ബിനുവേട്ടാ ഇന്ന് മോള് എനിക്ക് കൊണ്ട് വന്ന് തന്നതാ ഇനി ഇത് കൂടിയേ ബാക്കിയുള്ളു..

ഉണ്ണി മാങ്ങായിലെ മധുരം
(രചന: അഥർവ ദക്ഷ)

അമ്മയേയും അമ്മയുടെ മുന്നിലായ് നിരന്നിരിക്കുന്ന പലഹാരങ്ങളും അവൾ മാറി മാറി നോക്കി ….

പിന്നെ എന്തോ ഓർത്തപോലെ മുറ്റത്തേക്ക് നടന്നു ……അവളുടെ അമ്മ അത് ശ്രെദ്ധിച്ചു …

“അമ്മേ മോള് …..” അടുത്ത് നിന്ന മിഴിയുടെ വലിയമ്മയോടായി അവൾ പറഞ്ഞു

“ഞാൻ നോക്കാം …” ചിരിയോടെ അവർ അവൾക്ക് പിറകെ ചെന്നു

മിഴി അപ്പോളേക്കും തൊട്ടപ്പുറത്തെ വീട്ടിൽ എത്തിയിരുന്നു വലിയമ്മ നോക്കുന്നത് കണ്ടാകാം വീടിന് മുന്നിൽ ഇരുന്ന മുത്തശ്ശി എഴുന്നേറ്റ് വേലിയുടെ അരികിൽ വന്നു …

“കാർത്തു പൊയ്ക്കോളൂ ഞാൻ നോക്കി കോളാം ….”

മിഴി മോൾ അവിടത്തെ നിത്യ സന്ദർശകയാണ് അവിടെയുള്ള എല്ലാവര്ക്കും അവളോട് ഏറെ ഇഷ്ടവുമാണ് ….അവരുടെ വാക്കുകൾ കേട്ടപ്പോൾ വലിയമ്മ തിരിഞ്ഞ് വീട്ടിലേക്ക് പോയി

മിഴി മുറ്റത് നിൽക്കുന്ന മാവിൻ ചോട്ടിൽ പോയി നിന്നു ….മുറ്റം നിറയെ കണ്ണി മാങ്ങകൾ വീണ് കിടക്കുന്നുണ്ടായിരുന്നു

അവൾ തന്റെ കുഞ്ഞി കൈയ്യിൽ കൊള്ളുന്നതിലും അതികം കണ്ണിമാങ്ങകൾ വാരികൂട്ടി …..

“എന്തിനാ മിഴി മോളെ ഇത്രയും മാങ്ങ പുളിയാട്ടോ …..നിറയെ കഴിച്ചാൽ വയറ് നോവും ….” കണ്ടു നിന്ന ജാനകിയമ്മ അവളോടായി പറഞ്ഞു …

“അതേ ….എന്റെ അമ്മന്റെ വയറ്റില് ഉണ്ണി വാവയുണ്ടല്ലോ …..” അവൾ പെറുക്കി കൂട്ടിയ കണ്ണിമാങ്ങ കളുമായി ഉമ്മറത്തിരുന്നു കൊണ്ട് പറഞ്ഞു

“ആണോ … ഉണ്ണിവവയെ മിഴിക്ക് ഇഷ്ട്ടാണോ …”

“ഒത്തിരി ഇഷ്ട്ടാലോ ….മോൾടെ അനിയൻ വാവ ആലോ ….”അവൾ തല കുലുക്കി കൊണ്ട് പറഞ്ഞു …

“ആഹാ …ആട്ടെ അതിന് കണ്ണിമാങ്ങ എന്തിനാ …”

“അമ്മയ്ക്ക് ഇപ്പോൾ ഇത് ഒത്തിരി ഇഷ്ട്ടാ …..അപ്പൊ മോള് കൊണ്ട് പോയി കൊടുക്കേണ്ടേ …..”

“ആഹാ ….അപ്പോൾ അമ്മയ്ക്കാണോ ചുന്ദരി നി മാങ്ങ പെറുക്കിയത് …”

“അതേ അമ്മ കഴിഞ്ഞീസം ഇവിടെ വന്നപ്പോൾ പെറുക്കി തിന്നുന്നത് മോള് കണ്ടു …..മോൾക്കും തന്നു…..” അവൾ ചിരിതൂകി ….

“ആരാ മിഴിമോൾടെ വീട്ടിൽ വന്നേക്കുന്നത് ….”

“അത് ആന്റി മാരാലോ …..അവർ പോയി കഴിയുമ്പം മിഴി മുത്തിക്ക് പാലാരം കൊണ്ട് തരാവെ ….ഇപ്പോൾ മോള് പോകാ ”

അവൾ പെറുക്കിയ മാങ്ങകളുമായി വീട്ടിലേക്കോടി ജനകിയമ്മയും കൂടെ ചെന്നു അവൾ വീടിനകത്തേക്ക് കയറി എന്ന് ഉറപ്പായപ്പോളാണ് അവർ വീട്ടിലേക്ക് തിരികെ പോന്നത് …..

“ഇതെന്താ…. മാങ്ങയൊക്കെ പെറുക്കി തിന്ന് മിഴി വയറു ചീത്തയാക്കേണ്ട …..”

മോൾടെ കൈയ്യിലെ മാങ്ങ കണ്ടപ്പോൾ ആന്റി മാരിലൊരാൾ പറഞ്ഞു …..

“അത് കൊണ്ട് പോയി കളഞ്ഞേ ….” അടുത്തായാളും പറഞ്ഞു

“ഇത് അമ്മയ്ക്കാ ….”മിഴി സങ്കടത്തോടെ കൈയ്യിലെ ഉണ്ണിമാങ്ങായിലേക്ക് നോക്കി ……..

“അമ്മയ്‌ക്കൊ …”അവരിൽ ചിരി വിരിഞ്ഞു

“അമ്മേടെ മുത്തുമണി എന്താ അമ്മയ്ക്ക് കൊണ്ട് വന്നത് ….” അത് കേട്ടുകൊണ്ട് അമ്മ കിച്ചണിൽ നിന്നും വന്നത്

“ഉണ്ണി മാങ്ങ ….”അവളുടെ മുഖത്തത് പ്രകാശം നിറഞ്ഞു

“ആണോടാ ഇത് അമ്മയ്ക്കാണോ … ആയ് അമ്മയ്ക്ക് എന്ത്‌ ഇഷ്ട്ടാന്നോ ….”

അമ്മ അത് കൈയ്യിൽ വാങ്ങി നന്നായി തുടച്ചതിനുശേഷം ഒന്ന് എടുത്തു കടിച്ചു …..മിഴി സന്തോഷം കൊണ്ട് തുള്ളി ചാടി …..

“ഇതെന്താ രാധു ….ഈ രാത്രി കണ്ണിമാങ്ങ കഴിക്കുന്നത് ഈ സമയം ആയിട്ട് പോലും നിനക്ക് പുളി ഇഷ്ട്ടമല്ലായിരുന്നല്ലോ പിന്നെന്താ …..”

രാത്രിയിൽ മാങ്ങ കടിച്ചു കൊണ്ടിരുന്ന രാധിക്കായെ ബിനു നോക്കി

“ബിനുവേട്ടാ ഇന്ന് മോള് എനിക്ക് കൊണ്ട് വന്ന് തന്നതാ ഇനി ഇത് കൂടിയേ ബാക്കിയുള്ളു ബാക്കി മുഴുവൻ ഞാൻ കഴിച്ചു ….പുളി തോന്നുന്നില്ല മധുരമാണ് തേൻ മധുരം …..”

അവൾ സന്തോഷത്തോടെ പറഞ്ഞു ….

“അത് പുളിക്കില്ല രാധു …..കലർപ്പില്ലാത്ത നിഷ്കളങ്ക സ്നേഹത്തിന് ഒരു രുചിയെയുള്ളൂ മധുരം …..അതിൽ മാതൃസ്നേഹം കൂടി നിറയുമ്പോൾ മാധുര്യം ഏറും …..”

ബിനു വാത്സല്യത്തോടെ കട്ടിലിൽ ഉറങ്ങി കിടക്കുന്ന മകളെ നോക്കി …. രാധിക കുനിഞ്ഞ് മിഴിയെ മുത്തങ്ങൾ കൊണ്ട് മൂടി …

Leave a Reply

Your email address will not be published. Required fields are marked *