(രചന: ജ്യോതി കൃഷ്ണകുമാർ)
“”ഇനിയും നിങ്ങളോടൊപ്പം തുടരുന്നതിനു എനിക്ക് താല്പര്യമില്ല… ഞാൻ പോകുന്നു… Good bye “”
ഞെട്ടി എണീറ്റു അവിനാശ്… വർഷം നാലു കഴിഞ്ഞിരിക്കുന്നു..
എന്നിട്ടും ഉറക്കത്തിലും അല്ലാതെയും അവൾ അവസാനമായി പറഞ്ഞത് ഒരു ശാപം പോലെ പിന്തുടരുന്നു…
വേഗം എഴുന്നേറ്റ് ഫ്രഷ് ആയി ഓഫീസിലേക്ക് തിരിച്ചു….
ലക്ഷ്മി ഫുഡ് പ്രോഡക്റ്റ്സ് എന്ന് എഴുതിയ വലിയ കെട്ടിടത്തിനുള്ളിലേക്ക് അയാളുടെ കാർ കയറിപ്പോയി…
അയാളെ കണ്ടതും എല്ലാവരും ബഹുമാനത്തോട് കൂടി ഗുഡ്മോണിങ് പറഞ്ഞു…
അവരെ ഒന്നും അത്ര ഗൗനിക്കാതെ അയാൾ വെറുതെ കൈ വീശി കാണിച്ച് അയാളുടെ കാബിനിലേക്ക് പോയി..
മാനേജരെ വിളിച്ചതും മാനേജർ വിനയാന്വിതനായി അയാളുടെ മുന്നിലെത്തി…
“””ഇന്നലെ പോകേണ്ട സ്റ്റോക്ക് ഒന്നും അവിടെ എത്തിയില്ല എന്നാണല്ലോ പറഞ്ഞത് എന്തുപറ്റി??? “””
അയാൾ ഇത്തിരി കടുപ്പത്തോട് കൂടി തന്നെ മാനേജരോട് ചോദിച്ചു..
“””” സർ അത് പുതുതായി വന്ന ആ കുട്ടിയുടെ സെക്ഷൻ ആണ് ഇന്നലെ എന്തോ അങ്ങോട്ട് അയക്കാൻ ഉള്ള പ്രോഡക്റ്റിൽ എന്തോ അസ്വഭാവികത കണ്ടു എന്നു പറഞ്ഞ് ആ കുട്ടി തന്നെയാണ് അത് തടഞ്ഞത് “””
“”വാട്ട്… അപ്പൊ ഇതു വരെ അയച്ചില്ലേ??? സ്റ്റുപ്പിഡ്.. നമ്മുടെ നാട്ടിൽ അച്ചാറുകൾക്കും മസാല പൊടികൾക്കും ഒരു പഞ്ഞവും ഇല്ല എന്നോർക്കണം…
നമ്മൾ പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ അത് ക്വാളിറ്റിയും പങ്ച്വലിറ്റിയും കൊണ്ടാണ്…
എന്നിട്ട് നേരത്തിന് പ്രോഡക്റ്റ് അയക്കാൻ നിങ്ങളെക്കൊണ്ട് കഴിഞ്ഞില്ല എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ എന്തിനാണ് മിസ്റ്റർ നിങ്ങൾ ഇവിടെ മാനേജർ എന്ന് പറഞ്ഞ് നിൽക്കുന്നത്???
ആരാ ആ സെയിൽസ് മാനേജർ അവളെ ഇങ്ങോട്ട് വിളിക്ക് “”
സാർ ചൂടിലാണ് എന്നറിഞ്ഞപ്പോഴും തന്റെ ഭാഗത്തെ ഉദ്ദേശ ശുദ്ധി പറഞ്ഞു ന്യായീകരിക്കാമെന്ന വിശ്വാസത്തിൽ തൃഥി ചെന്നു..
പക്ഷെ ഒന്നും പറയാൻ പോലും ഇട നൽകാതെ അവിനാശ് അവളോട് കയർത്തു..
ഒന്നും മറുപടി പറയാൻ പറ്റാതെ അവൾ അവിടെ നിന്നും ഇറങ്ങി…
അവരുടെ ഭാഗത്ത് തെറ്റില്ല എന്നറിഞ്ഞിട്ടും ഒന്ന് മാപ്പ് പറയാൻ അല്ലെങ്കിൽ അവളോട് അങ്ങനെ പെരുമാറിയതിന് കുറ്റബോധമോ അഭിലാഷിന് തോന്നിയില്ല
അപ്പോഴാണ് അയാൾ സ്വയം ഒന്ന് അവലോകനം ചെയ്ത് നോക്കിയത് എന്തുകൊണ്ടാണ് താൻ ഇത്രയും റഫ് ആയി മാറുന്നത്…
“”അനുഭവങ്ങൾ “” എന്നായിരുന്നു കിട്ടിയ മറുപടി…
മാറണം എന്ന് ചിന്തിച്ചു… പഴയ ഒരു അവിനാശിലേക്ക് ഒരു മടക്കം..
അതിന്റെ ആദ്യപടിയായി . മനസ്സില്ലെങ്കിലും ആത്മാർത്ഥത ഇല്ലാത്തൊരു സോറി പോയി പറഞ്ഞു അവളോട്..
ഒന്നു ചിരിച്ചു അവൾ തിരിച് സാരല്ല എന്ന് പറഞ്ഞു..
എന്തോ അതൊരു തുടക്കം ആയിരുന്നു അവൾ ഒരു സുഹൃത്തായി മാറി….. ഒരിക്കൽ മടിച്ചു മടിച്ച് അവൾ എന്റെ സ്വഭാവം ഇങ്ങനെ ആയതിനെ പറ്റി ചോദിച്ചു..
കാരണം അവൾ അറിയുന്ന അവളുടെ ചേച്ചിയുടെ കൂടെ പഠിച്ച അവിനാഷ് ഇങ്ങനെ അല്ലായിരുന്നു….
അതെ തന്റെ ആദ്യവിവാഹം നൽകിയ കൈപ്പേറിയ അനുഭവത്തിൽ നിന്നുമാണ് താൻ സ്ത്രീകളോട് മുഴുവനായും ഇത്തരത്തിൽ ഒരു പക വച്ചുപുലർത്തുന്നത്… സമ്മതിച്ചു കൊടുത്തു അവളോട്…
ഒപ്പം മനസ്സ് തുറന്നു ഏറെ നാൾക്ക് ശേഷം…
ഒറ്റ മകൻ ആയതുകൊണ്ട് വളരെ ലാളിച്ചു തന്നെയാണ് തന്നെ വീട്ടിൽ വളർത്തിയത്.. നന്നായി പഠിക്കുവാനും മിടുക്കനായിരുന്നു…
പക്ഷേ അച്ഛന്റെ മരണശേഷം ചെറുപ്രായത്തിൽ തന്നെ ബിസിനസ് ഏറ്റെടുക്കേണ്ടിവന്നു…പ്ലസ് ടു വരെ മാത്രമേ പഠിക്കാൻ കഴിഞ്ഞുള്ളൂ…
താൻ ഏറ്റെടുത്ത തോടുകൂടി ബിസിനസ് നല്ല രീതിയിൽ മെച്ചപ്പെട്ടു.. അമ്മ പക്ഷേ വീട്ടിൽ ഒറ്റപ്പെട്ടു..
അമ്മയ്ക്ക് ഒരു കൂട്ടായി ഒരു മോളെ കൊണ്ട് തരണം എന്ന് പറഞ്ഞതുകൊണ്ടാണ് വേഗം കല്യാണം ആലോചിച്ചത്…. അവളെ കണ്ടുപിടിച്ചത്…
ദേവികയെ””””””
അന്നവൾ എൻജിനീയറിങ്ങിനു പഠിക്കുകയായിരുന്നു അവൾക്കും പഠിക്കുകയായിരുന്നു…..
അവളുടെ അമ്മ ഒരു കാൻസർ പേഷ്യന്റ് ആയിരുന്നു അവർക്ക് അവരുടെ വിവാഹം നടന്ന് കാണണം എന്ന മോഹം കൊണ്ട് മാത്രമായിരുന്നു അവൾ അന്ന് വിവാഹത്തിന് സമ്മതിച്ചത്…
പഠിക്കണമെന്ന് മോഹിച്ചവൾ…
തന്റെ അതേ പ്രൊഫഷനിൽ നിന്നും വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചവൾ..
പക്ഷേ സാഹചര്യം കൊണ്ട് അവൾക്ക് എന്നെ വിവാഹം കഴിക്കേണ്ടി വന്നു…
ഈ വിവാഹം വേണ്ടെന്ന് അവൾ വീട്ടിൽ പറഞ്ഞിരുന്നു എന്നും അവളുടെ കോൺസെപ്റ്റ് അനുസരിച്ചു ഉള്ള ഒരു ഭർത്താവ് അല്ല ഞാൻ എന്നും എനിക്ക് അറിയില്ലായിരുന്നു..
അവൾ പറഞ്ഞതും ഇല്ല… അവൾ ആകെ പരിഗണിച്ചത് അപ്പോൾ അവളുടെ അമ്മയുടെ ആഗ്രഹം മാത്രം ആയിരുന്നു..
അവൾ വിവാഹിതയായി കാണണം എന്ന്.. ആ വിവാഹം അങ്ങനെ നടന്നു..
പക്ഷെ ഒരിക്കലും അത് നടക്കരുതായിരുന്നു എന്ന് പിന്നീടുള്ള ദിവസങ്ങളിൽ മനസ്സിലായിരുന്നു..
ആദ്യരാത്രിയിൽ തന്നെ അവളുടെ ഭർത്താവിനെ പറ്റിയുള്ള പ്രതീക്ഷകൾ പറഞ്ഞു.
എന്തോ നിരാശ തോന്നിയിരുന്നു.. എന്നാലും മുഖത്ത് തേച്ചൊട്ടിച്ച ഒരു ചിരിയോടെ അത് കേട്ടില്ല എന്നു നടിച്ചു..
അമ്മ അവളെ സ്വന്തം മകൾ എന്നപോലെ സ്നേഹിക്കാൻ തുടങ്ങി.. അവൾ പക്ഷെ ഞങ്ങളെ അന്യരെ പോലെ കണ്ടു… ഒരു ഭാര്യ ഭർതൃ ബന്ധം പോലും ഞങ്ങൾക്കിടയിൽ ഉണ്ടായില്ല..
ചെറു പ്രായത്തിൽ വീടിന്റെ പ്രാരാബ്ദം ഏറ്റെടുക്കേണ്ടി വന്നവന്… പക്വത ഏറെ ആയിരുന്നു.. അവൾ മാറും എന്ന് കരുതി കാത്തിരുന്നു
ബിസ്സിനെസ്സ് ആവശ്യത്തിനായി ആയിടക്ക് കുറച്ച് ദിവസം വിട്ട് നിൽക്കേണ്ടി വന്നു..
ആയിടക്കാണ് അവളുടെ അമ്മയുടെ അസുഖം കൂടിയതും…. അവൾ അവിടേക്ക് പോയതും..
നില വഷളായി അവർ മരണത്തിനു കീഴടങ്ങി.. എല്ലാം കഴിഞ്ഞപ്പോ അവളും ആകെ മാറി..
അമ്മക്ക് വേണ്ടി കഴിച്ച വിവാഹം.. അമ്മ പോയതോടെ അവൾക്കതിൽ നിന്നും രക്ഷപ്പെട്ടാൽ മതിയായിരുന്നു…
ഒരു ദയയും കാണിക്കാതെ അവൾ ഡിവോഴ്സ് വാങ്ങി പോയി… അമ്മ അവളോട് ഒരുപാട് സംസാരിച്ചു നോക്കി ഒരു പ്രയോജനവും ഉണ്ടായില്ല..
അവൾ അവസാനമായി പറഞ്ഞതായിരുന്നു അത്
“”ഇനിയും നിങ്ങളോടൊപ്പം തുടരുന്നതിനു എനിക്ക് താല്പര്യമില്ല… ഞാൻ പോകുന്നു… Good bye “”
പിന്നെ ദേഷ്യമായിരുന്നു എല്ലാരോടും..
ആകെ സ്വയം മാറ്റി എടുത്തു… അല്ലെങ്കിൽ എനിക്ക് സ്വയം നഷ്ടമാകുമായിരുന്നു.. അവളെ ഞാൻ അത്രമാത്രം സ്നേഹിച്ചിരുന്നു..
എന്നേലും മാറും തിരിച്ചും സ്നേഹിച്ചു തുടങ്ങും എന്ന് വെറുതെ മോഹിച്ചിരുന്നു..
പിന്നെ വിഡ്ഢിയാക്കി അവൾ പോയപ്പോ തകർന്നു പോയതാ..
ആ എനിക്ക് ഇങ്ങനെ ആവാനെ കഴിയൂ..
അതും പറഞ്ഞു നടന്നു നീങ്ങി.. തൃഥിയുടെ മുഖത്തെക്ക് നോക്കിയില്ല… അവൾക്ക് പറയാൻ ഉള്ളത് കേട്ടില്ല..
അപ്പോൾ മുഴുവനായും ആ പഴയ വിഡ്ഢിയാണ് ഞാൻ എന്ന് വീണ്ടും തോന്നിയിരുന്നു… പിന്നീട് അവൾ എന്റെ കാര്യങ്ങളിൽ പ്രത്യേക ശ്രെദ്ധ നൽകിയിരുന്നു..
എനിക്ക് വിഷമം വരുന്നതൊന്നും ഉണ്ടാവാതിരിക്കാൻ പ്രയത്നിച്ചിരുന്നു…
അറിയാതെ അവളോടൊരു ഇഷ്ടം മനസ്സിൽ കേറി കൂടി… പറയാൻ മടിയായിരുന്നു ചെറിയ ഭയവും…
ഇനിയും ഒരു ട്രാജഡി എനിക്ക് സഹിക്കാൻ പറ്റില്ലായിരുന്നു
നഷ്ടങ്ങളുടെ കൂട്ടത്തിൽ ഇതും എന്നു കണക്കു കൂട്ടി….
അതിനെ പറ്റി ചിന്തിക്കാതെ ഇരുന്നു…
പക്ഷെ എന്നെ അത്ഭുപ്പെടുത്തി അവൾക്ക് എന്നെ ഇഷ്ടമാണെന്നും തിരിച്ചു ഇഷ്ടമാണെങ്കിൽ അവളുടെ അച്ഛനോട് വന്ന് സംസാരിക്കാനും പറഞ്ഞു..
ഒപ്പം, “”അവിവേകം ആണെങ്കിൽ പൊറുക്കാനും…
ശരിക്കും കണ്ണ് നിറഞ്ഞ് പോയിരുന്നു…
ജീവിതത്തിൽ മോഹിച്ചപോലൊന്നും. കിട്ടാത്തവന് ആദ്യമായി അങ്ങനൊന്ന് കിട്ടിയപ്പോൾ ഉള്ള ഒരു തരം ആനന്ദം….
ഇന്ന് എന്നെ ഇഷ്ടപ്പെടുന്നവളുടെ കഴുത്തിൽ മാല ചാർത്തുമ്പോൾ അറിയാമായിരുന്നു ഈ ജീവിതത്തിൽ ഒന്നിനു വേണ്ടിയും ഇനി ദുഖിക്കേണ്ടി വരില്ല എന്ന്…
പിന്നെ സ്വർഗം പോലുള്ള ഞങ്ങളുടെ ജീവിതം..
പരസ്പരം മത്സരിച്ചുള്ള സ്നേഹം. അതിന്റെ മാറ്റുകൂട്ടാൻ രണ്ടു മാലാഖ കുഞ്ഞുങ്ങളും.. ഒപ്പം എല്ലാരേം സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരമ്മ കിളിയും…