നിനക്ക് ഞങ്ങടെ റോയ് മോളെ പെണ്ണായി ഞങ്ങളുടെ മിയ മോളുടെ അമ്മയായി..

മൗനനൊമ്പരം
(രചന: സൂര്യ ഗായത്രി)

“””ലേബർ റൂമിലേക്ക്‌ നടക്കുമ്പോൾ dr. റോയ് യുടെ കാലുകൾക്ക് വേഗത ഏറി… ഡോർ തുറന്നു ഉള്ളിലേക്ക് കയറിയ റോയ് ടേബിളിൽ കിടന്നു ഞെരിപിരി കൊള്ളുന്ന ജോയെ നോക്കി… പതിയെ അവളുടെ കയ്യിൽ വിരൽ കോർത്തു……..”””

“”തന്റെ പ്രാണന്റെ സാമിപ്യം അറിഞ്ഞ ജോ പതിയെ കണ്ണുകൾ തുറന്നു…. റോയ് അവളുടെ നെറ്റിയിൽ പതിയെ ചുംബിച്ചു….. ഞാൻ ഇവിടെ തന്നെ ഉണ്ട്…..കൊച്ചു പേടിക്കേണ്ട……””

“””നിറഞ്ഞ കണ്ണുകൾ അവൻ വിരലുകളാൽ ഒപ്പി എടുത്തു.. പതിയെ പുറത്തിറങ്ങി.. Dr. രേഖ റാണി എന്നഴുതിയ ഡോറിന് മുന്നിൽ ചെന്നു നിന്നു…. നോക്ക് ചെയ്തു അകത്തേക്ക് കയറി ……””

“””Dr റോയ്യെ കണ്ട രേഖയുടെ മുഖം വിവർണ്ണമായി… റോയ് ജോയുടെ കാര്യം നമ്മൾ മുന്നേ ഡിസ്‌കസ് ചെയ്തതല്ലേ…അതിൽ കൂടുൽ ഒന്നും പറയാനില്ല. ജോയുടെ ബോഡി വളരെ വീക്ക്‌ ആണ് …..””

“””രേഖ എനിക്കെല്ലാം അറിയാം പക്ഷെ എനിക്ക് എന്റെ ജോയേം കുഞ്ഞിനേം വേണം.. രണ്ടുപേരെയും നഷ്ടപ്പെടുത്താൻ കഴിയില്ല….. റോയ് നെറ്റിയിൽ കൈകൾ താങ്ങി ഇരുന്നു…””

“””റോയ്… ഇങ്ങനെ ഡെസ്പ് ആയാലോ… നമ്മൾ ഡോക്ടർ ഇങ്ങനെ ആയാലോ…..താൻ റിലാക്സ് ചെയ്യൂ.. ഞാൻ തീയേറ്ററിൽ ചെല്ലട്ടെ…… രേഖ ഓപ്പറേഷൻ തീയേറ്ററിലേക്ക് പോയി…..”””

“””വിവാഹം കഴിഞ്ഞു അഞ്ചു വർഷങ്ങൾക്കു ശേഷം ആണ് ജോ ഗർഭിണി ആകുന്നതു… റോയ് വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെ ആണ് ജോയെയും കാണിക്കുന്നത്.

ആദ്യം മുതൽ തന്നെ കോംപ്ലിക്കേഷൻസ് ഉള്ളതുകാരണം ജോ ബെഡ് റസ്റ്റ്‌ ആയിരുന്നു…

എന്തിനും ഏതിനും ജോക്കൊപ്പം റോയും….5 മാസം പിന്നിട്ടപ്പോൾ ആയിരുന്നു കുഞ്ഞിനൊപ്പം തന്നെ ജോയുടെ വയറ്റിൽ ഒരു മുഴ കൂടി വളരുന്നുണ്ട് എന്നറിഞ്ഞത്.. റോയി ആകെ തളർന്നു പോയി……..

“”റോയ് തത്കാലം നമുക്കിനീ കാര്യം ജോയിൽ നിന്നും മറച്ചു പിടിക്കാം… ചിലപ്പോൾ ഒരു അ ബോ ർ ഷൻ അതിനും സാധ്യത ഉണ്ട്….. ഇതൊക്കെ പറയുന്നത്.. എന്തെങ്കിലും നെഗറ്റീവ് സംഭവിച്ചാൽ പ്രീപൈഡ് ആയിട്ട് ഇരിക്കാൻ ആണ്……..”””

“””റോയി വേഗം കണ്ണുകൾ അമർത്തി തുടച്ചു ഓപ്പറേഷൻ തീയേറ്ററിലേക്കു പാഞ്ഞു…… അപ്പോഴേക്കും നേഴ്സ് വെള്ളത്തുണിയിൽ പൊതിഞ്ഞ കുഞ്ഞുമായി പുറത്തേക്കു വന്നു…

കുഞ്ഞിനെ കയ്യിലേക്ക് വാങ്ങുമ്പോൾ അറിയാതെ. കൈകൾ വിറച്ചു….. കുഞ്ഞിനെ മാറോടു ചേർത്തു…. എന്റെ ജോ….അവൾ..”””

Dr രേഖ ലേബർ റൂമിൽ നിന്നും പുറത്തേക്കു വന്നു… കുഞ്ഞിനെ വാങ്ങി സിസ്റ്ററേ ഏല്പിച്ചു… റോയിയുടെ കൈകളിൽ പിടിച്ചു അടുത്തുള്ള കസേരയിൽ ഇരുന്നു……

കുഞ്ഞിനെ മാത്രമേ നമുക്ക് കിട്ടിയുള്ളൂ…. ഓവർ ബ്ലീ ഡിങ്ങ്ങും ലോ ബിപിയും ആയിരുന്നു … നമുക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല .. ജോയുടെ അപ്പച്ഛനേം അമ്മച്ചിയേം അറിയിക്കു…….

റോയുടെ അമ്മച്ചിയെ ഇപ്പോൾ അറിയിക്കേണ്ട.. ഇങ്ങനെ തളർന്നു ഇരിക്കേണ്ട സമയം അല്ല… .. പ്ലീസ്….

രേഖ.. എനിക്ക്… എനിക്കെന്റെ ജോയെ ഒന്ന് കാണണം… അവസാനമായിട്ട്…….

റോയ്…..

വേണം അത് വേണം എനിക്ക് കാണണം അവളെ……

“”റോയ് പതിയെ എഴുനേറ്റു ലേബർ റൂമിലേക്ക്‌ നടന്നു.. ചാരിയ വാതിൽ തുറന്നു ലേബർ റൂമിൽ കയറി… വെള്ളപ്പുതച്ചു കിടക്കുന്ന തന്റെ പ്രാണനെ നോക്കി.. മുഖത്തു നിന്നും വിരി മാറ്റി… അടഞ്ഞ കണ്ണുകളിൽ ചുണ്ട് ചേർത്തു…

അവന്റെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ജോയുടെ മുഖത്തേക്ക് വീണു….. എന്തിനാ കൊച്ചേ ഇച്ചായനെ വിട്ടിട്ടു പോയെ. കണ്ടും സ്നേഹിച്ചും മതിയായില്ലെടി…..

എനിക്ക്… അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഊർന്നിറങ്ങി….. ആരുടെയോ കാൽപെരുമാറ്റം കേട്ട് റോയ് വേഗം…. ജോയുടെ മുഖം മൂടിവച്ചു. കണ്ണുകൾ അമർത്തി തുടച്ചു പുറത്തേക്കിറങ്ങി…….”””””””

കൊമ്പനാ കാട്ടിൽ തറവാട്ടിൽ നടുതളത്തിൽ ജോയുടെ വെള്ളപ്പുതച്ച ശരീരം കിടത്തി……. കയ്യിൽ ചോര കുഞ്ഞുമായി റോയും അപ്പൻ ഡാനിയേൽ, അമ്മ റാഹേലും….. തൊട്ടടുത്തായി ജോ യുടെ അപ്പച്ചൻ മാത്തുകുട്ടിയും റാണിയും അനിയത്തി ജുവാനയും…….

കുന്നേൽ അച്ഛന്റെ നേതൃത്വത്തിൽ ജോയുടെ ചടങ്ങുകൾ വേഗത്തിൽ തീർത്തു പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ അടക്കി…. കുഞ്ഞിനേയും മാറോടു ചേർത്ത് റോയ് നിന്നു..

ജോയുടെ വിയോഗം വരുത്തിയ ശൂന്യതയിൽ നിന്നും ഇരു കുടുംബവും ഇതുവരെ കരേറിയിട്ടില്ല……. ഒരു മാസത്തോളം ആയി ജോ മരിച്ചിട്ടു..കുഞ്ഞിനെ റോയ്യുടെ അമ്മച്ചിയാണ് നോക്കുന്നത്… ഇടയ്ക്കു ജുവാനയും വന്നു നിൽക്കും…

പതിവുപോലെ ഡ്യൂട്ടിക്ക് കയറി റൗണ്ട്സിനു പോകുമ്പോൾ ആണ് ഒരു നിലവിളി ഒച്ച സ്ത്രീകളുടെ വാർഡിൽ നിന്നും കേൾക്കുന്നത്…. റോയ് ഒന്ന് തിരിഞ്ഞു നോക്കുന്നേരം ഒരു പെൺകുട്ടി നിലവിളിയോടെ ഓടി വരുന്നു..

പിന്നാലെ അറ്റെൻണ്ടർ വരുന്നുണ്ടെങ്കിലും അവൾ തട്ടി തടഞ്ഞു നേരെ റോയിയുടെ നെഞ്ചിലേക്ക് വീണു… നിലത്തേക്ക് വീഴാൻ തുടങ്ങിയവളെ റോയ് ഇരു കയ്യാലെയും താങ്ങിയെടുത്തു…. നെഞ്ചിൽ ചേർത്ത് പിടിച്ചു അപ്പോളേക്കും അവ്ളുടെ ബോധം മറഞ്ഞിരുന്നു……..

ഒന്നുരണ്ടു നേഴ്സ് മാരും അറ്റെൻഡർ മാരും ചേർന്ന് അവളെ താങ്ങിയെടുത്തു സ്ട്രേച്ചർർ ഇൽ കിടത്തി ക്യാഷുവാലിറ്റിയിലേക്ക് കൊണ്ട് പോയി…

റോയ് അവർക്കു പിന്നാലെ ചെന്ന്… Dr രേഖ ആണ് ആ കുട്ടിയെ എക്സാമിൻ ചെയ്യുന്നത്……. റോയ് രേഖയുടെ അടുത്തേക്ക് ചെന്ന്.. ആ കുട്ടിയുടെ കേസ് ഷീറ്റ് നോക്കി….

നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു…. രേഖക്കൊപ്പം ഡ്യൂട്ടി റൂമിലേക്ക്‌ നടക്കുമ്പോൾ റോയ്യുടെ കണ്ണിൽ നിറയെ കുറച്ചുമുന്നേ തന്റെ ദേഹത്തൂടെ ഊർന്നു വീണ പെൺകുട്ടി ആയിരുന്നു…..

രേഖ നൽകിയ കോഫി സിപ് ചെയ്യുമ്പോൾ റോയുടെ മുഖഭാവത്തിൽ നിന്നും തന്നെ അയാളുടെ ചിന്തകൾ ആരെ കുറിച്ചെന്നു രേഖക്കു മനസിലായി…..

രേഖ എനിക്ക് ആ കുട്ടി.. പേര്…

തന്മയ….. രേഖ പറഞ്ഞു..

യെസ്… തന്മയ… I know them very well….. But….. എനിക്ക് എവിടെ ആണെന്ന് ഓർത്തെടുക്കാൻ പറ്റുന്നില്ല….

റോയ് ആ കുട്ടിയുടെ പേര് തന്മയ . ഒരു ഓർഫൻ ആണ്…. കൂടെപഠിക്കുന്ന കുട്ടികളിൽ ആരോ ഒരാളുടെ ബർത്തഡേ ഫങ്ക്ഷനിൽ എന്തോ ഡ്ര ഗ് സ് കൊടുത്തു ആ കുട്ടിയെ റേ പ്പ് ചെയ്തു….. ബോധം ഇല്ലാതെ റോഡിൽ ഉപേക്ഷിച്ചിരിക്കുകയായിരുന്നു…

ഇവിടെ എത്തിക്കുബോൾ ഓവർ ബ്ലീ ഡിങ് ഇഞ്ചുറീസ് ആകെ ക്രിട്ടിക്കൽ ആയിരുന്നു…. ഏകദേശം ഒരു മാസം icu വിൽ ആയിരുന്നു. രണ്ടാഴ്ച ആയതേ ഉള്ളു റൂമിലേക്ക്‌ മാറ്റിയിട്ട് ഇടയ്ക്കു വല്ലാതെ വയലന്റ് ആകും.. പാവം കുട്ടി…….

രേഖ ആ കുട്ടിയെ സ്പോൺസർ ചെയ്തിരുന്നത് ജോ ആയിരുന്നു….കുന്നേൽ അച്ഛന് മാത്രമേ അത് അറിയാമായിരുന്നുള്ളു… ഒരിക്കലോ മറ്റോ ഓർഫനേജിൽ വച്ചു ഞങ്ങളെ അച്ഛൻ ആ കുട്ടിക്ക് പരിചയ പെടുത്തി..

പക്ഷെ സ്പോൺസർ ആണെന്ന് മനഃപൂർവം മറച്ചു വച്ചു… ജോ അത് ഡിസ്ക്ലോസെ ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ല…. ഇപ്പോൾ ആ കുട്ടിയുടെ കണ്ടിഷൻ എങ്ങനെ ആണ്……

റോയ് ഇവിടുത്തെ ട്രീറ്റ്മെന്റ് കഴിഞ്ഞു.. ഇനി എത്രയും വേഗം ആകുട്ടിയെ ഒരു സൈക്കട്രിസ്റ്റനെ കാണിക്കണം.

പക്ഷെ ആ കുട്ടിയെ ഈ അവസ്ഥയിൽ ബൈസ്റ്റാൻഡേഴ്സ് ആരുമില്ലാതെ എങ്ങനെ എവിടെ നിർത്തി ചികിത്സാ നൽകും…….ആകെ കൺഫ്യൂഷനിലാണ് റോയ് ഞാൻ… ഹോസ്പിറ്റലിന്റെ കാര്യം അറിയാമല്ലോ മാനേജ്മെന്റ് തീരുമാനിക്കുന്നതുപോലെ പോലെ മാത്രമേ കാര്യങ്ങൾ നടക്കു..

ഇതുവരെ ഉള്ള ചികിത്സായും കാര്യങ്ങളും എല്ലാം ഞാൻ എന്റെ അക്കൗണ്ടിൽ ആണ് വച്ചേക്കുന്നത്… ഇനി എനിക്ക് കൂടെ താമസിപ്പിച്ചു ചികിൽസിക്കാൻ സൗകര്യം കുറവാണു നിനക്കറിയാല്ലോ റോയി….

ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ തെറ്റിദ്ധരിക്കരുത് റോയ്… ആ കുട്ടിയെ നിനക്ക് വീട്ടിൽ നിർത്തി ഒന്ന് ചികിൽസിപ്പിക്കാമോ.. ഒന്നുമില്ലെങ്കിലും ജോ സ്പോൺസർ ചെയ്തിരുന്ന കുട്ടിയല്ലേ.

തനിക്കു ബുദ്ധിമുട്ടാവുമോ…… അവിടവുമ്പോൾ അമ്മച്ചിയും സെർവന്റ്സും ഒക്കെ ഉണ്ടല്ലോ……..

ഞാൻ ഒന്ന് ആലോചിക്കട്ടെ രേഖ പെട്ടെന്ന് ഒരു മറുപടി പറയേണ്ട കാര്യം അല്ലല്ലോ… ഞാൻ ഇറങ്ങുന്നു……

വീട്ടിലെത്തി ഫ്രഷ് ആയി അമ്മച്ചിയോടും കുഞ്ഞിനോടും അൽപ്പനേരം ചിലവഴിച്ച ശേഷം… അപ്പച്ചനോട് റോയ് രേഖ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു കേൾപ്പിച്ചു…..

എനിക്ക് സമ്മത കുറവൊന്നും ഇല്ല ഇവിടെ ഞങ്ങൾ രണ്ടാൾക്കും നീ ഹോസ്പിറ്റലിൽ പോയി കഴിയുമ്പോൾ കൂട്ടായി ഒരാൾ..

ആ കൊച്ചിന്റെ മേലായിക ഒക്കെ മാറാൻ നമ്മൾ ഒരു കാരണം ആകുമെങ്കിൽ അതിൽ എനിക്ക് സന്തോഷം മാത്രെ ഉള്ളു. എന്തായാലും അമ്മച്ചിയോടും കൂടി ഒന്ന് ചോദിച്ചേക്കു……

കുഞ്ഞിനെ ഉറക്കുന്ന അമ്മച്ചിക്കടുത്തേക്ക് റോയ് ചെന്നു…

അപ്പനുമായി പങ്കുവച്ച കാര്യങ്ങൾ എല്ലാം അമ്മച്ചിയോടും പറഞ്ഞു..
അമ്മച്ചി മറുപടി ഒന്നും പറഞ്ഞില്ല…
അമ്മച്ചിക്ക് ഒരു സമ്മത കുറവും ഇല്ല ആരോരും ഇല്ലാത്ത ഒരു കൊച്ചിന് അഭയം കൊടുക്കുന്നത്… ഇവിടെ ആവശ്യത്തിൽ കൂടുതൽ മുറികളും സൗകര്യവും ഒക്കെയുണ്ട്…

ഇവിടെ നിർത്തി ചികിൽസിപ്പിക്കാം… അസുഖം മാറുമ്പോൾ ആ കൊച്ചു തീരുമാനിക്കട്ടെ എന്ത് വേണമെന്ന്…. മോൻ നാളെ തന്നെ ഡിസ്ചാർജ് വാങ്ങി ആ കൊച്ചിനെ കൂട്ടി കൊണ്ട് വാ…..

തന്മയക്കൊപ്പം രേഖയും കൂടി റോയുടെ കൂടെ പുനർജനി മാനസികാരോഗ്യ കേന്ദ്രത്തിലേക്കു തിരിച്ചു. നേരത്തെ പറഞ്ഞു വച്ചതനുസരിച്ചു Dr. സണ്ണി തോമസും അറ്റെൻഡർ മാരും അവരെയും കാത്തു നിൽപ്പുണ്ടായിരുന്നു…

കാർ നിർത്തിയപ്പോൾ തന്നെ അനുസരണ ഉള്ള കുട്ടിയെ പോലെ തന്മയ രേഖക്കൊപ്പം പുറത്തേക്കിറങ്ങി…

Dr സണ്ണിയേയും മറ്റും കണ്ടപ്പോൾ അവളുടെ കണ്ണിൽ ഭയം നിറഞ്ഞു…. രേഖയുടെ കൈകൾ വിടുവിച്ചു അവൾ പിന്നോട്ട് നടന്നു റോയ്യെ തട്ടി നിന്നും….

പെട്ടെന്ന് റോയ്ക്ക് നേരെ തിരിഞ്ഞു അവന്റെ മാറോടു ചേർന്ന് കൈകളിൽ തെരുത്തു പിടിച്ചു…. റോയ് ആദ്യം ഒന്നു ഞെട്ടി… പക്ഷെ അവളുടെ കണ്ണുകളിലെ ഭയം മനസിലാക്കി അവളുടെ കൈകളിൽ കൈചേർത്ത് dr അടുത്തേക്ക് നടന്നു……..

Dr കാബിനിൽ ഇരിക്കുമ്പോൾ അവളെ പരിശോധിച്ചാ റിസൾട്ട്‌ മായ് സണ്ണി വന്നു.. ആ കുട്ടിയുടേത് ഒരു പ്രതേക തരം സൈക്കിക് ഡിസ്വർഡർ ആണ്… ആ കുട്ടിയുടെ ഉള്ളിലെ ഭയം

ആദ്യം ഇല്ലാതെ ആക്കണം അതിനു ശേഷം നൽകുന്ന കൗൺസിലിംഗ് കൂടെ ആകുമ്പോൾ she is പെർഫെക്റ്റ്ലി നോർമൽ ആകും.. ഈ ഒരു ഹോസ്പിറ്റൽ അന്തരീക്ഷം പറ്റില്ല.. Dr റോയുടെ വീട്ടിൽ തന്നെ ആകാം.. ആഴ്ചയിൽ മൂന്ന് ദിവസം ഞാൻ വീട്ടിൽ വന്നു നോക്കിക്കൊള്ളാം…..

ചികിത്സയുടെ ആദ്യ നാളുകളിൽ തന്മയ വളരെ വയലന്റ് ആയിരുന്നു..രണ്ടു മൂന്ന് ദിവസം സെടേഷൻ നൽകി.. അതിന്റെ മയക്കത്തിൽ ആയിരുന്നു തന്മയ… ഒരാഴ്ചയോളം ആഹാരം ഒന്നും കഴിക്കാതെയും ഉറങ്ങാതെയും കഴിച്ചു കൂട്ടി… അവൾക്കൊപ്പം ഒരു നഴ്സിനെ കൂടെ കൂട്ടിനു നിർത്തിയിരുന്നു…..

പതിയെ പതിയെ പുതിയ സാഹചര്യവുമായി തന്മയ പൊരുത്തപ്പെട്ടു തുടങ്ങി…… റോയിയുടെ അമ്മച്ചി ഇടയ്ക്കിടയ്ക്ക് അവളെ കാണാൻ മുറിയിലേക്ക് ചെല്ലും… ഒരു അമ്മയുടെ സ്നേഹ വാത്സല്യത്തോടെ അവളോട്‌ ഇടപഴകാനും തുടങ്ങി….

അമ്മച്ചിയോടൊപ്പം തന്മയ മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങാൻ തുടങ്ങി.. ചെറുതായി അപ്പച്ഛനുമായും കമ്പനി ആയിരുന്നു…….. ദിവസങ്ങളും മാസങ്ങളും കടന്നുപോയി.. ഇപ്പോൾ അവൾ തികച്ചും നോർമൽ ആണ്…….

പുനർജനിയിലെ കൗൺസിലിംങും മറ്റും നല്ല രീതിയിൽ തന്നെ അവൾക്കു പ്രയോജനം ഉണ്ടാക്കി… ഡോക്ടർ സണ്ണിയുടെ കാബിനിൽ റോയിക്കു ഒപ്പമിരിക്കുമ്പോൾ തന്മയയുടെ മനസ് ശാന്തമായിരുന്നു……

തന്മയ how do you ഫീൽ now……

ഫീലിംഗ് ബെറ്റർ ഡോക്ടർ.. പുഞ്ചിരിയോട് കൂടിയാണ് അവളതിന് മറുപടി നൽകിയത്…..

Ok തന്മയ…, വാട്ട്‌ ഈസ്‌ യുവർ നെക്സ്റ്റ് പ്ലാൻ……

എനിക്ക് പഠിക്കണം ഡോക്ടർ.. മുടങ്ങിപ്പോയ ഇടത്തു നിന്നും വീണ്ടും തുടങ്ങണം…… എനിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല… ആ വിശ്വാസം എന്നിൽ ഉള്ളിടത്തോളം ഞാൻ തളരില്ല ഇനി…ഞാൻ ഒരിടത്തും….ഉറച്ച മനസ്സിൽ നിന്നുമുള്ള വാക്കുകൾ ആയിരുന്നു….

റോയ്യും സണ്ണിയും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു……

തിരികെ കാറിൽ ഇരിക്കുമ്പോൾ ആണ് റോയ്യുടെ നെറ്റിയിലെ മുറിവുണങ്ങിയ പാട് തന്മയ ശ്രദ്ധിച്ചത്…. ഈ മുറിവ് ഇതു… ആക്‌സിഡന്റ് എന്തെങ്കിലും പറ്റിയതാണോ……. തന്മയ പകുതിയിൽ നിർത്തി……

റോയ് ഒന്നു പുഞ്ചിരിച്ചു… ഈ മുറിവിന് പിന്നിൽ ഒരു കഥയുണ്ട്…. താൻ ട്രീറ്റ്മെന്റ്ൽ ആയിരിക്കുമ്പോൾ ഒരിക്കൽ വല്ലാതെ വയലന്റ് ആയി അന്ന് ഞാൻ ഹോസ്പിറ്റലിൽ നിന്നും വരുമ്പോൾ

കയ്യിൽ ഒരു കതിയുമായി നിൽക്കുവായിരുന്നു തന്മയ എന്റെ അമ്മച്ചിക്കും ആ നഴ്സിനും മുന്നിൽ അന്ന് തന്നെ പിടിക്കാൻ ശ്രമിക്കുമ്പോൾ തന്റെ കത്തി കൊണ്ട് മുറിഞ്ഞ പാടാണ്….

രണ്ടു സ്റ്റിച് ഇടേണ്ടി വന്നു. ഓർമ്മയുണ്ടോ……. പറഞ്ഞു തന്മയയെ നോക്കിയ റോയി കാണുന്നത് പെയ്യാൻ കാത്തു നിൽക്കുന്ന കണ്ണുനീർ തുള്ളികളെ ആണ്…..

ടോ.. താൻ കരയുവാണോ…. അയ്യേ മോശം… ഡോക്ടററുടെ മുന്നിൽ തന്റെ പെർഫോമൻസ് കണ്ടപ്പോൾ താൻ ബോൾഡ് ആണെന്ന് ഞാൻ കരുതി… ഇതിപ്പോൾ… കൊച്ചു കുട്ടിയേക്കാൾ കഷ്ടം ആണല്ലോ….

ഞാൻ നിങ്ങളെ ഒക്കെ ഒരുപാട് ബുദ്ധിമുട്ടിച്ചല്ലേ……. മാപ്…. ആരോരും ഇല്ലാത്ത ഈ അനാഥക്ക് താങ്ങും തണലും ആയില്ലേ….. എങ്ങനെ ഞാൻ എന്റെ കടം വീട്ടും……. എങ്ങനെ ഞാൻ ഇതിനുള്ള നന്ദി കാട്ടും……… അപ്പച്ചനും അമ്മച്ചിയും അച്ചായനും എല്ലാം എന്നെ…… തന്മയ പൊട്ടിക്കരഞ്ഞു…….

റോയ് അത് കണ്ടു ആകെ വല്ലാതായി… താൻ ഇങ്ങനെ കരഞ്ഞു ബഹളം വക്കല്ലേ………

റോയിയുടെ കാർ കൊമ്പന കാട്ടു എത്തുമ്പോൾ അവിടെ അവരെ കാത്തു രേഖയും ഉണ്ടായിരുന്നു….

എന്നെ സണ്ണി ഡോക്ടർ വിളിച്ചിരുന്നു… അപ്പോൾ തന്നെ ഇറങ്ങി ഇവളെ കണ്ടിട്ടേ ഹോസ്പിറ്റലിൽ പോകുന്നുള്ളുന്നു തീരുമാനിച്ചു…… ഇപ്പോൾ മിടുക്കിയായി… രേഖ തന്മയ യുടെ നെറുകിൽ പതിയെ തലോടി….. എല്ലാപേരും അകത്തേക്കിരുന്നു..

ഞാൻ വന്നത് റോയ് യോട് ഒരു കാര്യം പറയുവാൻ ആണ്.. ഇവിടെ പ്ലാന്തോട്ടത്തിൽ സേവ്യറിന്റെ മകൾ ലിസ ഇപ്പോൾ ബന്ധം പിരിഞ്ഞു വീട്ടിൽ നിൽക്കുവാണ്..

ഇന്നലെ ഹോസ്പിറ്റലിൽ വന്നപ്പോൾ സേവ്യർ പറഞ്ഞത് ലിസക്ക് റോയുമായി ഒരു ബന്ധത്തിന് താല്പര്യം ഉണ്ടെന്നാണ്… അവൾ റോയ്യെ കണ്ടിട്ടുണ്ടെന്നു… കുഞ്ഞു ഉള്ളത് അവർക്കു പ്രശ്നം അല്ല…. എന്താ റോയ്യുടെ അഭിപ്രായം……….. റോയ് ഒന്നും മിണ്ടാതെ ഇരുന്നു……

പെട്ടെന്ന് തന്മയ എഴുനേറ്റു മുറിയിലേക്ക് പോയി…. ജനൽ പാളികൾ തുറന്നു പുറത്തേക്കു നോക്കി നിൽക്കുമ്പോൾ അറിയാതെ അവളുടെ കണ്ണുകൾ പെയ്തു…. എന്തിനാണ് ഞാൻ ഇങ്ങനെ കരയുന്നത്..

എന്താണ് എനിക്ക് മാത്രം ഈ വേദന…… ഞാൻ ഒരു ഭ്രാന്തി ആണ് ആരോ കശക്കി എറിഞ്ഞ ഒരു ശരീരത്തിന്റെ ഉടമ..

എനിക്ക് സ്വപ്നം കാണാനും ആശിക്കാനും കഴിയുന്നതിലും അപ്പുറമാണ് ഡോക്ടർ റോയ്…… ആ നല്ല മനസിന്റെ ഉടമക്ക് ഞാൻ ഒരിക്കലും ചേരില്ല.. എന്റെ ഉള്ളിലെ മോഹം അത് അവിടെ തന്നെ കുഴിച്ചു മൂടാം……..

ഇപ്പോൾ തന്മയ മിയ മോളും ആയി നല്ല കൂട്ടാണ്.. അവളെ കുളിപ്പിക്കുന്നതും ആഹാരം കൊടുക്കുന്നതും ഉറക്കുന്നതും എല്ലാം തന്മയ ആണ്.. പക്ഷെ പഴയതുപോലെ റോയിയുടെ മുന്നിലേക്ക്‌ മാത്രം അധികം ചെല്ലറില്ല.

അമ്മച്ചി ഇച്ചായന്റെ കല്യാണകാര്യമൊക്കെ എന്തായി…..

അതിനു അവൻ ഇതുവരെ സമ്മതം അറിയിച്ചില്ല… അവനു താല്പര്യം ഇല്ലാതെ എങ്ങനാ മോളെ…… അമ്മച്ചി ഒന്നു ചോദിച്ചാൽ മോൾക്ക്‌ വിഷമം തോന്നുവോ…. നിനക്ക് ഞങ്ങടെ റോയ് മോളെ പെണ്ണായി ഞങ്ങളുടെ മിയ മോളുടെ അമ്മയായി വരാമോ…

കേൾക്കാൻ കൊതിച്ച വാക്കുകൾ….. തന്മയ ഒരു നിമിഷം ശ്വാസം വലിച്ചു വിട്ടു…… ഞാൻ… ഞാനൊരു അനാഥ ആണ് അതുമാത്രം അല്ല അമ്മച്ചി ഞാൻ…. ഞാൻ ചീത്തയാ…. എന്നെ…

വേണ്ട മോളെ…. ആരോ ഓർമ്മയില്ലാത്ത നിന്നോട് ചെയ്ത ആ തെറ്റിനെ നീ നിന്റെ കുറ്റമായി കാണേണ്ട. നിന്നെ ആരും കുറ്റക്കാരി ആയി കാണില്ല…… നിന്നെ ഞാൻ നിർബന്ധിക്കില്ല മോളെ…. അമ്മച്ചി റൂമിനു പുറത്തേക്കിറങ്ങിയതും തന്മയ നിലത്തേക്കിരുന്നു പൊട്ടിക്കരഞ്ഞു….

എനിക്ക് പ്രാണനാണ് ഇച്ചായ നിങ്ങളെ… പക്ഷെ ഞാൻ നിങ്ങള്ക്ക് ചേരില്ല.. ഞാൻ ചീത്തയാണ്.. ഒരിക്കലും ഡോക്ടർ റോയുടെ പേരിനൊപ്പം എന്റെ പേര് കൂട്ടിച്ചേർക്കാൻ പറ്റില്ല…..

ഹൃദയം നുറുങ്ങുന്നുന്നുണ്ട്………. ഇച്ചായ നിങ്ങൾ നഷ്ടപ്പെടുമെന്ന് ഓർത്തു… പക്ഷെ… നിങ്ങൾ ഇല്ലാതെ… ഞാൻ വീണ്ടും ആ പഴയ ഭ്രാന്തി ആയി മാറുമോന്നു പേടി ആവുകയാ…. നിങ്ങളെ നഷ്ടപ്പെട്ടു എനിക്ക് ജീവിക്കേണ്ട……….

അതും പറഞ്ഞു തന്മയ എഴുന്നേറ്റ്… വാഷ് റൂമിലേക്ക്‌ പോയി ബ്ലേ ഡ് കയ്യിൽ എടുത്തു കണ്ണുകൾ ഇറുക്കി അടച്ചു…. പെട്ടെന്ന് അവളെ ആരോ വലിച്ചു പുറത്തേക്കിട്ട്..

കണ്ണുതുറക്കും മുന്നേ കവിൾ പുകച്ചു അടിയും വീണു…….. ഒന്നു വേച്ചു പോയവളെ ബലമായി ചേർത്ത് പിടിച്ചു ഇതിനാണോ ഞാൻ രാവും പകലും കണ്ണിമാ ചിമ്മാതെ കാവൽ ഇരുന്നത്……

ഇങ്ങനെ അവസാനിപ്പിക്കാൻ ആയിരുന്നെങ്കിൽ ഞാൻ എന്റെ കൂടെ കൂട്ടേണ്ടായിരുന്നല്ലോ……ഇപ്പോഴൊക്കെയോ എന്റെ ജോയുടെ സ്ഥാനത് ഞാൻ നിന്നെ കണ്ടു… എന്റെ ജോ എന്നോട് പറയും പോലെ തോന്നി അവളുടെ തന്മയയക്കു ഇച്ചായൻ കൂട്ടു ആവണമെന്ന്….

നമ്മുടെ മോൾക്ക്ക് അവൾ നല്ല അമ്മയും ഇച്ചായനു നല്ലൊരു പാതി ആകാനും അവൾക്കു കഴിയും എന്ന്…. എന്നിട്ടിപ്പോൾ അവൾ സ്വയം ഓരോന്ന് തീരുമാനിച്ചു ചാകാൻ പോകുന്നു…. പോയിക്കോ.. പോയി ചാവ് എനിക്ക് ആരും വേണ്ട ആരും വേണ്ട…… കിതച്ചു പോയിരുന്നു റോയ്……

നിന്റെ ശരീരത്തെ അല്ല പെണ്ണെ നിന്നെയാണ് നിന്റെ മനസിനെ ആണ് ഞാൻ സ്നേഹിക്കുന്നത്…… അത് നീ മനസിലാക്കണം…

തന്മയ റോയിയുടെ നെഞ്ചിൽ ചാരി നിന്നു തേങ്ങി കരഞ്ഞു…. പൊറുക്കണേ ഇച്ച…… അവിവേകം ക്ഷമിക്കണേ…… എനിക്ക് വേണം എന്റെ ഇച്ഛനേം മോളേം…..

അതും പറഞ്ഞു തന്മയ റോയിയുടെ മുഖം കൈകുമ്പിളിൽ എടുത്തു ഭ്രാന്തമായി ചുംബിച്ചു..എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ ഇച്ച…. അത്രക്കും ഇഷ്ടാണ്.. ഇച്ഛന്റെ സാമീപ്യം ഇല്ലെങ്കിൽ ഞാൻ മരിച്ചു പോകും….

ഇത്രയും പ്രാണനായിരുന്നിട്ടാണോടി നീ സ്വയം ഇല്ലാതാക്കാൻ നോക്കിയേ….

സോറി ഇച്ച….. സോറി…

റോയി അവളുടെ ചുണ്ടുകളിൽ പതിയെ ചുംബിച്ചു… പൂവിൽ നിന്നും തേൻ നുകരുന്നഭാവത്തിൽ അവളുടെ ചുണ്ടുകളെ..സ്വന്തമാക്കി …

തന്മയയുടെ വിരലുകൾ റോയുടെ ഷർട്ട്ൽ ചുളിവുകൾ വീഴ്ത്തി… നാവും ചുണ്ടും ചേർന്ന് പുതിയ കഥകൾ രചിച്ചു…. ഒടുവിൽ തന്മയക്കു ശ്വാസം എടുക്കാൻ ബുദ്ധിമുട്ടായത്തും റോയ് അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു…….എന്റെ പെണ്ണാ.. എന്റെ സ്വന്തം….

അപ്പോൾ പിന്നെ എങ്ങനെ അപ്പച്ചനോടും അമ്മച്ചിയോടും പറഞ്ഞേക്കട്ടെ കെട്ടിന് ഒരുങ്ങിക്കൊള്ളാൻ……..

ഞങ്ങൾ കേട്ടെടാ മോനെ….

തിരിഞ്ഞു നോക്കിയ റോയിയും തന്മയയും കാണുന്നത് തങ്ങളെ തന്നെ നോക്കി നിൽക്കുന്ന അപ്പനേം അമ്മയേം ആണ്……

രണ്ടുപേരും ചമ്മണ്ട.. ഞങ്ങൾക്ക് നൂറുവട്ടം സമ്മതമാണ് മക്കളെ… നിങ്ങൾ സന്തോഷിച്ചു ജീവിക്കണം അത് കണ്ടാൽ മതി….

Leave a Reply

Your email address will not be published. Required fields are marked *