ആണോ മര്യാദക്ക് രണ്ടും കൂടി അടുക്കള വൃത്തിയാക്കിയിട്ട് പോയിക്കൊള്ളീം എത്ര..

(രചന: Sinana Diya Diya)

ഉച്ചഭക്ഷണവും കഴിഞ്ഞു വെറുതെ ഇരിക്കുമ്പോൾ ആണ് ചിന്തിക്കുന്നത് ഇന്ന് ഉറക്കവും വരുന്നില്ലല്ലോന്നു…

അത് അങ്ങനെ ആണല്ലോ സ്വന്തം വീട്ടിൽവന്നാ ഉറക്കം എവിടെ പോവുന്നോ എന്തോ….. ഇക്കാടെ വീട്ടിൽ ആണെങ്കിൽ സമയം കിട്ടത്തില്ല ഉറക്കമാണെങ്കിൽ വണ്ടി വിളിച്ചു വന്നു കൊണ്ടേയിരിക്കും….

അങ്ങനെ എഫ്ബിയിൽ കയറി കഥകൾ വായിക്കുന്ന നേരത്താണ് മ്മടെ നാത്തൂൻ ഫോണുമായി വന്നു പറയുന്നത്….

“ഡി നമുക്കൊന്ന് യൂട്യൂബിൽ നോക്കിയിട്ട് വെറൈറ്റി ഐറ്റം ഡിഷ് ഉണ്ടാക്കി നോക്കിയാലോ വൈകീട്ട്….”

“ആ ഇജ്ജ് നോക്ക് ഞാൻ ഇരിന്നു ഈ കഥകൾ ഒക്കെ വായിക്കട്ടെ” ഉണ്ടാകുമ്പോൾ ഞാൻ ഹെല്പ് ചെയ്യാം ”

“അനക്ക് വേറെ ഒരു പണിയും ഇല്ലെ എത്ര വായിച്ചാലും പൂതി തീരൂല്യ…ഇവടെ വന്നാലെങ്കിലും അനക്കത് എടുത്തു വെച്ചൂടെ എന്നെങ്കിലുമൊരിക്കൽ ഓള് വരുള്ളൂ അപ്പൊ അവളുടെ ഒരു എഫ് ബിയും വായനയും….”

ആ സംസാരത്തിൽ കലിപ്പ് വരുന്നില്ലേ എന്നൊരു സംശയം എനിക്ക് തോന്നി…. ഓൾക്ക് ഞാൻ വീട്ടിൽ വന്നാൽ ഇങ്ങനെയാണ് രണ്ടാളും ചേർന്ന് എന്തെങ്കിലുമൊക്കെ പരീക്ഷണം നടത്തണം…..

പുള്ളിക്ക് വായന ഒക്കെ ഇഷ്ടമാണ് പക്ഷെ എന്റെ അത്ര ഭ്രാന്ത് ഒന്നുമില്ല പിന്നെ മ്മ്‌ടെ കാക്കു എഫ്‌ബി എടുക്കാൻ സമ്മതിക്കാത്ത അസൂയയും ഉണ്ട്….

അതിനുവേണ്ടി മ്മടെ പുതിയ നാത്തൂൻ ആണെങ്കിൽ എന്നെപ്പോലെ വായന ഭ്രാന്തി ആണ്…. എപ്പോഴും കഥ ഉണ്ടെങ്കിൽ അയക്ക് ഇത്താന്നു പറഞ്ഞു കൊണ്ടിരിക്കും…..

അങ്ങനെ ഓള് കലിപ്പോടെ റൂമിൽ കയറിമ്മളോടുള്ള ഇഷ്ടം കൊണ്ട് അല്ലെ വിചാരിച്ചു കൂടെ പോയി

“ഇജ്ജ് പറയ്യ് മുത്തേ എന്താ ഉണ്ടാകുക”

പിന്നെ വല്ലാത്ത ചൂട് ഇജ്ജ് ആ എസിഒന്ന് ഓൺ ആക്കടി

ആകിയതല്ലേ? മനസിലായി…
ന്നാലും ഓൺ ആകിയിട്ട് ഉണ്ട് കുരിപ്പേ

ഞാൻ ആക്കിയത് ആണെന്ന് ഓൾക്ക് തിരിഞ്ഞു

നല്ല കുട്ടി അത് പോട്ടെ…

പറ എന്താ ഉണ്ടാകുക…

നമ്മക്ക് കേക്ക് ഉണ്ടാക്കിയാലോ…

ഓവനും ബീറ്ററും ഇക്ക കൊടുന്നിട്ട് അത് തൊട്ടു ഇന്നേ വരെ പരീക്ഷണം നടത്തിയിട്ടില്ല ഒറ്റക്ക് പരീക്ഷിക്കാൻ ഒരു ഇത് നീ ഉണ്ടെങ്കിൽ ഒരു സമാധാനം ആണ് കേടു വന്നിട്ടുണ്ടെങ്കിൽ ഉമ്മാടെ എടുത്തിരിക്കുന്ന ചീത്ത നമുക്ക് രണ്ടുപേർക്കും വീതിച്ചു എടുക്കാലോ..

ഓഹോ നല്ല ഐഡിയ തന്നെ ആരു പറഞ്ഞു തന്ന് ഈ ഐഡിയ
കെട്ടിയോൻ ആണോ

അല്ല ഡി ഞാൻ കുറെ ആയി വിചാരിക്കുന്നു അന്നെ കയ്യിൽ കിട്ടിയപ്പോൾ ഓർമ വന്ന്

അങ്ങനെ കുറെയൊക്കെ കേക്ക് ഉണ്ടാകുന്ന റെസിപ്പി യൂട്യൂബിൽ കണ്ടിട്ട് ഞങൾ റെഡ് വെൽവേറ്റ് കേക്ക് ഉണ്ടാക്കാൻ തന്നെ തീരുമാനിച്ചു

സമയം 4 ആയിട്ടുള്ളു ഉമ്മാട് പറയട്ടെ എന്നു വിചാരിച്ചു ഉമ്മാനെ നോക്കുമ്പോൾ പുള്ളി ഇരുന്ന് പുളിങ്ങയുടെ കുരു കളയുന്നു…

പുളി മരം വീട്ടിൽ ഉള്ളത് കൊണ്ട് ഇഷ്ടം പോലെ പുളിങ്ങ ഉണ്ട് വല്യ മരം ആയോണ്ട് വാസു ഏട്ടൻ ആണ് എന്നും പുളി കുലുക്കുന്നത് എന്നിട്ട് കൂലിക്ക് പകരം പുളിങ്ങ എല്ലാം പെറുക്കി കൂട്ടി പകുതി വാസുവേട്ടനും പകുതി ഞങ്ങൾക്കും…

അല്ലങ്കിലും പുളിങ്ങ, മാങ്ങ, കുരുമുളക്, ചക്ക ഇതൊക്കെ എല്ലാ വർഷവും വാസുവേട്ടനെ കൊടുക്കാറുള്ളൂ ഉപ്പ….
ഞങ്ങൾക്ക് ആവശ്യമുള്ളത് എടുക്കും
എന്നിട്ട് ബാക്കി ഉള്ളത് വാസുവേട്ടൻ നോട് കൊണ്ടുപോയിക്കോ എന്നു പറയും അതാ പതിവ്

പുളിടെ കുരു കളയുന്ന ഉമ്മാനെ കണ്ടപ്പോ ഞാൻ ചോദിച്ചു

” ഉമ്മാ ഇങ്ങക്ക് കുറച്ച് നേരം വെറുതെ ആ ഫോണിലും തോണ്ടിയിട്ട് ഇരുന്നൂടെ യൂട്യൂബ് ഒക്കെ കണ്ടിട്ട് ……എപ്പോഴും പണി പണി പണി എന്ന വിചാരം മാത്രമേ ഉള്ളൂ…..

നിങ്ങടെ പോലെ വെറുതെ ഇരിക്കുമ്പോൾ ഫോണിൽ തോണ്ടാൻ ഒന്നും എനിക്ക് ശീലം ഇല്ല.. പിന്നെ ഇഷ്ടല്യ..പിന്നെ ഇതൊക്കെ ഇവടെ ഉള്ളപ്പോൾ നിങ്ങൾക് ഇത് കുറെ കണ്ടിട്ട് ഇതിന്റ്റൊന്നും വെലയുണ്ടാവില്ല….

പുറത്തു നിന്ന് വാങ്ങുമ്പോൾ അതിന്റെ വില അറിയൂ ..എല്ലാ സാധനത്തിനും അങ്ങനെയാ……

അനക്കും കൊണ്ടു പോവാം…. നിങ്ങൾ രണ്ടുപേരും കൂടി വന്നു എന്നെ ഒന്ന് സഹായിക്ക് എന്നാ വേഗം കഴിയും….

ഇടയിൽ കയറി ഓള് പറഞ്ഞു ഉമ്മ
ഞങ്ങൾ യൂട്യൂബിൽ നോക്കി കേക്ക് ണ്ടാക്കാൻ പോവാ..

ആ നിങ്ങൾ രണ്ടുപേരും ഒത്താൽ എന്തെങ്കിലും ഒരു പരിപാടി നടത്താറുള്ളത് അല്ലേ… ഇന്ന് കേക്കാണോ ഉണ്ടാകുന്നത്… എവിടുന്നാ സാധനങ്ങൾ.. ഇവടെ ഒന്നൂല്യ ആര് കടയിൽ പോയി വാങ്ങി കൊണ്ടോരും….

അത് മ്മടെ അഫസൽ ഇല്ലെ ഓനോട് പറയാം…. ഓനൊക്കെ കളിക്കാൻ പോയിക്കുന്നു ഓൻ കളി കഴിഞ്ഞിട്ട് വരട്ടെ എന്നിട്ട് ഓനെ കൊണ്ട് കൊണ്ടിരിക്കാം അതുവരെ നിങ്ങൾ ഇത് ചെയ്യ്…..

ഞാൻ ഓളോട് പറഞ്ഞു അങ്ങനെ കേക്ക് ഉണ്ടാക്കൽ സ്വാഹ….

ഓൻ പോകുമ്പോൾ അന്നെ ചോദിച്ചു വന്നിട്ട് കണ്ടിട്ടില്ലല്ലോന്ന്… അനക്ക് ഈ ഫോണിൽ തോണ്ടി വെറുതെ ഇരിക്കുന്ന നേരം അപ്പുറവും ഇപ്പുറവും ഉള്ള വീട്ടിലൊക്കെ പോയി അവരോടൊക്കെ ഒന്ന് സംസാരിച്ചൂടെ എല്ലാരും പറയും ഇജ്ജ് വന്നാൽ പുറത്ത് ഇറങ്ങുലാന്ന്…. ഉമ്മ പരിഭവം പറഞ്ഞു

ദുബായിന്നു കൊറോണ കാലത്ത് എഴുദിവസത്തെ ലീവിന് വന്നതാണെന്ന് പറഞ്ഞാൽ പോരെ ..അതൊക്കെ പോട്ടെ എങ്ങനെ പോയി സാധനങ്ങൾ വാങ്ങും?

ആങ്ങളയുടെ ബൈക്കും കാറും അല്ലെ കിടക്കുന്നത് ഏതെങ്കിലും ഒന്ന് എടുത്തു പോയിക്കോ…ഉപ്പ എടേൽ കേറി പറഞ്ഞു……അതിന് ഞങ്ങൾക്ക് ഓടിക്കാൻ അറീലല്ലോ..

പഠിക്കാൻ പോണം…. അല്ലേൽ കെട്ടിയോന്മാരോട് പഠിപ്പിച്ചു തരാൻ പറയണം…

വണ്ടി അവിടേം ഇവടേം ഉണ്ടല്ലോ?

ആ പഠിക്കണം ഇപ്പൊ എന്ത് ചെയ്യും

അപ്പോഴാണ് ഓള് പറയുന്നത് ഇജ്ജ് സന്തോഷിനെ വിളിച്ചോക്ക് ഓൻ വീട്ടിൽ ഉണ്ടെങ്കിൽ വരാൻ പറയ്യ് വണ്ടി ഇവിടെ ഉണ്ടല്ലോ….

ഓനെ വിളിക്കാറുണ്ട് ഡ്രൈവർ ആയി ഇടക്കൊക്കെ…. അങ്ങനെ ഓനെ വിളിച്ചപ്പോൾ ഓൻ വീട്ടിൽ ഇല്ല പട്ടാമ്പി ആണ് വരാൻ വൈകും എന്നു….

ഇത് കേട്ടപ്പോ ഓൾടെ അടുത്ത ഡയലോഗ്….കുട്ട്യോളെ ഞാൻ നോക്കാം ഇജ്ജ് തൃത്താല പോയി വാങ്ങിയിട്ട് വായോ ……. എന്തായാലും തീരുമാനം പിന്നേക്ക് വെക്കണ്ട…..

ഏതെങ്കിലും ഓട്ടോ കിട്ടും….

അങ്ങനെ കിട്ടിയ വണ്ടിക്ക് തൃത്താല ഒരു ഷോപ്പിൽ പോയി സാധനങ്ങൾ വാങ്ങി വന്നു….. കേക്ക് ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം…… യൂട്യൂബിൽ പറഞ്ഞപോലെ എല്ലാം ചെയ്തിട്ട് ഓവന്റെ ടൈം ഒക്കെ സെറ്റ് ആക്കി ബീറ്റ് ചെയ്ത കൂട്ട് അതിൽ വെച്ച്…..

ആദ്യമായി ഉണ്ടാക്കല്ലേ അതിന്റെ ബേജാറും ആകാംഷയും നല്ലോണം ഉണ്ടായിരുന്നു…എന്തായാലും ക്രീം ബീറ്റ് ചെയ്തു ഫ്രിഡ്ജിൽ വെച്ചു…

ഡി നമുക്ക് എല്ലാരോടും പറയണംട്ടാ നമ്മൾ കേക്ക് ണ്ടാകീന്നു…ഫോട്ടോയും വിട്ട് കൊടുക്കണം…

അത് വേണ്ടടി…നമുക്ക് സ്റ്റാറ്റസ് വെക്കാം ടുഡേ സ്പെഷ്യൽ എന്നു പറഞ്ഞു…

അത് മതീല്ലേ…

ആ അത് മതി…

പിന്നെ അടുത്തുള്ളോർക്കൊക്കെ കൊടുക്കണം നമ്മൾ ഉണ്ടാക്കിയത് ആണ് പറഞ്ഞു……

ഇടക്കൊക്കെ പോയി എത്തിനോക്കും എന്തായി എന്നറിയാൻ…… സമയം നീങ്ങുന്തോറും എന്തോ ഒരു കരിഞ്ഞ മണം വരാൻ തുടങ്ങി…

യാ റബ്ബി……

പുറത്തു എടുത്തു നോക്കുമ്പോമൊത്തം കുളമായി കിടക്കുന്നു

കേക്ക് ആകെ കൊളമായ മട്ടുണ്ട്…അടി കരിഞ്ഞു ഭയങ്കര ഉറപ്പും അളവിൽ എന്തൊക്കെയോ കൂടിയോ കുറഞ്ഞോ എന്നൊരു സംശയം…കേക്ക് എന്തായി ചോദിച്ച് ഉമ്മയും.. കേക്ക് വേണം പറഞ്ഞു കുട്ട്യോളും…

എന്താണ് രണ്ടാളുടെയും മുഖത്ത് ഒരു
വാട്ടം…. എന്തോ പോയ അണ്ണാനെ പോലെ…..

ഉമ്മ കേക്ക് കൊളയെന്നു ഇനി അത് ഒന്നിനും പറ്റൂല ഞാനാ പറഞ്ഞത്‌

എവടെ നോക്കട്ടെ…

നോക്കാൻ ഇല്ല ഞങ്ങൾ അത് എടുത്തു തൊടീക്ക് എറിഞ്ഞു…..

“”ആണോ മര്യാദക്ക് രണ്ടും കൂടി
അടുക്കള വൃത്തിയാക്കിയിട്ട് പോയിക്കൊള്ളീം എത്ര പാത്രങ്ങള പരത്തിയിരിക്കുന്നത് ആ പൈസക്ക് ഒരു കേക്ക് വാങ്ങിയാൽ പോരായിരുന്നോ ഉണ്ടാകേണ്ട പൂതി തീർന്നല്ലോ..

അത് കേട്ടപ്പോ ഓള് “ഉമ്മ ഇങ്ങനൊക്കെ തന്നെ അല്ലെ പഠിക്ക..

പഠിക്കാൻ ആണെങ്കിൽ അര കിലോ പോരായിരുന്നോ ഒന്നര കിലോ വേണായിരുന്നോ…

അത് പിന്നെ നേരാവും എന്നല്ലേ വിചാരിച്ചേ… പിന്നെ അടുത്തുള്ളോർക്കു കൊടുക്കാന്നും കരുതി

ഇനി എന്തായാലും കുട്ട്യോളെ പൂതിപ്പെരുത്തിയിട്ട് അവറ്റകൾക്ക് വാങ്ങി കൊടുത്തോളീം കുറെ നേരായി ആയോ ചോദിക്കുന്നു

“”കുട്ട്യോൾക്ക് മാത്രം അല്ല പൂതി ഞങ്ങൾക്കും ഉണ്ടായിരുന്നു “”

ഇജ്ജ് തൽകാലം ആ ക്രീം കൊടുത്തു കുട്ട്യോളെ സോപ്പിട്ടോ ഞാൻ അന്നേരം ഒരു കേക്ക് വാങ്ങി വരാം… അതാ ഇപ്പൊ നല്ലത്…..

ആ അതാ നല്ലത് വേഗം പോയി വായോ

നമ്മൾ വീണ്ടും ഒരു ഓട്ടോ വിളിച്ച് തൃത്താല ഫയ്‌മസിൽ പോയി

ഓട്ടോയിൽ ഇരിക്കുമ്പോൾ ഇങ്ങനെ ഓർത്തു ആയിരം രൂപ കൊടുത്ത് ഒരു കേക്ക് വാങ്ങിയാൽ മതിയായിരുന്നു… ഇതിപ്പോ എത്ര പൈസ ചിലവായി… എന്തോരം അതിന്മേൽ മെനകെട്ടു…. ചീത്തയും കേട്ടു….

അങ്ങനെ വീട്ടിൽ എത്തി കേക്ക് കട്ട് ചെയ്തു എല്ലാരും കഴിച്ചു… അതിന് ശേഷം ഉമ്മാടെ ഒരു ആക്കിയ ഡയലോഗ്….

ഇങ്ങള് ണ്ടാക്കിയ കേക്ക് സൂപ്പർ ആയിരുന്നുട്ടൊ….അടുത്തുള്ളോർക്ക് കൊടുത്തോ….

ഫോട്ടോ എടുത്തില്ലേ, എല്ലാർക്കും വിട്ടോടുക്കിം,, പിന്നെ എന്ത് പറഞ്ഞു സ്റ്റാറ്റസ് ഇടാന്നാ പറഞ്ഞത്‌ അതും മറക്കണ്ട….

ഹാഹാ കൊള്ളാലോ…ഇങ്ങള് കളിയാക്കൊന്നും വേണ്ട ഞങൾ ഞങ്ങടെ ആഗ്രഹം പറഞ്ഞത്‌ അല്ലെ….

എന്നാലും കേക്കിനെ അങ്ങനെ വിടാൻ പറ്റോ മൂപ്പരോട് അസൂയയും വാശിയും ആയിരുന്നു… പിന്നീട് അങ്ങോട്ടു ശരിയാകുന്നതുവരെ പരിശ്രമിച്ചു കൊണ്ടിരുന്നു……അതിന്റെ ഫലമായി ഇപ്പൊ നന്നായി കേക്ക് ഉണ്ടാകുകയും ചെയ്യും…….

നമ്മൾ എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നേടി എടുക്കുന്നത് വരെ പരിശ്രമിച്ചു കൊണ്ടേയിരിക്കണം അതെല്ലേ അതിന്റെ ഒരു ഇത്……

Leave a Reply

Your email address will not be published. Required fields are marked *