ഒരു പുതപ്പിനുള്ളിൽ പരസ്പരം പുണർന്നു കിടക്കുമ്പോൾ, രണ്ടുപേരുടെയും കണ്ണുകൾ തനിയെ അടഞ്ഞുപോയി..

(രചന: സൂര്യ ഗായത്രി)

ആ ac മുറിയിൽ അവന്റെ മാറിൽ ചേർന്നുകിടക്കുമ്പോൾ അവൾക്കു ഒട്ടും തന്നെ പശ്ചാതാപം തോന്നിയില്ല.

ac യുടെ തണുപ്പിലും ചൂടുപ്പിച്ച ശരീരത്തിലേക്കു അവൻ പിന്നെയും വസന്തം വിരിയിക്കുമ്പോൾ അവനിൽ അടിമപ്പെട്ടു അവളും കിടന്നു…

അഞ്ചു വർഷത്തെ പ്രണയം. അത് അവസാനിക്കുന്നതു ഇങ്ങനെ ആക്കട്ടെ… വീട്ടുകാർ ഒരുവിധത്തിലും ഒന്നിക്കാൻ അനുവദിക്കുന്നില്ല… സലാം അന്യമതസ്ഥൻ ആയിരുന്നു അതുതന്നെയായിരുന്നു ഇരുവീട്ടു കരുടെയും പ്രശ്നം…..

ജാതിയും മതവും പറഞ്ഞു പിരിക്കുമ്പോൾ ഒരിക്കലും ഒന്നാകാൻ കഴിയാതെ തങ്ങളുടെ ജീവിതം.

എത്രയൊക്കെ പ്രശ്നം ഉണ്ടാക്കിയിട്ടും ആരും സമ്മതിക്കുന്നില്ല…

പത്താം ക്ലാസ് മുതലാണ് സലാമിന്റെ പരിചയപെടുന്നത്… ക്ലാസ് മാറി വരുമ്പോൾ അവനുമുണ്ട് ആ ക്‌ളാസിൽ…

ആദ്യമൊക്കെ നല്ല സുഹൃത്തുക്കൾ ആയിരുന്നു.. പിനീട് എപ്പോഴോ തമ്മിൽ ഇഷ്ടമായി…ആരും അറിയാതെ മൂന്ന് വർഷക്കാലം കൊണ്ടുനടന്നു..ഒടുവിൽ ഒരു ദിവസം സലാമിനൊപ്പം ഭക്ഷണം കഴിക്കുമ്പോൾ കുഞ്ഞേട്ടൻ കാണാൻ ഇടയായി

റെസ്റ്റോറന്റ്ൽ വച്ചുതന്നെ അടിപിടി ആയി എന്നെയും വിളിച്ചുകൊണ്ടു വീട്ടിലേക്കു പോയി. ഒടുവിൽ വീട്ടുതടങ്കലിൽ ആയിരുന്നു… കൂടെ ദേഹോപദ്രവവും.

നിവർത്തിയില്ലാതെ പട്ടിണി കിടന്നു..എന്നിട്ടും പ്രയോജനം ഉണ്ടായില്ല അച്ഛന്റെയും അമ്മയുടെയും ഏട്ടന്മാരുടെയും വാശി തീർന്നില്ല.

അന്യ ജാതിയിൽ പെട്ടെരാളുടെ ഒപ്പം കുഞ്ഞിപ്പെങ്ങളെ അയക്കില്ലെന്നു വാശി. പട്ടിണികിടന്ന് ഒടുവിൽ ശരീരം ശോഷിച്ചു. പിന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി ട്രിപ്പ് ഇടേണ്ട അവസ്ഥയായി.

എക്സാം എടുത്തു ഹാൾടിക്കറ്റ് വാങ്ങാൻ പോലും വിടില്ല എന്ന വാശി. കോളേജിൽ നിന്നും പ്രിൻസിപ്പാളും മറ്റും വിളിച്ച് കാര്യം അന്വേഷിച്ചപ്പോൾ ചേട്ടന്റെ ഒപ്പം പോയി ഹാൾടിക്കറ്റ് വാങ്ങാൻ അനുമതി കിട്ടി. അങ്ങനെയാണ് കോളേജിൽ എത്തുന്നത്…

കോളേജിൽ എത്തുമ്പോൾ തന്റെ സീനിയർ ആയ സലാമിനെ കാണാൻ കഴിഞ്ഞില്ല. ഫ്രണ്ട്സിനോട് സംസാരിക്കാൻ പോലും ഏട്ടൻ അനുവദിച്ചില്ല..

ഒടുവിൽ സലാമിനെ കാണാൻ കഴിയാതെ വീട്ടിലെത്തുമ്പോൾ സങ്കടം കൊണ്ട് ഹൃദയം പൊടിഞ്ഞു പോകുന്നതായി തോന്നി.

എക്സാമിനും കുഞ്ഞേട്ടനോടൊപ്പം പോയാൽ മതിയെന്നായി …

ഏട്ടൻ ക്ലാസ്സിൽ കയറ്റി വിട്ടതിനുശേഷം പുറത്തു കാത്തുനിൽക്കും… എക്സാം കഴിഞ്ഞ ഉടനെ ഏട്ടന്റെ ഒപ്പം കാറിൽ കയറി തിരികെ പോരണം..

ലാസ്റ്റ് എക്സാം വരെയും സലാമിനെ കാണാൻ കഴിഞ്ഞില്ല… കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്ന് നേരത്തെ കണക്ക് കൂട്ടി. ഒരു ലെറ്റർ എഴുതിവെച്ചിരുന്നു. ഫ്രണ്ട്സിന്റെ കൈയിൽ ഏൽപ്പിച്ചിട്ടാണ് തിരികെ മടങ്ങിയത്.. സലാമിന് കൊടുക്കണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു..

ലെറ്റർ കിട്ടുമ്പോൾ എന്നെ വിളിക്കുന്നതിനായി രഹസ്യമായി ഒരു മൊബൈൽ നമ്പറും അതിൽ ചേർത്തിരുന്നു..

കൂട്ടുകാരിയുടെ കയ്യിൽ നിന്നും ഒരു ദിവസത്തേക്ക് അവളുടെ ഒരു സിംകാർഡ് കടം വാങ്ങിയതായിരുന്നു.. അത് മറ്റൊരു സുഹൃത്തിന്റെ കുഞ്ഞു ഫോണിൽ ഇട്ട് ഒളിച്ചു സൂക്ഷിക്കുകയും ചെയ്തു…

രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ. ഏകദേശം 12 മണിയോടടുത്താണ്… ഫോണെടുത്ത് സലാമിനെ വിളിച്ചത്.

മാസങ്ങളായി കാണാതിരുന്നതിന്റെ മുഴുവൻ പരിഭവവും അന്ന് പറഞ്ഞുതീർത്തു..

അന്ന് വെളുപ്പിന് നാലുമണി കഴിയുമ്പോൾ വീടിനടുത്തുള്ള അമ്പലത്തിന്റെ സമീപത്ത് വരണമെന്നും താൻ അവിടെ കാണുമെന്നും ഉറപ്പു കൊടുത്തു.

പിന്നീട് നാലു മണിയാകാൻ കാത്തിരുന്നു. അത്യാവശ്യം വേണ്ട ഒന്ന് രണ്ട് ജോഡി ഡ്രസ്സ് ഒരു ബാഗിനുള്ളിൽ എടുത്തുവച്ചു. ഒന്ന് രണ്ട് ദിവസത്തേക്ക് വേണ്ട രൂപയും കയ്യിൽ കരുതി.

വെളുപ്പിനെ നാല് മണിയോടുകൂടി മുറിയിൽ നിന്നും പതിയെ ഇറങ്ങി. പിൻഭാഗത്ത് കൂടിയുള്ള ഊടു വഴിയിലൂടെ അമ്പലത്തിനു മുന്നിൽ എത്തി. അവിടെ എത്തുമ്പോൾ കണ്ടു അരയാലിന്റെ ചുവട്ടിൽ മാറിനിൽക്കുന്ന സലാമിനെ…

ഓടിച്ചെന്നപാടെ ആ മാറിലേക്ക് വീണു പൊട്ടിക്കരയുകയായിരുന്നു.

എന്തിനാ ശില്പ കരയുന്നത്.. ഇനി ഇവിടെ നിന്ന് സമയം കളയണ്ട നമുക്ക് വേഗം പോകാം. ഞാൻ എന്റെ ഒരു ഫ്രണ്ടിന്റെ ബൈക്ക് വാങ്ങിയിട്ടുണ്ട്…

എത്രയും പെട്ടെന്ന് നമുക്ക് ഇവിടുന്ന് കടക്കണം…

ബൈക്ക് നേരെ റെയിൽവേ സ്റ്റേഷനിലേക്കാണ് പോയത്.. അവിടെ നിന്നും ട്രെയിനിൽ വയനാട്ടിലേക്കു..

ട്രെയിനിൽ ഇരിക്കുമ്പോൾ ഇരുവരും തങ്ങളുടെ കൈകൾ കൊരുത്തു പിടിച്ചു.. ഒരുമിച്ചു ജീവിക്കാൻ സമ്മതിക്കിലെങ്കിൽ നമുക്ക് ഒരുമിച്ച് മരിക്കാം. ജാതിയുടെയും മതത്തിന്റെയും പേരിൽ സ്നേഹിക്കുന്ന മനസ്സുകളെ തമ്മിൽ ഇവർ ഒരുമിക്കാൻ സമ്മതിക്കില്ല.

നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. ഒരുമിച്ച് ജീവിക്കുന്ന ഒരുപാട് സ്വപ്നങ്ങൾ കണ്ടതാണ് ഇനി അതൊന്നും മറക്കാൻ കഴിയില്ല.

ഇങ്ങനെ ഒരു സാഹസത്തിന് ഞാൻ ഒരിക്കലും മുതിരില്ലായിരുന്നു. പക്ഷേ നിന്നെ നഷ്ടപ്പെടുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.

വയനാട്ടിൽ എന്റെ ഒരു സുഹൃത്ത് ഉണ്ട് തൽക്കാലം നമുക്ക് അവന്റെ ഒപ്പം കൂടാം. നിന്റെ കയ്യിലുള്ള മൊബൈൽ ഓഫ് ചെയ്ത് പുറത്തേക്ക് എറിഞ്ഞേക്കു… സൽമാനും അവന്റെ കയ്യിലുള്ള മൊബൈൽ ഓഫ് ചെയ്ത് പുറത്തേക്ക് എറിഞ്ഞു.

ഏകദേശം രാത്രിയോടുകൂടി ഇരുവരും വയനാട്ടിൽ എത്തിച്ചേർന്നു. മൊബൈൽ നഷ്ടപ്പെടുത്തുന്നതിന് മുമ്പ് തന്നെ ഏകദേശം സമയം സുഹൃത്തിനെ വിളിച്ച് അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അല്പസമയം കാത്തു നിന്നപ്പോൾ തന്നെ അവനെ കണ്ടെത്തി.

അവന്റെ ഒപ്പം പോകുമ്പോൾ മനസ്സിൽ സമാധാനം ഉണ്ടായിരുന്നു. രണ്ടുപേർക്കും ഫ്രഷ് ആവാനുള്ള സൗകര്യങ്ങളെല്ലാം കൂട്ടുകാരൻ ചെയ്തു കൊടുത്തു. ഫ്രഷായി വന്നവർക്ക് കഴിക്കുന്നതിനായി വയറു നിറയെ ഭക്ഷണവും കൊടുത്തു.

രണ്ടുപേരും അന്നത്തെ ദിവസം സുഖമായി കിടന്നുറങ്ങി

അടുത്ത ദിവസം രാവിലെതന്നെ അടുത്തുള്ള അമ്പലത്തിൽ പോയി ഇരുവരും വിവാഹം ചെയ്തു ചെറിയൊരു താലികെട്ടും രജിസ്റ്ററിൽ ഒരു ഒപ്പും…….

ഉച്ചയ്ക്ക് കൂട്ടുകാരന്റെ അമ്മ ഉണ്ടാക്കിയ കുഞ്ഞി സദ്യയും കഴിച്ച്…

വൈകുന്നേരം ചായയും കുടിച്ച് ഇരിക്കുമ്പോഴാണ്….. കൂട്ടുകാരന്റെ ഫേസ്ബുക്കിലും സോഷ്യൽ മീഡിയയിലും രണ്ടുപേരുടെയും ഫോട്ടോ വെച്ച് പരസ്യം കൊടുത്തിരിക്കുന്നു…

അതുമാത്രം മതിയായിരുന്നു ഒരു കൊടുങ്കാറ്റായി ആഞ്ഞു വീശാൻ…

സുഹൃത്തിനെയും പരിചയമുള്ളവരൊക്കെ വിളിച്ച് അന്വേഷിച്ചു..

പഠിക്കുന്ന കാലത്ത് നിന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നില്ലേ ഇപ്പോൾ അവനുമായി നിനക്ക് കണക്ഷൻ ഒന്നുമില്ല…

അതല്ല നിന്റെ അടുത്ത് എവിടേക്കാണ് അവര് പോയതെന്ന് പറഞ്ഞെങ്കിൽ ആ വിവരം ഞങ്ങളോട് കൂടി പറയണം.. ഒന്നുമില്ലെങ്കിലും നമ്മൾ നമ്മുടെയൊക്കെ കഴിവ് തെളിയിക്കണം…. നമ്മുടെ ജാതി പേര് നിലനിർത്തണം…

എന്തെങ്കിലും വിവരം അറിയുന്നെങ്കിൽ ഞാൻ വിളിച്ചു പറയാം എന്നു പറഞ്ഞ് അവൻ ഫോൺ കട്ടാക്കി….

എന്തായാലും ഇന്നു ഇത്രയും സമയമായില്ലേ. നിങ്ങൾ സമാധാനമായി കിടന്നുറങ്ങാൻ നോക്ക് നമുക്ക് നാളെ എന്തെങ്കിലും ചെയ്യാം.

തങ്ങൾക്ക് ആശ്രയം തന്നതിന്റെ പേരിൽ ആ നല്ലവനായി ചെറുപ്പക്കാരന് ആപത്തൊന്നും ഉണ്ടാകരുതെന്ന് ശില്പയും സലാമും തീരുമാനിച്ചു…

രാവിലെ രണ്ടുപേരും എഴുന്നേറ്റു കുളിച്ച് ഭക്ഷണവും കഴിച്ചുകൊണ്ട് ബാഗുമായി ഇറങ്ങി..

അല്ല നിങ്ങൾ എന്താ ഇത് ഇത്ര രാവിലെ തന്നെ എവിടേക്കാ…

ഒരു ആശ്രയവും ഇല്ലാതിരുന്ന ഞങ്ങൾക്ക് നീയൊരു അഭയ സ്ഥാനവും ഭക്ഷണവും തന്നു ഇനിയും ഞങ്ങൾ ഇവിടെ നിന്ന് നിന്നെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല.. അതുകൊണ്ട് എന്തായാലും ഞങ്ങൾ ഇവിടെ നിന്ന് പോകുന്നു.

ഇങ്ങനെ എടുത്തുചാടി ഒരു തീരുമാനം എടുക്കണോ…. നിങ്ങൾ ഇവിടെ നിൽക്കുന്നത് കൊണ്ട് ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല…

അമ്മയും മകനും പറയുന്നത് കേട്ടപ്പോൾ ഇരുവരും അവരുടെ മുഖത്തേക്ക് നോക്കി.
ഞങ്ങളുടെ നിന്നാൽ നിങ്ങൾക്ക് അത് ആപത്താണ് അതുകൊണ്ട് എതിർപ്പ് ഒന്നും പറയരുത് ഞങ്ങൾ പോകും…

രണ്ടുപേരും യാത്ര ചോദിച്ചു പോകുമ്പോൾ അമ്മയുടെയും മകന്റെയും കണ്ണുകൾ നിറഞ്ഞു.

ഹോട്ടൽ മുറിയിൽ ഇരുവരുടെയും ശരീരങ്ങൾ ഒന്നായി.

ഒരു പുതപ്പിനുള്ളിൽ പരസ്പരം പുണർന്നു കിടക്കുമ്പോൾ… രണ്ടുപേരുടെയും കണ്ണുകൾ തനിയെ അടഞ്ഞുപോയി…….

വൈകുന്നേരം ആയിട്ടും റൂമിൽ നിന്നും ആരും പുറത്തേക്ക് വരുന്നത് കാണാഞ്ഞ് റൂം ബോയ് ഡോറിൽ ചെന്ന് മുട്ടി വിളിച്ചു.. ഒന്ന് രണ്ട് തവണ മുട്ടിയിട്ട് അനക്കം ഒന്നും ഇല്ലാതായപ്പോൾ അയാൾ ആളെക്കൂട്ടി ഡോർ ചവിട്ടി പൊളിച്ചു..

നോക്കുമ്പോൾ രണ്ടുപേരും പരസ്പരം പുണർന്നു ബെഡിൽ കിടക്കുന്നു. തട്ടി വിളിച്ചു നോക്കുമ്പോൾ അനക്കമില്ല.. വായിലൂടെ ചോര ഒഴുകിയിരിക്കുന്നു..

ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ അടുത്തായി ഉണ്ട്. ബാങ്ക് പരിശോധിച്ചപ്പോൾ കിട്ടിയ ഡീറ്റെയിൽസിൽ നിന്നും ഉള്ള അഡ്രസ്സിൽ ഇരുവരുടെയും വീട്ടുകാരെ വിവരമറിയിച്ചു …

ഇരു വീട്ടുകാരും എത്തി ബോഡി ഐഡന്റിഫയ് ചെയ്തു .. പോസ്റ്റുമോർട്ടം ചെയ്ത ശരീരങ്ങൾ മോർച്ചറിയിൽ നിന്ന് ഇരു കുടുംബക്കാരും ഏറ്റുവാങ്ങി രണ്ടുവഴിക്കായി പിരിഞ്ഞു….

ജീവത്തിൽ തങ്ങളെ തോൽപ്പിച്ചവർക്കു മുന്നിൽ അവർ മരണത്തിലൂടെ ഒന്നായി പ്രതികാരം ചെയ്തു….. പ്രണയം ചിലപ്പോൾ അങ്ങനെയുമാണ്.