ആഹാ എന്ത്‌ നല്ല ഉപദേശമാണ് മകന് കൊടുക്കുന്നത്, അച്ഛന്റെ അല്ലെ മോൻ..

ചുംബനം
(രചന: Sadik Eriyad)

അന്നത്തെ ആ ദിവസം പതിവ് പോലെ സ്കൂൾ വിട്ട് പോരുമ്പോൾ രാജീവൻ മനസ്സിലുറപ്പിച്ചു. ഇന്ന് തന്റെ ആഗ്രഹം നിറവേറ്റണമെന്ന്..

സ്ഥിരം തങ്ങളുടെ കൂടെ ഉണ്ടാകാറുള്ള മറ്റു കുട്ടികൾ ആരും തന്നെയിന്നില്ല..
താനും മിനികുട്ടിയും മാത്രം. പറ്റിയ ദിവസം ഇന്ന് തന്നെയാണ്. അവൻ മനസ്സിലുറപ്പിച്ചു..

റോഡ് കഴിഞ്ഞുള്ള ഇടവഴിയിലൂടെ തങ്ങളുടെ വീട് ലക്ഷ്യമാക്കി രണ്ട് പേരും നടന്ന് നീങ്ങുമ്പോൾ. എന്തോ പറയാൻ തിരിഞ്ഞ മിനികുട്ടിയെ. പെട്ടന്ന് ഇറുകെ കെട്ടിപ്പുണർന്ന് അവളുടെ ചുണ്ടുകളിൽ ചുംബിച്ചു രാജീവൻ…

സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യം രാജീവനിൽ നിന്ന് തന്റെ നേരെയുണ്ടായപ്പോൾ. ആ ദേഷ്യത്തിൽ അവനെ തള്ളി പറമ്പിലേക്കിട്ടിട്ട്.

ഞാനിത് അമ്മയോട് പറഞ്ഞു കൊടുക്കുമെടാ എന്നും പറഞ്ഞ് മിനികുട്ടി തന്റെ വീട്ടിലേക്ക് ഓടി പോയി…

ഷാരുഖ് ഖാൻ. കാജലിനെ ചുംബിക്കുന്ന സിനിമ ടീവിയിൽ നിന്ന് കണ്ടപ്പോൾ മുതൽ മനസ്സിൽ തോന്നി തുടങ്ങിയ മോഹമാണ്. രാജീവന്. ആരെയെങ്കിലും ഒന്ന് ചുംബിക്കണം എന്നുള്ളത്.

ആ ആഗ്രഹത്തിലും ആവേശത്തിലും തന്നെയാണ് തന്റെ അയല്പക്കക്കാരിയും സ്കൂൾ മേറ്റുമായ മിനികുട്ടിയെ തന്നെ ചുംബിക്കാൻ തീരുമാനിച്ചതും..

പക്ഷെ സംഭവം കഴിഞ്ഞ് അവൾ വീട്ടിൽ പറയുമെന്ന് പറഞ്ഞപ്പോൾ. രാജീവന്റെ ഉള്ളം തകർന്ന് പോയി..

അവളുടെയും തന്റെയും വീട്ടിൽ അറിയുമെന്ന് ചിന്തിച്ചപ്പോൾ രാജീവന് വയറ്റിനുള്ളിൽ ഇളക്കം തുടങ്ങി..
അമ്മയെയും കൂട്ടി മിനികുട്ടി ഇപ്പോൾ തന്റെ വീട്ടിൽ വരുമെന്ന് ചിന്തിച്ച്.
പേടിച്ചു വിറച്ച് കൊണ്ടാണ് രാജീവൻ വീട്ടിൽ ചെന്ന് കയറിയത്…

രാത്രിയേറെ കഴിഞ്ഞിട്ടും
മിനികുട്ടിയുടെ വീട്ടിൽ നിന്നും ആരെയും കാണാതായപ്പോൾ രാജീവന് മനസ്സിലായി അവൾ വീട്ടിൽ പറഞ്ഞിട്ടില്ലായെന്ന്..

പക്ഷെ പിറ്റേന്ന് മുതൽ മിനികുട്ടി രാജീവനുമായ് ശരിക്കും അകലുകയായിരുന്നു..

രാജീവൻ എത്ര തവണ ക്ഷമ പറഞ്ഞു ചെന്നിട്ടും അവൾ അവനുമായ് പിന്നെ സംസാരിക്കാനൊ അടുപ്പം കാണിക്കാനൊ നിന്നില്ല…

അവരുടെ പിണക്കം മാസങ്ങളും വർഷങ്ങളും കഴിഞ്ഞു പോയി..

രണ്ട് പേരുമിന്ന് കോളേജ് വിദ്ദ്യാർഥികളാണ്.. അവരുടെ ഗ്രാമത്തിന് എട്ടുപത്ത് കിലോമീറ്റർ അകലെയുള്ള കോളേജിൽ പഠിക്കുന്നു.

അന്നെല്ലാം അവരുടെ ഗ്രാമത്തിൽ നിന്ന് ടൗണിലെ കോളേജിലേക്ക് പോകാനും വരാനും ഉണ്ടായിരുന്നത് ജീപ്പുകളും വാനുകളും ഒക്കെ ആയിരുന്നു…

മഴയുള്ള അന്നൊരു ദിവസം രാവിലെ. കുട്ടികളെല്ലാം തിങ്ങി കൂടി വാനിലേക്ക് ഇടിച്ചു കയറിയപ്പോൾ.

ആ തിരക്കിനിടയിൽ ഏറ്റവും പുറകിൽ നിന്നിരുന്ന രാജീവന്റെ തൊട്ട് മുന്നിലായ് അന്ന് ആദ്യമായ് പെട്ട് പോയത് മിനികുട്ടിയാണ്..

കുന്ന് കയറിയും ഇറക്കമിറങ്ങിയും ആടിയാടി വാൻ മുന്നോട്ട് നീങ്ങുമ്പോൾ.
ഒന്ന് തിരിയാൻ പോലും കഴിയാതെ തന്നെ മുട്ടി നിൽക്കുന്ന മിനികുട്ടിയുടെ മുടിയിഴകൾ.

തന്റെ മുഖത്തടിക്കുമ്പോൾ അനുഭവപ്പെട്ട അവളുടെ മുടിയിലെ കാച്ചെണ്ണയുടെ സുഗന്ധം.. രാജീവനെ പയ്യെ പയ്യെ മയക്കാൻ തുടങ്ങിയിരുന്നു..

ആ സുഗന്ധത്തിൽ മതിമറന്നു നിന്ന് പോയ രാജീവന്റെ സമനില വർഷങ്ങൾ ശേഷം അന്ന് വീണ്ടും തെറ്റുകയായിരുന്നു…

ആ സമയം സ്വയം മറന്നു നിന്ന രാജീവൻ മിനികുട്ടിയുടെ മെടഞ്ഞിടാത്ത മുടിയിഴകളെ ഒരു കൈകൊണ്ട് മാടി നീക്കി. അവളുടെ പിൻ കഴുത്തിൽ ചുണ്ടമർത്തിയവൻ ചുംബിക്കുമ്പോൾ..

ഉള്ളൻ കാലിനടിയിൽ നിന്നൊരു പെരുപ്പ് അരിച്ചു കയറി പുളകിതയായിപ്പോയ മിനികുട്ടി. തിരിഞ്ഞു നോക്കാതെ മനസ്സിൽ പറഞ്ഞുപോയി ദൈവമെ ചെക്കന്റെ ചുംബനക്കൊതി ഇത് വരെ മാറിയിട്ടില്ലല്ലൊ എന്ന്..

കോളേജിന് മുന്നിലെത്തി വാനിൽ നിന്നിറങ്ങി മിനികുട്ടി നടന്നു നീങ്ങുമ്പോൾ.. രാജീവനെയൊന്ന് തിരിഞ്ഞു നോക്കിയ അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞത് അവൻ കണ്ടു..

അതെ ഒരു ചുംബനത്തിന്റെ പേരിൽ വർഷങ്ങളോളം മിണ്ടാതെയും അടുക്കാതെയും നടന്ന
മിനികുട്ടിയും രാജീവനുമിപ്പോൾ. വർഷങ്ങൾക്ക് ശേഷം വീണ്ടും അവരിൽ സംഭവിച്ച മറ്റൊരു ചുംബനത്തിൽ പ്രണയത്തിലായിരിക്കുന്നു.

ജോലിക്ക് പോകാനായ് രാജീവൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ. മിനികുട്ടി വിളിച്ചു പറഞ്ഞു.

ചേട്ടാ നിങ്ങള് മനുകുട്ടന്റെ സ്കൂള് വരെ ഒന്ന് ചെല്ലണം കെട്ടോ. അവന്റെ ടീച്ചറ് ഇന്നലെ വിളിച്ചിട്ടുണ്ടായിരുന്നു.. അത്യവശ്യമായി മനുകുട്ടന്റെ പേരന്റസ് ആരെങ്കിലും ഇന്ന് സ്കൂളിൽ ചെല്ലണമെന്ന് പറഞ്ഞ് കൊണ്ട്.

എനിക്ക് ഇന്നിവിടെ ഒത്തിരി പണിയുണ്ട്.
നിങ്ങടെ പോസ്റ്റോഫിസിന് അടുത്തല്ലെ അവന്റെ സ്കൂള്. ഒന്ന് പോകണേ രാജീവേട്ടാ….

ഭാര്യയോട് പോകാമെന്ന് സമ്മതിച്ച്.
തന്റെ പോസ്റ്റ് മാൻ ജോലിക്കായ് നടന്നു നീങ്ങി രാജീവൻ…

അന്ന് കൊടുക്കേണ്ട ലറ്ററുകളോരോന്നായി അടുക്കി വക്കുമ്പോൾ രാജീവൻ കണ്ടു സ്കൂളിലേക്കുള്ള രണ്ട് രജിസ്റ്റേഡ് പോസ്റ്റുകൾ.

ആദ്യം തന്നെ സ്കൂളിലേക്ക് പോയ രാജീവൻ. ഓഫിസ് റൂമിൽ ലറ്റർ ഏൽപ്പിച്ച ശേഷം. മനുകുട്ടന്റെ ക്ലാസിലേക്ക് ചെന്നു…

അഞ്ചാം ക്ലാസ് കാരനായ തന്റെ മകൻ മനുകുട്ടനെ കുറിച്ച് ടീച്ചർ പറഞ്ഞ പരാതി കേട്ട് ഒരു നിമിഷം രാജീവൻ സ്തംഭിച്ചു നിന്നു..

ഇന്നലെ ക്ലാസ്സിൽ നിന്ന് ടീച്ചർ പുറത്ത് പോയപ്പോൾ. ബഹളം വെക്കുന്ന കുട്ടികളുടെ പേര് ബോർഡിൽ എഴുതിവെക്കാൻ ക്ലാസ് ലീഡറെ ഏൽപ്പിച്ചു പോയെന്ന്.

ക്ലാസ്സിൽ കൂടുതൽ ബഹളം വെച്ച മനുകുട്ടന്റെ പേര്. ലീഡറായ പെൺകുട്ടി ബോർഡിൽ എഴുതിയിടുകയും ചെയ്തു..

ടീച്ചർ തിരിച്ചു വന്നപ്പോൾ അതിന് ശിക്ഷയായ് മനുകുട്ടന്റെ കൈവെള്ളയിൽ ചെറിയൊരു അടിയും കൊടുത്തിരുന്നു..

സ്കൂൾ വിട്ട് കുട്ടികൾ പോകുന്നതിനിടയിൽ തന്റെ പേര് ബോർഡിൽ എഴുതിയ പ്രതികാരത്തിന്. ആ പെൺ കൊച്ചിനെ. മനുകുട്ടൻ കെട്ടിപ്പിടിച്ച് ചുംബിച്ചെന്ന്…

ടീച്ചറുടെ മദ്യസ്ഥതയിൽ മനുകുട്ടനെ കൊണ്ട് ആ കൊച്ചിനടുത്ത് സോറി പറയിച്ച്.

സ്കൂളിൽ നിന്ന് തിരിച്ചു പോകുമ്പോൾ രാജീവൻ മനസ്സിൽ പറഞ്ഞു. ദൈവമെ തന്റെ ചെറുപ്പ കാലം പോലെയെല്ല ഇന്നത്തെ കാലം.. ഈ ചെക്കനിത് എന്തിനുള്ള പുറപ്പാടാണാവൊ എന്ന്..

വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടിൽ ചെന്ന രാജീവൻ മനുകുട്ടനെ തന്റെ അരികിൽ വിളിച്ച് ഉപദേശിച്ചു..

ഇനി മേലിൽ അച്ഛന്റെ കുട്ടി ഇങ്ങനെ ചെയ്യരുത് ട്ടൊ. മറ്റൊരാളുടെ അനുവാദാമില്ലാതെ ആരെയും നമ്മൾ ചുംബിക്കാൻ പാടില്ല.

നമ്മൾ ചുംബിക്കുന്ന ആളുടെ അനുവാദത്തോട് കൂടി ചുംബിച്ചാൽ മാത്രമെ. ചുംബനത്തിന്റെ മധുരവും ലഹരിയും നമുക്ക് നുകരാൻ കഴിയുകയുള്ളു…

അതും കേട്ട് കൊണ്ട് അവർക്കരികിലേക്ക് വന്ന മിനികുട്ടി പറഞ്ഞു..

ആഹാ എന്ത്‌ നല്ല ഉപദേശമാണ് മകന് കൊടുക്കുന്നത്…

അച്ഛന്റെ അല്ലെ മോൻ ചെക്കനിത് അഞ്ചാം ക്ലാസിൽ വച്ച് തുടങ്ങിയില്ലെങ്കിലെ അതിശയമൊള്ളു…
ചെക്കൻ ചരിത്രം ആവർത്തിക്കുകയാണ്..

ഇനി ഒന്ന് കൂടി പറഞ്ഞ് കൊടുക്ക് മകന് ആദ്യമായ് ചുംബിച്ച പെണ്ണിനെ തന്നെ കെട്ടണമെന്ന്..

ഒരു കാര്യം ഉറപ്പായി അച്ഛന് ചെറുപ്പത്തിൽ കിട്ടാതെ പോയ ഇടിയെല്ലാം.. ഇന്ന് മകനായിട്ട് വാങ്ങി തന്നു കൊള്ളും..

അത് കേട്ട് ചിരിച്ചു കൊണ്ട്
മനുകുട്ടനെ ചേർത്ത് പിടിച്ച് അവന്റെ കവിളിൽ ചുംബിച്ചു കൊണ്ട്. രാജീവൻ പറഞ്ഞു.

അച്ഛന്റെ മനുകുട്ടൻ ഇനി ആരെയും അങ്ങനെയൊന്നും ചെയ്യില്ല.
അല്ലെ മനുകുട്ടാ..

അതിന് മറുപടിയായി മനുകുട്ടൻ തലയാട്ടുന്നത് കണ്ടപ്പോൾ.. അവന്റെ അമ്മയായ മിനികുട്ടിക്ക് അതിൽ വിശ്വാസം തീരെ പോരായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *