കൃഷ്ണവേണി
(രചന: സൂര്യ ഗായത്രി)
കാറ്റിൽ വീശി ആടുന്ന ദാവണി..,.. ശ്വാസ ഗതിക്കു അനുസരിച്ചു ഉയർന്നു താഴുന്നമാ റി ടങ്ങൾ…നാഭി ചുഴിക്കു താഴെ സ്വർണ്ണ രോമരാജികൾ അവയ്ക്കിടയിലായി വട്ടത്തിൽ കാക്കപ്പുള്ളി……
ശങ്ക് കടഞ്ഞ കഴുത്തു….ചുവന്ന ചുണ്ടിണകൾ… കണ്ണുകൾ ഉയർത്തി മുഖത്തേക്ക് നോക്കാൻ തുടങ്ങിയതും…. ഫോണിൽ അലാറം അടിക്കുന്നത് കേട്ടാണ് അദ്രിദേവ് ഉറക്കം വിട്ടുണർന്നത്….
ഒന്ന് കൂടി ആ സ്വപ്നത്തിന്റെ അവശേഷിപ്പ് കണ്ണുകളിൽ നിറഞ്ഞു… പക്ഷെ ആ മുഖം കാണാൻ കഴിയാത്തതിന്റെ അനിഷ്ടത്തിൽ കട്ടിലിൽ നിന്നും ചാടി എഴുനേറ്റു… ഫ്രഷ് ആക്കാൻ പോയി…..
ഇന്നലെ മുത്തശ്ശനും മുത്തശ്ശിയും പറഞ്ഞു വച്ചതാണ് കല്യാണത്തിന്റെ തടസ്സം മാറാൻ എന്തൊക്കെയോ പൂജകൾ ചെയ്യണം രാവിലെ അമ്പലത്തിൽ പോകണമെന്ന്…
അദ്രി വേഗം ഗ്രീൻ കുർത്തയും കസവിന്റെ മുണ്ടും അണിഞ്ഞു താഴേക്കു വന്നു..
കൂടയിലെ അവസാന പൂവും വാരി വച്ചു മാല കൊരുത്തു വേണി… ഇതും കൂടി വിറ്റു കഴിഞ്ഞാൽ വീട്ടിൽ പോകാം…
അമ്പലത്തിൽ പതിവുകാർക്കായി വേണി കാത്തിരുന്നു..വീട്ടിൽ മുത്തശ്ശി തനിയെ ഉ ള്ളു…അച്ഛനും അമ്മയും മരിച്ച ശേഷം താങ്ങും തണലും എല്ലാം മുത്തശ്ശി ആണ്..
വീടിനടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിൽ മാല കോർക്കലാണ് വേണിയുടെ പണി.. അതിരാവിലെ അമ്പലത്തിൽ തൊഴുതു അവൾ മാല കോർക്കാൻ തുടങ്ങും.
ഒരുദിവസം പത്തു മാല എങ്കിലും പോയാലെ അവൾക്കു എന്തെങ്കിലും മിച്ചം ഉണ്ടാകു…..
എന്റെ കൃഷ്ണ ഈ മൂന്ന് മാല കൂടി വാങ്ങാൻ ആരെങ്കിലും വരണേ.. ഈ വേണിപ്പെണ്ണിനെ സഹായിക്കാൻ നീയല്ലാതെ വേറെ ആരാ..വേണി അമ്പലത്തിൽ നോക്കി കൈകൾ കൂപ്പി.
ഇന്നിനി മുത്തശ്ശി ക്കു കഷായവും പലചരക്കു കടയിൽ പൈസയും കൊടുക്കണം….
തൊട്ടടുത്തു കടയിൽ തിരിയും എണ്ണയും വിൽക്കുന്ന കുമാരേട്ടൻ അവിടേക്കു വന്നു… എന്താ മോളെ കഴിഞ്ഞില്ലേ…
ഇല്ല കുമാരേട്ടാ ഈ മൂന്ന് മാല കൂടി വിൽക്കാനുണ്ട്… ആരെങ്കിലും വരുമായിരിക്കും….. വേണി വഴിയിലേക്ക് കണ്ണും നട്ടിരുന്നു….,
പെട്ടെന്ന് ആണ് ചെമ്മൺ പാതയിലൂടെ പൊടി പറത്തിക്കൊണ്ട് ഒരു കാർ അമ്പലത്തിന് മുന്നിൽ വന്നു സഡൻ ബ്രേക്ക് ഇട്ടു നിന്നു കാറിൽ നിന്നും ഒരു ചെറുപ്പക്കാരനും ഒപ്പം പ്രായമായ ഒരു മുത്തശ്ശനും മുത്തശ്ശിയും ഇറങ്ങി.
ഐശ്വര്യം തുളുമ്പുന്ന മുഖമാണ് പ്രായമായരണ്ടുപേർക്കും….ചെറുപ്പക്കാരന്റെ മുഖത്തു ഗൗരവം….. ഏകദേശം മുപ്പതു വയസിനോട് അടുത്ത് പ്രായം കാണും……
കടക്കടുത്തേക്ക് നടന്നു വരുന്ന ആ വൃദ്ധദമ്പതിമാരെ കണ്ടു വേണി എഴുനേറ്റു നിന്നു……. കടയിൽ എത്തിയവർ അടുത്ത് നിൽക്കുന്ന പെൺകുട്ടിയെ തന്നെ നോക്കി……
ന്താ…. മുത്തശ്ശി വേണ്ടേ……
തുളസി മാല എത്ര എണ്ണം ഉണ്ട് മോളേ…….
മൂന്നെണ്ണം ഉണ്ട് മുത്തശ്ശി……..
എന്നാൽ എടുത്തോളൂ……..
വേണി താമര ഇലയിൽ വെള്ളം തളിച്ചു മൂന്ന് തുളസി മാല എടുത്തു അതിൽ വച്ചു വാഴനാരിൽ കെട്ടി അവരെ ഏൽപ്പിച്ചു….
എത്രയാ……
ഇരുന്നൂറ്റി പത്തു രൂപ…
ദേവേട്ടാ… മോൾക്ക് കാശ് കൊടുക്ക്….
മോളെ എന്റെ കൊച്ചുമോന് ഒരു വഴിപാട് ഉണ്ട്… വിവാഹ. തടസം മാറാൻ ഇരുപത്തൊന്നു നാൾ കൃഷ്ണന് തുളസി മാല , ദേവിക്ക് ചെത്തി മാലയും, മഹാദേവന് കൂവള മാലയും സമർപ്പിക്കണം…
മോൾക്ക് ബുദ്ധിമുട്ടു ഇല്ലെങ്കിൽ ദിവസവും മൂന്ന് മാല കെട്ടി നൽകാമോ…… മോൻ വരുമ്പോൾ കൊടുത്താൽ മതി… കാശ് ഇപ്പോൾ തന്നെ തന്നേക്കാം…..
അതൊന്നും വേണ്ട മുത്തശ്ശി ഞാൻ മാല തരാം…. കാശ് ഒന്നിച്ചു വേണ്ട……
അത് സാരമില്ല…. ദേവേട്ടാ മോൾക്ക് മാലക്കുള്ള മുഴുവൻ കാശും കൊടുത്തേക്കു… എനിക്കെന്തോ ഈ മോളോട് ഒരു വാത്സല്യം തോന്നുന്നു…. എന്താ മോളുടെ പേര്……..
എന്റെ പേര് വേണി….. കൃഷ്ണ വേണി…
ആഹാ കൊള്ളാല്ലോ…. ദേവൻ കാശ് എണ്ണി വേണിയെ ഏൽപ്പിച്ചു….
ആഹ്…. മോനെ പരിചയ പെടുത്തിയില്ലല്ലോ…. മോനെ അദ്രി..
വിളികേട്ട ഭാഗത്തേക്ക് നോക്കിയ അദ്രിയുടെ കണ്ണുകൾ ഒന്ന് വികസിച്ചു… എവിടെയോ കണ്ടു മറന്ന മുഖം……
മുത്തശ്ശിയുടെ അടുത്തേക്ക് വരുമ്പോൾ ഒക്കെ അദ്രിയുടെ കണ്ണുകൾ വേണിയിലായിരുന്നു….
എന്താ മുത്തശ്ശി…
മോനെ ഈ മോൾ മാല കെട്ടി വച്ചേക്കും മോൻ രാവിലെ ഇവിടെ വന്നു വാങ്ങിയാൽ മതി… എല്ലാം പറഞ്ഞു റെഡി ആകിയിട്ടുണ്ട്… എന്നാൽപോട്ടെ മോളെ.. വേണിയുടെ കവിളിൽ തഴുകി അവർ അമ്പലത്തിൽ പ്രവേശിച്ചു…..
ശ്രീകോവിലിന്റെ മുന്നിൽ നിൽക്കുമ്പോൾ അദ്രിയുടെ കണ്ണിൽ വേണിയുടെ മുഖം ആയിരുന്നു….ആ മുഖം അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു
അമ്പലത്തിൽ നിന്നും വന്ന അദ്രി നേരെ കൺസ്ട്രക്ഷൻ സൈറ്റ്ലേക്ക് പോയി… അച്ഛന്റെയും മുത്തശ്ശന്റെയും അധ്വാനത്തിൽ പടുത്തുയർത്തിയതാണ് ഈ കാണുന്നതെല്ലാം…
ഇപ്പോൾ ഇതെല്ലാം നോക്കി നടത്തുന്നത് അദ്രി ആണ്.. അവന്റെ കല്യാണം നടന്നു കാണണം അതിന്റെ അവസാന പരിശ്രമത്തിന് ജ്യോത്സ്യർ നൽകിയ പരിഹാരം ആണ് ഈ വഴിപാട്……
വർക്ക് സൈറ്റ്ൽ പോയി വേണ്ട നിർദ്ദേശം നൽകി അദ്രി നേരെ ഓഫീസിലേക്ക് തിരിച്ചു.
പെട്ടെന്ന് ആണ് “പകുതിയിൽ നിർത്തിയ ആ സ്വപ്നത്തിന്റെ ഓർമ്മകൾ അവനിലേക്ക് വീണ്ടും വന്നുചേർന്നത്.. ഇന്ന് അമ്പലത്തിൽ വച്ചു കണ്ട ആ പെൺകുട്ടി അവൾ…. അവളല്ലേ…… എന്റെ സ്വപ്നത്തിൽ വന്നത്……
ഛെ….. ഞാൻ ഇതു എന്തൊക്കെയാ ആലോചിച്ചു കൂട്ടുന്നത്…. അവളും ഞാനും തമ്മിൽ ഉള്ള അന്തരം അതെങ്കിലും നോക്കണ്ടേ……..
മുത്തശ്ശിയുടെ നിർദേശം അനുസരിച്ചു വേണി ദിവസവും അദ്രിക്കു മാലകൾ കെട്ടി നൽകി.. ഒരിക്കൽ രണ്ടുപേരും പരസ്പരം സംസാരിച്ചിട്ടില്ല.
ഒരു ദിവസം അദ്രി അമ്പലത്തിൽ എത്തുമ്പോൾ വേണിയെ കണ്ടില്ല. അടുത്ത കടയിലെ കുമാരേട്ടനോട് തിരക്കി…..
ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നു കുഞ്ഞേ.. ഞാൻ ഒന്ന് നോക്കട്ടെ…. വേണിയെ നോക്കി ഇറങ്ങിയ കുമാരേട്ടൻ കാണുന്നത്. അമ്പലകുളത്തിന്റെ അടുത്തായി വീണു കിടക്കുന്ന വേണിയെ ആണ്..
കുമാരേട്ടൻ വേഗം അദ്രിയുടെ അടുത്തെത്തി.. കുഞ്ഞേ വേണി മോളു ആ കുളപടവിൽ കിടക്കുന്നു… ഒന്ന് വന്നു നോക്കുമോ… എനിക്കാകെ പരിഭ്രമം തോന്നുന്നു….
അദ്രി വേഗം അമ്പലകുളത്തിലേക്കു ചെന്നു… അവിടെ പടവിൽ ബോധമില്ലാതെ കിടക്കുന്ന വേണിയെ ആണ്.. അവൻ ഇരു കയ്യാലെയും അവളെ കോരി എടുത്തു…. വേഗം പടവുകൾ കയറി..
കുമാരേട്ടന്റെ കടയോട് ചേർന്നുള്ള ബെഞ്ചിൽ കിടത്തി.. കുമാരേട്ടൻ വേണിയുടേ മുഖത്തേക്ക് വെള്ളം തളിച്ചു അവളെ കുലുക്കി വിളിച്ചു….. വേണി പതിയെ കണ്ണുകൾ വലിച്ചു തുറന്നു…,…
എന്താ മോളെ എന്ത് പറ്റി…. കുമാരേട്ടന്റെ ചോദ്യത്തിൽ ഒരു അച്ഛന്റ്റെ ആദി നിറഞ്ഞു…..
ഞാൻ കുളത്തിൽ താമര പൊട്ടിക്കാൻ പോയതാ സ്റ്റെപ്പിൽ കാൽ വഴുതി വീണു… നെറ്റി എന്തിലോ ഇടിച്ചു…… പെട്ടെന്ന് തല ചുറ്റുന്നത് പോലെ തോന്നി….
ഭഗവാൻ കാത്തു.. കുളത്തിൽ വീണെങ്കിൽ എന്ത് ചെയ്യുമായിരുന്നു…..
വേണി വേഗം എഴുനേറ്റു…. അദ്രിക്കായ് മാറ്റി വച്ച മാലകൾ എടുത്തു കൊടുത്തു….
എടൊ… തനിക്കു ഹോസ്പിറ്റലിൽ പോണോ…..
വേണ്ട… സാർ… എനിക്ക്.. കുഴപ്പമില്ല.. ഞാൻ സാർ നെ ബുദ്ധിമുട്ടിച്ചല്ലേ…..
പിന്നെ വലിയ ബുദ്ധിമുട്ട് ആയിരുന്നു തന്നെ എടുത്തു കൊണ്ട് വന്നു ഇവിടെ കിടത്തിയതു…. പക്ഷെ അതിൽ ഒരു സുഖം ഉണ്ടായിരുന്നു… പിന്നെ തന്റെ……. ആ…. മറുക്… അത് കാണാൻ ഭംഗി ഉണ്ട് കേട്ടോ… അതും പറഞ്ഞു അദ്രി അമ്പലത്തിലേക്ക് പോയി……
കേട്ടതു… വിശ്വസിക്കാൻ ആകാതെ വേണി തറഞ്ഞു നിന്നു… പിന്നെയുള്ള ദിവസങ്ങളിൽ അദ്രിക്കു വേണിയോടുള്ള സമീപനത്തിൽ ആകെ മാറ്റം വന്നു….
ഇരുപത്തൊന്നു ദിവസത്തെ വഴിപാട് കഴിയുന്ന നാളിൽ മുത്തശ്നും മുത്തശ്ശിയും അദ്രിയുടെ കൂടെ അമ്പലത്തിൽ എത്തിയിരുന്നു……
പൂജകൾ ഒക്കെ കഴിഞ്ഞു അവർ വേണിയുടെ അടുത്തേക്ക് വന്നു…..
ഇന്നോട് കൂടി വഴിപാട് കഴിഞ്ഞു… പിന്നെ ഒരു കാര്യം കൂടി പറയാൻ ആണ് വന്നത്.. മോനു കല്യാണം ശെരിയായി… എല്ലാം ഭഗവാന്റെ അനുഗ്രഹം….
ഞങ്ങൾ വിവാഹം ക്ഷണിക്കാൻ വരും.. മോൾ തീർച്ചയായും വരണം…. അദ്രി… വേണിയെ ഒന്ന് നോക്കുക പോലും ചെയ്തില്ല.. വേണിക്ക് എന്തോ മനസ്സിൽ വല്ലാത്ത ഭാരം അനുഭവപ്പെട്ടു…. എന്നാൽ ഞങ്ങൾ ചെല്ലട്ടെ മോളെ……
അന്ന് പതിവിലും നേരത്തെ മാലകൾ വിറ്റു വേണി വീട്ടിലെത്തി… മുത്തശ്ശൻ അവളുടെ വരവും പ്രതീക്ഷിച്ചു ഇരുന്നു…..
ആഹാ വന്നോ മുത്തശ്ശന്റെ കുട്ടി.. ഇതെന്താ മുഖത്തിന് ഒരു വാട്ടം….
ഒന്നുമില്ല മുത്തശ്ശ.. എന്നാൽ ഇവിടെ വന്നിരിക്കു.. മുത്തശ്ശൻ ഒരു കാര്യം പറയട്ടെ… നാളെ മോളെ കാണാൻ ഒരു കൂട്ടരു വരുന്നുണ്ട്..
എന്നെ കാണണോ.. എന്തിനു….
അത് പെണ്ണ് കാണാൻ.. അവർ മോളെ അമ്പലത്തിൽ വച്ചു കണ്ടു ഇഷ്ടപ്പെട്ടു വരുന്നത…. ഇന്നിവിടെ വന്നിരുന്നു…
നമ്മുടേ എല്ലാ കാര്യവും അറിയാം.. മോൾ മുടക്കു പറയരുത്.. ഇതു നടന്നാൽ എന്റെ കുഞ്ഞ് രക്ഷപെടും.. ഈ വയസ്സന് മോൾ സന്തോഷം ആയിട്ട് ഇരിക്കുന്നത് കണ്ടിട്ട് സ്വസ്ഥം ആയിട്ട് കണ്ണടക്കാം.
എന്നാലും മുത്തശ്ശ…..
മോൾ ഒന്നും പറയേണ്ട……
വേണിക്ക് എന്തോ പെട്ടെന്ന് അദ്രിയുടെ മുഖം ആണ് ഓർമവന്നത്…. അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി……
രാവിലെ മുത്തശ്ശൻ വേണിയുടെ കയ്യിൽ ഒരു കവർ വച്ചുകൊടുത്തു. മോൾ ഇതു ഉടുത്താൽ മതി…..
ഇതെന്താ മുത്തശ്ശ……
തുറന്നു നോക്ക്. എന്നിട്ട് ഇതും ഉടുത്തു വേം റെഡി ആയിട്ട് നിൽക്കു.. അവരിപ്പോൾ വരും….
മനസില്ല മനസോടെ വേണി പാക്കറ്റ് മായി മുറിയിലേക്ക് പോയി…
പുറത്തു കാറിന്റെ ശബ്ദം കേട്ടതും മുത്തശ്ശൻ വേഗം പുറത്തേക്കു വന്നൂ…. അദിതികളെ അകത്തേക്ക് ക്ഷണിച്ചു….
ചായയുമായി അവർക്ക് അടുത്തേക്ക് വരുമ്പോൾ വേണി മുഖം താഴ്ത്തി നിന്നും…
മോൾക്ക് ഞങ്ങളെ ആരെയും കാണേണ്ടേ……
പെട്ടെന്ന് ആ ശബ്ദം കേട്ടു നോക്കിയ വേണി ഞെട്ടിപ്പോയി…….
മുത്തശ്ശി………..
ഞങ്ങൾ ആണ് മോളെ കാണാൻ വന്നത്… ഞങ്ങടെ കൊച്ചുമോന് മോളെ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു……. ആദ്യം കണ്ടപ്പോൾ എനിക്കും മോളെ ഒരുപാട് ഇഷ്ടായി…..
എന്തായാലും ജ്യോൽസ്യൻ പറഞ്ഞത് വെറുതെ ആയില്ല… അല്ലെ ദേവേട്ടാ…… അടുത്ത ഒരു മുഹൂർത്തം നോക്കി നമുക്ക് അത് നടത്താം അല്ലെ…….
മോളെന്താ ഇങ്ങനെ അന്തം വിട്ടു നിൽക്കുന്നെ… മോൾക്ക് വിശ്വാസം ആയില്ലേ……. ഇതൊന്നും….
ഞാൻ ഒന്നും അറിഞ്ഞില്ല……
അദ്രി ഒന്നുരണ്ടു ദിവസം മുന്നേ ആണ് മോളെ ഇഷ്ട്ടം ആണെന്ന് പറഞ്ഞെ… ഞങ്ങൾക്കും സമ്മതം.. മോളുടെ മുത്തശ്ശനോട് പറഞ്ഞപ്പോൾ ആൾക്കും ഇഷ്ട്ടം ആണ്.. അതാണ് ഉടനെ ഞങ്ങൾ വന്നത്……..
അദ്രി വേണിയുടെ അടുത്തേക്ക് വന്നു… എനിക്ക് തന്നോട് ഒന്നു സംസാരിക്കണം…
രണ്ടുപേരും കൂടി മുറ്റത്തേക്ക് ഇറങ്ങി.. ചെമ്പകചോട്ടിൽ ചെന്നു നിന്നു…..
ഡോ…. താൻ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ.. എന്നെ ഇഷ്ടമല്ലേ….. വേണി മുഖം ഉയർത്തി അദ്രിയെ നോക്കി…..
ഇങ്ങനെ നോക്കല്ലേ വേണി….. ഞാൻ കാണുന്ന സ്വപ്നങ്ങളിൽ നിയായിരുന്നു പെണ്ണെ… നിന്നെ അന്ന് അമ്പലത്തിൽ വച്ചു ആദ്യം കണ്ടപ്പോ നീ എന്റെ മനസ്സിൽ കയറി പറ്റിയതാ…
ഞാൻ എന്നും സ്വപ്നത്തിൽ കാണുന്നതാ….. എന്തായാലും വഴിപാട് വെറുതെ ആയില്ല…. എനിക്ക് ഇഷ്ടമാണ്….. കൃഷ്ണ വേണിയെ…… ഇനി തന്റെ സമ്മതം അറിയണം…… പറ വേണി എന്നെ ഇഷ്ടമാണോ…..
വേണിയുടെ മുഖം ചുവന്ന റോസാപൂ പോലെ തുടുത്തു…… ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…..
എന്താണ്….. പെണ്ണെ….. ചുവന്നു തുടുത്തല്ലോ…. സമ്മതമല്ലേ ഈ അദ്രിദേവിന്റെ പെണ്ണാവാൻ….. അദ്രി വേണിയെ വലിച്ചു നെഞ്ചോട് ചേർത്തു…
ഇന്നാണ് ആ വിവാഹം….. അദ്രിയുടെ താലിക്കും സിന്ദൂരത്തിനും വേണി അവകാശി ആകുന്ന സുദിനം… ശ്രീകോവിലിന്റെ മുന്നിൽ നിൽക്കുമ്പോൾ ഇരുവരുടെയും ഹൃദയം സന്തോഷത്താൽ നിറഞ്ഞു…..