മിഠായി
(രചന: Vijitha Ravi)
“നമുക്ക് നമ്മൾ തന്നെയുള്ളൂ ജാനകി …”
“എന്തുപറ്റി … ഇന്നു ആകെ വിഷമത്തിലാണല്ലോ …?””
“മക്കളൊക്കെ മാനം മുട്ടെ വലുതായി പോയ് …”
“അതു തന്നെയല്ലേ നമ്മളും ആഗ്രഹിച്ചത് ..”
“ഇതിപ്പോ ….”
“എന്താ ഉണ്ടായേ എന്ന് പറയുന്നേ …”
“ഒന്നൂല്യ ….”
“നിക്ക് അറിയാം … മോൻ എന്തോ പറഞ്ഞുലെ …..
നിങ്ങൾ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ ആയാലോ .. പണ്ട് ഞാൻ അവനു മധുരം അധികം കൊടുത്താൽ നിങ്ങളും ഇതുപോലെ ദേഷ്യപെടാറില്ലേ ….അത്രേയുള്ളൂ …”
“ന്നാലും ….”
“സാരല്യ …അവനും ഒരു അച്ഛനല്ലേ … അതോണ്ടാ അവൻ അങ്ങനെ പറഞ്ഞെ ….
ഇങ്ങള് എന്നും ഈ മിട്ടായി ഇങ്ങനെ വേടിച്ചു കൊടുത്ത നമ്മടെ കുഞ്ഞിചെക്കനു എന്തേലും ദണ്ണം പിടിക്കില്ലേ …അതും ഒന്നൊന്നല്ല … ഒരഞ്ചാറു മിട്ടായി …”
“അത് പിന്നെ …”
“അതു ഒന്നൂല്യ … നിങ്ങള് കാര്യമാക്കേണ്ട …”
“അവൻ എന്നെ നോക്കിയിരിക്കും മിട്ടായിക്ക് വേണ്ടി …അത് ഓർക്കുമ്പോൾ കുറെ അങ്ങ് വാങ്ങി പോകുന്നതാടി ജാനകി …
പിന്നെ കൊടുക്കാം എന്ന് വിചാരിക്കും …പക്ഷെ അവന്റെ ആ കൊഞ്ചൽ കേട്ടാൽ ഒക്കെ കൊടുക്കും …”
“അത് സാരല്യന്നെ ….”
“നമ്മുടെ മോൻ ആ മിട്ടായി എല്ലാം വാങ്ങി വെച്ച് …കുഞ്ഞിചെക്കൻ കരച്ചില് നിർത്തിടട്ടില്യ ..”
“അവൻ കൊച്ചല്ലേ …നമ്മളല്ലേ അവനു നല്ലത് പറഞ്ഞു കൊടുക്കേണ്ടത് …എന്നിട്ട് …”
“ഒക്കെ അറിയാടി …”
“അപ്പൊ പിന്നെ എന്തിനാ ee വിഷമം മുഖത്തു …”
“ഇല്ല ജാനകി ….”
“എന്നാ ഒന്നു ചിരിച്ചേ ….”
അയാൾ ചിരിച്ചു ….
“നിന്നോട് പറഞ്ഞ തീരുനതെയുള്ളൂ ആ വിഷമമെല്ലാം ….”
“നമ്മുടെ മോൻ അല്ലേ ….അങ്ങ് ക്ഷമിചേക്ക്ന്നെ …”
“മ് ….”
“മുത്തശ്ശാ ….”
അയാൾ തിരിഞ്ഞു നോക്കി …
“ദേ നോക്കിക്കെ അച്ഛൻ എല്ലാമിട്ടായിo തന്നു …”
അവനാ കുഞ്ഞികൈ നീട്ടി അയാൾക്ക് നേരെ കാണിച്ചു കൊടുത്തു ..
അപ്പോഴേക്കും അയാളുടെ മകനും അവിടെയെത്തി ..
“ഇതെന്താ അച്ഛാ ഈ നേരത് ഇവിടെ വന്നിരിക്കുന്നെ … മഴ ചാറുന്നുണ്ട് … അച്ഛന് വിഷമമായോ .. ഞാൻ അച്ഛനെ വേദനിപ്പിക്കാൻ പറഞ്ഞതല്ല ..
അവൻ ഇങ്ങനെ മിട്ടായി daily തിന്നാൽ അവനു തന്നെയല്ലേ കേട് .. ”
“സാരല്യടാ …എനിക്ക് മനസിലാവും ..”
അയാൾ ചിരിച്ചു കൊണ്ടു മകന്റെ കൈ പിടിച്ചു എണീറ്റു … അച്ഛനെ പിടിച്ചു കൊണ്ടു കൊച്ചു മകനും …
മഴ വീണ്ടും ശക്തിയായി പെയ്യുവാൻ തുടങ്ങി ..അവർ വേഗം നടന്നു നീങ്ങി …
അയാൾ ഒന്ന് കൂടി തിരിഞ്ഞു നോക്കി ..
ആ അസ്ഥിതറയിൽ ഒരു നറു വെട്ടം തൂക്കി കൊണ്ടു ആ ചിരാതിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞുവോ…