പെൺകുട്ടികളെ പഠിപ്പിച്ചിട്ട് എന്താ കാര്യം അന്നേരം നല്ല ചെക്കനെ കണ്ടു..

(രചന: മെഹ്‌റിന്)

സുറുമി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടി ഡിഗ്രിക്കു പഠിക്കാനുള്ള തീരുമാനത്തിലാണ്

സുറുമിയുടെ കുടുംബത്തിൽ പെൺകുട്ടികളെ എല്ലാം പ്ലസ്ടു കഴിഞ്ഞാൽ പിന്നെ കല്യാണം നോക്കാറാണ് പതിവ് ,,,

കുടുമ്ബത്തിൽ മാത്രമല്ല, മിക്ക കുടുംബങ്ങളിലും അങനെ തന്നെ ആയിരുന്നു

2008 കാലഘട്ടത്തിലാണ് സുറുമി തുടർന്ന് പഠിക്കണമെന്ന തന്റെ ആഗ്രഹം വാപ്പയോട് പറഞ്ഞത്

സാഹചര്യം കൊണ്ട് പഠനം പാതി വഴിയിൽ ഉപേക്ഷിച്ച ഒരാളായിരുന്നു സുറുമിയുടെ വാപ്പ ….

അത്കൊണ്ട് തന്നെ വാപ്പ സുറുമിയുടെ തീരുമാനത്തിന് എതിരൊന്നും പറഞ്ഞില്ല …

സുറുമിക്ക് പ്രൊഫഷണൽ ഡിഗ്രി കോഴ്‌സിന് കാലിക്കറ്റ് അഡ്മിഷൻ കിട്ടി ,,,,

സുറുമിയെ വാപ്പ കോളേജിൽ ചേർത്തു…. ക്ലാസ് തുടങ്ങന്നതിനു മുൻപ് തറവാട്ടിലേക്ക് ഒരു പരിപാടിക്ക് പോയ സുറുമിയെ അമ്മായിമാരും മൂത്തമ്മമാരൊക്കെ ഓരോന്ന് പറഞ്ഞു നിരുത്സാഹപെടുത്തി ,,,,

ഇത്ര ദൂരെ പോയി അവിടെ നിന്ന് പഠിക്കുമ്പോ ചീത്തപ്പേരുണ്ടാകാതിരുന്ന മതിയായിരുന്നു മാത്രല്ല ഹോസ്റ്റലിൽ ഒക്കെ നിന്ന് പഠിച്ച നല്ല ചെക്കനെ കിട്ടോ ഓൾക് എന്നൊക്കെ പറയാൻ തുടങ്ങി …..

വാപ്പയും കേട്ട് സഹോദരങ്ങളുടെ അടുത്തുനിന്ന് ; എന്തിനാ അവളെ പഠിപ്പിക്കുന്നെ ,, പെൺകുട്ടികളെ പഠിപ്പിച്ചിട്ട് എന്താ കാര്യം അന്നേരം നല്ല ചെക്കനെ കണ്ടു പിടിച്ചു കെട്ടിക്കാൻ നോക്ക് എന്നൊക്കെ ……

അന്ന് തിരിച്ചു വീട്ടിലെത്തിയപ്പോ സുറുമിയും വാപ്പയും തറവാട്ടിൽ നിന്ന് പറഞ്ഞ കാര്യങ്ങളെല്ലാം അങ്ങോട്ടുമിങ്ങോട്ടും ഷെയർ ചെയ്തു

ഒടുക്കം വാപ്പ ഒരു തീരുമാനം പറഞ്ഞു ; നീ പഠിച്ചോ സുറുമി മറ്റുള്ളവർ പറയുന്നത് നോക്കണ്ട പക്ഷെ നീ എനിക്കൊരു വാക്ക് തരണം

നീ പഠിച്ചു പാസ്സ് ആയില്ലെങ്കിലും പ്രശ്നമില്ല പക്ഷെ എനിക്കൊരു ചീത്തപ്പേരും ഉണ്ടാക്കരുത്

സുറുമി അത് സമ്മതിച്ചു ,,, അങനെ കോളേജിൽ ചേർന്നു ,,,, നല്ല രീതിയിലൊക്കെ പോയി ,, ഫസ്റ്റ് year എക്സാമും കഴിഞ്ഞു …..

റിസൾട്ട് വന്നപ്പോൾ സുറുമി ഒരു വിഷയത്തിൽ തോറ്റു ,,, റിസൾട്ട് വന്ന വിവരം സുറുമി ഹോസ്റ്റലിന്നു വാപ്പാനെ വിളിച്ചു പറഞ്ഞു ,,,,

ഒരു വിഷയത്തിന് തോറ്റതിന് ചീത്ത പറയുമെന്ന് കരുതിയ സുറുമിക്ക് വാപ്പയുടെ മറുപടി കേട്ട് വളരെ വിഷമമായി

വാപ്പ പറഞ്ഞു ; ഒരു വിഷയത്തിനല്ലേ തോറ്റത് അത് സാരമില്ല അടുത്ത പ്രാവിശ്യം നല്ലതുപോലെ പഠിച്ചു ഒന്നൂടെ എഴുതിയ മതി പാസ്സാവും ….

അന്ന് രാത്രി സുറുമിക്ക് ഉറങ്ങാൻ പറ്റിയില്ല … വാപ്പ ഇത്രയും ബുദ്ധിമുട്ടി തന്നെ പഠിപ്പിച്ചിട്ടും താൻ പഠിച്ചില്ലല്ലോ എന്ന ചിന്ത സുറുമിയുടെ ഉറക്കം കളഞ്ഞു …

സുറുമി അന്ന് ഒരു തീരുമാനത്തിൽ എത്തി ഇനി ഒരിക്കലും ഒരു പരീക്ഷയിലും തോൽക്കില്ല എന്ന് … അത് അവൾ പാലിക്കുകയും ചെയ്തു …

നാല് വർഷത്തെ കലാലയ ജീവിതം ആഘോഷമാക്കി ഒരു ചീത്ത പേരും ഉണ്ടാക്കാതെ പഠിച്ചു പാസ്സായി ഇറങ്ങി ..

പഠിത്തം കഴിഞ്ഞ ഉടനെ കല്യാണവും നടത്തി വാപ്പ ( അമ്മായിമാർ പറഞ്ഞത്തിനു വിപരീതമായി നല്ല വിദ്യാഭ്യാസമുള്ള ജോലിയുള്ള സുമുഖനായ ചെറുപ്പക്കാരനായിരുന്നു സുറുമിയെ നിക്കാഹ് ചെയ്തത് )…

കല്യാണം കയിഞ്ഞ്‌ സുറുമി വീടിനു അടുത്ത് തന്നെ ജോലിക്ക് കയറി … അവൾക് കിട്ടുന്ന ശമ്പളത്തിൽ നിന്നും ഒരു വിഹിതം അവളുടെ വാപ്പാക്കും കൊടുക്കും ….

പിന്നീട് വാപ്പ കുടുംബത്തിലൊക്കെ പരിപാടിക്ക് പോയാൽ എല്ലാരും പറയും ” എന്തായാലും മോളെ പഠിപ്പിച്ചത് നന്നായി..

നല്ല ഭർത്താവിനേം കിട്ടി ജോലിയും ആയി … അവൾ നല്ല മിടുക്കിയാണ് എന്നൊക്കെ …

പക്ഷെ വാപ്പ അവരോടു പറയും പെൺകുട്ടികൾക്ക് ആരും കൂടെ ഇല്ലാത്ത അവസ്ഥ വരുമ്പോ കരഞ്ഞിരിക്കാതെ മുന്നോട്ട് ജീവിക്കണം എങ്കിൽ അവർക്ക്‌ വിദ്യാഭ്യാസം ഉണ്ടായേ മതിയാവു

അതിനു ശേഷം കുടുമ്ബത്തിലുള്ളവരൊക്കെ അവരുടെ പെൺകുട്ടികളെ ഡിഗ്രി എങ്കിലും എടുത്തതിനു ശേഷമേ കല്യാണം നോക്കിയുള്ളൂ

നമ്മൾ മാറി ചിന്തിക്കുന്നിടത് പലപ്പോഴും ഒരു തലമുറ തന്നെ മാറിയേക്കാം …

Leave a Reply

Your email address will not be published. Required fields are marked *