പ്രണയാർദ്രം
(രചന: സൂര്യ ഗായത്രി)
“”പ്രണയമാണ് സ ഖാവേ എനിക്ക് നിന്നോട്… നീ കൈകളിൽ ഏന്തിയ ആ ചെ ങ്കൊടിയോളം പ്രണയം….
എന്നാണ് എനിക്ക് നിന്റെ കണ്ണുകളിൽ നോക്കി എന്റെ പ്രണയം നിന്നോട് പറയുവാൻ കഴിയുന്നത്… കാത്തിരിക്കുകയാണ് സഖാവേ ഞാൻ ആ ദിവസത്തിനായി…… ഡയറിയിലെ അവസാന വരിയും എഴുതി വച്ചു സ്വര അത് ഭദ്രമായി മടക്കി ഡ്രായറിൽ വച്ചു.”
“”സ്വര നാട്ടിലെ പലചരക്ക് കട നടത്തുന്ന വിശ്വത്തിന്റെയും നിർമ്മലയുടെയും മകൾ. മേ രി മാ താ കോളേജിലെ ഒന്നാം വർഷ ബിരുദവിദ്യാർദ്ധിനി ആണ്.
കോളേജിൽ ആദ്യം ചെല്ലുമ്പോൾ എല്ലാപേരെയും പോലെ സ്വരക്കും ഭയമായിരുന്നു. ഇത്രയും നാൾ പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളിൽ ആയിരുന്നു അവിടെ നിന്നും മിക്സഡ് കോളേജിലേക്കുള്ള മാറ്റം….
ആകെ സമാധാനം കട്ട ചങ്ക് ആയ മാലിനിയും അവൾക്കൊപ്പം കൂടെ കോളേജിൽ ഉള്ളതാണ്.. രണ്ടുപേരും BA മലയാളം വിദ്യാർത്ഥിനികളാണ്.”””
“””കോളേജിൽ ഫ്രഷേസ് ഡേ ആണ്… സ്വര.. എടി…. ഇവിടെ ഭയങ്കര റാ ഗിം ഗ് ആണെന്നാണ് പറയുന്നത്. എനിക്ക് പേടിയാകുന്നെടി.. സീനിയഴ്സ് ആണ് റാ ഗിങ്ങിൽ മുന്നിൽ നിൽക്കുന്നത്… “”” മാലിനി അവൾ അറിഞ്ഞ കാര്യം സ്വരക്ക് മുന്നിൽ നിരത്തി..
“”കാത്തിരുന്ന പോലെ ആ ദിവസമെത്തി. കോളേജ് ഓഡിറ്റോറിയത്തിൽ ആണ് ഫ്രഷേസ് ഡേ സെലിബ്രേഷൻ ഒരുക്കിയിരുന്നത്.
കോളേജ് തുടങ്ങിയപ്പോൾ മുതൽ കേൾക്കുന്ന പേരാണ് സ ഖാവ് അനിരുദ്ധൻ സീനിയേഴ്സ്ന്റെ ലീഡർ… ക്ലാസ്സ് തുടങ്ങി ഇത്രയും നാൾ ആയിട്ടു ഒന്ന് കാണാൻ കഴിഞ്ഞിട്ടില്ല.
ആളെക്കുറിച്ച് കേട്ട് കാര്യങ്ങളൊക്കെ വിപ്ലവം തലയ്ക്കു പിടിച്ചത്. സംസാരം കൊണ്ട് ആരെയും പിടിച്ചിരുത്തും. അതിനുപുറമേ കോളേജ് യൂണിയൻ ചെയർമാൻ..നല്ല ഒന്നാന്തരം പാട്ടുകാരൻ.. മാഷും ആരുടെ പ്രിയ വിദ്യാർത്ഥി..”””
“””സ്റ്റേജിൽ പ്രോഗ്രാം അവതരിപ്പിക്കുന്നതിനു വേണ്ടി ഓരോരുത്തരെയായി വിളിക്കുകയാണ് പ്രൊപ്പോസ് സീൻ ഉൾപ്പെടെ അരങ്ങേറുന്നുണ്ട്… മാലിനി എന്ന പേര് കേട്ടപ്പോൾ തന്നെ മാലുവിന്റെ നല്ല ജീവൻ പോയി… സ്വരയെ ദയനീയം ആയി നോക്കിയിട്ട് മാലു സ്റ്റേജിലേക്ക് കയറി…
റൊമാന്റിക് ഡാൻസ് സീൻ അഭിനയിക്കണം അതാണ്….. ദയനീയമായി മാലു ഓരോരുത്തരെ ആയി നോക്കി… ഒടുവിൽ ഗത്യന്തരം ഇല്ലത്തെ അഭിനയിച്ചു…..
അടുത്തതായി അനൗൺസ് ചെയ്ത പേര് സ്വര വിശ്വം. വിറക്കുന്ന കാലടികളോടെ സ്വര നടന്നു സ്റ്റേജിലേക്ക് കയറി….. ഫസ്റ്റ് ഇയർ സ്റ്റുഡൻസ് സ്വര ഇപ്പോൾ നിങ്ങൾക്ക് മുന്നിൽ ഒരാളെ……
“””പെട്ടെന്നാണ് ആരോ ഒരാൾ മൈക്ക് പിടിച്ചു വാങ്ങിയത്… ഓഡിറ്റോറിയം നിശബ്ദമായി.. സ്റ്റേജിൽ നിന്നും കേട്ട് മുറുമുറുപ്പിൽ നിന്നും മുന്നിൽ നിൽക്കുന്ന ആളിലേക്ക് സ്വരയുടെ മിഴികൾ സഞ്ചരിച്ചു… സഖാവ് അനിരുദ്ധൻ……
പിരിച്ചുവച്ച മീശ, ഡ്രിംചെയ്ത താടി, വെള്ളാരം കണ്ണുകൾ…. അവളുടെ കണ്ണുകൾ അവന്റെ മുഖമാകെ ഓടി നടന്നു.. പെട്ടെന്ന് അനിരുദ്ധൻ സ്വരയുടെ നേരെ തിരിഞ്ഞു..””‘
“””അവളുടെ അടുത്തേക്ക് വന്നു എന്തുവാടി നോക്കുന്നെ… ആണുങ്ങളെ കണ്ടിട്ടില്ലേ.. വേഗം ഒരു പാട്ട് പാടിയിട്ടു പൊയ്ക്കോ.. അതും പറഞ്ഞു മൈക്ക് അവൾക്കുനേരെ നീട്ടി…… സ്വര മൈക്ക് കയ്യിൽ വാങ്ങിയതും അനിരുദ്ധൻ വേഗം സ്റ്റേജിൽ നിന്നിറങ്ങി ഓഡിറ്ററിയത്തിന്റെ മുന്നിലായി വന്നു നിന്നു…””””
ആർക്കും ഒന്നും പറയാൻ കഴിയില്ല കാരണം അനിരുദ്ധൻ ആണ്… സഖാവ് അനിരുദ്ധൻ…..”””
സ്വര മൈക്ക് കയ്യിൽ എടുത്തു…… പതിയെ പാടാൻ തുടങ്ങി……
“വാകകൾ പൂക്കുന്ന വഴിവീഥിയിൽ ചെ ങ്കൊ ടി കയ്യിലെന്തീ സഖാവിനെക്കണ്ടന്നു ഞാൻ
എൻ സഖാവിനെ കണ്ടന്നു ഞാൻ ഒരു മാത്ര കണ്ടപ്പോൾ എൻ ഇടനെഞ്ചിലായി ഒരു വാകപൂമരം പൂത്തപോലെ…………. (വാകകൾ പൂത്ത)
“””പാടി കഴിഞ്ഞു നോക്കുമ്പോൾ തന്നെ തന്നെ നോക്കി കണ്ണിമചിമ്മാതെ നിൽക്കുന്ന അനിരുദനെ ആണ് സ്വര കണ്ടത്.. ആ കണ്ണുകളിൽ അപ്പോൾ അവളോടുള്ള പ്രണയം ആയിരുന്നില്ലേ.. സ്വര അനിരുദ്ധന്റെ മുന്നിൽ വന്നു നിന്നു… അവന്റെ മുഖത്തേക്ക് നോക്കി…….””
“”താങ്ക്സ്….. അതും പറഞ്ഞു സ്വര പുറത്തേക്കു നടന്നു…
“” പിന്നീടങ്ങോട്ട് അനിരുദ്ധൻ സാന്നിധ്യം ഉള്ളിടത്തെല്ലാം സ്വരാ നിറഞ്ഞു നിന്നു.. അവളുടെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള നോട്ടങ്ങൾ അനിരുദ്ധനും ശ്രദ്ധിക്കുമായിരുന്നു..
“”ടാ അനിരുദ്ധ…… ആ ഫസ്റ്റ് ഇയർ മലയാളം സ്റ്റുഡന്റ സ്വര… നിന്റെ പിന്നിൽ തന്നെ ഉണ്ടല്ലോ… എന്താണ് മോനെ ഒരു ഇളക്കം.. നിനക്കും ആ കൊച്ചിനെ കാണുമ്പോൾ ഒരു വെപ്രാളവും പരവേശവും ഒക്കെ ഉണ്ടല്ലോ…..”
അനിരുദ്ധന്റെ കൂട്ടുകാരനും സഹപാടിയുമായ ഹരിഅവന്റെ കമന്റാണ്.. അനിരുദ്ധന്റെ മനസാക്ഷി സൂക്ഷിപ്പ് കാരൻ..കൂടിയാണ് ഹരി…””
“””സ്വരക്ക് അനിരുദ്ധനോടുള്ള പ്രണയം ദിനംപ്രതി കൂടിക്കൂടി വന്നു..പക്ഷേ അനിരുദ്ധൻ മുന്നിലെത്തുമ്പോൾ അവളുടെ ഹൃദയം താളംതെറ്റുന്നു അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ വരുന്നു…..,,,,
അന്നൊരു ശനിയാഴ്ചയായിരുന്നു മാലിനികൊപ്പം ലൈബ്രറിയിൽ നിന്നും വരുമ്പോൾ സ്വരയ്ക്ക് കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.. ഒരു ആശ്രയത്തിനായി മാലിനിക്ക് നേരെ കൈകൾ നീട്ടും മുൻപ് സ്വര കുഴഞ്ഞു നിലത്തേക്ക് വീണു… ഓടികൂടിയ കുട്ടികളെ വകഞ്ഞു മാറ്റി അനിരുദ്ധൻ മുന്നിലേക്ക് വന്നു…
നിലത്തു ബോധം മറഞ്ഞു കിടക്കുന്നവളെ രണ്ടു കയ്യിലുമായി കോരി എടുത്തു.. വാടിയ താമര തണ്ടുപോലെ കിടന്നവളെ നെഞ്ചോട് ചേർത്തു അവൻ വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു..
ക്യാഷ്യലിറ്റിയിൽ സ്വരയെ പരിശോധിക്കുമ്പോൾ പുറത്തു വിങ്ങുന്ന നെഞ്ചുമായി അനിരുദ്ധൻ നിന്നു.. അവനൊപ്പം മാലിനിയും ഹരിയും ഉണ്ടായിരുന്നു…. പരിശോധനകൾക്ക് ഒടുവിൽ ഡോക്ടർ പുറത്തേക്കു വന്നു.
“” സ്വരയുടെ ബൈസ്റ്റാൻഡേഴ്സ് ആരാണ്…..”’ അനിരുദ്ധനും മാലിനിയും ഹരിയും ഡോക്ടറുടെ കേബിനിലേക്ക് ചെന്നു..
നിങ്ങൾ ആ കുട്ടിയുടെ…..
കോളേജ് മേറ്റ്സ് ആണ് ഡോക്ടർ.. സ്വര കോളേജിൽ വച്ചാണ് കുഴഞ്ഞു വീണത്…. അനിരുദ്ധൻ പറഞ്ഞു നിർത്തി……
വീട്ടുകാരെ വിവരം അറിയിക്കണം… ആ കുട്ടിക്ക് ഇതിനു മുൻപ് ഇതുപോലെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണം…. ഡോക്ടർ സ്വരക്ക്… അനിരുദ്ധന്റെ ഒച്ച ചിലമ്പിച്ചു……
“””ഒരു സംശയം ആണ്… കുറച്ചു ടെസ്റ്റ് റിസൾട്ട് കൂടി കിട്ടുവാൻ ഉണ്ട്.. അതിനു ശേഷം കൃത്യമായി പറയാം.. ഒന്ന് കൺഫോം ആണ് ആ കുട്ടിക്ക് കാൻസർ ആണ്. അത് എത്രത്തോളം ആ പേഷ്യന്റിൽ വേരുറപ്പിച്ചു എന്നത് ബാക്കി റിസൾട്ട് കിട്ടിയാലേ പറയാൻ
കഴിയു..
കേട്ടത് വിശ്വസിക്കാൻ ആകാതെ മൂന്നുപേരും തറഞ്ഞു ഇരുന്നു.. ഡോക്ടറുടെ കേബിനിൽ നിന്നും പുറത്തേക്കു വരുമ്പോൾ അനിരുദ്ധന്റെ ഹൃദയം പിടയുകയാ യിരുന്നു..
ഒളിഞ്ഞും തെളിഞ്ഞും തന്നെ പ്രണയത്തോടെ നോക്കുന്ന രണ്ടു കണ്ണുകൾ മുന്നിൽ തെളിഞ്ഞതും…. അവന്റെ മിഴികളിൽ നീർ ഉരുണ്ടു കൂടി. മാലിനി സ്വരയുടെ വീട്ടുകാരെ വിവരം അറിയിച്ചു…”””
അല്പം നേരം കഴിഞ്ഞതും വിശ്വവും നിർമ്മലയും ഹോസ്പിറ്റലിൽ എത്തി. അനിരുദ്ധനെ കണ്ട വിശ്വം വേഗം അവനടുത്തേക്ക് വന്നു. കൈകളിൽ ചേർത്തു പിടിച്ചു… അനിരുദ്ധൻ അല്ലെ….””
“””തന്നെ ഒരിക്കൽ പോലും കാണാത്ത ആ മനുഷ്യന്റെ പരിചയ ഭാവം അനിരുദ്ധനെ അമ്പരപ്പിച്ചു… എന്റെ സ്വര മോൾ പറഞ്ഞിട്ടുണ്ട് അവളുടെ സഖാവിനെ കുറിച്ച്… കണ്ടതുപോലെ അറിയാം എനിക്ക്…. പോകരുത്… ഞാൻ ഒന്ന് ഡോക്ടറേ കണ്ടിട്ട് വരാം…””
“””അയാൾക്കൊപ്പം നടക്കുന്ന നിർമലയെ കണ്ടപ്പോൾ സ്വര അവരുടെ തനി പകർപ്പ് ആണെന്ന് ഹരിക്കു തോന്നി….. ഡോക്ടറുടെ മുറിയിൽ നിന്നും ഹൃദയം തകർന്നു കണ്ണുനീർ വാർത്തു വരുന്ന ആ മാതാ പിതാക്കളെ ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല.
ടെസ്റ്റ് റിസൾട്ട് കൽ എല്ലാം സ്വരയുടെ രോഗം സ്ഥിതീകരിക്കുന്നത് ആയിരുന്നു…. കണ്മുന്നിൽ പൂത്തു നിന്ന പ്രണയം വാടി കൊഴിയാൻ പാകത്തിന് കിടക്കുന്നു… അനിരുദ്ധൻ ഹൃദയം നുറുങ്ങുമാറു സ്വരയെ നോക്കി……”””
“””പിന്നെ അങ്ങോട്ട് ഹോസ്പിറ്റലും വീടും ആയി മാറി…അനിരുദ്ധന്റെ ദിനങ്ങൾ. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ അവൻ തന്റെ പ്രണയത്തിനൊപ്പം ചേർന്നു അവളുടെ സന്തോഷത്തിനായി നീക്കിവച്ചു.
മരുന്നിന്റെയും കീമോയുടെയും അവശതകൾ സ്വരയെ വല്ലാതെ തളർത്തി.. വിശ്വത്തിനും നിർമലക്കും അത് കണ്ടുനിൽക്കാൻ കഴിഞ്ഞില്ല.. അവർ വേഗം മുറിയിൽ നിന്നും പുറത്തേക്കിറങ്ങി….
പല ദിവസങ്ങളിലും അവൾ വേദനയോടെ നിലവിളിക്കും അപ്പോൾ പോലും കണ്ണുനീർ തുള്ളികളെ അവൾ ഒഴുകുവാൻ അനുവദിക്കില്ല പക്ഷെ ഇപ്പോൾ ആ പെണ്ണിന്റെ കരച്ചിൽ കണ്ടുനിൽക്കാൻ കഴിയില്ല…, “””
“”സ്വര… അത്രയും നേർത്തുപോയിരുന്നു ആവിളി… സ്വര മുഖം ഉയർത്തി അനിരുദ്ധനെ നോക്കി…. സഖാവേ… ഇടറിയ ഒച്ചയിൽ ഒരു തേങ്ങലോടെ അവന്റെ മാറിലേക്ക് ചാഞ്ഞു….വല്ലാത്ത വേദന നെഞ്ചു നീറി പുകയുകയാ…
മരിക്കുവാൻ പേടി തോന്നുവാ സഖാവേ…….. എന്റെ സഖാവിനോപ്പം ഒരു ദിവസം എങ്കിലും ജീവിച്ചു കൊതി തീർക്കണം.. ഈ സഖാവിന്റെ സഖി ആകണം.. അതിനു ശേഷം മരിച്ചാൽ മതി……
എന്നെ ഒ.. ന്നു.. ആ വാക മര ചുവട്ടിൽ കൊണ്ട് പോകാമോ. സഖാവിന്റെ കൈ കോർത്തുപിടിച്ചു ആ വാകമരച്ചുവട്ടിൽ ഇരിക്കുന്നത് ഞാൻ ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട്.. എന്നെ ഒന്ന് കൊണ്ടുപോകാമോ.. പ്ലീസ്….””
സ്വര… മോളെ… ഇപ്പോൾ നിന്റെ ബോഡി വളരെ വീക്ക് ആണ്.. ഒരു യാത്ര അത് ഇപ്പോൾ…..
സഖാവ് കൂടെ ഉള്ളപ്പോൾ എനിക്ക് ഒന്നും പറ്റില്ല……
ഞാൻ ഡോക്ടറോട് ഒന്ന് ചോദിക്കട്ടെ..
“”വേണ്ട ആരോടും ചോദിക്കേണ്ട… കൊച്ചു കുഞ്ഞിനെ പോലെ അവൾ ശാട്യം പിടിച്ചു.. അനിരുദ്ധന്റെ നേർക്കു കൈകൾ നീട്ടി…… അനിരുദ്ധൻ അവളെ ഷോൾ എടുത്തു പുതപ്പിച്ചു… ചെറിയ സ്കാർഫ് എടുത്തു തലയിൽ കെട്ടി…
ഇരുകയ്യാലേ കോരി എടുത്തു ചേർത്തു പിടിച്ചു… അവന്റെ ഹൃദയതാളത്തിൽ ചെവിചേർത്ത് സ്വര കിടന്നു… റൂമിനു പുറത്തു നിന്ന വിശ്വവും നിർമ്മലയും അവരെ തടഞ്ഞില്ല.. സ്വരയെ കാറിൽ ഇരുത്തി അനിരുദ്ധനും കാറിൽ കയറി അവളെ ചേർത്തു പിടിച്ചു കോളേജിലേക്ക് പുറപ്പെട്ടു…
കോളേജ് ഗേറ്റ്ൽ കാർ നിർത്തി അവളെയും എടുത്തു വാകമര ചുവട്ടിലേക്കു നടന്നു.. മരച്ചു വട്ടിൽ അവളെയും നെഞ്ചിൽ ചേർത്തു അനിരുദ്ധൻ ഇരുന്നു..
അവരെയും ചുംബിച്ചു വാകപ്പൂക്കൾ നിലത്തേക്ക് ഊർന്നു വീണു… അനിരുദ്ധൻ അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു… കൊച്ചു കുഞ്ഞിനെ പോലെ അവൾ അവനോടു ഒട്ടിയിരുന്നു…..
“”എന്നെ ഒന്ന് ചുംബിക്കാവോ സഖാവേ.. ഒരേ ഒരുവട്ടം…..”” അനിരുദ്ധൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.. അവന്റെ കണ്ണുനീർ അവളുടെ കവിള്കളെ നനച്ചു.. എന്റെ സഖാവ് കരയുവാണോ….
എനിക്കിപ്പോൾ സങ്കടം ഇല്ല സഖാവേ.. ഈ നിമിഷം മരിച്ചാലും ഞാൻ ഹാപ്പി ആണ്.. എന്റെ സഖാവിന്റെ നെഞ്ചിൽ ചേർന്നു ഈ ഹൃദയതാളം കേട്ട് എന്റെ ശ്വാസം നിലക്കണം……
സ്വര ഒന്ന് ഉയർന്നു….. അവളുടെ വിണ്ടു കീറിയ ചുണ്ടുകൾ അനിരുദ്ധന്റെ കവിളുകളിൽ ചുംബിച്ചു…….. അനിരുദ്ധൻ കണ്ണുകൾ ഇറുക്കെ അടച്ചു… അവന്റെ പ്രാണന്റെ ആദ്യ ചുംബനം… കണ്ണുകൾ നിറഞ്ഞു പെയ്തു.. “””
വേദനയിൽ അവളുടെ കണ്ണുകൾ തുറിച്ചു… കൈവിരലുകൾ വലിഞ്ഞു മുറുകി… സ്വര…….. സ്വര……
സഖാവേ.. വിടപറയാൻ നേരമായെന്നു തോന്നുന്നു…… എന്നെ ഒന്ന്.. കെട്ടി.. പ്പി. ടി കാവോ.. അനിരുദ്ധൻ അവളെ ചേർത്തുപിടിച്ചു…. പൊട്ടിക്കരഞ്ഞു…. അവളുടെ കൈവിരലുകൾ അവന്റെ കൈകളിൽ കൊരുത്തിരുന്നു……. ആ ഹൃദയതാളം നിലച്ചു……
പാതിരാ കാറ്റു അവരെ തഴുകി കടന്നുപോയി….. വാകപ്പൂ മണവും പേറി സ്വര യാത്രയായി….
“”അനിരുദ്ധന്റെ കവിളിൽ അപ്പോഴും അവളുടെ ചുംബനത്തിന്റെ ചൂട് ഉണ്ടായിരുന്നു…””
“” ഇനി വരും ജന്മം ഞാൻ നിനക്കായി കാത്തിരിക്കും സഖി… “””ഈ വാകമരച്ചുവട്ടിൽ……. “”… അവൾക്കായി തന്റെ ജീവിതം ബാക്കി മാറ്റിവച്ചു… അവളുടെ ഓർമകളും പേറി…..