അവളുടെ ന്യൂ ഇയര്‍
(രചന: ANNA MARIYA)
അവള്‍ക്ക് ആഘോഷങ്ങളില്‍ ഏറ്റവും പ്രിയം ന്യൂ ഇയര്‍ ആണ്. എല്ലാ പുതിയ വര്‍ഷവും നല്ലതാകുമെന്ന പ്രതീക്ഷയാകും അതിന്റെ കാരണം.
പിന്നെ ഇഷ്ടം വിഷു ആണ്. പടക്കവും പൂത്തിരിയുമൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു. അത് കൊണ്ട് വിഷുവും നന്നായി ആഘോഷിക്കും.
പിന്നെ അവള്‍ക്കിഷ്ടം ക്രിസ്മസ് ആണ്. അതും നിറങ്ങളും വര്‍ണ്ണങ്ങളും ഒക്കെയുള്ള പരിപാടി ആണല്ലോ.
ഒരു ന്യൂ ഇയര്‍ രാത്രിയാണ് ആഘോഷം തുടങ്ങുന്നത്. ഒരു ബോട്ടില്‍ വൈന്‍ വാങ്ങി പരസ്പരം നുണഞ്ഞു കൊണ്ട് ഞങ്ങള്‍ തുടങ്ങി.
ഒന്നാകുമോ രണ്ടായി മാറുമോ എന്നൊനും അറിയില്ല,,, അന്ന് തൊട്ട് ഞങ്ങള്‍ ഒന്നാണ്.
അതിപ്പോ ആരെന്ത് പറഞ്ഞാലും അതങ്ങനെയാണ്. ദിശ മാറി ഒഴുകുക എന്ന് പറഞ്ഞാല്‍ നമ്മള് നമ്മുടെ മുഴുവന്‍ എഫ്ഫോര്ട്ടുംഎടുത്ത് ചെയ്യേണ്ട കാര്യമാണ്.
അത് പറഞ്ഞത് പോലെയാണ് കല്യാണത്തിന് മുന്നേ ഫിസിക്കല്‍ റിലേഷന്‍ അഥവാ ലിവിംഗ് ടുഗതര്‍ റിലേഷന്‍. രണ്ടുപേരുടെ കാര്യത്തില്‍ തീരുമാനം എടുക്കണേല്‍ നൂറു പേരുടെ സമ്മതം വേണ്ട ഇന്നാട്ടില് ഇതൊക്കെ ഇങ്ങനെ തന്നെ.
ആദ്യത്തെ വിഷു നമ്മള് വീണ്ടും ആഘോഷികേണ്ടി വന്നു.
കാരണം വിഷുവിന് വീട്ടില്‍ പോകണമെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. സൊ,, വിഷുവിന്റെ പിറ്റേന്ന് വിഷു റീ ക്രിയേറ്റ് ചെയ്തു. അന്ന് തീരുമാനം എടുത്തതാണ് അടുത്ത വിഷു ഒരുമിച്ച് ഒരു വീട്ടില്‍ ആഘോഷിക്കുമെന്ന്.
ആ തീരുമാനം നടപ്പിലാവണേല് ഈ വര്‍ഷം നന്നായി കഷ്ട്ടപ്പെടണമെന്നും എനിക്കുറപ്പായിരുന്നു. കഷ്ട്ടപ്പെടാനോക്കെ വില്ലിംഗ് ആണ്. പക്ഷെ റിസള്‍ട്ട് കിട്ടിയില്ലേ ഞാന്‍ ചിലപ്പോള്‍ വൈലന്റ്റ് ആകും.
അതായത് ഇത് വേണ്ട എന്ന് പറഞ്ഞ് ആരെങ്കിലും വന്നാല്‍ വരുന്നവരുടെ തല അടിച്ചു പൊട്ടിക്കാന്‍ സാധ്യതയുണ്ട് എന്ന് ചുരുക്കം. അത് കൊണ്ട് തന്നെ പതിയെ പതിയെ എല്ലാവരോടും കാര്യം പറഞ്ഞു.
കേട്ടവര്‍ കേട്ടവര്‍ ഓരോരുത്തര് ആയി പോടാ പുല്ലേ എന്ന് പറഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി ഇത് ഒരു നടയ്ക്ക് പോകില്ല എന്ന്. എന്നാല്‍ പിന്നെ എനിക്കെന്റെ വഴി.
ശമ്പളത്തില്‍ നിന്ന് ഒരു തുക മാറ്റി വയ്ക്കാന്‍ തീരുമാനിച്ച ശേഷം ഒരു വീട് നോക്കാന്‍ തുടങ്ങി. വീട്ടില്‍ പറ്റില്ലെങ്കില്‍ വേണ്ട. കൃത്യമായി വാടക കിട്ടുന്നുണ്ടെങ്കില്‍ ആരെങ്കിലും വീട് വാടകയ്ക്ക് തരും.
അതിനു വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. എളുപ്പത്തില്‍ വീട് കിട്ടി. ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു.
ഇന്നും ഇനിയങ്ങോട്ടും ഈ വീട്ടില്‍ ഞങ്ങള്‍ ഒറ്റയ്ക്ക് ആയിരിക്കും എന്ന്. ഒന്ന് രണ്ടു ദിവസം ഡസ്പ്പ് ആയിരുന്നു. ഒന്നും പ്രതീക്ഷിച്ചത് പോലെ നടന്നില്ല എന്ന് മാത്രമല്ല നേരെ ഓപ്പോസിറ്റ് ആകുകയും ചെയ്തു.
പിന്നെ നമ്മള് നമ്മുടെ ലോകം കണ്ടെത്തി. പക്കാ മോഡേണ്‍ ആയ ഈ പെണ്ണ് ഒരു ദിവസം കാച്ചിയ വെളിച്ചെണ്ണ തേച്ചു കുളിച്ച് മണം പരത്തി.
മോഡേണ്‍ വേഷം ഒരു രാത്രിത്തത്തെയ്ക്ക് വേണ്ടെന്ന് വച്ച ശേഷം അന്ന് രാത്രി സാരി ഉടുത്തു. എന്റെ ദൈവമേ,, കണ്ട്രോള് കിട്ടണേല്‍ കണ്ണ് പൂട്ടി നടക്കേണ്ട അവസ്ഥ.
പക്ഷെ ആ കണ്ണ് പൊത്തി കളി അധിക നേരം നീണ്ടു നിന്നില്ല. അവള് ഉണ്ടാക്കാന്‍ തുടങ്ങിയ ഫുഡ് പാതി വഴിയില്‍ ഉപേക്ഷിച്ച് അവളെയും വാരി എടുത്ത് ഞാന്‍ റൂമിലേയ്ക്ക് പോയി.
ഫഹദ് ഫാസില്‍ ഒരു ഇന്റെര്‍വ്യു യില്‍ പറഞ്ഞത് പോലെ ഓരോരുത്തരും ഇന്ടിപ്പെന്ടന്റ്റ് ആണ്. സ്വന്തം കാര്യത്തില്‍ തീരുമാനം എടുക്കാന്‍ എല്ലാര്ക്കും സ്വാതന്ദ്രം ഉണ്ട്.
അതിന് എല്ലാവരും കിടന്ന് ഇങ്ങനെ മരിക്കേണ്ട കാര്യമെന്താ. മുടിയുടെ മണം മൂക്കില്‍ തട്ടുമ്പോള്‍ ഒക്കെ മറ്റൊരു മായാ ലോകം ഞാന്‍ കണ്ടു. അവള്‍ക്ക് ആനന്ദിപ്പിക്കാനും അറിയാം.
അത് കിട്ടാതെ പോകുന്നതാണ് എല്ലാവരുടെയും പ്രശ്നം. അതില്‍ പാവം ഞങ്ങള്‍ കുറ്റക്കാരല്ല. എന്ത് ചെയ്യാന്‍ പറ്റും. റിസര്‍ച് നടത്തി വരെ ഞങ്ങള്‍ കാര്യം കാണാറുണ്ട്. അതങ്ങനെയാണ്,, അതങ്ങനെ വേണം.
കാരണം,, ഇതില്‍ തോറ്റാല്‍ പോയില്ലേ. ലൈഫ് ഒന്നേ ഉള്ളൂ. അതിന്റെ കുറച്ചൊരു ഭാഗമെങ്കിലും ആരോഗ്യത്തോടെ ഇരിക്കുമ്പോള്‍ എങ്കിലും ഇതൊക്കെ ആസ്വദിക്കണ്ടേ.
പരസ്പരം മിണ്ടാതെ ആര്‍ക്കോ വേണ്ടി കെട്ടി പൂട്ടി വച്ച് കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വേണ്ടി മാത്രം ഗര്‍ഭം ധരിക്കുന്ന ഏതോ നൂറ്റാണ്ടിലെ ജീവിതം ഇവിടെയും ഇനിയും വേണമെന്നാണ് പറയുന്നതെങ്കില്‍ നോ സോറി. അത് നടക്കൂല.
നമ്മുടെ ജീവിതം നമുക്ക് ഇഷ്ടമുള്ള പോലെ ജീവിക്കും. അതില്‍ ആരുടെയും അഭിപ്രായം ചോദിയ്ക്കാന്‍ താല്പര്യമില്ല.
താമസം തുടങ്ങി മൂന്നു മാസം കഴിഞ്ഞു. ആദ്യത്തെ പൊല്ലാപ്പ് അടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും എല്ലാവരും കൂട്ടത്തോടെ ആക്രമിക്കാന്‍ വന്നു.
അവര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റുന്നില്ല,, മറ്റുള്ളവരുടെ മുഖത്ത് നോക്കാന്‍ പറ്റുന്നില്ല,, ഈ പേക്കൂത്ത് ഇപ്പൊ നിര്‍ത്തണം,, ഇനി തുടര്‍ന്നാല്‍ രണ്ടിന്റെയും കൈയും കാലും തല്ലി ഒടിക്കും,,ഭീഷണികള്‍ വരെയായി കാര്യങ്ങള്‍.
അക്കാര്യത്തില്‍ പേടിയില്ല,,കാരണം ഞങ്ങള്‍ രണ്ടാളും കരാത്തെ പഠിച്ചവര്‍ ആണ്. സൊ വയലന്റ്സ് നോട് പേടിയില്ല. അടിച്ചാല്‍ തിരിച്ചടിക്കും. അതിപ്പോ ആരായാലും. അത്രേ ഉള്ളൂ.
കാര്യങ്ങള്‍ വയലന്റ്സ് ലേക്ക് പോയില്ല. ചിലര്‍ അടുപ്പം കാണിച്ചു. ചിലര്‍ കുറച്ചു കൂടി അകലം കാണിച്ചു. അടുപ്പം കാണിച്ചവര്‍ക്കും ദുരുദ്ദേശം ഉണ്ടെന്ന് ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു. അവരാരും വെറുതെ വന്നു കൂടിയവര്‍ അല്ല.
കാര്യങ്ങള്‍ എവിടെയെത്തി എന്നറിയാന്‍ വന്നവര്‍ ആണ്. അവരുടെ ഓരോ ചോദ്യത്തിനും അവള് പുഞ്ചിരിച്ചു. ഇതങ്ങനെ സാധിക്കുന്നു എന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. ചിലര്‍ക്ക് വിശേഷം ഉണ്ടോ എന്നാണ് അറിയേണ്ടത്.
എല്ലാത്തിനും മറുപടി പുഞ്ചിരി മാത്രമായിന്നു. ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങി മൂന്നാം മാസം പെണ്ണ് ഗര്‍ഭം ധരിക്കണം അല്ലെങ്കില്‍ അവള് മച്ചിയാണ് എന്നൊക്കെ പുരാതന കാലത്തെ പ്രയോഗമാണ്.
ഈ നാട് എവിടെ പുരോഗമിച്ചു എന്നാണ് എല്ലാവരും പറയുന്നത്. പെട്ടെന്ന് വേണ്ടെങ്കില്‍ വേണ്ടെന്ന് വയ്ക്കാനുള്ള എത്ര എത്ര ഓപ്ഷന് നമുക്കുണ്ട്. അയ്യയ്യേ. ഏറ്റവും വലിയ അടിസ്ഥാനം സാമ്പത്തികമാണ്.
അതില്ലാതെ വേറെന്ത് ഉണ്ടായിട്ടും കാര്യമില്ല. ഒരു കുഞ്ഞുണ്ടായാല്‍ ചിലവ് മൂന്നിരട്ടിയാകും. അത് ഈ പറയുന്ന ആരും കൊണ്ട് തരൂല. നമ്മള് തന്നെ കണ്ടെത്തണം.
കാര്യങ്ങള്‍ രണ്ടാം ഘട്ടത്തിലേയ്ക്ക്. അഞ്ചു മാസം കഴിഞ്ഞു. ചിലര്‍ വന്നും പോയും ഇരിക്കുന്നു. എല്ലാര്ക്കും ഏക ആശ്വാസം അവള് പ്രഗ്നന്റ്റ് ആയിട്ടില്ല എന്നാണ്.
എന്നാല്‍ ചിലരുടെ പേടിയും അതാണ്. കല്യാണം കഴിഞ്ഞ് ഇത്രയും നാളായിട്ട് ഇതെന്താ ഇങ്ങനെ. ഇവരിനി വേണ്ടെന്ന് വച്ചോ. ഒരു ന്യൂ ഇയര്‍ സമയത്ത് ഒരേ കമ്പനിയില്‍ രണ്ടു വേക്കന്‍സി വന്നപ്പോള്‍ രണ്ടാള്‍ക്കും ജോലി കിട്ടി.
അടിച്ചു മോനെ എന്ന് ഇന്നസെന്റ് പറഞ്ഞപോലെ അതൊരു ലോട്ടറി ആയിരുന്നു. നമ്മുടെ ജീവിതം സമാധതിന്റെ പാതയില്‍ കൊണ്ടെത്തിക്കാന്‍ പാകത്തിലുള്ള ലോട്ടറി. ജീവിതത്തില്‍ ഉയര്‍ച്ചകള്‍ ആണെന്ന് കണ്ടപ്പോള്‍ സ്വീകരിക്കാന്‍ കുടുംബം തയ്യാറായി.
അങ്ങനെ ഉയര്‍ച്ചകള്‍ മാത്രം കണ്ടു വിളിക്കുന്ന കുടുംബം തല്ക്കാലം വേണ്ടെന്ന് വയ്ക്കാന്‍ ഞാനും തീരുമാനിച്ചു. വിഷു നമുക്ക് പിന്നെ ആഘോഷിക്കാം. സമയമുണ്ടല്ലോ…