(രചന: J. K)
“”””ശ്രുതി ഇനിയും പഠിക്കാൻ പോകുന്നില്ലേ അതോ കല്യാണം കഴിഞ്ഞത് കൊണ്ട് നിർത്തിയോ തന്റെ പഠിപ്പൊക്കെ??””‘
ഹരീഷ് ഏട്ടന്റെ ചേട്ടത്തി അമ്മയാണ്…
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് നാലഞ്ചു ദിവസമേ ആയിട്ടുള്ളൂ…
വിവാഹം കഴിഞ്ഞ് ഒരാഴ്ച ഞാൻ കോളേജിൽ ലീവ് പറഞ്ഞതാണ്…
ഏട്ടത്തിയോട് അതുതന്നെ പറഞ്ഞു ഇപ്പോൾ ലീവാണ് ഉടനെ തന്നെ കോളേജിൽ പോയി തുടങ്ങും എന്ന്…
പക്ഷേ അപ്പോൾ അവർ പറഞ്ഞത് ഇവിടെ നിന്നും നിന്നെ പഠിക്കാൻ വിടും എന്ന് തോന്നുന്നില്ല എന്നാണ് ഇവർക്കാർക്കും പഠിപ്പിക്കാൻ വലിയ ഇഷ്ടമൊന്നുമല്ല എന്ന്…
“”” ആർക്ക് ഇഷ്ടപ്പെട്ടിട്ടില്ലെങ്കിലും ഞാൻ പോവും പഠിക്കും ഏട്ടത്തി “””‘
എന്ന് അവരുടെ മുഖത്ത് നോക്കി തന്നെ പറഞ്ഞു എനിക്കെന്തോ ഏടത്തി പറയുന്നത് കേട്ട് ദേഷ്യം വന്നു…
പിജി ഫസ്റ്റ് ഇയർ ചേർന്നപ്പോഴാണ് ഹരീഷേട്ടന്റെ വിവാഹ ആലോചന വന്നത്.. ബാങ്കിൽ നല്ല ജോലിയാണ് നല്ല കുടുംബവും അതുകൊണ്ടുതന്നെയാണ് കൂടുതലൊന്നും ചിന്തിക്കാതെ ഇങ്ങോട്ട് കല്യാണം കഴിപ്പിച്ച് വിട്ടത് അച്ഛൻ…
ഹരീഷേട്ടനോട് ഞാൻ പറഞ്ഞിരുന്നു വിവാഹം കഴിഞ്ഞാലും എന്റെ പഠനം ഞാൻ തുടരുമെന്ന് ഹരീഷേട്ടൻ അത് സമ്മതിച്ചതും ആണ് അപ്പോഴാണ് ഏടത്തിയുടെ വക ഇങ്ങനെ ഒരു കമന്റ്…
ഏട്ടത്തി കൂടുതൽ അടുത്തേക്ക് ചേർന്നിരുന്നു എന്നിട്ട് പറഞ്ഞു ഇവിടത്തെ അമ്മയ്ക്ക് പഠിപ്പിക്കുന്നതൊന്നും ഇഷ്ടമല്ല… എന്തെങ്കിലും തടസ്സം പറഞ്ഞിട്ടുണ്ടെങ്കിൽ മോള് ശക്തമായി തന്നെ പറഞ്ഞോളൂ പഠിക്കാൻ പോണം എന്ന്….
അവരോട് മറുപടിയായി ഒന്നു മൂളി…
എന്തോ ഇവിടുത്തെ അമ്മയെ കണ്ട് എനിക്ക് അങ്ങനെയൊന്നും തോന്നിയില്ല ആള് ഒരു പാവമാണ് നാലഞ്ചു ദിവസം കൊണ്ട് എനിക്ക് അങ്ങനെയാണ് തോന്നിയത് എന്തിനും ഏതിനും പുറകെ തന്നെ ഉണ്ടാകും…
പക്ഷേ ഏടത്തി അമ്മയെയാണ് എനിക്ക് എന്തോ ഉൾക്കൊള്ളാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നിയത്…
അവരുടെ പെരുമാറ്റവും മറ്റും കണ്ടാൽ എന്തോ അഭിനയം പോലെ തോന്നും അമ്മയോട് ആണെങ്കിലും എന്നോടാണെങ്കിലും കൂടുതൽ അടുത്ത് സോപ്പിട്ട് ഓരോന്ന് പറയുന്നത് കേൾക്കുമ്പോഴേ എന്തോ കൃത്രിമത്വം ഫീൽ ചെയ്യും….
എന്തെങ്കിലും ആവട്ടെ എന്ന് കരുതി…
ഹരീഷേട്ടന്റെയും എന്റെയും ഡ്രസ്സുകൾ കുറിച്ച് മടക്കിവെക്കാൻ ഉണ്ടായിരുന്നു അത് ചെയ്തതിനുശേഷം പുറത്തേക്ക് പോയി അപ്പോൾ മുതൽ നോക്കുന്നതാണ് അമ്മയുടെ മുഖത്ത് എന്തോ ഒരു ദേഷ്യം പോലെ…
ഞാൻ സംസാരിക്കാൻ ചെല്ലുമ്പോഴൊക്കെ ഒഴിഞ്ഞുമാറുന്നതുപോലെ ഏടത്തി പറഞ്ഞതൊക്കെ സത്യമാകുമോ എന്ന് എനിക്ക് തോന്നി…
അടുത്തദിവസം കോളേജിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ അമ്മയുടെ യാത്ര പറഞ്ഞിരുന്നു അപ്പോൾ അമ്മ തന്നെ മറുപടി ഇതായിരുന്നു…
“”’ ഇവിടെ ആർക്കും തോന്നിയപോലെയൊക്കെ തീരുമാനിക്കാമല്ലോ… എന്റെ സമ്മതമൊന്നും ആരും ചോദിക്കേണ്ട ആവശ്യമില്ല “””‘എന്ന്….
എന്തോ അത് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി എങ്കിലും അതൊന്നും കാണിക്കാതെ വേഗം കോളേജിലേക്ക് പോയി…
തിരികെ വീട്ടിൽ വന്നപ്പോൾ ഹരീഷേട്ടനോട് എല്ലാം പറഞ്ഞു പക്ഷേ ഹരീഷേട്ടൻ ഒന്നും വിശ്വസിച്ചില്ല കാരണം എന്നെ പഠിപ്പിക്കണം എന്ന് ഹരീഷേട്ടനെക്കാൾ നിർബന്ധം അമ്മയ്ക്ക് ആയിരുന്നത്രേ…
ഇതെന്താ ഇങ്ങനെ എന്ന് എനിക്ക് മനസ്സിലാകുന്നില്ല ആയിരുന്നു…
മൊത്തത്തിൽ ഒരു ചേർച്ച കുറവ്….
ഹരീഷേട്ടൻ ഇതിനെപ്പറ്റി അമ്മയോട് സംസാരിച്ചു…
“”””നിനക്ക് കോളേജ് പോണം… നിന്റെ കാര്യം നോക്കണം അല്ലാണ്ട് ഇവിടെ ഉള്ളോർക്ക് അടിമ പണി ചെയ്യാൻ പറ്റില്ല എന്നൊക്കെ നീ പറഞ്ഞോ??””
എന്ന് ചോദിച്ചു കൊണ്ട് ഹരീഷേട്ടൻ വന്നു ഞാൻ അതൊന്നും അറിഞ്ഞിട്ടുകൂടി ഇല്ലായിരുന്നു…
അല്ലെങ്കിൽ തന്നെ ഇവിടെ അമ്മ പ്രത്യേകിച്ച് പണിയൊന്നും എടുക്കാൻ സമ്മതിക്കില്ല… തന്നെയുമല്ല എന്തെങ്കിലും ചെയ്യുമ്പോഴാണെങ്കിൽ കൂടെ കാണുകയും ചെയ്യും…
ഹരി ചേട്ടനോട് ഞാൻ ഇതൊന്നും പറഞ്ഞില്ല എന്ന് പറഞ്ഞപ്പോൾ അദ്ദേഹം വിശ്വസിച്ചു..
പിന്നീടാണ് ഞാൻ മനസ്സിലാക്കിയത് എല്ലാത്തിനും പിന്നെ ഏടത്തിയമ്മയാണ് അവർ എന്നോട് ഒരു രീതിയിൽ പറഞ്ഞു അമ്മയോട് മറ്റൊരു രീതിയിലാണ് ചെന്ന് പറഞ്ഞു കൊടുക്കുന്നത്….
ഒരുതരം വൃത്തികെട്ട പണി… അത് മനസ്സിലാക്കി ഞാൻ അവരോട് ഒന്നും പറയാതെയായി എന്നിട്ടും പ്രയോജനം ഒന്നുമില്ല… തോന്നുന്നത് ഒക്കെ അങ്ങോട്ട് പറഞ്ഞുകൊടുത്തു എന്റെ അടുത്ത് അമ്മയെ എപ്പോഴും ദേഷ്യം പിടിപ്പിക്കും…
എന്നിട്ട് അവർ നല്ല പിള്ള ചമഞ്ഞ് നിൽക്കുകയും ചെയ്യും.. ഒരിക്കൽ എന്തോ പറഞ്ഞു അമ്മ എന്നോട് പിണങ്ങിയപ്പോൾ സഹിക്കേട്ട് ഞാൻ പറഞ്ഞതാണ് ഏട്ടത്തിയമ്മയുടെ വാക്കും കേട്ട് എന്നോട് വഴക്കിന് വരരുത് എന്ന്..
പക്ഷേ അമ്മയ്ക്ക് എന്നെക്കാൾ വിഷം ഏട്ടത്തിയമ്മയെ ആയിരുന്നു കാരണം ആ രീതിക്കാണ് അവർ പറഞ്ഞു സോപ്പിട്ട് വച്ചിരിക്കുന്നത്…
അവിടെ ഹരീഷേട്ടൻ ഒഴികെ മറ്റാരും എന്നെ വിശ്വസിച്ചില്ല.. ക്രമേണ അമ്മയ്ക്ക് എന്നോട് ദേഷ്യം കൂടിക്കൂടി വന്നു. എന്ത് ചെയ്താലും ഏതു ചെയ്താലും കുറ്റം.. എരി തിയിൽ എണ്ണയൊഴിക്കാൻ ഏടത്തിയമ്മ പുറകെ ഉണ്ടായിരുന്നു…
ഒടുവിൽ സഹികേട്ട് ആണ് ഹരീഷേട്ടനോട് പറഞ്ഞത് നമുക്ക് ഇവിടെ നിന്നും മാറി താമസിക്കാം എന്ന്…
കൂടുതൽ പ്രശ്നം അമ്മയ്ക്കും ഭാര്യയ്ക്കും ഇടയിൽ ഉണ്ടാക്കുന്നതിനേക്കാൾ അതാണ് നല്ലത് എന്ന് ഹരീഷേട്ടനും തീരുമാനിച്ചു അങ്ങനെയാണ് ഞങ്ങൾ അവിടെ നിന്നും മാറിയത്…
ആദ്യമൊക്കെ അമ്മ അതിനും എന്നോട് വഴക്കിട്ടിരുന്നു… ഞാൻ ഫോൺ ചെയ്താൽ എടുക്കുക പോലും ചെയ്യാതെയായി… കൂടുതൽ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ഞാനും ആ വഴിക്ക് പോയില്ല..
പക്ഷേ എനിക്കത് വലിയ വിഷമം ഉണ്ടാക്കി അപ്പോഴൊക്കെ ഹരീഷേട്ടൻ പറയുമായിരുന്നു എല്ലാം ഒരു ദിവസം കലങ്ങി തെളിയും എന്ന്…
കുറെനാൾ കഴിഞ്ഞപ്പോൾ അമ്മ എന്നെ കാണാൻ വന്നിരുന്നു അമ്മയ്ക്ക് ഏടത്തിയമ്മയുടെ കള്ളത്തരങ്ങൾ എല്ലാം മനസ്സിലായി….
അവിടെ ഏട്ടന്റെയും അമ്മയുടെയും ഇടയിൽ ആ വൃത്തികെട്ട കളി അവർ കളിക്കാൻ തുടങ്ങി… ഞാൻ പോയപ്പോൾ…
വിചാരിക്കാത്തതും പറയാത്തതും ഒക്കെ ഏട്ടൻ അമ്മയോട് ചോദിക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ പറഞ്ഞതിന്റെ അർത്ഥം അവർക്ക് മനസ്സിലായത്..
അവിടെനിന്നും അവരോട് ഇറങ്ങിപ്പോകാൻ അമ്മ പറഞ്ഞിരുന്നു…
അമ്മ എന്നോട് ക്ഷമ ചോദിച്ചു എന്നോട് വീട്ടിലേക്ക് തിരികെ വരണം എന്നും പറഞ്ഞു ഈ വാടക വീട് ഇനി വേണ്ട എന്ന് നിർബന്ധിച്ചു…
എന്തുവേണമെന്ന് അറിയാതെ ഞാൻ നിന്നു അപ്പോൾ ഹരീഷേട്ടൻ തന്നെയാണ് പറഞ്ഞത് അത് വേണ്ട ഇത് ഇങ്ങനെ തന്നെ മതി എന്ന്…
അവരെ തിരികെ വിളിക്കണം എന്നും.. പിന്നെ,
അവിടെ എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും അമ്മയ്ക്ക് ധൈര്യമായി ഇങ്ങോട്ട് ഇറങ്ങി വരാം. ഇവിടെ അമ്മയ്ക്ക് സുഖമായി താമസിക്കാം എന്നും… ഹരീഷേട്ടൻ ഉറപ്പുകൊടുത്തു..
ഹരീഷേട്ടൻ പറയുന്നതിൽ ആണ് ന്യായം എന്ന് അമ്മയ്ക്ക് തോന്നിക്കാണും.. എല്ലാം സമ്മതിച്ച് അമ്മ തിരികെ പോയി…
“” തനിക്ക് ഇപ്പോൾ സമാധാനമായില്ലേ ടോ??””” എന്ന്…
മ്മ്മ് “”” എന്ന് മൂളി ഹരീഷേട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഞാൻ…
എന്റെ മുടിയിൽ തഴുകി മെല്ലെ പറയുന്നുണ്ടായിരുന്നു എന്റെ കള്ളത്തരം കാണിച്ചാലും, എല്ലാം കുറച്ചു നാളത്തേക്ക് മാത്രമേ നിലനിൽക്കൂ എന്ന്….
അത് സത്യമാണെന്ന് എനിക്ക് മനസ്സിലായി അല്ലെങ്കിലും സത്യത്തെ എത്രകാലം മൂടിവയ്ക്കാൻ പറ്റും….