മതിയടി ഒരുങ്ങിയത് അവിടെ നിന്നെ പെണ്ണുകാണിക്കാൻ അല്ല കൊണ്ട് പോകുന്നത്..

നിഖില
(രചന: Sree Kumar Sree)

“നിഖിലേ നാളെയാണ് നിന്റെ ശ്രീയേട്ടന്റെ വീട്ടിലേക്ക് നമ്മൾ പോകാമെന്നു പറഞ്ഞ ദിവസം… നീയത് മറന്നു പോയോ ഡി..”

“മറന്നിട്ടൊന്നുമില്ല അഞ്ചു കുട്ടി.. നിനക്ക് ഓർമ്മയുണ്ടോ എന്ന് ഞാനൊന്ന് പരീക്ഷിച്ചതല്ലേ.. നമുക്ക് നാളെ ശ്രീയേട്ടന്റെ വീടുകാണാൻ പോകാം.. അമലേ നീ യും വരാമെന്നു സമ്മതിച്ചതല്ലേ ”

വരുന്നെഡി….. വന്നില്ലെങ്കിൽ പിന്നെ നമ്മൾ കൂട്ടുകാരികളാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം.. നിഖിലയും അമലയും അഞ്ജുവും ജനറൽ ഹോസ്പിറ്റലിലെ നഴ്സമാരാണ്…

നിഖിലയുടെ ഫ്രണ്ടായ ശ്രീജേഷ് എന്ന ശ്രീയെ കാണാൻ പോകുന്നതിനു വേണ്ടിയുള്ള ചർച്ചയാണ് നടന്നു കൊണ്ടിരിക്കുന്നത്….

“നാളെ രാവിലെ മക്കൾ എല്ലാവരും റെഡി ആയിക്കോ നമ്മൾ നാളെ അവിടെ പോകുന്നു…”

നീ ഇത് ശ്രീയേട്ടനെ വിളിച്ചു പറഞ്ഞോ അഞ്ജു ചോദിച്ചു….

ഇല്ല ഒരു സർപ്രൈസ് കൊടുക്കാം..

അപ്പോൾ ശരിയെന്നാൽ good night….

ലൈറ്റ് ഓഫ്‌ ചെയ്തു കിടക്കയിലേക്ക് കിടന്നു… കിടന്നിട്ട് ഉറക്കം വരുന്നില്ല…നിഖില ശ്രീയെ ആദ്യമായി കണ്ട നിമിഷം മനസ്സിൽ ഓർത്തു….

ഹോസ്പിറ്റലിലെ ഡ്യൂട്ടിക്കിടയിൽ വെച്ചാണ് ആദ്യമായി ശ്രീയേട്ടനെ കാണുന്നത്….

ആദ്യമായി കാണുമ്പോൾ ശ്രീയേട്ടൻ ഒരു ചേച്ചിയോട് സംസാരിക്കുന്നതായിട്ടാണ് കണ്ടത്….

അവർ ആരും ഇല്ലാത്ത ഒരു സ്ത്രീ ആയിരുന്നു അവരുടെ ഭർത്താവിന് പെട്ടെന്ന് ഒരു സർജറി ചെയ്യണം എന്ന് പറഞ്ഞു അപ്പോൾ 2 യൂണിറ്റ് ബ്ലഡ്‌ അവർക്ക് വേണമായിരുന്നു അതിനെ പറ്റിയായിരുന്നു സംഭാഷണം….

ചേച്ചി പേടിക്കണ്ട ബ്ലഡ് നമുക്ക് അറേഞ്ചു ചെയ്യാം…

എനിക്കു ആരും ഇല്ല മോനെ ആകെ ഉള്ള ഒരാളാണ് അകത്തു ഓപ്പറേഷനു കേറ്റിയിരിക്കുന്നത് ആ ചേച്ചി കരഞ്ഞു കൈ കൂപ്പി കൊണ്ട് സഹായം അഭ്യർത്ഥിച്ചു….

ശ്രീയേട്ടൻ പറഞ്ഞു….

ഞാൻ ബ്ലഡ്‌ തരാം… ഫോൺ എടുത്തു കൂട്ടുകാരനെ വിളിച്ചു…

ഡാ അളിയാ എവിടുണ്ട്…

നീ എത്രയും പെട്ടെന്ന് ജില്ലാ ആശുപത്രിയിലോട്ട് വാ….

കൂട്ടുകാരൻ വന്നു കാര്യങ്ങൾ പറഞ്ഞു ബ്ലഡ്‌ കൊടുത്തു….

തിരികെ പോരാൻ നേരം കുറച്ചു പൈസ അവരുടെ കൈയിൽ കൊടുത്തു ഒപ്പം ഫോൺ നമ്പരും കൊടുത്തു എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കണം എന്ന് പറഞ്ഞു….

പിന്നെ അന്വേഷിച്ചപ്പോഴാണ് ശ്രീയേട്ടന്റെ അമ്മ വീണു കാല് മുറിഞ്ഞു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയേക്കുവാണെന്നും അമ്മയ്ക്ക് കൂട്ട് നിൽക്കാൻ വന്നതാണെന്നും മനസിലായത്….

പിന്നീട് ആ വാർഡിൽ പോകുകയും മരുന്ന് കൊടുക്കുകയും ചെയ്യുന്നതിലൂടെ ഞാൻ ശ്രീയേട്ടന്റെ അമ്മയുമായി പെട്ടെന്ന് തന്നെ അടുത്തു കൂട്ടായി….

അമ്മ വഴി ശ്രീയേട്ടനെ കൂടുതൽ കാര്യങ്ങൾ അറിയുകയും മനസിലാക്കുകയും ചെയ്തു….

പിന്നെ പിന്നെ ആളുമായി കൂട്ടായി നല്ല സുഹൃത്തുക്കളായി…

മുറിവ് ഏകദേശം ഉണങ്ങിയതിന് ശേഷം ഹോസ്പിറ്റലിൽ നിന്ന് അമ്മ ഡിസ്ചാർജ് ആയി….

വീട്ടിലോട്ടു പോകാന്നേരം അമ്മ എന്റെ കൈയിൽ പിടിച്ചു ചോദിച്ചു ഇടയ്ക്കു സമയം കിട്ടുമ്പോൾ എന്നെ കാണാൻ വീട്ടിലേക്ക് വരണേ എന്ന് പറഞ്ഞു അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു…..

ആ ക്ഷണം സ്വീകരിച്ചു നാളെ പോവുകയാണ് ….

ഉറങ്ങിയത് എപ്പോഴാണെന്ന് ഓർമ്മയില്ല..പിറ്റേ ദിവസം രാവിലെ അഞ്ചു വിളിച്ചുണർത്തിയപ്പോഴാണ് കണ്ണ് തുറന്നത്..

ഓടി പിടഞ്ഞു കുളിച്ചു റെഡിയായിട്ടും.. രണ്ടു സുന്ദരികളുടെയും ഒരുക്കം കഴിഞ്ഞിരുന്നില്ല…

എടി അഞ്ജു ഒന്ന് വേഗം വാടി…

രാവിലെ തുടങ്ങിയതാ അവളുടെ ഒരു ഒരുക്കുമാണ് ഇത് വരെ കഴിഞ്ഞില്ല…

മതിയടി ഒരുങ്ങിയത് അവിടെ നിന്നെ പെണ്ണുകാണിക്കാൻ അല്ല കൊണ്ട് പോകുന്നത്…. ഞാൻ കുറച്ചു ഗ്ലാമർ ആകട്ടെടി എന്നെ കാണുമ്പോൾ അങ്ങേർക്ക് വല്ല പ്രേമവും തോന്നിയാലോ….

പുന്നാര മോളെ ആ കഞ്ഞി അങ്ങ് വാങ്ങി വെച്ചേക്ക് കേട്ടോ ആ പൂതി അങ്ങ് മനസ്സിൽ വെച്ച മതി ഹും….

അപ്പോൾ നിനക്കു ശ്രീയേട്ടനെ ഇഷ്ടമാണ്… അഞ്ജു ചോദിച്ചു….

ആ അതെ…. നിഖില പറഞ്ഞു….

ഒന്ന് നിർത്തു രണ്ടാളും വാ പോകാം ഇറങ്ങു…അമല പറഞ്ഞു… അഡ്രസ് മെഡിക്കൽ റെക്കോർഡ് സിൽ നിന്ന് തപ്പിയെടുത്തു..നിഖിലയുടെ കാറിൽ യാത്രയായി… വഴി നീളെ ചോദിച്ചു തപ്പി പിടിച്ചു വീട്ടിൽ ചെന്നു…

അവിടെ ചെന്നു പരിസരം ആകെപ്പാടെ ഒന്ന് നീരിക്ഷിച്ചു … പരിശരം മൊത്തം നല്ല വൃത്തിയായിട്ടിരിക്കുന്നു… വീടിന്റെ മുറ്റത്തു ഒരു പന്തൽ വലിച്ചു കെട്ടി അവിടെ ജോലി ചെയ്യുവായിരുന്നു ശ്രീയേട്ടൻ….

പെട്ടെന്ന് ഞങ്ങളെ കണ്ടപ്പോ ആള് ഒന്ന് ചിരിച്ചു… എന്നിട്ട് അകത്തോട്ടു ക്ഷണിച്ചു ഇരുത്തി…. നിങ്ങൾ ഇരിക്കു ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം എന്ന് പറഞ്ഞു തിരിഞ്ഞപ്പോൾ അമ്മയെ അന്വേഷിച്ചു….

അമ്മ അകത്തു മുറിയിൽ കിടക്കുന്നുണ്ട് അങ്ങോട്ട് ചെന്നോളൂ….. ഞാൻ അപ്പോഴേക്കും കുടിക്കാൻ ചായ എടുത്തു കൊണ്ട് വരാം…

അമ്മയുടെ അടുത്ത് ചെന്നു കുശലം പറയുന്നതിനിടയിൽ ചോദിച്ചു അമ്മയാണോ ഈ വീടിന്റെ പരിശരം ഇത്ര വൃത്തിയായി സൂക്ഷിക്കുന്നത്…..

അല്ല മോളെ അതു അവനാണ്….

പുറകിൽ കുറച്ചു കൃഷി യുണ്ട് അതും അവനാണ് നോക്കുന്നത്….

അമ്മയോട് വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കെ ചായ കൊണ്ട് തന്നു…..

നിങ്ങൾ ഒന്ന് വിളിച്ചിട്ട് വന്നിരുന്നു എങ്കിൽ ഞാൻ എന്തെങ്കിലും ഉണ്ടാക്കി വെച്ചേനെ… ഇപ്പോൾ കുറച്ചു ഭക്ഷണമേ ഉള്ളു…

അതൊന്നും സാരമില്ല ഏട്ടാ ഞങ്ങൾ ഉണ്ടാക്കിക്കോളാം…..

ഹേയ് നിങ്ങൾക്ക് അതൊരു ബുദ്ധിമുട്ട് ആവില്ലേ…

ഒരു ബുദ്ധിമുട്ടും ഇല്ല മോൻ പോയി… ചെയ്തു കൊണ്ടിരുന്ന വർക്ക്‌ ചെയ്യു…. അടുക്കള ഞങ്ങൾ ഏറ്റെടുത്തു….. നിഖില പറഞ്ഞു….

ഫുഡ്‌ എല്ലാം ഉണ്ടാക്കി കഴിച്ചു കഴിഞ്ഞു വൈകുന്നേരം ആയപ്പോ പോകാൻ ഇറങ്ങി…. ഇടക്ക് വരാമെന്നു പറഞ്ഞു…. ശ്രീയേട്ടന്റെ ഫോൺ നമ്പർ വാങ്ങി അവിടുന്നു നിന്ന് ഇറങ്ങി….

കുറച്ചു ദിവസങ്ങൾക്കു ശേഷം….

ശ്രീയേട്ടൻ വിളിച്ചു…

ഹലോ നിഖില…

പറയു ശ്രീയേട്ടാ…

നിഖില ഞാറാഴ്ച ഫ്രീ ആണോ…

അതേലോ…

എന്താ ശ്രീയേട്ടാ കാര്യം…

അതു നിഖില അമ്മയെയും കൊണ്ട് പുറത്തു പോയിട്ട് കുറച്ചു നാളായി തനിക്ക് തിരക്കും വിരോധവും ഇല്ലെങ്കിൽ ഇവിടെ വരെ ഒന്ന് വരാമോ….

അതിനെന്താ വരാലോ…

പക്ഷെ എങ്ങനെ പോകും നിഖില ചോദിച്ചു…

അതു നമ്മുക്ക് ഒരു ഓട്ടോ വിളിക്കാം…

വേണ്ട ഓട്ടോ ഒന്നും വിളിക്കണ്ട ഞാൻ കാറുമായി വരാം…. ഡോ അതു തനിക്കൊരു ബുദ്ധിമുട്ട് ആവില്ലേ….

എനിക്കൊരു ബുദ്ധിമുട്ടുമില്ല…

ഞാറാഴ്ച രാവിലെ തന്നെ നിഖില വന്നു….

അമ്മയെ ഒരുക്കി വണ്ടിയിൽ ഇരുത്തി അമ്മയാക്കൊപ്പം ഇരുന്നു… വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോ നിഖില പറഞ്ഞു നമ്മുക്ക് ബീച്ചിൽ പോകാമെന്നു….

അങ്ങനെ അമ്മയെയും കൂട്ടി കറങ്ങാൻ ഒക്കെ പോയി വന്നു…

അമ്മയെ വീട്ടിൽ ആക്കിയതിന് ശേഷം…

ഞാൻ പോകാൻ ഇറങ്ങവേ….

ശ്രീയേട്ടൻ വിളിച്ചു…..

നിഖില…

എന്താ ഏട്ടാ….

വളരെ അധികം നന്ദി ഉണ്ടടോ…

അമ്മയെ പുറത്തു കൊണ്ട് പോകാൻ സഹായിച്ചതിനും അമ്മയെ ചേർത്ത് പിടിച്ചു സന്തോഷിപ്പിച്ചതിനും….

അതു പറയുമ്പോൾ ശ്രീയേട്ടന്റെ കണ്ണ് നിറഞ്ഞിരുന്നു….

ശ്രീയേട്ടാ എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു…..

എന്താടോ താൻ പറയു….

അതു ശ്രീയേട്ടാ ഏട്ടന്റെയും അമ്മയുടെയും സന്തോഷത്തിലേക്ക് എന്നെ കൂടെ കൂട്ടുമോ…

പതിയെ ഞാൻ എന്റെ ഇഷ്ടം ശ്രീയേട്ടനോട് പറഞ്ഞു… ആൾക്കും എന്നെ ഇഷ്ടമായിരുന്നു… പിന്നീട്… ഞങ്ങൾ രണ്ടാളുടെയും വീട്ടിൽ ഞങ്ങളുടെ പ്രണയംതുറന്നു പറഞ്ഞു…..

അവർക്കും എതിർപ്പ് ഒന്നും ഇല്ലായിരുന്നു… പെട്ടെന്ന് തന്നെ കല്യാണവും നടന്നു…

Leave a Reply

Your email address will not be published. Required fields are marked *