സമൂഹത്തിന്റെ കണ്ണിൽ ഞാൻ ഒരു രണ്ടാം കേട്ടുകാരി ആണ്, ആദ്യമൊക്കെ ഞാൻ..

ഉത്സവപിറ്റേന്ന്
(രചന: മഴമുകിൽ)

ടൌൺ സ്റ്റേഷൻ….

കണാരേട്ടാ…ദേവി ക്ഷേത്രത്തിൽ ഉത്സവം തുടങ്ങാറായി….പലദേശത്തു നിന്നും അവിടെ വഴിവാണിഭംത്തിന് ആൾക്കാൾ എത്തും….

നാളെ ഉത്സവവും ആയി ബന്ധപ്പെട്ട അവലോകന യോഗത്തിൽ കളക്ടർ വിളിച്ചിട്ടുന്നു…

അപ്പോൾ അതിൽ എനിക്ക് പങ്കെടുക്കണം…. ടൌൺ എസ് ഐ ദ്രുപത് അതും പറഞ്ഞു തൊപ്പി നേരെയാക്കി പുറത്തേക്കു പോയി….

3500 പോലീസുകാരെ പൊങ്കാല ഉത്സവദിനത്തിലെ സുരക്ഷയ്ക്കായി നിയോഗിക്കും. രണ്ടായിരം വനിതാ പോലീസുകാർക്കാണ് ക്ഷേത്രത്തിലെയും പരിസരത്തെയും സുരക്ഷാ ചുമതല.

മോഷണം തടയുന്നതിനായി സ്ക്വാഡുകൾ, ബൈക്ക് പട്രോളിങ്, സി. സി.ടി. വി. ക്യാമറകൾ, ഡ്രോൺ ക്യാമറകൾ എന്നിവയും പ്രത്യേകമായി ഏർപ്പെടുത്തും. കളക്ക്ടർ വിളിച്ച യോഗത്തിൽ കാര്യങ്ങൾ വ്യക്തമാക്കി….

ഉത്സവ ആഘോഷത്തിമിർപ്പിൽ ആണ് നാടും നാട്ടുകാരും… അമ്പലത്തിന്റെ പരിസരത്ത് മുഴുവൻ വഴി വാണിഭക്കാരും വിവിധ സ്റ്റാളുകളും കുഞ്ഞ് തട്ടുകടകളും….. ഒരു ദേശം മുഴുവൻ ഉത്സവ തിമിർപ്പിൽ ആണ്……..

നാടോടി സ്ത്രീകൾക്കിടയിൽ മയിൽ‌പീലിയും വളകളും വിൽക്കാൻ ഇരിക്കുന്ന ഒരു പെൺകുട്ടി…ഏകദേശം ഒരു ഇരുപത്തിമൂന്ന് വയസു പ്രായം വരും….

കാണാൻ നല്ലവിളഞ്ഞ ഗോതമ്പിന്റെ നിറമാണ്…. ചുണ്ടിൽ ചുവന്ന ചായം തേച്ചിട്ടുണ്ട്…….

ഒരു വലിയ ഫുൾ പാവാട… അതിൽ നിറയെ മിറർ വർക്ക്‌ ചെയ്തിട്ടുണ്ട്….. ചോളി ബ്ലൗസ് ആണ്… അത്രയും കനമില്ലാത്ത ഷോൾ ബ്ലൗസിനെ മറച്ചു ഇട്ടിട്ടുണ്ട്……..

തലമുടി നിതംബം കഴിഞ്ഞു കിടക്കുന്നു… അത് ഷാംപൂ തേച്ചു പറത്തി ഇട്ടിട്ടുണ്ട്…. കയ്യിൽ നിറയെ മയിൽ പീലി ചേർത്ത് വച്ചിട്ടുണ്ട്……..

കോവിലിൽ പോകുന്നവരും വരുന്നവരും അവളെ ശ്രദ്ധിക്കുന്നുണ്ട്…. അത്രയും ഭംഗിയാണ് അവളെ കാണാൻ….

ഡ്യൂട്ടിയിൽ നിൽക്കുന്നവർക്ക് ഇൻസ്‌ട്രക്ഷൻ കൊടുക്കുന്നതിനിടയിലാണ് ദ്രുപത് അവളെ ശ്രദ്ധിച്ചത്…. ഒറ്റ നോട്ടത്തിൽ ഒരു നാടോടി പെൺകുട്ടി ആണെന്ന് തോന്നുമെങ്കിലും..

അവളിൽ എന്തോ ഒരു പ്രതേകത ഉള്ളതായി നിരഞ്ജനു തോന്നി… അന്ന് പല തവണ അവളെ അവിടെ വച്ചു കണ്ടു.. ചിലപ്പോൾ അവൾ കുറച്ചു ദൂരെ പാർക്കിങ് എരിയ യിൽ നിന്നും വരുന്നതുകാണാം……….

ഉത്സവത്തിന്റെ തിരക്കുകൾ കൂടി കൂടി വരുവാണ്… ആബാല വൃദ്ധo ജനങ്ങളും അമ്പലത്തിലേക്ക് ദിവസേന വരുന്നുണ്ട്.. തിരക്ക് നിയന്ത്രിക്കാൻ പോലീസും ക്ഷേത്രം ഭാരവാഹികളും നന്നെ ശ്രമിക്കുന്നുണ്ട്……..

പലതരം സ്റ്റാളുകളും… തട്ടുകടകളും…. കുലുക്കി സർബത്തും ഐസ് ക്രീം കടകളും ഫാൻസി സ്റ്റോർകൾ. എല്ലാം കൊണ്ട് ആകെ ജനനിബിടം……………

ഇടയ്ക്കു വച്ചു ഒരു ഭാഗത്തു നിന്നും കലപില ശബ്ദവും ഒച്ചയും ബഹളവും കേട്ടു ചില പോലീസ്‌കാർ അങ്ങോട്ട്‌ ചെന്നു….

ചില കോളേജ് പിള്ളേർ ടാറ്റൂ അടിക്കാനും മറ്റും വന്നതാണ് അവിടെ ചിലർ ആ നാടോടി പെൺകുട്ടിയെ ശല്യം ചെയ്യാൻ ശ്രമിച്ചു അതിന്റെ ഇടയിൽ ആരോ അവളുടെ ശരീരത്തിൽ കൈവച്ചു…

അവനെ അവൾ അടിച്ചു…… കൂട്ടുകാർ എന്നുപറഞ്ഞു വന്നവരും അവളെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ അവൾ അവന്മാർക്ക് ഇട്ടും കൊടുത്തു.. അവിടെ പിന്നെ കൂട്ട തല്ല് ആയിരുന്നു…

ദ്രുപത് കുറച്ചു പൊലിസ് കാരും ചേർന്ന് എല്ലാത്തിനെയും തൂക്കി പെറുക്കി സ്റ്റേഷനിൽ കൊണ്ടുപോയി….

എന്താടാ അമ്പലത്തിൽ വരുന്നത് തൊഴാൻ അല്ലെ അതോ ജീവിക്കാൻ വഴിതേടുന്ന പിള്ളാരെ ശല്യം ചെയ്യാനോ….

പൊന്നു സാറെ… ഞങ്ങൾ ശല്യം ഒന്നും ചെയ്തില്ല… ടാറ്റൂ ചെയ്യാൻ നിന്നിടത്തു തിരക്ക് അധികം ആയപ്പോൾ ഉന്തിലും തള്ളിലും അറിയാതെ ഈ പെങ്കൊച്ചിനെ ഒന്നു തട്ടിപ്പോയി…. അതിനു ഇവൾ വലിയ ശീലാവതി ചമഞ്ഞു സീൻ ആക്കിയതാണ്…

ഇവളൊക്കെ എവിടെയെയൊക്കെ എങ്ങനെ നടന്നവൾ ആണെന്ന് ആർക്കറിയാം….. സാർ ന് താല്പര്യം ഉണ്ടെങ്കിൽ ഒരു ട്രൈ ചെയ്തു നോക്ക്… നഷ്ടം ഉണ്ടാവില്ല……

ഫആആ….. നിയൊക്കെ എവിടെയാണ് നിൽക്കുന്നത് എന്ന് മറന്നുപോയോ.. ഒന്നു അയഞ്ഞു തന്നെന്നു കരുതി എല്ലില്ലാത്ത നാവുകൊണ്ട് എന്തും പറഞ്ഞാൽ ഉണ്ടല്ലോ.. നടുവിന്നിട്ടു ഞാൻ താങ്ങി തരുo….

സാർ എന്തിനാ ഞങ്ങളെ മാത്രം ചോദ്യം ചെയ്യുന്നത്.. ഇവൾ സാറിന്റെ മുന്നിൽ നില്കുവല്ലേ ചോദിച്ചുനോക്ക്……… അവൾക്കു എന്തിന്റെ… സൂ….

ച്ചീ…. നീർത്തട…. ……. …….

ദ്രുപത് ആ നാടോടി പെണ്ണിന്റെ അടുത്തേക്ക് നീങ്ങി……. ചോദ്യം ചോദിക്കാൻ തുടങ്ങും മുൻപ് തന്നെ…. ആരൊക്കെയോ അവിടേക്കു വന്നു….

സാർ ഞങ്ങൾ നവകേരളം ചാനലിലെ ന്യൂസ്‌ എഡിറ്റർസും ക്യാമറമാനും ആണ്.

എന്താ പരാതി വല്ലതും ആണോ….

അല്ല സാർ… ഈ… കുട്ടി… വന്നവർ നാടോടി പെണ്ണിന് നേരെ കൈ നീട്ടി…..

ഓ അപ്പോൾ അതാണ് കാര്യം അവളുടെ കയ്യിൽ നിന്നും നിങ്ങൾക്കും കിട്ടിയോ… എങ്കിൽ ഒരു പരാതി കൂടി ആയി…..

അതല്ല സാർ…

പിന്നെ എന്തോന്നാടോ ഒന്നു പറഞ്ഞു തുലക്കരുതോ…..

അത് ഈ കുട്ടി ഞങ്ങളുടെ കൂടെ വർക്ക്‌ ചെയ്യുന്ന ആളാണ്… സീനിയർ ന്യൂസ്‌ റീഡർ അനുപമ സത്യൻ……

അനുപമ… സത്യൻ….. അതാണ് ഇവളെ കണ്ടപ്പോൾ എവിടേയോ കണ്ട പരിചയം തോന്നിയത്……

ദ്രുപത് അവൾക്കു നേരെ തിരിഞ്ഞു…. പിന്നെന്തിനാ താൻ അവിടെ നാടോടി പെൺകുട്ടിയുടെ വേഷത്തിൽ മയിൽ പീലി വിൽക്കാൻ ഇരുന്നേ……

അത് അവിടെ ഒരു കുട്ടി മയിൽ പീലി വിൽക്കാൻ ഇരുന്നു എന്നുള്ളത് നേരാണ്… അവൾക്കു അവിടെ ഇരുന്നു അവളുടെ കാര്യം നോക്കാൻ സമൂഹത്തിലെ മാന്യൻ മാർ എന്ന് പറഞ്ഞു നടക്കുന്ന ചിലവൻമാർ സമ്മതിക്കുന്നില്ല…

ഞോണ്ടലും പിച്ചലും തട്ടും മുട്ടും ഒക്കെ… ആരെങ്കിലും ആ പെൺകുട്ടിക പരാതി നൽകിയ കേട്ടഭാവം ഇല്ല..മാത്രം അല്ല ജീവിക്കാൻ വേണ്ടി പാടുപെടുന്ന ആ പാവങ്ങളെ അവിടുന്ന് ഓടിക്കും….

ഞാൻ കഴിഞ്ഞ ദിവസo തൊഴാൻ പോയപ്പോൾ നേരിൽ കണ്ടു… ഇവന്മാരുടെ അഭ്യാസം…. അതുകൊണ്ട് ഞാൻ അവളെ അവിടെ നിന്നും മാറ്റി..

പകരം ഞാൻ അവിടെ ഇരുന്നു… ഇവന്മാർ ഓരോ ഗാങ് ആയിട്ടാണ് വരുന്നത് അതുകൊണ്ട് എന്നെ മനസിലായില്ല…… കുറെ എണ്ണം ഉണ്ട് ഇതുപോലുള്ള……

സാർ ഇതു കേസാകണം… ഇവന്മാരെ പിടിച്ചു അകത്തിടണം….അമ്മയേം പെങ്ങളേം തിരിച്ചറിയാൻ കഴിയാത്ത ഇങ്ങനെ കുറെ എണ്ണം… എല്ലാരേം ഞാൻ കുറ്റം പറയില്ല…

ഒരു പെണ്ണിന്റെ സാഹചര്യം നോക്കി അവളെ സഹായിക്കാൻ മനസ് കാണിക്കുന്ന ഒരുപാട് കൂടപ്പിറപ്പുകളുണ്ട്… അവർക്കു കൂടി പേരുദോഷം കേൾപ്പിക്കാൻ കുറെ എണ്ണം….

സോറി സാർ…. ഇങ്ങനെ ഒരു സീൻ കൃയേറ്റ് ചെയ്തതിനു…

തന്റെ ഉദ്ദേശം നല്ലതായതുകൊണ്ട് കുഴപ്പമില്ല… എന്തായാലും തന്നെ പരിചയപെടാൻ കഴിഞ്ഞതിൽ സന്തോഷം….ഇയാള് പൊയ്ക്കോ.. ഇവന്മാരുടെ കാര്യം ഞാൻ നോക്കി കൊള്ളാം…

കണരേട്ടാ ആ കൊച്ചു കൊള്ളാം അല്ലെ…….. ദ്രുപത് ചുണ്ടിൽ ഊറിയ പുഞ്ചിരിയെ മറച്ചു.. ഹെഡ് കോൺസ്റ്റബിൾ കരുണാകരനോടചോദിച്ചു..

എന്താ ഇപ്പോൾ പെട്ടെന്ന് ഒരു ചിരിയും നാണവും…. ഞാൻ വീട്ടിൽ അമ്മയോട് പറയണോ സാർ….. കണ്ടിടത്തോളം ആ കൊച്ചു കൊള്ളാം… സാറിന് ചേരും…. ഏറെ നാൾ ആയുള്ള അമ്മയുടെ കല്യാണകാര്യം പറയുമ്പോൾ ഉള്ള ഒഴിഞ്ഞു മാറ്റം നമുക്ക് ഇതിലൂടെ പരിഹരിച്ചാലോ……

ആ …. വരട്ടെ നമുക്ക് ആലോചിക്കാം…

രാത്രിയിൽ ഭക്ഷണം കഴിക്കുന്നേരം ഭാനുമതി ദ്രുപതിന്റെ അടുത്ത് ഇരുന്നു…. എന്റെ കുട്ടാ എത്ര നാൾ എന്ന് വച്ച ഞാൻ ഇങ്ങനെ നിനക്ക് വച്ചു വിളമ്പി കാത്തിരിക്കുന്നെ..

എനിക്ക് പ്രായമായി വരികയാ.. ഇങ്ങനെ നിന്നെ കാത്തിരിക്കാൻ ഈ വയസാം കാലത്തു എനിക്ക് വയ്യ… ഞാൻ ആ ബ്രോക്കർ സുഗുണനോട് നല്ല ആലോചന വല്ലതും ഉണ്ടെങ്കിൽ കൊണ്ട് വരാൻ പറയട്ടെ….

വേണ്ട വേണ്ട അതൊന്നും ശെരിയാവില്ല…. പിന്നെ നീ കല്യാണം കഴിക്കാതെ സന്യാസി ആക്കാൻ പോകുവാണോ….. അങ്ങനെ അല്ല അമ്മേ……

ഞാൻ ഇന്നു ഉത്സവപറമ്പിൽ വച്ചു ഒരു കുട്ടിയെ കണ്ടു… നല്ല ഒരു കാന്താരി പെണ്ണ്… അവളെ അങ്ങ് കെട്ടിയാലോ എന്ന് ആലോചിക്കുവായിരുന്നു….

ആണോ…. കുട്ടാ…. എങ്ങനെ ഉണ്ടെടാ ആ കൊച്ചു…. നിനക്ക് ഇഷ്ടപെട്ടെങ്കിൽ നമുക്ക് ആലോചിക്കാം…..

അമ്മ ഒന്നു സമാധാനിക്ക് നമുക്ക് ശെരിയാക്കാം…….

പിറ്റേന്ന് കണാരേട്ടനെ കൊണ്ട് ദ്രുപത് പത്രം ഓഫീസിലെ ഒരു സുഹൃത്തിൽ നിന്നും അനുപമയുടെ ഡീറ്റെയിൽസ് എടുത്തു………… കാണാരേട്ടൻ പറഞ്ഞകാര്യം കേട്ടു ദ്രുപത് ശെരിക്കും ഞെട്ടി പോയി….

കണരേട്ടാ…. വിവാഹം കഴിഞ്ഞു ഒരു വർഷം മാത്രമേ ആ ദാമ്പത്യം നീണ്ടു നിന്നുള്ളു…… ഒരു ആക്‌സിഡന്റ് അതിൽ ഭർത്താവ് മരിച്ചു…

ഇതൊക്കെ ജീവിതത്തിൽ സംഭവിക്കുന്നതല്ലേ…… അതല്ല സാർ… ആ കൊച്ചു പ്രെഗ്നന്റ് ആയിരുന്നു…. ആ ആക്‌സിഡന്റിൽ അതും പോയി…… ഇതു നമുക്ക് വേണ്ട സാർ…..

ഇല്ല കണരേട്ടാ എനിക്ക് എന്തോ ആ കുട്ടിയെ അങ്ങിനെ ഒഴിവാക്കാൻ പറ്റുന്നില്ല.. അന്ന് ഈ അമ്പലത്തിൽ ഞാൻ ആദ്യം വരുമ്പോൾ തന്നെ എന്നെ ആകർഷിച്ചവളാണ്….

ദേവി എനിക്ക് കാട്ടിതന്നതാണെന്നു എനിക്ക് തോന്നുന്നു എനിക്ക് അവൾ മതി……..

വീട്ടിൽ സാറിന്റെ അമ്മ……

അമ്മയോട് ഞാൻ പറയാം……

കുട്ടാ നീ ആ കുട്ടിയെ കുറിച്ച് അന്വേഷിച്ചോ…….

ദ്രുപത് അമ്മയെ കൈ പിടിച്ചു അടുത്ത് ഇരുത്തി………

അമ്മേ ഞാൻ ഒരു കാര്യം പറഞ്ഞാൽ അമ്മ സമ്മതിക്കുമോ……

നീ കാര്യം എന്താണ് എന്ന് പറയു….

ദ്രുപത് എല്ലാകാര്യവും അമ്മയോട് പറഞ്ഞു……..അമ്മ ഏറെ നേരം ഒന്നും മിണ്ടിയില്ല……..

കുട്ടാ…… നമ്മുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ എല്ലാം ഈശ്വരന്റെ കയ്യൊപ്പ് പതിഞ്ഞവയാണ്…. നിനക്ക് ചിലപ്പോൾ ആ കുട്ടിയെ ആയിരിക്കും വിധിച്ചത് അതുകൊണ്ട് ആണ് നിന്റെ മുന്നിൽ അവൾ എത്തിപ്പെട്ടത്……

ചെരേണ്ടത് ആണെങ്കിൽ അത് ചേരുക തന്നെ ചെയ്യും… അതിനു അമ്മക്ക് ഒരു സമ്മത കുറവും ഇല്ല… ആ കുട്ടിയുടെ വീട്ടുകാർക്കും പ്രധാനമായി ആ കുട്ടിക്കും ഇഷ്ടമാണോ……

ഞാൻ കണരേട്ടനെ കൊണ്ട് അന്വേഷിച്ചു അവർക്കു സമ്മതം ആണ്….. എനിക്ക് അമ്മയുടെ തീരുമാനം അറിയണമായിരുന്നു………..

അമ്മക്ക് സമ്മതം ആണ്.. എന്റെ മോന്റെ ഇഷ്ട്ടം അതാണ് എന്റെയും ഇഷ്ട്ടം…….

ബീചിൽ തണൽ ഉള്ള ഇടാം നോക്കി ദ്രുപതിനൊപ്പം അനുപമ ഇരുന്നു……

സമൂഹത്തിന്റെ കണ്ണിൽ ഞാൻ ഒരു രണ്ടാം കേട്ടുകാരി ആണ്…. ആദ്യമൊക്കെ ഞാൻ കടുത്ത സമ്മർദ്ധത്തിൽ ആയിരുന്നു….. പിന്നെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ…..

അവരുടെ സങ്കടം കാണാൻ വയ്യാത്തെ ഞാൻ സന്തോഷം അഭിനയിക്കാൻ തുടങ്ങി… ഒടുവിൽ ചാനലിലെ ജോലി അത് ഒരു പരിധി വരെ എന്റെ മൈൻഡ് റിലീഫ് ആക്കാൻ സഹായിച്ചു… പിന്നെ ഞാനും പതിയെ പതിയെ എല്ലാം മറന്നു…..

പക്ഷെ ഈ ആലോചന… സാർ സൊസൈറ്റിയിൽ പേരും ഒരു പൊസിഷനിൽ ഉള്ള ആൾ എന്നെ…. അനുപമ പകുതിയിൽ നിർത്തി…

എന്താടോ പകുതിയിൽ നിർത്തിയെ… എനിക്ക് തന്നെ ആദ്യം കണ്ടപ്പോൾ തന്നെ ഇഷ്ടമായി… തന്നിൽ എന്തോ പ്രതേകത എനിക്ക് തോന്നി..

പിന്നെ… തന്റെ പാസ്ററ് അറിഞ്ഞപ്പോൾ എനിക്ക് അമ്മയെ അറിയിക്കണം എന്ന് തോന്നി… എന്റെ അമ്മയുടെ സമ്മതം മാത്രം മതിയെടോ എനിക്ക് തന്നെ എന്റേതാക്കാൻ…..

അനുപമയുടെ കൈകൾ ദ്രുപത്തിന്റെ കൈകളിൽ മുറുകി…

ദേവിയുടെ നടയിൽ കണ്ണടച്ച് പ്രാർത്ഥിക്കുമ്പോൾ ദ്രുപതും അനുപമയും തങ്ങൾക്കു തന്ന ജീവിതത്തോട് ദേവിയോട് നന്ദി പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *