പഞ്ചമി, കൂട്ടുകാരൊക്കെയും കൊതിയോടെ അവളുടെ പേര് പറയുമ്പോഴും പെണ്ണായാൽ അവളെപ്പോലെ വേണം എന്ന്..

(രചന: J. K)

മിഴികൾ കരിയിട്ട് നീട്ടിയെഴുതി ദേഹത്ത് മഞ്ഞള് തേച്ച്, തിറയുടെ തട്ടുമെടുത്ത് കളിക്കുമ്പോൾ അവനോളം അത്രയും മനോഹാരിത മറ്റൊന്നിനുമില്ല എന്ന് തോന്നിയിരുന്നു അവൾക്ക്…

പഞ്ചമിക്ക്”””””

എന്നാണ് അവനോട് പ്രണയം തോന്നിയത് എന്നറിയില്ല അവൾക്ക് പക്ഷേ ഓർമ്മയുടെ അറ്റം തിരയുമ്പോഴൊക്കെയും അവനും കൂടെ കാണും….

ഓർമ്മയുടെ അതിര്,അവിടുന്ന് മുതലേ അവളുടെ ഉള്ളിൽ പതിഞ്ഞതാണ്, അരുണനും…

മണ്ണാൻ കുടുംബത്തിന്റെ അവകാശമാണ് തിറ കെട്ടി ആടുന്നത്… അവർ ഒരു തപസ്സു പോലെ കാലങ്ങളായി വർത്തിച്ചു പോരുന്ന കല..

വലിയ തട്ട് തലയിൽ വച്ച് അതിൽ നിന്നും ഞാന്നു കിടക്കുന്ന വെറും രണ്ട് കോടി കയ്യിൽ പിടിച്ച് തുലനം ചെയ്തു, ചിലപ്പോൾ അതും വിട്ടു ആടുന്ന അവരെ കണ്ടിരിക്കാൻ തന്നെ വല്ലാത്ത രസമാണ്…

താളം മുറുകുന്നതിനോട് മുറുകുന്ന അവരുടെ ചുവടുകളും മനോഹരമാണ്….

കോലോത്തെ കുട്ടിക്ക് എപ്പഴാ തിറ കളിയിൽ കമ്പം കേറിയത് എന്നറിയില്ല.. തിറയുടെ ചുവടും കടന്ന് അത് അരുണന്റെ നേരെ ചെന്നതും എപ്പഴെന്ന് അറിയില്ല….

വല്ല്യേ തമ്പ്രാൻറെ ഏക മകൾ..

“””പഞ്ചമി “””

പൊന്നിന്റെ നിറം.. കൂവള കണ്ണുകൾ..നീണ്ട നാസിക… ചുവന്ന അധരങ്ങൾ…ഇനിയൊരു പദം കടമെടുക്കണം അവളെ വർണിക്കാൻ…
ആരും കണ്ടാൽ കണ്ണെടുക്കാതെ നോക്കി നിക്കും…

തമ്പ്രാനും ഭാര്യക്കും കല്യാണം കഴിഞ്ഞ് ഏറെ നാളായും കുഞ്ഞുങ്ങൾ ഇല്ലായിരുന്നു വളരെ സങ്കടത്തിലായിരുന്നു അവർ പിന്നീട് എവിടെയൊക്കെയോ പോയി വൈദ്യം നടത്തി ആണ് അവളെ കിട്ടിയത്…. അതുകൊണ്ടുതന്നെ കണ്ണിന്റെ കൃഷ്ണമണി പോലെ അവർ അവളെ നോക്കി…

വൈകിയാണെങ്കിലും ദൈവം അവർക്ക് കൊടുത്തത് ഒരു മാണിക്യം തന്നെയായിരുന്നു. പാട്ടിലും നൃത്തത്തിലും എല്ലാം നിപുണ.. ആരോടും വേർതിരിവില്ല.. പണത്തിന്റെ ഹുങ്കും ഇല്ല…എല്ലാവരും ഒരുപോലെ കാണുന്ന ഒരു പാവം മനസ്സിന് ഉടമ…

ഓരോ കലയെയും ജീവനെപ്പോലെ കാണുന്നവൾ… അവൾക്ക് മെയ് വഴക്കത്തോട് കൂടി ഇത്രയും ആത്മാർപ്പണം ചെയ്ത് തന്റെ കല അഭ്യസിക്കുന്ന അരുണനോട് താല്പര്യം തോന്നിയില്ലെങ്കിൽ ആയിരുന്നു അത്ഭുതം…

എവിടെയൊക്കെ തിര കെട്ടിയ ആടിയാലും, തെക്കേക്കാവിൽ ആടുമ്പോലെ ആത്മാവ് അർപ്പിച്ചു ആടാൻ കഴിയില്ലായിരുന്നു…

അവിടെ അവൻ അരുണനല്ല… ദൈവീക
ശക്തിയുള്ള അവതാരമാണ്…
കാണുന്ന കണ്ണുകളിൽ ആരാധന നിറക്കുന്നവൻ…

കണ്ണിമ ചിമ്മാതെ അവനെ കാണുന്ന മിഴികളിൽ എല്ലാം അവനോടുള്ള ആരാധന മുറ്റി നിൽക്കുന്നുണ്ടാവും…

അവിടെയാണ് പഞ്ചമിയും ഭ്രമിച്ചു പോയത്…

അമ്പലത്തിന്റെ ഊരാളൻമാർ… അവരൊക്കെയും ആ മുന്നിൽ എളിമയോടെ നില്കും….

ഏവരുടെയും ആരാധന കഥാപത്രമായവൾ, ഒരു നോട്ടം മാത്രം ആഗ്രഹിച്ചു ആറ്റുനോറ്റിരിക്കുന്നവൾ, അവൾ കാത്തിരുന്നതും അരുണന്റെ ഒരു നോട്ടത്തിനായായിരുന്നു..

പക്ഷേ അബദ്ധത്തിൽ പോലും അവന്റെ നോട്ടം അവൽക്കരികെ എത്തിയില്ല…
അതിൽ അവൾക്കുള്ള നിരാശ ഇത്തിരി ഒന്നുമല്ലായിരുന്നു..

അവൻ തന്നെ പരിഗണിക്കും എന്ന് കരുതി ഇരുന്നവൾക്ക് ക്ഷമ ഒട്ടും ഇല്ലാഞ്ഞാ ആട്ടം കഴിഞ്ഞു വിശ്രമിക്കുന്നവനോട് ചെന്ന് പറഞ്ഞത്,
ഈയൊരാൾ ഇങ്ങനെ ഒരു മികവോടെ ഉള്ളിൽ തെളിയാൻ തുടങ്ങിയിട്ട് നാളെറെയായി എന്ന്….

മൗനമായിരുന്നു മറുപടി അത് അവളെ ഏറെ വിഷമിപ്പിച്ചു എങ്കിലും പ്രതീക്ഷയോടെ ഇത്തിരി നേരം കൂടി അവനെ നോക്കി…

ഒന്നും മിണ്ടാതെ നടന്നകലുന്നവനെ നോക്കി നിന്നു അവൾ…

പോകുമ്പോൾ ആ മനസ് സന്തോഷത്തിന്റെ ഒരു താളവട്ടം കൊട്ടി തീർത്തിട്ടുണ്ടായിരുന്നു…

കോലോത്തെ തമ്പുരാട്ടി കുട്ടി…

“””പഞ്ചമി “””

കൂട്ടുകാരൊക്കെയും കൊതിയോടെ അവളുടെ പേര് പറയുമ്പോഴും, പെണ്ണായാൽ അവളെപ്പോലെ വേണം എന്ന് പറയുമ്പോഴും താൻ അവളുടെ ബാഹ്യ സൗന്ദര്യത്തിന് ഒട്ടും വില കൊടുത്തിരുന്നില്ല പകരം,

ആരെയും വ്യത്യാസമില്ലാതെ കാണാൻ കഴിയുന്ന ആ മനസ്സായിരുന്നു തന്റെ മുന്നിൽ എന്നും നിറഞ്ഞുനിന്നത്…..

അവളറിയാതെ എത്ര നോക്കി നിന്നിട്ടുണ്ട്…
ആരാധനയായിരുന്നു… ആ മാണിക്യത്തോട്…
അവൾ ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതൊരു നേരമ്പോക്കല്ല എന്ന് നിശ്ചയമായിരുന്നു അരുണന്…

ഒന്നും പറയാതെ നീങ്ങിയവന്റെ വഴിക്ക് തടസ്സമായി അവൾ വീണ്ടും വന്നു നിന്നു എന്നെ ഇഷ്ടമല്ലെങ്കിൽ അതെങ്കിലും പറഞ്ഞിട്ട് പോകൂ എന്നും പറഞ്ഞ് “”””

“””മാറി നിക്കൂ പോണം “””

എന്ന് പറഞ്ഞു പാടെ അവളെ അവഗണിച്ചവൻ, തിരിഞ്ഞു നോക്കാതെ അറിഞ്ഞിരുന്നു ആ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ട് എന്ന്…
അത് കാണെ ഉള്ളം പൊള്ളി അടരുന്നത് അയാൾ അറിഞ്ഞിരുന്നു….

വീണ്ടും അവസരം വരുമ്പോഴൊക്കെയും അവൾ അവനോട് തന്റെ പ്രണയം അറിയിച്ചുകൊണ്ടേയിരുന്നു ഒന്നും മിണ്ടാതെ, അരുണനും..

എല്ലാവരെയും യാതൊരു വേർതിരിവും കാട്ടാതെ ചേർത്തുപിടിക്കുന്ന ആ കോലോത്തെ തമ്പ്രാനും മകൾക്കും, വേദനിക്കുന്നതൊന്നും ചെയ്യാൻ അയാൾക്ക് ആവത് ഉണ്ടായിരുന്നില്ല…

ഒരിക്കൽ അവൾ തന്നെ കാണിച്ചത്, തിരയെടുത്ത് തുറന്നു തന്റെ ചായ ചിത്രം ഒരു വെളുത്ത തുണിയിൽ പകർത്തിയതാണ്…

തമ്പുരാട്ടി കുട്ടിയുടെ വിരലിന്റെ മാന്ത്രികത…
അത് കണ്ട് അത്ഭുതമായെങ്കിലും അതിനും മറുപടിയൊന്നും പറയാൻ പോയില്ല….

“” ഇക്കാണുന്ന പൂതി… അത് എല്ലാരേം കരയിക്കും… എവടെ എത്തേണ്ടോള.. ന്റെ കൂരേൽ വന്നു നശിക്കരുത് “”””

നാളുകൾ കഴിഞ്ഞു… മനപ്പൂർവം അവളെ കാണാതെ നടന്നു അരുണൻ… കണ്ടാലും മുഖം കടുപ്പിച്ചു….

അത് കാണെ അവളും വല്ലാണ്ടായി… ഇഷ്ടം ഇല്ല്യാതെ ആ മുന്നിൽ ശല്യം ആവണ്ടെന്നു കരുതി മാറി നടന്നു…

കാണാണ്ടിരുന്നപ്പോ അരുണന് ഉള്ളു പിടഞ്ഞു…. ശ്വാസം പോലും ആ പെണ്ണാണെന്ന് തിരിഞ്ഞു…
മനസ്സിൽ ഓള് മാത്രേ ഉള്ളൂ എന്നും അറിഞ്ഞു….
ഉള്ള് അവളെ കാട്ടാനാ, തെക്കേ കാവ്…. അങ്ങോട്ട് പോയത്…

അന്ന് അവീടെ അവരുടെ നൃത്തം ഉണ്ടത്രേ…..

ഒഴുകുന്ന സംഗീതത്തിനൊപ്പം നൃത്തം ചാവിട്ടുന്നവരെ കൗതുകത്തോടെ നോക്കി അരുണൻ അതിലൊന്നും അവളില്ലായിരുന്നു അവന്റെ പഞ്ചമി””””

വീണ്ടും അവിടെയെല്ലാം തിരഞ്ഞു നടന്നു എവിടെയും കണ്ടില്ല ഒളിവിൽ ഏതോ ഒരു കുട്ടിയോട് ചോദിച്ചു….

“””പഞ്ചമി “””

തമ്പ്രാട്ടി ചേർത്ത് വിളിക്കാതെ, തന്റെ പ്രണയത്തിന്റെ പേര് ഒരു മന്ത്രണം പോലെ ഉരുവിട്ടവനെ ആ കുട്ടിയും തറഞ്ഞു നോക്കി….

ആ കുട്ടിയുടെ കൈകൾ അങ്ങ് ദൂരെ കാവിലേക്ക് നീണ്ടു….

പഞ്ചമി ഓപ്പോൾ ഇത്തവണ കളിക്കണില്ലാത്രെ.. മനസ് സുഖല്യ ന്ന്…

നൃത്തം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ അവിടുന്ന് മാറാത്ത ആള…. അതും കാണാൻ നിന്നില്ല്യ.. ഇപ്പൊ തൊഴണമെന്നും പറഞ്ഞ് കാവിലേക്ക് പോയിട്ടുണ്ട്… സർപ്പക്കാവിന്റെ അടുത്തേക്ക് പോകുന്നത് കണ്ടു….

തങ്ങൾക്ക് നിഷിദ്ധമായിരുന്നു സർപ്പക്കാവ്..
കോലോത്തുള്ളവരുടെ മാത്രം കുത്തക…
വേറെയെന്തും അവർ മറ്റുള്ളവർക്കും കൂടി നൽകിയിരുന്നു…. എവിടെയും ഇല്ലാത്തത്… ഈ കാവിലെ തേവരെ ഒഴികെ….

അതുകൊണ്ടുതന്നെ പുറത്ത് കാത്തു നിന്നു ഏറെ നേരം കാണാഞ്ഞും ആണ് അകത്തേക്ക് കയറിയത്…..

അവിടെ നീലിച്ച് തന്റെ പെണ്ണ് കിടക്കുന്നു……

അപ്പോഴും…കയ്യിൽ മുറുക്കിപ്പിടിച്ചിരുന്നു തന്നെ അന്ന് ഒരു കഷണം തുണിയിലേക്ക് ആവാഹിച്ചത്…

അതുകണ്ട് ശ്വാസം എടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..

നെഞ്ചുപൊട്ടി വിളിച്ചു സർപ്പ ദൈവങ്ങളെ…
വരം തരാമെന്ന് പറഞ്ഞ് നാഗരാജൻ മുന്നിൽ പ്രത്യക്ഷപ്പെട്ടു…

എന്റെ പെണ്ണിനെ കൊത്തിക്കൊണ്ടുപോയത് പോലെ എന്നെയും ആ ലോകത്തിലേക്ക് ആക്കി തരാൻ പറഞ്ഞു കൈകൾ നീട്ടി കൊടുത്തു ….

തണുത്ത മരണത്തിന്റെ ചുംബനം തന്നു, വരമായി…. അതും പുൽകി അവളോടൊപ്പം നടന്നു കയറിയത്… മറ്റൊരു ലോകത്ത് അവർക്കായി തീർത്ത പ്രണയ സൗധത്തിലേക്കായിരുന്നു…