ജോഷ്മി ജോഷ്വാ,, അഥവാ ജോഷ്മി J M,, അഥവാ ജോഷ്മി ജോഷ്വാ മേബിള്‍
(രചന: ANNA MARIYA)
പ്രായത്തിനു മൂത്ത ഒരു പെണ്‍കുട്ടിയെ ഞാന്‍ കല്യാണം കഴിക്കണം എന്ന് ആഗ്രഹിച്ചത് അവളെ മാത്രമാണ്.
ഇത്ര ചെറിയ പ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഇത്രയേറെ മച്യൂരിറ്റി ഉണ്ടാകുമെന്ന് എനിക്ക് കാണിച്ചു തന്നതും അവള്‍ ഒരാള്‍ മാത്രമാണ്. അതിനു മുന്നെയോ പിന്നെയോ അങ്ങനൊരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല.
അനിയത്തിയെ കൂട്ടാന്‍ ഹോസ്റ്റലില്‍ പോയപ്പോള്‍ ആദ്യമായി ഞങ്ങള്‍ ഫേസ് ടു ഫേസ് കണ്ടു. അനിയത്തി പറഞ്ഞ് കേട്ടപ്പോള്‍ തന്നെ ഒന്ന് പരിചയപ്പെടണം എന്ന് കരുതിയതാണ്.
പക്ഷെ അതിനുള്ള അവസരം അന്ന് കിട്ടിയില്ല. പിന്നത്തേയ്ക്ക് വച്ച ആ കാര്യം ഒരു സമയത്ത് ഞാന്‍ സാധിച്ചെടുത്തു. അനിയത്തിയുടെ തന്നെ ഫോണില്‍ നിന്ന് അവളുടെ നമ്പര്‍ എടുത്ത് ഞാന്‍ വിളിച്ചു.
“ ഹായ് ജോഷ്മി”
എന്റെ ഫസ്റ്റ് വോയ്സ് കോളില്‍ തന്നെ ആള് ഞാനാണ് എന്ന് അവള്‍ക്ക് മനസ്സിലായി. അന്ന് ജസ്റ്റ് ഒന്ന് സംസാരിക്കാന്‍ മാത്രമേ പറ്റിയുള്ളൂ.
പിന്നീടുള്ള ദിവസങ്ങളില്‍ അവള്‍ എനിക്ക് വേണ്ടി സമയം കണ്ടെത്തി. ഒരിക്കലും നടക്കാന്‍ സാധ്യത ഇല്ലെന്ന് എനിക്ക് ഉറപ്പായിരുന്നിട്ടും ഒരു ദീര്‍ഘ ദൂര യാത്ര പോലും ഞങ്ങള്‍ പ്ലാന്‍ ചെയ്തു.
ഒരിക്കലും ഒരു പ്രണയം അവളുടെ ഉള്ളില്‍ തോന്നാന്‍ സാധ്യതയില്ല എന്ന് ഞാന്‍ ആദ്യം തന്നെ മനസ്സിലാക്കിയിരുന്നു.
അവള്‍ ലോകം കണ്ടതാണ്,, ഞാന്‍ കണ്ടു തുടങ്ങുന്നേ ഉള്ളൂ. മിക്കപ്പോഴും എന്നെ പറഞ്ഞ് തിരുത്താന്‍ അവള്‍ ശ്രമിച്ചു കൊണ്ടെ ഇരുന്നു.
ഞാന്‍ പോരായ്മകള്‍ ധാരാളമുള്ള ഒരു മനുഷ്യന്‍ ആണ്. എന്റെതായ പിടി വാശികള്‍,, അതിനെ തര്‍ക്കിച്ചു ജയിക്കാനുള്ള കഴിവ് ആവേശം.
ഇതെല്ലാമാണ് അന്നത്തെ എന്റെ ഐഡന്റിറ്റി. ഇപ്പൊ ആ ഞാന്‍ ഇല്ല. ഇപ്പൊ അവളുമില്ല. ഒരു പക്ഷെ അവളുടെ ഡ്യൂട്ടി എന്നെ നല്ലൊരു വ്യക്തിയാക്കി മാറ്റുക എന്ന് മാത്രമാകും.
അത് കഴിഞ്ഞപ്പോള്‍ അവള്‍ പോകേം ചെയ്തു. ഒരു തവണ കൂടി ഞാന്‍ അവളെ ഒന്ന് കാണാന്‍ ആഗ്രഹിക്കുന്നു. അതിനൊരു കാരണമുണ്ട്.
ജീവിതത്തില്‍ കുറേയേറെ തെറ്റിദ്ധാരണകള്‍ ചുമലില്‍ കൊണ്ട് നടന്നിരുന്ന ആളാണ് ഞാന്‍. ആദ്യമായി ഞങ്ങള്‍ വഴക്ക് കൂടിയത് ഗേ റിലേഷന്‍ ഷിപ്പിനെ ചൊല്ലിയായിരുന്നു.
ഗേ റിലേഷന്‍ ശരിയല്ല അവര്‍ മാറി ചിന്തിക്കണം രണ്ടാവണം ആണ് പെണ്ണിനെ കല്യാണം കഴിക്കണം എന്നായിരുന്നു എന്റെ വാദം.
ഹോര്‍മോണ്‍ പ്രോബ്ലം എന്താണെന്നും അതുകൊണ്ട് വരുന്ന പ്രോബ്ലെംസ് എന്താണെന്നും അന്നവള്‍ പറഞ്ഞത് എനിക്ക് മനസ്സിലായില്ല.
അവള്‍ പറഞ്ഞതായിരുന്നു ശരി എന്ന് എനിക്ക് മനസ്സിലാകാന്‍ ഞാന്‍ കുറെ മുന്നോട്ടു പോകേണ്ടി വന്നു.
രണ്ടിലധികം പേര് ഇതേകാര്യം ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞത് ശരിയായിരുന്നു എന്നെനിക്ക് മനസ്സിലായി. അത് മനസ്സിലായതിന്റെ ഇടയില്‍ നാലോളം തര്‍ക്കങ്ങള്‍ നമുക്കിടയില്‍ ഉണ്ടായിട്ടുമുണ്ട്.
അതെല്ലാം പോകെ പോകെ അറിവുള്ളവര്‍ പറഞ്ഞ് തരുന്നത് മനസ്സിലാക്കണം എന്ന് എന്നെ പഠിപ്പിക്കാന്‍ തുടങ്ങി.
അവള്‍ എനിക്ക് തന്ന ഏറ്റവും ബെസ്റ്റ് ക്വാളിറ്റി എന്ന് പറഞ്ഞാല്‍ ദുശ്ശാട്യം മാറി ഒരാളെ കേള്‍ക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. അതെന്റെ ജീവിതത്തില്‍ കൊണ്ട് വന്ന മാറ്റങ്ങള്‍ ചെറുതല്ല. ഞാന്‍ പാടെ മാറിപ്പോയി.
ജീവിതത്തിലെ ലൈംഗീകത എനിക്ക് പറഞ്ഞ് തന്നതും അവള്‍ തന്നെയാണ്. എന്താണ് പെണ്ണ്,,
എന്താണ് ഫോര്‍ പ്ലേ എന്നൊക്കെ ബാല പാഠങ്ങള്‍ പറഞ്ഞ് തന്നപ്പോള്‍ ഇമോഷണലി വീക്ക് ആയ ഒരു മോമന്റില്‍ നമ്മള്‍ ലൈംഗീകത പങ്കിട്ടു. അതിനോളം അനുഭൂമി പിന്നീട് എനിക്ക് കിട്ടിയിട്ടില്ല. ഒറ്റയായും ഇരട്ടയായും കിട്ടിയിട്ടില്ല.
ഇതൊന്നും നേരംപോക്ക് അല്ല ഓരോന്നിനും ഓരോ കാര്യമുണ്ട് കാരണമുണ്ട് എന്ന് എനിക്ക് മനസ്സിലായി. അവളൊരു സ്റ്റഡി മെറ്റീരിയല്‍ ആണ്.
പക്ഷെ എനിക്ക് വേണ്ടി സമയം ചിലവഴിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് ,മാത്രം പിടി കിട്ടുന്നില്ല. അതും നിനക്ക് മനസ്സിലാകും എന്ന് മാത്രം അവള്‍ പറഞ്ഞു. ആ പറഞ്ഞതിനും അര്‍ത്ഥമുണ്ടായിരുന്നു.
മനസ്സിലാക്കിയപ്പോള്‍ ഉള്ളില്‍ വെള്ളിടി വെട്ടിയ ഒരു കാര്യം. ആരെയും അമിതമായി വിശ്വസിക്കരുതെന്ന് പറഞ്ഞ് തന്നതും അത് കാണിച്ചു തന്നും അവള്‍ തന്നെയായിരുന്നു.
ജീവിതത്തിലെ ആദ്യത്തെ ഷോക്കിംഗ് മോമന്റ്റ്. ആദ്യത്തെ ദൂരയാത്ര അവളുടെ വീട്ടിലേയ്ക്ക് ആയിരുന്നു. അവിടെ ചെന്നപ്പോള്‍ അവളില്ല. നീ ഇനിയും കാണാന്‍ ഉണ്ട് എന്ന് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.
എനിക്ക് വേണ്ടി സമയം കണ്ടെത്തുന്നതിന് ഒരു തവണ അവള്‍ പറഞ്ഞ കാരണം എന്നെങ്കിലും ഒരുനാള്‍ എനിക്ക് ഫ്യൂച്ചര്‍ ഉണ്ടാകും എന്ന് അവള്‍ക്ക് ഉറപ്പുള്ളത് കൊണ്ടാണെന്നാണ്.
എന്നാല്‍ ഒരുനാള്‍ ഒരുപാടു നാള്‍ ആയപ്പോള്‍ ഞാന്‍ പോലും അറിയാതെ അവള്‍ മാറിപ്പോയി.
എല്ലാമായിരുന്ന ഒരാള്‍ പെട്ടെന്ന് വിട്ടു പോയാലും നമ്മള്‍ വീണ്ടും മുന്നോട്ടു ജീവിക്കണം എന്ന് അവള്‍ ഇടയ്ക്ക് പറഞ്ഞത് എനിക്ക് ഓര്‍ക്കേണ്ടി വന്നു. അവസാന നാല് മാസം അവള്‍ മറ്റൊരാളുമായി റിലേഷന്‍ ആയിരുന്നു.
ഫാമിലി എതിര്‍ത്തതിനെ തുടര്‍ന്ന് ആദ്യം ഫാമിലിയെ വിശ്വസിപ്പിക്കാന്‍ ആ റിലേഷന്‍ വേണ്ടെന്ന് വയ്ക്കുകയും തക്കം കിട്ടിയപ്പോള്‍ അവന്റെ കൂടെ ഒളിച്ചോടുകയും ചെയ്തു. എനിക്കിതൊന്നും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
എല്ലാ ദിവസവും വൈകിട്ട് ഒരു മണിക്കൂര്‍ ഡയറി എഴുതുന്ന പോലെ കാര്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഷെയര്‍ ചെയ്തിരുന്ന ഈ പെണ്ണ് ഇങ്ങനൊരു കാര്യം മറച്ചു വച്ചു എന്നെനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
ഫാമിലി എന്ന് പറഞ്ഞാല്‍ ജീവനാണ് എന്ന് പറഞ്ഞിട്ട് അതേ ഫാമിലി വിട്ടു പോയീ എന്ന് അവര്‍ പറഞ്ഞതും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
പക്ഷെ വിസ്വസിച്ചല്ലേ പറ്റൂള്ളൂ. ഈ പറഞ്ഞതെല്ലാം ശരിയാണ്. അവള്‍ അവളുടെ ബോയ് ഫ്രണ്ട് ന്റെ കൂടെ പോയി. പിന്നെ വീട്ടിലേയ്ക്ക് തിരികെ വന്നിട്ടില്ല.
അതിനും ഒരു കാരണമുണ്ട്. മക്കളുടെ കാര്യത്തില്‍ മക്കളാണ് തീരുമാനം എടുക്കേണ്ടത് എന്ന് പറഞ്ഞ അവളുടെ അച്ഛന്‍ സ്വന്തം മകളുടെ കാര്യത്തില്‍ വന്നപ്പോള്‍ അവലെടുത്ത തീരുമാനം ശരിവച്ചില്ല.
അപ്പൊ പിന്നെ അച്ഛന്‍ കാലുമാറി എന്ന് അവള് പറഞ്ഞതില്‍ തെറ്റില്ലല്ലോ.
പറഞ്ഞ വാക്ക് തെറ്റിച്ചില്ലേ. ഫാമിലി പറയുന്ന ഒരാളുടെ കൂടെ ജീവിതം കൊണ്ട് പോകേണ്ടി വരുമെന്ന് മനസ്സിലായപ്പോള്‍ അവള്‍ കൂടും കുടുക്കേം എടുത്ത് പോയതാണ്.
മറ്റൊരു കാര്യം,, എന്നായാലും യാവര്‍ അവളെ തിരികെ വിളിക്കുമെന്ന് അവള്‍ക്ക് ഉറപ്പാണ്. അവള്‍ ഒറ്റ മകളാണ്. ഭൂമി ഉരുണ്ടതാണ്,, എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ അവളെ കാണും.
അല്ലെങ്കില്‍ അവളെ പോലെ വേറൊരാളെ കാണും. അതുറപ്പാണ്. അതും പറഞ്ഞ് തന്നത് അവള്‍ തന്നെയാണ്. അവള്‍ പറയുന്നു അവള്‍ തന്നെ പ്രവര്‍ത്തിച്ചു കാണിക്കുന്നു. വിചിത്രം….