങ്ങനെ കുറച്ചു സമയം കഴിഞ്ഞു കടയിലേക്ക് ഒരു പെൺകുട്ടി കയറി വന്നു..

അഭിചേട്ടാ എന്റെ ഫോൺ ശരിയാക്കി കിട്ടിയോ..?

കിട്ടിയല്ലോ… ഇന്നലെ രാത്രിയാണ് അവർ കൊണ്ട് വന്നത്..

എത്ര രൂപയായി?

മൂന്നൂറ്റിയന്പത്..

ദാ അഭിച്ചേട്ടാ ഇത് നാന്നൂറ് രൂപയുണ്ട്.. ബാക്കി എന്റെ ഫോണിലോട്ട് റീചാർജ് ചയ്ത്തേക്ക് കെട്ടോ…

ഓഹ്.. ചെയ്‌തേക്കാം..

അതും പറഞ്ഞു ഫോണും വാങ്ങി ഞങ്ങളെ നോക്കി ഒരു നൈസ് ചിരിയും ചിരിച്ചുകൊണ്ട് ഇറങ്ങി..

അഭികുട്ടാ…മോനേ ഏതാടാ ഈ കിളി…?

അയ്യടാ… പറയൂല മോനേ… എന്റെ കച്ചോടം മുടക്കുന്ന ഒരു പരിപാടിക്കും ഞാൻ നിൽക്കൂല്ല…

ഓഹ്…അല്ലേലും ഇങ്ങേർക്ക് കൂട്ടുകാരേക്കാൾ വലുത് ഏതോ ഒരു പെൺകുട്ടി ആണല്ലോ… ഞാൻ പരിഭവത്തോടെ പറഞ്ഞു…

മതിയട നിർത്ത് ..ഞാൻ കുറച്ചു മുന്നേ പറഞ്ഞില്ലേ എന്റെ ഒരു ഫ്രണ്ട് ബാ ലിക സദനത്തില് ജോലി ചെയ്യുന്ന ആ കുട്ടിയാ ഇത് ..

ആ കുട്ടികൾക്ക് വേണ്ടിയാ ജീവിക്കുന്നത് തന്നെ ഞാൻ അമ്മയുടെയും അച്ഛന്റെയും ആനിവേഴ്സറിയുടെ കാര്യം പറഞ്ഞപ്പോൾ

അതാണ്‌ പറഞ്ഞത് അവിടെ ആഘോഷിച്ചുകൂടെ അവർക്കൊരു സഹായം ആവുമല്ലോ എന്ന്…

ആണോ അളിയാ… സോറിഡാ… സമയം കളയണ്ട നമുക്ക് എന്നാൽ വേഗം പോവാം.. അങ്ങോട്ട്.

അങ്ങനെ ഞങ്ങൾ അവൻ പറഞ്ഞ ബാലിക സദനത്തിൽ എത്തി… ഒരു മൂന്ന് നില കെട്ടിടം.. 5 വയസ്സ് മുതൽ ഡിഗ്രി കഴിഞ്ഞ പെൺകുട്ടികൾ വരെ എല്ലാരും കളിയും ചിരിയും ഒക്കെയായി സന്തോഷത്തോടെ കഴിയുന്നു….

ഞങ്ങളെ കണ്ടതും അതിൽ ഒരു പെൺകുട്ടി ചിരിച്ചു കൊണ്ട് തൊഴുകൈയോടെ സ്വീകരിച്ചു…. ഓഫീസിൽ ഒരു അമ്മയാണ് ഉണ്ടായിരുന്നത്… കാര്യം പറഞ്ഞു..

പായസം ഉൾപ്പെടെയുള്ള സദ്യക്ക് ഉള്ള രൂപ അവിടെ അടച്ചു… അടുത്തയാഴ്ച വരാം എന്ന് പറഞ്ഞു…

ഇറങ്ങാൻ നേരം അതിൽ ഒരു അനിയത്തികുട്ടി കൊണ്ട് വന്നുതന്ന നാരങ്ങവെള്ളവും നിറഞ്ഞമനസ്സോടെ കുടിച്ചു…

സന്തോഷം ആണോ സങ്കടം ആണോ ഞങ്ങൾക്ക് ഉണ്ടായത് എന്ന് അറിയില്ല…

സമപ്രായത്തിൽ ഉള്ള ഒരു പെൺകുട്ടിയെ കാണുമ്പോൾ ഒരേ ഒരു വികാരം മാത്രം ആയിരുന്നു ആദ്യം വരാറ് വേറൊന്നും അല്ല കോഴിത്തരം.

പക്ഷെ ആദ്യമായി ഒരു പെങ്ങളോടുള്ള വികാരം… എന്തോ പെട്ടന്ന് ഞങ്ങൾ മൂന്ന് പേരും ഹി റ്റ് ലർ മാ ധവൻകുട്ടിമാർ ആയത് പോലെ തോന്നി….

പിന്നെ അതികം താമസിയാതെ അവിടെ നിന്നിറങ്ങി അപ്പോളേക്കും ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തിയിരുന്നു.. ഒരു രൂപയെങ്കിൽ ഒരു രൂപ ഈ പെങ്ങള്മാര്ക്കും നീക്കിവെക്കണം ഇനിമുതൽ എന്ന്….

ഒപ്പം ചങ്കിന്റെ മൊബൈൽ ഷോപ്പിൽ വന്ന ആ പെൺകുട്ടിയെ മനസ്സ് കൊണ്ട് നന്ദിപറഞ്ഞു ഒത്തിരി തവണ.. ഇവരുടെ അരികിൽ എത്തിച്ചതിന്….

Leave a Reply

Your email address will not be published. Required fields are marked *