വിവാഹത്തിന്റെ ആദ്യനാളുകളിൽ രാജേശ്വരിക്ക് ആമിയോട് സ്നേഹം തോന്നിയിരുന്നു..

ആർദ്രം
(രചന: സൂര്യ ഗായത്രി)

റേഡിയോയിലൂടെ പാർത്ഥസാരഥി എന്ന പേര് കേട്ടതും ആത്മിക വേഗം റേഡിയോയുടെ വോളിയം കൂട്ടി വച്ചു.

ആ സ്വരമാധുരി നിറഞ്ഞ ശബ്ദം കാതുകൾക്ക് കുളിർമ പകർന്നു. സ്വയം മറന്നവൾ അതും കേട്ട് ചാവടിയിൽ ഇരുന്നു അറിയാതെ ചുണ്ടുകളിൽ പാട്ടിന്റെ ഈരടികൾ മുഴങ്ങി.

ആഹാ… തൊഴുത്ത് വൃത്തിയാക്കാൻ പറഞ്ഞു വിട്ടപ്പോൾ കോളേജ് കുമാരി ഇവിടെ ഇരുന്ന് പാട്ടു കേൾക്കുകയാണോ. രാജേശ്വരിയുടെ കനത്ത ശബ്ദം കേട്ട് ആമി ഞെട്ടിയെഴുന്നേറ്റു..

അവൾ തൊഴുത്തിന് അടുത്തേക്ക് നടന്നു. ദാവണിയുടെ പാവാട ഇടുപ്പിൽ തെറുത്തു വച്ച് കുട്ടയിൽ ചാണകം കോരി മാറ്റി. അപ്പോഴും അവളുടെ ചുണ്ടുകളിൽ റേഡിയോയിലൂടെ കേട്ട ആ ശബ്ദമായിരുന്നു..

മാമ്പള്ളി തറവാട്ടിലെ ബ്രഹ്മദത്തന്റെയും ഊർമിള യുടെയും ഒരേയൊരു മകളാണ് ആത്മിക എന്ന ആമി.

ആമിക്ക് ഒരു വയസ്സുള്ളപ്പോൾ ആണ് ഊർമിള യുടെ മരണം.. ഒടുവിൽ ബന്ധുക്കളുടെ നിർബന്ധം സഹിക്കാൻ വയ്യാതെ ബ്രഹ്മദത്തൻ രാജേശ്വരിയെ വിവാഹം കഴിച്ചു.

വിവാഹത്തിന്റെ ആദ്യനാളുകളിൽ രാജേശ്വരിക്ക് ആമിയോട് സ്നേഹം തോന്നിയിരുന്നുവെങ്കിലും… പതിയെ പതിയെ അവർക്കിടയിലേക്ക് മറ്റൊരു കുഞ്ഞു കൂടി വന്നപ്പോൾ ആമിയെ അവർ തികച്ചും അവഗണിച്ചു.

ആമിയെ കൊണ്ട് ചെറിയ ചെറിയ പണികളൊക്കെ ചെയ്യിക്കും. ബ്രഹ്മദത്തന് രാജേശ്വരിയുടെ മുന്നിൽ ഒന്നും മിണ്ടാതെ നിൽക്കാനേ കഴിഞ്ഞുള്ളൂ…… കാലങ്ങൻ അതിവേഗം മാറി മറിഞ്ഞു…

ആത്മിക ഇപ്പോൾ പിജി സ്റ്റുഡന്റ് ആണ്.. ആത്മീക യിലെ പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞ ബ്രഹ്മദത്തൻ അവളെ പാട്ട് പടിപ്പിക്കുന്നതിനും മറ്റും ശ്രദ്ധ പുലർത്തിയിരുന്നു….

ആമി പഠിക്കുന്ന അതേ കോളേജിൽ തന്നെയാണ് അവളുടെ സഹോദരിയായ സ്വാതിയും പഠിക്കുന്നത്…..

ആമി നീ അറിഞ്ഞോ നമുക്ക് പുതുതായി ഒരു സാർ വന്നു. ആളൊരു ചുള്ളൻ ആണ് സോഷ്യോളജി ആണ് പുള്ളി കൈകാര്യം ചെയ്യുന്നത്. സ്റ്റാഫ് റൂമിൽ വച്ച് ഒരു നോക്ക് കണ്ടു എന്തൊരു ഗ്ലാമർ ആണ്.

ഒരുവട്ടം കണ്ടേ ഉള്ളൂ എന്ന സ്പാർക്ക് ആണെടി…… നിന്റെ അനിയത്തി സ്വാതി ഫസ്റ്റ് ഇയർ അല്ലെ..ആ ഭാഗത്തൊക്കെ ചുറ്റിപ്പറ്റി നടക്കുന്നത് കണ്ടു..നിന്നെ പോലെ അല്ല അവൾ ഒരു കോഴിയാണ്.

എന്റെ നിർമ്മലെ നിനക്ക് രാവിലെ വേറൊന്നും പറയാനില്ലേ.,…….

ഓ ഞാനൊന്നും പറയുന്നില്ല.. അപ്പോഴേക്കും ഫസ്റ്റ് അവർ തുടങ്ങാറായി. പതിവുപോലെ ആമി ഫ്രണ്ട് ബെഞ്ചിലിരുന്നു.

അപ്പോഴേക്കും ബ്ലൂകളർ നീളൻ കുർത്തയും ബ്ലാക്ക് ജീൻസും മുഖത്ത് സ്‌പെക്ടസ് വച്ച ഒരാൾ ക്ലാസിലേക്ക് കയറി ക്ലാസ്സ് നിശബ്ദമായി….

ഗുഡ്മോണിങ് ഓൾ…ഞാൻ നിങ്ങളുടെ പുതിയ ലെചരെർ ആണ് സോഷ്യോളജി ആണ് ഞാൻ കൈകാര്യം ചെയ്യുന്നത്.. നിങ്ങളിൽ ചിലർക്കെങ്കിലും എന്നെ അറിയാം എന്ന് ഞാൻ കരുതുന്നു…

അയാം പാർത്ഥസാരഥി…. ഞാൻ ആകാശവാണിയിൽ സംഗീത സപര്യ എന്ന പരിപാടിയിൽ പാടാറുണ്ട്…. പെട്ടെന്ന് പാർത്ഥസാരഥി നോക്കുമ്പോൾ പൂനിലാവ് ഉദിച്ചതുപോലെ വിടർന്ന മിഴികളിൽ സന്തോഷം നിറച്ച് ഒരു പെൺകുട്ടി അയാളെ തന്നെ നോക്കുന്നു.

അയാൾ ആത്മികതയുടെ അടുത്തേക്ക് വന്നു അറിയാമോ തനിക്ക് എന്നെ….. പെട്ടെന്ന് ആ ചോദ്യം കേട്ട് ആമി ഞെട്ടി എഴുന്നേറ്റു…

“”സാർ ആണോ പാർത്ഥസാരഥി ഇവൾ സാറിന്റെ ആരാധികയാണ്.. സാറിന്റെ എല്ലാ പാട്ടുകളും ആത്മീക ക്ക് അറിയാം…നിർമല ഒറ്റശ്വാസത്തിൽ എല്ലാം പറഞ്ഞു നിർത്തി…. “”

“”” അല്ല ഈ കുട്ടി സംസാരിക്കില്ല പാർത്ഥസാരഥി ആത്മീകയെ നോക്കി ചോദിച്ചു…

ആത്മീക പാർത്ഥസാരഥിയെ നോക്കി ഞാൻ….സാറിന്റെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട്…

അതു കൊള്ളാമല്ലോ 45 കുട്ടികൾ പഠിക്കുന്ന ഒരു ക്ലാസ്സിൽ എന്നെ അറിയുന്ന ഒരു കുട്ടി മാത്രമേ ഉള്ളൂ എന്നാൽ നമുക്ക് വിശദമായി എല്ലാവർക്കും ഒന്ന് പരിചയപ്പെടാം ഓരോരുത്തരെയായി പരിചയപ്പെട്ട കഴിഞ്ഞപ്പോൾ ഏകദേശം അവർ തീരാറായി….

സാർ……. “””പിന്നിലിരുന്ന തോമസ് കുട്ടിയുടെതായിരുന്നു ആ ശബ്ദവും നീട്ടിയുള്ള വിളിയും. ”’

”സാർ… ഒരു പാട്ടു പാടിയിട്ട് ഇന്നത്തെ ക്ലാസ് നമുക്ക് വൈൻഡ് അപ്പ് ചെയ്താലോ….എല്ലാ കുട്ടികളും തോമസ് കുട്ടിയുടെ ആഗ്രഹത്തെ പിന്താങ്ങി..”’

“‘”എന്തായാലും നിങ്ങൾ ആരും എന്റെ പാട്ട് കേട്ടിട്ടില്ല… അപ്പോൾ പിന്നെ എന്റെ ആരാധിക ആത്മീക നിങ്ങൾക്കുമുന്നിൽ എനിക്ക് വേണ്ടി ഒരു പാട്ടു പാടും…..””

“””സാർ… ഞാൻ….. എനിക്കറിയില്ല…. ആമി ആകെ പരിഭവിച്ചു..”””

“”സാരമില്ല ഡോ അറിയുന്നപോലെ പാടിയാൽ മതി.. ഞാനും കൂടാം..””

“”ആത്മിക പതിയെ എഴുന്നേറ്റ് നടന്നു വന്നു പാർത്ഥസാരഥിക്കു അടുത്തായി നിന്നു…ശരിക്കും അപ്പോഴാണ് അയാൾ അവളെ ശ്രദ്ധിച്ചത്. നി തം ബം കഴിഞ്ഞു കിടക്കുന്ന തലമുടി മെടഞ്ഞിട്ടു ചെറിയ തുളസികദിർ തിരുകിയിട്ടുണ്ട്…

നെറ്റിയിൽ കറുത്ത വട്ടപ്പൊട്ട് അതിനുമുകളിൽ ചെറിയ ചന്ദനക്കുറി…വിടർന്ന കണ്ണുകളിൽ മഷിയിട്ടിട്ടുണ്ട്….”””

ആമി പതിയെ പാടാൻ തുടങ്ങി

”'”അന്നൊരു നാളിൽ നിന്നനുരാഗം പൂ പോലെ എന്നെ തഴുകി ആ കുളിരിൽ ഞാൻ ഒരു രാക്കിളിയായി അറിയാതെ സ്വപ്നങ്ങൾ കണ്ടു മിഴികൾ പൂവനമായ് അധരം തേൻ കണമായ് ശലഭങ്ങളായ് നമ്മൾ പാടി മന്മഥ ഗാനം”””””

“”ആമിയുടെ കണ്ഠശുദ്ധി യിൽ പാർത്ഥസാരഥി ഉൾപ്പെടെ ക്ലാസിലെ കുട്ടികൾ ഞെട്ടി ഇരിക്കുകയാണ്.

ആമി ഇത്രയും നന്നായി പാടും എന്ന് അവർക്കും പുതിയ ഒരു അറിവായിരുന്നു.. ക്ലാസ് ഒന്നടങ്കം അവളെ അഭിനന്ദിച്ചു കൂട്ടത്തിൽ പാർത്ഥസാരഥിയും..””

“”” താൻ ആളു കൊള്ളാമല്ലോ ഡോ… ഇയാൾ ഇത്രയും നന്നായി പാടും എന്ന് നിങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നോ….”””

“””ഞങ്ങളും അറിഞ്ഞില്ല സാറേ അതൊരു കോറസ് ആയിരുന്നു”””

“”എനിവേ കൺഗ്രാറ്റ്സ്….. ആത്മിക നന്നായി പാടി എന്നെ ഞെട്ടിച്ചുകളഞ്ഞു കേട്ടോ…..”””

”’അപ്പോഴേക്കും ആ അവർ അവസാനിച്ചു കഴിഞ്ഞിരുന്നു.. കുട്ടികൾ ആരാധനയോടു കൂടി അവളെ നോക്കി..

ആമിക്ക് അവളുടെ ഹൃദയത്തിൽ തണുപ്പ് വീഴുന്നത് പോലെ തോന്നി.. ആദ്യമായാണ് ഒരാൾ അവളുടെ കഴിവിനെ അംഗീകരിക്കുന്നതു..തിരികെ സ്റ്റാഫ് റൂമിലേക്ക് പോകുമ്പോൾ പാർത്ഥസാരഥി യിൽ നിറഞ്ഞു നിന്നതും ആത്മീകയായിരുന്നു..

എന്തോ ആ കുട്ടിയെ കുറിച്ച് ഓർക്കുമ്പോൾ അറിയാതെ ചുണ്ടുകളിൽ പുഞ്ചിരി സ്ഥാനംപിടിച്ചു എന്തോ ഒരു പ്രത്യേകത അവളോട് തോന്നുന്നു…മുൻപു എന്നോ കണ്ടു മറന്ന സ്വപ്നത്തിലെ അവശേഷിപ്പ് പോലെ ആ മുഖം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു……,””

ഫസ്റ്റ് ഇയർ ബി എ സോഷ്യളജി ക്‌ളാസിലേക്കായിരുന്നു പാർഥൻ പോയത്. പാർദ്ധൻ ക്‌ളാസിലേക്കു കടന്നപ്പോൾ തന്നെ ഇത്രയുംനേരം തേടിയതെന്തോ കയ്യിൽ കിട്ടിയ ഭാവം ആയിരുന്നു സ്വാതിക്കു. അവൾ…

കണ്ണിമ വെട്ടാതെ പാർത്ഥ സാരതിയെ തന്നെ നോക്കി ഇരുന്നു. സ്വാതിയുടെ കട്ട ചങ്ക് പ്രീതി അത് ശ്രദ്ധിച്ചു..

എന്റെ പെണ്ണെ നീ ഒരു മാഷ് മാരെയും വെറുതെ വിടില്ലേ… അതിനു സ്വാതി ഒന്ന് ചിരിച്ചു.. എന്റെ പ്രീതി എല്ലാ മാഷ്മാരെയും പോലെ അല്ല പാർത്ഥസാരഥി മാഷ്.. മാഷിനെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല… മാഷിനെ എനിക്ക് വേണം.. “””

ദിവസങ്ങൾ കടന്നു പോകും തോറും ആമിയും പാർത്ഥൻ സാറും തമ്മിലുള്ള അദ്ധ്യാപകൻ വിദ്യാർത്ഥി ബന്ധം ഉടലെടുത്തു..

കോളേജ് ഡേയ്ക്ക് ഇരുവരും ചേർന്ന് ഒരു പാട്ട് പാടുവാൻ തീരുമാനം ആയി..ഒടുവിൽ ഏവരും കാത്തിരുന്ന ആ ദിവസം വന്നെത്തി കോളേജ് ഡേ….പാർത്ഥസാരഥി ഒരു മെറൂൺ കളർ കുർത്തയും ജീൻസും ആണ് വേഷം…

ആമിയും മെറൂനിൽ ഗോൾഡൻ കസവ് പാകിയ ഒരു സാരീ ആണ് വേഷം അഴിച്ചിട്ട മുടിയിൽ നിറയെ മുല്ലപൂവ് ചൂടിയിരിക്കുന്നു ആരു കണ്ടാലും ഒന്ന് നോക്കി പോകും അത്രയും ഭംഗി ഉണ്ടായിരുന്നു അവളെ കാണാൻ….

രണ്ടുപേരും മൈക്ക് കയ്യിൽ എടുത്തു…

എങ്ങുനിന്നോ വന്ന പഞ്ച വർണ്ണക്കിളി നീയോ….. എന്നുമെന്റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറെ..
നീയെൻ മുളം തണ്ടിൽ ചുംബിച്ചിരുന്നു പണ്ടേ…………. ( എങ്ങുനിന്നോ വന്ന )

നിസ നിസ ഗസ നിസ ഗമ പ
ഗമ പനിസ സനിധ പ മ
രിമ ധനി നിപ മ പസ…..

പാടികഴിഞ്ഞതും കുട്ടികൾക്കിടയിൽ നിന്നും ആർപ്പുവിളികളും കര ഘോഷവും ഉയർന്നു. അത്രമേൽ ഓരോ വരിയിലും ആഴ്ന്നിറങ്ങിയാണ് ആമിയും പാർത്ഥനും പാടിയത്.

ആമിയുടെ കണ്ണുകളിൽ നോക്കുമ്പോൾ പലപ്പോഴും പാർത്ഥനു അയാളെ തന്നെ നഷ്ട പെടുന്നതായി തോന്നി..

പലപ്പോഴും സ്വയം മറന്നു പാടുന്നവരെ നോക്കി സ്വാതിയും സ്റ്റേജിനു പുറത്തു നിന്നു വീക്ഷിക്കുന്നുണ്ടായിരുന്നു.. ആമിയെ നോക്കുമ്പോൾ പാർത്ഥന്റെ കണ്ണുകളിലെ പ്രണയം സ്വാതി മനസിലാക്കിയിരുന്നു.

ഇല്ല സർ ഞാൻ നിങ്ങളെ മറ്റാർക്കും വിട്ടുകൊടുക്കില്ല.. നിങ്ങൾ എന്റെ മാത്രം ആണ്.

അന്ന് പാർത്ഥൻ അമ്മയുടെ മടിയിൽ തലവച്ചു കിടക്കുമ്പോൾ മകന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് അമ്മ കൗസല്യ മകനോട് ചോദിച്ചു…. ആരാ അമ്മയുടെ പാർത്ഥന്റെ മനസ്സിൽ കയറി കൂടിയ ആ മിടുക്കി…..

പാർത്ഥൻ മുഖം ചരിച്ചു അമ്മയെ നോക്കി. എന്റെ സ്റ്റുഡന്റ് ആണ് അമ്മേ പാവം കുട്ടിയാണ് എനിക്ക് ആ കുട്ടിയോട് വല്ലാത്ത ഒരു അടുപ്പം തോന്നുന്നു.. നല്ല കുട്ടിയാണ് അമ്മേ…

നിന്റെ ഇഷ്ടത്തിന് ഞാൻ എതിര് നിൽക്കുമോ പാർത്ഥ… നമുക്ക് എത്രയും അടുത്ത ഒരു ദിവസം ആ മോളെ കാണാൻ പോകാം….

കോളേജിൽ നിന്നും വന്നു ആമി പതിവുജോലികൾ ഒക്കെ തീർത്തു കിടക്കുമ്പോൾ ആണ് പാർത്ഥനും ഒത്തുള്ള സുന്ദര നിമിഷങ്ങൾ കണ്മുന്നിൽ തെളിഞ്ഞു വന്നത്.

അവളുടെ മനസ്സിൽ നിറഞ്ഞു നിന്നത് ആ സ്വര മാധുര്യവും ആ മുഖവും ആയിരുന്നു.. എന്നാൽ അതെ സമയം അടുത്ത മുറിയിൽ ഉറങ്ങുന്ന സ്വാതിയുടെ മനസിലും പാർത്ഥ സാരഥിയെ സ്വന്തം ആകുക എന്ന ലക്ഷ്യം ആയിരുന്നു.

പിറ്റേന്ന് രാവിലെ കോളേജിൽ എത്തുമ്പോൾ ആമിക്കു പാര്ഥനെ ഒന്ന് കണ്ടാൽ മതി എന്നായിരുന്നു. പാർത്ഥൻ ക്ലാസ്സിലേക്ക് വരുമ്പോൾ നിമ്മിക്കൊപ്പം ഇരിക്കുമ്പോൾ പാർഥന്റെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് ആമിയെ തേടി എത്തി.

ഉച്ചയ്ക്ക് ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു നിർമലയുമൊത്തു ഇരിക്കുമ്പോൾ ആണ് പാർത്ഥൻ അങ്ങോട്ടേക്ക് വന്നത്…. ആത്മീക ബെൽ അടിക്കുമ്പോൾ ഒന്ന് ലൈബ്രറിയിലേക്ക് വരണം.. അതും പറഞ്ഞു പാർത്ഥൻ മുന്നോട്ടു നടന്നു..

ഇതെന്തിനാടി സാർ നിന്നെ ലൈബ്രറി യിലേക്ക് വിളിക്കുന്നത്… നിർമല ആവേശത്തിൽ ചോദിച്ചു..
അതെങ്ങനെ എനിക്കറിയാം.. പോയി ചോദിച്ചാൽ അല്ലെ അറിയാൻ പറ്റു..

എന്തായാലും ഒന്നുറപ്പാണ് സാറിനു നിന്നോട് എന്തോ പ്രതേകത ഉണ്ട്.. അന്ന് പാടുമ്പോൾ ഞാൻ അത് ശ്രദ്ധിച്ചു കണ്ണിൽ കണ്ണിൽ നോക്കി നിങ്ങൾ പാടുന്നത്…..നിർമല അതും പറഞ്ഞു ക്ലാസ്സിലേക്ക് പോയി…

ലൈബ്രറിയിലേക്ക് നടക്കുബോൾ ആമിയുടെ കാലുകൾക്ക് വേഗത ഏറി.. കേൾക്കുവാൻ കൊതിക്കുന്ന ഒന്നാണ് സർ പറയാൻ പോകുന്നതെന്ന് മനസ് മന്ത്രിക്കുന്നു..

ലൈബ്രറിയിൽ കയറി ഒരു ബുക്ക്‌ കയ്യിലെടുത്തു ഒഴിഞ്ഞ കോണിൽ പോയിരുന്നു….. കുറച്ചു കഴിഞ്ഞപ്പോൾ പാർത്ഥനും എത്തി… ബെല്ലടിച്ചസമയം ആയതുകൊണ്ട് ലൈബ്രറി യിൽ കുട്ടികൾ കുറവായിരുന്നു..

ആമിയുടെ ഓപ്പോസിറ് ആയി പാർത്ഥൻ ഇരുന്നു…. എന്താടോ ആകെ ടെൻസ്ഡ് ആണല്ലോ.. താൻ റിലാക്സ് ആകെടോ. ഞാൻ തന്നെ പിടിച്ചു തിന്നില്ല… ഒരു കാര്യം പറയണംഅത്രെ ഉള്ളു.. വളച്ചു കെട്ടുന്നില്ല…

സാർ എന്തിനാണ് വിളിച്ചതു.. പരിഭ്രമം
കാരണം ആമിയുടെ മേൽചുണ്ടിലും നെറ്റിയിലും വിയർപ്പു പൊടിഞ്ഞു. പാർത്ഥ സാരഥി സസൂക്ഷ്മം നോക്കിയിരുന്നു.

ആത്മിക എനിക്ക് തന്നെ ഇഷ്ടമാണ്. തന്നെ ഞാൻ എന്റേതാക്കി കൊള്ളട്ടെ…. ഒരു സാധാരണ ക്യാമ്പസ്‌ പ്രണയമായി താൻ ഇതു കാണരുത് എനിക്ക് ശെരിക്കും ഇഷ്ടമായിട്ടാണ്. കേൾക്കുവാൻ കൊതിച്ച വാക്കുകൾ അവളുടെ കണ്ണുകൾ വിടർന്നു.

പാർത്ഥ സാരഥി അവളുടെ വിരലുകളിൽ കൈകൊരുത്തു പിടിച്ചു. തന്നെക്കുറിച്ചു കുറച്ചൊക്കെ നിർമല പറഞ്ഞു അറിയാം. ഒരിക്കലും സഹതാപം നിറഞ്ഞ പ്രണയം അല്ല അത്രക്ക് ഇഷ്ടം ആയിട്ടാടോ.

ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട്.. എത്രയും പെട്ടെന്ന് ഒരു ദിവസം ഞാൻ അമ്മയേം കൂട്ടി വീട്ടിൽ വരും.
ആമിയുടെ കണ്ണുകളിൽ നിന്നും ഊർന്നു വീണ കണ്ണുനീർ തുള്ളി പാർത്ഥൻ വിരലുകളിൽ തടഞ്ഞു.

എനിക്ക് കിട്ടിയ പുണ്യം ആണ് നീ. ഇനി ഈ കണ്ണുകൾ നിറയാൻ ഞാൻ അനുവദിക്കില്ല.. പാർത്ഥൻ എണീറ്റു ആമിയുടെ അടുത്തേക്ക് ചേർന്ന് നിന്നു ഇനി എനിക്ക് ഒരു കാര്യം കൂടി അറിയണം … തനിക്കു എന്നെ ഇഷ്ടം ആണോ…..

ആമിയുടെ കണ്ണുകൾ ഒന്നുകൂടി വിടർന്നു… ഇങ്ങനെ കണ്ണുരുട്ടല്ലേ പെണ്ണെ ആ കണ്ണ് ഉരുണ്ട് താഴെ വീഴും. എന്റെ ചോദ്യത്തിനുള്ള ഉത്തരം നിന്റെ ഈ കണ്ണുകളിൽ ഉണ്ട്.. എന്നെ നിന്റെ കണ്ണുകളിൽ തളച്ചിട്ടിരിക്കുകയാണ് എന്നെ ഇങ്ങനെ നോക്കല്ലേ ആമി…

ആമി വേഗം അവളുടെ നോട്ടം മാറ്റി…. പാർത്ഥൻ അവളുടെ അടുത്തേക്ക് നീങ്ങി അവളുടെ മുഖം തനിക്കു നേരെ പിടിച്ചു കവിളിൽ പതിയെ ചുംബിച്ചു…

നാണം കൊണ്ട് അവളുട മുഖം ചുവന്ന ചെന്താമര പോലെ വിടർന്നു……. പാർത്ഥന്റെ ചുണ്ടുകൾ ആമിയുടെ ചുണ്ടിൽ പതിയെ ചുംബിച്ചു….. ആമി വേഗം പിടഞ്ഞു മാറി…. പാർത്ഥൻ അത് കണ്ടു ചിരിച്ചു…

പക്ഷെ ഇതെല്ലാം കണ്ടു കൊണ്ട് പുറത്തു എരിയുന്ന കണ്ണുമായി സ്വാതി നിൽപ്പുണ്ടായിരുന്നു. പാർത്ഥ സാരഥി ലൈബ്രറിയിലേക്ക് വരുന്നത് കണ്ടു കൊണ്ടാണ് സ്വാതി പിന്നാലെ വന്നത്. പക്ഷെ അവിടെ കണ്ട രംഗം അവളിൽ ക്രോധം ആളികത്തിച്ചു…

ഇല്ല…. എനിക്ക് കിട്ടാത്തത് മറ്റാർക്കും കിട്ടാൻ സമ്മതിക്കില്ല…. ഞാൻ മോഹിച്ചതൊന്നും ഇതുവരെ മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല..വൈകുന്നേരം വീട്ടിലേക്കുള്ള യാത്രയിൽ സ്വാതിയുടെ മനസ്സിൽ ആമിയെ എങ്ങനെ ഇല്ലാതാക്കാം എന്നായിരുന്നു.

പക്ഷെ ആമിയുടെ മനസ് നിറയെ പാർത്ഥ സാരഥിയെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു. വീട്ടിലെത്തിയിട്ടും സ്വാതിയുടെ തെളിച്ച മില്ലാത്ത മുഖം കണ്ടു രാജേശ്വരി അവളെ ചോദ്യം ചെയ്തു.. പക്ഷെ അവൾ അതിനു വ്യക്തമായ മറുപടി നൽകിയില്ല….

രാത്രിയിൽ ആമിയുടെ മുറിയിലേക്ക് സ്വാതി ചെല്ലുമ്പോൾ ആമി കിടക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു…. ചേച്ചി കിടക്കാറായോ… നാളെ നമുക്ക് ഒന്ന് അമ്പലത്തിൽ പോകാമോ…. വെളുപ്പിന് പോകാം അതാണ് നല്ലത്..

അതിനെന്താ രാവിലെ തന്നെ ഞാൻ റെഡി ആയിട്ടു വരാം… പുലർച്ചെ തന്നെ ആമി ഫ്രഷ് ആയി താഴേക്കു ചെല്ലുമ്പോൾ സ്വാതിയും റെഡി ആയിരുന്നു…. രണ്ടുപേരും അമ്പലത്തിൽ എത്തുമ്പോൾ ദീപാരാധന സമയം ആയിരുന്നു…. വാകച്ചാർത്തു കഴിഞ്ഞു ഭഗവാനെ ആവോളം തൊഴുതു തനിക്കു കിട്ടിയ ഭാഗ്യത്തിന് നന്ദി അറിയിച്ചു……

തൊഴുതു ഇറങ്ങുമ്പോൾ ആമിയുടെ മനസ് നിറയെ സന്തോഷം ആയിരുന്നു.. എന്നാൽ സ്വാതിയുടെ മനസ്സിൽ ആമിയെ ഇല്ലാതാക്കാൻ ഉള്ള വ്യാഗ്രത ആയിരുന്നു…..

ചേച്ചി നമുക്ക് അമ്പലകുളത്തിൽ ഒന്ന് കാല് നനയ്ക്കാം…

അതിനെന്താ മോൾ വാ…
. രണ്ടുപേരും അമ്പലകുളത്തിൽ പടവിൽ നിന്നു ആമി കാൽ നനക്കാൻ തുടങ്ങുമ്പോൾ സ്വാതി അവൾക്കു അടുത്തേക്ക് വന്നു..

ചേച്ചിക്ക് പാർത്ഥൻ മാഷിനെ ഇഷ്ടമാണോ…

മ്മ്….. മാഷിനും ഇഷ്ടാണ്…. അടുത്ത ദിവസം തന്നെ വീട്ടിലേക്കു വരുമെന്ന പറഞ്ഞെ…. ആമിയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു……..

അതുനടക്കില്ല ചേച്ചി… ചേച്ചിക്ക് മാഷിനെ ഇഷ്ടം അല്ലെന്നു പറയണം… മാഷ് എന്റെയാണ് ഞാൻ മാഷിനെ ആർക്കും വിട്ടു തരില്ല…

ആമി ഞെട്ടി സ്വതിയെ നോക്കുമ്പോൾ അവളിൽ ഇതു വരെ കാണാത്താ ഭാവം ആയിരുന്നു…..

സ്വാതി ആമിയുടെ അടുത്തേക്ക് വന്നു അവളെ തള്ളി കുളത്തിലേക്കിട്ടു..

കുളത്തിലെ ആഴങ്ങളിലേക്ക് മുങ്ങി താഴുമ്പോൾ അവളുടെ മനസ് നിറയെ പാർത്ഥ സാരഥിയുടെ മുഖം മാത്രം ആയിരുന്നു………

അമ്മയെയും കൂട്ടി ആത്മികയുടെ വീട്ടിലേക്കു തിരിക്കുമ്പോൾ പാർഥന്റെ ഉള്ളിൽ എന്തോ ഒരു വീർപ്പുമുട്ടൽ ഉണ്ടായിരുന്നു… വീടിനോട് അടുക്കുമ്പോൾ ചുറ്റും ആൾക്കൂട്ടം നിറഞ്ഞു നിൽക്കുന്നത് കണ്ടു പാർത്ഥ ന്റെ ഉള്ളു കാളി…..

വീട്ടിലേക്കു കയറുമ്പോൾ കണ്ടു നിലത്തു കിടത്തിയിരിക്കുന്ന ആമിയെയും ചുറ്റും കൂടി നിൽക്കുന്ന രാജേശ്വരിയെയും, സ്വാതിയെയും കണ്ടു……

എന്താ പറ്റിയെ പാർത്ഥൻ വേപദുവോടെ ചോദിച്ചു…

. അമ്പല കുളത്തിൽ വീണതാ ജീവൻ ഉണ്ടോന്നു സംശയം ആണ്… കൂട്ടത്തിൽ ഒരാൾ പറഞ്ഞു…

നിങ്ങള്ക്ക് മനസാക്ഷി ഇല്ലേ…. ഹോസ്പിറ്റലിൽ എത്തിക്കാൻ നോക്കാതെ കാഴ്ച്ച കാണാൻ നിൽക്കുന്നോ…

രാജേശ്വരിയെയും സ്വാതിയെയും കനപ്പിച്ചു ഒന്ന് നോക്കിയിട്ട് പാർത്ഥൻ ആമിയെ കൈകളിൽ കോരി എടുത്തു….. കാറിൽ കയറ്റി…. അമ്മയേയും കൂട്ടി…. അപ്പോഴേക്കും സ്വാതിയും രാജേശ്വരിയും കൂടെ കാറിൽ കയറി…കാർ ഹോസ്പിറ്റലിലേക്ക് പാഞ്ഞു…….

ക്യാഷുവാലിറ്റിയിൽ ചുമരും ചാരി നിൽക്കുമ്പോൾ പാർത്ഥനു ഒന്ന് മാത്രമേ ഉള്ളായിരുന്നു പ്രാർത്ഥിക്കാൻ…… ജീവൻ തിരിച്ചു തരാണെന്നു………

കുറച്ചു മാറി ദൂരത്തായി നിന്ന സ്വാതിക്കും രാജേശ്വരിക്കും അടുത്തായി പാർത്ഥൻ ചെന്ന്…

എന്താ പറ്റിയത്…….

അത് ഞാനും ചേച്ചിയും അമ്പലകുളത്തിൽ കാൽ നനക്കാൻ പോയപ്പോൾ വഴുതി വീണു… പറയുമ്പോൾ സ്വാതിയുടെ കണ്ണുകളിൽ കണ്ട ഭയം പാർത്ഥൻ ശ്രദ്ധിച്ചു……

പാർത്ഥൻ അവരെയും കടന്നു മുന്നോട്ടു നീങ്ങി.. ഡോക്ടർ പുറത്തേക്കു വന്നു പാർത്ഥനുമായ് സംസാരിച്ചു..

ആമിക്കു ബോധം വീണപ്പോൾ കാണുവാനായി ആദ്യം സ്വാതിയും രാജേശ്വരിയും പോകാൻ തുനിഞ്ഞതും പാർത്ഥൻ അവരെ തടഞ്ഞു… ആമിക്കടുത്തേക്ക് പോയി…….

വാടിയ താമര തണ്ടുപോലെ കിടക്കുന്നവളെ കണ്ണിമ്മ ചിമ്മാതെ പാർത്ഥൻ നോക്കി…… പതിയെ ആമിയുടെ കൈകളിൽ കൈകൾ ചേർത്ത് വച്ചു…..

തന്റെ പ്രാണന്റെ സ്പർശം തിരിച്ചറിഞ്ഞു അവൾ കണ്ണുകൾ വലിച്ചു തുറന്നു…. പാർത്ഥനെ കണ്ടു കണ്ണുകൾ നിറഞ്ഞു തൂവി…..

എന്താ…. എന്താ പറ്റിയത്…… പാർത്ഥൻ അവളുടെ നെറുകിൽ തലോടി……..

സ്വാതി….. സ്വാതിക്കു…. മാഷിനെ…. ഇഷ്ടമാണ്……. ഞാൻ… ഞാൻ.. മാറിക്കൊള്ളാം…….. സങ്കടം ഇല്ലെനിക്ക്………. ആമി പതിയെ കൈകൾ പിൻവലിച്ചു……..

അപ്പോൾ എന്റെ ഇഷ്ടം നോക്കണ്ടേ…… എനിക്ക് ഇഷ്ടം തോന്നണ്ടേ………. പൂർണ്ണ മനസോടെ തനിക്കു എന്നെ അവൾക്കു വിട്ടു കൊടുക്കാൻ പറ്റുമോ….. ഞാൻ ഇഷ്ട്ടപെട്ടത് ആമിയെ ആണ് സ്വാതിയെ അല്ല…..

ഇപ്പോൾ എനിക്ക് അറിയേണ്ടത് ഒന്ന് മാത്രം ആണ്… ഇതിനു പിന്നിൽ സ്വാതി ആണോ… തന്നെ അപകട പെടുത്തിയത് സ്വാതി ആണോ…… ആ മൂർച്ചയെറിയ ചോദ്യത്തിന് മുന്നിൽ പേടിച്ചു ആമി തലയാട്ടി…….

പ്രശ്നം ഉണ്ടാക്കേണ്ട…. എനിക്ക് പേടിയാണ്………. ആമി പാർത്ഥന്റെ കൈകളിൽ അമർത്തി പിടിച്ചു……

പാർത്ഥൻ അവളുടെ കൈകളിൽ കൈകൾ ചേർത്തു… കണ്ണുകൾ പതിയെ ചിമ്മി കാണിച്ചു……

ഡോർ തുറന്നു പുറത്തേക്കു വന്ന പാർത്ഥൻ സ്വാതിയുടെ കവിളിൽ ആഞ്ഞു അടിച്ചു….

തടയാൻ വന്ന രാജേശ്വരിയെ തടഞ്ഞു നിർത്തി…… ഇതു ഒരു വാണിങ് ആണ് എന്റെ പെണ്ണിനെ അപായ പെടുത്താൻ നോക്കിയതിനു……. പിന്നെ ഞാൻ സ്നേഹിച്ചത് ആമിയെ ആണ് സ്വാതിയെ അല്ല….

പിന്നെ ഡിസ്ചാർജ് വാങ്ങി ഞാൻ അവളെ എന്റെ വീട്ടിലേക്കു എന്റെ പെണ്ണായി കൊണ്ട് പോകുവാണ്… അതിനുള്ള സമ്മതം ചോദിച്ചു ഞാൻ വാങ്ങിയിട്ടുണ്ട് അവളുടെ അച്ഛന്റെ അടുത്ത് നിന്നും….. ഇതിൽ ഇനി മറ്റൊരാളുടെ അഭിപ്രായം വേണ്ട……

ഇന്നാണ് പാർത്ഥന്റെയും ആമിയുടെയും വിവാഹം…. പാർഥന്റെ പേരുകൊത്തിയ താലിയും സിന്ദൂരംവും അണിയുമ്പോൾ ആമിയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *