കൊള്ളാം എന്റെ നോട്ടവും എന്റെ മുഖവും നിന്റെ സമാധാനം കെടുത്തുന്നു എന്നല്ലേ, ആ സമാധാനം തിരികെ പിടിക്കാൻ..

(രചന: നിമിഷ)

പത്രത്തിൽ അച്ചടിച്ചു വന്ന പുതിയ പോലീസ് കമ്മിഷണറുടെ ഫോട്ടോ കണ്ടപ്പോൾ ഉള്ളിലൂടെ ഒരു തരിപ്പ് പാഞ്ഞു പോയി..

“ദിവ്യ..” അറിയാതെ അധരങ്ങൾ മന്ത്രിച്ചു.

ഭൂതകാലത്തിൽ എപ്പോഴോമറവിക്ക് വിട്ടു കൊടുക്കാൻ ശ്രമിച്ച ഒരു ഏട്..! ദേഷ്യമാണോ സങ്കടമാണോ അനുഭവപ്പെടുന്നത് എന്ന് ഇപ്പോഴും അറിയില്ല.

പക്ഷേ അവളെ കണ്ട നിമിഷം ഉള്ളിലൂടെ ഒരു തരിപ്പ് പടർന്നു പോകുന്നത് താൻ അറിയുന്നുണ്ടായിരുന്നു.

വല്ലാത്തൊരു തളർച്ചയോടെ പത്രം മടക്കി വെച്ചു.പത്രത്തിൽ ആണെങ്കിലും നേരിട്ട് ആണെങ്കിലും ഒരിക്കൽ കൂടി അവളുടെ മുഖം കാണാനുള്ള കരുത്ത് തനിക്കില്ല.

എങ്കിൽ പോലും അവളെ കാണാനുള്ള ആഗ്രഹം ഉള്ളിൽ വേണ്ടുവോളം ഉണ്ട് താനും.എന്ത് ചെയ്യേണ്ടു എന്ന് അറിയാതെ മനസ്സ് നീറാൻ തുടങ്ങി.

ഓർമ്മകൾ പതിയെ പതിയെ ആ കാലത്തേക്ക് സഞ്ചരിച്ചു തുടങ്ങി.

ഞാൻ റയാൻ. ഞാനും അവളും ഒന്നിച്ചു ഒരേ ക്ലാസിൽ പഠിച്ചതാണ്. ഞങ്ങൾ തമ്മിൽ വളരെ അടുത്ത സൗഹൃദമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. പിന്നീട് അത് അടുത്ത ഒരു പ്രണയമായി മാറി.

പ്രണയം എന്ന് മാത്രം പറഞ്ഞാൽ അത് വെറുതെയായി പോകും. വെറുമൊരു പ്രണയമായിരുന്നില്ല ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. മറിച്ച് പരസ്പരം സ്നേഹിക്കാൻ ഞങ്ങൾ മത്സരിക്കുകയായിരുന്നു.

പക്ഷേ അതിനിടയിൽ എപ്പോഴോ എന്റെ ഉള്ളിൽ ഒരു സാത്താൻ കയറിക്കൂടിയിരുന്നു. അല്ലെങ്കിൽ ഒരിക്കലും അവൾക്ക് അങ്ങനെയൊരു വിധി ഉണ്ടാകില്ലായിരുന്നു.

ആ നിമിഷത്തെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും ഉള്ളം വിറക്കും.

എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചതു പോലെ അവൻ പെട്ടെന്ന് ചിന്തകളിൽ നിന്ന് ഉണർന്നു.

എന്തായാലും അവളെ ഒന്ന് വിളിക്കണം. കാണാൻ കഴിയുമോ എന്ന് അന്നെഷിക്കണം. മറ്റൊന്നിനും അല്ലെങ്കിലും നേരിൽ കണ്ട് ഒരു ക്ഷമ പറയുകയെങ്കിലും ചെയ്യാമല്ലോ..!

അത് ഓർത്തു കൊണ്ട് അവൻ വേഗം മൊബൈൽ കയ്യിലെടുത്തു. അതിൽ നിന്ന് കമ്മിഷണർ ഓഫീസിലെ നമ്പർ തപ്പി എടുക്കുമ്പോൾ കൈ വിറയ്ക്കുന്നത് കണ്ടില്ലെന്ന് നടിച്ചു.

നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തപ്പോൾ ഹൃദയം താളം തെറ്റി മിടിക്കുന്നുണ്ടായിരുന്നു.

“ഹലോ..”

മറുവശത്ത് കോൾ അറ്റൻഡ് ചെയ്യപ്പെട്ടപ്പോൾ ഹൃദയം ഒരു നിമിഷം നിശ്ചലമായത് പോലെ..!

“ഹലോ ആരാണ്…?” വീണ്ടും ചോദ്യം. ഇത്തവണ മൗനം ഭേദിക്കാൻ തന്നെ തീരുമാനിച്ചു.

” ഹലോ ദിവ്യ മാ ഡം ഉണ്ടോ..? ”

“എസ്.. ഇതാരാണ് സംസാരിക്കുന്നത് എന്ന് പറയാമോ..?” ആ ചോദ്യത്തിന് എന്തു മറുപടി പറയണം എന്ന് അറിയാതെ ഒന്നു പതറിപ്പോയി.

” ഞാൻ മാഡത്തിന്റെ ഒരു സുഹൃത്താണ്. മാഡം ഉണ്ടെങ്കിൽ ഒന്ന് കോൾ കണക്ട് ചെയ്യാമോ..? ”

അത് ചോദിക്കുമ്പോൾ വല്ലാതെ ജാള്യത അനുഭവപ്പെടുന്നുണ്ടായിരുന്നു.

ഒരുകാലത്ത് എന്റേത് മാത്രമായിരുന്ന ഒരുവളെ ഏതോ അന്യൻ എന്ന പോലെ അ ന്വേഷിക്കേണ്ടി വരുന്ന അവസ്ഥ..! പക്ഷേ അതിന് കാ രണക്കാരൻ താൻ തന്നെയാകുമ്പോൾ ആരെ കുറ്റം പറയും..?

നിമിഷങ്ങൾക്കപ്പുറം കോള് മറ്റാരോ അറ്റൻഡ് ചെയ്യുന്നതിന്റെ ശബ്ദം കേട്ടു.

“ഹലോ.. ദിവ്യയാണ്.ഇതാരാണ്..?”

അവളുടെ ശ ബ്ദം വർഷങ്ങൾക്ക് ശേഷം ഒ രിക്കൽ കൂടി കേട്ടപ്പോൾ മനസ്സ് വല്ലാതെ പതറിപ്പോയി.

“ഹലോ.. ആരാണ്..?”

ഇത്തവണ അവളുടെ ശബ്ദത്തിൽ ദേഷ്യം കലരാൻ തുടങ്ങിയിരുന്നു.

“ഞാൻ.. റയാൻ ആണ് .”

ഞാൻ എങ്ങനെ അവളോട് അത് പറഞ്ഞു എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. പക്ഷേ അത് കേട്ട നിമിഷം അവളുടെ മനസ്സ് പതറുന്നത് ഞാനറിയുന്നുണ്ടായിരുന്നു.

“എന്താണ്..?” അത്യധികം ഗൗ രവത്തോടെയാണ് അടുത്ത ചോദ്യം വന്നത്.

“എനിക്ക് തന്നെ ഒന്ന് കാണണമായിരുന്നു.” അത് പറയുമ്പോൾ ശബ്ദം വല്ലാതെ നേർത്തു പോയിരുന്നു.

“എന്തിനാണ്..? അന്നത്തെപ്പോലെ എന്തെങ്കിലും സമ്മാനം എനിക്ക് വേണ്ടി കരുതി വെച്ചിട്ടുണ്ടോ..?”

ആ ചോദ്യത്തിലെ പരിഹാസം കേട്ടപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു.

“അന്ന്… അന്ന് എനിക്ക് ഒരു അ ബദ്ധം പറ്റിയതാണ്. ഞാൻ ഇങ്ങനെയൊക്കെ ആകും എന്ന് പ്രതീക്ഷിച്ചിട്ടല്ല..”

എന്റെ മറുപടി പൂർത്തിയാക്കാൻ അവൾ എന്നെ അനുവദിച്ചില്ല.

” സ്റ്റോപ്പ് ഇറ്റ് റയാൻ.ഒരു പെൺകുട്ടിയുടെ മു ഖത്തേക്ക് ആ സിഡ് എടുത്ത് ഒഴിക്കുമ്പോൾ ഇതിൽ കൂടുതൽ എന്ത് റി യാക്ഷൻ ആണ് നിങ്ങൾ പ്രതീക്ഷിച്ചത്..? അല്ലെങ്കിൽ ഇങ്ങനെയല്ലാതെ മറ്റെന്താണ് നിങ്ങൾ പ്രതീക്ഷിച്ചത്..? ”

അത് ചോദിക്കുമ്പോൾ അവൾക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു.

” ദിവ്യ ഞാൻ ചെയ്ത തെറ്റ് എത്രത്തോളം ആണെന്ന് എനിക്കറിയാം. അന്നത്തെ ആ സംഭവത്തിനു ശേഷം ഇന്നുവരെ സമാധാനത്തോടെ കിടന്നുറങ്ങാൻ പോലും എനിക്ക് കഴിഞ്ഞിട്ടില്ല.

കണ്ണടച്ചാലും കണ്ണ് തുറന്നാലും കണ്ണിനു മുന്നിൽ നിന്നെ മാത്രമാണ് ഞാൻ കണ്ടിരുന്നത്. നിന്റെ കണ്ണീർ മാത്രമാണ് ഞാൻ കണ്ടത്. നീ എന്നെ നോക്കിയ ആ നോട്ടം ഇപ്പോഴും എന്നെ വല്ലാതെ പൊള്ളി ക്കുന്നുണ്ട്. ”

ഞാൻ പറഞ്ഞു കഴിഞ്ഞതും അവൾ പൊട്ടിച്ചിരിക്കുന്നതാണ് ഞാൻ കേട്ടത്.

“കൊള്ളാം. എന്റെ നോട്ടവും എന്റെ മുഖവും നിന്റെ സമാധാനം കെടുത്തുന്നു എന്നല്ലേ..? ആ സമാധാനം തിരികെ പിടിക്കാൻ ആയിരിക്കും എന്നെ കാണണമെന്ന് പറഞ്ഞത്..?

എന്നോട് ക്ഷമ പറഞ്ഞു നിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാം എന്ന് നീ കരുതുന്നുണ്ട്. പക്ഷേ അങ്ങനെ പെട്ടെന്ന് മറന്നു ക ളയാൻ പറ്റുന്ന ഒന്നല്ലല്ലോ നമുക്കിടയിൽ ഉണ്ടായിരുന്നത്..!

നിന്നെ സ്നേഹിച്ച പോലെ ഈ ഭൂമിയിൽ മറ്റാരെയും ഞാൻ സ്നേഹിച്ചിട്ടുണ്ടായിരുന്നില്ല. അത്രത്തോളം ആത്മാർത്ഥമായി തന്നെയാണ് നിന്നെ ഞാൻ സ്നേഹിച്ചത്.

എന്റെ ജീവിതാവസാനം വരെ നീ എന്നോടൊപ്പം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ നിനക്ക് അങ്ങനെയൊരു ആഗ്രഹമോ ഇ ഷ്ടമോ എന്നോടുണ്ടായിരുന്നില്ല എന്ന് ഞാൻ മനസ്സിലാക്കിയത് വളരെ വൈകിയാണ്.”

ആ വാക്കുകളിൽ വല്ലാതെ വേദനയുണ്ട് എന്ന് എനിക്ക് തോന്നി.

” അങ്ങനെ ഒരിക്കലും പറയരുത് ദിവ്യ. എനിക്ക് നിന്നെ ഇഷ്ടമായിരുന്നില്ല എന്ന് മാത്രം പറയരുത്. നീ എന്റെ ജീവനായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. ”

“ഒരിക്കലുമല്ല.നീ എന്നെ ആ ത്മാർത്ഥമായി സ്നേഹിച്ചിരുന്നെങ്കിൽ ഒരിക്കലും എന്നെ ഈ വിധം ഉപദ്രവിക്കാൻ നീ ശ്രമിക്കില്ലായിരുന്നു.

നിന്റെ ഒരുതരം ഈഗോ കൊണ്ടല്ലേ എനിക്ക് ഇന്ന് ഇങ്ങനെ ഒരു അവസ്ഥ വന്നത്..? നിന്നെക്കാൾ ഉയരത്തിൽ ഞാൻ എത്തിച്ചേരും എന്നുള്ള നിന്റെ കോംപ്ലക്സ്.

അതിന് ഞാൻ ബ ലി കൊടുക്കേണ്ടി വന്നത് എന്റെ മു ഖത്തിന്റെ പകുതി ഭാഗമാണ്. അതിനു ശേഷം എനിക്ക് എന്തൊക്കെ നഷ്ടങ്ങൾ ഉണ്ടായെന്ന് നിനക്കറിയാമോ..?

എന്റെ മുഖത്തേക്ക് നോക്കുന്ന കൊച്ചു കു ഞ്ഞുങ്ങൾ വരെ അലറി കരയുന്നത് കാണുമ്പോൾ എന്റെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് നിനക്ക് ഊഹിക്കാമോ..?

കാണുന്നവരൊക്കെയും പുച്ഛത്തോടെയും അറപ്പോടെയും വെറുപ്പോടെയും മുഖം തിരിക്കുമ്പോൾ ഞാൻ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നീ ഓർത്തിട്ടുണ്ടോ..?

എല്ലാം പോട്ടെ.. ആ സംഭവം കഴിഞ്ഞിട്ട് ഇപ്പോൾ നാലഞ്ച് വർഷങ്ങളായില്ലേ..? ഇതിനിടയിൽ ഒരിക്കലും നിനക്ക് എന്നെ കാണണമെന്നോ ക്ഷേമ പറയണമെന്നോ തോന്നിയിട്ടുണ്ടോ..?

നീയെന്ന അന്വേഷിച്ചിരുന്നെങ്കിൽ നിനക്ക് ഉറപ്പായും എന്നിലേക്ക് എത്തിച്ചേരാൻ ക ഴിയുമായിരുന്നു. നീ അത് ചെയ്തില്ല. ഇപ്പോൾ പത്രത്തിൽ എന്റെ ഫോട്ടോ കണ്ടപ്പോൾ ആയിരിക്കും അല്ലേ എന്നെ ഓർമ്മ വന്നത്..?”

പരിഹാസത്തോടെ അവൾ ചോദിച്ച ചോദ്യങ്ങൾ എന്നെ വല്ലാതെ വേദനിപ്പിച്ചു.

“ഞാൻ എന്തൊക്കെ ചെയ്താലും പറഞ്ഞാലും നിനക്ക് ഉണ്ടായ നഷ്ടത്തിനേക്കാൾ വലുതല്ല അതൊന്നും എന്നെനിക്കറിയാം. പക്ഷേ, ക്ഷമ പറയാൻ അല്ലാതെ എനിക്ക് മറ്റെന്തിന് സാധിക്കും..?”

നിസ്സഹായ അവസ്ഥയായിരുന്നു എന്റേത്.

” എന്തു തെറ്റും ചെയ്തിട്ട് ക്ഷമ എന്നൊരു വാക്കുകൊണ്ട് അത് തിരുത്താൻ പറ്റില്ല.

നിന്റെ ഒരു നിമിഷത്തെ ദേഷ്യം കൊണ്ട് നീ ആ സിഡ് എടുത്ത് എന്റെ മു ഖത്തേക്ക് ഒഴിച്ചപ്പോൾ, എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും എല്ലാം അവിടെ തകർന്നു വീണു എന്ന് തന്നെയാണ് ഞാൻ കരുതിയത്.

പക്ഷേ അതിനനുവദിക്കാതെ എന്നെ ചേർത്തു പിടിക്കാൻ എന്റെ കുടുംബം ഉണ്ടായിരുന്നു.

എനിക്ക് സംഭവിച്ച അ ത്യാഹിതം കൊണ്ട് ഒരിക്കലും എന്റെ ജീവിതം ഇല്ലാതായി പോകരുത് എന്ന് എന്റെ കുടുംബത്തിനും എന്റെ ആത്മാർത്ഥ സുഹൃത്തുക്കൾക്കും വല്ലാത്തൊരു ആഗ്രഹം ഉണ്ടായിരുന്നു.

അവരുടെയൊക്കെ പിന്തുണ കൊണ്ടാണ് എനിക്ക് പഠിക്കാനും നല്ലൊരു ജോലിയിൽ കയറാനും കഴിഞ്ഞത്.

അവരുടെ സപ്പോർട്ട് ഇ ല്ലായിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തുമായിരുന്നില്ല. ”

അത്രയും പറഞ്ഞു അവൾ ഒന്നു നി ശ്വസിച്ചു.

” ഇനി ക്ഷമ പറയാനൊന്നും നേരിൽ കാണാൻ എന്നും പറഞ്ഞ് ഒരിക്കലും എന്നെ വിളിക്കരുത്. നിന്റെ ശബ്ദം പോലും എനിക്ക് ബുദ്ധിമുട്ടാണ്.”

അവൾ അത് ഉറപ്പിച്ചു പറയുമ്പോൾ മറ്റൊന്നും പറയാതെ ഫോൺ കട്ട് ചെയ്യാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ..!

അല്ലെങ്കിലും ഒരു നിമിഷത്തെ ദേഷ്യത്തിനും വാശിക്കും പകരമായി അവളുടെ മുഖത്തിന്റെ ഒരു ഭാഗം കടം കൊടുക്കേണ്ടി വരുമ്പോൾ അവൾ ഇങ്ങനെയല്ലാതെ പിന്നെങ്ങനെ പ്രതികരിക്കണം..!

ആ ഒരു ചിന്തയോടെ കസേരയിലേക്ക് ചാഞ്ഞിരുന്നു.