(രചന: Treesa George)
നമ്മൾ ജീവിക്കാൻ വേണ്ടി ഫുഡ് കഴിക്കുന്നു എന്ന ചിന്ത ഒക്കെ വിട്ട് കഴിക്കാൻ വേണ്ടി ജീവിക്കുന്നു എന്ന ചിന്തയിലോട്ടു വന്ന കാലം.
അങ്ങനെ ഇരിക്കുമ്പോൾ ആദ്യത്തെ കമ്പനിയിലെ സാലറി കുറഞ്ഞ ജോലി വിട്ട് നമ്മൾ കുറച്ചൂടി ശമ്പളം ഉള്ള ജോലിയിൽ ജോയിൻ ചെയ്തു.
ടീംൽ മലയാളി ആയിട്ട് ഞാൻ മാത്രമേ ഉള്ളു. ബാക്കിയെല്ലാവരും തമിഴന്മാർ ആയിരുന്നു. തമിഴ് അറിയാം എന്ന ഒറ്റ കാരണം കൊണ്ട് ആണ് ആ ടീംൽ എനിക്ക് ജോലി കിട്ടിയത്.
25 വയസേ ഉള്ളുവെങ്കിലും 40 വയസ്സിന്റെ പക്വത ഉള്ള ഹരിതയും എപ്പോഴും പ്രാത്ഥനയും അതിന്റെ പാംലെറ്റ് വിതരണവും ആയി നടക്കുന്ന പ്രിയയും
എപ്പോഴും ഫോണിൽ കാമുകനോട് സംസാരിക്കുന്ന വിനിതയും ജോലിക്ക് വരുന്നത് തന്നെ ലീവ് എടുക്കാൻ ആണെന്ന് വിശ്വസിക്കുന്ന പ്രോജോതും ഈ ഓഫീസ് ഞാൻ ഒരു പലഹാരകട ആക്കും എന്ന് വിചാരിച്ചു
വീട്ടിൽ നിന്നും എന്നും ഒരു ലോഡ് ചിപ്സ് കൊണ്ടു വരുന്ന ലീയും ലൈഫ് ഞാൻ കുറച്ചൂടി പ്ലാൻ ചെയ്യണ്ടത് ആയിരുന്നു എന്ന് കാണുന്ന എല്ലാവരോടും പരിഭവം പറയുന്ന അമ്പു മാമയും,
ഈ വരുന്ന പൊങ്കലിന് എങ്കിലും ഒരു പെണ്ണ് കിട്ടിയാൽ മതി ആയിരുന്നു എന്ന് ആഗ്രഹിച്ചു, കാണുന്ന എല്ലാവരോടും നല്ല കുട്ടി ഉണ്ടേൽ പറയണേ എന്ന് പറയുന്ന 35 കഴിഞ്ഞ ഹരിജിയും,
40 വയസു വരെ പെണ്ണ് കെട്ടുന്നില്ല എന്ന് പറഞ്ഞു നിന്നിട്ടു 40 മത്തെ വയസിൽ ടീംൽ പുതിയത് ആയി ചേർന്ന ചെമ്പകത്തെ കണ്ടു ആ തീരുമാനം മറ്റുകയും
പരിചയപെട്ട് 6 മാസത്തിനുള്ളിൽ തന്നെ അവരെ കല്യാണം കഴിക്കുകയും വൈകി വന്ന വസന്തം കൈ വിട്ടു പോകുമോ എന്നുള്ള ഭയത്താൽ അവരെ ഇടം വലം തിരിയാൻ സമ്മതിക്കാത്ത പട്ടർജിയും,
പ്രസവത്തിനായി 6 മാസത്തെ paid ലീവും പിന്നീട് ഒരു 6 മാസം unpaid ലീവും എടുത്തിട്ട് ഒരു വർഷത്തിന് ശേഷം ജോലിക്ക് പോകാൻ ഇറങ്ങിയപ്പോൾ ഈ പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് മാതാപിതാക്കളുടെ സാന്നിധ്യം വേണം,
അത് കൊണ്ടു ഇനി മുതൽ ജോലിക്ക് പോകാൻ പറ്റില്ല എന്ന് പറഞ്ഞ അമ്മായിഅമ്മയോട്, അമ്മ പറഞ്ഞത് വളരെ ശെരി ആണ്, മക്കൾക്ക് മാതാപിതാക്കളുടെ സാന്നിധ്യം വളരെ അത്യാവശ്യം ആണ്,
അത് കൊണ്ടു കഴിഞ്ഞ ഒരു വർഷം ഞാൻ കുഞ്ഞിന്റെ കൂടെ നിന്നു, ഇനി പിതാവിന്റെ സാനിധ്യം ആണ് കുഞ്ഞിന് വേണ്ടത് അതോണ്ട് ഇനി ഭർത്താവ് അതായത് അവരുടെ മകൻ ഇനി 1 വർഷം ലീവ് എടുക്കട്ടേ
എന്ന ഒറ്റ വാചകത്തിൽ അമ്മായിഅമ്മയുടെ വാ അടപ്പിച്ച ഹരിപ്രിയയും ഓഫീസിൽ ഉള്ള എല്ലാവരും എന്റെ കൈ പുണ്യം അറിയണം എന്നുള്ള വാശിയിൽ
ആഴ്ചയിൽ ഒരിക്കൽ ടീമിൽ ഉള്ളവർക്ക് ബിരിയാണി ഉണ്ടാക്കി കൊണ്ട് വരുന്ന പോളും, പിന്നെ കാണുന്ന എല്ലാവർക്കും മാനസിക അടുപ്പം തോന്നിക്കുന്ന നിഞ്ചനയും, അവർക്ക് ടീമിൽ തന്നെ ലവർ ഉണ്ടായിരുന്നു.
അവരെ കല്യാണം കഴിക്കാനായി കുറച്ചൂടി സാലറി ഉള്ള ജോലി വേണം എന്ന് പറഞ്ഞു മുങ്ങുകയും പിന്നിട് മറ്റ് ആരുടെടോ സ്റ്റാറ്റസിൽ ആ ആളുടെ കല്യാണം കഴിഞ്ഞത് അറിയുകയും ചെയ്തു
അവർ ആകെ വിഷമത്തിൽ ആകുകയും ചെയിതു ആ അക്കയും ഒക്കെ ഉള്ളപെട്ട ടീമിൽ ഞാൻ എനിക്കു പറ്റിയ ഒരു സുഹൃത്തിനെ നോക്കി എങ്കിലും കിട്ടിയില്ല. ഞാൻ പണ്ടേ അങ്ങനെ ആണ്.
എനിക്ക് എല്ലാവരും ആയിട്ട് പെട്ടെന്ന് കമ്പനി ആകാൻ കഴിയില്ല. ചിലപ്പോൾ വർഷങ്ങൾ എടുത്താലും. അത് കൊണ്ടു തന്നെ ഓഫിസ് ഹോസ്റ്റൽ പള്ളി എന്ന മൂന്നു വട്ടത്തിൽ ലോകം ചുറ്റുന്ന സമയം.
ആ കാലഘട്ടത്തിൽ ആണ് ഒരു ഫെബ്രുവരി മാസത്തിൽ അവർ രണ്ട് പേരും എന്റെ ടീമിൽ ജോയിൻ ചെയുന്നത്. രമിതയും അനുരാഗയും. അവരെ കണ്ടപ്പോൾ തന്നെ എനിക്കു അവരോടു മുൻജജന്മ അടുപ്പം തോന്നി.
അതോണ്ട് ഞാൻ അവരും ആയിട്ട് പെട്ടെന്ന് കമ്പനി ആയി. അവരെ പരിചയപെട്ടതിനു ശേഷം ആണ് ചെന്നൈയിലെ വൈകുന്നേരങ്ങൾ ഇത്ര മനോഹരമാണെന്ന് ഞാൻ അറിയുന്നത്.
അവരുടെ കൂടെ എന്നും വൈകുന്നേരം 1 മണിക്കൂർ ബ്രേക്ക് എടുത്തു ഓഫീസീന് മുന്നിൽ ഉള്ള തെരുവിൽ ഫുഡ് കഴിക്കാൻ പോകുമായിരുന്നു.
അങ്ങനെ എപ്പോഴോ ആണ് കാല എന്ന് പറയുന്ന ഒരു ഫുഡ് കഴിക്കുന്നത്. എനിക്ക് അതിന്റെ ടേസ്റ്റ് വല്ലാണ്ട് ഇഷ്ടപെട്ടു.
പിന്നീട് ഞാൻ എപ്പോൾ പോയാലും അത് മാത്രം ആയിരുന്നു കഴിച്ചിരുന്നത് . അങ്ങനെ ഒരു മാസം കഴിഞ്ഞു. പെട്ടെന്ന് ഒരു ദിവസം സ്കിന്റെ കളർ മാറാൻ തുടങ്ങി. വെളുപ്പിൽ നിന്നും നേരെ ചുമപ്പിലോട്ട്.
വെയിലിന്റെ ആവും എന്ന് ഞാൻ വിചാരിച്ചു. പുറകെ വല്ലാത്ത ചൊറിച്ചിലും. പെട്ടന്ന് ഒരു ദിവസം ആ കളർ ചേഞ്ച് മുഖത്തിലോട്ടും. അങ്ങനെ അന്ന് ഓഫീസിൽ ചെന്നപ്പോൾ മാനേജർ ചോദിച്ചു.
Why your face is red? ഞാൻ പറഞ്ഞു. അറിയില്ല. അപ്പോൾ തന്നെ എമർജൻസി ലീവ് തന്നു എന്നോട് ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞു. അന്ന് വരെ ഹോസ്പിറ്റലിൽ പോകുന്നതിന്റെ പറ്റി ഞാൻ ആലോചിരുന്നില്ല.
അങ്ങനെ ഹോസ്പിറ്റലിൽ ചെന്നപ്പോൾ ആണ് അറിയുന്നത്. അതെ ഫുഡ് പോയ്സൺ.
ഡോക്ടറിനെ കാണാൻ കുറച്ച് വൈകിയത് കൊണ്ടു പിന്നീട് ഒരു മാസത്തോളം മരുന്ന് കഴിക്കേണ്ടി വന്നു. പിന്നീട് അതിന്റെ മുറിവുകൾ മായാൻ one ഇയർലോവും.
അന്ന് ഞാൻ മനസിലാക്കി. അസുഖം വന്നാൽ സ്വയം ചികിത്സ അരുത്.
നമ്മളിൽ ചിലർ എങ്കിലും അങ്ങനെ ആവും അല്ലേ..

