ഭാഗ്യദോഷം
(രചന: Nithya Prasanth)
അക്ഷരങ്ങളവസാനിച്ചപ്പോളേക്കും കണ്ണുകൾ നിറഞ്ഞിരുന്നു. മനസ് ഒരുപാട് പുറകിലേക്ക് പോയി…..
ഓർമകളിലേക്ക്….മറക്കാൻ ശ്രമിച്ചാലും പിന്നെയും പിന്നെയും കടന്നുവരുന്ന ഒരു പിടി ഓർമ്മകളിലേക്ക്…..
ഒരു യോഗവുമില്ലാത്തവൾ എന്നാണ് വീട്ടിലെല്ലാരും തന്നെക്കുറിച്ചു പറഞ്ഞിരുന്നത്.
ഏതോ ഒരു ജ്യോ ത്സ ൻ കുറിച്ചു തന്ന ദോഷ ജാതകം എത്രത്തോളം ആണ് കുട്ടിക്കാലത്തേയും യൗവനത്തിലെയും തന്റെ സന്തോഷത്തെ കവർന്നെടുത്തിട്ടുള്ളത്.
കുടുംബത്തിലുണ്ടാകുന്ന ഏതു ബുദ്ധിമുട്ടുകളും തന്റെ ദോഷം കൊണ്ടാണെത്രെ. ജനന സമയം മോശം ആയത് കൊണ്ട് കുടുംബത്തിനു ദോഷം പോലും…..
കുറെ വ ഴി പാ ടു കൾ ചെയ്തു… ചെയ്യാത്ത കുറ്റത്തിന് പഴി കേൾക്കേണ്ടി വരുക….. വല്ലാത്ത ഒരു അവസ്ഥ തന്നെ…
വാശി ആയിരുന്നു…. എല്ലാത്തിനോടും… എപ്പോളും ഒന്നാമതെത്താൻ പരിശ്രമിച്ചു… കുറെ ഒക്കെ സാധിച്ചു…
പിന്നെ പിന്നെ ആ ഭാ ഗ്യദോഷം പുറകെ കൂടിയപോലെ… ചെറുതായി താനും അങ്ങിനെ വിശ്വസിച്ചുവോ….
കപ്പിനും ചുണ്ടിനുമിടയ്ക്കുവച്ചു നല്ല നല്ല ഒരുപാടു ഓപ്പർടുനിറ്റീസ് മിസ്സ് ആയി… കിട്ടും.. ആവറേജ് ശമ്പളത്തിൽ ഒരു ജോലി…
പാരവയ്ക്കാനും ടോർചർ ചെയ്യാനും ആരേലും കൂടെ ഉണ്ടാകും. എവിടെ പോയാലും ഇത് തന്നെ സ്ഥിതി…. സമാധാനം ഇല്ലാത്ത അവസ്ഥ…
ആകെയൊരു സന്തോഷം വിവേകുമായുള്ള കൂടികാഴ്ചകൾ ആയിരുന്നു….കോളേജ് ൽ വച്ചു പരിചയപ്പെട്ട ആളാണ് വിവേക്. തന്നെ സ്നേഹിച്ചു മാനസികമായി പിന്തുണ നൽകിയിരുന്ന ആൾ ….
ആൾക്കും നല്ല ജോലി ഒന്നും ആയിട്ടില്ലായിരുന്നു . വിശേഷങ്ങൾ പങ്കു വയ്ക്കാനും ഭാവിയിലേക്ക് പ്രതീക്ഷ കൾ നൽകാനും എപ്പോഴും കൂടെ ഉണ്ടാകും..
പിന്നെ രണ്ടു വർഷം കഴിഞ്ഞപ്പോൾ ആൾക്കും കിട്ടി നല്ലൊരു ജോലി… വിളി കുറഞ്ഞു…., അനോക്ഷണങ്ങൾ കുറഞ്ഞു… ചോദിച്ചപ്പോൾ തിരക്കാണെത്രെ..
ടൂർ പോകാനും ഫ്രണ്ട് ന്റെ ഒപ്പം കറങ്ങാനും ഒക്കെ സമയമുണ്ട്… ഒരുപാടു ഫോട്ടോസ് പോസ്റ്റ് ചെയ്യുന്നതും കാണാം… എന്നെ വിളിക്കാൻ മാത്രം സമയമില്ല…
അവസാനം ചോദിച്ചു….. വെറുതെ ചോദിച്ചതാണ്…”മറന്നോ” എന്ന്…”നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ നിന്നെ മറക്കാനോ” എന്നാണ് തിരിച്ചു ചോദിച്ചത്…
അധികം സംസാരിക്കാൻ താല്പര്യം ഇല്ലാതെ കാൾ കട്ട് ചെയ്യുകയും ചെയ്തു… മരവിപ്പ് ആയിരുന്നു… കുറെയേറെ സമയത്തേക്ക്…
പിന്നെ രണ്ടു ദിവസം ജോലിക്ക് പോയില്ല… ആഗ്രഹിച്ചിട്ടു കിട്ടാതിരിക്കുന്നത് ഇത് ആദ്യത്തെ അനുഭവം അല്ല… എന്നാലും… ഉൾകൊള്ളാൻ കുറെയേറെ സമയം എടുത്തു…
കയ്യിലെ കടലാസിലേക്ക് ഒന്ന് കൂടെ നോക്കി… വീട്ടുകാരുടെ കണക്കു കൂട്ടലും മറ്റെല്ലാവരുടെയും വിധിയെഴുതും എല്ലാം കാറ്റിൽ പറത്തി എന്റെ കൈകളിലേക്കെത്തിയ, ഭ രണ സി രാ കേന്ദ്രത്തിലേക്കു ഉയർന്ന ശമ്പളത്തിൽ ഒരു അപ്പോയ്ന്റ്മെന്റ് ലെറ്റർ…
രണ്ടു വർഷത്തെ തന്റെ പരിശീലനത്തിന്റെ ഫലം … കുറച്ചു മാസങ്ങളുടെ കഠിന പരിശ്രമം… മറ്റെല്ലാ സുഹൃതുക്കളെക്കാൾ ഉയർന്ന ശമ്പളം… അനുകൂല്യങ്ങൾ….
അറിഞ്ഞു ആൾ വന്നിരുന്നു… വിവേക്….
“ഇനി ഇപ്പൊ താൻ സെറ്റിൽഡ് ആവുക ആണല്ലോ… വിവാഹത്തെ കുറിച്ചൊക്കെ ചിന്തിക്കാം… അല്ലേ .. എന്നാ ഞാൻ അമ്മയെ അങ്ങോട്ടു പറഞ്ഞു വിടേണ്ടത്?”
കുറെ നാളുകൾക്കു ശേഷം ആ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു.. തന്റെ ശമ്പളത്തിന്റ, ആർഭാടവും സുരക്ഷിതത്വ വും നൽകുന്ന ജീവിതത്തിന്റെ പ്രതീക്ഷ ആയിരുന്നു അത്….
അല്ലാതെ തന്നോടുള്ള പ്രണയമൊന്നും ആയിരുന്നില്ല….അതൊക്ക തിരിച്ചറിയാനുള്ള ബുദ്ധി ഇന്നെനിക്കുണ്ട്…
“നീയെന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ… ഇനിയെന്നും അങ്ങനെ തന്നെ ആയിരിക്കുന്നതാണ് അതിന്റെ ഭംഗി …”
പറയുമ്പോൾ ഒട്ടും വിഷമം തോന്നിയില്ല..വാക്കുകൾ ഇടറിയില്ല …. കണ്ണുകളിൽ നോക്കി തന്നെ പറഞ്ഞു….
എന്നെ അല്ലാതെ എന്നിലൂടെ ലഭിക്കുന്ന സൗഭാഗ്യത്തെ മോഹിക്കുന്ന ഒരാളെ എനിക്കു വേണ്ട…..
വീട്ടുകാർ പറയുന്നു.. അല്ലെങ്കിലും ഞങ്ങൾക്ക് അറിയാമായിരുന്നു നീ നല്ല നിലയിൽ എത്തുമെന്ന്…..പിന്നൊരു തമാശ….
ഭാഗ്യദോഷി എന്ന് പറഞ്ഞവരെ ഇപ്പോൾ മഷി ഇട്ടുനോക്കിയിട്ടു കാണാനില്ല.. എല്ലാരും എവിടെ പോയി…. ഇനി അടുത്ത ദോഷക്കാരിയെ/ഇരയെ തപ്പി ഇറങ്ങിയതായിരിക്കുമോ???…