(രചന: ജ്യോതി കൃഷ്ണ കുമാർ)
ഇന്നായിരുന്നു ആ കല്യാണം.. ആ സി ഡ് ആ ക്രമണത്തിൽ ആ ക്രമിക്കപ്പെട്ട പെണ്ണിന്റെ കഴുത്തിൽ പൂർണ്ണമനസ്സോടെ ഒരു ആണൊരുത്തൻ താലി ചാർത്തിയ ദിവസം…
ആളുകൾ ആശംസകൾ കൊണ്ട് ചൊരിഞ്ഞു…
എല്ലാവരും അവരെ തനിച്ചാക്കി അപ്പോൾ അവൾ വീണ്ടും ചോദിച്ചു..
“ദേവ… ഇനിയും വൈകിയിട്ടില്ല നിനക്ക് വേണമെങ്കിൽ എല്ലാം ഇട്ടിട്ടു പോകാം… ഒരിക്കൽ പ്രണയം നിഷേധിച്ച് തെറ്റിന് സ്വന്തം മുഖം ഉരുകിയൊലിക്കുന്നത് അനുഭവിക്കേണ്ടി വന്ന ആളാണ് ഞാൻ….
അതിന്റെ തീക്ഷണതയിലും ഞാൻ പിടിച്ചു നിന്നത് എന്റെ മനസ്സിന്റെ ധൈര്യം ഒന്നുകൊണ്ടുമാത്രമാണ്…
ദേവ നിനക്ക് ഉപേക്ഷിച്ച് പോണെങ്കിൽ ഇപ്പോൾ പോകാം കൂടുതൽ നീ എന്നോട് അടുക്കുംതോറും നിന്നിൽ നിന്നൊരു വേർപാട് അതെനിക്ക് സഹിക്കാൻ ആവില്ല….”
പൊള്ളി അടർന്ന് വികൃതമായ അവളുടെ മുഖത്തേക്ക് ഒരുവേള ദേവ നോക്കിയിരുന്നു…
അർപ്പിതയുടെ ചിന്തകൾ കുറെ മുന്നേക് പോയി…
ഇഷ്ടമാണെന്നു പറഞ്ഞ് പുറകെ നടക്കുന്ന ഭംഗി കുറവുള്ള ഒരു ചെക്കനെ ഓർമ്മ വന്നു… അവനെ കാണുമ്പോൾ അസ്വസ്ഥമാക്കുന്ന തന്റെ മുഖവും…
ഇഷ്ടമല്ല പുറകെ നടക്കരുത് പറഞ്ഞു ദേഷ്യത്തിൽ തിരിഞ്ഞുനടക്കുമ്പോൾ അവന്റെ മുഖം എന്നും വാടിയിട്ടുണ്ടാകും….
അതൊന്നും തന്നെ ഒരുതരത്തിലും ബാധിക്കാത്ത കാര്യങ്ങളായിരുന്നു…
ഒടുവിൽ ഒരു നാൾ തന്റെ മനസ്സിൽ സൗന്ദര്യസങ്കല്പം ആയി കൊണ്ടുനടന്ന ഒരുവൻ.. സംശയത്തിന് പേരിൽ മു ഖത്തേക്ക് ആ സി ഡ് ഒ ഴിച്ചപ്പോൾ… ഇവൻ ഉണ്ടായിരുന്നു ദേവാ…. തന്റെ കൂടെ പ്രാണൻ പോലെ….
മിഴി നിറഞ്ഞവളെ ഒന്നു നോക്കി ദേവ…
“നീ പറയുന്ന സൗന്ദര്യം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല… നോക്ക് അർപ്പിതാ ദേവ കാണുന്ന ആദ്യത്തെ പെണ്ണ് അല്ല നീ…
നിന്നെ ഉപേക്ഷിച്ചിട്ട് പോണം എങ്കിൽ എന്നോ എനിക്ക് ആവാം ആയിരുന്നു…
ഈ വിവാഹം വരെ കൊണ്ടെത്തിച്ചിട്ട് ആൾക്കാരെ വിഡ്ഢികളാക്കില്ലായിരുന്നു…
ഞാൻ അറിഞ്ഞതും ഇഷ്ടപ്പെട്ടതും നിന്റെ മനസ്സിനെയാണ്.. അതിനു ഒരു കോട്ടവും തട്ടിയിട്ടില്ല അന്നും ഇന്നും എനിക്ക് നന്നായിട്ടറിയാം …
നിന്നോളം സുന്ദരിയെ ഞാൻ കണ്ടിട്ടുമില്ല അർപ്പിതാ… നീ എന്റെ മനസ്സിൽ അന്നും സുന്ദരിയാണ് ഇന്നും സുന്ദരിയാണ്….””””
“പക്ഷേ ദേവ നിന്റെ വീട്ടുകാർക്ക് പോലും എന്നെ ഇഷ്ടമല്ല.. അവൻ പോലും എതിർക്കുന്നത് ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതല്ലേ ..
അവർ പറയുന്നതിലും കാര്യമുണ്ട് എന്റെ ഈ മുഖം കണ്ട് പേടിക്കാത്തവരായി ആരുണ്ട്???
പിന്നെ എന്തിനാണ് ദേവ വെറുതെ…. ഇങ്ങനെയൊരു വിവാഹത്തിന് ഞാൻ ഒരുങ്ങിയത് തന്നെ നിന്റെ നിർബന്ധപ്രകാരമാണ്… ഞാൻ ഇല്ലെങ്കിൽ നീ ഉണ്ടാവില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം….
എന്നെ പരീക്ഷിച്ചത് മതിയായെങ്കിൽ ഒന്ന് നിർത്താമോ ദേവ…… വല്ലാത്ത കുറ്റബോധം എന്നെ വന്ന് പൊതിയുന്നു അർഹതയില്ലാത്ത നിന്നെ നേടിയെടുത്തത്…”
എന്താണ് നിന്റെ അർഹത കുറവ് അർപ്പിത?? വികലമായ മനസ്സുള്ളവൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അല്ല എന്ന് പറഞ്ഞതോ…
അതോ അവൻ ഒ ഴിച്ച ആ സി ഡി ൽ മുഖം വി കൃ തമായതോ…
ഇതൊന്നും ഞാനൊരു കുറവായി കണക്കാക്കുന്നില്ല…. കാരണം ഇവയൊന്നും നിന്റെ തെറ്റല്ല ..
നമ്മുടെ നാട്ടിൽ റേ പ്പ് ചെയ്യപ്പെടുന്ന എത്രയോ പെ ൺകുട്ടികളുണ്ട്… പിന്നീടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മുഴുവൻ അവരെ കുറ്റപ്പെടുത്തി കൊണ്ടായിരിക്കും… പക്ഷേ യഥാർത്ഥത്തിൽ അവർ ആണോ കുറ്റം ചെയ്തത്…
തീർച്ചയായും അല്ല അവർ അതിൽ വന്ന് പെടുന്നതാണ്…
അവർക്ക് മറ്റുള്ളവരേക്കാൾ പരിഗണന കിട്ടണം എന്ന് മാത്രമാണ് ഞാൻ ചിന്തിക്കാറ്…കാരണം ജീവിതത്തിൽ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോയിട്ട് ഉള്ളവരാണ് അവർ…
എനിക്ക് നിന്നെ ഇപ്പോൾ മനസ്സിലാവുന്നില്ല അർപ്പിതാ…. നീയായിരുന്നോ ഞാൻ കണ്ടിട്ടുള്ള ആ ധീരയായ പെൺകുട്ടി…
നീ ആയിരുന്നോ ഇത്രയും മോശമായ അവസ്ഥയിലൂടെ കടന്നു പോയിട്ടും മനോധൈര്യം കൈവിടാത്തവൾ…
ആ ധീരതയാണ് ഞാൻ സ്നേഹിച്ച തോറ്റു കൊടുക്കാത്ത മനസ്സിനെയാണ് ഞാൻ പ്രണയിച്ചത്….””
“നാളെ ഞാനൊരു ബാധ്യതയാവില്ലേ ദേവ?? “”
“അതെങ്ങനെയാണ് അർപ്പിത നീ നിൽക്കുന്നത് നിന്റെ സ്വന്തം കാലിൽ ആണ്…
വിവാഹം എന്നതിന് പരസ്പരം ബാധ്യതയാവുക എന്ന് ഒരു അർത്ഥമില്ല…
നീ എന്തായിരുന്നു നീ എന്താണോ അത് തന്നെയാണ് വിവാഹത്തിനുശേഷവും തുടരേണ്ടത്… മറ്റൊരാൾക്ക് വേണ്ടി നാം സ്വയം എത്രത്തോളം മാറാൻ കഴിയും…
അങ്ങനെ മാറിയാൽ തന്നെ അത് ശാശ്വതമല്ല പുതുമോടി കഴിയുമ്പോൾ നമ്മൾ ഉള്ളിലെ നമ്മളെ തന്നെ പുറത്തേക്ക് എടുക്കും… പലപ്പോഴും നീ കണ്ടിട്ടില്ലേ അർപ്പിത ആദ്യം നല്ലവണ്ണം പോയിരുന്ന ബന്ധങ്ങൾ പോലും താറുമാറാവുന്നത്….
ഓരോരുത്തർക്കും അവരുടേതായ വ്യക്തിത്വം ഉണ്ടെന്ന് അംഗീകരിച്ചാൽ തീരുന്ന പ്രശ്നങ്ങളേ നമ്മുടെ ജനങ്ങൾക്കിടയിലുള്ളു… അതിനിടയിൽ സ്വാർത്ഥത നിറയുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്….
ഇവിടെ അതിന്റെ പ്രശ്നമില്ല… കാരണം നീ എന്ന വ്യക്തിയെ ഏന്നോളം കണ്ടറിഞ്ഞ് മറ്റൊരാൾ ഇല്ലല്ലോ….
പ്രണയം ആണ് നിന്നോട് പെണ്ണെ അടങ്ങാത്ത പ്രണയം….”””
ആ കയ്യിൽ ചേർത്തു പിടിച്ചാ നെഞ്ചോരം ചായുമ്പോൾ അവളും അറിയുകയായിരുന്നു പ്രണയത്തിന്റെ പുതിയ തലങ്ങൾ….

