(രചന: അഞ്ജലി)
കമ്പനിയുടെ ഒരു മീറ്റിങ്ങിനായി ചെന്നൈയിൽ പോയ ദീപു വീട്ടിലേക്ക് മടങ്ങി വരുമ്പോൾ കാണുന്നത് തന്റെ ഭാര്യ ദീപ്തി അവളുടെ കാമുകനെ വീട്ടിൽ വിളിച്ചു കയറ്റിയതാണ്.
ഒരാഴ്ചത്തെ മീറ്റിങ്ങിന് വേണ്ടിയാണ് ദീപു പോയതെങ്കിലും നാലു ദിവസം കൊണ്ട് കാര്യം നടന്നതിനാൽ അഞ്ചാം ദിവസം രാവിലെ തന്നെ അവൻ തിരിച്ച് വീട്ടിലേക്ക് പുറപ്പെടുകയായിരുന്നു. ഫോൺ ചാർജ് തീർന്ന് ഓഫ് ആയി പോയതിനാൽ അവന് താൻ വരുന്ന വിവരം ദീപ്തിയെ വിളിച്ച് പറയാനും കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ദീപു അന്ന് വരുമെന്ന് ഭാര്യയും തീരെ പ്രതീക്ഷിച്ചിരുന്നില്ല.
വൈകുന്നേരത്തോടെ വീട്ടിലെത്തിയ ദീപു കോളിംഗ് ബെല്ലിൽ വിരൽ അമർത്താൻ തുടങ്ങുമ്പോഴാണ് തന്റെ കാർപോർച്ചിൽ നിർത്തി ഇട്ടിരിക്കുന്ന പരിചിതമായ ഒരു ബൈക്ക് ശ്രദ്ധിച്ചത്. അത് അവന്റെ കൂട്ടുകാരൻ സണ്ണിയുടെ ബൈക്ക് ആയിരുന്നു. സണ്ണിയുടെ വണ്ടി ദീപു എളുപ്പത്തിൽ തിരിച്ചറിഞ്ഞു. ദീപുവിന്റെ ഫ്രണ്ട്‌സ് വലയത്തിൽ അത്യാവശ്യം കോഴിത്തരവും പെണ്ണ് പിടിയും ഒക്കെ ആയിട്ട് നടക്കുന്നവൻ ആണ് സണ്ണി. അവന്റെ ആ സ്വഭാവം കൊണ്ട് വയസ്സ് മുപ്പത്തി അഞ്ചു ആയിട്ടും ഇതുവരെ പെണ്ണ് കിട്ടിയിട്ടില്ല അവന്.
സണ്ണി അവിടെ ഉണ്ടെന്ന അറിവിൽ ഒരു നിമിഷം ദീപുവിന്റെ മനസ്സിൽ ഒരു അപായമണി മുഴങ്ങി. താനില്ലാത്ത നേരം തന്റെ കൂട്ടുകാരൻ സണ്ണിക്ക് തന്റെ വീട്ടിൽ എന്താണ് കാര്യം എന്ന് അവൻ ഓർത്തു. വീടിന്റെ മുൻ വാതിൽ അടച്ചു പൂട്ടിയിരുന്നതിനാൽ ദീപുവിന്റെ സംശയം കൂടുതൽ വർദ്ധിച്ചു.
ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ ആയതു കൊണ്ട് തന്റെ മനസ്സിൽ തോന്നിയ സംശയത്തിന് ഉടനെ തന്നെ ഒരു ഉത്തരം കണ്ടെത്തണമെന്ന് അവൻ തീരുമാനിച്ചു. താൻ വിചാരിക്കുന്നതു പോലെ തന്റെ ഭാര്യയും കൂട്ടുകാരനും ചേർന്ന് തന്നെ ചതിക്കുകയാണെങ്കിൽ തിരിച്ച് ഒരു എട്ടിന്റെ പണി തന്നെ അവർക്ക് കൊടുക്കണം എന്ന് ദീപു മനസ്സിൽ ഉറപ്പിച്ചു. അങ്ങനെയൊക്കെ ചിന്തിച്ചെങ്കിലും അവന്റെ മനസ്സിന്റെ ഒരു ഭാഗം തന്റെ ഭാര്യ തന്നെ ചതിക്കരുതേ എന്ന് തന്നെ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.
കോളിംഗ് ബെല്ലിൽ വിരൽ അമർത്താതെ അവൻ നേരെ പുറകു വശത്തേക്ക് ചെന്ന് നോക്കി. അടുക്കള വാതിലും അടച്ചിരുന്നതിനാൽ അവന് അതുവഴിയും വീടിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല.
നിരാശയോടെ ഒരു നിമിഷം അവൻ അവിടെത്തന്നെ ഇരുന്നു. ശേഷം അവൻ എഴുന്നേറ്റ് ചുറ്റും ഒന്ന് നടന്നു നോക്കി. ഇരുനില വീടാണ് ദീപുവിന്റേത്. താഴത്തെ റൂമിലെ ബെഡ്റൂമിൽ നിന്നും അടക്കിപ്പിടിച്ച ചില വർത്താനങ്ങളും ചിരിയും അവൻ കേട്ടു.
കുറച്ചു സമയം ആ ബെഡ്‌റൂമിന്റെ അടച്ച് പൂട്ടിയ ജനാലയ്ക്കരികിൽ കാതോർത്ത് ഇരുന്നപ്പോൾ അകത്തു നിന്നും കേൾക്കുന്ന അടക്കി പിടിച്ച ശബ്ദങ്ങൾ തന്റെ ഭാര്യ ദീപ്തിയുടെയും കൂട്ടുകാരൻ സണ്ണിയുടെയും ആണെന്ന് ദീപുവിന് വേഗം മനസ്സിലായി. ആദ്യം അവനത് ഒരു ഷോക്ക് ആയെങ്കിലും ചുറ്റിനും കേൾക്കുന്ന വാർത്ത ഇത്തരത്തിൽ ഉള്ളത് ആയതു കൊണ്ടും സണ്ണി പെൺ വിഷയത്തിൽ തല്പര കക്ഷി ആയത് കൊണ്ടും അവൻ തന്റെ ഭാര്യ ദീപ്തിയെയും വളച്ചു കഴിഞ്ഞുവെന്ന് ദീപു അസ്വസ്ഥതയോടെ ഓർത്തു. ആ നിമിഷം ഇരുവരെയും അടിച്ചു കൊല്ലാനുള്ള ദേഷ്യം ദീപുവിന് തോന്നി. എങ്കിലും അവൻ ശ്രമപ്പെട്ട് തന്റെ ദേഷ്യം അടക്കി നിർത്തി. ഈ സിറ്റുവേഷൻ താൻ വളരെ പക്വതയുടെ കൈകാര്യം ചെയ്യണമെന്ന് അവൻ ചിന്തിച്ചു.
തന്നെ ചതിച്ച കൂട്ടുകാരനെയും ഭാര്യയെയും എല്ലാ തെളിവുകളോടെ കൈയോടെ തന്നെ പിടികൂടണം എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.
വീടിനുള്ളിലേക്ക് എങ്ങനെ കയറും എന്ന് ആലോചിച്ച് ദീപു കുറച്ച് സമയം നിന്നു. ശേഷം അവൻ നേരെ ടെറസിന്റെ പടികൾ കയറി മുകളിലേക്ക് ചെന്നു. അവന്റെ ഭാഗ്യത്തിന് ടെറസിൽ നിന്നും വീടിന് ഉള്ളിലേക്ക് കടക്കുന്ന വാതിൽ കുറ്റിയിട്ടിട്ടുണ്ടായിരുന്നില്ല. ദീപു മൊബൈൽ ക്യാമറ ഓൺ ചെയ്ത് ഇൻസ്റ്റാ എടുത്തു ലൈവ് പോകാൻ തുടങ്ങി.
എന്റെ ഭാര്യയും കൂട്ടുകാരനും കൂടെ എന്നെ സമർത്ഥമായി പറ്റിക്കുകയായിരുന്നു. ഞാൻ എല്ലാം ഇന്നാണ് അറിയുന്നത്. ഈ നിമിഷം തന്നെ ഞാൻ നിങ്ങളെ സാക്ഷി ആക്കി അവരെ കൈയ്യോടെ പിടിക്കാൻ പോവുകയാണ്. എല്ലാവരും കണ്ടോ
അത് പറഞ്ഞു കൊണ്ട് ദീപു താഴത്തെ ബെഡ്‌റൂമിലേക്ക് പോയി.
റൂമിന്റെ വാതിൽ തുറന്ന് കിടന്നതിനാൽ സ്റ്റെപ് ഇറങ്ങി വന്നപ്പോൾ തന്നെ ദീപു മുറിയിൽ നടക്കുന്നതൊക്കെ കണ്ടു.
ഉടു തുണി ഒന്നും ഇല്ലാതെ ബെഡിൽ കിടന്ന് കെട്ടി മറിയുകയായിരുന്നു ദീപുവിന്റെ ഭാര്യ ദീപ്തിയും അവന്റെ കൂട്ടുകാരൻ സണ്ണിയും.
എന്റെ സണ്ണി…. നിന്റെ ഈ കരുത്തൊന്നും എന്റെ കിഴങ്ങൻ ഭർത്താവിന് ഇല്ല കേട്ടോ. നമ്മൾ കുറച്ചു നേരത്തെ തന്നെ പരിചയപ്പെടേണ്ടതായിരുന്നു. എന്തൊരു സ്റ്റാമിനയാ നിനക്ക്. ഇന്ന് ഇപ്പോ എത്ര തവണ ചെയ്തു…
അവൻ ഇങ്ങനെ ഇല്ലാതിരിക്കുമ്പോ അല്ലെ നിന്നെ എനിക്ക് അടുത്ത് കിട്ടാറുള്ളു. അതുകൊണ്ട് ഞാനൊന്ന് മാക്സിമം മുതലാക്കട്ടെ പെണ്ണെ.
ദീപ്തിയുടെ മാറിൽ സണ്ണി പല്ലുകൾ ആഴ്ത്തി.
വേദനിപ്പിക്കാതെടാ… കടിച്ചിട്ട് പാട് വന്നാൽ ദീപു എങ്ങാനും കാണും. അവൻ എന്നെ ഇങ്ങനെ കടിച്ചു പറിക്കാറില്ല.
അവൻ നിന്നെ നേരെ ചൊവ്വേ കണ്ടിട്ടുണ്ടോ?
അതിനൊക്കെ അവന് എവിടുന്നാ നേരം. കെട്ടി രണ്ട് കൊല്ലം ആയി. ഒരു കുഞ്ഞിനെ പോലും തരാൻ കഴിവില്ല. എന്റെ ഭർത്താവ് ഒരു പോങ്ങൻ ആയോണ്ടല്ലേ ഞാൻ നിന്റെ വലയിൽ വീണത്.
അവൻ തരാത്ത സുഖം ഞാൻ നിനക്ക് തരുന്നില്ലേ ദീപ്തി. അല്ലേലും ദീപു നിന്നെ വേണ്ട വിധം ശ്രദ്ധിക്കാറില്ലെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഞാനൊന്ന് മുട്ടി നോക്കിയത്. ഇത്രയും പെട്ടെന്ന് നീ വളയുമെന്ന് ഞാൻ വിചാരിച്ചില്ല.
സണ്ണിയുടെ കൈകൾ അവളുടെ ഉടലിലൂടെ സഞ്ചരിച്ചു.
റൂമിന് പുറത്ത് നിന്ന ദീപു ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. ഇൻസ്റ്റാ ലൈവിൽ കൂടി നാട്ടുകാരും ബന്ധുക്കളും ആ രംഗങ്ങൾക്ക് സാക്ഷിയായി.
നിമിഷങ്ങൾ കൊണ്ട് അവിടെ ആളുകളെ കൊണ്ട് നിറഞ്ഞു. പുറത്ത് ബഹളം കേട്ട് തുടങ്ങിയപ്പോ ആണ് ദീപ്തിയും സണ്ണിയും അപകടം മനസ്സിലാക്കിയത്. അപ്പോഴേക്കും ദീപു മുൻവാതിൽ തുറന്നിട്ടു.
എന്താണ് സംഭവിക്കുന്നതെന്ന് അവർ തിരിച്ചറിയുന്നതിന് മുൻപേ ദീപ്തിയുടെ വീട്ടുകാർ പാഞ്ഞു വന്ന് രണ്ടെണ്ണത്തിനെയും അടിക്കാൻ തുടങ്ങി. ദീപ്തിയുടെ അമ്മ അവളെ വസ്ത്രം ഇടിപ്പിച്ചു പുറത്തേക്ക് വലിച്ചിറക്കി കാറിൽ കൊണ്ട് കയറ്റി. സണ്ണിയെ ദീപ്തിയുടെ ആങ്ങള നന്നായി പെരുമാറി അവിടെ ഇട്ടിട്ട് പോയി. അവന്റെ വീട്ടുകാർ വന്ന് അവനേം കൊണ്ട് പോയി.
ആ സമയം ഒക്കെ ദീപു ആ ഭാഗത്തു നിന്നും മാറി നിന്നു. അവരെ ഇരുവരെയും കാണാൻ പോലും അവൻ ആഗ്രഹിച്ചില്ല. ഒരു മാരണം ഒഴിഞ്ഞു പോയ സമാധാനത്തിൽ ആയിരുന്നു ദീപു.
വൈകാതെ തന്നെ ദീപു തങ്ങൾക്കിട്ട് പണി തന്നത് ആണെന്ന് സണ്ണിയും ദീപ്തിയും മനസ്സിലാക്കി. നാണക്കേട് കാരണം ആ നാട്ടിൽ നിൽക്കാൻ കഴിയാതെ ദീപ്തി നിർബന്ധിച്ചു സണ്ണി കൂടെ കൂട്ടി അവിടെ നിന്നും നാട് വിട്ടു.
ദീപുവും അതെല്ലാം അറിഞ്ഞു. അവൾ ഇറങ്ങി പോയത് നന്നായി എന്ന് അവൻ ചിന്തിച്ചു. എങ്കിലും ആത്മാർത്ഥമായി സ്നേഹിച്ചിട്ടും തന്റെ ഭാര്യ തന്നെ വഞ്ചിച്ചത് ഓർത്ത് ഉള്ളിന്റെ ഉള്ളിൽ അവന് സങ്കടം ഉണ്ടായിരുന്നു.
അഞ്ജലി