അവൻ ഇപ്പൊ എന്നോട് സംസാരിക്കുന്നതെ ഇല്ല, അവന്റെ പ്രായത്തിൽ ഉള്ള..

(രചന: Deviprasad C Unnikrishnan)

അവള് പ്രസവത്തിനു അവള്ടെ വീട്ടിൽ പോയതിൽ പിന്നെ മര്യാദക്ക് ഉറങ്ങിയിട്ടില്ല ഉണ്ണികൃഷ്ണൻ അതായത് ഉണ്ണി,

നാളെ അവളെ കാണാൻ പോകണം എന്ന് മനസിൽ ഉറപ്പിച്ചു ഉണ്ണി വരാൻ പോകുന്ന തന്റെ കുഞ്ഞിനെ പറ്റി ആലോചിച്ചു.

“എടി…. അശ്വതി “നീട്ടിയുള്ള ഉണ്ണിടെ വിളി കേട്ടപ്പോ ബെഡിൽ നിന്നു ചാടി എണിറ്റു അശ്വതി, നാല് ദിവസായി കണ്ടിട്ട്.

“എവിടെ നമ്മുടെ മോൻ ?”

എന്ന് ചോദിച്ചു ഉണ്ണി വയറിനു മുകളിൽ കൈ വെച്ചു.

“ആഹാ…. ഉറപ്പിച്ചോ മോനാന്ന്‌. ?”

“മോൻ തന്നെയാ ഞാൻ ഉറപ്പിച്ചു ”

“അതെ ഞാൻ പറഞ്ഞാ സാധനം “അവൾ കൈ നീട്ടി

“അത് ഞാൻ മറക്കോ എന്റെ പുന്നാരേ “അവൻ അരയിൽ നിന്നു ആ പൊതി എടുത്തു.. മസാലദോശയായിരുന്നു അത്..

“ഞാൻ പോട്ടെ. ”

“ഇന്നു ഇവിടെ കിടക്കാം നാളെ പണിയൊന്നും ഇല്ലല്ലോ….. ”

“എടി…. മസാലദോശ എങ്ങനുണ്ട് ?”

“നല്ല രുചി ഉണ്ട്…. ഇത് അയാള് ഉണ്ടാകുന്നതു കൊണ്ടല്ല ഇത്ര രുചി ഏട്ടൻ കൂലി പണി എടുത്തു കിട്ടുന്നതിൽ നിന്നു വാങ്ങികുന്നത് കൊണ്ട…… അതെ ഇന്നു പോകണ്ട സന്ധ്യയായി സൈക്കിൾ ചവിട്ടി കുറെ ദൂരം പോകണ്ട. ”

“ശരി പോകുന്നില്ല പോരെ “സത്യത്തിൽ ഉണ്ണിക്ക് ഇഷ്ടമില്ല പോകാൻ.

“”മ്മ്മ്….. “അവൾ ചിരിച്ചു

“എന്താടി കണ്ണ് നിറയുന്നത് ”

“എരിവു കൊണ്ട ചേട്ടാ…. “സ്നേഹം കൊണ്ടാണ് കണ്ണ് നിറയുന്നത് അത് ഉണ്ണിക്കും അറിയാം….

ഉണ്ണി കാത്തിരുന്ന നാൾ എത്തി. ലേബർ റൂമിന്റെ മുൻപിൽ ടെൻഷൻ അടിച്ചു ഉണ്ണി നിന്നു ഉള്ളം കൈ വിയർക്കുന്നുണ്ടായിരുന്നു. നേഴ്സ് പുറത്തേക് വന്നു.

“അശ്വതിടെ ഹസ്ബന്റ് ”

ഉണ്ണി ഓടി ചെന്നു..

“അതെ അശ്വതി പ്രസവിച്ചു ആൺകുട്ടിയ….. ”

അവനെ കൈയിൽ ഏറ്റു വാങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു. പതിയെ വീട്ടിൽ കളിചിരി കൊണ്ട് നിറഞ്ഞു…

“ദേ മനുഷ്യ ഇന്നെങ്കിലും പണിക്കു പോ…… ” അടുകളയിൽ നിന്നു അശ്വതിയാണു… ഇതൊന്നും കേട്ട ഭാവം ഉണ്ണിക്കില്ല. കുഞ്ഞിനെ കളിപ്പിചിരിക്കാണു അവൻ.

“കൊച്ചു ജനിച്ചതിൽ പിന്നെ പണിക്കു പോയിട്ട് ഉണ്ടോ നിങ്ങളു… “അശ്വതി ചോദിച്ചു…..

“പോകാ….. നാളെ പോകാം….. ചു ചുരു…… മോനെ…. ”

“ഇതെന്തു മനുഷ്യന ദൈവമെ…… “അശ്വതി അടുകളയിലേക്ക്‌ പോയി.

“അതെ….. ഏട്ടൻ ഉറങ്ങിലെ ?”

“ഇല്ല…… എന്തെ ”

“അതെ….. വേറെ ഒന്നുല്ല നാളെ എങ്കിലും പണിക്കു പോണം ”

“മ്മ്മ്…. വേറെ ഒന്നുല്ലടി പോകാത്തത്. ഇവന് ഇങ്ങനെ വളരുന്നത് കണ്ടിരിക്കാൻ കൊതി ആയിട്ട…. ”

“ഈ ലോകത്ത് നിങ്ങൾ മാത്രല്ല അച്ഛൻ
“അറിയാം….. നീ ഉറങ്ങിക്കോ…. നാളെ പണിയുണ്ട്…. ”

“ഡീ…….മ്മ്മ് മ്മ “അശ്വതിയെ പുറകിൽ നിന്നു വരിഞ്ഞു മുറുകി കഴുത്തിൽ ഒരു ഉമ്മ കൊടുത്തു..

“വിട്ടെ ദേ ചെക്കൻ…. കാണൂന്നു… ”

“എടിയേ…. ചെക്കൻ കണ്ട്‌… നിക്കട അവിടെ “ഉണ്ണി അരുണിനെ വിളിച്ചു.

“അതെ മോനു പ്രായം പത്തായി ഇപ്പോഴും നിങ്ങടെ കുട്ടികളി മാറിട്ടില്ല… ”

“അതെ മോന്റെ കാലു എങ്ങനെ പൊട്ടിയെ ”

“അത് അച്ഛ…… തല്ലി ഇലെങ്കിൽ പറയാം ”

“അച്ഛൻ മോനെ തല്ലിട്ടുണ്ടോ ഇതുവരെ പറ….. എന്താപ്പോ പറ്റിയത്‌. ”

“അച്ഛന്റെ സൈക്കിൾ ചവിട്ടാൻ നോകിയത വീണു. ”

“അയ്യോ…….അച്ഛൻ നാളെ പഠിപ്പിച്ചു തരാം പോരെ ”

“വേണ്ട…… അരൂന്ന്‌ പേടിയ…. ”

“മോനു അറിയോ അച്ഛന്റെ അച്ഛനു സൈക്കിൾ ചവിട്ടാൻ അറിയില്ല ആയിരുന്നു. അച്ഛന് പഠിപ്പിച്ചു തരാനും ആരും ഉണ്ടായിരുന്നില്ല. ”

“പിന്നെ.. അച്ഛൻ എങ്ങനാ പഠിച്ചേ.. ”

“സ്വയം……ആദ്യം ഉന്തി പഠിച്ചു പിന്നെ ഇടയിൽ കാലു കൊടുത്തു പഠിച്ചു. ”

“എങ്കിൽ ഞാനും ഒറ്റക് പഠിക്കാം.. ”

“എന്ന ശരി….. ”

എനിക്ക് തന്നെ അരുണിനെ പഠിപ്പിക്കാം. സ്വയം അവൻ അത് നേടി എടുത്താൽ അവനു അത് ഗുണങ്ങൾ നേടി കൊടുക്കും അവനു അവനിൽ തന്നെ വിശ്വാസം വരും. ഉണ്ണി മനസിൽ പറഞ്ഞു…

ഒരിക്കൽ പണികഴിഞ്ഞു വരുമ്പോൾ അശ്വതി അരുണിനെ തല്ലുന്നു കൈ കൊണ്ട് തലങ്ങും വിലങ്ങു തല്ലുന്നു.

“എന്തിനാടി ചെക്കനെ ഇങ്ങനെ തല്ലുന്നേ?”

ഉണ്ണി പിടിച്ചു മാറ്റി.

“നീ ഈർകിൽ കൊണ്ട് തല്ലിക്കോ കൈ കൊണ്ട് ഇനി തല്ലരുത്. ”

“നിങ്ങളാണ് ഈ ചെക്കനെ വഷളാക്കിയത്, അവൻ കൂടെ പഠിക്കുന്ന പയ്യനെ തല്ലി, പയ്യന്റെ മൂക്ക് പൊട്ടി. ടീച്ചർ വിളിച്ചു പറയാത്തത് ഒന്നും ഇല്ല, എന്നിട്ട് നിന്നു മോങ്ങുന്ന കണ്ടില്ലേ ”

അശ്വതി അരുണിനെ കണ്ണുരുട്ടി കാണിച്ചു.

ഉണ്ണി പോയി ഈർക്കിൽ എടുത്തു കൊണ്ട് വന്നു അടിച്ചു

“ഇനി തല്ലുണ്ടാകോട. പോത്തട വായ പോത്തട. ”

അരുൺ വായപൊത്തി അഛനിൽ നിന്ന് അവൻ ഇത് പ്രതീക്ഷിച്ചില്ല

രാത്രി ചോറുണ്ടു കിടന്നിട്ടും ഉണ്ണിക്ക് ഉറക്കം വരുന്നില്ല

“ഡീ.. നീ ഉറങ്ങിയോ ?”

“ഇല്ല… എന്തെ ഉറങ്ങിയില്ലേ ?”

“ഇല്ലടി ”

“എനികറിയാം നിങ്ങൾക്ക് ഉറക്കം വരൂല്ലന്ന് ”

“ഞാൻ നന്നായി തല്ലിയല്ലേ അവനെ ”

ഉണ്ണി എണിറ്റു പോയി അരുണിനെ എടുത്തുകൊണ്ട് വന്നു കൂടെ കിടത്തി ,

പിറ്റേന്ന് വൈകീട്ട് ഉണ്ണി ബാറിൽ പോയപ്പോൾ സൈക്കിൾ ചവിട്ടിയത് അരുൺ ആയിരുന്നു. ബാറിന്റെ മുന്പിലെ കടയിൽ നിന്ന് ബജ്ജി വാങ്ങി കൊടുത്തു.

“ശങ്കരട്ടാ.. മോനാണ് അവനു ആവശ്യമുള്ളത്‌ കൊടുക്കു. ഞാൻ ഇപ്പൊ വരാം ”

എന്നും പറഞ്ഞു ബാറിലേക്ക് കയറി പോയി. ഉണ്ണി കുടി തുടങ്ങിട്ട് നാളുകൾ കുറെ ആയി ഇതെ ചൊല്ലി എന്നും വഴക്കാണ്.

“അതെ നാളെ അവനെ 8 ക്ലാസ്സിൽ ചെര്കണം. ഇവിടത്തെ സ്കൂളിൽ നിന്ന് ടിസി വാങ്ങി വേണം പോകാൻ. ”

“അവൻ എത്ര പെട്ടന്നാണ് വളർന്നത്‌ അല്ലേ ”

“മ്മ്മ്…. ”

പിറ്റേന്ന് സൈക്കിൾ ചവിട്ടി സ്കൂളിലേക്ക്.

“ഡാ…. ഇനിയാണ് ജീവിതം മാറുന്നത് കുറെ കൂട്ടുകാരേ കിട്ടും. പുതിയ ശീലം കാണും പഠിക്കും.. അതിൽ നല്ലത് എടുത്തു ചീത്ത കളയാൻ പഠിക്കാ….

പിന്നെ പെൺകുട്ടികളോട് ഇഷ്ട്ടം തോന്നും ഈ പ്രായത്തിൽ അത് തെറ്റല്ല, പക്ഷെ അവരെ കരയിക്കരുത്. ആ കേസിനു അച്ഛനെ മോൻ വിളികണ്ട കേട്ട… ”

“മ്മ്മ്.. ” അരുൺ മൂളി…

കാലങ്ങൾ ഇങ്ങനെ ഓടി കൊണ്ടേയിരുന്നു അച്ഛനും മോനും സംസാരിക്കാതെ ആയി അതിൽ ഉണ്ണിക്ക് വിഷമം ഉണ്ട്. കള്ളുകുടി കൂടി വീട്ടിൽ വഴക്കും..

ഒരു ദിവസം രാത്രി….

“അതെ ടി… അവൻ വലുതാവണ്ടായിരുന്നു. ”

“എന്താ ഇപ്പൊ അങ്ങനെ തോന്നാൻ… ”

“അവൻ ഇപ്പൊ എന്നോട് സംസാരിക്കുന്നതെ ഇല്ല ”

“അവന്റെ പ്രായത്തിൽ ഉള്ള കൂട്ടുകാരേ കിട്ടിയില്ലേ അതാ… എല്ലാവരും അങ്ങന മനുഷ്യ….. ”

“ശരിയ… എന്റെ അച്ഛനാണ് ശരി എന്ന് തോന്നിയത്‌ ഞാൻ അച്ഛൻ ആയപ്പോൾ ആണ്.”

ഒരിക്കൽ അവന്റെ റൂമിൽ കയറി ചെന്നപ്പോൾ പെട്ടന്ന് ബുക്ക്‌ മടക്കി വെച്ചു ഒന്ന് പരിങ്ങി നിന്നു..

“എന്താടാ നോകട്ടെ എന്താ നിന്റെ കൈയിൽ ” മേടിക്കാൻ സ്രെമിച്ചു.

“വേണ്ട അച്ഛ… ഒന്നുമില്ല.. ”

“എവിടെന്ന്‌ കിട്ടി ഈ പുസ്തകം.. പറയട… ”

“അത് പിന്നെ കൂട്ടുകാര് തന്നപ്പോൾ.. ”

“മ്മ്മ് ശരി… ഇതൊക്കെ ഈ പ്രായത്തിൽ തോന്നും… ഇതിൽ പറയുന്നത് പോലെ അല്ല യഥാർത്ഥ ജീവിതം അത് നിനക്ക് മനസിലാകില്ല ഇപ്പൊ…

അത് കൊണ്ട് മോൻ ഇത് കളഞ്ഞോ.. ഇതിപ്പോൾ എനിക്ക് പകരം അമ്മ കണ്ടിരുന്നേൽ നിന്റെ വില പോയേനെ അമ്മയുടെ മുഖത്ത് എങ്ങനെ നോക്കും പറ… ”

“ഇല്ല അച്ഛ…. ഇനി ചെയില്ല… “അവൻ മുഖം താഴ്ത്തി നിന്നു.

“കുറെ ആയില്ലേ മനുഷ്യ ഇനി എങ്കിലും ഈ കുടി നിർത്തി കൂടെ ” ഇത് കേട്ടതും മ ദ്യ ലഹരിയിൽ ആയിരുന്ന ഉണ്ണിക്ക് ദേഷ്യം വന്നു… അകെ അടിപിടി ബഹളം.
പിറ്റേന്ന് അരുൺ പറഞ്ഞു

“അമ്മേ ഇന്നു അച്ഛനെ ഒരുത്തിലു വിടല്ലേ കുറച്ചു പണിയുണ്ട് ”

രാത്രി അരുൺ കുടിച്ചു വന്നു അലമ്പ് ഉണ്ടാക്കി, ചെടി ചട്ടിയും മേശയിൽ ഉള്ളതെല്ലാം തട്ടി ഇട്ടു.

“ഡാ നീ കുടിച്ചിട്ട് ഉണ്ടോ.. ”

“ഉണ്ട് അതിനു ”

“ഞാൻ ഇവിടെ ജീവിച്ചിരിക്കുബോൾ നടക്കില്ല. “ഉണ്ണി കൈയോങ്ങി.
അരുൺ തടഞ്ഞു.

“ഡാ… അച്ഛന്റെ കൈ തടയാൻ മാത്രം നീ ആയോ “അവൾ അരുണിനെ തല്ലി.

“ഞാൻ ഇനി കുടിക്കില്ല പക്ഷെ അച്ഛനും നിര്ത്തണം. അച്ഛൻ ദിവസം വന്നു ഇതെല്ലാം ആണ് ഇവിടെ കാണിച്ചു കൂട്ടുന്നത്‌ ”

“ശരി എന്റെ മോൻ ഇഷ്ട്ടമില്ല എങ്കിൽ ഞാൻ നിർത്തി ഇനി നീ ഈ സാധനം കൈകൊണ്ട് തൊടാൻ പാടില്ല ”

അരുണിന് ജോലി ആയി, ഉണ്ണിക്കും അശ്വതിക്കും വര്ധാക്യം രോഗങ്ങൾ വന്നു തുടങ്ങി ഒരികൽ അരുൺ കൈ ഒടിഞ്ഞു വീട്ടിൽ വന്നു,

അവൻ പറഞ്ഞത് വീണു എന്നാണ് പക്ഷെ മുറിവ് കണ്ടപ്പോൾ ഉണ്ണിക്ക്‌ മനസിലായി അത് വീണിട്ടു പറ്റിയത് അല്ലാന്നു. അച്ഛനും മകനും തമ്മിൽ സംസാരിക്കാറെയില്ല.

കുറെ നാളുകഴിഞ്ഞു.

“അച്ഛ.. എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് ”

“പറ.. ”

“അച്ഛ… നമുക്ക് ബീച്ചിൽ പോയാലോ ”

“ശരി ”

“ബൈക്ക് വേണ്ട സൈക്കിൾൽ പോകാം”

“അതെ കുറെ നേരായി കാറ്റ് കൊള്ളാൻ തുടങ്ങിട്ട് ”

“അതെ അച്ഛ.. ഞാനും ഒരു പെണ്കുട്ടി ഇഷ്ട്ടത്തിലാണ്, അതിന്റെ ഭാഗ ആയിട്ടാണ് കൈ ഒടിഞ്ഞത്‌ ” ഉണ്ണിടെ മുഖത്ത് ദേഷ്യം വന്നു തുടങ്ങി.

“ആ കുട്ടിക്ക് നിന്നെ ഇഷ്ട്ടല്ലേ. നീ വിളിച്ചാൽ അവൾ ഇറങ്ങി വരോ.. ”

“വരും… ”

“എന്നാൽ പോയി വിളിച്ചിട്ട് വാടാ…. എന്റെ മോന്റെ കൈ ഓടിച്ചിട്ട്‌.. “ഉണ്ണി പറഞ്ഞു നിർത്തി..

ഉണ്ണി കിടപ്പിൽ ആയി, അരുൺ ഭാര്യാ സ്മൃതിയും ബാംഗ്ലൂർ ആണ് ജോലി ചെയുന്നത്.

“എടി….. അവൻ വരോ… എനിക്ക് ഒന്നു കാണണം ”

“പറഞ്ഞിട്ട് ഉണ്ട് അവൻ വന്നു കൊണ്ടിരിക്കാണു”

“എനിക്ക് ഒന്ന് ഉറങ്ങണം ”

“ശരി ഏട്ടാ… ”

അരുണിന്റെ വരവിനു കാത്തു നിൽകാതെ ഉണ്ണി നിത്യ നിദ്രയായ മൃത്യുവിലേക്ക് യാത്ര ആരംഭിച്ചു….

ഇനി പറ ഈ കഥയിലെ ഹീറോ അച്ഛനാണോ മകനാണോ
ഇതിൽ എന്റെ സ്വന്തം അനുഭവങ്ങൾ ഉണ്ട്, അച്ഛൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല.

NB:- അച്ഛനോട് ഒന്ന് തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഇന്നത്തെ പല ആൺകുട്ടികൾക്കും ഒള്ളു…

Leave a Reply

Your email address will not be published. Required fields are marked *