അവൾക്കു അവന്റെ നോട്ടം എന്തോ നാണവും ചമ്മലും ഓക്കേ തോന്നി, പോവാം മോളേ..

പ്രണയം
(രചന: Remesh Mezhuveli)

ഓഡിറ്റോറിയം നിറയെ ആളുകൾ ആണ്.. തിരുമേനി എന്ത് ഒക്കെയോ പൂജകൾ ചെയ്യുന്നു.. തിരുമേനി മാല എടുത്തു സുധിയേട്ടന്റ് കൈയിൽ കൊടുത്തു ..

സുധിയേട്ടൻ .. എന്നെ നോക്കി ചിരിച്ചു കൊണ്ട് മാല കഴുത്തിൽ ഇട്ടു…

ബന്ധുക്കളുടെ എല്ലാവരുടേയും അനുഗ്രഹം വാങ്ങി താലി ചരട് അവസാനം സുധിയേട്ടന്റെ കൈയിൽ എത്തി…….

ഒരു കള്ള ചിരിയോടെ എന്നെ നോക്കി .താലി ചരട് കൈയിൽ എടുത്തു.

ഞാൻ കൈകൾ കൂപ്പി എന്റെ കൃഷ്‌ണനെ മനസിൽ കരുതി പ്രാർത്ഥിച്ചു..

സുധിയേട്ടന്റ് താലി എന്റെ കഴുത്തിൽ വീണു.. എന്റെ കണ്ണിൽ നിന്നും.. ഞാൻ പോലും അറിയാതെ സ്‌നേഹത്തിന്റ കണ്ണുനീർ പൊഴിഞ്ഞു.. നെറുകയിൽ സിന്ദൂരം ചാർത്തി എന്റെ കവിളിൽ ഒരു ചുംബനവും തന്നു സുധിയേട്ടൻ…

ഡീ പെണ്ണെ എഴുന്നേൽക്ക് 7 മണി ആയി .. മതി സ്വപ്നം കണ്ടു ഉറങ്ങിയത് അപ്പോഴാണ് അമ്മ വിളിച്ചത്..

ശോ… സ്വപ്നം ആയിരുന്നോ ..

എന്റെ കൃഷ്ണാ വർഷം 3 ആയി സുധിയേട്ടനേയും സ്വപ്നം കണ്ടു നടക്കാൻ തുടങ്ങിയിട്ട് എന്റെ സ്വപ്നം നടക്കുവോ ആവോ.

അവൾ പിറുപിറുത്തു കൊണ്ട് എണിറ്റു.. നേരെ ഉമ്മറത്തേക്കു പോയി…. നോക്കിയത് സുധിയേട്ടന്റ് വീട്ടിലോട്ട് തന്നെ..

അപ്പോഴാണ് അമ്മയുടെ ഉപേദശം എന്റെ മീനു . ആറന്മുള അമ്പലത്തിൽ ഉത്സവം കാണാൻ എവിടെ നിന്ന് എല്ലാം ആളുകൾ വരും ഇവിടെ ഇത്രേ അടുത്ത് കിടന്നിട്ടും.

നിനക്ക് രാവിലെ കുളിച്ചു ഒന്ന് അമ്പലത്തിൽ പോവാൻ വയ്യ അല്ലെ.. ഇന്ന് 5 ഉത്സവം ആണ് രാത്രിയിൽ പോവണം ഗരുഡൻ എഴുന്നള്ളത്തു ഉണ്ട് ഇന്ന് അപ്പുറത്തെ രാധേച്ചി വരുന്നു എന്ന് പറഞ്ഞു എന്തായാലും ഇന്ന് പോവണം …..

അവളുടെ മനസിൽ സന്തോഷം തോന്നി സുധിയേട്ടന്റെ അമ്മ ആണ് രാധേച്ചി ….

എങ്ങനെ എങ്കിലും രാത്രി ആയിരുന്നു എങ്കിൽ അവൾ ഓർത്തു..

രാത്രി അമ്പലത്തിൽ പോവാൻ ഇറങ്ങി രാധേച്ചി റോഡിൽ നിൽപ്പുണ്ടായിരുന്നു..

ആഹാ….. നീ ഇന്ന് ഒരുപാട് സുന്ദരി കുട്ടി ആയാലോ മീനു… രാധേച്ചി പറഞ്ഞു,
അവൾ ഒരു ചിരിയോടെ രാധേച്ചിയെ നോക്കി….എന്നിട്ട് ചോദിച്ചു സുധിയേട്ടൻ എന്തിയേ അമ്മേ.. അവൻ അമ്പലത്തിൽ ഉണ്ട് നേരത്തെ പോയി..

അമ്പലത്തിൽ എത്തി എഴുന്നള്ളത്തു തുടങ്ങാൻ സമയം ആയി.. അവൾ അമ്പലത്തിൽ വന്നപ്പോൾ മുതൽ സുധിയേട്ടനെ ചുറ്റും നോക്കുവായിരുന്നു..

അപ്പോഴാണ് അവൾ അത് ശ്രദ്ധിച്ചത് അമ്പലത്തിന്റെ പടി കെട്ടിൽ ഇരുന്നു കൊണ്ട് സുധിയേട്ടന്റെ കണ്ണുകൾ അവളെ നോക്കുന്നു..

കുറച്ചു നേരം അവളും നോക്കി പക്ഷെ അവൻ കണ്ണുകൾ മാറ്റുന്നില്ല.

ഈശ്വര സുധിയേട്ടൻ എന്നെ തന്നെ ആണെല്ലോ നോക്കുന്നത്. ഇന്ന് എന്താ പതിവില്ലാത്ത ഒരു നോട്ടം ആണെല്ലോ.. എന്നോട് ഇഷ്ടം ആണോ സുധിയേട്ടന് അവൾക്ക് എന്തോ ഒരു നാണം തോന്നി…..

മീനു അമ്മയുടെ അടുത്തേക് ഒന്നും അറിയാത്ത പോലെ അല്പം കൂടി നീങ്ങി നിന്നു.. അമ്മേ നമുക്ക് പോവാം എനിക്ക് എന്തോ വല്ലാത്ത തലവേദന അവൾ പറഞ്ഞു..

അവൾക്കു അവന്റെ നോട്ടം എന്തോ നാണവും ചമ്മലും ഓക്കേ തോന്നി… പോവാം മോളേ ഭഗവാന്റെ എഴുന്നള്ളത്തു ഒന്ന് കഴിയട്ടെ…

കേശവനായരുടേയും മീനാക്ഷി ചേച്ചിയുടേയും ഒറ്റ മകൾ ആണ് മീനു. ഡിഗ്രി പഠിത്തം ഓക്കേ കഴിഞ്ഞു. P sc കോച്ചിംഗ് നു പോകുന്നു ഇപ്പോൾ..

അവൾ ഉത്സവപ്പറമ്പിൽ നിന്നും എങ്ങനെ എങ്കിലും വീട്ടിൽ പോവണം എന്ന് പറഞ്ഞു നിൽക്കുവാ അമ്മ ആണെങ്കിൽ വരുന്നുമില്ല.. അവൾക് ദേഷ്യം വന്നു..

സുധി അവന്റെ കണ്ണുകൾ അവളിൽ നിന്നും മാറ്റാതെ അവളെ തന്നെ നോക്കി ഇരിക്കുവാ. ഇത് എന്ത് പറ്റി സുധയെട്ടൻ ഇങ്ങനെ എന്നെ നോക്കാറില്ലല്ലോ..

അവൾക്ക് ഇഷ്ടം ഉണ്ടെങ്കിലും സുധിയേട്ടന് അങ്ങനെ ഒരു ഇഷ്ടം തന്നോട് ഇല്ലെങ്കിൽ അത് തനിക്ക് താങ്ങാൻ കഴിയില്ല അത് കൊണ്ടാണ് പലപ്പോഴും അവൾ പറയാൻ മടിച്ചതു.

പതിവില്ലാത്ത ഒരു നോട്ടം ആണെല്ലോ അവൾ മനസിൽ കരുതി..

മീനുവിന്റെ അയല്പക്കത്തുള്ള വില്ലേജ് ഓഫീസർ രാജു sir ന്റെ മകൻ ആണ് സുധി .. ബാങ്കിൽ ക്ലാർക്ക് ആണ്.. അയല്പക്കത്തെ വീട്ടിൽ ആയതു കൊണ്ട് ഇടയ്ക്കു സംസാരിക്കാറുമുണ്ട്….

അമ്മേ….വരുന്നോ എനിക്ക് തലവേദന എടുക്കുന്നു ഞാൻ പോവാ . നില്ക്കു മോളേ ഇപ്പൊ വരാം അവൾ അത് കേട്ടില്ല അവൾ അവിടെ നിന്നും ഇറങ്ങി..

അവൾ ഇറങ്ങുന്നത് കണ്ടതും സുധി അവളുടെ പുറകെ നടന്നു…. അവൾ അവനെ ശ്രെദ്ധിച്ചു… സുധിയേട്ടൻ തന്റെ പുറകിൽ തന്നെ ഉണ്ട്..

അവൾ അമ്പലത്തിന്റെ പടികൾ ഇറങ്ങി അല്പം മുന്നോട്ട് മാറി നിന്നു.. സുധി അവളുടെ അടുത്ത് വന്നു… അവന്റെ ചുണ്ടുകൾ എന്തോ അവളോട് പറയാൻ വിതുമ്പി..

അവൾക് സുധിയേട്ടന്റെ അടുത്ത് എല്ലാം പറയണം എന്നുണ്ട് പക്ഷേ എന്തോ ഭയം ആണ് അവൾക്ക് .. അവൾ സ്‌നേഹം മനസിൽ വെച്ച് കൊണ്ട് തന്നെ അവനോട് ചോദിച്ചു.

എന്താ സുധിയേട്ടാ ഞാൻ കുറെ നേരമായി ശ്രെദ്ധിക്കുന്നു അമ്പലത്തിൽ നിന്നപ്പോഴും സുധിയേട്ടൻ എന്നെ തന്നെ നോക്കുന്നത് കണ്ടു ഇപ്പോ .. എന്റെ പുറകെ വന്നു.. എന്ത് പറ്റി…

മീനു….

അവൻ അവളുടെ കണ്ണുകളിൽ നോക്കി.. എനിക്ക്… എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ്.. കുറെ നാളായി മനസിൽ കയറിയ ഇഷ്ടം ആണ്..

ഞാൻ എന്നും നീ എവിടെ പോയാലും നിന്നെ പിന്തുടരാറുണ്ട്.. പക്ഷേ എനിക്ക് അത് പറയാൻ ഉള്ള ധൈര്യം കിട്ടിയില്ല..

ഇന്ന് ഉച്ചക്ക് എന്റെ അമ്മ അച്ഛനോട് പറയുന്നത് കേട്ടു….ഇന്ന് അമ്പലത്തിൽ പോവണം അപ്പുറത്തെ മീനാക്ഷിയും മീനുവും ഓക്കേ വരുന്നുണ്ട് എന്ന്..

നിനക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു ഞാൻ ഇവിടെ..

അത് കേട്ടതും അവൾക്ക് എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നി…

അവൾക്ക് തുള്ളി ചാടാൻ തോന്നി 3 വർഷമായി ഞാൻ പറയണം എന്ന് ആഗ്രഹിച്ച വാക്കുകൾ എന്റെ സുധിയേട്ടൻ എന്നോട് പറഞ്ഞു .. എന്റെ കൃഷ്ണ നീ എന്റെ പ്രാർത്ഥന കേട്ടു.. അവൾ അവനെ നോക്കി…

അവൻ അവളെ ഒന്ന് ശരിക്കും നോക്കി രാത്രിയുടെ യാമങ്ങളിൽ തിളങ്ങി നിൽക്കുന്ന അവളുടെ കണ്ണുകൾ.. പ്രണയം തിളങ്ങി നിന്നു.

എന്തോ പറയാൻ വിതുമ്പുന്ന അവളുടെ ചുണ്ടുകൾ…. അവൻ അവളിൽ നിന്നും .. കണ്ണുകൾ എടുക്കാതെ നോക്കി നിന്നു…

നീ എന്തെങ്കിലും പറയു….മീനു…. അവൻ അവളോട് പറഞ്ഞു..

ഞാൻ എത്ര നാളായി ആഗ്രഹിച്ചു നടന്ന കാര്യം എന്റെ സുധിയേട്ടൻ എന്നോട് പറഞ്ഞിരിക്കുന്നു…

സുധിയേട്ടാ എനിക്ക് ചേട്ടനെ ഒരുപാട് ഇഷ്ടം ആണ് എത്ര നാളായി ഞാൻ സ്‌നേഹിക്കുന്നു എന്ന് അറിയോ…

ഒരുപാട് തവണ പറയാൻ ആഗ്രഹിച്ചതാണ് ഞാൻ.. പക്ഷേ എന്നെ അങ്ങനെ സുധിയേട്ടൻ കാണുന്നില്ല എങ്കിൽ എനിക്ക് അത് സഹിക്കാൻ കഴിയില്ല അതാണ് ഞാൻ ……

പക്ഷേ എന്റെ കൃഷ്‌ണൻ ഇന്ന് എനിക്ക് ആ സൗഭാഗ്യം തന്നു. എന്റെ സുധിയേട്ടനെ .

അവൻ അവളെ കെട്ടിപിടിച്ചു….മീനു നിന്നെ എനിക്ക് വേണം ഈ കൃഷ്ണന്റ രാധ ആണ് നീ … അവൻ അവളെ സ്‌നേഹത്തോടെ കെട്ടിപിടിച്ചു..

അപ്പോഴേക്കും മീനാക്ഷിയും രാധേച്ചി യും വന്നു.. സുധി വേഗം അവളിൽ നിന്നും അടർന്നു മാറി….

മോളു പോയില്ലയോ .. അവർ ചോദിച്ചു.. ഇല്ല അമ്മേ പോവാൻ ഇറങ്ങിയപ്പോൾ സുധിയേട്ടനെ കണ്ടു സംസാരിച്ചു നിന്നു…

സുധി മോൻ എപ്പോ വന്നു…
കുറച്ചു നേരമായി അമ്മേ .

ശരി എങ്കിൽ പോവട്ടെ.. ഇവൾക്ക് ഭയങ്കര തലവേദന..

ശരി…. അവൻ പറഞ്ഞു

യാത്ര പറഞ്ഞു അവർ നടന്നു
നീ എപ്പോ വരും സുധി….. രാധേച്ചി ചോദിച്ചു

ഞാൻ കുറച്ചു കഴിഞ്ഞു വരാം അമ്മേ അമ്മ പൊക്കോ..ശരി…

നടക്കുമ്പോഴും അവളുടെ കണ്ണുകളും അവനിൽ തന്നെ ആയിരുന്നു.. ഒരിഷ്ടം അങ്ങനെ ഭഗവാന്റെ മുന്നിൽ അപ്പോൾ പൂവണിഞ്ഞു പ്രണയത്തിന്റെ നാളുകൾ ആരംഭിച്ചു….. അതും ഭഗവാന്റെ മുന്നിൽ…

Leave a Reply

Your email address will not be published. Required fields are marked *