ഈ ബന്ധത്തിന് താൽപ്പര്യം ഇല്ല എന്ന് അവർ പറയാതെ പറയുക തന്നെയായിരുന്നു, വീട്ടുകാർ സമ്മതിക്കില്ല..

(രചന: അഥർവ്വ ദക്ഷ)
A short love story

ഇഷാൻ ആകുന്നത്ര വേഗത്തിൽ ബൈക്ക് ഓടിച്ചു കൊണ്ടിരുന്നു…. മനസ്സിൽ ഒറ്റ ഒരു ലക്ഷ്യ സ്‌ഥാനമേ ഉണ്ടായിരുന്നുള്ളു ആദ്യയുടെ വീട്….

അവന്റെ മനസാകെ കലങ്ങി മറഞ്ഞിരിക്കുകയായിരുന്നു പക്ഷെ അവൻ എടുത്തിരുന്ന തീരുമാനം ഉറച്ചത് തന്നെ ആയിരുന്നു….. മെയിൻ റോഡിനോട് ചേർന്ന് തന്നെ ആയിരുന്നു ആദ്യയുടെ വീട്…..

സമയം വെളുപ്പിന് 6മണി ആയിരുന്നു അത് കൊണ്ട് തന്നെ റോഡ് ഏറെ കുറെ വിജനമായിരുന്നു….

അവൻ ബൈക്ക് ഗെയ്റ്റിന് പുറത്ത് ഒതുക്കി പാർക്ക് ചെയ്തു…..ബൈക്കിൽ തൂക്കിയിരുന്ന കവർ കൈയ്യിൽ എടുത്തു കൊണ്ട്ഇഷാൻ ഗെയ്റ്റിനകത്തേക്ക് നടന്നു…..

ആദ്യയുടെ അച്ഛനും അമ്മയും കടയിലേക്ക് പോകാൻ അതി രാവിലെ എഴുന്നേൽക്കുന്നത് കൊണ്ട് തന്നെ അവിടെ ലൈറ്റുകളെല്ലാം തെളിഞ്ഞിരുന്നു…..

അച്ഛനും അമ്മയും കടയിലേക്ക് പോയി കാണുമെന്നും ഈ സമയം ആദ്യയും അമ്മമ്മയും മാത്രമേ വീട്ടിൽ കാണൂ എന്നും ഇഷാന് അറിയാമായിരുന്നു….. അവൻ കാളിങ് ബെല്ലിൽ വിരൽ അമർത്തി….പ്രതീക്ഷിച്ചത് പോലെ ആദ്യ തന്നെയാണ് ഡോർ തുറന്നത്

“നീയോ… നിന്നോട് ഞാൻ ഇന്നലെ എല്ലാം പറഞ്ഞതല്ലേ ഇഷാൻ….”അവനെ കണ്ടതും അവൾ അനിഷ്ട്ടത്തോടെ നെറ്റി ചുളിച്ചു….

“എടാ… ഞാൻ ഒന്ന്….”അവൻ പറയാൻ ആഞ്ഞു

“നീ പൊയ്‌ക്കെ.. ആരേലും കണ്ടാൽ അത് മതി….” അവൻ പറയുന്നത് കേൾക്കാൻ നിൽക്കാതെ അവൾ ഡോർ അടയ്ക്കാൻ ഒരുങ്ങി….

പെട്ടന്ന് ഇഷാൻ വാതിൽ ഉള്ളിലേക്ക് ബലമായി തള്ളി…. വാതിൽ മലർക്കേ തുറന്നതിനോടൊപ്പം അതിൽ പിടിച്ചു നിൽക്കുകയായിരുന്ന ആദ്യ പിറകിലേക്ക് മലർന്നടിച്ചു വീണു….

ഒറ്റ നിമിഷം കൊണ്ട് അകത്തേക്ക് കയറിയ ഇഷാൻ കൈയ്യിൽ കരുതിയിരുന്ന ക്യാൻ തുറന്ന് അവളുടെ ദേഹത്തേക്ക് ഒഴിച്ചു… പെട്രോളിന്റെ രൂക്ഷ ഗന്ധം അവിടെമാകെ പടർന്നു….

ആദ്യ അലറി കരയും മുന്നെ തന്നെ അവളൊരു തീഗോളമായി മാറിയിരുന്നു…. ശബ്ദം കേട്ട് ഓടിയെത്തിയ അവളുടെ അമ്മമ്മ ഉറക്കെ കരഞ്ഞു…..

“ആദ്യ…… “കരച്ചിലോടെ തന്നെ കത്തിയാളുന്ന അവളുടെ ശരീരത്തെ ഇഷാൻ മുറുകെ കെട്ടിപ്പിടിച്ചു……

കരച്ചിൽ കേട്ട് ഓടി കൂടിയവർ എങ്ങനെയൊക്കെയോ തീ അണച്ചപ്പോളേക്കും രണ്ടു കരിഞ്ഞ മാംസ കഷ്ണങ്ങൾ മാത്രമായി തീർന്നിരുന്നു അവർ…..

“പ്രണയ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കോളേജ് വിദ്യാർഥിനിയെ കൊന്ന് യുവാവ് ആന്മഹത്യ ചെയ്തു….”….. പിറ്റേ ദിവസം മുതൽ ഇതായിരുന്നു മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വാർത്ത…

പെൺ കുട്ടിയുടെ വീട്ടിലെ അവസ്ഥയെ കുറിച്ച് സഹതപിച്ചും….. ജീവനെടുത്ത പ്രണയത്തെ കുറിച്ചും എല്ലാവരും ഒളിഞ്ഞും തെളിഞ്ഞും വാദിച്ചു കൊണ്ടിരുന്നു…..

20കാരിയുടെ ജീവനെടുത്ത 24കാരനെ കുറിച്ചു മാത്രം ആര് തിരക്കിയില്ല….. അവൻ എല്ലാവര്ക്കും വെറുക്കപ്പെട്ടവനായിരുന്നു അവന്റെ വീട്ടുകാർക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെയായി….

പറഞ്ഞുറപ്പിച്ച പെങ്ങളുടെ വിവാഹം തെറ്റി പോയി… എല്ലാവരിനാലും വെറുക്കപ്പെട്ടവനായിട്ടും.. പെറ്റമ്മ മാത്രം അവനെ ഓർത്ത് നെഞ്ചിൽ തല്ലി കരഞ്ഞു കൊണ്ടിരുന്നു……

“പെങ്ങളുടെയും …. അമ്മയുടെയും കരച്ചിലും… അച്ഛന്റെ ദയനീയത നിറഞ്ഞ മുഖവും….”വെട്ടി വിയർത്ത് ഇഷാൻ ഉറക്കത്തിൽ നിന്നും ചാടി എഴുനേറ്റു….

അവൻ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു….. വേഗത്തിൽ കൈയെത്തിച്ച് അവൻ ലൈറ്റ് തെളിയിച്ചു ടേബിളിൽ ഇരുന്ന മഗിലെ വെള്ളം എടുത്ത് ഇഷാൻ വായിലേക്ക് ഒഴിച്ചു….

തെല്ല് കിതപ്പോടെ അവൻ ബെഡിൽ കുറച്ചു നേരം ഇരുന്നു……മഗിൽ നിന്നും വെള്ളം കൈയ്യിലേക്ക് തെറിച്ചപ്പോൾ ബ്ലൈഡ് കൊണ്ട് വരഞ്ഞ കൈത്തണ്ടയിലെ മുറിവിൽ നീറ്റൽ പടരുന്നത് അവൻ അറിഞ്ഞു……

തൊട്ടടുത്തു തന്നെ കിടക്കുന്ന അമ്മയെ അവൻ നോക്കി…

“പാവം പേടിച്ചിട്ട് തന്റെ ഒപ്പം വന്നു കിടന്നതാണ്….”അവൻ നെടു വീർപ്പോടെ ചുമർ ചാരി കട്ടിലിൽ ഇരുന്നു…..

ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ ആണ് അവൻ ആദ്യയെ ആദ്യമായി കാണുന്നത് അന്നവൾ +1നായിരുന്നു…ഇഷാന്റെ ഫ്രണ്ട്ന്റെ കസിൻ അവൻ വഴിയാണ് അവർ തമ്മിൽ പരിചയത്തിൽ ആകുന്നത്…..

ഒരുപാട് സംസാരിക്കുന്ന എന്തിനും ആക്റ്റീവ് ആയ ആദ്യയോട് അടുക്കാൻ അവന് അതികം സമയം വേണ്ടി വന്നിരുന്നില്ല…..

അവൾ തന്നെ മുൻ കൈ എടുത്ത് ഇഷാന്റെ അമ്മയെയും… പെങ്ങളെയും എല്ലാം പരിചയപെട്ടു എല്ലാവര്ക്കും അവളെ ഇഷ്ട്ടം തന്നെ ആയിരുന്നു….

ഇണക്കവും പിണക്കവും ആയി ആ ബന്ധം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോയി കൊണ്ടിരുന്നു…. ഇഷാൻ ഡിഗ്രിയും PG യും കഴിഞ്ഞ് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്ക് കയറി……

“ജോലികിട്ടിയാൽ ഏട്ടാ നീ ഉടനെ വീട്ടിൽ വന്നു നമ്മുടെ കാര്യം സംസാരിക്കണം…. “അവൾ ഇടയ്ക്കിടെ അവനോട് പറയുമായിരുന്നു….

ജോലി സ്‌ഥിരമായതോടെ വിവാഹലോചനയുമായി അവളുടെ വീട്ടിലേക്ക് പോയത് അച്ഛനും അമ്മയും തന്നെ ആയിരുന്നു….. അവളുടെ വീട്ട്കാർക്കും ഏതിർപ്പൊന്നും ഇല്ലായിരുന്നു…..

ആദ്യ അച്ഛന്റെയും അമ്മയും ഏക മകൾ ആയിരുന്നു…. അവിടെ അടുത്ത് തന്നെ ചെറിയൊരു ഹോട്ടൽ അവർക്കുണ്ടായിരുന്നു….

“ജാതകങ്ങൾ ഒന്ന് ഒത്തു നോക്കി…ഇവളുടെ അമ്മാവന്മാരോട് കൂടി ഒന്ന് ആലോചിച്ചിട്ട് നമുക്കൊരു ഡേറ്റ് എടുക്കാം….”ആദ്യയുടെ അച്ഛൻ തന്റെ അഭിപ്രായം പറഞ്ഞു….

“നമുക്ക് എൻഗേജ്മെന്റ്റ് നടത്തി വെയ്ക്കാം… ഇഷാന്റെ ചേച്ചിക്ക് ഒരു ആലോചന വന്നു ഉറച്ചിട്ടുണ്ട് അത് കഴിഞ്ഞിട്ടൊക്കെ കല്യാണത്തിന്റെ ഡേറ്റ് എടുക്കാം….”ഇഷാന്റെ അച്ഛൻ തന്റെ അഭിപ്രായം പറഞ്ഞു

“ഒരുക്കങ്ങൾക്കായി ഒരു ഒരുവർഷത്തെ സാവകാശം എന്തായാലും ഞങ്ങൾക്കും വേണം…”ആദ്യയുടെ അമ്മ സന്തോഷത്തോടെ അതിനോട് യോജിച്ചു….

അങ്ങനെ അതീവ സന്തോഷത്തോടെ തന്നെയാണ് അവർ അവിടെ നിന്നും മടങ്ങി പോന്നത്…. കല്യാണം ഉറപ്പിച്ചതിന് ചെറിയ രീതിയിൽ ഒരു പാർട്ടി ഫ്രണ്ട്‌സ്ന് കൊടുക്കാനും ഇഷാൻ മറന്നില്ല….

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു വീണു…. പക്ഷെ ആദ്യയുടെ വീട്ടുകാരുടെ ഭാഗത്തു നിന്നും പിന്നെ യാതൊരു രീതിയിലുള്ള പ്രതികരണവും ഉണ്ടായിരുന്നില്ല…. ആദ്യയുടെ പെരുമാറ്റത്തിലും കാര്യമായ മാറ്റം വന്നു കൊണ്ടിരുന്നു….

“അടുത്ത സൺ‌ഡേ ഇവിടെ നിന്നും കുറച്ചു പേര് നിന്റെ വീട്ടിലേക്ക് വരുന്നതിനെ കുറിച്ച് അച്ഛൻ പറയുന്നുണ്ടായിരുന്നു….”ഒരു ദിവസം വിളിച്ചപ്പോൾ ഇഷാൻ ആദ്യയോട് പറഞ്ഞു…..

മൗനമായിരുന്നു ആദ്യ അതിന് നെൽകിയ മറുപടി….

“എന്താ നിനക്കിപ്പോൾ വേണ്ടാന്ന് തോന്നുന്നുണ്ടോ….”അവളുടെ ഒഴിഞ്ഞു മാറ്റം കണ്ടപ്പോൾ അവന് സങ്കടവും ദേഷ്യവും ഒരു പോലെ വന്നു….

“നീ അങ്ങനെയാണോ എന്നെ കരുതിയിരിക്കുന്നത്… ഞാൻ കിടന്നു ഉരുകാൻ തുടങ്ങിയിട്ട് എത്ര ദിവസമായി എന്ന് ഏട്ടന് അറിയോ…..”ഏങ്ങി കൊണ്ട് അവൾ ചോദിച്ചു….

“കരയാതെ കൊച്ചേ… ദേഷ്യം വന്നപ്പോൾ പറഞ്ഞതാ എന്താ നിന്റെ മനസ്സിൽ പറയു എന്നോട്….”അവളുടെ കരച്ചിൽ കേട്ടത്തോടെ അവൻ വല്ലാതായി

“വീട്ടിൽ നിന്ന് ജാതകം നോക്കാൻ പോയിരുന്നു…. എന്തൊക്കെയോ ദോഷമുള്ള ജാതകമാ എന്റേത്.. വിവാഹം നടന്നാൽ നിന്റെ ജീവൻ പോലും…”ഏങ്ങലോടെ അവളൊന്നു നിറുത്തി…

“നീ എന്തൊക്കെയാ ഈ പറയുന്നേ….”അവനു ഒന്നും മനസിലായില്ല….

“ഒരു സെക്കൻഡ് ഓപ്പണിയൻ ആയി വേറെ ഒരു ജോത്സ്യനെ കൂടി അമ്മയൊക്കെ ഇന്നലെ പോയി കണ്ടിരുന്നു… ആയാളും ഇത് തന്നെയാ പറഞ്ഞെ.. എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ ഞാൻ….”അവൾ പറഞ്ഞു നിറുത്തി…..

ഒരു വിധത്തിൽ അവളെ ആശ്വസിപ്പിച്ചു കാൾ വെച്ചു…. വീട്ടിൽ കാര്യം പറഞ്ഞപ്പോൾ അച്ഛൻ അപ്പോൾ തന്നെ ആദിയുടെ അച്ഛനെ വിളിച്ചു തിരക്കുകയും ചെയ്തു….

ഒന്നിനും ഒരു വ്യക്തത ഇല്ലാതെ പരസ്പര വിരുദ്ധമായി അവർ എന്തൊക്കെയോ വിശദീകരണങ്ങൾ പറഞ്ഞു കൊണ്ടിരുന്നു… ഈ ബന്ധത്തിന് താൽപ്പര്യം ഇല്ല എന്ന് അവർ പറയാതെ പറയുക തന്നെയായിരുന്നു…..

വീട്ടുകാർ സമ്മതിക്കില്ല എന്നായപ്പോളും ആദി തന്റെ ഒപ്പം ഇറങ്ങി വരും എന്ന ഉറച്ച വിശ്വസത്തിൽ തന്നെയായിരുന്നു ഇഷാൻ……

പക്ഷെ അവളോട് അതിനെക്കുറിച്ച് പറഞ്ഞപ്പോൾ അവൾ തന്ന മറുപടി അവനെ പാടെ തകർത്തു കളഞ്ഞു…

“വീട്ട് കാരെ എതിർത്ത് ഞാൻ ഒന്നും ചെയ്യില്ല…. നമ്മുടെ നന്മയെ കരുതിയല്ലെ അവർ പറയുന്നത്….”യാതൊരു പതർച്ചയും ഇല്ലാതെ അവൾ പറഞ്ഞു…..

തന്നെ വേണ്ടന്ന് പറഞ്ഞിട്ടും അവൻ പല ആവർത്തി അതെ സ്നേഹത്തോടെയും ഇഷ്ടത്തോടെയും അവളുടെ മുന്നിലേക്ക് ചെന്നു…. പലപ്പോളും എല്ലാവരുടെയും മുന്നിൽ വെച്ച് നാണം കെടുത്താൻ പോലും അവൾ മടികാണിച്ചില്ല….

പിന്നീട് ഫ്രണ്ട് വഴിയാണ് ഇഷാൻ അറിയുന്നത് ആദിയുടെ വിവാഹം മറ്റൊരാളുമായി ഏറെ കുറെ ഉറപ്പിച്ചെന്ന്….. ഉയർന്ന സമ്പത്തികവും മറ്റും ഉള്ളത് കൊണ്ട് തന്നെ മനപ്പൂർവം നിന്നെ ഒഴിവാക്കിയതുമാകാം എന്ന് അവൻ ഇഷാനോട് പറയുകയും ചെയ്തു…..

ഉള്ളിൽ അവളോടുള്ള സ്നേഹവും…
മറ്റുള്ളവർക്ക് മുന്നിൽ അപമാനിതനായത്തിന്റെ അപമാന ഭാരവും എല്ലാം അവൻ അന്ന് രാത്രി സ്വന്തം ശരീരത്തിൽ തീർത്തു……

എല്ലാവരും ചേർന്ന് അവനെ തടയുമ്പോളും… ഓരോന്ന് പറഞ്ഞു മനസിലാക്കാൻ ശ്രെമിക്കുമ്പോളും… ഇതിൽ നിന്ന് എങ്ങനെ രക്ഷപെടാം എന്ന് മാത്രമാണ് ഇഷാൻ ചിന്തിച്ചത്…..

അവസാനം അവളെ ഇല്ലാതാക്കി സ്വയം തീരാൻ തന്നെ അവൻ ഉറപ്പിച്ചു… ഓരോന്ന് കണക്കു കൂട്ടി കിടന്നു എപ്പോളോ മയങ്ങി പോയി…..

നെടു വീർപ്പോടെ അവൻ ബെഡിലേക്ക് ചാഞ്ഞു…. മനസ്സിൽ താനെടുത്ത പല തീരുമാനങ്ങളും അവൻ വീണ്ടും വീണ്ടും തിരിച്ചും മറിച്ചും പരിശോധിച്ച് കൊണ്ട് അങ്ങനെ തന്നെ ഇരുന്നു….

“ഇന്നല്ലേ അവളുടെ മാര്യേജ്… “ദീപക് തിരക്കി…

“ഉം….”ഇഷാൻ കാപ്പി കുടിക്കുന്നതിനിടയിൽ ഒന്ന് മൂളി….

“നീ എടുത്ത തീരുമാനം എന്തായാലും നന്നായി അല്ലെങ്കിലും തട്ടി പറിക്കുന്നതല്ല… വിട്ടു കൊടുക്കുന്നതാണ് യഥാർത്ത പ്രണയം….. “പ്രിയ അവനെ അഭിനന്ദിച്ചു…..

“അതിൽ ഞാൻ വിശ്വസിക്കുന്നില്ല പ്രിയ…. പ്രണയം ഒരിക്കലും വിട്ടു കൊടുക്കാനുള്ള ഒന്നെല്ല.. അത് നേടിയെടുക്കാൻ ഉള്ളതാണ്… ആന്മർത്ഥയുണ്ടേൽ എത്ര വേദനിച്ചാലും കഷ്ടപ്പെട്ടാലും ഒരിക്കൽ നാമത് നേടുക തന്നെചെയ്യും…..

പക്ഷെ പ്രണയം ഒരാൾക്ക് മാത്രം തോന്നേണ്ട ഒന്നെല്ല അത് രണ്ടു പേരുടെയും മനസ്സിൽ ഒരുപോലെ ഉണ്ടാക്കേണ്ട ഒന്നാണ്…..”ഇഷാൻ ചിരിയോടെ പറഞ്ഞു…..

ഒരു വെറുപ്പും ദേഷ്യവും കാട്ടാതെ ആദിയോട് എല്ലാം സംസാരിച്ചവസാനിപ്പിച്ച അവനെ തെല്ല് അത്ഭുതത്തോടെ തന്നെയാണ് അവരെല്ലാം നോക്കിയത്… കാരണം അവന്റെ മനസ്സിൽ അവൾ എത്രത്തോളം ഉണ്ടെന്ന് അവർക്ക് എല്ലാം അറിയാമായിരുന്നു….

“പോട്ടെടാ .. നമുക്ക് വേണ്ടാത്തവരെ നമുക്കും വേണ്ട…. അതാണ് അതിന്റെ ശരി…. ഇതിന്റെ പേരിൽ നീ നിന്റെ ലൈഫ് ഒരിക്കലും കളയരുത്….”ദേവ് അവന്റെ പുറത്തു തട്ടി…..

“അതെ അതാണ് ശരി…. ജീവിതത്തിന്റെ അവസാനം എന്നത്… പ്രണയവും വിവാഹവും മാത്രമല്ലല്ലോ… എനിക്ക് വേറെ എത്രയോ കാര്യങ്ങൾ ഉണ്ട് ഈ ജീവിതത്തിൽ ആസ്വധിക്കാൻ…..

അവൾ പോയി…. മറക്കാൻ കുറച്ചും ടൈം എടുത്തേക്കാം… പക്ഷെ കാലത്തിന് മായ്ക്കാൻ കളയാത്ത ഒന്നും തന്നെ ഇല്ല എന്നെല്ലേ….”അവൻ വീണ്ടും ചിരിച്ചു…..

“അതാണ് അതാണ് അതിന്റെ ഒരിത്… നമുക്ക് ഈ ടോപിക്ക് ഇന്ന് കൊണ്ട് നിർത്താം…. പോകുന്നവർ പോകട്ടേ… വരുന്നവർ വരട്ടെ ….

ഇപ്പോൾ നമ്മുടെ കൂടെയുള്ളവർ അതിലെല്ലേ കാര്യം ഉള്ളെ.. അവരോടൊപ്പം ഇണങ്ങിയും പിണങ്ങിയും… ഹാപ്പി ആയങ്ങനെ കൂടുക തന്നെ… അല്ലാതെന്താ….” അരുൺ ആ സംസാരം നിർത്താൻ ആയി പറഞ്ഞു

“മതി… മതി… ബ്രേക്ക് ടൈം കഴിഞ്ഞു… ഇനി എല്ലാവരും പോയി പണി നോക്കിക്കേ….”പ്രിയ എല്ലാവരോടും ആയി പറഞ്ഞു കൊണ്ട് തന്റെ സിസ്റ്റത്തിന്റെ അടുത്തേക്ക് നീങ്ങി….

എല്ലാവരും സ്വന്തം ഇരിപ്പിടങ്ങളിലേക്ക് മടങ്ങി….
തന്റെ ഈ തീരുമാനം തന്നെയായിരുന്നു ശെരിയെന്നു അവനു ഇപ്പോൾ അറിയാമായിരുന്നു…..

തന്നെ വേണ്ടാത്ത ഒരുവൾക്ക് വേണ്ടി അവളുടെ കൊലപാതകി ആയി സ്വയം ഒടുങ്ങിയെങ്കിൽ ഇന്ന് എല്ലാവര്ക്കും താൻ വെറുക്കാൻ പെട്ടവൻ ആയിരുന്നാനെ…

ഇഷാന്റെ നെഞ്ചിൽ എവിടെയോ ഒരു കുഞ്ഞി നീറ്റൽ പടരും പോലെ തോന്നി അവനു…. കളങ്കമില്ലാതെ അവളെ സ്നേഹിച്ചത് കൊണ്ട് തന്നെ ആ വേദന സ്വാഭാവികമാണെല്ലോ..പക്ഷെ ആ വേദനയ്ക്ക് പഴയതിലും കാഠിന്യം കുറഞ്ഞ പോലെ തോന്നി അവന്…..