എന്നെ ഒന്നിനും കൊള്ളില്ല എന്നാണ് അവന്റ അഭിപ്രായം, എന്നാൽ അമ്മയെ ഒന്ന്..

അമ്മ
(രചന: Remesh Mezhuveli)

വിശക്കുന്നു ഈ വീട്ടിൽ വല്ലതും ഉണ്ടൊ കഴിക്കാൻ മോന്റ ദേഷ്യത്തോടയുള്ള ചോത്യം കേട്ടാണ് സുനിത അടുക്കളയിൽ നിന്നും മുറിയിലേക്ക് വന്നത് …

മോനെ ഇപ്പൊ തരാം ഗ്യാസ് തീർന്നു ഒരാഴ്ച ആയി അച്ഛാനോടും മോനോടും പറയുന്നു ആരു കേൾക്കാൻ..

ഈ മഴയത്തു നനഞ്ഞു കുതിർന്നു കിടക്കുന്ന വിറക് വെച്ച് വേണം അടുപ്പ് കത്തിക്കാൻ… അടുപ്പിൽ ഊതി ഊതി എനിക്ക് വയ്യാണ്ടായി…

ഓഹോ തുടങ്ങി തള്ളയ്ക്കു കുറ്റം പറയാൻ മക്കൾക്കു ആഹാരം ഉണ്ടാക്കി തരുന്നത് ഒരു അമ്മയുടെ കടമ ആണ് എനിക്ക് ഒന്നും വേണ്ടാ അവൻ പ്ലെയ്റ്റ് തട്ടി തെറിപ്പിച്ചു ഇറങ്ങി പോയി..

അപ്പോഴാണ് അയല്പക്കാതെ രേഖ കയറി വന്നത്…

എന്താ സുനിത ചേച്ചി മോൻ ദേഷ്യം കൊണ്ട് ഇറങ്ങി പോകുന്നത് കണ്ടു…

എന്ത് പറയാനാ രേഖ, അവനു സമയത്തിന് ഫുഡ്‌ കൊടുത്തില്ല പോലും……

ഒന്നും ആയില്ലയോ ചേച്ചി……

എങ്ങനെ ആവും രേഖ നോക്ക് ഒരു ശകലം വിറക് ഇല്ല കുറച്ചു നനഞ്ഞത് മാത്രം എങ്ങനെ വേവാൻ ആണ് രാവിലെ 10മണിക്ക് ഇട്ട അരി ആണ് അടുപ്പിൽ ഇത് വരെ ആയില്ല…

ശശി ഏട്ടൻ വന്നില്ലയോ ചേച്ചി..

ആയ്യോാ വന്നു ദേ കിടക്കുന്നു ഒരു കട്ടിലിൽ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു….

രാവിലെ 7മണിക്ക് പോയതാ ഉച്ചക്ക് 12മണി ആകുമ്പോൾ വരും … കാൽ നിലത്തു കുത്തില്ല അത്രക് വെള്ളം ആണ്…

കുറച്ചു കഴിഞ്ഞാൽ മോന്റെ ബാക്കി ആണ് അച്ഛൻ തെറി വിളിയും തുടങ്ങും…..

ഒരു സമാധാനം ഇല്ല രേഖ……

സുനിത വിഷമം കൊണ്ട് അവളുടെ കണ്ണുനീർ പൊഴിച്ചു കൊണ്ട് പറഞ്ഞു…

നിനക്ക് അറിയോ ഒരു സ്ത്രീ എന്ത് പ്രാർത്ഥനയോട് ആവും ഒരു വീട്ടിൽ മരുമകളായി ചെന്ന് കയറുന്നതു…..

എനിക്ക് ഇവിടെ വന്നത് മുതൽ ഒരു സ്‌നേഹം കിട്ടിയിട്ടല്ല… ശശി ഏട്ടൻ എന്നും വെള്ളം, സ്‌നേഹത്തോടെ ഒരു വാക്ക് വിളിച്ചിട്ടില്ല…

Mcom വിദ്യാഭ്യസം ഉണ്ടായിട്ടും നല്ലൊരു ജോലിക്കു പോലും പോകാൻ കഴിയാതെ ഞാൻ ഇവിടെ തളയ്ക്കാ പെട്ടു..
എങ്ങനെയോ ഒരു കുഞ്ഞും ഉണ്ടായി…

പിന്നെ അവൻ ആയിരുന്നു എന്റെ എല്ലാം അവനു വേണ്ടി ഞാൻ ജീവിച്ചു..

15 വയസ്സ് ആയില്ല അവനു ഇപ്പൊ എപ്പോ നോക്കിയാലും മൊബൈൽ ആണ് അവന്റ കളി എന്നിട്ട് ദേഷ്യം അപ്പനെ പോലെ അമ്മയെ വായിൽ വരുന്നത് വിളിച്ചു പറയാനും തുടങ്ങി..

അമ്മേ എന്ന് വിളിക്കാൻ പോലും അവനു മടിയാ തള്ളേ എന്നാണ് ഇപ്പൊ വിളി….

വേദന കൊണ്ട് സുനിത വിങ്ങി…..

രാവിലെ 5 മണിക്ക് തുടങ്ങുന്ന ജോലി ആണ് എന്തെല്ലാം ചെയ്യണം നിനക്ക് അറിയാലോ..

ശശി ഏട്ടന്റെ അച്ഛനും അമ്മയ്ക്കും സുഖമില്ല അവർക്ക് കുടുബത്തു കൊണ്ട് ആഹാരം കൊടുക്കണം അവരുടെ ഡ്രസ് അലക്കി കൊടുക്കണം…. പിന്നെ ഇവിടെ 3 നേരം ഭക്ഷണം ഉണ്ടാക്കണം.

എങ്ങനെ ഉണ്ടാകും എന്ത് ഉണ്ടാകും എന്ന് പോലും അറിയില്ല പല ദിവസവും അതും ഈ അടുപ്പിൽ….

ശശി ഏട്ടൻ ഇതൊന്നു അറിയില്ല എപ്പോഴും വെള്ളം, നല്ലൊരു സ്‌നേഹം ഉള്ള വാക്ക് പോലുമില്ല….

മോന്റെ കുത്തി കുത്തി വാക്കുകൾ…. അയല്പക്കാത്ത ചേച്ചി നോക്ക് അവർ മോൻ എന്ത് ഭാഗ്യം ചെയ്തതാണ് അത് പോലെ ഒരു അമ്മയെ കിട്ടണം…

എന്നെ ഒന്നിനും കൊള്ളില്ല എന്നാണ് അവന്റ അഭിപ്രായം….

എന്നാൽ അമ്മയെ ഒന്ന് സ്‌നേഹിക്കാനോ ഒരു നല്ല വാക്ക് പറയാനോ അവൻ വരാറില്ല…..

ചില കുടുബങ്ങളിൽ അങ്ങനെ ആണ് ചേച്ചി..

ഒരു കുടുബത്തിൽ ഒരു സ്ത്രീ… അനുഭവിക്കുന്ന വേദന ശരിക്കും പറഞ്ഞാൽ എത്ര കുടുബത്തിലെ ആളുകൾ അനേഷിക്കും….

അവളുടെ വേദനകൾ ആരും കാണാറുമില്ല….. അവൾക്കും ഒരായിരം സ്വപ്നവും ആഗ്രഹം ഉണ്ടന്ന് ആരും അനേഷിക്കാറുമില്ല….

ചേച്ചി വിഷമിക്കാതെ രേഖ പറഞ്ഞു….

ശരി രേഖ കാര്യം പറഞ്ഞാൽ സമയം പോകും ചെറുക്കാൻ ഇപ്പൊ വരും അന്നേരം എങ്കിലും ചോറ് വേവണം സുനിത അടുക്കളയിൽ പോയി അടുപ്പിൽ ഊതാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *