എന്റെ അമ്മു
(രചന: Ambili MC)
അവൾ എന്റെ മനസ്സിലേക്ക് കടന്നു വന്നത് ഒരു തെന്നലായിട്ടാണ്. എന്റെ ദുഃഖങ്ങളെ അകറ്റി ഓടിക്കുന്ന കൊടുങ്കാറ്റായി അവൾ പെട്ടന്ന് മാറി .
ഞാൻ വരയ്ക്കുന്ന ചിത്രങ്ങൾക്കു അവളുടെ ഛായ മാത്രമായി മാറി.
എന്റെ സ്വപ്‌നങ്ങൾക്കു എന്റെ ചിത്രങ്ങൾ പോലെ തന്നെ നിറം വെച്ച് തുടങ്ങി. രാത്രികൾ പകലാക്കി ഞങ്ങൾ സംസാരിച്ചു .
പുലരുമ്പോൾ സൂര്യന് ഇത്തിരി കഴിഞ്ഞു ഉദിച്ചാൽ പോരെ യെന്നു അവൾ കുസൃതി യോടെ ചോദിക്കും .
അവളെ ചേർത്ത് പിടിച്ചു കിടന്നുറങ്ങുന്നത് മാത്രമായി എന്റെ സ്വപ്നം . അവളുടെ മുഖം കണ്ടു ഉറങ്ങി ഉണരുന്നതും ആ മുഖം കണ്ടു മാത്രം .
ആ മുഖത്തു എപ്പോഴും പാൽ നിലവായിരുന്നു. ആ നിലാവിന്റെ പിറകിലെ കാര്മേഘത്തെ അവൾ ആരും കാണാതെ അവൾ ഒളിപ്പിച്ചു .
മാസങ്ങൾക്കു മുമ്പ് അവളുടെ കഥ വായിച്ചു ഇഷ്ടമാണ് എന്ന് പറഞ്ഞു മെസ്സേജ് അയച്ചപ്പോൾ അവൾ മറുപടി അയച്ചില്ല .
പിന്നെയും ഞാൻ തുടരെ മെസ്സേജ് കൾ അയച്ചപ്പോൾ അവൾ മിണ്ടാൻ തുടങ്ങി. പിന്നെ നമ്പർ തന്നു വിളിക്കാൻ പറഞ്ഞു.
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവൾ പറഞ്ഞു .
“ഉണ്ണിയേട്ടാ ഇത് വരെ എന്റെ മുഖം മാത്രമേ കണ്ടുള്ളു .”
“എന്തെ ഇപ്പൊ അമ്മു ന് അങ്ങനെ തോന്നിയെ ?”
എന്റെ ചോദ്യം കേട്ടതും അവളുടെ കരയുന്ന മുഖം ശബ്ദം ചെവിയിൽ നിറഞ്ഞു.
“എന്താ എന്റെ മോൾക്ക് ” വിറച്ചു കൊണ്ടു ഞാൻ ചോദിച്ചു . എന്റെ കണ്ണുകൾ ഞാൻ അറിയാതെ നിറഞ്ഞു .
“ഉണ്ണിയേട്ടാ ഒന്നു വീഡിയോ കാൾ ചെയ്യോ ”
വിറയ്ക്കുന്ന കൈയോടെ അവളെ വിളിച്ചു.
തിളങ്ങുന്ന കണ്ണുകളാണ് ആദ്യം കണ്ടത് .
“ഉണ്ണിയേട്ടാ ഒരു മിനിറ്റ് എന്ന് പറഞ്ഞു കൊണ്ടു അവൾ ധരിച്ചിരിക്കുന്ന നൈറ്റി മാറ്റി. വലത് കാൽ മുട്ടിന് താഴേക്ക് മുറിച്ചിരിക്കുന്നു.
എന്റെ കണ്ണുകൾ നിറഞ്ഞു .കൂടുതൽ ഒന്നും പറയാതെ ഞാൻ ഫോൺ കട്ട് ചെയ്തു .
ഷെൽഫിൽ നിന്നും ഒരു ഫു ള്ള് എടുത്തു കുടിച്ചു .അന്ന് രാത്രി മുഴുവൻ ഉറങ്ങാതെ കിടന്നു.
രാവിലെ അവൾ പറഞ്ഞു തന്നിരുന്ന ഐഡിയ വെച്ച് അവളുടെ വീട്ടിലേക്കു കാർ ഓടിക്കുമ്പോൾ ഒരു ഉറച്ച തിരുമാനം എടുത്തിരുന്നു. ഇനിയുള്ള എന്റെ ജീവിതം എന്റെ അമ്മു നു മാത്രം ഉള്ളതാണെന്ന് .
എന്നേ കണ്ടു ഞെട്ടിയ അവളോട് കാര്യം പറഞ്ഞപ്പോൾ ഒരു പൊട്ടി കരച്ചിലായിരുന്നു .
അവളുടെ അമ്മയുടെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു.
“അമ്മേ ഞാൻ ഒരു അനാഥനാണ്. എനിക്ക് വേണ്ടി സംസാരിക്കാൻ ഞാൻ മാത്രമേ യുള്ളൂ .അമ്മയുടെ ഈ മോളെ എനിക്കു തരുമോ . പോന്നു പോലെ ഞാൻ നോക്കിക്കൊള്ളാം ”
ആ അമ്മ എന്റെ രണ്ടു കൈയും കൂട്ടി പിടിച്ച് കൊണ്ട് പറഞ്ഞു.
“മോനെ എന്റെ മനസ്സിലെ ഒരു വലിയ സങ്കടമാണ് ഇല്ലാതെയായത്. മോൾ പറഞ്ഞ് എനിക്ക് മോനെയറിയാം”
വിവാഹം അത് അമ്മൂന് തീരെ ഇഷ്ടമായിരുന്നില്ല. അവളുടെ വീട്ടിൽ പോയി വന്നതിന് ശേഷം അവൾ എന്നോട് മിണ്ടാതെ യായി .
ആ അകൽച്ച അതു എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഭ്രാന്ത് പിടിക്കുന്ന അവസ്ഥ . രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും പോയി.
എന്നെ കാണാൻ പോലും കൂട്ടാക്കാതെ യിരിന്ന അവളെ എൻ്റെ മുന്നിലേക്ക് കൊണ്ട് വരാൻ ആ പാവം അമ്മ ഒരു പാട് കഷ്ടപ്പെട്ടു.
എൻ്റെ കോലം കണ്ടതും അവൾ വിതുമ്പി കരയാൻ തുടങ്ങി. അവളെ ചേർത്ത് പിടിക്കുമ്പോൾ എൻ്റെ കണ്ണുകളും നിറഞ്ഞിരുന്നു
അന്ന് തൊട്ട് അവൾ എനിക്കു എല്ലാമാണ്. നാളെ അമ്മു എന്റെ ജീവിതത്തിലേക്ക് വരികയാണ് . എന്റെ ജീവിതത്തിനു കൂടുതൽ അർത്ഥങ്ങൾ തരാൻ..