പ്രണയിനി
(രചന: അഥർവ ദക്ഷ)
“അമ്മൂ… നീയെന്താ സ്വപ്നം കാണുകയാണോ… ആ മുറ്റം വേഗതത്തിലൊന്ന് തൂത്തിട്..
എന്നിട്ട് ആ കഴുകാനുള്ള തുണി കൂടെ കഴുകണം….” ബ്രഷ് പിടിച്ച് എന്തോ ആലോചിച്ചു നിൽക്കുന്ന അമ്മുവിനെ നോക്കി സുമതി പറഞ്ഞു…
അമ്മു തിരിഞ്ഞ് ഇളയമ്മയെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല…. അവൾ വേഗത്തിൽ പല്ല് തേച്ച് കൊണ്ട് കിണറ്റിൻ കരയിലേക്ക് നടന്നു….
“ഏത് സമയവും സ്വപ്നം കാണാലാ… അച്ഛന്റെ പുന്നാരമോൾ എന്തൊക്കെ വരുത്തി വെയ്ക്കുമെന്ന് കണ്ടറിയണം….” സുമതി പിറു പിറുത്തു…
“എന്തിനാ അമ്മേ… ചേച്ചിയല്ലേ അടുക്കളയിലെ പണിയൊക്കെ ചെയ്തത്… തലവേദനയൊ മറ്റോ ആണെന്ന് തോന്നുന്നു… കണ്ടില്ലേ മുഖമൊക്കെ വല്ലാതെ ഇരിക്കുന്നത്…..” ആകാശ് പറഞ്ഞു
“ആ പെൺകുട്ടികൾ ആയാൽ വീട്ടിലെ പണികൾ ഒക്കെ ചെയ്യണം… എനിക്കിനി ചായ കടയിൽ പോയി അവിടത്തെ കരിയും പുകയും കൂടി ഏൽക്കേണ്ടതാ…” സുമതി മകനെ ഒന്ന് ഇരുത്തി നോക്കി…
3ജോലിക്കാരും അച്ഛനും കൂടിയാണ് കടയിലെ കാര്യങ്ങൾ നോക്കുന്നത്…. ക്യാഷ് വാങ്ങി വെയ്ക്കാൻ മാത്രം അവിടേക്ക് പോകുന്ന അമ്മ…എന്ത് കരിയും പുകയുമാണ് ഏൽക്കുന്നതെന്ന് ആകാശിന് മനസിലായില്ല….
“നിനക്ക് കാപ്പി വേണ്ടേ ഇപ്പോൾ തരാട്ടോ..”അമ്മു അവിടേക്ക് വന്നു….
“എന്തേ അമ്മുചേച്ചി വയ്യേ….”അവൻ അവളോട് തിരക്കി…
“എക്സാം അല്ലേടാ അതിന്റെ ചെറിയ ടെൻഷൻ…”അവൾ ചിരിച്ചു…
“ചേച്ചി ആയിരിക്കും കോളേജിൽ തന്നെ ഫസ്റ്റ് എന്നിട്ടാണോ….”
“ഞാൻ കാപ്പിയെടുക്കാം… “അവൾ അകത്തേക്ക് നടന്നു…
അമ്മു എന്ന അമൃത… ശേഖരന്റെയും.. ദേവിയുടെയും മകളാണ് അവൾക്ക് 10വയസുള്ളപ്പോൾ അമ്മ മരിച്ചു പോയതാണ്….
അതിന് ശേഷം അകന്ന ബന്ധുവായ സുമതിയെ ശേഖരൻ വിവാഹം കഴുക്കുകയായിരുന്നു… അതിലുള്ള മകനാണ് ആകാശ്…
വലിയ ഉപദ്രവങ്ങൾ ഇല്ലെങ്കിലും അമ്മുവിനെ ഒരു അതിക പറ്റായെ സുമതി കണ്ടിരുന്നുള്ളൂ… അവൾ ചെയ്യുന്നതെല്ലാം അവർക്ക് കുറ്റം തന്നെ ആയിരുന്നു…
ആ വീടിന്റെ ആകെയുള്ള വരുമാനം ഒരു ചായ കട ആയിരുന്നു… അതിന്റെ കൈകാര്യം എല്ലാം സുമതി ആയത് കൊണ്ട് പലപ്പോഴും ശേഖരന് പലതും മൗനമായി കണ്ടിരിക്കേണ്ടി വന്നു…
അമ്മു ഇപ്പോ b. Com സെക്കന്റ് ഇയർ ആണ് അവൾക്ക് പഠനത്തിന് ആവിശ്യമുള്ളതൊക്കെ ട്യൂഷനും മറ്റും എടുത്ത് അവൾ തന്നെ കണ്ടെത്തും…
എങ്കിലും ഇളയമ്മയുടെ കുത്ത് വാക്കുകൾ പലപ്പോളും അവളെ തളർത്തിയിരുന്നു….
അമ്മു വേഗത്തിൽ പറഞ്ഞ പണികൾ ഒക്കെ തീർത്ത്… കുളിച്ച് യാത്രയായി ഇറങ്ങി ഉച്ചയ്ക്കാണ് എക്സാം എങ്കിലും അവൾ പതിവിലും നേരത്തെ തന്നെ വീട്ടിൽ നിന്നും ഇറങ്ങി…
“മനുവേട്ടാ…. ” അമ്മു മനുവിന്റെ പിന്നിൽ ചെന്നു നിന്ന് വിളിച്ചു…..
കൂട്ടുകാർക്കൊപ്പം സംസാരിച്ചു കൊണ്ട് നിന്നിരുന്ന മനുവെന്ന മാധവ് തിരിഞ്ഞു നോക്കി…. മൂക്കും കണ്ണൊക്കെ ചുവപ്പിച്ചു കൊണ്ടുള്ള അമ്മുവിന്റെ നിൽപ്പ് കണ്ടപ്പോൾ അവന്റെ ഉള്ളൊന്ന് പിടഞ്ഞു….
“എന്താ… “എന്നാലും ഗൗരവം വിടാതെ അവൻ അവളെ നോക്കി….
“ന്റെ കാൾ എടുക്കാത്തത് എന്താ….” അമ്മുവിന്റെ ശബ്ദം ഇടറി
“നിങ്ങൾ നടന്നോ ഞാൻ ഉച്ചയോടെ വന്നേക്കാം…”കൂടെ ഉണ്ടായിരുന്ന കൂട്ടുകാരോടായി അവൻ പറഞ്ഞു… അവർ ചിരിച്ചു കൊണ്ടു തലയാട്ടി കൊണ്ട് അവിടെ നിന്നും കടന്നു പോയി….
“എന്താ… നിനക്ക് വേണ്ടത്…”അവർ പോയി കഴിഞ്ഞപ്പോൾ അവൻ അവളെ നോക്കി ബൈക്കിൽ ചാരി ഇരുന്നു…..
“എന്താ… എന്നോട് മിണ്ടാത്തെ….”അവൾ വീണ്ടും തിരക്കി….
“ആ.. മിണ്ടാൻ തോന്നിയില്ല… തല്ലു കൂടാൻ അല്ലാതെ നി എപ്പോളാ എന്നെ വിളിക്കാറ്.. അത് പറയാവോ…..”അവൻ മാറിൽ കൈ പിണച്ചു കൊണ്ടു അങ്ങനെ ഇരുന്നു….
“ഇന്നലെ ഞാൻ വിളിച്ചിട്ടൊക്കെ കാൾ ബിസി… ന്നെ ഇങ്ങോട്ട് വിളിച്ചതും ഇല്ല അത് കൊണ്ടല്ലേ….”
“ഇന്നലെ എനിക്കൊരു ഇന്റർവ്യൂ ഉണ്ടായ കാര്യം നിനക്ക് അറിയാലോ… പോരാത്തതിന് അമ്പലത്തിൽ ഉത്സവവും…. ഇതൊന്നും നിന്റെ പൊട്ട തലയിൽ കയറൊ…..
ഫോൺ ഒന്ന് ബിസി ആയാൽ എന്താ നിന്റെ വിചാരം മേലാൽ ഇനി ന്റെ ഫോണിലേക്ക് വിളിച്ച് തോന്നുന്നത് പറഞ്ഞാൽ തല അടിച്ചു തിരിക്കും ഞാൻ…” അവന്റെ ദേഷ്യം മാറിയിരുന്നില്ല….
അവനത് പറഞ്ഞതും അമ്മു അവിടെ നിന്ന് കണ്ണുകൾ തിരുമ്മി ഏങ്ങി കരയാൻ തുടങ്ങി….
“എന്തിനാ ഇപ്പോൾ ഇങ്ങനെ മോങ്ങണെ….” പെണ്ണിന്റെ കരച്ചിൽ കണ്ടതും അവൻ ഇരുന്നിടത്ത് നിന്നും ഒന്ന് എഴുനേറ്റു…
“എന്നെ വഴക്ക് പറഞ്ഞില്ലേ….”അവൾ ഏങ്ങൽ നിറുത്തിയില്ല…..
“ഇത് വഴിയാണ് ആരേലും വന്ന് കാണും ഒന്ന് നിർത്തുവോ….”മനു ചുറ്റും നോക്കി കൊണ്ടു പറഞ്ഞു
“നിർത്തൂല…. കാണട്ടെല്ലാരും….”പെണ്ണ് നിർത്താൻ ഭാവമില്ല….
“ഒന്ന് നിർത്ത് അമ്മൂ…”അവൻ ശാന്തമായി പറഞ്ഞു….
“എന്നെ ഇനി വഴക്ക് പറയുവോ…..” കരച്ചിലിൽ തന്നെ അവൾ ചോദിച്ചു..
“ഇല്ല…. ഇതിപ്പോൾ നിർത്താൻ ന്താ വേണ്ടേ…”ആരേലും കണ്ടാലോ എന്നുള്ള ആലോചനയിൽ അവൻ തിരക്കി…
“നിക്ക് തേൻ മിഠായി വേണം….”കരച്ചിൽ നിറുത്തി കണ്ണുകൾ തുടച്ച് അവൾ പറഞ്ഞു…
“ഓ…. ന്തേലും പറഞ്ഞാൽ കള്ള കരച്ചിലും.. പിന്നെ ഒരു തേൻ മിഠായിയും… അപ്പോൾ മിനിയാന്ന് ഒരു പാക്ക് വാങ്ങി തന്നതോ….” അവൻ നെറ്റിയിൽ കൈ ചേർത്ത് അവളെ നോക്കി…..
“കാണാനാണോ മിഠായി…”അവൾ ചുണ്ട് കൂർപ്പിച്ചു
“ആയിക്കോട്ടെ ഇപ്പോൾ നിന്നല്ലോ നിന്റെ മോങ്ങൽ… ഏത് നേരത്താണാവോ ഈ പൊട്ടി കാളിയെ എനിക്ക്….”അവൻ തലയിൽ കൈ വെച്ചു…
“പൊട്ടി കാളിയോ… “അവൾ വീണ്ടും ചിണുങ്ങി….
“അതേ… പൊട്ടി കാളി തന്നാ അതാ എനിക്കിത്രയും ഇഷ്ട്ടം….”അവൻ ചിരിവന്നു …
“ന്തിനാ ചിരിക്കണേ… ന്നെ കരയിപ്പിച്ചേച്ച് ചിരിക്കുവാണോ…”അവൾ മുഖം വീർപ്പിച്ചു…
“നിന്റെ എക്സാം എങ്ങനെയുണ്ട്…” അവൻ തിരക്കി
“കുഴപ്പൂല്ല… ജോലി കിട്ടുവോ…”
“ആവോ.. അതിന് വേണ്ടി പ്രാർഥനയോടെ ഇരിക്കേണ്ട ആള് എപ്പോളും തല്ലു കൂടൽ അല്ലേ…”
“ഞാൻ അമ്പലത്തിലൊക്കെ പോയാരുന്നു…” അവൾ കെർവോടെ പറഞ്ഞു
“എന്റെ അമ്മു നി ഒന്ന് പോകാൻ നോക്ക്… ഇനി അത് പറഞ്ഞ് അടിയാകേണ്ട……ഞാൻ വിളിക്കാം ഇവിടെ നിന്ന് ഇനി ആരും കാണാൻ ഇടവരേണ്ട….”മനു അവളോടായി പറഞ്ഞു
“അപ്പോൾ എന്റെ മിഠായി…”
“അതൊക്കെ വാങ്ങി തരാം.. വൈകിട്ട് അമ്പലത്തിൽ വാ നീ….”അവൻ ചിരിച്ചു…
“ഉം.. വരും….”അമ്മു അതും പറഞ്ഞ് തിരിഞ്ഞു നടന്നു….
മനു അവൾ പോകുന്നത് നോക്കി നിന്നു…. തന്റെ അടുത്ത് മാത്രമാണ് അവളുടെ കുറുമ്പും വാശിയും എന്ന് അവന് നന്നായി അറിയാമായിരുന്നു…… അമ്മുവിന്റെ അമ്മവീടിന്റെ അടുത്താണ് മനുവിന്റെ അമ്മ വീടും…10ആം ക്ലാസ്സ് പരീക്ഷയ്ക്ക് ശേഷം കുറച്ചു നാൾ അമ്മു അമ്മയുടെ വീട്ടി ആയിരുന്നു…
അമ്മായിയുടെ കുട്ടികളെ നോക്കാനായി ഓടി നടക്കുന്ന… അവളുടെ വീട്ടാവിശ്യങ്ങൾക്കെല്ലാം കടയിൽ പോകുന്ന… കുത്ത് വാക്ക് കേട്ട് ആരും കാണാതെ വിങ്ങി കരയുന്ന അവളുടെ മുഖം അന്ന് മുതൽ അവന്റെ മനസ്സിൽ പതിഞ്ഞതായിരുന്നു….
ഇഷ്ട്ടം പറഞ്ഞപ്പോൾ ആദ്യമൊക്കെ അവൾ ഒഴിഞ്ഞു മാറിയെങ്കിലും അതികനാൾ അവന്റെ ഇഷ്ട്ടം അവൾക്ക് കണ്ടില്ലെന്ന് നടിക്കാൻ ആയില്ല….
മനുവിന്റെ വീട്ടിൽ അവരുടെ ഇഷ്ട്ടം അറിയാം ഒരു ജോലികിട്ടിയാൽ ഉടനെ അവരുടെ വിവാഹം നടത്താൻ അവർ ഒരുക്കവുമാണ്…
പക്ഷേ അന്യ ജാ തിക്കാരനായ ഒരാൾക്കൊപ്പം അമ്മുവിനെ ഒരിക്കലും സുമതി അഴയ്ക്കില്ലന്ന് എല്ലാവര്ക്കും ഉറപ്പായിരുന്നു……
അന്ന് എക്സാം കഴിഞ്ഞ് വീട്ടിൽ എത്തി വീട്ട് പണികൾ ഒക്കെ ഒതുക്കി അവൾ കാത്തിരുന്നു ഇളയമ്മ വന്നിട്ട് ഉത്സവത്തിന് പോകാമെന്ന് അവളോട് പറഞ്ഞിരുന്നു….
പക്ഷേ പതിവ് പോലെ നിരാശയായിരുന്നു ഫലം… അവൾ വരുന്നില്ലെന്ന് പറയാൻ ഒത്തിരി വട്ടം മനുവിനെ വില്ച്ചെങ്കിലും അവൻ കാൾ എടുത്തില്ല… തിരക്കിലാകും എന്ന് അറിയുന്നത് കൊണ്ട് തെല്ല് നീരാശയോടെയെങ്കിലും അവൾ ഉറങ്ങാനായി കിടന്നു……
മനുവിനെ കുറിച്ച് ഓർത്ത് ഓർത്ത് കണ്ണുകൾ മാടി മാടി വരവേ…. എന്തോ ഒരു വിമ്മിഷ്ടം അവൾക്ക് അനുഭവപ്പെട്ടു… ഉള്ളൊക്കോ കത്തും പോലെ… എഴുനേറ്റ് വെള്ളം എടുത്ത് കുടിച്ചെങ്കിലും വല്ലായിക അങ്ങനെ തന്നെ നിന്നു…..
വേഗതത്തിൽ ഫോൺ കൈയ്യിൽ എടുത്ത് മനുവിന്റെ നമ്പറിലേക്ക് വിളിച്ചു വെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു….
“അമ്പലത്തിൽ നിന്ന് വെളുപ്പിനെ വരൂ.. ഫോൺ ഓഫ് ആയി കാണും…”അമ്മു മനസ്സിൽ ഓർത്തു
ദീർഘ നിശ്വസത്തോടെ അവൾ ഫോൺ ബെഡിലേക്ക് വെച്ചിട്ട് കിടന്നു…. തിരിഞ്ഞും മറിഞ്ഞും കിടന്നും… ഇടയ്ക്കിടെ മനു വിളിച്ചോ മെസ്സേജ് വന്നോ എന്ന് നോക്കിയും അവൾ നേരം വെളുപ്പിച്ചു…..
മനുവിനെ ഫോണിൽ കിട്ടാത്തതിൽ അവൾ ആകെ വല്ലാതെ ആയിരുന്നു… അന്ന് എക്സാം ഇല്ലായിരുന്നത് കൊണ്ട് തന്നെ അവൾക്ക് പുറത്തേക്ക് ഇറങ്ങുവാനും ആകുമായിരുന്നില്ല…..
ഒരു 10മണി കഴിയുന്ന ടൈമിൽ അവളെ തേടി രാഖിയും… ഗീതുവും വീട്ടിൽ എത്തി അവളുടെ അടുത്ത ഫ്രണ്ട്‌സ് ആണ്
“എന്താടി വന്നേ…”അവരുടെ മുഖം കണ്ടപ്പോൾ അമ്മുവിന് ആതിയായി
“ഏയ് വെറുതെ….”രാഖി ഒന്ന് ചിരിക്കാൻ ശ്രെമിച്ചു….
“വെറുതെയോ… ഡി….മനുവേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല ഇന്നലെ നി കണ്ടായിരുന്നോ…” അവൾ ടെൻഷനോടെ രാഖിയെ നോക്കി അവളുടെ വീടിന്റെ അടുത്താണ് മനുവിന്റെ അമ്മവീട് ….
ഗീതു അവളുടെ കൈയ്യിൽ മുറുകെ പിടിച്ചു അമ്മുവിന്റെ മുഖത്തേക്ക് നോക്കിയതും അവൾ പൊട്ടി കരഞ്ഞു പോയി….
“എന്താ ഉണ്ടായേ…. ന്താടി…..”അമ്മു അവളെ പിടിച്ചു കുലുക്കി….
“മനുവേട്ടൻ ഇനി.. ഇനി.. വിളിക്കില്ല.. അമ്മു…”ഇത്രയുമേ അവൾക്ക് കേൾക്കാൻ ആയുള്ളൂ പിന്നെ ചെവിയിൽ ഒരു മൂളക്കം മാത്രം…
അമ്മു അരമതലിലേക്ക് തളർന്നിരുന്നു എന്നിട്ട് വിശ്വാസം വരാത്ത പോലെ അവരെ മാറി.. മാറി നോക്കി…
“ആരാ… ആ.. രാ.. പ.. റഞ്ഞെ… തെറ്റിയതാകും…. ഫോൺ ഓഫ് ആ.. യി.. പോയതാകും….”അവൾ വിറയ്ക്കുന്ന സ്വരത്തിൽ സ്വയം പറഞ്ഞ് കൊണ്ടിരുന്നു…..
ക്ഷേത്രത്തിൽ നിന്നും രാത്രി വീട്ടിലേക്ക് ഒന്ന് പോയി വരാൻ ഇറങ്ങിയ മനുവിനെ ഏതോ ഒരു വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു….
ആരും കാണാതെ മണിക്കൂറുകളോളം അവൻ അവിടെ കിടന്നു… ആരൊക്കെയോ കണ്ട് ഹോസ്പിറ്റലിൽ എത്തിക്കുമ്പോളേക്കും… അവനിൽ ജീവന്റെ തുടിപ്പുകൾ ഒന്നും അവശേഷിച്ചിരുന്നില്ല…..
അമ്മു ഒന്നും പെട്ടന്ന് സൈലന്റ് ആയി ഒന്നും മിണ്ടാതെ അവൾ അങ്ങനെ ഇരുന്നു…. രാഖിയും.. ഗീതുവും അവളെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു…
“എനിക്കൊന്ന് കാണണം ല്ലോ… ന്നെ കാട്ടുവോ…”അവൾ ഗീതുവിന്റെ മുഖത്തേക്ക് ദയനീയമായി നോക്കി….
“ഡാ… നാട്ടിലേക്ക് കൊണ്ട് പോകുവാണ്… നമ്മൾ ചെന്നാലും….”
“വേണ്ട… കാണേണ്ട ന്റെ ഏട്ടന്റെ മുഖം ന്റെ മനസിലുണ്ടല്ലോ… അത് അത് മതി…..”അവൾ പിറു പിറുത്ത് കൊണ്ട് അകത്തേക്ക് കയറി പോയി….
അവളുടെ പോക്ക് കണ്ട് ഗീതുവും… രേഖയും പേടിയോടെ പിറകെ ചെന്നു…. റൂമിൽ ബെഡിൽ വെറുതെ ചുരുണ്ടു കൂടി കിടക്കുന്ന അവളേ കണ്ടപ്പോൾ അവർക്ക് നെഞ്ച്പൊട്ടി പോകും പോലെ തോന്നി…
“നിക്ക് നീയില്ലാതെ പറ്റില്ല മനുവേട്ടാ…” ഇടയ്ക്കിടെ അവൾ പിറുപിറുത് കൊണ്ടിരുന്നു…
അമ്മുവിന്റെ ഇളയമ്മ വരുവോളം അവർ അവൾക്ക് കൂട്ടിരുന്നു… ഒന്ന് കരയാൻ പോലും ആകാതെ അമ്മു അതേ കിടപ്പ് തന്നെ ആയിരുന്നു…..
അമ്മുവിന് തല വേദനയാണെന്ന് പറഞ്ഞ് അവിടെ നിന്നും അവർ ഇറങ്ങി….. അന്ന് ഒരു തുള്ളി വെള്ളം കുടിക്കാൻ പോലും അമ്മു അവിടെ നിന്നും എഴുന്നേറ്റില്ല… ഇളയമ്മയുടെ ശാപ വാക്കുകളും… അച്ഛന്റെ സാന്ത്വനവും അവൾ കേട്ടില്ല….
മനസ്സും ശരീരവും മരവിച്ച അവൾക്ക് ഇനി എന്ത് തോന്നുവാനാണ്… ഉള്ളിൽ നിറയെ മനുവേട്ടന്റെ മുഖവുമായി അവൾ അങ്ങനെ ഇരുന്നു….രണ്ട് ദിവസം ഇരുട്ടിയതും വെളുത്തതും അവൾ അറിഞ്ഞേ ഇല്ല….
“ഇവൾ പരീക്ഷയ്ക്കൊന്നും പോകുന്നില്ലേ…” ഇളയമ്മയുടെ ശബ്ദം ഉയർന്നപ്പോൾ അവൾ എഴുനേറ്റു… ന്തൊക്കെയോ ചെയ്ത് അവൻ കോളേജിലേക്ക് ഇറങ്ങി….
“ചേച്ചി വയ്യേൽ ഞാൻ കൊണ്ട് വിടാം….”അമ്മുവിന്റെ അവസ്ഥ കണ്ട് ആകാശ് പറഞ്ഞു…
അവൻ പറയുന്നത് കേട്ട് അവൾ അവിടെ തന്നെ നിന്നു… ആകാശ് വന്ന് ബൈക്ക് സ്റ്റാർട്ട് ആക്കി അവളെ നോക്കി അതേ ഭാവത്തിൽ തന്നെ അവൾ ബൈക്കിലേക്ക് കയറി…
“ചേച്ചിക്ക് പേടിയുണ്ടോ… എക്സാമിന് ഇങ്ങനെ ടെൻഷൻ ആകുന്നത് മുന്നേ കണ്ടിട്ടില്ലാലോ..”പോകുന്നതി നിടയിൽ അവൻ ചോദിച്ചു വെങ്കിലും അവൾ ഒന്നും കേട്ടില്ല….
കോളേജിൽ ചെന്നിറങ്ങുമ്പോൾ ഗെയ്റ്റിൽ തന്നെ രാഖിയും അവളുടെ ഫ്രണ്ട്സും ഉണ്ടായിരുന്നു…. അവർ അവളുടെ കൈയ്യിൽ പിടിച്ചു അവർക്കൊപ്പം അവൾ ക്ലാസ്സിലേക്ക് നടന്നു…..
“ഡി… ആ മാധവ് ആ ചേട്ടൻ ആക്‌സിഡന്റിൽ മരിച്ചു അല്ലേ…. നിങ്ങളുടെ വീടിനടുത്തല്ലേ ആ ചേട്ടന്റെയും അമ്മ വീട്….”ആരോ ഗീതുവിനോട് ചോദിക്കുന്നത് കേട്ടതും അമ്മു അവരെ തുറിച്ചു നോക്കി….
“തന്റെ മനുവേട്ടൻ സത്യാണോ….”അത് വരെ ഉള്ളിൽ ഒതുക്കിയതെല്ലാം അറിയാതെ പുറത്തേക്ക് വരുകയായിരുന്നു….. അവൾ മുഖം പൊത്തി കരഞ്ഞു…. കണ്ണുനീർ അവളുടെ കവിൾ തടത്തെ നനച്ചു കൊണ്ടിരുന്നു….
എത്ര അടക്കി വെയ്ക്കാൻ ശ്രെമിച്ചിട്ടും അവളുടെ ചുണ്ടുകൾ അറിയാതെ വിതുമ്പി…. ശബ്ദം പുറത്ത് വരാതെ അവൾ വിങ്ങി കരഞ്ഞു കൊണ്ടിരുന്നു…. എക്സാമിനുള്ള ടൈം ആയപ്പോളേക്കും അവൾ ഒന്ന് ശാന്തമായത് പോലെ തോന്നി രാഖിക്കും ഗീതുവിനും….
എക്സാം കഴിഞ്ഞ് ഇറങ്ങുമ്പോൾ അമ്മു അവരോട് വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു….. മനുവിനെ കുറിച്ച് പക്ഷേ അവൾ ഒരിക്കൽ പോലും വിതുമ്പുകയോ വിങ്ങുകയോ ചെയ്തില്ല…..
വീട്ടിലേക്കുള്ള ബസിൽ കയറും മുന്നേ അമ്മുവും ഗീതുവും കൂടി അമ്മുവിന്റെ അച്ഛന്റെ ചായക്കടയിൽ കയറി…
പക്ഷെ അവളുടെ അച്ഛൻ അവിടെ ഇല്ലായിരുന്നു.. ഇളയമ്മ അനിഷ്ടത്തോടെ എന്തൊക്കെയോ പറഞ്ഞു…അമ്മു ചെറു പുഞ്ചിരിയോടെ അത് കേട്ട് നിന്നു
“ഞാൻ വരുമ്പോളേക്കും ജോലിയൊക്കെ തീർക്കണം… രാവിലെ പണിയെടുത്ത് ന്റെ നടുവൊടിഞ്ഞു….” സുമതി കടുത്ത ശബ്ദത്തിൽ പറഞ്ഞു…
“ചെയ്യാം ഇളയമ്മേ…”സൗമ്യമായി തന്നെ അവൾ പറഞ്ഞു….
അവിടെ നിന്ന് ഇറങ്ങുമ്പോളും… ബസിൽ ഇരിക്കുമ്പോളും ഒക്കെ അമ്മു ശാന്തമായിരുന്നു.. ബസ് ഇറങ്ങി വീട്ടിലേക്ക് കയറേണ്ട ഇടവഴിയിൽ അമ്മു നിന്നു….
ബൈ പറഞ്ഞ് ഗീതു മുന്നോട്ട് നടന്നു അവളുടെ വീട്ടിലേക്ക് കുറച്ചൂടെ നടക്കണം… കുറച്ച് നടന്നതിനു ശേഷം ഗീതു തിരിഞ്ഞു നോക്കി അപ്പോളും അവളെ നോക്കി അമ്മു അവിടെ നിൽക്കുന്നുണ്ടായിരുന്നു….
അവൾ നോക്കുന്നത് കണ്ടപ്പോൾ അമ്മു ചിരിച്ചു കൊണ്ട് കൈ വീശി കാട്ടി… പിന്നെ ഇടവഴിയിലേക്ക് കയറി അമ്മു വേഗത്തിൽ നടന്ന് വീട്ടിലെത്തി….
കതക് തുറന്ന് അകത്ത് കയറിയതിന് ശേഷം അവൾ കതകിൽ ചാരി നിന്ന് കിതച്ചു… കണ്ണുകൾ ഇരികെ അടച്ചു…
“അച്ഛാ ക്ഷെമിക്കണേ “അവൾ മനസ്സ് കൊണ്ട് അച്ഛനോട് ക്ഷമ ചോദിച്ചു…
റൂമിൽ കയറുമ്പോളും ഫാനിൽ കയറ് മുറുക്കുമ്പോളും അത് സ്വയം കഴുത്തിലേക്ക് മുറുക്കുമ്പോളും… ഒന്നും അവൾ കരഞ്ഞതേയില്ല മനസ്സ് വെമ്പുകയായിരുന്നു തന്റെ മനുവേട്ടന്റെ അടുത്തെത്താൻ….
അവസാന പിടച്ചിലും പിടഞ്ഞ് അവളുടെ ശരീരം നിശ്ചലമാകുമ്പോൾ അവൾ കണ്ടു തന്നെ കാത്ത് നിൽക്കുന്ന തന്റെ പാതിയെ…
“ന്തേ പെണ്ണേ വൈകിയത് എത്രയായി കാത്ത് നിൽക്കുന്നു …”എന്ന് അവൻ ആ കള്ള ചിരിയോടെ തിരക്കി…
“പോയില്ലായിരുന്നോ…”അവൾ പരിഭവം കാട്ടി…
“നീയില്ലാതയോ വാവേ….”അവൻ അവളെ ചേർത്തു പിടിച്ചു….
“ഇനി എന്നേ തനിച്ചാക്കുവോ….”അവൾ ചേർന്ന് നിന്ന് അവനെ നോക്കി…
“നീ എന്നിൽ എപ്പോളെ ലയിച്ചു ചേർന്നതാ പെണ്ണേ…. ഒറ്റയ്ക്കാകുമെന്ന് നീ കരുതുന്നുവോ…”അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു….
കൈകൾ കോർത്ത് പിടിച്ച് അവർ മെല്ലെ പറന്നുയർന്നു…. ഇനി ഒരിക്കലും ആരാലും വേർപ്പെടുത്താൻ കഴിയാത്ത മറ്റൊരു ലോകത്തേക്ക്….
പിറ്റേന്ന് പത്രത്തിൽ ഒരു വാർത്തയുണ്ടായിരുന്നു… പരീക്ഷ ഭയം കൊണ്ട് സ്വയം ജീ വ നെടുത്ത അ മൃത എന്ന പെൺകുട്ടിയുടെ മ രണ വാർത്ത….