ശാന്തടീച്ചറുടെ ഭർത്താവ്
(രചന: Krishnan Abaha)
കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞതേ ഉള്ളൂ കിടപ്പറയിൽ ടീച്ചർ ജീവിതത്തിൽ ഇതുവരെ അറിയാത്ത മണം അനുഭവപ്പെട്ടു.
ഭർത്താവ് അടുത്തു വരുമ്പോൾ വല്ലാത്തൊരു നാറ്റം. ഇതു വായനാറ്റമല്ല
പിന്നെ? മ ദ്യം?
ടീച്ചർക്ക് ചിന്തിക്കാനേ പറ്റിയില്ല. കുടിയനായ ഒരാളുടെ ഭർത്താവാകുന്നതിനെ പറ്റി.
കുട്ടികൾക്ക് നിത്യവും മ ദ്യ ത്തിന്റെ ദൂഷ്യ വശങ്ങളെ പറ്റി ക്ലാസ്സ് എടുക്കുന്ന ഒരാളുടെ ഭർത്താവ് കുടിയനാണെന്നറിഞ്ഞാൽ പിന്നെ ജോലി രാജി വെക്കേണ്ടി വരും.
അന്നു രാത്രി കിടക്കാൻ നേരത്തു ഭർത്താവ് നന്നായി പല്ല് ബ്രഷ് ചെയ്യുന്നത് കണ്ടപ്പോഴേ ടീച്ചർക്ക് സംശയം വർദ്ധിച്ചു . മാത്രമല്ല അടുക്കളയിൽ കയറി ഏലക്കായ തിന്നുന്നതും കണ്ടപ്പോൾ ഉറപ്പിച്ചു. കുടിച്ചിന്.
ഭർത്താവ് അടുത്തു വന്നപ്പോൾ ടീച്ചർ തിരിഞ്ഞു കിടന്നു.
എയ്… അയാൾ വിളിച്ചപ്പോൾ അവൾ കോപം കൊണ്ടു വിറച്ചു. നിങ്ങൾ ഇന്നും കുടിച്ചിട്ട് വന്നു അല്ലെ ? അയാൾ പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു ചോദ്യം.
ഇത്തിരി കുടിച്ചത് കൊണ്ടു എന്ത് കുഴപ്പം ?
മാത്രമല്ല എനിക്ക് അന്തസ്സായ ഒരു ജോലി ഉണ്ട്. ആരുടെയും കാശു കൊണ്ടല്ല ഞാൻ കുടിക്കുന്നത്. പിന്നെ ഒരാളെ ബുദ്ധിമുട്ടിക്കുന്നില്ല.
അവൾ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു. മുടി അഴിച്ചിട്ടു ഒരു പ്രതികാര ദുർഗ്ഗയെ പോലെ നിന്നു. അവൾ കോപം കൊണ്ടു വിറക്കുന്നുണ്ടായിരുന്നു. കണ്ണുകളിൽ അഗ്നി പടരുന്നതായി തോന്നി.
നിങ്ങൾ ഒരു മ ദ്യ പാനി ആണെന്നറിഞ്ഞെങ്കിൽ ഞാൻ ഈ കല്യാണത്തിന് സമ്മതിക്കില്ലായിരുന്നു. എന്റെ കുടുംബം നിങ്ങളെ പോലെ അല്ല.
നീ സമാധാനിക്ക് നേരം വെളുക്കട്ടെ നമുക്ക് ഇക്കാര്യത്തെ കുറിച്ചു സംസാരിക്കാം. മാത്രമല്ല വീട്ടുകാർ ആരും ഉറങ്ങിയിട്ടില്ല.
അവരറിഞ്ഞാൽ മാനക്കേട്. കല്യാണം കഴിഞ്ഞു ദിവസങ്ങൾ ആയിട്ടില്ല അതിനു മുമ്പ് ഇങ്ങനെ ആയാൽ?
അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു.
എനിക്ക് രണ്ടിൽ ഒന്ന് അറിയണം. നാളെ മുതൽ നിങ്ങൾ കുടിക്കരുത് . പിന്നെ ഞാൻ നിങ്ങളുടെ കൂടെ ജീവിക്കില്ല .
ടീച്ചർ താക്കിത് ചെയ്തു.
ഭർത്താവ് കട്ടിലിൽ നിന്നും എഴുന്നേറ്റു. അയാളുടെ ഭാവം മാറി.
നീ ആരെയാണ് ഭയപ്പെടുത്തുന്നത്. ഞാൻ ആരാണെന്നു അറിയാമോ നിന്നെക്കാൾ ഇരട്ടി സാലറി വാങ്ങുന്ന ആൾ . അടങ്ങി ഒതുങ്ങി കഴിഞ്ഞോളണം . മൂ തേവി…
എടാ നിന്റെ ഓശാരത്തിനല്ല കല്യാണം നടന്നത് ലക്ഷങ്ങൾ തന്നിട്ടാണ്.
അതൊരു ആക്രോശമായിരുന്നു.
അയാൾ പോലും പ്രതീക്ഷിച്ചില്ല. അവളുടെ കയ്യിൽ ഒരു വാൾ കിട്ടിയെങ്കിൽ അയാളെ വെട്ടി നുറുക്കുമായിരുന്നു.
അപ്പോഴേക്കും കതകിനു പടപടാന്ന് ആരോ മുട്ടി. അയാളുടെ അച്ഛനും അമ്മയും അറിഞ്ഞിരിക്കുന്നു. അയാൾ വാതിൽ തുറന്നു.
കൊമ്പ് കോർത്തിരിക്കുന്ന മകനേയും മരുമകളെയും കണ്ടപ്പോൾ അവർ ഭയപ്പെട്ടു.
അച്ഛാ ഇവൾ എന്നെ എടാ എന്നു വിളിച്ചു
അയാൾ പറഞ്ഞു. കുടിയനായ മകനെ എന്റെ തലയിൽ കെട്ടിവെക്കാൻ നോക്കരുത്. ടീച്ചർ പെട്ടെന്ന് മറുപടി പറഞ്ഞു
ഞാൻ എന്റെ പാട്ടിന് പോകും. എനിക്കു ജോലി ഉണ്ട് . ഒരു പെണ്ണ് പിടിയനെ മാറ്റിയെടുക്കാം. പക്ഷെ കള്ളു കുടിയനെ മാറ്റിയെടുക്കാൻ കഴിയില്ല.
ഏതായാലും നേരം പുലരട്ടെ. എന്നിട്ട് നമുക്ക് സംസാരിക്കാം. ഒരു പെണ്ണിനെ കൊണ്ടു എന്റെ മോൻ നന്നാകുമെങ്കിൽ നന്നാകട്ടെ എന്നു കരുതിയാണ് ഞാൻ മുതിർന്നത്.
ഭർത്താവിന്റെ അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ ടീച്ചർ അടങ്ങി.
പിറ്റേന്ന് കാലത്തു അവൾ ഉറക്കം ഉണർന്നപ്പോൾ കണ്ടത് കിടപ്പറ മുഴുവൻ ഉടച്ചിട്ട മ ദ്യ കു പ്പികളും മറ്റു ല ഹരി വസ്തുക്കളുടെ പാക്കറ്റുകളുമാണ്.
അതിനിടയിൽ നിന്നും അയാൾ ചിരിക്കുന്നു.
ക്ഷമിക്കണം. നീ എന്റെ കണ്ണു തുറപ്പിച്ചു. നിന്റെ ഉറച്ച നിലപാടുകൾ ആണ് എന്നെ മാറ്റിയത്. സ്വന്തം കാലിൽ നിൽക്കുന്ന ഒരു പെണ്ണിന് മാത്രമേ ഇങ്ങനെ ഉറച്ച തീരുമാനം എടുക്കാൻ പറ്റത്തുള്ളൂ.
പിന്നീട് അവൾക്ക് ഒരിക്കലും അയാളുടെ ദുർഗന്ധം അനുഭവിക്കേണ്ടി വന്നിട്ടില്ല.

