ഡിസംബർ മാസത്തിലെ കുത്തി തുളയ്ക്കുന്ന, തണുപ്പ് അവിടെ തന്നെ കിടന്നോ എന്നും പ്രലോഭിപ്പിച്ചു കൊണ്ടേയിരിക്കും..

ഒരു പ്രഭാതം
(രചന: Meera Sagish)

ഒരു ഹോർണടി ശബ്ദം കേട്ടാണ് മിനി കണ്ണ് തുറന്നത്…

സാമാന്യം വേഗത്തിൽ ഓടുന്ന വാഹനം, ഒരു സ്പീഡ് ബ്രേക്കറിൽ കയറി ഇറങ്ങിയപ്പോൾ, വണ്ടി ശക്തമായി ഒന്നു കുലുങ്ങി..

ഇടതുഭാഗത്തായി മൂത്ത മോൻ മണിക്കുട്ടൻ ഇരിക്കുന്നത് വ്യക്തമായി കണ്ടു…. മറ്റു ബന്ധുക്കൾ ആരൊക്കെയോ ഉണ്ട്…

” മോനെ മണിക്കുട്ടാ ഉണ്ണിക്കുട്ടൻ എവിടെ? ”
ങ്‌ഹേ, ഇവൻ ചോദിച്ചത് ഒന്നും കേട്ടില്ലേ? തലയും കുമ്പിട്ട് ഇരിപ്പാണ് ല്ലോ…

കുറെ നേരമായല്ലോ കിടക്കുന്നു, ഒന്ന് എഴുന്നേൽക്കാം… അതിന് ശ്രമിച്ചാൽ തല ഗ്ലാസ്സിൽ മുട്ടും എന്ന് മനസ്സിലായി,
മാത്രമല്ല, ശരീരം മുഴുവൻ ബന്ധിച്ചിരിക്കുകയാണ് .

ഓ, ഇന്നലെ പോസ്റ്റ്മോർട്ടം കഴിഞ്ഞപ്പോൾ, വരിഞ്ഞു മുറുക്കി, കെട്ടിയതാവം, എന്തൊക്കെയോ, ”

ചിത്രപ്പണികൾ”നടക്കുന്നതുപോലെ അനുഭവപ്പെട്ടിരുന്നു.

തന്റെ കഥ കഴിഞ്ഞിരിക്കുന്നു!!!!!!

വീട്ടിലേയ്ക്ക് കൊണ്ട് പോകുന്ന വഴിയാണ്…. അവിടുന്നാണ് ല്ലോ, ഇങ്ങോട്ടേക്ക് കെട്ടി എടുത്തത്!!!!

വിദൂരതയിൽ നിന്നും ഒരു മണിയടി ശബ്ദം കേട്ടു…

” മിനി എണീക്ക്, കുട്ടികൾക്ക് ലേറ്റ് ആവും, സ്കൂൾ ബസ് മിസ്സ് ആവും ”

ഭർത്താവ് തട്ടി വിളിക്കുകയാണ്… വിദൂരതയിൽ നിന്നും കേട്ടത് വെളുപ്പിനുള്ളalarm അടിക്കുന്ന ശബ്ദമാണ്….. ഒരു ജീവിത യാഥാർത്ഥ്യം, സ്വപ്നത്തിൽ വെറുതെ വന്നു പോയതാണ്…….

ഡിസംബർ മാസത്തിലെ കുത്തി തുളയ്ക്കുന്ന, തണുപ്പ് അവിടെ തന്നെ കിടന്നോ എന്നും പ്രലോഭിപ്പിച്ചു കൊണ്ടേയിരിക്കും…..
അതുകൊണ്ട് നാലേമുക്കാൽ ഇന് അലാറം വെയ്ക്കും….

കണ്ണുകളിൽ നിന്ന് ഉറക്കം വിട്ടുപോകാനും, ശരീരം ഒന്ന് സജ്ജം ആവാനും 10 മിനിറ്റ് വേണം, അപ്പോഴേക്കും അഞ്ച് മണിയാകും….

ഒന്ന് ഫ്രഷായി, നേരെ അടുക്കളയിലേക്ക്,
ആദ്യം ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കും, ഏതു വണ്ടിയും ഓടാനും ശകലം പെട്രോൾ അകത്ത് ചെല്ലണം അല്ലോ

ഇനി മക്കൾക്ക് കൊണ്ടുപോകാനുള്ള ലഞ്ച് ബോക്സ് തയ്യാറാക്കണം, വെജിറ്റബിൾ പുലാവ് തയ്യാറാക്കാം, അത് അവർക്ക് ഇഷ്ടമാണ്…

ഉള്ളി വഴറ്റി, ബിരിയാണി മസാല ഇട്ടു നുറുക്കിയ പച്ചക്കറികളും ചേർത്ത്, 10 മിനിറ്റ് കുതിരാൻ ഇട്ട അരിയും പാകത്തിന് വെള്ളവും ചേർത്ത് കുക്കർ അടച്ചു വെച്ചു…..തൈര് സാലടും, തയ്യാറാക്കി..

ഇനി അടുത്ത പടി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കലാണ്.. ആറര ആകുമ്പോഴേക്ക് എല്ലാം തയ്യാറാക്കി മക്കളെ വിളിക്കണം…

മൂത്ത മോൻ മണിക്കുട്ടൻ ഉഷാറാണ്….. കാര്യങ്ങൾ എല്ലാം പെട്ടെന്ന് തന്നെ ചെയ്യും…. “” താൻ സ്കൂളിൽ പോകേണ്ട വൻ ആണെന്നും, പഠിക്കേണ്ട വൻ ആണെന്നും “ഉള്ള ഒരു ഉത്തരവാദിത്തബോധം അവൻ ഉണ്ട് ……

ഉണ്ണിക്കുട്ടൻ പക്ഷേ അങ്ങനെയല്ല,
അവന് അത്തരം ചിന്തകൾ ഒന്നുമില്ല..

എണീറ്റ് വരുന്ന തന്നെ മുഖം ചുളിച്ച് കൊണ്ടാണ് ………

ഒരുവിധം പല്ലുതേച്ച് അവിടെ കുത്തിയിരിക്കുന്ന അവനെ ചൂടുവെള്ളത്തിൽ അമ്മ കുളിപ്പിച്ചു, കഴിഞ്ഞാൽ, പിന്നെ അച്ഛന്റെ ഊഴം ആണ്……
പൗഡറിട്ട് സ്കൂൾ യൂണിഫോം, ഇടു വിച് തലമുടി ചീകി കൊടുത്തുഅവിടെ ഇരുത്തും…..
അതോടെ അച്ഛൻ സ്ഥലം വിടും……

മണിക്കുട്ടൻ ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോൾ ഉണ്ണിക്കുട്ടൻ-പോയ അണ്ണാനെ പോലെ അവിടെ ഇരിക്കും.

സ്കൂളിൽ പോക്കും പഠിത്തവും എല്ലാം അവന് ബാലികേറാമല പോലെയാണ്….
മോനെ, ബ്രേക്ഫാസ്റ് കഴിക്കാതെ പോയാൽ മിസ്സ്‌ വഴക്ക് പറയും, എന്നൊക്കെ പറയുമ്പോൾ,പതുക്കെ വാ തുറക്കും…….

“അമ്മേ, അമ്മനിർബന്ധിക്കുക യൊന്നും, വേണ്ട, അവൻ തല കറങ്ങിവീണോട്ടെ,”.. പുറകിൽ നിന്ന്, മണിക്കുട്ടന്റെ ഭയപ്പെടുത്തൽ, കൂടി ആവുബോൾ, വേഗം വേഗം ഉണ്ണിക്കുട്ടൻ ചവച്ചിറക്കും….

ഷൂസും,സോക്സും ഇട്ടു കഴിയുമ്പോഴേക്കും, സ്കൂൾ വാൻ ഹോൺ അടിക്കുന്നുണ്ടാവും……

കുക്കറിന്റെ രണ്ടു വിസിൽ അടിച്ചു, പുലാവ് തയ്യാർ ആയിക്കഴിഞ്ഞു…

സമയം അഞ്ചേമുക്കാൽ ആയി, ഇനി പെട്ടന്ന് പ്രഭാത ഭക്ഷണം തയ്യാർ ആക്കണം…..
അപ്പോഴാണ്, മിനി ഒരു കാര്യം ഓർത്തത്, മക്കൾക്ക്‌ ഷോർട് ബ്രേക്കിന് കഴിക്കാനുള്ള സ്നാക്ക്സ് ഒക്കെ കഴിഞ്ഞു പോയിരിക്കുന്നു….

ഫ്രിഡ്ജ് തുറന്നു നോക്കി, ഫ്രൂട്ട്സ് ഉം ഇരിപ്പില്ല..
ഇനി, പെട്ടെന്ന് എന്തെങ്കിലും ആക്കാമെന്ന് വെച്ചാ അതിനുള്ള സമയം കൂടി തികയില്ല..

മിനി, ചിന്തിച്ചു നിൽക്കാതെ, അടിയന്തിര ആവശ്യങ്ങൾക്, പെട്ടെന്ന് എടുക്കാൻ വേണ്ടി ഷെൽഫിൽ സൂക്ഷിച്ച, കുറച്ച് പൈസ എടുത്ത് പതുക്കെ, കതക് തുറന്നു പുറത്തേയ്ക്ക് ഇറങ്ങി..
വെളുപ്പിന് അഞ്ചരയ്ക്ക് തന്നെ തുറക്കുന്ന കടയാണ് ലക്ഷ്യം..

അന്തരീക്ഷം, ഇരുട്ട് മൂടി തന്നെ കിടക്കുകയാണ്, വെളിച്ചം വിതറി തുടങ്ങുന്നതേയുള്ളു…

കടയിലെ ചേച്ചി പെട്ടെന്ന് സാധനങ്ങൾ എല്ലാം എടുത്തു തന്നു…

ഇനി, മക്കൾ ഉണരുന്നതിന് മുമ്പ് വീട് എത്തണം.അല്ലെങ്കിൽ “അമ്മ എന്തിനാണ് വെളുപ്പിന് തന്ന ഷോപ്പിൽ, പോയത് “”എന്ന് പറഞ്ഞു മൂത്ത മോൻ പരിഭവിക്കാൻ തുടങ്ങും.
ഭർത്താവിനും താൻ കടയിൽ പോകുന്നതൊന്നും ഇഷ്ടമല്ല..

മിനി ധൃതി യിൽ നടന്ന്, വീടെത്തി ഗേറ്റ് തുറക്കാൻ നോക്കുമ്പോൾ, ആരൊക്കെയോ കാലിൽ മുട്ടിയിരുമ്മുന്നത് പോലെ തോന്നി.
തിരിഞ്ഞ് നോക്കുമ്പോൾ, റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പട്ടിസംഘം ആണ്..

മുറ്റം അടിക്കുമ്പോഴും, മറ്റും റോഡിലൂടെ കൂട്ടമായി പോകുന്നത് കാണാം, ഇടയ്ക്കൊന്ന് തിരിഞ്ഞ് നോക്കും..,

പരിചിത ഭാവത്തിൽ, ചിരിക്കുന്നത് പോലെ തോന്നി.. കടയിൽ നിന്ന് താൻ ഏതാണ്ട് വാങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കി പുറകെ കൂടിയതാണ്..

“ഞങ്ങൾക്കും തായോ” “അപേക്ഷിക്കുന്ന ഭാവത്തിൽ വാലാട്ടി കൊണ്ട് നിന്നു..ഒരുത്തന്റെ വായിൽ നിന്ന് വെള്ളം ഇറ്റി വീഴുന്നു.
മിനി വേഗം പാക്കറ്റുകൾ ഓരോന്ന് തുറന്നു ഒന്നൊന്നായി ഇട്ടു കൊടുത്തു.

അവന്മാർ അതിലൊക്കെ ഒന്ന് മണത്തു നോക്കുക മാത്രം ചെയ്തിട്ട്, പിന്നെയും അവളുടെ മുഖത്തേയ്ക്ക് നോക്കി.
ഇനി”മീറ്റ് ടച്ച്‌ “”ഉള്ളത് വല്ലോം വേണമായിരിക്കും…

മക്കൾക്ക്‌ ഇഷ്ടപെട്ട ഫ്രൂട്ട് കേക്കും, ബ്രെഡും, ഒറിയോ ബിസ്‌ക്കറ്റുമെല്ലാം, ഗേറ്റിനു മുൻവശത്തെ ഇന്റർലോക്കിൽ അവഗണിക്കപ്പെട്ടു ചിതറി ക്കിടന്നു..

ഇനി അവർ ഇറങ്ങുന്നതിനു മുമ്പ്ഇതും കൂടിതൂത്തുവാരി വൃത്തിയാക്കണം…
അല്ലെങ്കി ഉറുമ്പിൻകൂട്ടം കൂടി വന്നുകൂടുതൽ വൃത്തി കേടാക്കും

“”രാവിലെ തന്നെ എനിക്ക് എക്സ്ട്രാ പണി കൂടി തരാൻ വേണ്ടി യായിരുന്നല്ലേ വാലും ആട്ടി ക്കൊണ്ട് പുറകേ കൂടിയത് അല്ലെ, ഇതിനൊക്കെ നീയൊക്കെ അനുഭവിക്കുമെടാ “അല്ലേലും നല്ലതuവല്ലതും നായ അറിയുമോ?

മിനി അവരുടെ മുഖത്ത് നോക്കി പ്രാകി.
എന്നാൽ പട്ടി കൂ ട്ടം അതൊന്നും
മൈൻഡ് ചെയ്യാതെ മൂടും തിരിച്ചു നടന്നു……

(കോറോണയൊന്നും കേട്ടുകേൾവി പോലുമില്ലാത്ത ഒരു പ്രഭാതത്തിലെ
ഒരു ചെറിയ സംഭവം )