ഈ കുട്ടിയെ മോഹിക്കാനുള്ള യോഗ്യത ഒന്നും എനിക്കില്ല, എന്നാലും മനസിൽ..

അഷ്ടമിരോഹിണി നാളിൽ
(രചന: സോണി അഭിലാഷ്)

മുകുന്ദപുരം..എന്ന സ്ഥലത്തിലെ പ്രമാണി ആണ് എല്ലാവരും പപ്പേട്ടൻ എന്ന് വിളിക്കുന്ന പദ്മനാഭൻ

അദ്ദേഹത്തിന്റെ തറവാട് ആണ് മേലേടത്ത് അവിടെ കൂടെ താമസിക്കുന്നത് പത്മനാഭന്റെ അമ്മ ജാനകിയും മകൾ കൃഷ്ണയും ആണ്…

മുകുന്ദപുരത്തെകൃഷ്ണന്റെഅമ്പലത്തിൽ ഇന്ന് അഷ്ടമി രോഹിണി ഉത്സവമാണ്

അതിന്റെ ഭംഗിയിൽ കുളിച്ചു നിൽക്കുന്ന അമ്പലത്തിൽ മനോഹരമായി ഒരുക്കിയ കണ്ണൻപുഞ്ചിരിയോടെശ്രീകോവിലിനകത്തു വിളങ്ങി…ആളുകൾ വന്ന് തൊഴുതും പോയും ഇരുന്നു..

” ആഹാ..ഇന്നും മൗനകാമുകൻ തൂണും ചാരി നിൽപ്പുണ്ടല്ലോ..”

പിറകിൽ കേട്ട ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ അരവിന്ദ് പതുക്കെ തിരിഞ്ഞു അയാളെ നോക്കി ചിരിച്ചു..

ഇത് അരവിന്ദ് കാഞ്ഞിരത്തിങ്കൽ വീട്ടിലെ ഭാനുവിന്റെയും നാരായണന്റെയും മകൻ അമ്പലം ദേവസ്വത്തിലെ ക്ലെർക്ക് ആണ്..

അരവിന്ദ് എം കോം കഴിഞ്ഞു ജോലിക്കുള്ള ടെസ്റ്റുകൾ എഴുതി നടക്കുമ്പോൾ ആണ് നാരായണന്റെ ആകസ്മിക മരണം..

നാരായണൻ അമ്പലത്തിലെ ഓഫീസിൽ ക്ലാർക്ക് ആയിരുന്നു ഒരു സാധരണ ഇടത്തരം കുടുംബം ആയിരുന്നു അവരുടേത്

അതുകൊണ്ട് നാരായണന്റെ ആശ്രിതൻ എന്നനിലക്ക് ആ ജോലി അമ്പല കമ്മിറ്റി അരവിന്ദിന് കൊടുത്തു പിന്നേ അരവിന്ദിന്റെ വിദ്യാഭ്യാസ യോഗ്യതയും കൂടി ആയപ്പോൾ അവർക്ക് മറ്റൊന്നും ആലോചിക്കാനും ഉണ്ടായില്ല..

അരവിന്ദന്റെപിറകിൽവന്നുകളിയാക്കിയത് വേറെ ആരുമല്ല അമ്പലത്തിലെ കീഴ് ശാന്തിയും അവന്റെ സഹപാഠിയുമായ മുരളി ആണ്..

ആ കളിയാക്കലിൽ ഒരു കാര്യവും ഇല്ലാതെ ഇല്ലാ കഴിഞ്ഞ കുറെ വര്ഷങ്ങളായി മുരളി ഈ കാഴ്ച കാണുന്നത്..

” എന്റെ മുരളി എന്തിനാടാ നീ ഇങ്ങനെ കളിയാക്കുന്നത്..” തിരിഞ്ഞു നിന്ന്‌ അരവിന്ദ് ചോദിച്ചു

“പിന്നേ കളിയാക്കാതെ…കൊല്ലം കുറെ അയല്ലോടാ ഇത് തുടെങ്ങിയിട്ട് പൊടിമീശ വച്ചു തുടെങ്ങിയപ്പോൾ തൊട്ട് കണ്ടു തുടെങ്ങിയതാണ് ഈ കാഴ്ച്ച

ഇനിയെങ്കിലും നീ പോയി അവളോട് മനസ് തുറക്ക് അല്ലാതെ അവസാനം മണ്ണുംചാരിനിന്നവൻപെണ്ണുകൊണ്ടുപോയി എന്നും പറഞ്ഞു വന്നേക്കരുത്..”

അതും പറഞ്ഞു തിരിഞ്ഞു നോക്കിയ മുരളി കണ്ടത് അച്ഛമ്മ ജാനകിക്കൊപ്പം അമ്പലത്തിലേക്ക് വരുന്ന കൃഷ്ണയെ ആണ്..

“മ്മ് ദേ വരുന്നുണ്ട് പിറന്നാളുകാരി… അവളറിയാതെ അവളുടെ കൂടെ പോയി നിന്നു തൊഴ് നിന്നെ കൊണ്ടു അതേ പറ്റു..”

ദേഷ്യത്തിൽ അത്രയും പറഞ്ഞിട്ട് മുരളി പോയി.. അവൻ പറഞ്ഞതിലും കാര്യമുണ്ട് എത്രനാളായി താൻ ഈ ഒളിച്ചു കളി തുടെങ്ങിയിട്ട് അതും ചിന്തിച്ചു കൊണ്ട്

അരവിന്ദ് കൃഷ്ണക്ക് പിന്നാലെ അമ്പലത്തിന്റെ അകത്തേക്ക് കയറി അവളുടെ പിന്നിലായി നിന്നു തൊഴുതു പ്രാർത്ഥിച്ചു…

“എന്റെകണ്ണാ…ഈകുട്ടിയെ മോഹിക്കാനുള്ള യോഗ്യത ഒന്നും എനിക്കില്ല..എന്നാലും മനസിൽ ഉണ്ടായ ആഗ്രഹം ഉപേക്ഷിക്കാനും പറ്റുന്നില്ല.. ഈ കുട്ടിയെ എനിക്ക് തന്നെ തരണേ എന്റെ കണ്ണാ…”

കൃഷ്ണക്ക് പിറകിലായി നടന്നുകൊണ്ട് അരവിന്ദ് അമ്പലത്തിനു പ്രദക്ഷിണം വച്ചു തീർത്ഥവും ചന്ദനവും വാങ്ങാൻ ചെന്നപ്പോൾ മുരളിയോട് വർത്തമാനം പറഞ്ഞു നിൽക്കുന്ന കൃഷ്ണയെ കണ്ടു അങ്ങോട്ട് ചെന്ന അരവിന്ദിന് ഒരു പുഞ്ചിരി കൊടുക്കാനും അവൾ മറന്നില്ല..

അമ്പലത്തിലെ പരിപാടികൾ കഴിഞ്ഞു അന്നത്തെ കണക്കെല്ലാം ക്ലോസ് ചെയിതു ഓഫീസിന്റെ താക്കോലും ഏല്പിച്ചു അരവിന്ദ് സൈക്കിളിൽ വീട്ടിലേക്ക് തിരിച്ചു…

വീട്ടിലെത്തിയ പാടെ പോയി കുളിച്ചു ഇട്ടിരുന്ന ഡ്രസ്സ് എല്ലാം കഴുകി അഴയിൽ വിരിച്ചിട്ട് അവൻ അകത്തേക്ക് കയറി..ഭാനു അപ്പോഴേക്കും അവനു കഴിക്കാനുള്ളത് എല്ലാം എടുത്തു വച്ചു..

” അമ്മ അമ്പലത്തിൽ നിന്നും നേരത്തെ പൊന്നോ..”

” മ്മ് ഞാനാ ദീപാരാധന കഴിഞ്ഞു പോന്നു”

“എങ്ങിനെ ഉണ്ടായിരുന്നു ഇന്ന്കളക്ഷൻ.. നീ ക്ലെർക്ക് ആയിട്ട് ആദ്യത്തെ അഷ്ടമി രോഹിണി ആഘോഷം അല്ലായിരുന്നോ..”

” കുഴപ്പമില്ലായിരുന്നു..പിന്നേ ഇന്നത്തെ ദിവസം മേലേടത്തുനിന്നും തന്നെ നല്ലൊരു പൈസ അമ്പലത്തിലേക്ക് കിട്ടുമല്ലോ..”

” അതേ ഇന്ന് കൃഷ്ണമോളുടെ പിറന്നാൾ കൂടി ആണല്ലോ…പാവം കൊച്ച്..അമ്മയില്ലാത്ത കുഞ്ഞാണ്..”

കുറച്ചു നേരം കൂടി സംസാരിച്ചിരുന്നിട്ട് അവൻ കൈകഴുകി മുറിയിലേക്ക് പോയി..തലയിണ കട്ടിലിൽ ചാരി വച്ചിട്ട് അവൻഅതിലേക്ക്ചാരികിടന്നു..

അവന്റെ മനസിൽ മഞ്ഞധാവണിയിൽ സുന്ദരിയായി നടന്നു വരുന്ന കൃഷ്ണയുടെ മുഖം തെളിഞ്ഞു വന്നു..എപ്പോഴാണ് ആദ്യമായ് ആ മുഖം തന്റെ മനസിൽ പതിഞ്ഞത് അവന്റെ ഓർമ്മകൾ വർഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ചു..

ഒരു ദിവസം വൈകുന്നേരം കുഞ്ഞു അരവിന്ദ് അന്ന് ഏഴിൽ പഠിക്കുന്ന സമയം…

” ഇന്നെന്താ അച്ഛനിത്ര വൈകുന്നത്..മണി ഒൻപത് ആയല്ലോ…”

ഇതും പറഞ്ഞു അരവിന്ദിനെയും ചേർത്തുപിടിച്ചു ഭാനു ആ ഇളംതിണ്ണയിൽ ഇരുന്നു..കുറച്ചു കഴിഞ്ഞപ്പോൾ സൈക്കളിന്റെ ലൈറ്റ് കണ്ടു..

” അമ്മേ..ധാ അച്ഛനെത്തി..”

സൈക്കിൾവച്ചിട്ട്നാരായണൻഅകത്തേക്ക് കയറി..

“ഇന്ന് എന്താ ഇത്രയും വൈകിയത്..? ”

” അത് പിന്നേ നാളെ അഷ്ടമി രോഹിണി അല്ലേ..അതുതന്നെ അല്ല മേലേടത്തുനിന്നും പപ്പേട്ടൻ വരാൻ താമസിച്ചു..നാളെ കൃഷ്ണമോളുടെ പിറന്നാൾ അല്ലേ…നിനക്കറിയാലോ നാളത്തെ പ്രധാന വഴിപാടുകൾ എല്ലാം അവിടന്ന് ആണെന്ന്…എല്ലാം കുറിച്ച് രസീതാക്കി പൈസയും എല്ലാം വാങ്ങി വന്നപ്പോൾ ഈ സമയം ആയി..മോനെ നീ വല്ലതും കഴിച്ചോടാ..”

” ഇല്ല..അച്ഛൻ വന്നിട്ട് മതിയെന്നും പറഞ്ഞു ഇരിക്കുകയാ..”

“എന്നാ നീ അത്താഴം എടുത്തോ ഭാനു ഞാൻ ധാ എത്തി..”

രാത്രി അത്താഴം കഴിക്കുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴും അരവിന്ദിന്റെ മനസിൽ മേലേടത്തു എന്ന വീട്ടുപേരും കൃഷ്ണ എന്ന പേരും തെളിഞ്ഞു നിന്നു..

ആ വീടും അവിടെ ഉള്ള ആ പെൺകുട്ടിയെയും കണ്ടിട്ടുണ്ട്..ആ കൊച്ചു തന്റെ സ്കൂളിൽ ആണ് പഠിക്കുന്നത്…നാളെ ആ കുട്ടിയുടെ പിറന്നാൾ ആണോ..അങ്ങിനെ പലവിധ ചിന്തകൾ ആ കുഞ്ഞു മനസിലൂടെ കടന്നുപോയി..

എന്നും അച്ഛന്റെ കൂടെ അമ്പലത്തിൽ പോകുന്ന പതിവ് ഉള്ളതുകൊണ്ട് പിറ്റേദിവസം അരവിന്ദ് അമ്പലത്തിൽ എത്തി തൊഴുതു നിന്നപ്പോൾ അടുത്തു വന്നൊരു പെൺകുട്ടി നിന്നു കുഞ്ഞു പട്ടു പാവാടയും ബ്ലൗസും ഇട്ടൊരു കൊച്ചു സുന്ദരി അന്ന് ആദ്യമായ് അരവിന്ദ് ആ കുട്ടിയെ ശ്രെധിച്ചു.

” മേലേടത്തെ പിറന്നാളുകാരി..” അവൻ മനസിൽ മന്ത്രിച്ചു..

ദിവസങ്ങൾ കടന്നുപോയി ചിലപ്പോൾ എല്ലാം അരവിന്ദിന്റെ കൂടെ അമ്പലത്തിൽ തൊഴാൻ കൃഷ്ണയും എത്തുമായിരുന്നു…പക്ഷേ അവൻ അതൊന്നും ശ്രെദ്ധിക്കാതെ ആയി…

വർഷങ്ങൾകടന്നുപോയി..അരവിന്ദ് പഴയ ഏഴാം ക്‌ളാസുകാരനിൽ നിന്നും പത്താം ക്ലാസ്കാരനിലെത്തി.. പൊടി മീശയൊക്കെ വച്ചു തുടെങ്ങി…

കൊച്ചിലെ മുതലുള്ള അവന്റെ അടുത്ത കൂട്ടുകാരനാണ് മുരളി ഒരു വെള്ളിയാഴ്ച്ച ഉച്ചക്ക് ലഞ്ച് ബ്രേക്ക് രണ്ടു മണിക്കൂർ ഉണ്ട്..അരവിന്ദും മുരളിയുമെല്ലാം വേഗം ചോറുണ്ട് സ്പോർട്സ് റൂമിൽ നിന്നും ഫുട് ബോളും എടുത്തു ഗ്രൗണ്ടിലേക്ക് ഓടി..

അവർകളിതുടെങ്ങികുറച്ചുകഴിഞ്ഞപ്പോൾ കൃഷ്ണയും കൂട്ടുകാരികളും കളിക്കാനായി ഗ്രൗണ്ടിലേക്കെത്തി അന്ന് ഏഴാംക്‌ളാസിൽ എത്തിയിരുന്നു കൃഷ്ണ. ഇവരെ ശ്രെദ്ധിക്കാതെ ആയിരുന്നു അരവിന്ദ് ഒക്കെ കളിച്ചിരുന്നത്…പെട്ടന്ന് ആണ് ഗോൾ പോസ്റ്റിലേക്ക് അരവിന്ദ് അടിച്ച ബോള് അങ്ങോട്ട് ഓടി വന്ന കൃഷ്ണയുടെ തലയിൽആഞ്ഞുകൊണ്ടത്

വേദനകൊണ്ട് കൃഷ്ണ താഴേക്ക് ഇരുന്ന് പോയി..

പരിഭ്രാന്തരായ അരവിന്ദും കൂട്ടുകാരും അവളുടെ അടുത്തേക്ക് പാഞ്ഞെത്തി..വിവരമറിഞ്ഞു ടീച്ചേഴ്സും..

അറിയാതെ സംഭവിച്ചത് ആയതുകൊണ്ട് ആരും അത് പ്രശനമാക്കിയില്ല…വിവരമറിഞ്ഞ പപ്പൻ സ്കൂളിലെത്തി കൃഷ്ണയേ വീട്ടിലേക്ക് കൊണ്ടുപോന്നു….കുറെ തവണ
അവളുടെ ക്ലാസ്സിന്റെ മുന്നിലൂടെ നടന്നു അവളെ കാണാനായി പിനീട് ആണ് അറിഞ്ഞത് രണ്ടുദിവസം ലീവ് ആണെന്ന്..

വൈകിട്ട് വീട്ടിൽ എത്തിയിട്ടും എന്തോ ഒരു ഉഷാറില്ലായിരുന്നു..പന്തിന്റെ അടിയേറ്റ് വേദനയോടെ കരഞ്ഞുകൊണ്ട് നിലത്തേക്കിരുന്ന ആ ഏഴാം ക്ലാസുകാരിയുടെ മുഖം നെഞ്ചിൽ എവിടെയൊക്കയോ വിങ്ങലായി മാറി..

പിന്നേക്ലാസ്സിൽവന്നപ്പോൾഅവളോട് ചെന്നു സോറി പറഞ്ഞു.. ഇടക്ക് കാണുമ്പോൾ ഒരു പുഞ്ചിരി കൈമാറും പിന്നേ പരീക്ഷയുടെ തിരക്കായി നല്ല മാർക്കോടെ പത്താംക്ലാസ് പാസായി സ്കൂൾ മാറി ടൗണിലെ സ്കൂളിൽ പ്ലസ് വണ്ണിന് ചേർന്നു..

അപ്പോഴും ആ മുഖം മനസിൽ ഒത്തിരി വർണങ്ങളോടെ മികവോടെ നിന്നു…ആ വർഷത്തെ അഷ്ടമി രോഹിണിക്കാണ് ആദ്യമായ് കൃഷ്ണയും താനും ഒന്നിച്ചു തൊഴുതത് അന്ന് പ്രാർഥിച്ചത് തന്നെ ആണ് കണ്ണനോട് എന്നും പ്രാർത്ഥിക്കുന്നത് അവളെ തനിക്കു തന്നെ തരണേ എന്ന്..

ഡിഗ്രിക്കെല്ലാം ദൂരെ കോളേജുകളിൽ അഡ്മിഷൻകിട്ടിയിട്ടുംപോകാതിരുന്നത് ഒന്നിച്ചുള്ള ഈ അഷ്ടമി രോഹിണി തൊഴൽ നിന്ന്‌ പോകുമോ എന്ന് പേടിച്ചാണ്..ഒന്നോ രണ്ടോ വട്ടം മുടങ്ങി എങ്കിലും ബാക്കി എല്ലാവർഷവും ഒന്നിച്ചു തന്നെ ആണ് തൊഴുന്നത്…

പിജി കഴിഞ്ഞപ്പോൾ ആയിരുന്നു അച്ഛന്റെ മരണം പിന്നേ അമ്പല കമ്മറ്റിയുടെ തീരുമാന പ്രകാരം ഇവിടെ തന്നെ ജോലി കിട്ടി തനിക്കും അമ്മയ്ക്കും കഴിയാനുള്ള ശമ്പളം ഉണ്ട് എന്നാലും മേലേടത്തെ കുട്ടിയെ മോഹിക്കാനുള്ള യോഗ്യത ഒന്നും തനിക്കില്ല അതുകൊണ്ട് തന്നെയാണ് ഇതുവരെ കൃഷ്ണയോട് ഒന്നും തുറന്നു പറയാത്തത്..

ഓരോ ഓർമകളിൽ അരവിന്ദ് കിടന്നു.. തന്റെ ഹൃദയമിടിപ്പുകൾ പോലും അവളുടെ പേരാണ് മന്ത്രിക്കുന്നത് അത്രമേൽ പ്രിയപ്പെട്ടതാണ് കൃഷ്ണ…നീ എനിക്ക്‌ ഒരു ചെറുചിരിയോടെ അവൻ ഓർത്തു..

ഇതേ സമയത്തു മേലേടത്തു ഭയങ്കര ബഹളം ആയിരുന്നു..കൃഷ്ണയുടെ പിറന്നാളും അഷ്ടമി രോഹിണിയും എല്ലാം പ്രമാണിച്ചു ബന്ധുക്കൾ ഒക്കെ വന്നിരുന്നു അത് എല്ലാ വർഷവും അങ്ങിനെതന്നെ ആണ്…

ആഘോഷമെല്ലാം കഴിഞ്ഞു രാത്രി ആകും എല്ലാവരും പോകാൻ…ഈ തവണയുംഅതിനുമാറ്റംഒന്നുമില്ലായിരുന്നു എല്ലാവരും പോയി കഴിഞ്ഞപ്പോൾ കൃഷ്ണ ജാനകിയുടെ അടുത്തെത്തി…

” അച്ചമ്മേ…എനിക്കിനി കഴിക്കാൻ ഒന്നും വേണ്ടാ…” അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു..

” അതൊന്നും പറ്റില്ല…ഇന്ന് പിറന്നാൾ ആയിട്ട് അത്താഴപട്ടിണി കിടക്കാൻ പറ്റില്ല പോയി മേൽ കഴുകിയിട്ട് വാ..”

കുറച്ചു നേരംകൂടി പ്രതീക്ഷയോടെ അവിടെ നിന്നിട്ട് അവൾ പിറുപിറുത്തു കൊണ്ട് അവിടെ നിന്നും നടന്നു..ആ പോക്ക് കണ്ടു ജാനകിയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു..

മേല് കഴുകി കൃഷ്ണ എത്തിയപ്പോ പപ്പനും ജാനകിയും ചോറ് വിളമ്പി അവൾക്കായി കാത്തിരിക്കുകയായിരുന്നു… പിന്നേ ഒരു ബഹളം ആയിരുന്നു… കൃഷ്ണ അവരുടെ ഒരു വയസുകാരി കുറുമ്പി ആയി മാറി..

അച്ഛൻ എന്ന് പറഞ്ഞാൽ എന്തും തുറന്നു പറയാവുന്ന നല്ലൊരു ഫ്രണ്ട് ആയിരുന്നു കൃഷ്ണക്ക്..അമ്മയില്ലാതെ വളർന്ന ഒരു കുറവും അയാൾ അവൾക്ക് ഉണ്ടാക്കിയട്ടില്ല…ഒരു കാര്യത്തിൽ മാത്രമേ അച്ഛന്റെ ആവശ്യം അവൾ നടത്തി കൊടുക്കാതിരുന്നുള്ളു ഡിഗ്രി കഴിഞ്ഞു പിജിക്ക് പോവണം എന്ന ആവശ്യം..

പൊതുവെ പഠിക്കാൻ മടിയായിരുന്നു കൃഷ്ണക്ക്…പിന്നേ അച്ഛന്റെ ആഗ്രഹം അനുസരിച്ചാണ് ഡിഗ്രിക്ക് ചേർന്നത്..

നാലാൾ ചോദിച്ചാൽ മോള് ഡിഗ്രിക്കാരി ആണെന്നെങ്കിലും പറയേണ്ടേ എന്ന അച്ഛന്റെ ചോദ്യത്തിന് മുന്നിൽ അവൾ തോറ്റു കൊടുത്തു..ഡിഗ്രി കഴിഞ്ഞിട്ട് രണ്ടു വർഷം ആയി…ഇപ്പോൾ അച്ഛനെ ബിസിനെസ്സിൽ സഹായിച്ചു നിൽക്കുന്നു..

എല്ലാം കഴിഞ്ഞു അച്ഛമ്മയെ അടുക്കളയിൽ സഹായിച്ചിട്ട് അവൾ മുറിയിൽ എത്തി…മേശപ്പുറത്തു പാതി വായിച്ച ഒരു നോവൽ ഉണ്ടായിരുന്നു അത് പതിയെ ഒന്ന് മറിച്ചു നോക്കി… നായകനും നായികയും അമ്പലത്തിൽ ഒന്നിച്ചു തൊഴുന്ന ഒരു ഭാഗം അതിൽ ഉണ്ടായിരുന്നു പെട്ടന്ന് അവൾക്ക് അമ്പലത്തിൽ അവൾക്കൊപ്പം നിന്ന്‌ തൊഴുത അരവിന്ദിന്റെ ചിത്രം ഓർമ വന്നു

കൃഷ്ണ അവിടെയുണ്ടായിരുന്ന കസേരയിൽ ഇരുന്നു…

“ഇന്നും എല്ലാ വർഷത്തെയും പോലെ ഞങ്ങൾ രണ്ടുപേരും ഒന്നിച്ചു തന്നെയാണ് അഷ്ടമി തൊഴുതത്.. എന്തായിരിക്കും അതിന്റെ പിന്നിലെ കാര്യം… അഷ്ടമിക്ക് മാത്രമേ അരവിന്ദേട്ടൻ ഒപ്പം വന്നു തൊഴാറുള്ളു..
അല്ലാത്തപ്പോൾ ഇങ്ങനെ ചെയ്യാറില്ല… ഇതിപ്പോ കുറെ വർഷങ്ങൾ ആയി തുടെങ്ങിയിട്ട്..ഇനി പുള്ളിയുടെ മനസിൽ മറ്റെന്തെങ്കിലും ചിന്ത ഉണ്ടോ…?”

അവൾആലോചനിയിലാണ്ടിരുന്നു…
എന്നുമുതലാണ് താൻ അരവിന്ദേട്ടനെ ശ്രെധിച്ചു തുടെങ്ങിയത്..ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് പന്തടിച്ചു കൊണ്ട പ്രശനം ഉണ്ടായത്…

അന്ന് കളിച്ചു കൊണ്ടിരുന്ന ചേട്ടന്മാർ എല്ലാവരും ഓടി വന്നു അതിൽ ഒരു ചേട്ടന്റെ മുഖത്തു മാത്രം വല്ലാത്തൊരു പരിഭ്രമം ആയിരുന്നു. അന്ന് ആദ്യമായാണ് പൊടിമീശയുള്ള ആ മുഖം കാണുന്നത് അപ്പോൾ ദേഷ്യം ആണ് തോന്നിയത്..അതുകഴിഞ്ഞു ക്ലാസ്സിൽ വന്ന് തുടെങ്ങിയപ്പോൾ കൂടെ പഠിക്കുന്ന ഒരു കുട്ടി പറഞ്ഞു

” കൃഷ്ണയെ തിരക്കി അരവിന്ദേട്ടൻ വന്നിരുന്നു..”

” അരവിന്ദേട്ടൻ അത് ആരാ..? ”

” ആ ചേട്ടനാ അന്ന് കുട്ടിയുടെ ദേഹത്തു പന്തടിച്ചു കൊള്ളിച്ചത്..”

അത് കഴിഞ്ഞു പിറ്റേദിവസം ആ ചേട്ടൻ എന്നേ കാണാൻ വന്നു..

” കുട്ടി അന്ന് മനഃപൂർവം ചെയ്തത് അല്ലാട്ടോ..ഇയാൾ അങ്ങോട്ട് വരുമെന്ന് കരുതിയില്ല..പന്ത് അടിച്ചു കഴിഞ്ഞാണ് തന്നെ കണ്ടത് ഒന്നും ചെയ്യാൻ പറ്റിയില്ല ക്ഷമിക്കണം..”

തന്റെ മുന്നിൽ നിന്നും ഇതെല്ലാം പറയുന്ന ആ മുഖത്തേക്ക് അറിയാതെ ഒരുനിമിഷം നോക്കി പോയി..ഭംഗിയുള്ള മുഖം അതിൽ തിളക്കമുള്ള കണ്ണുകൾ ചുണ്ടിനു മീതെ പൊടിച്ചുവരുന്ന ചെറിയ കറുത്ത രോമങ്ങൾ ചെറിയ പുഞ്ചിരിയോടെ ആണ് സംസാരിക്കുന്നത്…

അന്നത്തെ ഏഴാം ക്ലാസുകാരിക്ക് അതൊക്കെ അത്ഭുതമായി തോന്നി..പിന്നേ ഇടക്ക് തമ്മിൽ കാണുമ്പോൾ മനോഹരമായൊരു പുഞ്ചിരി തനിക്കായി ആ ചുണ്ടിൽ വിരിയുമായിരുന്നു..ഒപ്പം ആ കണ്ണുകളിൽ ഒരു പ്രേത്യേക തിളക്കവും..

കൂടെ പഠിക്കുന്ന കുട്ടികളിൽ നിന്നും ആ ചേട്ടനെ കുറിച്ച് കൂടുതൽ അറിഞ്ഞു..

ആ ചേട്ടൻ പത്തിൽ ആണെന്നും നന്നായി പഠിക്കുമെന്നും ഈ വർഷം കഴിഞ്ഞാൽ ഈ സ്കൂളിൽ നിന്നും പോകുമെന്നും എല്ലാം… അത്ഭുതത്തോടെ ആണ് അവരെല്ലാം പറയുന്നത് കേട്ടിരുന്നത് താൻ ഒഴിച്ച് ബാക്കി എല്ലാവർക്കും ആ ചേട്ടനെ അറിയാം തനിക്കുമാത്രം ആണ് അറിയാത്തത്..

മേലേടത്തെ കുട്ടി എന്നൊരു പേരുള്ളത് കൊണ്ട് ആൺകുട്ടികൾ ആരും തന്നോട് അധികം സംസാരിക്കാറില്ലായിരുന്നു.. ഒരു പക്ഷേ ആദ്യമായ് ആയിട്ടായിരിക്കും ഒരാൾ തന്നോട് സംസാരിക്കുന്നത്.. എന്തോ ആ തിളക്കമുള്ള കണ്ണുകൾ മനസിൽ മായാതെ നിൽക്കുന്നത് താനും അറിഞ്ഞുതുടെങ്ങി…

ആ വർഷത്തെ അഷ്ടമിക്ക് ആണ് അരവിന്ദേട്ടൻ തന്റെ ഒപ്പം നിന്ന്‌ തൊഴുതത്..തൊഴുതുപുറത്തിറങ്ങിയപ്പോൾ തന്നെ കാത്തെന്നവണ്ണം അരവിന്ദേട്ടൻ പുറത്തെ ആൽമരചുവട്ടിൽ ഉണ്ടായിരുന്നു

” കൃഷ്ണ ഒന്ന് നിൽക്കു..” പുറകിൽ നിന്നും അരവിന്ദിന്റെ ശബ്ദം കേട്ടു

തിരിഞ്ഞു നിന്നു കൃഷ്ണ അരവിന്ദിന്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി

” ഇന്ന് കുട്ടിയുടെ പിറന്നാൾ ആണല്ലേ… ആശംസകൾ…” അടുത്തു വന്ന് അരവിന്ദ് കൃഷ്ണയോട് പറഞ്ഞു

“അതേ ചേട്ടാ..ഇന്നെന്റെ പിറന്നാൾ ആണ്”

“എന്നിട്ട് മിട്ടായി ഒന്നുമില്ലേ…”

” അയ്യോ…എന്റെ കൈയിൽ ഇല്ലല്ലോ… അതും പറഞ്ഞു അവൾ ഒരുനിമിഷം എന്തോ ആലോചിച്ചു..പിന്നേ തുടർന്നു ഒരു കാര്യം ചെയ്യാം നാളെ സ്കൂളിൽ തരാം എന്താ മതിയോ..”

” മ്മ്..മതി പക്ഷേ മറക്കരുത് കേട്ടോ…” അതുംപറഞ്ഞുകൊണ്ട് അരവിന്ദ് നടന്നു

പിറ്റേദിവസം സ്കൂളിൽ കണ്ടപ്പോൾ അവനു മിട്ടായി നൽകാൻ അവൾ മറന്നില്ല പകരം അരവിന്ദും കൊടുത്തു അവൾക്ക് ഒരു മിട്ടായി..പിന്നീട് കാണുമ്പോൾ എല്ലാം പരസ്പരം അവർ പുഞ്ചിരികൾ കൈമാറി.

പരീക്ഷയുടെ തിരക്കിലേക്ക് മാറുന്നതിനു മുൻപ് ഒരു ദിവസം അരവിന്ദേട്ടൻ തന്നെ കാണാൻ വന്നു..

” കൃഷ്ണ കുറച്ചു ദിവസം കൂടിയേ ഞാൻ ഈ സ്കൂളിൽ ഉണ്ടാകൂ…ഇനി എന്റെ പഠിത്തംവേറെസ്കൂളിൽആയിരിക്കും ..ഇനി ഇതുപോലെ എന്നും കാണാൻ പറ്റില്ല കേട്ടോ…”

” ആം ശരി ചേട്ടാ…” അതുംപറഞ്ഞു താൻ തിരിഞ്ഞു നടക്കുമ്പോൾ തന്നെ നോക്കി അരവിന്ദേട്ടൻ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു..

കഥ തുടർന്നു വായിക്കുവാൻ (അവസാന ഭാഗം)

Leave a Reply

Your email address will not be published. Required fields are marked *