താൻ പ്രാണൻ കളഞ്ഞു ഇഷ്ടപെടുന്നവന്റെ പ്രണയം മറ്റൊരുവൾ ആണെന്നറിഞ്ഞു..

വൈകി വന്ന വസന്തം
(രചന: സൂര്യ ഗായത്രി)

ലിഫ്റ്റിൽ നിന്നും പുറത്തേക്കു ഇറങ്ങുമ്പോൾ ഗ്രീഷ്മ ബഹളം കേട്ട ഭാഗത്തേക്ക്‌ നോക്കി…

അത് ഗിരീഷ് ചേട്ടന്റെ ഫ്രണ്ട് ഇല്ലേ ആ കോളേജ് വാദ്യർ അയാളുടെ ഭാര്യയുടെ അനിയൻ ആണ്….. ഡ്ര ഗ് സ് അഡിറ്റ് ആണ്.

ഇതിനു മുൻപ് നാട്ടിൽ ആയിരുന്നു ഒരു ചേഞ്ച്നു വേണ്ടിയാണു ഇപ്പോൾ ഇവിടെ കൊണ്ട് വന്നത്. ഇതിപ്പോൾ ബാക്കി താമസക്കാർക്കു ബുദ്ധിമുട്ട് ആകുമെന്ന് തോന്നുന്നു….. പ്രിയ പറഞ്ഞു നിർത്തി…..

ചേട്ടത്തി കണ്ടോ അയാളെ…. ഗ്രീഷ്മ വെപ്രാളത്തിൽ ചോദിച്ചു… ഇന്നലെ രാത്രിയിൽ വല്ലാതെ ബഹളം ഉണ്ടാക്കി അങ്ങനെ എന്താന്ന് എന്ന് നോക്കി ഏട്ടനൊപ്പം ഇറങ്ങിയപ്പോൾ കണ്ടതാണ്…

നല്ല പഠിത്തം ഒക്കെ ഉണ്ട് മിടുക്കൻ ആണ് കോളേജിൽ വച്ചൊരു പ്രണയം ഉണ്ടായിരുന്നു ആ കുട്ടി ഒരു ആക്സിഡന്റിൽ മരിച്ചു അതിനു ശേഷം ആണ് ഡ്ര ഗഡിറ്റ് ആയതു…. ഇടയ്ക്കു വല്ലാണ്ട് വയലന്റ് ആകും….

ഗ്രീഷ്മ 2c ഫ്ലാറ്റിന്റെ ഉള്ളിലേക്ക് എത്തിനോക്കി പക്ഷെ ആരെയും കാണാൻ പറ്റിയില്ല….

തിരികെ ഫ്ലാറ്റിൽ എത്തി ചേട്ടത്തിക്കൊപ്പം ജോലികളിൽ ഏർപ്പെടുമ്പോളും അയാളെ ഒന്ന് കാണുവാൻ ഗ്രീഷ്മക്ക് തോന്നി…. ഗ്രീഷ്മ ബാംഗ്ലൂർ അവളുടെ ഏട്ടൻ ഗിരീഷിന്റെ ഒപ്പമാണ്.

ചെറുപ്പത്തിൽ ഒരു ആക്‌സിഡന്റിൽ അച്ഛനും അമ്മയും നഷ്ടപെട്ട ഗ്രീഷ്മക്ക് പിന്നെ എല്ലാം അവളുടെ ഏട്ടൻ ഗിരീഷ് ആയിരുന്നു.

ഗിരീഷ് അമ്മാവന്റെ മകളായ പ്രിയയെ ആണ് വിവാഹം കഴിച്ചത്.. പ്രിയയും ഗ്രീഷ്മയും ഒരു ഐ ടി കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു…

ഗിരീഷ് ബാങ്ക് മാനേജർ ആണ്…… ഇവിടെ ബാംഗ്ലൂർ സെറ്റൽഡ് ആയിട്ട് അഞ്ചു വർഷം ആയി… ഗ്രീഷ്മ ഇവിടെ താമസത്തിനു എത്തിയിട്ട് 3 വർഷം ആയതേ ഉള്ളു..

രാത്രിയിൽ കഴിക്കാൻ ചപ്പാത്തി ആണ് ഉണ്ടാക്കിയത്… പ്രിയക്കും ഗിരീഷിനും ഇതുവരെ കുട്ടികൾ ആയിട്ടില്ല. അതിന്റെ ചികിത്സകൾ നടക്കുന്നുണ്ട്.

ഗിരീഷേട്ടാ ആ വാദ്യരുടെ അളിയൻ ഇന്നും വയലന്റ് ആയിരുന്നു.. ഞങ്ങൾ ഓഫീസിൽ നിന്നും വരുമ്പോൾ കണ്ടു ഫ്ലാറ്റിനു മുന്നിലെ കൂട്ടം..

നന്തന്റേം ഋതുവിന്റേം കാര്യം കഷ്ടം ആണ്…. ആ പയ്യൻ അവൻ ആളൊരു മിടുക്കൻ ആയിരുന്നു.. പറഞ്ഞിട്ട് എന്താ കാര്യം..

പ്രണയം തന്നെ വിഷയം അത് പറയുമ്പോൾ ഗിരീഷ് ഗ്രീഷ്മയെ ഒന്ന് നോക്കി.. പ്രിയ അത് ശ്രദ്ധിച്ചു…

നിനക്ക് വയസു 24ആയി മോളെ എല്ലാപേരും എന്നോടാണ് ചോദിക്കുന്നെ. മറുപടി പറഞ്ഞത് തളർന്നു.. ഇത്രേം നാൾ ജോലികിട്ടിയിട്ടു മതി എന്നായിരുന്നു.

ഇനി എന്ത് പറയും അനിയത്തി പ്രണയിച്ചവൻ അവളെ പ്രണയിച്ചില്ല മറ്റൊരുത്തിക്കു സ്വന്തം ആയിരുന്നു.. അതുകൊണ്ട് എന്റെ അനിയത്തിക്കു വിവാഹം വേണ്ടെന്നോ…..മടുത്തു ഞാൻ… ഗിരീഷ് പറഞ്ഞു നിർത്തി എഴുനേറ്റു പോയി….

ഏട്ടന് നല്ല വിഷമം ഉണ്ട് അതാണ്… നീ കുറച്ചു കൂടി റീലാക്സിഡ് ആയിട്ട് ആലോചിക്കൂ….. എന്നിട്ട് നല്ലൊരു തീരുമാനം എടുക്കു.. ഇനിയും അയാൾക്ക്‌ വേണ്ടി ആണോ മോളെ നീ കാത്തിരിക്കുന്നെ……

ഗ്രീഷ്മ മുറിയിലേക്ക് പോയി ബാഗിൽ നിന്നും പഴയ ഡയറി വലിച്ചെടുത്തു. അതിൽ നിന്നും താഴേക്കു ഊർന്നു വീണ ഫോട്ടോ കയ്യിൽ എടുത്തു..

അലസമായി പാറി പറന്ന തലമുടിയും ചെമ്പൻ കണ്ണുകളുമായി മീശപിരിച്ചു നിൽക്കുന്ന ചെറുപ്പക്കാരൻ…. ഗ്രീഷ്മ ആ ഫോട്ടോയിലൂടെ വിരൽ ഓടിച്ചു……..

എന്റെ പ്രണയം എന്റെ മാത്രം പ്രണയം ആയിരുന്നു ഋഷി നിങ്ങൾ… പക്ഷെ നിങ്ങളുടെ പ്രണയം അത് ഞാൻ ആയിരുന്നില്ല…….. നിങ്ങൾ എന്നെ കണ്ടതായി എങ്കിലും ഓർക്കുന്നുണ്ടോ….

കോട്ടയം കോളേജിൽ പൊളിറ്റിക്കൽ സയൻസിൽ 1 st പി ജി ചെയ്യുമ്പോൾ ആണ് ഫൈനൽ ഇയർ പി ജി സ്റ്റുഡന്റസ് ആയ ഋഷി നന്ദൻ എന്ന ഋഷിയെ കാണുന്നത്…

പിന്നെ കോളേജിൽ വച്ചു പല അവസരങ്ങളിലും കണ്ടുമുട്ടി. പക്ഷെ അപ്പോൾ ഒക്കെ അയാളുടെ കൂടെ എപ്പോഴും ഒരു പെൺകുട്ടി കാണുമായിരുന്നു..

ഗ്രീഷ്മക്ക് ഋഷിയോട് പ്രണയം തോന്നിത്തുടങ്ങി.. പക്ഷെ അപ്പോൾ എല്ലാം അവളുടെ കൂട്ടുകാരി റിയ ഋഷിയും അവനോടൊപ്പം പഠിക്കുന്ന സ്വാതിയും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന വിവരം അവളെ അറിയിച്ചു..

പക്ഷെ ഗ്രീഷ്മ ഒരിക്കലും അവളുടെ ഇഷ്ടത്തിൽ നിന്നും പിന്മാറാൻ തയ്യാർ അല്ലായിരുന്നു.

അവളുടെ പ്രണയം അവളുടെ മാത്രം സ്വകാര്യത ആയിരുന്നു… താൻ പ്രാണൻ കളഞ്ഞു ഇഷ്ടപെടുന്നവന്റെ പ്രണയം മറ്റൊരുവൾ ആണെന്നറിഞ്ഞു അവൾ അവനെ ഹൃദയത്തിൽ സൂക്ഷിച്ചു…..

അവന്റെ ഓർമ്മകൾ നിറഞ്ഞ ആ ക്യാമ്പസിൽ മറ്റൊരുവളുടെ കൈ ചേർത്ത് പിടിച്ചു നടക്കുന്നത് കാണുവാൻ കഴിയാത്തതിനാൽ പഠനം പാതിയിൽ നിർത്തി ഏട്ടനൊപ്പം വന്നു.. പിന്നെ ബാക്കി കോഴ്സ് കംപ്ലീറ്റ് ചെയ്തു.. പിന്നീടാണ് ജോലിക്ക് കയറിയത്..

ഇതിനിടയിൽ പല ആലോചനകളും വന്നൂ പക്ഷ ഒന്നിനും പിടി കൊടുത്തില്ല. ഇനിയും ഒഴിവു കിഴിവുകൾ പറയാൻ കഴിയില്ല….

ദിവസങ്ങൾ ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ ഓടി മറഞ്ഞു. ഓഫീസ് തിരക്കുകളിൽ പെട്ടു ഗ്രീഷ്മയും… ഒരു ദിവസം ഓഫീസിൽ നിന്നും വരുമ്പോൾ ലിഫ്റ്റിൽ നിന്നും ഇറങ്ങാൻ നേരം ആരോ ഓടി വന്നു ലിഫ്റ്റിനുള്ളിലേക്ക് കയറി ഗ്രീഷ്മയെ വട്ടം പിടിച്ചു….

പ്രിയ പേടിച്ചു നിലവിളിച്ചു….. ഗ്രീഷ്മ സംഭവിച്ചത് എന്താണ് എന്ന് അറിയാതെ പകച്ചു നിന്നു.. പെട്ടെന്ന് ആണ് കഴുത്തിൽ കത്തി അമരുന്നത് അറിഞ്ഞത്……അപ്പോഴേക്കും രണ്ടു പേര് ഓടി വന്നു….

മോനെ ഋഷി……… ഒന്നും ചെയ്യല്ലേ…. നന്ദേട്ടാ അവനെപ്പിടിക്കു…….

ഗ്രീഷ്മ……ഋഷി എന്ന പേരിൽ കുരുങ്ങി കിടക്കുകയായിരുന്നു….. കഴുത്തിൽ കത്തിയാണെന്നോ ഒന്നും നോക്കിയില്ല അവൾ പതിയെ അവന്റെ കൈകളിൽ പിടിച്ചു…

കഴുത്തിൽ ചേർത്ത കത്തിയിൽ അവൻ കൈകൾ ബലപ്പിച്ചു ഗ്രീഷ്മ രണ്ടു കൈകൊണ്ടും ഋഷിയുടെ കയ്യിൽ അമർത്തി പിടിച്ചു…. കഴുത്തിൽ നിന്നും കൈ മാറ്റി…..

അവനു അഭിമുഖമായി തിരിഞ്ഞു നിന്നു വർഷങ്ങൾക്കു ശേഷം തന്റെ പ്രണയത്തെ മുന്നിൽ കണ്ടു അവൾ ഞെട്ടി തറഞ്ഞു… ആ ചെമ്പൻ കണ്ണുകൾ….. അതിൽ ഓടി മാറുന്ന കൃഷ്ണമണികൾ……. കറുത്ത് കരിവാളിച്ച കൺതടങ്ങൽ.. ഋഷിയേട്ട…….

ഗ്രീഷ്മ ഋഷിയുടെ മുഖത്തിന് നേരെ കൈകൾ നീട്ടി…. ഋഷി അവളെ ബലമായി പിടിച്ചു തള്ളി…… തള്ളിൽ ഗ്രീഷ്മ സ്റ്റൈറിൽ നിന്നും ഉരുണ്ടു ഉരുണ്ടു താഴേക്കു വീണു….. സ്റ്റെപ്പിൽ തല ഇടിച്ചു നെറ്റിയിൽ ആഴത്തിൽ മുറിവ് പറ്റി… കണ്ണിനെ മറച്ചുകൊണ്ട് ര ക്തം ഒലിച്ചിറങ്ങി……….

തന്നെ നോക്കി തറഞ്ഞു നിൽക്കുന്ന ഋഷി…….നന്ദനും പ്രിയയും ചേർന്ന് വേഗം ഗ്രീഷ്മയെ ഹോസ്പിറ്റലിൽ എത്തിച്ചു…… ഋതുവും സെക്യൂരിറ്റിയും ചേർന്ന് ഋഷിയെ വല്ലവിധേനയും ഫ്ലാറ്റിൽ എത്തിച്ചു….

കണ്മുന്നിൽ മുഖത്തു ര ക്ത വുമായി കിടക്കുന്ന പെൺകുട്ടി ഋഷി മുടി മുഴുവൻ പിച്ചി വലിച്ചു.. തന്റെ കണ്മുന്നിൽ പിടഞ്ഞു വീഴുന്ന സ്വാതിയുടെ മുഖം അവന്റെ കണ്മുന്നിൽ തെളിഞ്ഞു… സ്വാതിയുടെ പേര് ഉച്ചത്തിൽ വിളിച്ചു കൊണ്ട് ഋഷി അലറി അലറി കരഞ്ഞു…….. അവൾ…. സ്വാതി… അവൾ എന്നെ വിട്ട് പോയി….

ഋതു വേഗം ഋഷിയുടെ അടുത്തേക്ക് വന്നിരുന്നു…. എന്റെ മോനെ എത്ര നാളായി ഇതു കാണാൻ തുടങ്ങിയിട്ട്… ഇതൊക്കെ കാണാൻ ചേച്ചിക്ക് വയ്യെടാ…. ഋഷിയുടെ കാലുകളിൽ മുഖം ചേർത്ത് ഋതു തേങ്ങി കരഞ്ഞു….

അവളുടെ കണ്ണുനീർ ഋഷിയുടെ കാലുകളിൽ വീണു പൊള്ളി…
ഋഷി വേഗം കാലുകൾ പിൻവലിച്ചു… എന്റെ ചേച്ചി കരയല്ലേ…. ചിലപ്പോൾ എനിക്ക് ആകെ കൈവിട്ടു പോകുവാ… പറ്റുന്നില്ല എന്നെകൊണ്ട്….

അറിയാതെ ഞാൻ ഓരോന്ന് ചെയ്തു പോകുന്നു.. എന്നോട് ക്ഷമിക്കണേ… ഋഷി കട്ടിലിൽ നിന്നും ഇറങ്ങി ഋതുവിന്റെ അടുത്തേക്കിരുന്നു…. അവളുടെ മടിയിൽ ഒരു കുഞ്ഞിനെ പോലെ മുഖം ചേർത്ത് കിടന്നു…….

ഋതു പതിയെ അവന്റെ മുടിയിഴകളിൽ തലോടി…. മോനെ മരണം അത് ഒരു സത്യം ആണ്.. നമ്മൾ അംഗീകരിക്കാൻ മടിച്ചാലും അതൊരു സത്യമാണ്.

സ്വാതി അവൾ ജീവിച്ചിരിപ്പില്ല എന്ന സത്യം എന്റെ കുട്ടി മനസിലാക്കണം എന്നിട്ട് അതുമായി പൊരുത്തപ്പെടണം.. എന്നാലേ ആ കുട്ടിയുടെ ആത്മാവിനു ശാന്തി കിട്ടുകയുള്ളു.. നീ അവളെ ആത്മാർത്ഥമായി ആണ് സ്നേഹിച്ചതെങ്കിൽ നീ ഇങ്ങനെ നശിക്കരുത് മോനെ…

നിന്റെ മനസിനെ നിയന്ത്രിക്കാൻ നിനക്ക് കഴിയണം.. നീ ഇങ്ങനെ തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് വീഴുമ്പോൾ തളരുന്നത് നമ്മുടെ അച്ഛനും അമ്മയുമാണ്….. ഇനിയും സമയം ഉണ്ട്.. നഷ്ടപ്പെട്ടു പോകുന്ന നിന്റെ ജീവിതം തിരിച്ചു പിടിക്കണം…..

ഹോസ്പിറ്റലിൽ എത്തിച്ച ഗ്രീഷ്മയുടെ മുറിവ് എല്ലാം വച്ചുകെട്ടി നെറ്റിയിൽ നാല് സ്റ്റിച്ച് ഇട്ടു… കലിങ്ങി മറിഞ്ഞ കണ്ണുകളിൽ പ്രതീക്ഷയുടെ നനുത്ത വെട്ടം വീണിരുന്നു..ഫ്ലാറ്റിലേക്കുള്ള മടക്ക യാത്രയിൽ അവളിൽ സന്തോഷം നിറഞ്ഞിരുന്നു….

ലിഫ്റ്റിൽ നിന്നും ഇറങ്ങി നേരെ 2c യിലേക്ക് ആണ് ഗ്രീഷ്മ നടന്നത്… പ്രിയയും നന്ദനും അവളെ തന്നെ നോക്കി…

ഗ്രീഷ്മ പതിയെ ഡോറിൽ ബെൽ അടിച്ചു…. ഋതു ഡോർ തുറന്നതും ഗ്രീഷ്മ വേഗം അകത്തേക്ക് കയറി…

നേരെ ആദ്യം കണ്ട മുറിയിലേക്ക് നടന്നു…. അവിടെ ആരെയും കാണാഞ്ഞു അടുത്തമുറിയിലേക്ക് നീങ്ങി.. പ്രതീക്ഷിച്ചതു എന്തോ കണ്ടു കിട്ടിയ ഭാവത്തിൽ ഋഷിയെ നോക്കി…….

ഫ്ലോറിൽ മുഖം അമർത്തി കിടന്ന ഋഷിയുടെ മുന്നിൽ അവൾ ചെന്നിരുന്നു… ഋഷി മുഖം ഉയർത്തി നോക്കുമ്പോൾ മുന്നിൽ തലയിൽ വച്ചുകെട്ടുമായി…. ഒരു പെൺകുട്ടി…..കുറച്ചു നേരം വേണ്ടി വന്നു ഋഷിക്കു ആളെ മനസിലാക്കാൻ….. ഋഷി പതിയെ ആ മുഖത്തേക്ക് നോക്കി….

എന്നെ അറിയുമോ… ഗ്രീഷ്മ വാക്കുകൾ തപ്പി പെറുക്കി എടുത്തു…. നമ്മൾ കോളേജിൽ ഒന്നിച്ചുണ്ടായിരുന്നു… ഞാൻ പിജി 1st ഇയർ ബാച്ചിലെ ഗ്രീഷ്മ…..

പേര് കേട്ടു ഋഷി വേഗം നിലത്തു നിന്നും എഴുനേറ്റു ഇരുന്നു….

ഗ്രീഷ്മ…. മ്മ്മ്മ്…

അറിയുമോ എന്നെ ഋഷിയേട്ടൻ..

അവളുടെ ആ വിളി…. ഋഷി… ഞെട്ടി പിടഞ്ഞു നോക്കി…

ഞാൻ ഇവിടെ അടുത്ത ഫ്ലാറ്റിൽ ആണ് ഏട്ടനും ഏടത്തിക്കും ഒപ്പമാണ്…. എന്നാൽ ഞാൻ ഇറങ്ങട്ടെ..

ഗ്രീഷ്മ പുറത്തേക്കു ഇറങ്ങിയതും ഋഷിയുടെ ഓർമകളിൽ ഒരു കോളേജ് ഡേ ദിവസം കടന്നു വന്നു…. ഒരിക്കൽ സ്വാതിയുമായി സംസാരിച്ചു കഴിഞ്ഞു ക്യാന്റീനിൽ ഇരിക്കുമ്പോൾ ആണ് രാഹുലിന്റെ വരവ്…. ഇന്നത്തെ കണ്ണും കണ്ണും പ്രോഗ്രാം അവസാനിച്ചോ…

ആ കഴിഞ്ഞു ഇതു ചോദിക്കാൻ ആണോ നീ ഇത്രേം അത്യാവശ്യപെട്ടു വന്നത്..

വന്നത് അതിനൊന്നും അല്ല….. പക്ഷെ ഒരു കാര്യം ഉണ്ട്താനും..

എന്താടാ ആ കാര്യം….

ഡാ അതേ 1st ഇയർപിജി ക്ലാസ്സിൽ എന്റെ ഒരു ഫ്രണ്ട് ഉണ്ട് റിയ… ഞാൻ അവളെ ഇന്ന് കണ്ടു അപ്പോൾ അവൾ രഹസ്യമായി എന്നോട് ഒരു കാര്യം പറഞ്ഞു…

അവളുടെ ബെസ്റ്റ് ഫ്രണ്ട് ഒരു ഗ്രീഷ്മ ആ കുട്ടിക്ക് നിന്നോട് പ്രണയം ആണെന്ന്…. റിയ നീയും സ്വാതിയും തമ്മിൽ ഉള്ള റിലേഷൻ ഒക്കെ പറഞ്ഞു… അവൾ പിന്മാറാൻ ഒക്കെ പറഞ്ഞു നോക്കി.. പക്ഷെ അവൾ തയ്യാറല്ല…

നീ ഒന്ന് വാ നമുക്ക് ആ കൊച്ചിനെ ഒന്ന് കാണാൻ… ഞാൻ റിയയോട് അവളെ കൂട്ടി ലൈബ്രറിയിൽ വരാൻ പറഞ്ഞിട്ടുണ്ട്…

നീ എന്തൊക്കെയാ രാഹുൽ പറയുന്നേ ഞാൻ എന്തിനാ ആ കുട്ടിയെ കാണുന്നത്…

ഒന്നിനും വേണ്ടി അല്ലേടാ.. ഈ ക്യാമ്പസ്സിൽ ഒരുപാട് കുട്ടികൾ നിന്റെ പുറകെ നടക്കുന്നുണ്ട്….. പക്ഷെ ഈ കുട്ടിക്ക് എന്തോ ഒരുപാട് പ്രതേകതകൾ ഉള്ള പോലെ.. നിന്നോട് പ്രണയഭ്യർഥന നടത്തിയില്ല…

നീ മറ്റൊരുവളുടെ സ്വന്തം ആണെന്ന് അറിഞ്ഞിട്ടും നിന്നെ മനസ്സിൽ ആരാധനയോടെ സൂക്ഷിക്കുന്നു…. അപ്പോൾ പിന്നെ ആ കുട്ടി എന്തുകൊണ്ടും സ്പെഷ്യൽ ആണ്.. ഒന്ന് കാണാൻ അത്രെ ഉള്ളു…

എന്റെ റിയ നീ എന്തിനാ എന്നെ ഇങ്ങനെ വിളിച്ചിരുത്തിയിരിക്കുന്നെ… അസഹ്യതയോടെ ഗ്രീഷ്മ ചോദിച്ചു….

ഒന്നുമില്ലെടി…. ഋഷിക്കു മറ്റൊരു അഫെയർ ഉണ്ടെന്നു അറിഞ്ഞിട്ടും നിനക്ക് എങ്ങനെ അയാളെ പിന്നെയും സ്നേഹിക്കാൻ കഴിയുന്നു..

ഗ്രീഷ്മ അതിനു പുഞ്ചിരിച്ചു..

ഞാൻ മാത്രം ആണ് റിയ ഋഷി ഏട്ടനെ സ്നേഹിച്ചത്… അദ്ദേഹം എന്നെ അല്ല…. എന്റെ മനസ്സിൽ ആണ് പ്രണയം.. അയാൾക്കല്ല..

എന്റെ പ്രണയം എന്റെ പ്രാണനിൽ അലിഞ്ഞതാണ്.. ഞാൻ ഇപ്പോൾ അല്ല ഡിഗ്രിക്കു പഠിക്കുമ്പോൾ മുതൽ ഋഷിയേട്ടന്റെ പിന്നിൽ ഒരു നിഴൽ പോലെ ഉണ്ട്…. ആരാധന ആയിരുന്നു പിന്നെ എപ്പോഴോ അത് പ്രണയം ആയി..

പക്ഷെ ആപ്രണയത്തിന് മറ്റൊരു അവകാശി ഉണ്ടെന്നു അറിയുവാൻ വൈകി…. സാരമില്ല.. എനിക്ക് സ്നേഹിക്കാല്ലോ.. മനസ്സിൽ താലോലിക്കാം അത് മതി…. അപ്പോഴേക്കും അവളുടെ കണ്ണിൽ പൊടിഞ്ഞ നീർ മുത്തുകൾ കവിള്കളെ ചുംബിച്ചു താഴേക്കു വീണു..

സ്വന്തം ആകുമ്പോൾ മാത്രം അല്ല വിട്ടുകൊടുക്കുമ്പോൾ കൂടി ആണ് പ്രണയം ആകുന്നതു…

ഈ ജന്മം ഋഷിയുടെ ജീവിതത്തിൽ ഞാൻ ഇല്ല പക്ഷെ അടുത്ത ജന്മം ഞാൻ ആർക്കും ഒന്നിന് വേണ്ടിയും വിട്ടുകൊടുക്കില്ല എനിക്ക് വേണം… എന്റെ മാത്രം ആയിട്ട് അതും പറഞ്ഞു റിയയുടെ തോളിൽ ചാരി പൊട്ടിക്കരഞ്ഞു….

ഒരു ചുവരിനപ്പുറം ഇതൊക്കെ കേട്ടു ഋഷിയും രാഹുലും….. ഋഷിയുടെ മുഖം വലിഞ്ഞു മുറുകി…..

അതിനുശേഷം ഒരിക്കൽ രാഹുൽ പറഞ്ഞു കേട്ടു പഠിത്തം മതിയാക്കി പോയെന്നു…… അതിൽ പിന്നെ ഇന്നാണ് കാണുന്നത്…….

ഋതു ഋഷിയുടെ അടുത്തേക്ക് വന്നു… മോനെ നീ രാവിലെ തള്ളിയിട്ടാണ് ആകുട്ടിക്ക് മുറിവ് ഉണ്ടായതു.. നാലു സ്റ്റിച്ചു ഉണ്ട്…. പാവം ആണ് ഗിരീഷേട്ടൻ ഒരേ ഒരു പെങ്ങൾ അതാണ് ഗ്രീഷ്മ….. ഇവിടെ ഇപ്പോൾ നാത്തൂനും നാത്തൂനും ഒരേ കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു…… നിനക്ക് മുൻപേ അറിയാമോ….

ഋഷി ഇല്ല എന്ന ഭാവത്തിൽ തല മെല്ലെ ചലിപ്പിച്ചു…..

മുറിയിൽ ഫാനും നോക്കി കിടക്കുമ്പോൾ ഗ്രീഷ്മയുടെ കണ്ണുകൾ നിറഞ്ഞു ഒഴുവി… ഇങ്ങനെ കാണാൻ ആയിരുന്നോ ഞാൻ ആഗ്രഹിച്ചത്… എന്റെ മുന്നിൽ ഞാൻ ഇന്ന് കണ്ടത് എന്റെ ഋഷിയെ അല്ലായിരുന്നു.. ആ ചാര കണ്ണുകളിലെ തിളക്കവും ചുറുചുറുക്കും ഒക്കെ നഷ്ടപ്പെട്ടു……

പ്രിയ മുറിയിലേക്ക് വരുമ്പോൾ ഗ്രീഷ്മ കിടക്കുന്നു. പ്രിയ അടുത്തേക്ക് വന്ന് അവളെ കുലുക്കി വിളിക്കുംമുന്നേ പ്രിയയുടെ മടിയിൽ തല വച്ചു ഗ്രീഷ്മ എങ്ങി കരഞ്ഞു…

എന്റെ ഋഷിയാണ് ഏട്ടത്തി അത്…. എന്റെ… പ്രാണൻ… ഇങ്ങനെ കാണാൻ ആയിരുന്നോ ഞാൻ… എനിക്ക് സഹിക്കുന്നില്ല ഏട്ടത്തി…..

കരഞ്ഞു കരഞ്ഞു തളർന്നു ഉറങ്ങിയവളെ നോക്കി നെടുവീർപ്പിട്ടു പ്രിയ എഴുനേറ്റു പോയി.. ഗിരി വരുമ്പോളും ഗ്രീഷ്മ ഉറക്കം ആയിരുന്നു….

നടന്നതെല്ലാം പ്രിയ പറഞ്ഞു.. ഗിരിക്ക് ആകെ ഷോക്ക് ആയി.. ഇനി അവളെ ഇവിടെ നിർത്തേണ്ട പ്രിയ…. നാട്ടിൽ എവിടെ എങ്കിലും ജോലിശേരിയാക്കി അമ്മായിക്കൊപ്പം നിർത്താം..

അതിനു അവൾ സമ്മതിക്കും എന്ന് തോന്നുന്നില്ല ഏട്ടാ… നമുക്ക് സമാധാനത്തിൽ ചിന്തിച്ചു എന്താണ് വേണ്ടതെന്നു നോക്കാം എടുത്തുചാടേണ്ട……

ഒരാഴ്ച കടന്നുപോയി.. ഗ്രീഷ്മയുടെ മുറിവിൽ സ്റ്റിച് എടുത്തു.. ഇനിയും ഉണങ്ങാനായി ഉണ്ട്… ഈ ഒരാഴ്ചയും ഋഷിയുടെ ബഹളമോ നിലവിളിയോ ഒന്നും കേട്ടില്ല….

എന്നാൽ എല്ലാ ദിവസവും ഋതുവും പ്രിയയും സംസാരിക്കും പക്ഷെ അതിലൊന്നിലും ഋഷിയോ ഗ്രിഷ്മയോ
തമ്മിൽ കാണുകയോ സംസാരിക്കുകയോ ചെയ്തില്ല..

ഇപ്പോൾ കുറച്ചു മാറ്റങ്ങൾ ഒക്കെ ഋഷിയിൽ കാണുന്നുണ്ട് പ്രിയ…. എപ്പോഴും മുറി അടച്ചിരിപ്പും ഒക്കെ കുറഞ്ഞു…..പഴയ ഋഷി ആകാൻ ഉള്ള ശ്രമത്തിൽ ആണ്…

എന്റെ കുഞ്ഞു എത്ര കാലത്തിനു ശേഷം ആണ് ഇങ്ങനെ…… അത്രയും ആത്മാർത്ഥമായി അവൻ ആ കൊച്ചിനെ സ്നേഹിച്ചിരുന്നു… എല്ലാം വിധി ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല…….

അച്ഛനും അമ്മയുമൊക്കെ അവന്റെ അവസ്ഥയിൽ ഒരുപാട് വേദനിച്ചു.. ഇപ്പോൾ കാണിക്കുന്ന ഡോക്ടർ ഇതൊരു നല്ല സിംപ്റ്റോം ആണെന്നാണ് പറ യുന്നത്……

ഒരു ദിവസം ഋതുവും നന്ദനും കൂടി ഗിരീഷിന്റെ ഫ്ലാറ്റിൽ എത്തി…

ഞങ്ങൾ ഒന്ന് നാട്ടിൽ പോകുവാണ് അച്ഛന് പെട്ടെന്ന് സുഖമില്ലാതെ ആയി.. അറ്റാക്ക് ആണ്… ഈ അവസ്ഥയിൽ ഋഷിയെ കൊണ്ടുപോകാൻ കഴിയില്ല…. അവനെ ഒന്ന് ശ്രദ്ധിക്കാൻ പറ്റുമോ..

ഇപ്പോൾ അവൻ ആരെയും ഉപദ്രവിക്കില്ല. നിങ്ങൾക്കും അറിയാവുന്നതല്ലേ.. രണ്ടു ദിവസം അത്രേം മതി… ആഹാരം എല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട് ഫ്രിഡ്ജിൽ… ഇടയ്ക്കു ഒന്ന് ശ്രദ്ധിച്ചാൽ മതി…..

ഗിരിയും പ്രിയയും മുഖത്തോട് മുഖം നോക്കി…… നിങ്ങൾ ധൈര്യമായി പോയിട്ട് വാ ഞങ്ങൾ നോക്കിക്കൊള്ളാം…

ഋതുവും നന്ദനും പോയതിൽ പിന്നെ ഋഷിക്കു ആകെ ഒറ്റപ്പെടൽ അനുഭവപ്പെട്ടു.. ഋഷി പതിയെ ഉറക്കത്തിലേക്കു വഴുതി വീണു…….. രാത്രിയിൽ വളരെ വൈകി ആണ് ഋഷി ഉണർന്നത് ….

തലയിൽ വല്ലാത്ത ഭാരം അനുഭവപെട്ടു.. കണ്ണുകൾ വലിച്ചു തുറന്നു…ഋഷി കിച്ചണിൽ ചെന്നു കുറച്ചു ചൂട് വെള്ളം എടുക്കുവാൻ തുടങ്ങിയതും കണ്ണുകളിൽ ഇരുട്ട് കയറി ബോധം അറ്റ് നിലത്തേക്ക് വീണു………

രാത്രിയിൽ ഋഷിയെ അന്വേഷിച്ചു വന്ന ഗിരീഷും പ്രിയയും കാണുന്നത് കിച്ചണിൽ ബോധം ഇല്ലാത്തെ കിടക്കുന്ന ഋഷിയെ ആണ്..

ഗിരീഷ് അവനെയും എടുത്തു ഹാളിലേക്ക് വന്നു…. പെട്ടെന്നു തന്നെ പ്രിയയെയും കൂട്ടി ഹോസ്പിറ്റലിൽ പുറപ്പെട്ടു….. കടുത്ത പനി കാരണം ബോധം പോയതാണ് ഇൻജെക്ഷൻ ട്രിപ്പ് ഇതൊക്കെ ആയപ്പോൾ തന്നെ പകുതി ക്ഷീണം മാറി….

പിന്നെയും ഏറെ നേരം ഒബ്സെർവഷനിൽ കിടത്തിയിട്ടാണ് തിരികെ ഫ്ലാറ്റിൽ എത്തിയത്… പിന്നെയും ഋഷിയെ ഫ്ലാറ്റിൽ തനിച്ചാക്കാൻ ഗിരീഷന് തോന്നിയില്ല.. അവരുടെ ഫ്ലാറ്റിൽ കൂട്ടി.. ഋഷിയുടെ എതിർപ്പുകളെ ഒന്നും കാര്യമാക്കി ഇല്ല…

രാവിലേ ഗ്രീഷ്മയാണ് ഋഷിക്കുള്ള ചായയുമായി പോയത്…. എണീറ്റു ഫ്രഷ് ആയി വരുന്ന ഋഷിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചായ കൈ മാറി..

ചായ വാങ്ങി ചുണ്ടോടു ചേർക്കുമ്പോൾ ഋഷി ഒരു വേള ഗ്രീഷ്മയെ നോക്കി… ആദ്യമായി അവളിൽ എന്തോ പ്രതേകത ഋഷിക്കു തോന്നി… ഗിരീഷനും പ്രിയക്കും ലീവ് ഇല്ലാത്തതിനാൽ ഋഷിക്കു കൂട്ടായി ഗ്രീഷ്മ നിന്നും..

ഉച്ചക്ക് ഊണുകഴിഞ്ഞു ഒന്നു മയങ്ങുമ്പോൾ ആണ് ഋഷി ഗ്രീഷ്മയുടെ അടുത്തേക്ക് വന്നത്…. ഉറങ്ങുന്നവളെ ശല്യം ചെയ്യാതെ ത്തിരികെ പോകാൻ തുടങ്ങി..പെട്ടെന്നു ആണ് ഗ്രീഷ്മ ഋഷിയുടെ കൈകളിൽ പിടിച്ചു.

ഋഷി അവളുടെ കണ്ണുകളിൽ തിളകത്തിലേക്ക് അവൻ നോക്കി.. ഗ്രീഷ്മ പതിയെ എഴുനേറ്റു ഇരുന്നു.. ഋഷി അവൾക്കു അടുത്തായി ഇരുന്നു. തനിക്കു എന്നോട് ദേഷ്യം ഇല്ലേ ഗ്രീഷ്മ.

എനിക്കെന്തിന്താ ഋഷി ഏട്ടനോട് ദേഷ്യം.. പിന്നെ ഇങ്ങനെ ഇവിടെ വച്ചു കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല…

നിനക്ക് ഇപ്പോഴും എന്നെ ഇഷ്ട്ടം ആണോ… നിന്റെ മനസ്സിൽ ആ പഴയ സ്ഥാനം എനിക്ക് ഇപ്പോഴും ഉണ്ടോ…

ഋഷിയുടെ വാക്കുകൾ കേട്ടു ഞെട്ടി ഗ്രീഷ്മ അവനെ നോക്കി.. എനിക്ക് എല്ലാം അറിയാം……. നീ ആ കോളേജ് വിടാൻ തന്നെ കാരണം ഞാൻ ആണെന്ന്……..

എന്റെ മനസ്സിൽ ഇപ്പോൾ ഒന്നും ഇല്ല.. പഴയ ഒന്നും…. ഇപ്പോൾ ഒരു കുഞ്ഞു പ്രതീക്ഷ പോലെ നീ ഉണ്ട്…

നിന്നോട് പ്രണയം അങ്ങനെ ഒന്നും തോന്നിയിട്ടില്ല പക്ഷെ നീ ഇപ്പോൾ എനിക്ക് ആരോ ആണ്… എനിക്ക് കുറച്ചു സമയം തരാൻ കഴിയുമോ മോളെ നിനക്ക്…… ഇത്രയും നാൾ കാത്തിരുന്നില്ലേ… കുറച്ചു കൂടി….

ഗ്രീഷ്മ ഋഷിയുടെ വായ പൊതിഞ്ഞു പിടിച്ചു…… മതി.. ഇത്രയും കേട്ടാൽ മതി.. എത്ര വേണോ കാത്തിരിക്കാം.. ഈ ജന്മം മുഴുവൻ ഞാൻ കാത്തിരുന്നോളാം….

ഋഷിയെ കെട്ടിപിടിച്ചു ആ മാറിൽ ചേർന്ന് …. പ്രണയത്തിന്റെ, ഇത്രേം നാൾ അവൾ അനുഭവിച്ച വിരഹത്തിന്റെ ഒക്കെ കണ്ണുനീർ ഋഷിയുടെ നെഞ്ചിന്നെ പൊള്ളിച്ചു…..

ഋഷി അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത്… തന്റെ പ്രാണന്റെ ആദ്യം ചുംബനം, ഇനി അവരുടെ ജീവിതത്തിൽ പുതിയ വസന്തത്തിന്റെ തുടക്കം ആണ്….

Leave a Reply

Your email address will not be published. Required fields are marked *