നിങ്ങൾക്ക് ഇതു എന്തിന്റെ കേടാണ് മനുഷ്യ കെട്ടി പിള്ളാരും രണ്ടായി, നാട്ടുകാരെയും..

തിരിച്ചടി
(രചന: മഴമുകിൽ)

നിങ്ങൾക്ക് ഇതു എന്തിന്റെ കേടാണ് മനുഷ്യ കെട്ടി പിള്ളാരും രണ്ടായി… നാട്ടുകാരെയും വീട്ടുകാരെയും വെറുപ്പിച്ചു നിങ്ങളുടെ കൂടെ ഇറങ്ങി വന്ന എനിക്കിതു തന്നെ വേണം…..

ഇപ്പോൾ നിങ്ങൾക്ക് ഞാൻ വേണ്ടാതായി അല്ലെ…. എവിടെന്നോ വന്ന ഒരിത്തിക്കു വേണ്ടി ഞാൻ ഇപ്പോൾ വഴിമാറിത്തരണമല്ലേ….

അതിനു ഞാൻ സമ്മതിക്കില്ല… എനിക്ക് ജീവൻ ഉള്ളിടത്തോളം കാലം ഞാൻ അതിനു സമ്മതിക്കില്ല.. പറയുന്നതോടൊപ്പം അവൾ അവന്റെ ഷർട്ടിൽ പിടിച്ചു കുലുക്കികൊണ്ടിരുന്നു.

എന്തൊരു ശല്യം ആണ് ഇതു… ഏതു നേരത്തു ഇതിനെ വലിച്ചു തലയിൽ വയ്ക്കുവാൻ തോന്നി… ഓരോ ഗതികേട്…

അവൻ അതും പറഞ്ഞു അവളെ വലിച്ചു തള്ളി… കവിളിൽ മാറി മാറി തല്ലി…. വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി… പോയി

ഞാൻ ഇപ്പോൾ ശല്യം ആണോ…. എന്റെ മക്കൾ ….. നിങ്ങള്ക്ക് ശല്യം ആണോ… അനുസരണ ഇല്ലാതെ നിറഞ്ഞു തൂവുന്ന മിഴികൾ അമർത്തി തുടച്ചു അവൾ എഴുന്നേറ്റു…

അച്ഛനെയും അമ്മയെയും ധിക്കരിച്ചു പഠിക്കുന്ന കാലത്തു പ്രൈവറ്റ് ബസിലെ കിളിയായ വിമലിനൊപ്പം ഇറങ്ങി തിരിച്ചു..

ഇപ്പോൾ കുറച്ചു നാളായി ഇതാണ് വീട്ടിലെ അവസ്ഥ…. വിമൽ പോയ വഴിയേ നോക്കി ദക്ഷ നെടുവീർപ്പിട്ടു.

ടോ…. കാശ് മുടക്കി ടിക്കറ്റ് എടുത്തു ഇങ്ങനെ കാത്തു കെട്ടി കിടക്കാൻ വേണ്ടി അല്ല….. ബസ് എടുക്കേടോ…. തന്റെയൊക്കെ ഇഷ്ടത്തിനാണോ ഇവിടെ കാര്യങ്ങൾ നടക്കുന്നെ…

എടൊ… എനിക്ക് 10 മണിക്ക് ഓഫീസിൽ കയറണം… ബസ് എടുക്കേടോ…

നിനക്കു ലേറ്റ് ആകും എങ്കിൽ നി വേറെ വണ്ടി പിടിച്ചു പോടീ…. ഇതു പ്രൈവറ്റ് ബസ് ആണ്… ആള് തികഞ്ഞാലേ ബസ് വിടാൻ പറ്റു… വിമൽ അവളെ കോപത്തോടെ നോക്കി

ഇല്ലെടാ.. ഇന്ന് ലീവ് ആക്കേണ്ടി വന്നാലും… ഞാൻ… ഈ ബസിലെ പോകു…. അതും പറഞ്ഞു അവൾ ചുണ്ടും കൂർപ്പിച്ചു…..പുറത്തേക്കു നോക്കി ഇരുന്നു.

ഡ്രൈവർ മണികണ്ഠൻ ചേട്ടൻ പുറകിലെ സീറ്റിലേക്ക് നോക്കി…. അക്ഷമയോടെ പുറത്തേക്കു കണ്ണും നട്ടു ഇരിക്കുന്ന ആ ഇരുപതു വയസുകാരിയെ നോക്കി….. ഒപ്പം തന്നെ… കണ്ടക്ടർ വിമലിനെയും നോക്കി

ദേവയാനി ബസിലെ സ്ഥിരം കാഴ്ചയാണിത്……… അതുകൊണ്ട് യാത്രക്കാർക്ക് ഇതു പുതുമയല്ല……

ജംഗ്ഷനിൽ നിന്നും ബസ് മുന്നോട്ടേക്ക് എടുക്കാൻ തുടങ്ങിയതും… മുപ്പതു വയസിനോട് അടുത്തു പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ… ബസിലേക്ക്.. ഓടി കയറി…

ബസ് ചലിച്ചു തുടങ്ങിയത് കാരണം…. ബസ്കമ്പിയിൽ പിടിക്കുവാനുള്ള ശ്രമം വിഭലമായി അവളെ നേരെ കണ്ടക്ടർ വിമലിന്റെ നെഞ്ചിലേക്ക് ആഞ്ഞു വീണു….

വിമൽ ആദ്യം ഒന്ന് ഞെട്ടി വേഗം തന്നെ പിന്നോട്ട് നീങ്ങി അവരെ പിടിച്ചു മാറ്റി. നിർത്തി …..

അതിനു മുൻപേ തന്നെ അവളുടെ കവിൾഅടച്ചു… ഒരു അടി വീണിരുന്നു…….മുന്നിൽ തീ പാറുന്ന കണ്ണുകളുമായി ദക്ഷ………

അടികൊണ്ട സ്ത്രീ ഒന്ന് വേച്ചു വീഴുവാൻ തുടങ്ങി…..യാത്രക്കാർ മുഴുവൻ അവരെ ശ്രദ്ധിക്കാൻ തുടങ്ങി

നിനക്ക് എന്തുവാടി കുറച്ചു ദിവസം ആയി ഞാൻ കാണുന്നു.. ബസിനുള്ളിൽ നിന്റെ ഒരു ഇളക്കം.

നിനക്ക് ബാലൻസ് തെറ്റി വീഴുമ്പോൾ ചായാൻ ഇയാളുടെ നെഞ്ചത്തോട്ടെ പറ്റുകയുള്ളൂ….കെട്ടി രണ്ടു കുട്ടികളും ഉള്ള ഈ മനുഷ്യനെ നിനക്ക് കണ്ണും കയ്യും കാണിക്കാൻ പറ്റിയുള്ളൂ..

നാണമാകുന്നില്ലേ നിനക്ക്. ഓരോന്ന് രാവിലെ കെട്ടി ഒരുങ്ങി ഇറങ്ങിക്കോളും. സമാധാനത്തിൽ ജീവിക്കുന്ന കുടുംബങ്ങളെ നശിപ്പിക്കാൻ ഇതുപോലെ ഓരോരുത്തിമാർ ഇറങ്ങിക്കോളും…..

എത്ര നാളായി ഞാൻ ഒന്ന് മനസമാധാനത്തിൽ ഉറങ്ങിയിട്ട്….. എന്റെ വീട്ടിൽ എന്നും വഴക്കാണ് ഇവളുടെ പേരും പറഞ്ഞു… രണ്ടു ഇരട്ട കുഞ്ഞുങ്ങൾ ആണ്.

നാട്ടുകാരെയും വീട്ടുകാരെയും ഉപേക്ഷിച്ചു ഈ മനുഷ്യന്റെ കൂടെ ഇറങ്ങി പുറപ്പെടുമ്പോൾ ഒന്നും ആലോചിച്ചില്ല…

സന്തോഷം നിറഞ്ഞ ഒരു ജീവിതം അത് മാത്രം ആയിരുന്നു മുന്നിൽ… അത് കിട്ടുകയും ചെയ്തു….

പക്ഷെ ഇപ്പോൾ കുറച്ചുനാളായി… ഈ ഒരുത്തി കാരണം എന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ മാത്രെ ഉള്ളു…..ദക്ഷ ആരോടെന്നില്ലാതെ പറഞ്ഞു.

ഇന്നുവരെ എന്നെ ഒന്ന് നുള്ളിനോവിക്കാത്ത എന്റെ ഭർത്താവ് ഇന്നലെ ഇവളുടെ പേരും പറഞ്ഞു എന്നെ കൈനീട്ടി അടിച്ചു…. എന്നെയും എന്റെ മക്കളെയും വീട്ടിൽ ഒറ്റക്കാക്കി ഇറങ്ങിപ്പോയി…..

രാത്രിയിൽ ഞാൻ എന്റെ കുഞ്ഞുങ്ങളുമായി ഒറ്റയ്ക്ക് ആയിപോയി.. എത്ര നേരം ഇരുന്നെന്നോ.. എങ്ങനെ നേരം വെളുപ്പിച്ചെന്നു എനിക്കറിയില്ല… ദക്ഷ അതും പറഞ്ഞു പൊട്ടി കരഞ്ഞു…..

ഈ ബസിൽ വച്ചു കണ്ടും പരിചയപ്പെട്ടും തുടങ്ങിയതാണ് ഈ മനുഷ്യനുമായുള്ള ബന്ധം. അത് പിന്നെ പ്രണയം ആകുവാനും ഒരു ഒളിച്ചോട്ടത്തിൽ അവസാനിക്കാനും ഒരുപാട് സമയം വേണ്ടി വന്നില്ല..

കഴിഞ്ഞ മൂന്ന് മാസമായി ഇവളും ഇങ്ങേരും തമ്മിൽ ബസിൽ വച്ചു തുടങ്ങിയ കയ്യാംകളി ഞാൻ കാണാൻ തുടങ്ങിയിട്ട്.

ആദ്യമൊക്കെ ഫോൺ നമ്പർ ചോദിച്ചപ്പോൾ ബസ് വരുന്ന സമയം ചോദിക്കാൻ ആകും എന്ന് കരുതി…

പക്ഷെ പിന്നെ പിന്നെ മെസ്സേജ് അയക്കലും, അവൾ ഉടുക്കുന്ന സാരി വരെ നല്ലതാണോ എന്ന് അങ്ങേരു പറയണം എന്ന അവസ്ഥ ആണ്.

ഇതൊക്കെ ഞാൻ ഒരുത്തി ഈ ബസിൽ ഇരുന്നു ദിവസവും കാണുന്നുണ്ട് എന്ന ചിന്ത പോലും രണ്ടിനും ഇല്ല….

ഇനി ഇതു ഞാൻ അനുവദിക്കില്ല.. എനിക്കിന്ന് ഇതിനൊരു തീരുമാനം അറിയണം…. ഇങ്ങനെ ഓരോന്ന് തുനിഞ്ഞു ഇറങ്ങിയാൽ പാവപ്പെട്ട ആണുങ്ങൾ എന്ത് ചെയ്യും..

ഈ മനുഷ്യനെ സ്നേഹിച്ചു എന്ന കുറ്റം മാത്രമേ ഞാൻ ചെയ്തുള്ളു.

മറ്റൊരുത്തിയെ കണ്ടപ്പോൾ ഇയാൾക്ക് അവളുടെ തൊലിവെളുപ്പും ശൃംഗാരവും മതി..ഇയാളെ വിശ്വസിച്ചു സ്വന്തബന്ധം ഉപേക്ഷിച്ച ഞാൻ ഇപ്പോൾ ഇയാൾക്ക് ശല്യം…

എനിക്ക് എന്റെ മക്കളെ വളർത്താൻ മാന്യമായ ഒരു ജോലിയുണ്ട്.. അതുകൊണ്ട് എനിക്കിനി നിങ്ങളെ വേണ്ടാ വിമലേട്ടാ.. നിങ്ങള്ക്ക് ഇഷ്ടമുള്ളവരുടെ കൂടെ പോയി ജീവിച്ചോ…

എനിക്കും എന്റെ മക്കൾക്കും ഇനി നിങ്ങൾ വേണ്ടാ….. ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ ഒരിക്കലും ആപഴയ വിശ്വാസം ഉണ്ടാകില്ല… തൊണ്ട ഇടറി പറയുന്നവളെ യാത്രക്കാൻ വിഷമത്തോടെ നോക്കി..

ഒരു കുടുംബം തകർത്ത സന്തോഷം നിനക്കും ഉണ്ടാകട്ടെ….. ഇത്രയും പറഞ്ഞു ദക്ഷ ബസിൽ നിന്നും ഇറങ്ങാൻ നേരം ബാക്ക് സീറ്റിൽ ഇരിക്കുന്ന സുമുഖനായ ചെറുപ്പക്കാരനെയും കുഞ്ഞിനേയും നോക്കി…

അതുവരെ അവിടെ നടന്ന കാര്യങ്ങൾ ഒന്നും തന്നെ തന്നെ ബാധിക്കുന്ന കാര്യം അല്ല എന്ന ഭാവത്തിൽ നിന്ന ആ പെണ്ണ് ബാക്ക് സീറ്റിൽ ഇരിക്കുന്ന ചെറുപ്പക്കാരനെയും കുഞ്ഞിനേയും കണ്ടു ഞെട്ടി തരിച്ചു പോയി….

അരുണേട്ടൻ….അവളുടെ ചുണ്ടുകൾ മന്ത്രിച്ചു..

ദക്ഷ പതിയെ അവൾക്കടുത്തേക്ക് വന്നു… ഇപ്പോൾ നിനക്ക് പൊള്ളുന്നുണ്ടോ… നിന്റെ ഭർത്താവും കുഞ്ഞും എല്ലാം അറിഞ്ഞപ്പോൾ.. ഇപ്പോൾ നിനക്ക് കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്ന തുപോലെ തോന്നുന്നുണ്ടോ..

അങ്ങനെ തന്നെയാടി എല്ലാപേർക്കും. എല്ലാപേർക്കും അവരുടെ കുടുംബം വലുതാണ്…… നീ അത് മറന്നു.. ഞാൻ അത് നിന്നെ ഓർമിപ്പിച്ചു അത്രേ ഉള്ളു…..

ഇപ്പോൾ നിനക്കും വേദനിക്കുന്നുണ്ടല്ലേ.. അതാണ് ജീവിതം… ഇപ്പോൾ നീ അനുഭവിക്കുന്ന വിഷമം കഴിഞ്ഞ മൂന്ന് മാസമായി ഞാൻ അനുഭവിക്കുന്നു…

എനിക്കിനി ഈ മനുഷ്യൻ വേണ്ട…. എനിക്ക് എന്റെ മക്കളെ വളർത്താൻ അയാളുടെ ആവശ്യം ഇല്ല….

ഇപ്പോൾ ചിലപ്പോൾ എന്റെ കൂടെ വന്നാലും ഇനി മറ്റാരെയെങ്കിലും കാണുമ്പോൾ ഇതു തന്നെ ആവർത്തിച്ചാൽ അതുകൊണ്ടു എനിക്കിനി ഇയാളെ വേണ്ട….

ഒരിക്കൽ അകന്നു പോയ കണ്ണികൾ പിന്നെയും വിളക്കി ചേർത്താൽ പഴയ ഭംഗി കിട്ടില്ല… ഇനി എനിക്ക് എന്റെ മക്കൾ മാത്രം മതി…… അതും പറഞ്ഞു ദക്ഷ ബസിൽ നിന്നിറങ്ങി നടന്നു…

Leave a Reply

Your email address will not be published. Required fields are marked *