ഒരു ഹൃദയ മിടിപ്പിൻ അകലം
(രചന: Deviprasad C Unnikrishnan)
“രാജീവിന്റെ ആരെങ്കിലും ഉണ്ടോ ഇവിടെ” ആശുപത്രി നേഴ്സ് വിളിച്ചു ചോദിച്ചു…
ആശുപത്രി വരാന്ത നിറച്ചു രാജീവിന്റെ ബന്ധുമിത്രങ്ങളെ കൊണ്ട് നിറഞ്ഞു…
കരഞ്ഞു തളര്ന്നു രാജീവിന്റെ അമ്മയും ഭാര്യ മീനയും..
മണികൂര്കൾ ഒരു യുഗം കടന്നു പോകുന്നപോലെ മീനക്ക് തോന്നി..
ഒരു വർഷം മുൻപ് കല്യാണം കഴിഞ്ഞുള്ള ദിവസങ്ങൾ മീനയുടെ മനസ്സിൽ ഓടികൊണ്ടേയിരുന്നു.
സ്നേഹിചു കൊതി തീരും മുൻപ് രാജീവിന്റെ ജീവൻ എടുത്തു
നഴ്സിന്റെ ചോദ്യത്തിനു ഒരു ഞെട്ടലോടെ മീന എണിറ്റു. രണ്ടുപേർ മീനയേ താങ്ങി പിടിച്ചിരുന്നു. ഒന്ന് അവളുടെ അച്ഛനും മറ്റൊരാൾ അനിയനും.
“രാജീവിന്റെ ഹൃദയം മറ്റൊരാൾക്ക് ദാനം ചെയുന്നതിൽ കുഴപ്പമില്ല എന്ന് പറഞ്ഞൊരു ഒപ്പ് വേണം ”
അവളുടെ മിഴികൾ നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന നിളയായി, ഇന്നു രാവിലെ വരെ തനിക്ക് മാത്രം സ്വന്തമായ ഹൃദയം കുറച്ചു കഴിയുമ്പോൾ മറ്റൊരാളുടെ ആകും.
അവളുടെ കണ്ണീർ വീണു കടലാസ് നനഞ്ഞു കുതിർന്നു വിറയർന്ന കൈയാൽ അവൾ ഒപ്പിട്ടു.
പുറത്തു രാജീവിന് പോകാൻ അഗ്നി മഞ്ചൽ തയ്യാറായി. അവന്റെ വെള്ള പുതപ്പിച ശരീരo ആരെല്ലാം ചേർന്ന് എടുത്തു അവൾ വാവിട്ട് കരഞ്ഞു,
ചടങ്ങുകൾ എല്ലാം കഴിഞ്ഞു എല്ലാവരും പോയി ആ വലിയ വീട്ടിൽ അവളും രാജീവിന്റെ അമ്മയും മാത്രമായി, അവൾ റൂമിൽ പോയി അവൻ കിടകുന്ന ഭാഗത്ത് കിടന്നു അവൻ ഇടുന്ന ലുങ്കി പുതപ്പ് ആക്കി അവൾ നിദ്രയിലേക്ക് പോയി.
മാസങ്ങൾ കടന്നു പോയി,
“അമ്മേ ഞാൻ പുതിയ ജോലിക്ക് പോകണ് ”
“എന്താ മോളെ പ്രശ്നം ?”
“ഒന്നുല്ല്യ പുതിയ അന്തരീക്ഷത്തിലേക്ക് ഒന്ന് മാറണം ”
“ശെരിയ മോള്ക്ക് ഒരു മാറ്റം അത്യാവശ്യമാണ്, പോക്കോള് ”
മീനയുടെ വീട്ടിൽ.
“അമ്മേ അച്ഛാ… ഒന്ന് വന്നേ എനിക്ക് ഒരു കാര്യം പറയാനുണ്ട് ”
“അളിയൻ മരിച്ചിട്ട് മാസങ്ങൾ കുറച്ചല്ലേ ആയിട്ട് ഒള്ളു ”
“അതിനു”
“അതിനു ഒന്നുല്ല്യ, ചേച്ചി കുറച്ചു നാളായി ഒരാളുടെ കൂടെ കറക്കം ”
“നമ്മുടെ മീനടെ കാര്യമാണോ ഈ പറയുന്നെ ”
“അല്ലാതെ പിന്നെ വേറെ എവിടന്ന എനിക്ക് ചേച്ചി ”
“അച്ഛാ അമ്മേ എന്താ ഈ നേരത്ത് രാത്രി ”
“നീ ഒന്ന് ഇങ്ങ് വന്നേ ”
മീനയേ പിടിച്ചു റൂമിൽ കൊണ്ടുപോയി..
“ഡീ അവൻ പോയിട്ട് കുറച്ചു മാസങ്ങൾ ആയല്ലേ ഒള്ളു ”
“അതിനു ”
“ഞാൻ അറിഞ്ഞതല്ലാം സത്യാണോ ”
“എന്ത് ?”
“നീയും ഓഫീസിലെ ഫ്രണ്ട്മായി ചുറ്റി കറങ്ങുന്നെ കാര്യം ”
“ശെരിയ…. ” അവളുടെ ഒച്ച കേട്ട് എല്ലാവരും വന്നു
“എല്ലാം ഞാൻ കേട്ടു”രാജീവിന്റെ അമ്മ പറഞ്ഞു …
അവൾ കരഞ്ഞു രാജീവിന്റെ അമ്മയെ കെട്ടിപിടിച്ചു.
“അവളു ചെറിയ കുട്ടിയല്ലേ, അവൾക്കും ഇല്ലേ മോഹങ്ങൾ ഇനി ഒരു ജീവിതം അവൾക്കു കൊടുക്കണം നമ്മൾ ”
“ശെരി മോളെ ഇനി അധികം നീട്ടി കൊണ്ട് പോകണ്ട, “അച്ഛൻ പറഞ്ഞു
“ശെരിയ മോളെ വിധവയായ കുട്ടിയെ കുറിച്ച് പലതും പറഞ്ഞു പരത്താൻ ആളുകള്ക്ക് എളുപ്പമാണ് ”
“നീ പറഞ്ഞത് ശരിയാണെങ്കിൽ അവനുമായി ഉള്ള കല്യാണം ഞങ്ങൾ നടത്തി തരാം ”
അങ്ങനെ കല്യാണം ഒരു രജിസ്റ്റർ ഓഫീസിൽ വെച്ചു ചെറിയ രീതിയിൽ നടന്നു
മീനയുടെ ജീവിതത്തിൽ വീണ്ടും ഒരു ആദ്യരാത്രി കൂടി കടന്നു വന്നു. പുതിയ ജോലി പുതിയ ജീവിത പങ്കാളി പ്രതീക്ഷകൾ ഏറെ ആയിരുന്നു.
ആദ്യരാത്രിയുടെ ഏതോ ഒരു യാമത്തിൽ അവൾ എണിറ്റു. പതുക്കെ വേണുവിന്റെ ഷർട്ടിന്റെ ബട്ടൺ ഓരോന്നായി അഴിച്ചു. അവളുടെ ഹൃദയം പട പടാന്ന് മിടിച്ച്.
വേണുവിന്റെ ഹൃദയ ഭാഗത്ത് കൈ വെച്ചു. ആ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി അത് അവൾ അറിയുന്നുണ്ട്. അവൾ മനസ്സിൽ പറഞ്ഞു.
“എന്റെ രാജീവേട്ടന്റെ ഹൃദയം ഇപ്പൊ എന്റെ അടുത്ത് ഇങ്ങനെ എനിക്ക് സ്വന്തമായി കിട്ടുമെന്ന് ഞാൻ വിചാരിച്ചില്ല ”
അവൾ വേണുവിന്റെ ഹൃദയത്തിൽ കൈ വെച്ചു തഴുകി. വേണുവിനോട് ഒട്ടി കിടന്നു,
“ഇപ്പൊ ഞാനും നീയും തമ്മിൽ വെറും ഒരു ഹൃദയ മിടിപ്പിന്റെ അകലെമേ ഒള്ളു അല്ലേ. എന്നാലും നിന്നെ പോലെ ഒരു പെണ്ണിനെ ഞാൻ കണ്ടട്ടില്ല. നീ രാജീവിന്റെ ഹൃദയത്തെ ഇത്ര അധികം സ്നേഹിക്കുന്നുണ്ടല്ലേ ”
“ഞാൻ സ്നേഹിച്ചത് രാജീവിന്റെ ശരീരത്തെ അല്ല ആ മനസ്സ് ആ ഹൃദയത്തെ ആണ് ”
“ശരിയാണു വേണു പറഞ്ഞത് നമ്മൾ തമ്മിൽ ഒരു ഹൃദയ മിടിപ്പിന്റെ അകലെമേ ഒള്ളു ”
അവൾ വേണുവിനോട് ചേർന്ന് കിടന്നു. നിദ്ര ദേവി കണ്ണുകളെ പുല്കി കൊണ്ടേയിരുന്നു…