അയാൾ ശരീരത്തിനും മനസ്സിനും ഏൽപ്പിച്ച വേദനകളിൽ നീറി പുകഞ്ഞ അവൾ..

മൂ ദേവി
(രചന: അഥർവ ദക്ഷ)

“ഇവൾ എന്തൊരു പെണ്ണാണ്….” എല്ലാവരും അവളെ നോക്കി മൂക്കത്ത് വിരൽ വെച്ചു….

“തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തിയിട്ടാണ്…..” ആരൊക്കെയോ അടക്കം പറഞ്ഞു…..

പക്ഷേ അവൾ അതൊന്നും കേട്ടില്ല….. പാറി പറന്ന മുടിയും ചോ ര വറ്റിയ കണ്ണുകളുമായി വെറും നിർവികാരതയോടെ അവൾ വെറും നിലത്ത് കുത്തിയിരുന്നു….

അവൾക്ക് എല്ലാവരോടും വെറുപ്പായിരുന്നു….. അന്നാദ്യമായി ജന്മം നെൽകിയ അച്ഛനോട് പോലും അവൾക്ക് ദേഷ്യം തോന്നി….

ആർത്തും…. പതം പറഞ്ഞുള്ള കരച്ചിലും അവൾക്ക് ആകെ ആസ്വസ്‌ഥത തോന്നി…

“എന്തിനാണ് ഇങ്ങനെ കിടന്ന് അലറുന്നത് “.. അവൾ മനസ്സിൽ ദേഷ്യത്തോടെ ഉറക്കെ ചോദിച്ചു…..

“വാ മോൾക്ക് കാണേണ്ടേ…..”

ആരോക്കെയോ ചേർന്ന് അവളെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി….

“വേണ്ടാ…” അവൾ ദേഷ്യത്തോടെ ആ കൈകൾ തട്ടിയെറിഞ്ഞു…..

ആരൊക്കെ എത്രയൊക്കെ ശ്രെമിച്ചിട്ടും അവൾ ഇരുന്നിടത്തുനിന്നും എഴുനേൽക്കാൻ തയ്യാറായില്ല…..

പിന്നെയും നിർബന്ധിച്ചപ്പോൾ അവൾ അവിടെ നിന്നും ദേഷ്യത്തോടെ റൂമിലേക്ക് കയറി കട്ടിലിൽ ഇരുപ്പുറപ്പിച്ചു……

അപ്പോളേക്കും പുറത്ത് ആർത്തുള്ള നിലവിളികൾ കേൾക്കാമായിരുന്നു…. പക്ഷെ അവളുടെ കണ്ണിൽ നിന്നുമാത്രം ഒരു തുള്ളി കണ്ണുനീർ പുറത്തേക്ക് ഒഴുകിയില്ല…..

അല്ലെങ്കിലും താൻ എന്തിന് കരയണം അയാൾ തനിക്ക് ആരായിരുന്നു… ഒരിക്കൽ ആരെല്ലാമോ ആയിരുന്നു അയാളുടെ മുഖം ഒന്ന് മാറിയാൽ പിണങ്ങിയാൽ ഒക്കെ തനിക്ക് വളരെ അതികം വേദനിച്ചിരുന്നു…..

എന്നാൽ ഇന്ന് ഒരു മുഴം കയറിൽ തൂങ്ങി ആടുന്ന അയാളുടെ ശരീരം കണ്ടിട്ടും തനിക്ക് എന്ത്‌ കൊണ്ട് വേദനിക്കുന്നില്ല എന്ന് അവൾ അത്ഭുതത്തോടെ ഓർത്തു……

ഒരാളെ മനസ്സ് കൊണ്ട് വെറുത്തു കഴിഞ്ഞാൽ അവർക്ക് ഒരു തരത്തിലും നമ്മളെ പിന്നെ സ്വാദീനിക്കാനാകില്ലന്ന് അവൾക്ക് മനസ്സിലാകുകയായിരുന്നു…..

അവൾക്കും അയാൾക്കും ഇടയിലെ വില്ലൻ മ ദ്യ പാനം ആയിരുന്നു….. സ്വർത്ഥനായിരുന്ന അയാൾ സ്നേഹത്തിന്റെ പേരിൽ അവളെ അടിച്ചമർത്തിയപ്പോൾ

അയാളുടെ സ്നേഹം അവൾക്ക് മറ്റെന്തിനേക്കാളും വലുതായത് കൊണ്ട് വേദന നിറഞ്ഞൊരു പുഞ്ചിരിയോടെ അവൾ ഏല്ലാം സഹിച്ചു…..

പക്ഷെ മ ദ്യ ത്തിന്റെ പുറത്ത് അയാൾ കാട്ടി കൂട്ടിയിരുന്ന പേകൂത്തുകൾ സങ്കടത്തിന് പകരം പയ്യെ പയ്യെ വെറുപ്പ് നിറച്ചു കൊണ്ടിരുന്നു….

ചൊല്ലി കൊടുത്തും…. തല്ലി കൊടുത്തും നോക്കി…. പക്ഷെ അവസാനം അവൾക്ക് അയാളെ മനസ്സിൽ നിന്നും തന്നെ തള്ളി കളയേണ്ടി വന്നു…….

“ടി… സമാധാനം ആയല്ലോടി നിനക്ക്….. ഞങ്ങടെ കുഞ്ഞിനെ കൊലയ്ക്ക് കൊടുത്തപ്പോൾ സമാധാനമായല്ലോടി… മൂ ദേവി ”

പെട്ടന്ന് എവിടെ നിന്നോ ഉള്ള ശബ്ദം അവളെ ചിന്തയിൽ നിന്നും ഉണർത്തി…..

തന്റെ മുന്നിൽ നിൽക്കുന്ന ആ സ്ത്രീയെ അവൾ തുറിച്ച് നോക്കി…. ഒന്നോ രണ്ടോ തവണ അവൾ അവരെ കണ്ടിട്ടുണ്ട് അവളുടെ ഭർത്താവിന്റെ അച്ഛൻ പെങ്ങൾ ആണ്…..

“ഞാൻ മൂ ദേവിയോ…… ” ജ്വലിക്കുന്ന കണ്ണുകളുമായി അവൾ ഇരുന്നിടത്ത് നിന്നും ചാടി എഴുനേറ്റു

“പിന്നെ നീ സമാധാനം കൊടുക്കാതെ കൊന്നതല്ലെടി ഞങ്ങളുടെ കൊച്ചിനെ …..” അവർ കലിതുള്ളി…

“എന്നിട്ട് നിനക്ക് മനസാക്ഷി കുത്തുണ്ടോ അതും ഇല്ല ഇരിക്കുന്നത് കണ്ടില്ലേ അനങ്ങാപ്പാറ കണക്കെ…..” മാറ്റാരോ കൂടി അവരുടെ പക്ഷം ചേർന്നു

“ഇല്ല….. എനിക്കിപ്പോൾ അങ്ങനെയുള്ളയാതൊരു വികാരവും ഇല്ല…. എന്നിലുള്ള നിസഗത അതെന്നിൽ നിറച്ച് എന്റെ കഴുത്തിൽ താലി കെട്ടിയവൻ തന്നെയാണ്……”

അവൾ അവരെ നോക്കി പരിഹസിച്ചു….

“ഇപ്പോൾ എങ്കിലും നിനക്കൊന്ന് മിണ്ടാതെ ഇരുന്നു കൂടെ മോളെ…. അവൾ തെറ്റ് കാരനാണ് പക്ഷെ ആ ചിത ആറും മുന്നേ നിനക്ക് ഇങ്ങനെയൊക്കെ ഏങ്ങനെ കഴിയുന്നു….”

കരഞ്ഞു തളർന്ന അയാളുടെ അമ്മ വേച്ച് വേച്ച് അവിടേക്ക് വന്നു

“പെറ്റ തള്ളയുടെ ശാപം അത് നിന്റെ തലയ്ക്കു മീതെ തന്നെ ഉണ്ടാകും ഓർത്തോ നീ…… കുറച്ചൊക്കെ കഴിക്കാത്ത ഏത് ആണുങ്ങളാടി ഉള്ളത്…. എന്നും പറഞ്ഞ് അവൻ കുടുംബം നോക്കാതെ ഇരുന്നിട്ടുണ്ടോ…..

എന്നിട്ടും അവനെ കുറ്റപെടുത്തി കുറ്റപ്പെടുത്തി കൊലയ്ക്ക് കൊടുത്തില്ലേ നീ…..” അയാളുടെ പെങ്ങൾ അതും പറഞ്ഞ് തല തല്ലി കരഞ്ഞു

നാല് പാട് നിന്നും കുറ്റപ്പെടുത്തലുകൾ ഉയരുമ്പോൾ അവരൊക്കെ പറയുന്നത് എന്ത്‌ എന്ന് മനസ്സിലാകാതെ അവൾ എല്ലാവരെയും തുറിച്ച് നോക്കി ഇരുന്നു….

മ ദ്യ പിച്ച് വന്നിരുന്ന അയാളുടെ കോമാളിത്തരവും പെരുമാറ്റവും നാലാളുകൾ കൂടിനിടതൊക്കെ അവളെ അപമാനിച്ചു കൊണ്ടും വേദനിപ്പിച്ച് കൊണ്ടും ഇരുന്നു…

അതിന്റെ പേരിൽ ഒന്ന് കരഞ്ഞു പോയാൽ പിന്നെ തെറിവിളിയും അസഭ്യം പറച്ചിലും ആണ്…..

ചില രാത്രികളിൽ അമിതമായി മ ദ്യ പി ച്ചത്തിയിരുന്ന ആയാൾ കിടപ്പറയിലും കൊടും ക്രൂരതയാണ് അവളോട് കാട്ടിയിരുന്നത്…..

വിഭലമായ പാഴ് ശ്രമങ്ങൾ കൊടുവിൽ അയാൾക്കടിയിൽ കിടന്ന് ഞെരിഞ്ഞ് അമരുമ്പോൾ…. അവളുടെ കണ്ണുകളിൽ നിന്നും നിസഹായതയുടെ കണ്ണുനീർ ഒഴുകി ഇറങ്ങുമായിരിന്നു…..

ആ നിമിഷത്തിൽ മധുരം നിറഞ്ഞ വാക്കുകൾ പതിയെണ്ട അവളുടെ കാത്തുകളിൽ പതിഞ്ഞിരുന്നത് കേട്ടാൽ അറപ്പുളവാക്കുന്ന സംഭോധനകൾ ആയിരുന്നു…..

കുടിച്ചു വന്ന് വൃത്തി കെട്ട തമാശകൾ പറഞ്ഞ ഒരു ദിവസം ദേഷ്യം സഹിക്ക വയ്യാതെ അവൾ അയാളുടെ താടിയിൽ മെല്ലെ തട്ടി….

“നി എന്നെ തല്ലി അല്ലെ … ….. ….” കവിൾ പൊത്തി പിടിച്ച് അയാൾ അലറി… അയാളുടെ ശബ്ദം കേട്ട് ഒന്നും മനസ്സിലാകാതെ അവൾ പേടിച്ച് വിറച്ച് നിന്നു

“കാണിച്ച് തരാടി നിന്നെ…..”

അയാൾ മുടിയിൽ കുത്തി പിടിച്ച് അവളെ അയാളിലേക്ക് വലിച്ച് അടിപ്പിച്ചു….. വാതിൽ ചവിട്ടി അടച്ചു എന്നത്തേയും പോലെ അവളെ വേദനിപ്പിച്ചു കൊണ്ട് അയാൾ അവളിൽ ആഴ്ന്നിറങ്ങി….

വാതിലിനപ്പുറം ഉറക്കം പാതി വഴിയിൽ പോയ ഇളയ കുഞ്ഞിന്റെ കരച്ചിലൊന്നും അയാൾ ചെവി കൊണ്ടില്ല……

കുറെയേറെ സമയത്തിന് ശേഷം അയാളുടെ കാ മം ശമിപ്പിച്ച് അവളുടെ വേദനയിൽ സന്തോഷം കണ്ടെത്തി അയാൾ അടർന്നു മാറി

തളർന്ന ശരീരവുമായി വി വസ്ത്രയായി എഴുനേറ്റ് അവൾ വാതിൽ തുറന്ന് കുഞ്ഞിനെ മാരോട് അണച്ചു…… അടുത്ത മുറിയിൽ കുഞ്ഞിനെ കിടത്തി ഉറക്കുമ്പോൾ അവൾ നിശബ്ദം കരഞ്ഞു കൊണ്ടിരുന്നു

തന്റെ അച്ഛൻ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഈ നശിച്ച ജീവിതം അവസാനിപ്പിച്ച് കുഞ്ഞുങ്ങളുമായി അവിടേക്ക് കയറി ചെല്ലാമായിരുന്നു…..

ഇതിപ്പോൾ അവൾ നിസ്സഹായയായി ഏങ്ങി കരഞ്ഞു കൊണ്ടിരുന്നു…

അയാൾ ശരീരത്തിനും മനസ്സിനും ഏൽപ്പിച്ച വേദനകളിൽ നീറി പുകഞ്ഞ അവൾ ആ ദിവസം ശക്തമായി തന്നെ പ്രതികരിച്ചു…..

കഴുത്തിൽ കിടന്ന താലി ഊരി അയാളുടെ കൈകളിൽ കൊടുത്തു….

“നിനക്കുള്ള കാഴ്ച്ച ഞാൻ ഒരുക്കി തരാമെടി” എന്ന് പറഞ്ഞ് റൂമിൽ കയറി വാതിൽ അടച്ച അയാൾക്കൊപ്പം എന്നത്തേയും പോലെ കരഞ്ഞു കാലു പിടിച്ച് കൂടെ ചെല്ലാൻ അന്ന് അവൾ തയ്യാറായില്ല……

ആ റൂമിൽ തന്നെ ചടഞ്ഞിരുന്ന് വെറുതെ കണ്ണീർ വാർത്തു…. പിന്നെ ആരുടെയൊക്കെയോ നിലവിളി ശബ്ദം കേട്ട് ഹാളിലേക്ക് വരുമ്പോൾ ആണ് തൂങ്ങി നിൽക്കുന്ന അയാളെ കാണുന്നത്…..

ആ കാഴ്ച അവൾക്ക് അയാളോടുള്ള വെറുപ്പ് കൂട്ടുകയാണ് ചെയ്തത്….തന്റെ കുഞ്ഞിന് വേണ്ടി വർഷങ്ങൾ നീണ്ട പീഡങ്ങൾ സഹിച്ച അവൾക്ക് ആ നിമിഷം അയാളോട് തോന്നേണ്ട വികാരം വേറെ എന്തായിരുന്നു

“ആലോചിച്ച് നിൽക്കാതെ ഇറങ്ങി പോകാൻ നോക്കടി…. ഞാനളുടെ മകന്റെ കുഞ്ഞിനെ ഞങ്ങൾ നോക്കി കോളാം….”ആരോ പറഞ്ഞു…

“പോകാനോ ഇവിടെ…. ഇവിടെ തന്നെ ഞാൻ ജീവിക്കും ഇതെന്റെ മകന് അവകാശപ്പെട്ടതാണ്….

ഞാൻ ജീവു്ച്ചിരിക്കുമ്പോൾ ഇവനെ ഞാൻ എന്തിന് നിങ്ങളുടെ കൈയ്യിൽ ഏൽപ്പിക്കണം…. ഇവിടെ നിന്നും ഇറങ്ങേണ്ടത് നിങ്ങൾ ഒക്കെയാണ്…..” അവൾ അവർ ഓരോരുത്തർക്കും നേരെ വിരൽ ചൂണ്ടി…..

തങ്ങളെ നിലയില്ലാ കായത്തിലേക്ക് തള്ളിയിട്ട അയാളോളുടെ വെറുപ്പ് അപ്പോളും അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു…..

കല്ലിലടിച്ച പൂക്കുലപോയ ചിത്തറിപ്പോയ സ്വപ്നങ്ങളും ജീവിതവുമായി…. ജനിച്ചത് കൊണ്ട് മാത്രം ജീവിക്കുന്ന തീർത്തും തീർത്തും നിസ്സഹയായ ജീവിതങ്ങൾക്കുള്ള സമർപ്പണം. (കഥയല്ല ജീവിതമാണ്….. )

Leave a Reply

Your email address will not be published. Required fields are marked *