(രചന: Deviprasad C Unnikrishnan)
കല്യാണം കഴിഞ്ഞു 6 മാസമായിട്ടും ഗീതുവിനെ സ്നേഹിക്കാൻ എനിക്ക് കഴിഞ്ഞട്ടില്ല. ഒരു ഭാര്യ ഭർതൃ ബന്ധം പോലും ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല.
പലവട്ടം അവൾ ചോദിച്ചിട്ട് ഉണ്ടെങ്കിലും എനിക്ക് അതിനു ഉത്തരം നൽകാൻ സാധിച്ചിട്ടില്ല. ഗീതു കാണിക്കുന്ന സ്നേഹം കണ്ടില്ലാന്നു വെക്കാൻ പറ്റുന്നില്ല.
എല്ലാത്തിനും കാരണം അവളാണ് പ്രിയ. ജീവനേക്കാൾ ഏറെ ഞാൻ സ്നേഹിച്ച പ്രിയ. എഞ്ചിനീയറിംഗ് കഴിഞ്ഞു ചുമ്മാ നടകുമ്പോൾ ആണ് അവളെ ആദ്യമായി കാണുന്നത്.
കണ്മഷിയിട്ട അ ഉണ്ട കണ്ണുകൾ ഇന്നും എന്റെ മനസിൽ നിന്നും മാഞ്ഞട്ടില്ല. നുണകുഴി കാട്ടിയുള്ള അ ചിരി പോലും……,
അവളെ കണ്ട കാര്യം ഞങ്ങൾ ചങ്ക് ബ്രോയോട് പറഞ്ഞു വ്യ്കുനേരം ആകുമ്പോക്കും ഫുൾ ഡീറ്റെയിൽസ്സുമായി വന്നു. “..
പേര് പ്രിയ. ഡിഗ്രി കഴിഞ്ഞു, അച്ഛൻ കൃഷ്ണാ കുമാർ, പുതുതായി സ്ഥലമാറി വന്ന സ്കൂൾ മാഷ്. അവൾ എന്നും അത് വഴി പോകുന്നത് ഡാൻസ് ക്ലാസിനു”….
“നീ വേറെ ലെവെലഡാ… “ഞാൻ പറഞ്ഞു .അവളെ വളക്കാൻ വേണ്ടി അ റോഡിലെ സ്ഥിരം കുറ്റിയായി ഞാൻ. കുറെ നളോന്നും കണ്ട ഭാവം നടിചില്ല.
പിന്നെ പിന്നെ അവള്ക്ക് കാര്യം മനസിലായി. അത് മനസിലാക്കി ഞാൻ പറയാൻ തന്നെ തീരുമാനിച്ചു.
“അതെ എനിക്ക് ഇഷ്ടാണ് തന്നെ “.. ഞാൻ പറഞ്ഞു
“”അത് ഇവിടെ വന്നുള്ള നിൽപു കണ്ടപ്പോൾ മനസിലായി, എന്തോരം പെൺകുട്ടികൾ ഇതിലെ പോകുന്നു അതും എന്നെയും വിട്ടു എത്രയോ സുന്ദരികൾ അവരെ നോക്കികൂടെ തനിക്കു”…
“അവരൊന്നും തന്നെ പോലെ അല്ല എനിക്ക്. തന്നെ എനിക്ക് അത്രക്ക് ഇഷ്ട്ടടോ “….
“എന്നെ ഇഷ്ട്ടന്നു നിരവധി പേർ പറഞ്ഞിട്ടുണ്ട് അതിൽ ഒരാളാണ് താൻ,…. പക്ഷെ മുഖത്ത് നോക്കി ഇഷ്ട്ടന്നു പറഞ്ഞ ഒരേ ഒരാൾ താൻ മാത്രമാ so iam impressed….. “,,,… ”
പക്ഷെ തന്നോടു ഇഷട്ട കുറവ് ഒന്നുമില്ല, ഞാൻ എന്റെ passion നെ സ്നേഹിക്കുന്നു മരിച്ചു പോയ അമ്മയുടെ വലിയൊരു ആഗ്രഹം ആയിരുന്നു ഞാൻ നർത്തകി ആകണം എന്ന്. അത് എനിക്ക് സാധിച്ചു കൊടുകണം… ”
ഇതെല്ലാം കേട്ടു നിന്ന എനിക്ക് അവളോട് മാത്രമല്ല passion നെയും നൃത്തംത്തെയും സ്നേഹിക്കാൻ തുടങ്ങി അത് മനസിലാകിയത് കൊണ്ടാകണം.
കുറച്ചു നാളുകളിൽ തന്നെ അവൾ എനിക്ക് പോസിറ്റീവായ മറുപടി തന്നു. പിന്നെ അസ്തിക്ക് പിടിച്ച പ്രേമം ആയിരുന്നു.
എനിക്ക് ഒരികൽ തോന്നിട്ടുണ്ട് ഞങ്ങളെ പോലെ പ്രേമിക്കുന്ന വേറെ ആരും തന്നെ ഈ ഭൂമിയിൽ ഇല്ലന്ന്.
അങ്ങനെ ഇരികുമ്പോൾ ആണ് അവളുടെ അരങ്ങേറ്റം വരുന്നത് കുറച്ചു ദൂരെയുള്ള അമ്പലത്തിൽ ആയിരുന്നു അരങ്ങേറ്റം,
അന്നേ ദിവസം എനിക്ക് ഇന്റർവ്യൂ ഉണ്ടായിരുന്നു അതിനു നിർബന്ധിച്ചു വിട്ടത് അവൾ തന്നെയായിരുന്നു.
പിറ്റേന്ന് രാവിലെ കൂടുകാരൻ വിളിച്ചിട്ട് പറഞ്ഞു “.. ഡാ നീ വേഗം വാ,, ഇവിടെ കുറച്ചു പ്രശ്നം ഉണ്ട്… ”
മുഴുവനാകത്തെ ഫോൺ കട്ട് ചെയ്തു.. വെളുപ്പിനെ തന്നെ ബസ്സില ഇരുന്നു വായിക്കാൻ സ്റ്റാൻഡിൽ നിന്നും വാങ്ങിയ പത്രം നോകി ബസ് എടുക്കാൻ ഇനി 5 മിനുട്ട് എടുക്കും.
പത്രം തുറന്ന എനിക്ക് കണ്ണില് ഇരുട്ട് കയറുന്നപോലെ തോന്നി അ വാർത്ത ഇങ്ങനെയായിരുന്നു
“നർത്തകിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, പ്രാഥമിക റിപ്പോർട്ട് പ്രകാരം പെണ്ണ് കുട്ടി പീ ഡ ന ത്തിന് ഇരയായിട്ടുണ്ട്”…
എങ്ങനെയാണു വീട്ടിൽ എത്തിയത് എന്ന് എനികറിയില്ല. മനസിനെ അടക്കി പിടിച്ചു ഞാൻ പോയി അവളെ അവസാനമായി കാണാൻ.
കുറെ പേർ കൂടി പിച്ചിചിന്തിയാ അവളെ കണ്ടതും ഞാൻ വീണു. പിന്നെ ഓർമ വരുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഞാൻ ഇന്റർവ്യൂനെ പോകാതിരുന്നങ്കിൽ അവൾക്കത് സംഭവിക്കില്ലയിരുന്നു.
പതിവില്ലാതെ വെള്ളമടി തുടങ്ങിയപ്പോ അമ്മയെല്ലം ചോദിച്ചു അറിഞ്ഞു അമ്മയുടെ മടിയിൽ കിടന്നു കുറെ നേരം കരഞ്ഞു.
എല്ലാം മനസിലാക്കി അമ്മ അമ്മാവനോട് പറഞ്ഞു ജോലി ശരിയക്കി. പതുക്കെ കല്യാണ കാര്യം എടുത്തിട്ട് അമ്മ. ഞാൻ ഒഴിഞ്ഞു മാറി നടന്നു.
അവസാനം വിളിച്ചു കാര്യം പറഞ്ഞു
“മോനെ സുധി നിന്റെ അച്ഛൻ പട്ടാളത്തിൽ വെച്ചു മരികുമ്പോൾ നിനക്ക് അന്ന് 16വയസ്സ്, അച്ഛൻ മരിച്ചപ്പോൾ ജീവിതം വഴിമുട്ടിയപ്പോൾ ഞാൻ ചാകാനോ നിന്നില്ല ജീവിച്ചു നിനക്ക് വേണ്ടി. നിനക്ക് ജീവിതം ബാക്കി കിടക്കാണ്”..
അമ്മയുടെ നിർബന്ധതിനു വഴങ്ങി കല്യാണം കഴിച്ച അവളാണ് ഗീതു. ഇന്നു ഇപ്പൊ ഞാൻ ഗീതുവിനെ സ്നേഹിക്കുന്നു
പക്ഷെ ഇത്രയും നാൾ ഞാൻ കാണിക്കാൻ മടിച്ച സ്നേഹം എവിടുന്ന് ഉണ്ടായി എന്ന് ചോദിച്ചാൽ എനിക്ക് മറുപടിയില്ല, ഒരികൽ അവളുടെ വീട്ടിൽ പോയപ്പോൾ അമ്മ ചോദിക്കുന്നത് കേട്ട്
“കല്യാണം കഴിഞ്ഞു കുറച്ചു നാളായില്ലേ വിശേഷം ഒന്നുമില്ലേ., അല്ല നീയും സുധിയും തമ്മിൽ വല്ല പ്രശ്നം ഉണ്ടോ”…..
“കുട്ടികൾ ഇപ്പോൾ വേണ്ടാന്ന് ആണ് ഞങ്ങടെ തീരുമാനം. പിന്നെ ഞാനും എന്റെ ഭർത്താവും തമ്മിൽ പല പ്രശ്നം ഉണ്ടാകും അത് ഞാൻ തന്നെ ശരിയാക്കി കൊള്ളാം “…..
“ഇതി ഇപ്പൊ ചോദിച്ചത് കുറ്റമായ”….
അന്ന് ഗീതു എന്നെ വിട്ടു കൊടുകാതെ സംസാരിച്ചു. ഒരികൽ പോലും ഞാൻ അവളെ ഒരു ഭാര്യയായി പരിഗണിചിട്ടില്ല എന്നിട്ടും അവള്ക്ക് എന്നോട് ഇത്രക്കും സ്നേഹം ഉണ്ടോ.
എന്നെ മനസിലാക്കിയ അവളെ മനസിലാക്കന് ഞാൻ വളരെ നേരം വൈകി.
പിറ്റേന്ന് തിരിച്ചു ഓഫീസിൽ നിന്നും വരുമ്പോൾ ഞാൻ ഒരു കാര്യം മനസിൽ ഉറപ്പിച്ചു എല്ലാം തുറന്ന് പറയണം എന്റെ ഉള്ളിൽ അവൾക്ക് ഒരു സ്ഥാനം ഉണ്ടെന്ന് പറയണം.
ഓഫീസിൽ നിന്നും വീട്ടിൽ ചെന്നപ്പോൾ വാതിൽ തുറന്നത് അവളായിരുന്നു. കലങ്ങിയ കണ്ണുമായി മുഖം വീർപ്പിച്ചു അവൾ അടുകളയിലേക്ക് പോയി.
പലവട്ടം എല്ലാം പറയാനായിട്ടു അടുക്കള ചുറ്റി പറ്റി നടന്നു ഞാൻ സാധിച്ചില്ല. രാത്രി കിടക്കാൻ വരുമ്പോൾ പറയാം എന്ന് കരുതി വിട്ടു. അവളുടെ കണ്ണുകൾ എന്തിനായിരികും കലങ്ങിയിരിക്കുന്നത്.
ഞാൻ നേരെ റൂമിൽ പോയി നോക്കിയപ്പോൾ എന്റെ ഡയറിയുടെ സ്ഥാനം തെറ്റിയിരിക്കുന്നു. ഞാൻ പറയാതെ തന്നെ അവൾ എല്ലാം അറിഞ്ഞിരിക്കുന്നു.
ഇനി അവളോട് ഞാൻ എന്ത് പറയാൻ ഇനി അവളെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ വളരെ ബുന്ധിമുട്ടാണ്. രാത്രി അവൾ റൂമിൽ വന്നു കിടന്നു. കുറെ രാത്രി ആയപ്പോൾ അടക്കിപിടിച്ച കരച്ചിൽ കേൾക്കുന്നു.
ഞാൻ ചോദിച്ചു.
“എന്താ എന്തുപറ്റി… ”
“ഇത്രയും നാൾ എന്താ എന്നോട് ഒന്നും പറയാതെ വെച്ചത്… ഒരിക്കൽ പോലും എന്നോട് സുധിയേട്ടാന് സ്നേഹം തോന്നിയിട്ടില്ലേ… ”
കുറെ നാളായി ഞാൻ അവളെ മനസിലിട്ട് സ്നേഹിക്കാണെന്ന് അവൾക്ക് അറിയില്ലല്ലോ.
“സുധിയേട്ടാ…എന്നെ ഒന്ന് പ്രിയയാണു എന്ന് കരുതി കെട്ടിപിടിച്ചുടെ… “അവൾ വിതുമ്പി പൊട്ടി ഞാൻ “..
പ്രിയയെക്കാൾ ഏറെ നിന്നെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. അത് മനസിലാകാൻ എനിക്കും നിനക്കും ഈ നിമിഷം വരെ കാത്തിരിക്കെണ്ടി വന്നു…. ”
അവളെ എന്റെ നെഞ്ചോടു അടുപിച്ചു നെറ്റിയിൽ ഒരു ചുംബനം കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു…
ചില ഇഷ്ട്ടങ്ങൾ അങ്ങനെയാണു അത് മനസിലാകാൻ കാത്തിരിക്കെണ്ടി വരും…

